വാകപ്പൂവ്: ഭാഗം 13

 

എഴുത്തുകാരി: ചമ്മൂസ്‌

വരുണിന് അമ്മുവിനോടുള്ള ദേഷ്യം ഇരട്ടിയായ് വർദ്ദിച്ചു...അവളോടുള്ള പകയിൽ പ്രതികാരം ചെയ്യുവാനായി അവൻ ഒരുങ്ങിയിരുന്നു...... ............................................................. അമ്മൂട്ടി വന്നോ........ ഇതെന്താ ഇന്ന് നേരത്തെ.... എന്നും ഞാൻ കൂട്ടാൻ വരുവല്ലോ.... നീ ഒറ്റക്കാണോ കുഞ്ഞേ വന്നേ....... അതെ.... മാമ്മെ...... ഇനി തൊട്ട് ഞാൻ ബസ്സിൽ വന്നോളാ... മാമ്മ ബുദ്ദിമുട്ടണ്ടാ.....മീനുവിൻെറ കൂടെ വരാം.. അവൾ തൊട്ടുമുമ്പത്തെ സ്റ്റോപ്പ് വരെ കൂട്ടിനുണ്ട്.... അത് വേണോ... അമ്മു... വേണം.... ഇതൊക്കെയല്ലെ ഒരു സുഖം.. ഞാനിനിതൊട്ട് ബസ്സില് പോകാം മാമ്മെ.... മ്.... അങ്ങനെയെങ്കി അങ്ങനെ...... പക്ഷേ സൂക്ഷിക്കണം ട്ടോ.... മ്.... എന്നാ ഞാൻ പോയ് ഫ്രഷ് ആവട്ടെ.... എന്നും പറഞ്ഞ് അമ്മു മുകളിലോട്ട് പോയി..... കുളിച്ച് ഒരു മെറൂൺ കളർ ദാവണിയും ഉടുത്തു... ഈറൻ മുടിയും പറത്തിയിട്ട് അവൾ പുറത്തേക്ക് വന്നു..... അപച്ചി.... വിശക്കുന്നു.. വല്ലതും തായോ...... വിളിച്ചു കൂവികൊണ്ട് അവൾ ഡൈനിംങ് ടേബിളിൽ ഇരുന്നു...... അപ്പച്ചി അവൾക്ക് കഴിക്കാൻ കൊടുത്തു.... അവർ ഇരുവരും ഓരോന്ന് പറഞ്ഞിരുന്നു..... ഹാ.. ഇന്ന് പോയിട്ട് എന്തുപറ്റി... കോളേജിലെ വിഷേഷം ഒന്നും പറയാനില്ലെ അമ്മൂന്... അല്ലെങ്കിൽ വാ തോരാതെ പറയുവല്ലോ...... അത് കേട്ടപ്പോ ഇന്ന് നടന്ന കാര്യങ്ങൾ അമ്മുവിൻെറ മനസ്സിലേക്ക് വന്നു...

എന്തെന്നില്ലാത്ത സങ്കടവും ദേഷ്യവും അവളെ കീഴ്പെടുത്തി..... ഇന്ന് അതിനുമാത്രം ഒന്നും ഉണ്ടായില്ല അപ്പച്ചി..... അതും പറഞ്ഞ് ഭക്ഷണം കഴിച്ചെഴുന്നേറ്റ് അവൾ പുറത്തെ ഗാർഡനിൽ പോയിരുന്നു.... എന്താ... ഇന്ന് നടന്നതിനൊക്കെ അർതഥം.... ഒരു ചെറിയ കാര്യത്തിനു പോലും പ്രതികരിക്കുന്ന എനിക്കെന്താ ഇന്ന് ഒന്നും ചെയ്യാൻ പറ്റാതിരുന്നേ..... സഖാവിന് എന്നോട് എന്താ.... പ്രണയമാണോ.... അതോ... വേറെ എന്തെങ്കിലും...... പക്ഷേ... ഞാനെങ്ങനെ....എന്നിലെ പ്രണയമെല്ലാം എന്നോ നശിച്ചു പോയതല്ലെ.... ഇനി ആരെയെങ്കിലും സ്നേഹിക്കാനെനിക്കാകുമോ....... എൻെറ കിച്ച ......അവൻ.... 😑😢 കിച്ചനെ കുറിച്ചു ഓർക്കുമ്പോൾ തന്നെ അവളുടെ തൊണ്ടയിൽ അധിയായ ഭാരം നിറഞ്ഞപോലെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു...... 🏇🏇🏇🏇🏇🏇🏇🏇🏇🏇flash back കിച്ച..... കൃഷ്ണദാസ്.... അമ്മുവിൻെറ കിച്ച... അവനായിരുന്നു എൻെറ ലോകം.. എൻെറ ജീവിതത്തിലെ ഓരോ നിമിഷവും അവനില്ലാതെ അപൂർണമായിരുന്നു... കുറുകിയ വേളയിൽ എനിക്ക് കിട്ടിയതല്ല അവനെ.... ബാല്ല്യത്തിൽ എൻെറ കളിക്കൂട്ടുകാരനായ്.... കൗമാരത്തിൽ എൻെറ ഉറ്റ തോഴനായ്..... എന്തിനും ഏതിനും ഇരു ശരീരവും ഒരുമനസ്സുമായ് ജീവിച്ചവർ.... അവനും ഞാനും രണ്ടല്ല ഒന്നായിരുന്നു.......

അപ്പച്ചിയുടെ അനിയത്തിയുടെ മകനായിരുന്നു അവൻ.... ഒരു ആക്സിടൻറിൽ അച്ചനും അമ്മയും മരിച്ചപ്പോ അപ്പച്ചിയും മാമ്മയും സ്വന്തം മകനായി വളർത്തിയെടുത്തു അവനെ.... ഇരു ജടങ്ങൾക്കുമുന്നിൽ തേങ്ങി കരഞ്ഞു നിൽക്കുന്ന ആ കൊച്ചു ബാലൻെറ പുറകിലൂടെ രണ്ടു ചെറിയ കരങ്ങൾ വലയം തീർത്തിരുന്നു...... കിച്ച. ...കരയല്ലെ.. കിച്ച.... കിച്ച കരഞ്ഞാ അമ്മൂത്തിക്ക് സഹിക്കില്ല... കരയല്ലേ... മാമ്മെ കിച്ചയോട് കരയണ്ട പറ..... അവൾ അവന് അഭിമുഖമായി തിരിഞ്ഞു നിന്ന് അവൻെറ കണ്ണുനീരിനെ അവളുടെ കൈകളാൽ തുടച്ചു നീക്കി....... അമ്മൂത്തിയില്ലെ കിച്ചന്... അമ്മു ഇത്തിട്ട് പോകൂലട്ടോ.... കരയണ്ടാ..... കരഞ്ഞുകലങ്ങിയ അവൻെറ കണ്ണുകളിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് വിതുമ്പി പറയുന്ന ആ മൂന്നുവയസ്സുകാരിയെ ഇറുകെ പുണർന്നുകൊണ്ട് അവളുടെ തോളിൽ ചുണ്ടുകൾ അമർത്തുന്ന നാലു വയസ്സുകാരൽ കിച്ചു... അന്നത്തെ ഓർമകൾ അവളിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു..... എന്നും കൈകൾ കോർത്തുകൊണ്ട് നടന്നിരുന്ന വീതികൾ... മഴക്കാലത്ത് മഴവെള്ളം തട്ടിത്തെറിപ്പിച്ചും തോണിയുണ്ടാക്കി വിട്ടും.... ഓടിനടന്ന മുറ്റം, നനഞ്ഞു കുളിച്ച് കേറിയ ക്ലാസ് മുറിയിൽ നിന്നും അമ്മുവിനേയും കിച്ചുവിനേയും ടീച്ചർ പുറത്താക്കുമ്പോഴും...

ചെറു കുറുമ്പോടെ പരസ്പരം കണ്ണിറുക്കി കാട്ടി ടീച്ചറേയും വലിച്ച് മഴയത്തിട്ട് ഓടിയ നിമിഷങ്ങൾ...... എന്തിനുമേതിനും വാശികാണിക്കുന്ന അമ്മു കിച്ചുവിനോട് മാത്രം കാണിക്കില്ലായിരുന്നു.... അവനും തിരിച്ച് അങ്ങനെ തന്നെയാണ്..... കിച്ചവിന് അമ്മുവും അമ്മുവിന് കിച്ചുവും ഇല്ലാതെ പറ്റില്ലായിരുന്നു....... അവളുടെ ബാല്ല്യത്തിലും കൗമാരത്തിലുമവൻ അവൾക്കരുകിലുണ്ടായിരുന്നു.... ഇണങ്ങാനും പിണങ്ങാനും, കൂട്ടുകൂടാനും എല്ലാം...... പ്രണയമാണോ സൗഹൃതമാണോ എന്ന് വേർതിരിച്ചറിയാനാവാതെ പരസ്പരം അതിരറ്റ് സ്നേഹിച്ചിരുന്നവർ.... കിച്ചുവിനെ അടിച്ച മാഷിനെ കല്ലെടുത്തെറിഞ്ഞ അമ്മുവും.... അമ്മുവിന് ലൗലെറ്റർ കൊടുത്ത ചെക്കൻെറ മൂക്കിൻെറ പാലം തകർത്ത കിച്ചുവും.. വിട്ടുകൊടുക്കില്ലയവർ... പരസ്പരം അതിരറ്റു സ്നേഹിച്ചിരുന്നവർ..... മരണത്തിൽ പോലും ഒരുമിച്ചായിരിക്കുമെന്ന് പരസ്പരം പറഞ്ഞു നടന്നവർ..... എന്നാൽ, ഒരു ദിവസം, കിച്ച..... നിക്ക്... എങ്ങോട്ടാ പോണേ... ഞാനും വരാം.... പാടവരമ്പത്തുകൂടി നടന്നു പോകുന്ന കിച്ചൻെറ പുറകെ ഓടി പോയ് അവൾ ചോദിച്ചു.... അന്ന് കിച്ചന് 17 വയസ്സ്... ഒരു പൊടിമീശക്കാരൻ.. കുളിച്ച് ചന്തനക്കുറുയും തൊട്ട് മുണ്ടുടുത്ത് അമ്പലത്തിലേക്ക് പോകുകയായിരുന്നു....

അമ്മു ഞാൻ അമ്പലം വരെ പോയിട്ട് വരാ.. ഇന്ന് അമ്മയുടെ ജന്മ ദിനമല്ലെ...നീ വരണ്ട അമ്മൂ... ഞാൻ വരാൻ വൈകും കൂട്ടുകാരുടെ കൂടെ ഒരിടം വരെ പോകണം....... മ്ഹ്.... ഇല്ല... ഞാനും വരും.... എപ്പോഴും അങ്ങനെയല്ലെ പിന്നെന്താ എന്നെ കൂട്ടാതെ പോകുന്നേ...... കിച്ചാ... പ്ലീസ്.... ഞാനും വന്നോട്ടെ..... കൊച്ചുകുട്ടിയെ പോലെ ചിണുങ്ങുന്ന അവളുടെ തോളിലൂടെ കയ്യ്ചേർത്തു പിടിച്ച് കിച്ചൻ പറഞ്ഞു... അമ്മൂ.... ഞാൻ പറഞ്ഞില്ലേ എനിക്ക് ഒരിടം വരെ പോണടാ അതുകൊണ്ടാ..... വേഗം വരാട്ടോ..... അവളുടെ താടിയിൽ പിടിച്ച് പൊക്കി അവൻ പറഞ്ഞു ..... മ്....ശരി... ഒരു തെളിച്ചമില്ലാത്ത പുഞ്ചിരി സമ്മാനിച്ച് അവൾ പറഞ്ഞു.. അതു കാണവേ അവൻ അവളെ ത്നനോടൊപ്പം ചേർത്തു നിർത്തി അവളുടെ മുഖമവൻെറ കൈകളിൽ കോരിയെടുത്തു..... എന്താടാ ഒരു വിഷമം.... ഒന്നുല്ല..... വരുമ്പോ നിക്ക് കുപ്പിവള വാങ്ങികൊണ്ട് വന്നോ മര്യദക്ക്.... എന്നെകൂട്ടാതെ പോകുന്നതിന് ശിക്ഷയാ... കപടദേശ്യം നടിച്ച് അവൾ പറഞ്ഞു.... ഓ.... ആയിക്കോട്ടെ.. കൊണ്ടു വരാട്ടോ.... കുറുമ്പി ....അവൻ അവളുടെ മൂക്കിൻ തുമ്പത്ത് ചെറുതായി കടിച്ചു അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു...... ആഹ്... എൻെറ മൂക്ക്... അവൾ മൂക്കിനെ പൊതിഞ്ഞു പിടിച്ചു എരിവ് വലിച്ചു.... അയ്യോ.... അമ്മൂട്ടിക്ക് നൊന്തോ.. എന്നും പറഞ്ഞ് അവളെ തന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ച് അവളുടെ കവിളിൽ അടാറ് കടി വച്ചു കൊടുത്തു........ ആാാഹ്. ......നിന്നെ ഞാനുണ്ടല്ലോ....

അവൾ അവനുനേരെ കയ്യോങ്ങി... അപ്പോളേക്കുമവൻ ആ കൈകളിൽ പിടുത്തമിട്ടിരുന്നു.... . നമുക്ക് വന്നിട്ട് തല്ലുകൂടാട്ടോ ഇപ്പോ പോട്ടെ..... മ്ഹ്...... ഒരു ചെറുപുഞ്ചിരിയോടെ അവൾ സമ്മതം മൂളി..... അവൻ രണ്ടു ചുവടുകൾ വച്ചതും, കിച്ച.......... അമ്മു വിളിച്ചു... മ്ഹ്.... അവൻ തിരിഞ്ഞു നിന്നു എന്തെന്ന ഭാവത്തിൽ...... അവൾ അവനടുത്തേക്ക് പേയി ഏന്തി വലിഞ്ഞ് അവൻെറ തലപിടിച്ച് കാഴ്ത്തി... അവൻെറ കവിളിൽ നനുത്ത ചുംബനം നൽകി...... വേഗം വരണേ..... എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ഓടി..... അവളുടെ പുഞ്ചിരിയവനിലും പടർന്നിരുന്നു......... അന്നേ പിന്നെ കിച്ചൻ വന്നിട്ടില്ല.....എന്തു പറ്റിയെന്നോ എവിടെ പോയെന്നോ അറിയില്ല.... അവൻെറ അസാന്നിധ്യതിൽ മൂന്ന് വർഷം കഴിഞ്ഞുപോയ്.... പോലീസുകാർ ഇപ്പോഴും അന്വേഷിക്കുന്നുണ്ട് എന്നാലും യാതൊരു വിവരവും ഇല്ലാ........ എവിടെയാ നീ....... തിരിച്ചു വാ കിച്ച... എന്നെ ഇങ്ങനെ ഒറ്റക്കാക്കല്ലെ. .......മരണമെങ്കിലും നാമൊന്നിച്ച് മതി...... ഈ ഭൂമിയിൽ നീയുണ്ടെന്നുള്ള വിശ്വാസത്തിലാ ഞാൻ എൻെറ പ്രാണൻ പിടിച്ചു നിർത്തുന്നത്... അല്ലെങ്കിലെപ്പോഴോ മരണത്തിന് കീഴടങ്ങിയേനെ..... എല്ലാവരും നീ മരിച്ചുവോ എന്ന് സംശയിക്കുന്നു.... ഞാനും... എന്നാലും ഒരു പക്ഷേ നീ തിരിച്ചു വരുകയാണെങ്കിൽ ഞാനുണ്ടാവണ്ടേ കിച്ചാ ഇവിടെ..... അതിനാ ഞാൻ ജീവിക്കുന്നേ.... നീ വരും... അമ്മുവിന് വേണ്ടി വരും.... ഞാൻ കാത്തിരിക്കാം കിച്ച വേഗം വാ...... 😢😭

അവളുടെ മിഴികളിലൂടെ ഒരു പ്രളയം തന്നെ വന്നിരുന്നു...... എന്നാൽ അവൾക്കു പുറകിൽ ഇതെല്ലാം കേട്ടു നിന്ന മാമ്മയും അപ്പച്ചിയും അമ്മു കണ്ടിരുന്നില്ല... അവരുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.... അവർ തിരിച്ച് നടന്നു.......... മാമ്മ ചാരുകസേരയിൽ ഇരുന്ന് കൈകളാൽ കണ്ണുനീരു തുടച്ചു..... അപ്പച്ചി മാമ്മയുടെ തോളിൽ കൈവച്ചു... പറയണ്ടേ അമ്മുവിനോട്.... ഇനിയും എത്ര കാലം മറച്ചു വക്കും..... നീറി നീറി കഴിയുകയല്ലെ അവൾ..... എന്താ ദേവി ഞാൻ പറയണ്ടേ കിച്ച മരിച്ചു പേയെന്നോ... ഇനി ഒരിക്കലും വരില്ലെന്നോ ഹേ..... അന്ന് നടന്ന അപകടത്തിൽ അവൻ മരിച്ചിരുന്നു.... അമ്മുവും കിച്ചനും മരണത്തിലൊരുമിച്ചാവാണമെന്ന് പരസ്പരം വാക്ക് കൊടുത്തവരാ... അവനീ ഭൂമിയിൽ ഇല്ലെന്നറിഞ്ഞാൽ ആ നിമിഷം അവളും ജീവൻ വെടിയും... ഒന്നും അറിയിച്ചില്ല എൻെറ കുഞ്ഞിനെ... പേടിച്ചിട്ടാ........ അമ്മു എങ്കിലും വേണ്ടേ നമുക്ക്... പറഞ്ഞു തീരുമ്പോളേക്കും ആ മനുഷ്യൻ തളർന്നിരുന്നു........ കാലം എല്ലാം ശരിയാക്കട്ടെ ദേവി.... അമ്മു കിച്ചുവിനെ മറക്കട്ടെ.... അവൾ അറിയണ്ട ഒന്നും..... അവളെ അതിരറ്റു സ്നേഹിക്കാൻ ഒരുവൻ വരട്ടെ..... എല്ലാ ഭാരവും മഹാദേവനിൽ അർപ്പിച്ച് പ്രാർത്ഥിക്കാം.... സതിയുടെ നഷ്ടതയിൽ നിന്നും പാർവ്വതിയെ പരിണമിപ്പിച്ച സ്നേഹത്തിൻ പ്രതിരൂപമായ മഹാദേവനെ പോലെ... ഒരു ദേവൻ വരും... അവളുടെ നഷ്ടത്തെ ഇല്ലാതാക്കി സാനേഹത്താൽ നിറക്കാൻ.... നീറുന്ന മനസ്സിനെ സ്നേഹം കൊണ്ട് കുളിരണിയിക്കാൻ വരും... ആ കുളിരിൽ അവളിൽ എരിയുന്ന കിച്ചനെന്ന കനലില്ലാതാവണം. കാത്തിരിക്കാം ...അത്രതന്നെ.... അവർ പരസ്പരം ആശ്വാസമേകി നിദ്രയെ പുൽകി..... നനവാർന്ന മിഴിനീരോടെ അമ്മുവും ഉറങ്ങിയിരുന്നു.................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...