വാകപ്പൂവ്: ഭാഗം 42

 

എഴുത്തുകാരി: ചമ്മൂസ്‌

മീനു......!!!!!!! എന്ന് അവൾ ഉറക്കെ വിളിച്ചു ... ആഹാ ഇത്ര പെട്ടെന്ന് ഉണർന്നോ... എടാ മനു ......അതിങ്ങ് എടുക്ക്... ബാക്കിയുളള ക്ലോറോഫോം കൂടി മനു അമ്മുവിന് നേരെ നീട്ടി...... **** ഇന്നേക്ക് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു... അമ്മുവിനേയും മീനുവിനേയും കാണാതായിട്ട്.. യാതൊരു വിവരവും തന്നെ ലഭിച്ചിട്ടില്ല. ഒരു ഭ്രാന്തനെ പോലെ ദേവ് അലഞ്ഞുകൊണ്ടേയിരുന്നു... അമ്മുവിനെ ഓർക്കുന്തോറും ഭ്രാന്തു പിടിക്കുന്നപോലെ!.. സ്വയം നഷ്ടപ്പെടുന്ന പോലെ! ..നിസഹായനായ് തളർന്ന് അവശനായ്!.. ദേവിനോടൊപ്പം സിദ്ദുവും കൂടെ ഉണ്ടായിരുന്നു... എന്തു ചെയ്യണം, എവിടെ പോകണം എന്നൊന്നും അറിയാതെ.. അതിലുപരി ദേവിൻെറ അവസ്ഥ കണ്ടു നിൽക്കാനാകാതെ തന്നാലാകുന്ന വിധമെല്ലാം അവനും അലഞ്ഞു നടന്നു.....

വീട്ടിലേക്ക് പോയാൽ ഉയർന്നുളള കരച്ചിലാണ് കാതുകളിൽ കേൾക്കുന്നത്... സഹിക്കാനാകാതെ നെഞ്ചു പൊട്ടി കരയുന്ന മാതാപിതാക്കൾക്കിടയിൽ ഒന്നുറക്കെ കരയാനാകാതെ ഇടറുന്ന നെഞ്ചോടെ അവനുമുണ്ടായിരുന്നു.... ദേവ്.....! തൻെറ ഉറ്റ സുഹൃത്തുക്കളുടെ വേർപിരിയൽ ജഗ്ഗുവിനേ ഒരു ഭ്രാന്തനെ പോലെ ആക്കിയിരുന്നു... തൻെറ ശ്രദ്ദ കുറവു മൂലമാണിതൊക്കെ എന്ന് സ്വയം ശപിച്ചുകൊണ്ട് തന്നെ തന്നെ വെറുത്തു പോയ് അവൻ...... എങ്കിലും ദേവിനും സിദ്ദുവിനും കൂടെ അവനുമുണ്ടായിരുന്നു..... അവരെ കണ്ടെത്തിയേ തീരു എന്ന വാശിയേടെയും.... കണ്ണുനീർ തളം കെട്ടിയ മിഴികളോടെയും.... *** ഓരോ നാളും ഓരോ നിമിഷം കണക്കെ പോയ് മറഞ്ഞു.... "ഇല്ലാാാാാ.....!!!!!!" ഉറക്കെയുള്ള അലർച്ചയോടെ അവൻ കണ്ണുകൾ വലിച്ച് തുറന്നു.....

"ദേവ്...!! " എന്ന് വിളിച്ചു കൊണ്ട് സിദ്ദു മുറിയിലേക്ക് ഓടി വന്നു.... "എന്തു പറ്റി ടാ... സ്വപ്നം വല്ലതും കണ്ടോ. " ഇരു കൈകളാൽ തലമുടി കൊരുത്തു വലിച്ച് സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ദേവിനരികിലിരുന്ന് കൊണ്ട് സിദ്ദു ചോദിച്ചു.... "എനിക്ക് അവരെ കണ്ടെത്തിയേ മതിയാകൂ. സിദ്ദു... ഇനിയും വയ്യ.. ഓരോ നിമിഷവും ചങ്ക് തകരുന്നു.. അവളെവിടെയാ. ...ഏത് അവസ്ഥയിലാ......" "ആ... ആ.... ആ...!!! " അവനുറക്കെ അലറി..... "ഇല്ല.... അവർക്കൊന്നും സംഭവിക്കില്ല... നീ സമാധാനിക്ക്. ...ഒരാപത്തും കൂടാതെ നമ്മൾ അവരെ തിരിച്ചു കൊണ്ടു വരും... നിൻെറ കൂടെ ഞാനുണ്ട്...... " "തളർന്നിരിക്കുകയല്ല വേണ്ടത്.... കണ്ടില്ലേ നീ അവിടെ എല്ലാരും... ഇനി പൊഴിക്കാനൊരിറ്റു കണ്ണു നീരു പോലുമില്ലാതെ....... നീയും കൂടെ ഇങ്ങനെ ആവല്ലേ ടാ..... " "അറിയാം സിദ്ദു... പക്ഷേ... എനിക്ക് പറ്റുന്നില്ല.....അവളെൻെറ ജീവനാ.... ഒരുപാട് സ്നേഹിച്ചു പോയ്... തിരിച്ചു ഒരു നോട്ടം പോലും ഞാൻ അവളിൽ നിന്നും പ്രതിക്ഷിച്ചിട്ടില്ല...എങ്കിലും still I love her more than anybody in my life........... "

"അവൾക്കൊന്നും സംഭവിക്കരുത്.... അവൾക്ക് നഷ്ടപ്പെട്ട അവളുടെ പ്രണയത്തെ പോലും എനിക്ക് പത്ത് മടങ്ങായ് തിരിച്ചു നൽകണം.....പക്ഷേ... അവളിപ്പോൾ എവിടെയാ....... " "അവളെ എന്നിൽ നിന്നും തട്ടിയെടുത്തത് ആരാണെങ്കിലും ..അവനെൻെറ മുന്നിലെത്തി പെട്ടാൽ ഒരു പക്ഷേ കാലനു പോലും അവനെ എന്നിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല.... " ചുവന്നു തുടുത്ത മിഴികളോടെ ഉറച്ച വാക്കുകൾ അവൻ മൊഴിയുമ്പോൾ കോപത്തിൻെറയും പ്രണയത്തിൻെറയും അഗ്നി ആ നെഞ്ചിലെരിയുന്നുണ്ടായിരുന്നു..... **** (വരുൺ) "തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് വെറുതെ വിളിച്ച് ശല്യം ചെയ്യരുത് എന്ന്....ഞാൻ പറയുന്ന വരെ അവർ രണ്ടു പേരെയും ഒന്നും ചെയ്യരുത്... രണ്ടിനേയും ജിവനോടെ തന്നെ വച്ചേക്കണം.... ആഹാരം കഴിക്കുന്നില്ലെങ്കിൽ ഗ്ലൂക്കോസ് കയറ്റിയിറക്കണം.... 😏

ചത്തു പോകരുത്.... ശ്യാം വരുന്നവരെ....അവന് തീർക്കാനുള്ള പക കുറച്ചൊന്നുമല്ല... അവൻ വരണം... .അത് കഴിഞ്ഞാൽ വച്ചേക്കില്ല രണ്ടിനേയും..... പിന്നെ താൻ ഇനി വിളിക്കരുത്. എന്തെങ്കിലും ആവശ്യമുണ്ടേൽ ഞാൻ വിളിച്ചോളാം..... ഓകെ.. " ഫോൺ വച്ച ശേഷം.. ചുറ്റിലും ആരും ഇല്ലെന്ന് ഉറപ്പു വരുത്തി അവൻ നടന്നു നീങ്ങി.... എന്നാൽ അവനു പുറകിൽ എല്ലാം കേട്ടുകൊണ്ട് അവനുമുണ്ടായിരുന്നു. കത്തുന്ന കണ്ണുകളോടെ..... പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവൻ കാതോട് ചേർത്തു.... "ദേവേട്ട.. " മറുവശത്ത് നിന്ന്.. "ആ ജഗ്ഗു പറയടാ...." .... ..... ...... ജഗ്ഗുവിൻെറ വാക്കുകൾ ചാട്ടുളി പോലെ അവൻെറ കാതുകളിലേക്ക് പതിച്ചു.... കയ്യിലെ ഞരമ്പ് വലിഞ്ഞു മുറുകി.... കണ്ണുകൾ ചുവന്നു തുടുത്തു.... "സിദ്ദു.......വണ്ടിയെടുക്ക്... ഇന്ന് ആ പന്ന മക്കളുടെ അവസാനമാണ്......." ഒരു അലർച്ചയായിരുന്നു...മുറിവേറ്റ സിംഹത്തിൻെറ ഗഡോര ഗൽജ്ജനം പോലെ..... മൂന്ന് ബൈക്കുകൾ MLA ശീരാഗ് വർമ്മയുടെ(വരുണിൻെറ അച്ഛൻ) വീടിൻെറ ഗേറ്റ് തകർത്ത് അകത്തേക്ക് പ്രവേശിച്ചു.................. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...