വാകപ്പൂവ്: ഭാഗം 8

 

എഴുത്തുകാരി: ചമ്മൂസ്‌

ഉറക്കത്തിലും അവളുടെ മിഴികളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ദേവിൻെറ ഇടനെഞ്ചിലേക്ക് പടർന്നിരുന്നു..അവളിലെ ഏങ്ങലടികൾ ഉയർന്നതായിരുന്നു. പ്രിയ്യപ്പെട്ട ആരോ നഷ്ടമായെന്നപോലെ....... രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ദേവിൻെറ ഇടനെഞ്ചോട് ചേർന്നുകൊണ്ട് അവൾ ഉറങ്ങിയിരുന്നു. ദേവിനപ്പോഴും കിച്ചു ആരാണെന്നുള്ള ചിന്തയായിരുന്നു. ഇവളിത്രയേറെ വിഷമിക്കണമെങ്കിൽ അവനിവൾക്ക് പ്രിയ്യപ്പെട്ട ആരോ ആണ്. പക്ഷേ ആരായിരിക്കും. ഇനി വല്ല കാമുകനോ മറ്റോ ആണോ. 🤔🙄 ഹേയ്.... ആയിരിക്കില്ല ഇവളെയൊക്കെ ആരെങ്കിലും നോക്കുമോ.. 😌 തൻറെ നെഞ്ചോരം പൂച്ചക്കുട്ടിയെ പോലെ ചുരുണ്ടു കിടന്നുറങ്ങുന്ന അമ്മുവിനെ നോക്കി ദേവും കണ്ണുകളടച്ചു. പതിയ അവനും ഉറക്കത്തിലേക്ക് വഴുതി വാണിരുന്നു. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ ആനയെ പേടിച്ച് ആരും തന്നെ കാടിലേക്ക് തിരച്ചിൽ നടത്താൻ ഇറങ്ങിയിരുന്നില്ല. കരിവീരൻ വന്നുകഴിഞ്ഞാൽ രണ്ടു ദീവസത്തോളം അവൻെറ സാന്നിധ്യം ക്ഷേത്രപരിസരത്തും അതിനു ചുറ്റുമുളള കാട്ടിലും ഉണ്ടാകും. പിന്നീടായിരിക്കും അവൻ തെക്കുദിശയിലുള്ള മലയിലേക്ക് പോകുന്നത്. അവിടെയാണ് കരുവീരൻെറ താമസകേന്ദ്രം.

Forest officers വേണ്ട നടപടികളെല്ലാം സ്വീകരിക്കുന്നുണ്ട് എങ്കിലും രാത്രിയിൽ അന്വേഷണം ആപത്താണെന്ന് മനസിലാക്കിയ അവർ നേരം വെളുക്കുവാൻ കാത്തു നിൽക്കുകയാണ്. എന്നാൽ ഇതിനനുവദിക്കാതെ മാമ്മ സ്റ്റേഷനിൽ കയറി പ്രതിഷേതിക്കുകയായിരുന്നു. മിസ്റ്റർ ശേഖരൻ ഞങ്ങൾക്ക് നിങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ബി കൂൾ ആ കുഞ്ഞുങ്ങൾക്ക് ഒന്നും തന്നെ സംഭവിക്കുകയില്ല. അവർ അധികം ദൂരത്തേക്കൊന്നും പോകാൻ സാധ്യതയില്ല ഞങ്ങൾ വാക്കു നൽകാം. അവരെ ഒരു ആപത്തും കൂടാതെ നിങ്ങളെ ഏൽപ്പിക്കാം. മാമ്മയുടെയും അപ്പച്ചിയുടെയും വിഭ്രാന്തിയും ആകുലതയും അതിരില്ലാത്തതായിരുന്നു. അവർ ഒരുപാട് വിഷമിക്കുന്നുണ്ട്. രാവിലെ നടന്ന ഷോക്കിൽ നിന്നും മാമ റിക്കവർ ആയിട്ടില്ല. ആ മനുഷ്യൻ ഒരുപാട് തളർന്നിരുന്നു. അപ്പച്ചിയും മറിച്ചല്ലായിരുന്നു. ഭക്ഷണം കഴിക്കാൻ അൽപ സമയം താമസിച്ചാലും നിലവിളികൂട്ടുന്ന അമ്മുവിൻെറ ഓർമകളവർക്ക് നോവുകൾ കൂട്ടികൊണ്ടിരുന്നു. അമ്മു അവൾക്ക് വിശക്കുന്നുണ്ടാകില്ലെ. ഒന്നും കഴിച്ചിട്ടില്ലല്ലോ അവൾ. എൻെറ കുഞ്ഞിനെ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണേ കൃഷ്ണാ.ഒരു നോക്ക് കാണാൻ വല്ലാത്ത കൊതി തോന്നുന്നു. (അപ്പച്ചി) ആ സ്റ്റേഷനിൽ ദേവിൻെറ അച്ചനും അമ്മയും പിന്നെ നമ്മുടെ സ്വന്തം പ്രിൻസിയും എത്തിയിരുന്നു.

അപകട കാര്യം അറിഞ്ഞതും ശിവ മാഷ് വേണ്ട നടപടികൾക്ക് അധികൃതരെ കൂട്ടുപിടിച്ചു. രാവിലെ വരെ കാത്തിരിക്കാനായിരുന്നു അവരുടെ മറുപടി. അവരും ഒരുപാട് നൊമ്പരത്തോടെ സ്റ്റേഷനിൽ നിന്നും തിരിക്കാനിറങ്ങുമ്പോഴാണ്. അമ്മുവിൻെറ വീട്ടുകാരെ കാണുന്നത്. മാമ്മയും അപ്പച്ചിയും കരഞ്ഞു തളർന്നിരിക്കുകയാണ് പക്ഷേ ദേവിൻെറ വീട്ടുകാർ അങ്ങനെയല്ല അവർക്ക് വല്ലാത്ത ആത്മ ധൈര്യം ഉള്ളതുപോലെ. ആകുലത ഉണ്ടെങ്കിലും അവർ തളർന്നിരുന്നില്ല. ദൈവിൻെറ അമ്മ അപ്പച്ചിയുടെ അടുക്കേക്ക് പോയി. അറിഞ്ഞു. ദേവിൻെറ കൂടെ കാട്ടിൽ നിങ്ങളുടെ മകളും ഉണ്ടല്ലേ. പേടിക്കാതിരിക്കൂ ഒന്നും സംഭവിക്കുകയില്ല. ഞാൻ വാക്കു തരാം അവളെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ അവൻ നിങ്ങൾക്കു തരും. വിശ്വസിക്കാം.എൻെറ മകൻ ഒരു തരം താഴ്ന്ന പ്രവൃത്തിയും ചെയ്യില്ല. മാത്രമല്ല അവർ എത്രയും പെട്ടെന്ന് തിരികെ വരുക തന്നെ ചെയ്യും. എന്തുകൊണ്ടോ ആ സ്ത്രീയുടെ വാക്കുകൾ അവർക്ക് വല്ലാത്ത ആശ്വാസമേകി. സ്വന്തം മകനിൽ അതിരറ്റ് വിശ്വസിക്കുന്ന അമ്മയുടെ വാക്കുകൾ അത്രയേറെ ഉറപ്പുള്ളതായി തോന്നി.

ഇരു വീട്ടുകാരും പരസ്പരം ആശ്വാസമേകി കാത്തിരിക്കുകയാണ് ദേവും അമ്മുവും തിരികെ വരുന്നതും കാത്ത്. അമ്മുവിൻെറ കുറുമ്പുകളും വാതോരാതെയുള്ള സംസാരവും അയവിറക്കി കിടക്കുന്ന മാമ്മയുടെ കണ്ണുകളിൽ നീർത്തിളക്കം അതിരില്ലാതെ ഒഴുകുകയായിരുന്നു.മിഴിനീരിനാൽ ഭാരമേറിയ കണ്ണുകളെല്ലാം പതിയെ നിദ്രയെ പുൽകിയിരുന്നു. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ കാട്ടിനകത്ത് നേരം വെളുത്തിരിക്കുന്നു. സൂര്യപ്രകാശം വനഞ്ചോലകളിലേക്ക് ഇരച്ചു കയറി അവിടമാകെ പ്രകാശം പരത്തിയിരുന്നു. ഇന്നലെ രാത്രിയിൽ വിരിഞ്ഞ ആമ്പലുകളെല്ലാം പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു.പക്ഷികളെല്ലാം പുലരിയിലെ സംഗീതം ആലപിക്കുകയാണ്. പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞുകണങ്ങൾ വല്ലാത്ത തണുപ്പേകി കൊണ്ടിരുന്നു. ദേവ് പതിയെ കണ്ണുകൾ തുറന്നു നോക്കുമ്പോൾ സൂര്യപ്രകാശം അവൻെറ കണ്ണുകളിൽ ജ്വലിച്ചിരുന്നു. വല്ലാത്ത ആശ്വാസത്തോടെ അവൻ നെടുവീർപ്പിട്ടു. ഹും.... 😌 നേരം വെളുത്തു. ഇനി എത്രയും പെട്ടെന്ന് വഴി കണ്ടുപിടിക്കാൻ നോക്കണം. ഇനിയും ഇവിടെ കഴിച്ചുകൂട്ടുന്നത് ആപത്താണ്. ദേവ് അമ്മുവിനെ ഉണർത്തുവാനായി അവൾക്കുനേരെ തിരിഞ്ഞു. പക്ഷേ അമ്മു അവിടെ ഉണ്ടായിരുന്നില്ല.

ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ ദേവ് ചുറ്റും കണ്ണോടിച്ചു. അവളെ കാണുന്നില്ല വല്ലാത്ത പേടിയോടെ അവൻ പരിസരമാകെ നടന്നു കൊണ്ട് വിളിച്ചു അമ്മൂൂൂ........... ഇവളിതെവിടെ പേയ്. ഇന്നലെ തൊടട്ടുത്ത് ഉണ്ടായിരുന്നതാണല്ലോ. ദൈവമേ അവൾക്കിനി വല്ല ആപത്തും....... പക്ഷേ എങ്ങനെ....... എവിടെ പോയി... ഇനി എന്നെ കൂട്ടാതെ ഒറ്റക്ക് പോയോ........ പറയാൻ പറ്റില്ല..... വീട്ടിൽ പോകണമെന്ന് നാഴികക്ക് 40 വട്ടം പറഞ്ഞു നടന്നവളാ...... വിവരമില്ലെ അവൾക്ക് ഒറ്റക്ക് പോകാൻ.. പിശാശ്........ ഇല്ല ദേവ് അവൾ പോകുമെന്ന് തോന്നുന്നില്ല. ഇനി എന്തെങ്കിലും പറ്റിയതാണോ. വല്ല കരടിയോ പുലിയോ എടുത്തിട്ട് പേയിക്കാണുമോ. 🙄🤔🤔 പക്ഷേ അവളുടെ അടുത്ത് ഞാനുണ്ടായിരുന്നല്ലോ എന്നെ ഒന്നും ചെയ്തിട്ടില്ലല്ലോ....... മാത്രമല്ല ഒരു ശബ്ദവും ഞാൻ കേട്ടിരുന്നില്ലല്ലോ..... 😭😖🤕😬😬😬😬😠😠😠😡 അവനാകെ വട്ടു പിടിച്ച അവസ്തയിലായി.... ചിന്തകളൊക്കെ ടാക്സി വിളിച്ച് വന്നുകൊണ്ടിരുന്നു. ആകെ ഭ്രാന്തു പിടിക്കുന്ന അവസ്തയിലായി..... അവൻ കാട്ടിലൂടെ അവളെയും തപ്പി നടന്നു. പെട്ടെന്ന് മരത്തിനു മുകളിൽ ചില്ലകളുലയുന്ന ഭയാനകമായ ശബ്ദംകേട്ടു. ഉയർന്നു വരുന്ന നെഞ്ചിടിപ്പോടെ ദേവ് പതിയെ ചില്ലകളിലേക്ക് തലയുയർത്തി നോക്കി. അവിടെ കണ്ട കാഴ്ചയിൽ അവൻ തറഞ്ഞു നിന്നുപോയ്.....

എടിയേേേേയയയ...... 😠 അവൻ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു. അമ്മുവിനെ തപ്പിവന്ന ദേവ് കാണുന്നത് മരത്തിനു മുകളിൽ കേറി കുരങ്ങിൻ കുഞ്ഞുങ്ങളെ ഓടിച്ചു വിട്ട് ഓറഞ്ചു പറിച്ചു മടിയിൽ വച്ച് കാലുകൾ തൂക്കിയിട്ട് ഓറഞ്ചു പൊളിച്ചു തിന്നുന്ന അമ്മുവിനെയാണെന്ന്. 😂 വായ നിറയെ ഓറഞ്ചിൻെറ ചുളയാണ്. അവൾ അത് ആസ്വതിച്ച് നുകരുകയാണ്. കണ്ണുകളെല്ലാം അടച്ച് സ്വാത് ആസ്വതിക്കുകയാണ്. അവളിരിക്കുന്ന കൊമ്പിന് തൊട്ടുമുകളിൽ ഒരു കുരങ്ങൻ അമ്മുവിനെ തന്നെ അന്തം വിട്ടു നോക്കുന്നു. പക്ഷേ ദേവ് വിളിച്ചതു പോലും അറിയാതെ അവൾ ഓറഞ്ചു തിന്നുകൊണ്ടിരിക്കുകയാണ് സൂർത്തുക്കളേ..... ദേഷ്യം ഇരച്ചു കയറിയ ദേവ് വീണ്ടും ഉറക്കെ വിളിച്ചു. ടീീീീീീീീ.... 😠😠😠 ഇത്തവണത്തെ വിളിയിൽ അമ്മു ഒന്നു ഞെട്ടി... ചില്ലയിൽ നിന്നും വേച്ചുപോയ് പക്ഷേ വീഴാതെ ബാലൻസ് ചെയ്തു നിന്നു. വായ നിറച്ചും ചുളയാണ്.അവൾ ചുറ്റും നോക്കി. ക്ലാ ക്ലാ ക്ലീ ക്ലീ ക്ലു ക്ലൂ കൃ. താഴെ ഒരു സഖാവ് with കട്ട കലിപ്പ്..... അവനവളെ തുറിച്ചു നോക്കി കൊണ്ടിരുന്നു. ങേ... 🙄🙄ഇയാളെന്താ ഇങ്ങനെ നിൽക്കുന്നേ....

ഈ ചേട്ടൻെറ മൂട്ടിലാരെങ്കിലും തീയിട്ടോ എപ്പോഴും കത്തി ജ്വലിച്ച് നിക്കാൻ. 🤔🙄 മ്.... എന്താ.... സേട്ടാ... ഓറഞ്ച് വേണോ.... ഇന്നാ ഇതെടുത്തോ.... അവൾ ഓറഞ്ച് എടുത്തു അവനുനേരെ എറിഞ്ഞു കൊടുത്തു. എന്നാൽ അത് അവൻെറ മുഖത്തായിരുന്നു കൊണ്ടത്. അവന് വീണ്ടും കലിപ്പ് കൂടി..... ടീീീ..... 😬😬😬😬😬താഴോട്ട് ഇറങ്ങടി ...നിക്കെന്താടി മനുഷ്യനെ തീ തീറ്റിക്കാൻ ഇത്രക്ക് ആവേശം. ഇനിയും നീ എന്തു നോക്കി നിൽക്കുവാ.. ഇറങ്ങാൻ.. 🙄🙄🙄...ഓറഞ്ച് അല്ലെ ഞാൻ കൊടുത്തേ ഇങ്ങേര് തീയൊക്കെ തിന്നു പറയുന്നു 🤔.... ഇവളെന്ത് ആലോചിച്ചു നിൽക്കുവാ ദൈവമേ....... ടീ.. നിന്നോടാ... വേഗം നിലത്തോട്ട് ഇറങ്ങാൻ..... 😠 ഹാ.... ദാ. വരുന്നു... അമ്മു മരകൊമ്പിൽ പിടിച്ചുകൊണ്ട് പതിയെ ഇറങ്ങുവാനാരംഭിച്ചു. മടിയിൽ നാലഞ്ചു ഓറഞ്ചു ഉണ്ട്. ദാവണി ഷോളിൽ ചുറ്റിപിടിച്ചു കൊണ്ട് താഴത്തെ അവസാനകൊമ്പു വരെ ഇറങ്ങി.. താഴത്തെ കൊമ്പു കുറച്ചു മുക ളിലായതുകൊണ്ട് ചാടണോ വേണ്ടോ എന്ന് ആലോചിച്ചു നിന്നു.. അമ്മൂ... വേഗം... എന്താ നീ ആലോചിച്ചു നിൽക്കുന്നത്. അത്... അത്.. ഇത് നല്ല ഉയരമുണ്ടല്ലോ.... കേറുമ്പോൾ ഇത്രയില്ലായിരുന്നു. ഇപ്പോ വളർന്നോ.. 🤔 ദേവ് അവളെയൊന്ന് കെറുവിച്ചു നോക്കി.. 😡 ഹാ....

ആക്രാന്തം മൂത്ത് കേറുമ്പോൾ ഉയരമൊന്നും കണ്ണിൽ കാണൂല. ഇപ്പോ വയറു നിറഞ്ഞപ്പോൾ ഇറങ്ങാൻ പറ്റുന്നില്ല്ല്ലേ... ഗുണ്ടുമണി... 😬😠 😬😬ഗുണ്ടുമണി നിൻെറ അമ്മൂമമ... പോടാ.... 😠 ടീീ..... എടാ പോടാന്നൊക്കെ വിളിക്കാനായോടി നീ... അതും എന്നെ 😠 തനിക്കെന്താ വല്ല കൊമ്പുമുണ്ടോ ...എന്നെ വിളിച്ചാ ഞാനും തിരിച്ചു വിളിക്കും. 😬😏😏😏😏 എന്നാൽ നീ എൻെറ കയ്യിൻെറ ചൂടറിയും... മര്യാദക്ക് വേഗം ഇറങ്ങടി.... ഹും.... 😏ഇറങ്ങാനെനിക്ക് സൗകര്യമില്ല എന്തു ചെയ്യും....... അവൾ ആ മരക്കൊമ്പിലിരുന്നു അവനെ നോക്കി കൊഞ്ഞണം കുത്തി... ഞ്ഞ ഞ്ഞ ഞ്ഞ. ..😏 ഇതിനെയൊക്കെ ഏത് നേരത്താ..... ദൈവമേ..... അവൻ കൈകൊണ്ട് നെറ്റി ഉഴിഞ്ഞു.... നിന്നെ ഇറക്കാൻ പറ്റുമോന്ന് ഞാൻ നേക്കട്ടെ.... അവൻ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് പോയി.. എന്നിട്ട് താഴെ കിടക്കുന്ന കല്ലുകൾ പെറുക്കി എടുത്തു. തിരിഞ്ഞു അമ്മുവിനെ നോക്കി പുച്ഛഭാവത്തിൽ നിന്നു. 😏 🙄🙄🙄🤕ദേവിയെ ഇങ്ങേര് എന്തിനാ കല്ലൊക്കെ പെറുക്കുന്നേ...... എറിയില്ലായിരിക്കും 😌പേടിപ്പിക്കാൻ നോക്കുവാ 😌😏.... പക്ഷേ ദേവ് അഞ്ചാറു കല്ലുകളൊരുമിച്ച് എറിഞ്ഞു. അത് അവളുടെ കയ്യിലും കാലിലും കൊണ്ടു. അവൻ ഏറ് നിർത്താതെ എറിഞ്ഞു കൊണ്ടിരുന്നു. ആ.... അയ്യോ.... നിർത്ത്... . എറിയല്ലേ... നോവുന്നു .. നിന്നോടല്ലേ പോക്കാച്ചി എറിയല്ലേന്ന് പറഞ്ഞത് 😠 അവൾ ഉറഞ്ഞു തുള്ളാനാരംഭിച്ചു. നിനക്ക് ഇറങ്ങാൻ സൗകര്യമില്ലല്ലേ....

നിന്നെ ഇറക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ..... അവൻ വീണ്ടും എറിഞ്ഞു. അമ്മു on the spotil താഴോട്ട് ചാടി.... അയ്യോ കാല്..... 🤕🤕🤕 ഹും 😌😌😌😏😏😏......(ദേവ്) അപ്പൊ പറയേണ്ടപോലെ പറഞ്ഞാൽ അനുസരിക്കും.... 😬😬😬😬😡😡......തെണ്ടി.... അമ്മു പതിയെ പറഞ്ഞു. അവളുടെ മുഖം കൊട്ടകണക്കേ വീർത്തിരുന്നു. നിനക്കുള്ളത് ഞാൻ തന്നിരിക്കും..... അമ്മു ദേവിനെ നേക്കി മനസ്സിൽ പറഞ്ഞു.. ദേവ് ആകട്ടെ വിജയീഭാവത്തിൽ നിൽക്കുന്നു.. അൽപ്പസമയത്തിനു ശേഷം..... ഹയ്യോ... നിക്ക് വയ്യ.... ദാഹിക്കുന്നു.... ഇനിയും എത്രദൂരം നടക്കണം... 🤕🤕 എത്താറായി വേഗം നടക്ക്....... അവർ നടക്കാനാരംഭിച്ചു.... നടന്നു നടന്ന് ക്ഷേത്രംഎത്തി...... 😌😌😌 ക്ഷേത്ര പരിസരമാകെ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. ആ സംഭവത്തിനു ശേഷം ആരും തന്നെ ഇവിടെ വന്നില്ലെന്ന് തോന്നിപ്പോകും.. അമ്മുവും ദേവും നന്നായി ക്ഷീണിച്ചിരുന്നു. അവർ ക്ഷേത്രത്തിൻെറ പടികളിൽ അൽപ്പ സമയം ഇരുന്നു. അപ്പോഴേക്കും തിരച്ചിലിനിറങ്ങിയവരെല്ലാം അവിടേക്ക് വരുകയായിരുന്നു .ദേവിനെയും അമ്മുവിനെയും കണ്ട സന്തോഷത്തിൽ അവർക്കരുകിലേക്ക് ഓടി വന്നു... നിങ്ങൾ... നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. ....താങ്ക് ഗോഡ്.. ഞങ്ങൾ നിങ്ങളെ അന്വേഷിച്ചിറങ്ങിയofficers aahnu.....

വരാൻ വൈകിയെന്ന് അറിയാം... ആനയിറങ്ങിയതു കൊണ്ട് രാത്രിയിൽ കാട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ഇല്ലായിരുന്നു. Anyway.......നിങ്ങളെത്തിയല്ലോ..... 😌😌😌..... അങ്ങനെ ദേവിൻെറ വീട്ടുകാരും അമ്മുവിൻെറ വീട്ടുകാരും അവിടെയെത്തി...... മാമ്മെ കണ്ടവഴി അമ്മു ഓടി പോയ് കിട്ടുപിടിച്ചു...... എൻെറ അമ്മൂട്ടിക്ക് എന്തെങ്കിലും പറ്റിയോടാ..... നീ ആ ആനക്ക് മുന്നിൽ നിൽക്കുന്നത് ഇപ്പോഴും എൻെറ കൺമുന്നിലുണ്ട്... ഇപ്പോഴാ ശ്വാസം വീണത്.... എനിക്ക് കുഴപ്പമൊന്നുമില്ല മാമ്മെ... നല്ലോണം വിശക്കുന്നുണ്ട്.. അമ്മു വയറു തടവി മാമ്മയെ നോക്കി ചുണ്ടു പിളർത്തി പറഞ്ഞു..... അച്ചോടാ..... നമുക്ക് വീട്ടി പോയിട്ട് വെട്ടി വിഴുങ്ങാം അമ്മൂട്ടി... അതിനു മുമ്പ് എനിക്ക് ആ ചെറുക്കനെയൊന്ന് കാണണം.. നിന്നെ രക്ഷിച്ചവനോട് ഒത്തിരി നന്ദി പറയണം. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത കടപ്പാടുണ്ട്.. അവനെവിടെ..... മോനെ.. നിനക്ക്..... ...😭😩😖 അമ്മേ.... എനിക്ക് ഒരു കുഴപ്പവുമില്ല കണ്ടില്ലേ പന പോലെ നിൽക്കുന്നത്... ഇനിയെങ്കിലും ഈ കരച്ചില് നിർത്തൂ... എടി ലക്ഷമി നീ എന്തു ഭാവിച്ച കരഞ്ഞു നിൽക്കാതെ വാ വീട്ടിലേക്ക് പോകാം. അവനാകെ തളർന്നിരിക്കുവാ...... ദേവിൻെറ അച്ചൻ കൃഷ്ണൻ പറഞ്ഞു. അതെ അമ്മെ.... വന്നേ വല്ലാത്ത ക്ഷീണം പോകാം....

( ദേവ്) മ്.... വാ.... (അച്ഛൻ) അവർ പോകാനൊരുങ്ങുമ്പോൾ മാമ്മ അമ്മുവിനെയും കൂട്ടി അവർക്കരുകിലേക്ക് പോയി.... മോനെ... നിന്നനോട് എങ്ങനെയാ നന്ദി പറയുക... എൻെറ കുഞ്ഞിനെ രക്ഷിക്കാൻ നീ എന്തുമാത്രം risk എടുത്തതാ.... നന്ദി എന്ന രണ്ടു വാക്കിലൊന്നും ഒതുങ്ങില്ല നിന്നോടുള്ള കടപ്പാട്... മാമ്മ കൈകൾ തൊഴുതുകൊണ്ടു പറഞ്ഞു. ദേവ് ഉടനെ തന്നെ ആ കൈകളിൽ പിടിച്ചു. നന്ദിയൊന്നും വേണ്ട അങ്കിൾ.. എനിക്ക് ആ നിമിഷം എൻെറ അനിയത്തി കുട്ടിയെയാണ് ഓർമ വന്നത്.. അവൾ ഒരിക്കൽ ഇതുപോലെ ക്ഷേത്രത്തിനുമുന്നിൽ ആനയുടെ കാൽപ്പാതത്തിൽ............ അവൻ പറഞ്ഞു നിർത്തി.... അപ്പോൾ ദേവിൻെറയും അവൻെറ കുടുംബത്തിൻെറയും കണ്ണുകൾ നിറഞ്ഞിരുന്നു.ദേവുട്ടിൻെറ ഓർമകൾ അവരിൽ തളം കെട്ടി.... എന്നാൽ ഇതൊക്കെ കേട്ട് തരിച്ചു നിൽക്കുകയാണ് അമ്മു. അവൾക്ക് അവനോട് എന്തോ സഹതാപം തോന്നി.. ദേവിൻെറ അമ്മയും അച്ഛനും അവൾക്കരുകിലേക്ക് പോയി..... മോളെ... ഇപ്പൊ ഓകെയല്ലെ.... ഹാ... അങ്കിൾ... എനിക്ക് കുഴപ്പമൊന്നുമില്ല....

അമ്മു ചെറു പുഞ്ചിരി നൽകി... എന്നാൽ വീട്ടിൽ പോയിട്ട് നല്ല പോലെ rest എടുക്ക്.. ക്ഷീണം കാണും.. അവൾ തലകുലുക്കി പുഞ്ചിരിച്ചു.... എന്നാൽ ഞങ്ങളിറങ്ങട്ടെ.... വീണ്ടും കാണാം.. കൃഷ്ണൻ മാമ്മയോട് വിട പറഞ്ഞു.... രണ്ട് family ഉം വീട്ടിലേക്ക് തിരിച്ചു... അമ്മു ഇപ്പോഴും ദേവിനെ തന്നെ നോക്കി നിൽക്കുവായിരുന്നു... അവളുടെ നോട്ടം കണ്ടതും അവൻ കലിപ്പ് fitt ചൈയ്ത് നിന്നു..... കാട്ടുമാക്കാൻ.... എന്തിൻെറ കുഞ്ഞാണിത്... ഒന്നു ചിരിച്ചൂടെ... എപ്പോഴും കലിപ്പ്.... ഹും. . എന്നാലും പാവം ....അനിയത്തിയെ ആന ചവിട്ടി കൊല്ലുക എന്നോക്കെ പറയുമ്പോ. ..സഹിക്കാനാവുമോ. 😖 അമ്മുവിന് എന്തെന്നില്ലാത്ത വിഷമം തോന്നി.... അവർ തിരികെ വീട്ടിലേക്ക് പോയി.... മാമ്മ പുതിയ ഹോൺ ഒക്കെ fit cheuthuto 😂 .......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...