വേനൽമഴ...🍂💛: ഭാഗം 48

 

രചന: റിൻസി പ്രിൻസ്‌

ഏങ്ങലടിച്ചു കരയുന്ന പെണ്ണിനെ അവൻ അത്ഭുതത്തോടെ നോക്കി... "ഏയ്‌... താൻ എന്തിനാണ് കരയുന്നത്..?തന്നെ കരയിപ്പിക്കാൻ വേണ്ടിയല്ല ഞാൻ പറഞ്ഞത്...വെറുതെ ചോദിച്ചതാ ഒരു തമാശയ്ക്ക്...! താൻ ഡിസ്ട്രബ് ആണെന്ന് എനിക്ക് ഫീൽ ചെയ്തു, അതാ ഞാൻ ഒന്ന് കൂൾ ആക്കാൻ ചോദിച്ചത്, തന്റെ ചോദ്യം കാരണമാണ് അവൾ കരഞ്ഞത് എന്ന് വിചാരിച്ചാണ് അവളുടെ മുഖത്തേക്ക് നോക്കി അവൻ അങ്ങനെ പറഞ്ഞത്..... "ഞാൻ അങ്ങനെയൊക്കെ എടുത്ത് വെച്ചതുകൊണ്ടാവോ ഇങ്ങനെ സംഭവിച്ചത്...? " തന്റെ ഒരു കാര്യം...! " എന്തൊക്കെയാടോ താൻ ചിന്തിക്കുന്നത്...? ഇതൊക്കെ സംഭവിക്കേണ്ടത് ആണ്....ഓരോ നിമിത്തങ്ങൾ, എപ്പോഴെങ്കിലും സംഭവിച്ചിരിക്കും..... അതിപ്പൊ ഇങ്ങനെ അല്ലെങ്കിലും സംഭവിക്കും, " കുറച്ച് സമയം കൊണ്ട് ഞാൻ എത്ര ഭയപ്പെട്ടു എന്നറിയാമോ, ടിവിയിലോക്കെ എന്തൊക്കെയാ പറഞ്ഞത്, അപകടനില തരണം ചെയ്തിട്ടില്ല ഒന്നും പറയാൻ പറ്റില്ല, നില ഗുരുതരം... അതൊക്കെ കേട്ടപ്പോ സത്യായിട്ടും പേടിച്ചു.... വല്ല അറ്റാക്കും വന്നു ഞാൻ മരിച്ചു പോയാൽ മതിയെന്ന് ഞാൻ വിചാരിച്ചത്.... അവളുടെ നിഷ്കളങ്കമായ ആ മറുപടി കേട്ട് ഒരു നിമിഷം അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.... " ശരിക്കും..........?

ഏറെ ആർദ്രമായി അവൻ ചോദിച്ചു " സത്യമായിട്ടും ആ നിമിഷം ഞാൻ അങ്ങനെയൊക്കെ ചിന്തിച്ചു പോയിരുന്നു.... ഒന്നാമത് എന്നോട് വഴക്കിട്ടു ഇറങ്ങിപ്പോയത്, ഒന്നും സംസാരിച്ചു കൂടിയില്ല... ഞാനെന്തെങ്കിലും പറഞ്ഞത് മനസ്സിൽ ഇരുന്നിട്ട് ആണ് വണ്ടി ഓടിച്ചതെങ്കിലും അതുകൊണ്ടാണ് ഇങ്ങനെ വന്നതെങ്കിലോ അങ്ങനെ ഒക്കെ ഓർത്തു.... എനിക്കൊരു സമാധാനം ഉണ്ടായിരുന്നില്ല, അതിലെല്ലാമുപരി ഇത് കേട്ട നിമിഷം മുതൽ ശ്വാസമെടുക്കാൻ പോലും ഞാൻ മറന്നു പോയി... എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്, അനിയന്ത്രിതമായ ഒഴുകുന്ന കണ്ണുനീരിനെ വകഞ്ഞു മാറ്റാൻ പോലും മറന്നുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി അവൾ വാചാലയായി..... അലിവോടെ അവളുടെ മുഖത്തേക്ക് നോക്കി അവന്റെ അരികിലുള്ള കസേര ചൂണ്ടി അവൻ ഇരിക്കാൻ പറഞ്ഞപ്പോൾ അവൾ എതിർത്തില്ല.... " എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്തായിരിക്കും തന്റെ റിയാക്ഷൻ....? ആകാംഷയോടെ ചോദിച്ചു അവൻ.... ഒന്നും ചിന്തിക്കാതെ അവന്റെ വായ പൊത്തി കളഞ്ഞിരുന്നു അവൾ.... " കുറച്ച് നിമിഷം കൊണ്ട് ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല ഈ ലോകത്ത്..... വെറുതെ പോലും അങ്ങനെ പറയരുത്, എനിക്ക് സഹിക്കാൻ പറ്റുന്നില്ല....

പൊട്ടിക്കരഞ്ഞു പോയിരുന്നു അവൾ, "മതി.....! എന്റെ എല്ലാ സംശയങ്ങൾക്കുള്ള മറുപടി തന്റെ വാക്കുകളിൽ ഉണ്ട്..... അത്രയും പറഞ്ഞവൻ തന്റെ വിരൽ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു കളഞ്ഞിരുന്നു. "ഇനിയൊന്നും എനിക്കറിയേണ്ട....... ഇങ്ങനെ സംഭവിച്ചത് ഒരുപക്ഷേ ഈ മനസ്സ് എന്റെ മുൻപിൽ ഇങ്ങനെ വെളിവാകാൻ വേണ്ടി ആയിരിക്കും......അതിനാകും ദൈവം ഇങ്ങനെ ഒരു അപകടം ഇപ്പൊൾ ഉണ്ടാക്കിയത്.... അവൻ പറഞ്ഞതിന്റെ അർഥം പൂർണമായി മനസ്സിലായില്ലെങ്കിലും ആ നിമിഷം അവന്റെ ജീവൻ തിരികെ കിട്ടിയതിലും വലിയ സന്തോഷമൊന്നും അവൾക്കുണ്ടായിരുന്നില്ല..... " തനിക്ക് ഇപ്പോൾ ഫുഡ് കൊണ്ടുവരും..... കുറെ നേരം ഒന്നും കഴിച്ചില്ല എന്നല്ലേ പറഞ്ഞത്, "എനിക്കൊന്നും വേണ്ട.... അപ്പോഴേക്കും ബെന്നി അകത്തേക്ക് കയറി വന്നിരുന്നു, " സർ ഫുഡ് റെഡിയായിട്ടുണ്ട് മാഡത്തിന്.... ഇങ്ങോട്ട് കൊണ്ടുവരട്ടെ എന്ന് ചോദിക്കാൻ ആയിരുന്നു, " ഒക്കെ കൊണ്ടുവാ.... സരയു ഒന്നും കഴിച്ചിട്ടില്ലല്ലോ.....അമ്മ....? അവൻ ചോദിച്ചു... " അമ്മയ്ക്ക് ഒരു ട്രിപ്പ് ഇട്ടിട്ടുണ്ട്.... ബോഡി കുറച്ച് വീക്ക് ആണ്...അതുകൊണ്ട്, ഫുഡ് കഴിച്ചിട്ടില്ല... ഡോക്ടർ തന്നെയാ പറഞ്ഞത് ഡ്രിപ്പ് കഴിഞ്ഞു കൊടുത്താൽ മതിയെന്ന്..... അപ്പുറത്തെ റൂമിലുണ്ട്..... ബെന്നി പറഞ്ഞു...

" ഞാൻ അമ്മയെ ഒന്ന് കണ്ടിട്ട് വരാം.... സരയൂ പറഞ്ഞു... " ഇപ്പോൾ താൻ എങ്ങോട്ടും പോകണ്ട, അമ്മ കുറച്ചു റസ്റ്റ് എടുക്കട്ടെ.... " ഫുഡ് കൊണ്ട് വാ ബെന്നി.... അയാളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അയാൾ മുറിയിൽ നിന്നും പിൻവാങ്ങിയിരുന്നു... എഴുനേൽക്കാൻ തുടങ്ങിവളുടെ കൈകളിൽ അവൻ ഒന്ന് പിടിച്ചു.... " ഇപ്പോൾ എവിടേക്കും പോണ്ട.... ഇവിടെ ഇരിക്ക്.... പ്രണയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. " ഒരു സ്മൂച്ച് ആകാമാരുന്നുവല്ലേ....? ഒരു കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി.... "എന്താ....? " നല്ലൊരു ജ്യൂസ് ആകാമെന്ന്.... സംശയം തീരാതെ വീണ്ടും അവൾ മുഖത്തേക്ക് നോക്കിയപ്പോൾ അറിയാതെ അവൻ പൊട്ടിച്ചിരിച്ചു പോയിരുന്നു.... "എന്തുപറ്റി..... ഒന്നുമില്ല എന്ന് അവൾ തലയാട്ടി കാണിച്ചു.....അവളുടെ ഓരോ പ്രവർത്തികളും അവനിൽ പൊട്ടിച്ചിരി ഉണർത്തി. അപ്പോഴേക്കും അകത്തേക്ക് ഫുഡുമായി ബെന്നി എത്തിയിരുന്നു.... " ബെന്നി വല്ലതും കഴിച്ചോ....? അലിവോടെ അവൻ ചോദിച്ചു, " ഞാൻ കഴിച്ചോളാം സാർ.... " അത് പറഞ്ഞാൽ പറ്റില്ല ഇവിടെ വന്നപ്പോൾ തൊട്ട് താനിങ്ങനെ നിഴലായി നിൽക്കല്ലേ.....സമയം പോയി,ഫുഡ് എന്തെങ്കിലും കഴിച്ചിട്ട് വന്നാൽമതി....

. "ശരി സാർ... ചിരിയോടെ അയാൾ മുറിയിൽ നിന്നും പുറത്തേക്ക് പോയി.... " ഒരു പ്ലേറ്റിൽ ചപ്പാത്തിയും വെജിറ്റബിൾ കുറുമയും ആയിരുന്നു... "കണ്ണേട്ടൻ കഴിച്ചോ...? " ഇല്ല നമ്മൾ ഒന്നിച്ചല്ലേ കഴിക്കുന്നെ..... അവൻ പറഞ്ഞത് ആദ്യം ഒരു അമ്പരപ്പ് ഉളവാക്കിയെങ്കിലും ഉള്ളം അത് ആഗ്രഹിച്ചു.... അങ്ങനെ ആദ്യമായി ഒരു പ്ലേറ്റിൽ നിന്നും ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു.... രണ്ടുപേരുടെയും ജീവിതത്തിൽ മറക്കാനാവാത്ത ഒരു നിമിഷം ആയിരുന്നു അത്, മുറിയിലേക്ക് ഇടിച്ചുകയറി വന്ന് ശിഖ കാണുന്നത് ഈ കാഴ്ചയാണ്.... അവൾക്ക് വല്ലാത്ത ദേഷ്യം ആണ് ഉണ്ടാക്കിയത്, " മിഥുൻ...... അതൊരു അലർച്ചയായിരുന്നു.. "' മുറിയിലെ ഭിത്തികളെ മുഴുവൻ പ്രകമ്പനം കൊള്ളിച്ച ഒരു അലർച്ച..... ഒരു നിമിഷം സരയു ഒന്ന് ഞെട്ടി...... ദേഷ്യത്തോടെ നിൽക്കുന്നവളുടെ മുഖത്തേക്ക് നോക്കി, പിന്നെ മിഥുനെ നോക്കി.... അവന് യാതൊരു കൂസലുമില്ലാതെ ഇരിക്കുകയാണ്, " കുറച്ചു വെള്ളം എടുക്ക് സരയു.. അവൻ പറഞ്ഞപ്പോൾ അല്പം ഭയത്തോടെ അരികിലിരുന്ന മിനറൽ വാട്ടർ കുപ്പിയിൽ നിന്ന് അല്പം വെള്ളം എടുത്തു അവൻ ഗ്ലാസ്സിൽ ഒഴിച്ച് കൈകളിലേക്ക് കൊടുത്തു, അവൻ അതു കുടിച്ചു.... കുടിച്ചു കൊണ്ട് മെല്ലെ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി, " താൻ ഒന്ന് പിടിച്ചെ എനിക്ക് കൈ ഒന്ന് വാഷ് ചെയ്യണം....

അവൻ പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് പിടിച്ചിരുന്നു, അവളുടെ തോളിലൂടെ കയ്യിട്ട് അവൻ ബാത്റൂമിലേക്ക് പോയി.... ശിഖ എന്നൊരു ആൾ മുറിയിൽ നിൽകുന്നുണ്ടെന്ന് പോലും ഉള്ള ഭാവം അവനിൽ ഉണ്ടായിരുന്നില്ല..... ഓരോന്നും കാണെ ശിഖയ്ക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു..... " മിഥുൻ ഞാൻ നിന്നെ കാണാൻ വന്നതാ..... എന്നിട്ട് ഞാൻ ഇവിടെ ഉണ്ടെന്ന് ഒരു കൺസിഡറേഷൻ പോലും നീ എനിക്ക് തരുന്നില്ലല്ലോ.... അവസാനം ദേഷ്യത്തോടെ അവൾ പറഞ്ഞു..... കട്ടിലിലേക്ക് തിരികെ വന്നിരുന്ന സമയത്ത് അറിയാതെയാണെങ്കിലും രണ്ടുപേരുടെയും കവിളുകൾ തമ്മിലൊന്നു ഉരസിയിരുന്നു ഒരു നിമിഷം ഒരു കള്ളച്ചിരിയോടെ മിഥുൻ അവളെയോന്ന് നോക്കി.... പക്ഷേ ശിഖ നിൽക്കുന്ന സാഹചര്യത്തിൽ ആയിരുന്നവൾ അത് അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.... " ഇനി ശിഖ വന്ന കാര്യം പറ.... കളിയാക്കുന്നത് പോലെ മിഥുൻ പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യമാണ് തോന്നിയത്..... " എനിക്ക് സഹിക്കാൻ പറ്റിയില്ല ഈ ന്യൂസ്‌, അതുകൊണ്ടാണ് ഞാൻ പെട്ടെന്ന് വന്നത്... ഇവളോട് പുറത്തേക്ക് പോകാൻ പറ.... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്, മിഥുന്റെ മുഖത്തേക്ക് നോക്കി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയവളുടെ കയ്യിൽ അവൻ ചേർത്തുപിടിച്ചു.... "

ശിഖ ഇത് എന്റെ ഭാര്യയാണ്... ഞാൻ ഉയിരും ഉടലും നൽകിയവൾ..... അവൾക്ക് കേൾക്കാൻ പറ്റാത്തത് ഒന്നും എനിക്ക് സംസാരിക്കാൻ ഇല്ല.... അവൾ അവിടെ നിൽക്കും, എന്താ പറയാനുള്ളത് എന്ന് വെച്ചാ നീ പറഞ്ഞൊ...!ഞാൻ കേട്ടോളാം ഇപ്പോൾ ആവുമ്പോൾ ഞാൻ എങ്ങോട്ടും പോകില്ലന്ന് ഉറപ്പാണ്, നിനക്ക് പറയാനുള്ളത് മുഴുവൻ നീ പറഞ്ഞൊ ഞാൻ കേൾക്കാം.. " എനിക്ക് പറയാനുള്ളത് നമ്മുടെ കാര്യമാണ്.... നമുക്കിടയിൽ മൂന്നാമതൊരാൾ ഇരുന്നാൽ എനിക്ക് ബുദ്ധിമുട്ടാണ്, ഒരു കാര്യവും എനിക്ക് പറയാൻ പറ്റില്ല പ്രത്യേകിച്ച് ഇവൾ ഇവിടെ ഇരിക്കുമ്പോൾ.... ഇവൾ പുറത്തുപോകാതെ എനിക്ക് സംസാരിക്കാൻ പറ്റില്ല.. " എങ്കിൽ ഒരു കാര്യം ചെയ്യ് നീ പുറത്ത് പൊയ്ക്കോ എനിക്ക് നിന്നോട് പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ ഇല്ല.... പിന്നെ ഇവൾ എനിക്ക് മൂന്നാമതൊരാൾ അല്ല, ഞാൻ തന്നെയാണ്.....ഞാനും അവളും ഒന്നാണ്,എല്ലാ അർത്ഥത്തിലും..... അതുകൊണ്ട് പ്രത്യേകിച്ച് ഒരു അന്യ പെൺകുട്ടിയോട് എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല, എന്റെ ഭാര്യ അറിയാത്ത ഒരു രഹസ്യങ്ങളും എന്റെ ജീവിതത്തിൽ ഇല്ല..... ആ വാക്ക് സരയുവിൽ പ്രതീക്ഷയുടെ നാളം നൽകിയപ്പോൾ ശിഖയിൽ ദേഷ്യത്തിന്റെ അഗ്നിയെ ചൂട് പിടിപ്പിക്കുകയും ചെയ്തു...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...