വേനൽമഴ...🍂💛: ഭാഗം 14

 

രചന: റിൻസി പ്രിൻസ്‌

ഞാൻ എന്താണെന്ന് നോക്കിയിട്ട് വരട്ടെ, അതുമായി പിന്നാമ്പുറത്തേക്ക് പോയി കോൾ ബട്ടൺ അമർത്തി ഇരുന്നു.... " ഹലോ സരയു....! അമ്മയൊക്കെ വന്നിരുന്നു അല്ലേ.....? എടുത്ത പാടെ മിഥുൻ പറഞ്ഞു.... " വന്നിരുന്നു വിളിച്ചില്ലേ....! " ഞാൻ വിളിച്ചില്ല എനിക്ക് വിളിക്കാൻ പറ്റിയില്ല, ഷൂട്ട് കഴിഞ്ഞതേയുള്ളൂ......ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു കൊണ്ടിരിക്കുക ആണ്....എന്ത് പറഞ്ഞു അവരോക്കെ ആകാംഷയോടെ അവന് ചോദിച്ചു... " ഉടനെ കല്യാണം നടത്താം എന്ന് പറഞ്ഞു..... അമ്മ കയ്യിൽ കിടന്ന വള എൻറെ കയ്യിൽ ഇട്ടിട്ട പോന്നത്....! മടിയോടെ അവൾ പറഞ്ഞു.... " നന്നായി....! അപ്പോൾ അമ്മയ്ക്ക് തന്നെ ഇഷ്ടമായി എന്നർത്ഥം..... തൻറെ വീട്ടിൽ കുഴപ്പമൊന്നുമില്ലല്ലോ, അതായിരുന്നു അവന്റെ ഭയം... " ഇല്ല സർ, എല്ലാവർക്കും സമ്മതം തന്നെയാണ്....! പക്ഷേ.... " എന്താ ഒരു പക്ഷേ, അച്ഛൻറെ ഓപ്പറേഷന് കാര്യം ഒന്നും പറഞ്ഞില്ല..... " അതു മാര്യേജിന് മുമ്പ് നടത്താം...! " അമ്മ ഒരു പാവം ആണല്ലേ....! പെട്ടന്ന് സരയു ചോദിച്ചു...! പതിഞ്ഞ ചിരി അവൾ ഫോണിൽ കൂടി കെട്ടു.... " എന്താ അങ്ങനെ തോന്നിയോ...? " തോന്നി....! ഞാൻ കൂടി അമ്മയെ പറ്റിക്കുക ആണല്ലോ എന്ന് തോന്നിയപ്പോൾ വല്ലാത്ത വേദനയും തോന്നി..... പക്ഷേ എൻറെ ഗതികേടു കൊണ്ടാണ് സാർ ഇങ്ങനെ ചെയ്യുന്നത്....

ഇങ്ങനെ പറയാനുള്ള അർഹത എനിക്ക് ഉണ്ടോ എന്നറിയില്ല, എങ്കിലും വയ്യാത്ത ഒരാളെ ഇങ്ങനെയൊക്കെ പറ്റിക്കുന്നത് ഈശ്വരന്റെ മുൻപിൽ പാപമാണ് സാറേ, ഒരുനിമിഷം അവൻറെ മൗനം അവൾക്ക് ഭയം തോന്നി..... ഏതോ ഒരു ശക്തിയുടെ ബലത്തിൽ പറഞ്ഞു പോയതാണ്, പിന്നീട് അത് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയത്.... താൻ പറഞ്ഞത് ധിക്കാരം ആയി അവൻ എടുക്കുമോ എന്ന് അവൾ ഭയന്നു.... " ചില തെറ്റുകൾ നമ്മൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, സാഹചര്യം നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചു പോകുന്നത് ആണ്....! അങ്ങനെ ഒരു തെറ്റാണ് ഇതും.... സാഹചര്യം ആവശ്യപ്പെട്ടതുകൊണ്ട്, അതുകൊണ്ട് ഇത് ചെയ്തു..... അതിനെ എനിക്ക് നിർവാഹമുള്ളൂ, വേദനയോടെ അതിലുപരി നിരാശയോടെ അവന് പറഞ്ഞു.... " സാറിൻറെ അവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്, പക്ഷേ അമ്മയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു പോയി.... അതുകൊണ്ടാ ഞാൻ..... " മനസ്സിലായി.... ഇനി ഒരുപാട് കാട് കയറി നമ്മൾ പറയണ്ട.... പറഞ്ഞാൽ നമുക്ക് രണ്ടു പേർക്കും നഷ്ടം ആയിട്ട് വരും....! ഞാന് നാളെ നാട്ടിലെത്തുമെന്ന് പറഞ്ഞല്ലോ, അപ്പൊൾ മറ്റെന്നാളോ അതിനു ശേഷമുള്ള ഒരു ദിവസമോ തന്റെ വീട്ടിലേക്ക് വരാം,

അമ്മായി ഒക്കെ പറയുന്നത് ഞാൻ ഒഫീഷ്യലായി കാണണം എന്നാണ്, അവര് വന്നു കണ്ടതിനുശേഷം ഞാൻ വന്നു കാണണമെന്ന് പറഞ്ഞിരുന്നു.... " ശരി സർ , " ശരി ഞാൻ ഡെവലപ്മെൻറ്സ് ഒക്കെ അറിയിക്കാം..... കാൾ അവസാനിച്ചപ്പോൾ അരളിമരത്തിൽ നിന്ന് ഒരു പൂ ഉതിർന്നു അവളുടെ തനുവിനെ പുണർന്നു ധരണിയെ പുൽകി.... ദൂരെ കുറിഞ്ഞി പൂക്കൾ പൂത്തു നിൽക്കുന്ന കുന്നിൽ നിന്നൊരു മന്ദാമാരുതൻ എത്തി അവളെ തഴുകി,ഒരു വസന്തം അവളിലും വിടരാൻ തുടങ്ങുന്നു എന്ന് അവളെ അറിയിക്കാൻ പ്രകൃതിയുടെ സൂചനകൾ പോലെ....! പൂവാലിക്ക് ഉള്ള പുല്ലു ചെത്തി കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഒരു വാഹനം വീട്ടുമുറ്റത്തേക്ക് വന്നത്.... ഒരു നിമിഷം സരയു ഒന്ന് അമ്പരന്നു.... പിന്നെയാണ് വണ്ടി മംഗലത്തെ ആണെന്ന് മനസ്സിലായത്.... ഉടനെ തന്നെ ഉമ്മറത്തേക്ക് എത്തി..... അപ്പോഴേക്കും രാഘവനും ഊന്നുവടിയുടെ സഹായത്തോടെ ഇറങ്ങി വന്നിരുന്നു.... അഭിയേട്ടനും തനു ചേച്ചിയും ലക്ഷ്മിയെടത്തിയും ആയിരുന്നു.... " ആരൊക്കെ ആണ് ഇത്‌.... " ഓടി ലക്ഷ്മി ഏടത്തിയുടെ അരികിലെക്ക് വന്നു... " ഒന്ന് വിളിച്ചു പോലും പറഞ്ഞില്ലല്ലോ ലക്ഷ്മിയേടത്തി, " ഇങ്ങോട്ട് വരാൻ വിളിച്ചു പറയണോ ഞങ്ങൾക്ക്....! തനുവാണ് ചോദിച്ചത്..... "

എങ്കിലും അഭിയേട്ടൻ ആദ്യായിട്ട് വരുമ്പോൾ, എന്തെങ്കിലും ഒന്ന് കരുതണ്ടേ...... സരയു പറഞ്ഞു... " ഓ പിന്നെ....! നീ അങ്ങോട്ട് വരുന്നില്ല അതുകൊണ്ട് ഞങ്ങൾ ഇങ്ങോട്ട് വന്നത്..... നിനക്ക് കല്യാണം ആയി എന്ന് ഒക്കെ അമ്മ പറയുന്ന കേട്ടു.... ആര് ആണ് ആൾ..... ഒരു നിമിഷം തനുവിന്റെ ചോദ്യത്തിന് എങ്ങനെ മറുപടി പറയും എന്ന് അറിയാത്ത വീർപ്പുമുട്ടലിൽ ആയിരുന്നു സരയു.... " ഒക്കെ പറയാം, അകത്തേക്ക് കയറി വരു, എന്നിട്ട് എല്ലാം വിശദമായിട്ട് സംസാരിക്കാം.... മുത്തശ്ശിയാണ് പറഞ്ഞത്, അപ്പോഴേക്കും ലക്ഷ്മിഏടത്തിയും തനു ചേച്ചിയും അകത്തേക്ക് കയറിയിരുന്നു, മുറ്റവും പരിസരവും എല്ലാം വീക്ഷിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു അഭി.... " അഭിയേട്ടൻ വരുന്നില്ലേ...? സൗകര്യങ്ങളൊക്കെ കുറവാ, സരയൂ പറഞ്ഞു... " നല്ല രസമുണ്ട് ഇവിടെ കാണാൻ, ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്.... അതൊക്കെ ഒന്ന് കാണാൻ ആയിരുന്നു, ചിരിയോടെ അഭി പറഞ്ഞു.... " അങ്ങനെ ആണേൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് കാണാൻ.... തൊടിയിലും ഒക്കെ ആയി.... ആദ്യം അച്ഛൻ മുത്തശ്ശിയും അച്ഛനെ ഒക്കെ കണ്ടിട്ട് ആകാം... " ആയിക്കോട്ടെ.....! ചിരിയോടെ അഭിയേട്ടൻ ചെരുപ്പ് അഴിക്കാൻ തുടങ്ങിയപ്പോൾ സ്നേഹ പൂർവ്വം സരയൂ തടഞ്ഞു....

" അതൊന്നും വേണ്ട ചേട്ടാ ചെരിപ്പിട്ട് കൊണ്ട് കയറിക്കോളൂ, " ഒരു വീട്ടിലേക്ക് നമ്മൾ കയറുമ്പോൾ കാണിക്കേണ്ട ചില മര്യാദകളുണ്ട് സരയു..... " അത്ര വലിയ വീട് ഒന്നുമല്ലല്ലോ, " വീടിൻറെ വലിപ്പമല്ല... ഏത് വീടിനോടും നമ്മൾ പാലിക്കേണ്ട ചില കടമകൾ ഉണ്ടെന്ന് ഞാൻ പറഞ്ഞുള്ളു..... ഷൂ അഴിച്ചുവെച്ച് അഭി അകത്തേക്ക് കയറി .... അപ്പോഴേക്ക് കാര്യങ്ങളൊക്കെ മുത്തശ്ശി നന്നായി തന്നെ അവരോട് വിശദീകരിച്ചിട്ടുണ്ട് എന്ന് അവരുടെ അമ്പരന്ന മുഖഭാവങ്ങളിൽ നിന്നും മനസ്സിലായിരുന്നു സരയുവിന്... " അഭിയേട്ടൻ ഇത്‌ കേട്ടോ.... ആകാംക്ഷയോടെ അഭിയുടെ അരികിൽ വന്നു തനു പറഞ്ഞത് " നമ്മുടെ മിഥുൻ ഇല്ലേ, മിഥുന് സരയുവിനെ ഇഷ്ടം ആണത്രേ..... ഒരു വർഷമായിട്ട് അവൻ ഏതോ സിനിമയുടെ ഷൂട്ടിങ്ങിന് വന്നപ്പോൾ ഇവളെ കണ്ടു ഇഷ്ടപ്പെട്ടു എന്നും, ഇവളെ കാണാനായിട്ട് ഇടയ്ക്ക് ഇവിടെയൊക്കെ വരാറുണ്ടെന്നും, ഇന്നലെ ഇവളെ കാണാൻ വന്നത് മിഥുന്റെ വീട്ടിൽ നിന്നാണ് എന്ന്.... എപ്പോഴെങ്കിലും അവളെ പറ്റി ചോദിച്ചിരുന്നോ മിഥുന്.... തനുവിൻറെ വാക്കുകളിൽ ഒരു നിമിഷം ഞെട്ടി തരിച്ചിരുന്നു അഭി എന്ന് മുഖം കണ്ടപ്പോൾ തന്നെ സരയുവിന് മനസ്സിലായിരുന്നു..... അത്ഭുതത്തോടെ സരയുവിന്റെ മുഖത്തേക്ക് നോക്കി ഇരുന്നു..... "

സത്യം ആണോ...?മിഥുനും അരുന്ധതി ആന്റി ആണോ കാണാൻ വേണ്ടി വന്നത്...! അമ്പരപ്പോടെ അഭി അവളോട് ചോദിച്ചു.... " ആ സർ വന്നില്ല, അമ്മയും അമ്മാവനും അമ്മായിയും വന്നു....! പിന്നെ ഒരു ഡോക്ടർ വന്നിരുന്നു, അദ്ദേഹം ആദ്യം വന്നത്.... വിവാഹ കാര്യത്തെപ്പറ്റി പറഞ്ഞതും അദ്ദേഹം തന്നെയാണ്, അഭി ചോദിച്ചാൽ പറയേണ്ടത് എന്താണെന്ന് വ്യക്തമായി സനൂപ് പഠിപ്പിച്ചതു പോലെ തന്നെ അവൻറെ മുഖത്തേക്ക് നോക്കാതെ സരയു പറഞ്ഞിരുന്നു... " അതല്ലേ ഞാൻ ചോദിച്ചത് അഭിയേട്ടനോട് മിഥുൻ പറഞ്ഞിരുന്നോ ഇവളുടെ കാര്യം... തനു വീണ്ടും ചോദ്യം ആവർത്തിച്ചു.... " എന്നോട് പറഞ്ഞില്ല....! പക്ഷേ അന്ന് വീട്ടിൽ വച്ച് സാറിനെ കണ്ടപ്പോൾ, കുറെ വട്ടം സാറിനെ പറ്റി എന്നോട് ചോദിച്ചിരുന്നു.....അങ്ങനെ ആരെപ്പറ്റി മിഥുന് ചോദിക്കില്ല.... അപ്പോൾ ഞാൻ ചിന്തിച്ചിരുന്നു എന്താ ഇതിന് കാരണം എന്ന്, അഭി പറഞ്ഞു... " ഏതായാലും നീ രക്ഷപ്പെട്ടു മോളെ എനിക്ക് വളരെ കുറച്ചുകാലത്തെ പരിചയം ഉള്ളൂ എങ്കിലും നല്ല ആളാ മിഥുൻ, തനു പറഞ്ഞു... " പിന്നെ മിഥുനെ പറ്റി എല്ലാ കാര്യങ്ങളും അവർ പറഞ്ഞോ നിന്നോട്.... തനു ചോദിച്ചു... " ഒരു വിവാഹം കഴിച്ച കാര്യം അത് പറഞ്ഞിരുന്നു.... രാഘവൻ ആണ് മറുപടി പറഞ്ഞത്....

" അങ്ങനെ വിവാഹം എന്ന് ഒന്നും പറയാൻ പറ്റില്ല..... ഒരു ദിവസം കൊണ്ട് തീർന്ന ഒരു ബന്ധം .... അഭി പറഞ്ഞു.... " ഞാനിപ്പോൾ വരാം എന്ന് പറഞ്ഞ് അഭി പുറത്തിറങ്ങിയിരുന്നു.... ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവൻ മിഥുൻ എന്ന നമ്പറിലേക്ക് കോൾ ചെയ്തു.... കുറച്ച് സമയം കഴിഞ്ഞാണ് ഫോൺ എടുക്കപ്പെട്ടത്.... " അഭി പറയടാ.....! ഘനഗംഭീരമായ ശബ്ദം കേട്ടു....! " നീ എവിടെയാ... " ഞാൻ ഷൂട്ട് ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് വന്നതേയുള്ളൂ.... തറവാട്ടിൽ ഉണ്ട്, " ഞാനൊരു കാര്യം അറിഞ്ഞു അത് സത്യമാണോ എന്ന് അറിയാൻ വേണ്ടിയാണ് വിളിച്ചത്.... " എന്താടാ...! " നീ അന്ന് തനുവിന്റെ വീട്ടിൽ വന്നപ്പോൾ കണ്ട കുട്ടിയല്ലേ, ആ കുട്ടിയെ നിനക്ക് നേരത്തെ അറിയോ..... അഭിയുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവൻ എല്ലാം അറിഞ്ഞു എന്ന് മിഥുന് മനസ്സിലായിരുന്നു.... ആ നിമിഷം പ്രിയ സുഹൃത്തിനോട് കള്ളം പറയുകയല്ലാതെ തൻറെ മുൻപിൽ മറ്റു മാർഗമൊന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ മിഥുൻ ശ്വാസം വലിച്ചു വിട്ടു..... അതിനു ശേഷം പറഞ്ഞു

" അത് ഞാൻ നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു, എനിക്കൊരു വർഷമായിട്ട് ആ കുട്ടിയെ അറിയാം..... വേനൽമഴയുടെ ഷൂട്ടിങ്ങിന് വന്നപ്പോൾ കണ്ടതാ, അവിചാരിതമായി..... എന്താ പറയാ നമ്മൾ സിനിമയിലൊക്കെ പറയുന്നതു പോലെ ഒരു സ്പാർക്ക് ആദ്യം കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു.... എന്തോ അമ്മയുടെ പണ്ടത്തെ മുഖം പോലെ തോന്നി... ഒരു പാവം കുട്ടി ആണെന്ന് തോന്നി....! പിന്നെ ഞാൻ അവളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു...... നിന്റെ വൈഫ്‌ ഹൗസിൽ വച്ച് അവളെ കണ്ടപ്പോൾ ശരിക്കും ഞാൻ ഷോക്ക് ആയി പോയി..... സെർവന്റ് ആണ് എന്ന് കൂടി അറിഞ്ഞപ്പോൾ ബഹുമാനം തോന്നി.... "നിനക്ക് അവളോട് പ്രണയമാണ് എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, ഈ ഒരു വർഷം എത്ര ഡിപ്രഷൻ സ്റ്റേജിൽ കൂടി നീ കടന്നു പോയിട്ടുള്ളത്.... ഇതിനിടയിൽ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലല്ലോ, തനുവിന്റെ കാര്യം നിനക്കറിയാലോ, സരയു തനുവിന്റെ നാട്ടുകാരി ആണെന്ന് അറിയാമായിരുന്നു, എന്നിട്ടും ഒരിക്കൽ പോലും നീയെന്താ സരയുവിനെ പറ്റി ഒന്ന് തിരക്കാൻ എന്നോട് പറയാതിരുന്നത്.... അവൻറെ ആ ചോദ്യത്തിനു മുൻപിൽ ഒന്ന് പതറി പോയിരുന്നു മിഥുന്, എന്തു മറുപടി പറയണമെന്ന് അറിയാതെ മനസ്സിൽ അവൻ കണക്കുകൂട്ടലുകൾ നടത്തി..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...