വാക പൂത്ത നാളിൽ : ഭാഗം 23

 

രചന: കടലാസിന്റെ തൂലിക

 "ഈ വാകകൾ ഇനിയും പൂക്കും ഗൗരി...അവർ അവരുടെ പ്രണയത്തിന് മേൽ വിപ്ലവം തീർക്കും.വാക പൂക്കുന്ന നാളിലിനായി കാത്തിരിക്കുക.വാക പൂക്കുന്ന നേരത്ത് നിന്റെ പ്രണയവും പൂത്തു ചുവന്നു നിൽപ്പുണ്ടാകും...." അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ സമാധാനത്തിന്റെ ഒരു പുഞ്ചിരി വിടർന്നു. അന്ന് രാത്രി കിടക്കാൻ നേരവും പതിവ് പോലെ അവളുടെ മനസ്സിൽ സഖാവിനെ കുറിച്ച് മാത്രം ആയിരുന്നു ചിന്ത.ഓർക്കും തോറും മനസ് വീണ്ടും വീണ്ടും വിങ്ങി. *കാത്തിരിക്കുന്നു ഞാൻ... വാക പൂക്കുന്ന നാളിലിനായി.. എന്റെ പ്രണയം പൂവിടുന്ന നാളിലിന്..* **** ദിനങ്ങൾ അങ്ങനെ കടന്ന് പോയി.പരിചയപ്പെടുത്തൽ കഴിഞ്ഞു പ്രജരണം തുടങ്ങി.അതങ്ങനെ നല്ല രീതിയിൽ മുന്നോട്ട് പോയ്കൊണ്ടിരുന്നു.ഞാൻ എന്റെ പ്രണയം ഇത് വരെ പറഞ്ഞില്ല.പറയാൻ തോന്നിയില്ല.അല്ലെങ്കിലും പരസ്പരം ആര് ജയിക്കും എന്ന് ക്യാമ്പസ്‌ മുഴുവൻ ഉറ്റു നോക്കുന്ന രണ്ട് എതിരാളികളിൽ ഒരാൾക്ക് മറ്റൊരാളോട് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാൻ ആകുമോ...?

ഒരുപാട് സമ്മേളനങ്ങളിലും മറ്റും പങ്ക് കൊണ്ട് രാഷ്ട്രീയത്തെ പറ്റി ഏകദേശ ഒരു ധാരണ എനിക്ക് കിട്ടി.അത് കൊണ്ട് തന്നെ പാർട്ടിയെ കുറിച്ച് പറയാൻ അതികം ബുദ്ധിമുട്ടിയില്ല.എന്റെ പാട്ടുകൾ എല്ലാവരും ഏതെടുത്തു.സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.അഭിയേട്ടന് ഇങ്ങനെ ഫാൻസ്‌ കൂടി കൂടി വരുമ്പോൾ ചെറിയ കുശുമ്പ് ഒക്കെ എനിക്ക് തോന്നുന്നുണ്ട് എങ്കിലും നേരിട്ട് കാണുമ്പോൾ അവയെ പുച്ഛിച്ചു കാണിച്ചു. "ഗൗരി... കൊടിയെടുക്ക്. ഈ ക്യാമ്പസിന്റെ ഓരോ മൂലയിലേക്കും പോകണം." സിദ്ധാർഥ് ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ ക്ഷീണമെല്ലാം മാറ്റി വെച്ച് കൊടിയെടുത്തു. ആ നീല കൊടി കയ്യിൽ എടുക്കുമ്പോൾ പെട്ടന്ന് ചെങ്കൊടി കയ്യിലെന്ദുന്ന എന്നെ തന്നെ ഞാൻ മനസ്സിൽ കണ്ടു. ഒന്ന് കണ്ണടച്ച് ദീർഘ നിശ്വസിച്ചു ഞാൻ ആ നീല കൊടി പിടിച്ചു. ******* SFY സിന്ദാബാദ്" "KSQ സിന്ദാബാദ്‌" "SFY സിന്ദാബാദ്" "KSQ സിന്ദാബാദ്‌" വാശിയോടെ മുദ്രാവാക്യം വിളിച്ച് രണ്ട് അറ്റത്തുനിന്നും ആയി രണ്ട് കൂട്ടർ നേർക്കുനേർ വന്നുകൊണ്ടിരുന്നു.ഒരു കൂട്ടരെ നയിച്ചുകൊണ്ട് കയ്യിൽ വെള്ളക്കൊടിയെന്തി അവനും നീലക്കൊടി കയ്യിലേന്തി മറ്റൊരു പറ്റം ആളുകളുടെ മുൻപിൽ വീറോടെ അവരെ നയിച് അവളും... "

ചെങ്കോട്ടയ്ക്കു മുകളിലെ നീലാകാശം ആണ് നിങ്ങൾ കാണുന്നത് എങ്കിൽ അതിനും മുകളിലെ ചുവന്നു എന്ന വിപ്ലവസൂര്യൻ ആണ് ഞങ്ങൾ കാണുന്നത്.ഇപ്രാവശ്യവും ഈ ക്യാമ്പസ് ഞങ്ങൾക്ക് അനുകൂലമായിരിക്കും." " അത് നിങ്ങളുടെ പാഴ് ചിന്തയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇനിയുള്ള വർഷങ്ങളിൽ ksu തന്നെയാണ് ഇവിടെ വാഴുക. കാത്തിരുന്നോളൂ.." " നമുക്ക് കാണാം" " കാണാം" വെല്ലു വിളിച്ചു കൊണ്ട് എതിരായി അവർ നടന്നു പോകുമ്പോൾ അവളുടെ കണ്ണുകൾ അവനെ പാളി നോക്കിയോ...? ***** കുറച്ചു നാൾക്ക് ശേഷം ഒരു പിരീഡ് ക്ലാസ്സിൽ കേറാൻ ഉള്ള അവസരം കിട്ടി.മലയാളം ആയിരുന്നു പിരീഡ്.ടീച്ചർ ക്ലാസ്സിൽ വരാത്തത് കൊണ്ട് തന്നെ ആ പിരീഡ് വർത്താനം പറയാം എന്ന് കരുതി.ഞാൻ ക്ലാസ്സിലേക്ക് കേറിയപ്പോൾ തന്നെ അവർ നാല് പേരും വട്ടം ഇട്ട് ഇരിക്കുകയായിരുന്നു.ഞാൻ വേഗം അവരുടെ ഇടക്ക് കയറി. "എന്താണ് എന്നെ കൂട്ടാതെ ഇവിടെ ഒരു ചർച്ച."ഞാൻ പിരികം പൊക്കി അവരോട് ചോദിച്ചു. "നീ ഇങ്ങനെ പാർട്ടി പാർട്ടി എന്ന് പറഞ്ഞു നടന്നോ..

നമ്മുടെ ഇടയിൽ എന്താ സംഭവിക്കുന്നത് എന്നറിയോ.." ഭാമ കലിപ്പിൽ ആയിരുന്നു. "ഉഫ്.. സംഭവം സീരിയസ് ആണോ.. എന്താ പറ്റിയത്.ആർക്കെങ്കിലും അറ്റാക്ക് വന്നോ.." തമാശ ആണ് ഞാൻ ഉദ്ദേശിച്ചത് എങ്കിലും അവർ നാല് പേരും എന്നെ നോക്കി ദഹിപ്പിച്ചു.അതോടെ ഞാൻ നല്ല കുട്ടി ആയി ഇരുന്നു. "സോറി.. സോറി...സോറി.തിരക്കായി പോയതാ മക്കളെ.. ഒഴിവ് കിട്ടിയപ്പോൾ ഞാൻ ഓടി വന്നില്ലേ..എന്താ കാര്യം.പറയ് പ്ലീസ്." "മ്മ്മ്.. ശരി ശരി.ഇന്ന് ഒരു പെൺകുട്ടി വന്നു നമ്മുടെ.. അല്ല, വരദയുടെ അമലേട്ടനെ പ്രൊപ്പോസ് ചെയ്തു.അപ്പോൾ ഇവളും ഉണ്ടായിരുന്നു അവിടെ.ഇവൾ പോയി ആ റോസ് പൂ വലിച്ചെറിഞ്ഞിട്ട് പറഞ്ഞു അമലേട്ടൻ എന്റെയ.. എനിക്ക് ആണ് അമലേട്ടനെ ഇഷ്ടം എന്ന്.എന്റെ മാത്രം ആണെന്നും പറഞ്ഞു." ആമി ആ പറയുന്നത് കേട്ട് വരദയെ ഞാൻ ബഹുമാനത്തോടെ നോക്കി.എനിക്ക് ഒരിക്കലും വരില്ല ഇത്രയും ധൈര്യം...!! "രോമാഞ്ഞിഫിക്കേഷൻ.ഞാനും കൂടി അവിടെ വേണ്ടതായിറുന്നു.എന്നിട്ട് അമലേട്ടൻ എന്തു പറഞ്ഞു.നീ അങ്ങേരെ ശരിക്കും പ്രൊപ്പോസ് ചെയ്തോ.."

"എവിടുന്ന്. അതും പറഞ്ഞു അമലേട്ടനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ഓടി പോയി." ലക്ഷ്മി ആംഗ്യ ഭാഷയിൽ അത് പറഞ്ഞപ്പോൾ അറിയാതെ ഞാൻ പൊട്ടിചിരിച്ചു പോയി. "അയ്യേ.. മോശം മോശം.എന്തായാലും ഇത്രയും ആയി.അപ്പോൾ റിപ്ലൈ കൂടി നോക്കാമായിരുന്നു." "നിനക്കതു പറയാം.. ആ പെൺകുട്ടിയെ ചീത്ത പറഞ്ഞതിന് ശേഷം ആണ് എനിക്ക് ബോധം ഉദിച്ചത്.പിന്നെ അവിടെ നിൽക്കാതെ ഒരു ഓട്ടം ആയിരുന്നു.അത് ഇവിടെയാ വന്നവസാനിച്ചത്.ഓർക്കുമ്പോൾ ഇപ്പോഴും കയ്യും കാലും വിറക്കുന്നു.അതിന് ശേഷം ഞാൻ ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല." "നീ എന്തിനാ പേടിക്കുന്നത്.പ്രണയം തുറന്നു പറയുന്നത് വലിയ തെറ്റൊന്നും അല്ലല്ലോ.. നിനക്ക് അമലേട്ടനോട് പ്രണയം തോന്നി.അത് തുറന്നു പറഞ്ഞു.ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ.. അത് തന്നെ വലിയ കാര്യം.പ്രണയം തുറന്നു പറയാതെ ഷോ കെയ്‌സിൽ വെച്ച് പൂട്ടാൻ പറ്റുമോ..?" ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്തൊക്കെയോ ആലോചിച്ചു. "നിന്നോടും കൂടിയ പറഞ്ഞെ.. "ലക്ഷ്മിയോട് ഞാൻ അത് പറഞ്ഞപ്പോൾ ആദ്യം അവളൊന്നു ഞെട്ടി.പിന്നെ എനിക്ക് ഒന്ന് ഇളിച്ചു തന്നു. പെട്ടന്നാണ് എന്നെ നോക്കി പേടിപ്പിക്കുന്ന രണ്ട് കണ്ണുകളെ ഞാൻ കണ്ടത്.അപ്പോൾ തന്നെ അവൾക്ക് ഞാൻ ഇളിച്ചു കൊടുത്തു.

ഭാമ പുറത്തേക്ക് വരാൻ ആഗ്യം കാണിച്ചപ്പോൾ ഞാൻ പുറത്തേക്ക് സ്കൂട്ട് ആയി. **** "നീ എന്ത വരദയോട് പറഞ്ഞത്.. പ്രണയം തുറന്നു പറയണം എന്നോ.. എന്നിട്ട് നീ എന്താ തുറന്നു പറയാത്തത്.അവളെക്കാൾ മുൻപ് നീ അഭിയേട്ടനെ പ്രണയിച്ചതല്ലേ.. എന്നിട്ട് എന്താ അത് നീ പറയാത്തത്." "നിനക്ക് അറിയാവുന്നതല്ലേ ഭാമേ..ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്.രണ്ടാളുകൾ തമ്മിൽ ചേരാൻ പറ്റാത്ത അത്രയും വ്യത്യാസം." "പ്രണയത്തിൽ അങ്ങനെ ഒന്നും ഇല്ലഡാ..പ്രണയിത്തിൽ സാമ്യം വേണ്ടത് രണ്ട് മനസ്സുകൾ തമ്മിൽ ആണ്. പ്രണയത്തിൽ ഒരൊറ്റ നിയമമേ ഉള്ളു..പ്രണയിക്കണം എന്നൊന്ന് മാത്രം. സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതല്ലേ.. പ്രകടമല്ലാത്ത സ്നേഹം എങ്ങനെ തിരിച്ചറിയും..?" "നീ പറഞ്ഞത് ശരിയാണ്. പറയണം എന്നെങ്കിലും.. എപ്പോഴെങ്കിലും.സാഹചര്യം വരട്ടെ.അത് വരെ എന്റെ ഉള്ളിൽ കിടക്കട്ടെ ആരും അറിയാതെ..." അത് കേട്ടപ്പോൾ അവളും ഒന്ന് പുഞ്ചിരിച്ചു. "അതല്ല ഞാൻ ആലോചിക്കുന്നത്. പ്രണയം എന്ന് കേട്ടാൽ മുഖം ചുളിക്കുന്ന നീ എങ്ങനെ ആണ് ഇത്ര സാഹിത്യപരമായി പ്രണയത്തെ കുറിച്ച് വിവരിക്കാൻ പറ്റിയത്." "അത്... പിന്നെ.. "അവൾ നിന്ന് ഉരുണ്ട് കളിച്ചു. "കുറച്ചു ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു. നിനക്ക് എന്തൊക്കെയോ മാറ്റം ഉണ്ട്. വെറുതെ ഇരുന്നു ചിരിക്കുന്നു, സാഹിത്യം പറയുന്നു...

കണ്ടു പിടിച്ചൊളം." അതും പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ അവിടെ നിന്ന് പോയി. ****** കോളേജിന്റെ വടക്ക് കിഴക്ക് ഭാഗത്തു താഴത്തെ നിലയിലെ വരാന്തയിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഭാമ പറഞ്ഞ കാര്യങ്ങൾ കടന്ന് വന്നു. എന്റെ സ്നേഹം പ്രകടിപ്പിക്കണ്ടേ.. എപ്പോഴാണ് അത് സാധ്യമാകുക.? ഓരോന്ന് ആലോചിച്ചു പുറത്തേക്ക് നോക്കി ഇരുന്നപ്പോൾ പ്രതീക്ഷിക്കാതെ ഒരു മഴ പെയ്തു. ഒരു പാട് കാലം എത്തി പെയ്യുന്ന പ്രതീക്ഷിക്കാത്ത ഒരു മഴ. ചെറിയ ചാറ്റൽ മഴ അല്ല, വലിയ പെരു മഴയും അല്ല. എന്റെ ഉള്ളിൽ എന്തൊക്കെയോ വേലിയേറ്റങ്ങൾ ഉണ്ടായി.ആ മഴക്കും പ്രണയം ഉണ്ടെന്ന് തോന്നി പോയി... അറിയാതെ മഴയിലേക്ക് ഇറങ്ങി ചെന്നു. കൈകൾ നീട്ടി വിരിച്ചു മഴയെ എതിരെറ്റു. അപ്പോൾ ഞാൻ സഖാവിനെ പറ്റി മാത്രം മാത്രം ഓർത്തു. ഈ മഴയിൽ ഞങ്ങളുടെ പ്രണയ നിമിഷങ്ങളെ വെറുതെ സങ്കൽപ്പിച്ചു. കൈകളെ ശരീരത്തോട് ചേർത്ത് പിടിച്ചു കുറച്ചു നേരം ആ മഴയിൽ അങ്ങനെ അലിഞ്ഞു നിന്നു. "ഡി..." പെട്ടന്ന് ഒരു അലർച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അവിടെ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്നു സഖാവ്!!!! ..... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...