വേനൽമഴ...🍂💛: ഭാഗം 19

 

രചന: റിൻസി പ്രിൻസ്‌

5 മണിയായപ്പോൾ തന്നെ ഉണർന്നിരുന്നു സരയൂ..... അപ്പോൾ തന്നെ പോയി കുളിച്ചു... എല്ലാവരും ഉണർന്നു വരുന്നതേയുള്ളൂ, അപ്പോഴേക്കും കുഞ്ഞി ഉണർന്നു.... മുത്തശ്ശിയും അമ്മയും അപ്പച്ചിയും അടുത്ത റൂമിലാണ്, അപ്പോഴേക്കും ഉണർന്നു സുശീലമായി എത്തി കഴിഞ്ഞു.... പുറകെ തനു ചേച്ചിയും ലക്ഷ്മിയേടത്തിയും ഒക്കെ വന്നു.... അവരോടൊപ്പം ഒരു ട്രാൻസ്ജെൻഡർ ഉണ്ടായിരുന്നു.... ഒരു നിമിഷം മനസ്സിലാക്കാതെ തനു ചേച്ചിയുടെ മുഖത്തേക്ക് നോക്കി..... " ബ്യൂട്ടീഷൻ ആണ്... മിഥുൻ ഏർപ്പാടാക്കിയത്, ഇപ്പോഴേ തയ്യാറാവണം.... രാവിലെ അല്ലേ മുഹൂർത്തം, അമ്പലത്തിൽ പോണം എങ്കിൽ നമുക്ക് നേരത്തെ അമ്പലത്തിൽ പോയിട്ട് വരാം.... അതുകഴിഞ്ഞ് റെഡി ആകും, അല്ലെങ്കിൽ മേക്ക് ഇട്ടാൽ ബുദ്ധിമുട്ട് ആയാലോ....? " അത് കുഴപ്പമില്ല മേഡം, മേക്കപ്പ് വാട്ടർപ്രൂഫ് ആണ്.... കൂടെ വന്നിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് പറഞ്ഞപ്പോൾ സരയൂ ഒന്നു ചിരിച്ചു.... " എങ്കിൽ പിന്നെ നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം,ഇവിടെ അടുത്ത് ഒരു ക്ഷേത്രം ഉണ്ട് " ശരി ചേച്ചി ഞാൻ ഒന്ന് റെഡിയായിട്ട് വരാം.... സരയു റെഡി ആകാൻ പോയി.... അമ്പലത്തിൽ പോകാനായി തയ്യാറായി ഇറങ്ങി എപ്പോഴായിരുന്നു മിഥുന്റെ അമ്മാവൻ എത്തിയത്.... " മോൾ തയ്യാറായില്ലല്ലോ അല്ലേ.... " ഇല്ല....അമ്പലത്തിൽ പോയിട്ട് വരാം എന്ന് കരുതി..... " ആയിക്കോട്ടെ, മിഥുൻ അമ്മയുമായി അമ്പലത്തിൽ പോയിട്ടുണ്ട്... അത് കഴിഞ്ഞു വന്ന അവൻ തയ്യാറാക്കും ഇല്ലെങ്കിൽ പിന്നെ കുറെ സമയം നമ്മൾ അവിടെ പോയി ഇരിക്കേണ്ടി വരും,

കൃത്യസമയത്ത് തന്നെ ഇറങ്ങിയാൽ മതി.... ദൂരെ ഒന്നുമില്ലല്ലോ, ഏറെ വാൽസല്യത്തോടെ ആണ് അദ്ദേഹം അത് പറഞ്ഞത്... അമ്പലത്തിൽ പോയപ്പോഴും എന്ത് പ്രാർത്ഥിക്കണം എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു, വെറുതെ കണ്ണുകളടച്ചു നിന്നു.... തിരികെ വന്നപ്പോഴേക്കും എല്ലാവർക്കും തിരക്കായിരുന്നു, ഭംഗിയായി ഞൊറിഞ്ഞുടുത്ത് സ്വർണ്ണ കല്ലുകൾ പതിപ്പിച്ച പട്ടുസാരിയിൽ അതി സുന്ദരിയായിരുന്നു അവൾ, സ്വർണനിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച് ഗോൾഡൻ സാരിയിൽ അവളുടെ സൗന്ദര്യം ഒന്നുകൂടി ഇരട്ടിപ്പിച്ചു കാണിച്ചു..... മുഖത്ത് എന്തൊക്കെയോ ചമയങ്ങൾ അവർ ചെയ്യുന്നത് അവൾ അറിഞ്ഞിരുന്നു..... വിലകൂടിയ ആഭരണങ്ങളാൽ സർവാഭരണ വിഭൂഷിതയായി നിൽക്കുന്ന മകളെ കണ്ട അമ്മയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.... രാഘവനും ഒരു നിമിഷം കരഞ്ഞുപോയി, അനുഗ്രഹം വാങ്ങുന്ന സമയത്ത് അറിയാതെ അവളും ഒന്നു വിങ്ങിപ്പൊട്ടി പോയിരുന്നു.... അഭിനയം ആണെങ്കിലും അച്ഛൻറെയും അമ്മയുടെയും സന്തോഷം നിറഞ്ഞ മുഖം മാത്രം മതിയായിരുന്നു, ഒരു കോടി ജന്മം അവൾക്ക് സന്തോഷിക്കുവാൻ.... എല്ലാവർക്കും ദക്ഷിണ നൽകി എല്ലാവരുടെയും മുൻപിൽ സന്തോഷവതിയായി നിന്നു.... അതിനുശേഷം തനുവിനും കുഞ്ഞിക്കും ഒപ്പം ആണ് അവൾ കാറിലേക്ക് കയറിയത്,

സാരഥി ആയി അഭിയേട്ടനും.... തനു മൊബൈലിൽ നോക്കി ഇരിക്കുകയാണ്, യൂട്യൂബിൽ ഏതോ ഒരു വാർത്ത കേട്ടിരുന്നു സരയു... " സൂപ്പർസ്റ്റാർ മിഥുൻ മേനോൻ ഇന്ന് വിവാഹിതനാകുന്നു, വധുനെ പറ്റിയുള്ള യാതൊരു അറിവും ഈ നിമിഷം വരെ പുറത്തുവിട്ടിട്ടില്ല... മൂകാംബികയിൽ വെച്ചാണ് വിവാഹം നടക്കുക... അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക.. സിനിമയിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി കൊച്ചിയിൽ തിങ്കളാഴ്ച റിസപ്ഷൻ ആഡംബര മയ രീതിയിൽ തന്നെ നടക്കും. " ചിരിയോടെ തനു മുഖത്തേക്ക് നോക്കുന്നുണ്ട്... " സോഷ്യൽ മീഡിയ മുഴുവൻ തിരയുന്ന ഒരു പേര് ഇപ്പോൾ നിൻറെതാ... ചിരിയോടെ പറഞ്ഞു.. "എന്റെയോ ...? മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു , " പിന്നല്ലാതെ, മിഥുൻ മേനോന്റെ പെണ്ണിനെ കാണാൻ ആണ് ഇപ്പൊൾ ആരാധകരെല്ലാം കാത്തിരിക്കുന്നത്.... അത് നീയല്ലേ, ഉടനെ തന്നെ മുൻ സീറ്റിലിരുന്ന കുഞ്ഞി ഒന്ന് ചിരിച്ചിരുന്നു.... " ചേച്ചി പോലുമറിയാതെ ചേച്ചി ഒരു സെലിബ്രേറ്റി ആയിക്കഴിഞ്ഞു അല്ലേ.... . അവൾ അത് പറഞ്ഞപ്പോൾ തനുവും ചിരിച്ചിരുന്നു... ആ തമാശകൾ ഒന്നും ആസ്വദിക്കുവാൻ അവൾക്ക് മാത്രം സാധിച്ചിരുന്നില്ല, എന്തൊ ഒന്ന് മനസ്സിനെ അസ്വസ്ഥപ്പെടുത്തി കൊണ്ട് ഇരിക്കുന്നു....

ജീവിതം എന്ന സത്യം ഉത്തരം ഇല്ലാത്ത സമസ്യ ആയി അവൾക്ക് മുന്നിൽ നിൽക്കുകയാണ്.... ആ സമസ്യ എങ്ങനെ പൂർത്തീകരിക്കുമെന്ന് അറിയാതെ ഉഴറുകയായിരുന്നു അവൾ..... കുറച്ചു നിമിഷങ്ങൾക്കകം താൻ സുമംഗലി ആകും എന്ന ചിന്ത അവളെ ഭയപ്പെടുത്തി, ഉഡുപ്പിയിലെ ആ പ്രഭാതം അവൾക്ക് ഭീതി സമ്മാനിച്ചു... "സരയു ഒന്നും പറയാത്തത് എന്താണ്...? അഭിയുടെ വകയായിരുന്നു ചോദ്യം... " ഒന്നും ഇല്ല ചേട്ടാ.... വെറുതെ പറഞ്ഞു അവൾ... സൗപർണ്ണിക നദിയുടെ തീരത്ത് ഉള്ള ആദിപരാശക്തിയുടെ പ്രഭവകേന്ദ്രം... മൂകാംബിക ക്ഷേത്രം....! ആദ്യമായി ആണ് അവൾ നേരിട്ടു കാണുന്നത്....ഭക്തജനങ്ങൾ ഭക്തിയൊടെ എത്തുന്ന ആ ക്ഷേത്രനടയിലേക്ക് അവൾ പ്രതീക്ഷയോടെ നോക്കിയിരുന്നു...ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്. ശ്രീചക്രപീഠത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. മുകളിൽ ഒരു സ്വർണ്ണരേഖയുള്ള ഈ ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് ഭഗവതിയുടെ മൂന്ന് രൂപങ്ങളുടെ സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു...

. (കടപ്പാട് ) കുറച്ചു സമയങ്ങൾക്ക് ശേഷം ആഡംബരം വിളിച്ചോതുന്ന ഒരു കാർ അവിടേക്ക് വന്നു നിർത്തി.... അതിൽ നിന്നും നാടൻ വേഷത്തിൽ ആണ് മിഥുൻ ഇറങ്ങിയിരുന്നത്.... ഒരു മേൽമുണ്ടും സ്വർണ്ണ കസവു കരയുള്ള മുണ്ടും ആണ് അവൻറെ വേഷം....ഏറെ സന്തോഷത്തോടെ കൊ ഡ്രൈവർ സീറ്റിൽ നിന്നും അരുന്ധതി ഇറങ്ങിയിരുന്നു.... നല്ല വിലകൂടിയ ഒരു സെറ്റും മുണ്ടുമാണ് ഉടുത്തിരിക്കുന്നത്, ശരീരത്തിന്റെ ക്ഷീണം മാത്രമേ മുഖത്ത് കാണാനുള്ളൂ.... എന്നാൽ മനസ്സിന്റെ സന്തോഷം നന്നായി പ്രതിഫലിക്കുന്നുമുണ്ട്..... ഏറെ സന്തോഷത്തോടെ ഓടി സരയുവിന്റെ അരികിലേക്ക് എത്തി.... അവളെ കണ്ടതും ആ മനസ്സ് നിറഞ്ഞു എന്ന് തോന്നിയിരുന്നു..... എല്ലാവർക്കും ഒരു പുഞ്ചിരി മിഥുനും നൽകിയിരുന്നു, മിഥുനൊപ്പം ഇറങ്ങിയ സനൂപിനെ കണ്ടപ്പോൾ സരയു ഒന്ന് പുഞ്ചിരിക്കാൻ മറന്നിരുന്നില്ല.....തൊട്ടുപിറകെ ബാക്കിയുള്ളവരും വാഹനങ്ങളിൽ ആയി എത്തിയിരുന്നു. സരയുവിന്റെ വീട്ടുകാരെ ഏറെ സ്നേഹത്തോടെ അരുന്ധതി സ്വീകരിച്ചു... ", ക്ഷേത്രത്തിലേക്ക് കേറാം....! മിഥുൻ ആണ് പറഞ്ഞത്, കുറച്ചു സമയങ്ങൾക്കു ശേഷം മന്ത്രോച്ചാരണങ്ങളുടെയും പ്രാർത്ഥനകളുടെയും നിറവിൽ മഞ്ഞ ചരടിൽ കോർത്ത താലി അവളുടെ കഴുത്തിൽ മിഥുൻ ചേർത്തു...! മൂന്ന് കെട്ടുകളാൽ ബന്ധം ദൃഡ്ഡമാക്കി.... അവൻറെ വിരലുകൾ പിൻകഴുത്തിൽ പതിഞ്ഞ നിമിഷം കണ്ണുകൾ നിറഞ്ഞു പോയിരുന്നു സരയുവിന്റെ.....

എന്താണ് താൻ ഈ നിമിഷം പ്രാർത്ഥിക്കുന്നത്...? മരണം വരെ ഇതു തന്നിൽ ഉണ്ടാവണം എന്നോ..? അങ്ങനെ പ്രാർത്ഥിക്കാൻ തനിക്ക് കഴിയില്ല, നെറ്റിചുട്ടി മാറ്റി അവിടെ മിഥുന്റെ തുടുവിരലുകളാൽ കുങ്കുമ വർണ്ണത്താൽ അവളുടെ സീമന്തരേഖ ചുവന്നപ്പോൾ അറിയാതെയെങ്കിലും അവൾ ഉള്ളിൽ പ്രാർത്ഥിച്ചിരുന്നു തന്റെ മരണത്തോടെ അല്ലാതെ ഈ സിന്ദൂര ചുവപ്പ് തന്നിൽ നിന്നും മാഞ്ഞു പോകരുതെന്ന്.... നിറകണ്ണുകളോടെ അവൾ മിഥുന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവനും അത്ഭുതപ്പെട്ട് പോയിരുന്നു.... തുളസിമാല പരസ്പരം അണിയ്ക്കുമ്പോൾ മറ്റാരും കേൾക്കാതെ അവളുടെ ചെവിയിൽ മാത്രമായി അവൻ ചോദിച്ചു.... " ആർ യു ഒക്കെ....? " ഓക്കേയാണ് സർ..... ആരും കേൾക്കാത്ത വിധത്തിൽ അവളും പറഞ്ഞു... മകളുടെ കരം പിടിച്ച് മിഥുന്റെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ ആ അച്ഛനും കരഞ്ഞിരുന്നു.... ശ്രീകോവിലിന് മുൻപിലേക്ക് നോക്കി പ്രാർത്ഥിക്കുമ്പോൾ, എന്ത് പ്രാർത്ഥിക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു...എങ്കിലും ഈ താലിയുടെയും അതിന്റെ ഉടയോന്റെയും ആയുസ്സിനു വേണ്ടി അവൾ പ്രാർത്ഥിച്ചിരുന്നു.... ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം.... " ഒരിക്കൽപോലും ആഗ്രഹിച്ചിട്ട് ഇല്ലാത്ത ഒരാൾക്കൊപ്പം, കാലമെത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും വിവാഹമെന്നത് ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങ് തന്നെയാണു....

താലി എന്നത് വളരെ അമൂല്യമായ ഒന്നും, ഒരു വർഷത്തിനു ശേഷം ഇത് ഊരേണ്ടി വരും എന്ന് ഓർത്ത നിമിഷം ഒരു ഉൾക്കിടിലം അവളിൽ ഉണ്ടായിരുന്നു.... ഒക്കെ അറിയാം എല്ലാം അറിഞ്ഞു തന്നെയാണ് ഇത് നിൽക്കുന്നതും, എങ്കിലും താലി കഴുത്തിൽ വീണ നിമിഷം മുതൽ താനൊരു ഭാര്യയായി കഴിഞ്ഞു... മറ്റൊരാളുടെ പാതിയായി കഴിഞ്ഞു, അതിനെ വെറും ഒരു ലോഹ വസ്തുവായി മാത്രം കാണാൻ തനിക്ക് സാധിക്കില്ല.... വിവാഹം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മിഥുനെയും സരയുവിനെയും സ്വീകരിക്കാൻ വലിയൊരു മീഡിയ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.... ഒരു നിമിഷം സരയൂ ഒന്ന് പകച്ചു പോയിരുന്നു, " അവർ എന്തെങ്കിലുമൊക്കെ ചോദ്യം ചോദിക്കും താൻ ഒന്നും പറയണ്ട എല്ലാം ഞാൻ മാനേജ് ചെയ്തോളാം..... പാനിക്ക് ആവാതിരുന്നാൽ മതി.... അവർ മുൻപിലേക്ക് എത്തുന്നതിന് മുൻപ് തന്നെ സരയുവിന്റെ ചെവിയിൽ പറഞ്ഞിരുന്നു മിഥുൻ.... " സാർ എന്തായിരുന്നു പെട്ടെന്നുള്ള ഈ വിവാഹത്തിന് കാരണം.....? നിങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നോ...? ഒരു ന്യൂസ് റിപ്പോർട്ടർ ചോദിച്ചപ്പോൾ എല്ലാവർക്കും മുൻപിൽ ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു മിഥുൻ.... " എൻറെ ലൈഫ് ഞാൻ എപ്പോഴും നിങ്ങൾക്ക് മുൻപിൽ തുറന്നു കാണിച്ചിട്ടുണ്ട്, ഇക്കാര്യത്തിൽ അത് ഉണ്ടാവും.... ഇപ്പൊൾ ഞങ്ങളുടെ സ്വകാര്യത മാനിക്കണം.... എല്ലാ കാര്യങ്ങളും ഉടനെ തന്നെ ഞാൻ നിങ്ങളോട് പറയും, ഉടനെ തന്നെ ഞാൻ ഒരു പ്രസ് മീറ്റ് അറേഞ്ച് ചെയ്യുന്നുണ്ട്...

അപ്പോൾ എല്ലാവരും വിളിക്കും, മിഥുൻ സൗമ്യമായി പറഞ്ഞു... " സർ പേരെങ്കിലും ഒന്ന് പറയുമോ....? കൂട്ടത്തിലുള്ള ഒരു റിപ്പോർട്ട് ചോദിച്ചിരുന്നു, " സരയൂ....! മിസ്സിസ് സരയൂ മിഥുൻ....! അവളുടെ തോളിൽ കൈ ചേർത്ത് മിഥുൻ അത് പറഞ്ഞപ്പോൾ അറിയാതെ അവൾ മിഥുന്റെ മുഖത്തേക്കൊന്ന് നോക്കി പോയിരുന്നു, " മാഡത്തിന് എന്താണ് സാറിനെ പറ്റിയുള്ള അഭിപ്രായം....? സാറിന്റെ സിനിമകളുടെ ആരാധിക ആയിരുന്നോ...,? ഒരു ലേഡി റിപ്പോർട്ടർ അവൾക്കുനേരെ മൈക്ക് നീട്ടിക്കൊണ്ട് ചോദിച്ചപ്പോൾ അവളുടെ കൈകളുടെ വിറയൽ വ്യക്തമായി മിഥുൻ അറിഞ്ഞിരുന്നു... " ഞാൻ പറഞ്ഞല്ലോ നിങ്ങൾക്കുള്ള ചോദ്യങ്ങൾക്കെല്ലാം എൻറെ കയ്യിൽ മറുപടിയുണ്ട്, അയാൾക്ക് മീഡിയയിൽ പരിചയം പോരാ, കുറച്ചു സമയം കൊടുക്കൂ.... പ്ലീസ്, ഞങ്ങൾ വിവാഹം കഴിച്ചിട്ട് കുറച്ചു സമയം ആയുള്ളൂ.....

" എന്തിനായിരുന്നു സർ ഇങ്ങനെ ഒരു രഹസ്യ വിവാഹം....? " ആര് പറഞ്ഞു രഹസ്യവിവാഹം ആണെന്ന്..... പെട്ടെന്ന് അവന്റെ മുഖത്ത് ഗൗരവം നിറയുന്നത് കണ്ടിരുന്നു, " ഞാൻ വിവാഹിതനാകാൻ പോകുന്നു എന്ന ഒരാഴ്ച മുൻപ് തന്നെ എല്ലാ മീഡിയയിലും ഞാൻ അറിയിച്ചിരുന്നു.... മാത്രമല്ല എൻറെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി തിങ്കളാഴ്ച ഒരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്.... ഒരു കാര്യങ്ങളും എനിക്ക് രഹസ്യം ആക്കേണ്ട കാര്യമില്ല, ഒരു രഹസ്യങ്ങളും ഇല്ലാത്ത ഒരാളാണ് ഞാൻ....! ഇറ്റ്സ് ഓവർ... " സർ ഒരു സ്റ്റിൽ... ഒരാൾ പറഞ്ഞു... " ഓക്കേ... അവളെ മാറോട് ചേർത്ത് പിടിച്ചു ഫോട്ടോയ്ക്ക് അവൻ പോസ് ചെയ്തപ്പോൾ അവളിൽ ഒരു മിന്നൽ ആളി....! ശേഷം അവളെയും പൊതിഞ്ഞു പിടിച്ച് ആഡംബരം നിറഞ്ഞ കാറിൽ മിഥുൻ കയറി കഴിഞ്ഞിരുന്നു.... ഇരുവരും കയറേണ്ട നിമിഷം തന്നെ കാർ ക്ഷേത്രനടയിൽ നിന്നും പാഞ്ഞുപോയി, .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...