വാകപ്പൂവ്: ഭാഗം 56

 

എഴുത്തുകാരി: ചമ്മൂസ്‌

കാണുന്നതും കേൾക്കുന്നതും ചിന്തകൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവയാണ്.... കാലങ്ങളായ് കാത്തിരുന്നൊരു ചെറു നുറുങ്ങു വെട്ടം പടു ഇരുട്ടായ് പരിണമിക്കുമ്പോൾ ചേക്കാറാനിനിയേതു മാളമാണ് ഈയുള്ളവൾക്കായ് ഉള്ളത്..... അവനില്ല എന്ന് ചിന്തിക്കുന്ന ഓരോ നീമിഷവും ഉള്ളിലെ പ്രണയിനി അലമുറയിടുന്നു... കാതുകളിലലയടിക്കുന്ന അവളുടെ അലറൽ ശബ്ദം പ്രാണൻ പൊടിയുന്ന വേദന സമ്മാനിക്കുമ്പോഴും സ്തംഭിച്ചു നിൽക്കുവാനല്ലാതെ ഒരുവാക്ക് മൊഴിയുവാനായില്ല.... എന്തിനാ എന്നോടീ ക്രൂരത ചെയ്തത്... എല്ലാം അറിഞ്ഞിട്ടും എന്തിനാ എന്നെ ഒരു വിഡ്ഡിയാക്കിയത്... ഓരോ നാളും കാത്തിരിപ്പിച്ച് ഈയൊരു ദിവസം എല്ലാം തുറന്നടിച്ച് എന്നെ തകർത്തുടക്കുവാനായിരുന്നോ.... അതോ ഒരു ഭ്രാന്തിയെ പോലെ ഞാൻ അലറുന്നത് കണ്ട് രസിക്കുവാനോ... തന്നെ നോക്കി കോപം ജ്വലിക്കുന്ന കണ്ണുകളോടെ അവൾ പറയുമ്പോൾ തലകുനുച്ച് നിൽക്കുവാനെ മാമ്മക്കും അപ്പച്ചിക്കും കഴിഞ്ഞുള്ളൂ... അമ്മൂ....... മോളെ (മാമ്മ) മതി വിളിക്കണ്ട എന്നെ... എല്ലാരും കൂട്ടുനിന്നിട്ടല്ലേ....എന്നെ ഒരു വിഡ്ഡിയാക്കിയത്....

എന്തിനാ...... എന്തിനാ എനിക്ക് പ്രതീക്ഷ തന്നത്... എന്തിനാ എനിക്ക് മോഹം തന്നത്... കിച്ചു ഉണ്ടെന്ന് എന്തിനാ എന്നെ വിശ്വസിപ്പച്ചത്...... കരഞ്ഞു കൊണ്ട് അവൾ ഊർന്നിരുന്നു... അവളുടെ അടുത്തേക്ക് ദേവ് ചെന്നു അവൾക്കപ്പൊം മുട്ടിലിരുന്നു... അവൻെറ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... തലയുയർത്തി അവളവനെ നിസഹായതയോടെ നോക്കി... ഒരുപാട് തളർന്നു പോയിരുന്നു അവൾ..... അമ്മൂ.... കരയല്ലേ.....നിനക്ക് ഒന്നും ഉൾക്കൊള്ളാൻ കഴിയില്ല എന്ന് എനിക്കറിയാം...നിൻെറ വേദനകൾ കണ്ടു നിൽക്കാൻ എനിക്ക് എന്നല്ല ഈ വീട്ടിലെ ആർക്കും കഴിയില്ല... അതു കൊണ്ട് മാത്രമാണ് ഇത്രയും നാൾ എല്ലാവരും ആ സത്യം നിന്നിൽ നിന്നും മറച്ചു വച്ചത്... അല്ലാതെ നീ വിചാരിക്കുന്ന പോലെ നിന്നെ വിഡ്ഡിയാക്കാനല്ല അമ്മൂ..... വേണ്ട ദേവേട്ട... ഒന്നും പറയണ്ട... എനിക്കറിയാം... എല്ലാരും എന്നെ ചതിക്കുവായിരുന്നു.. ൻെറ കിച്ചു..... ഉതിർന്ന വാക്കുകളെല്ലാം പാതിയിൽ മുറിഞ്ഞില്ലാതാകുമ്പോൾ തൊണ്ടക്കുഴിൽ നിന്നുമൊരു ഗദ്ഗദം അവളുടെ ശബ്ദത്തെ പോലും മൃതിയടക്കുന്നുണ്ടായിരുന്നു...

കണ്ടു നിൽക്കാനാകെ മഹി നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് തിരിഞ്ഞു നടന്നു ...അപ്പോഴും ൻെറ കുഞ്ഞിന് ശക്തി കൊടുക്കണേ മഹാദേവാ എന്ന് ഉള്ളാലെ പ്രാർത്ഥിച്ചു കൊണ്ടാണ് അവർ പോയത്...!! മോളെ..... തൊടണ്ട എന്നെ.... അവളെ ചേർത്തു പിടിക്കാൻ തുനിഞ്ഞ മാമ്മയുടെ കൈകൾ അവൾ തട്ടിയെറിഞ്ഞു..... ആ വൃദ്ദൻെറ കണ്ണുകൾ നിറഞ്ഞത് ദേവ് നിസഹായതയോടെ നോക്കി നിന്നു...!! ന്തിനാ മാമ്മെ എന്നെ പറ്റിച്ചത്.... ഓരോ വട്ടം ഞാനവനെ ഓർത്ത് കരയുമ്പോഴും അവൻ വരുമെന്ന് എന്തിനാ എന്നോട് കള്ളം പറഞ്ഞത്.. കാത്തിരിക്കുകയല്ലായിരുന്നോ ഞാൻ... നിൻെറ വിഷമം കണ്ടു നിൽക്കാൻ കഴിയില്ല മക്കളെ ഞങ്ങൾക്ക്....അതുകൊണ്ട് മാത്രം ചെയ്തു പോയതാണ്.... പലതവണ കരുതിയതാണ് എല്ലാം തുറന്നു പറയാൻ പക്ഷേ നീ അവനെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് ആരെക്കാളും നന്നായി അറിയുന്നത് കൊണ്ടും നിനക്കത് താങ്ങാൻ കഴിയില്ല എന്ന് മനസിലാക്കിയത് കൊണ്ടും ആണ്... അല്ലാതെ പറ്റിക്കാനോ വഞ്ചിക്കാനോ അല്ല മോളെ..... ദേ ഇപ്പോഴും ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുവാ... അവർ അവളുടെ തലയിൽ തഴുകി.... അവൾ മിഴികളുയർത്തി ആ അസ്ഥിത്തറയെ നോക്കി..... വാകപ്പൂക്കൾ അതിൻ മേലേക്ക് വീണു കൊണ്ടിരിക്കുന്നു...

എന്നും ഉറങ്ങുന്നതിന് മുന്പ് താൻ കാണുന്ന മനോഹര കാഴ്ച... ഇത് ൻെറ...... ൻെറ..കിച്ചു ആയിരുന്നോ.... വിറക്കുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു.... കാർമേഘങ്ങൾ ആ രാവിനൊപ്പം ഇരുണ്ടുരൂടി..അവളുടെ വേദനകൾ കണാനാവാതെയാവാം ചെറു താരകങ്ങൾ പോലും ആ മേഘത്തിനിരുട്ടിലേക്ക് മുഖം ചേർത്തു വച്ചു തേങ്ങിയത്.... അവളുടെ കണ്ണുനിരിനോടൊപ്പം ആർത്തു പെയ്യുന്നൊരു പേമാരിയായ് ആ മേഘങ്ങൾ വർഷിച്ചു. പിന്നീടത് നിൽക്കാതെ പെയ്തു കൊണ്ടിരുന്നു... തളർന്ന ശരീരത്തോടെ പതിയെ എഴുന്നേറ്റ് അവൾ ആ അസ്ഥിത്തറയിലേക്ക് ചുവടുകൾ വച്ചു . കാലുകൾ വേച്ചു പോകുന്നു..... കണ്ണുനീരോടൊപ്പം മഴനീരും കാഴ്ചയെ മറക്കുന്നു.... അവനിലേക്ക് എത്താൻ ഒന്ന് വാരിപുണരാൻ അവൾ ഒരുപാട് മോഹിച്ചു.... പക്ഷേ ഒരു ചുവട് വ്യത്യാസത്തിൽ അവൾ തളർന്ന് വീണിരുന്നു...

ആ മിഴികളിൽ ഇരുട്ട് മാത്രം.. ആ ഇരുട്ടിനകത്ത് അവൾ തളച്ചു വച്ച പ്രണയത്തിൻെറ ഒരുപിടി മനോഹര സ്വപ്നങ്ങൾക്കൊപ്പം പുഞ്ചിരിച്ചു നിൽക്കുന്ന ഒരു പതിനേഴ് വയസ്സുകാരനുമുണ്ടായിരുന്നു....!!! ചെറു കുറുമ്പുകൾ കാണിച്ച് ഓടിമറയുന്ന അവനിലേക്ക് ഓർമത്താളിൽ അവൾ ഉറ്റു നോക്കി നിന്നു... ഒരു ലോകത്ത് അവനകന്നു പോകുന്നത് മാത്രം അറിഞ്ഞ അവൾക്ക് യാഥാർത്യത്തിൽ തന്നെ ഇടനെഞ്ചോട് ചേർത്തു പിടിച്ചൊരു പ്രാണൻെറ ഹൃദയതാളം കാതുകളിലലയിച്ചുകൊണ്ടിരുന്നത് അറിയുവാൻ കഴിയും മുന്നേ അവളുടെ പൂർണമായ് ബോധം നഷ്ടപ്പെട്ടിരുന്നു...!!! ......... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...