വെണ്ണിലാവേ..💔: ഭാഗം 19

 

രചന: NIHAA

വൈദ്യനെയും കൂട്ടി വീട്ടിലേക്ക് നടക്കുമ്പോൾ അല്ല ഓടുമ്പോൾ മനസ്സിൽ ഒരൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു.. തന്റെ പെണ്ണിന് ഒന്നും സംഭവിക്കരുതേ എന്ന്.. വീട്ടിൽ എത്തിയതും വൈദ്യൻ അവളെ ഒന്ന് പരിശോധിച്ച ശേഷം മുഖത്തു വെള്ളം തെളിച്ചു... വായിൽ നിന്ന് ഒലിച്ച നുരയും പതയും തുടച്ചെടുത്ത ശേഷം ചില പച്ച മരുന്നുകളും നിർദേശിച്ചു അയാൾ തിരികെ പോയി.. ദർശന്റെ അത്രയും നേരം നെഞ്ചിൽ എരിയുന്ന കനൽ അപ്പോഴാണ് ഒന്ന് അണഞ്ഞത്.. ആശ്വാസത്തോടെ അവൻ നീട്ടി ശ്വാസം വലിച്ചു വിട്ടു.. അത് വരെ മുറിക്ക് പുറത്ത് നിന്നിരുന്ന ദർശൻ പതിയെ അകത്തേക്ക് കയറി.അവളുടെ അടുത്തിരുന്ന ആമിയും മുത്തശ്ശിയും അവൻ വരുന്നത് കാണെ എഴുന്നേറ്റു.. കൂടെ ശാന്തയും.. "പേടിക്കാൻ ഒന്നും ഇല്ലെടാ..ഇനി ഉണ്ടാകുമ്പോൾ സൂക്ഷിച്ചാൽ മതി.. മനസ്സിന് താങ്ങാത്ത എന്തോ ഒന്ന് കെട്ടത് കൊണ്ട് ആകും എന്ന് ആണ് പറഞ്ഞത്... " ആമിയുടെ പറച്ചിൽ കേൾക്കെ അവന്റെ നെറ്റി ചുളിഞ്ഞു.. മനസ്സിന് താങ്ങാൻ പറ്റാത്ത എന്തു കേട്ടു.. അതിന് മാത്രം ഇവിടെ ഒന്നും ഉണ്ടായില്ലല്ലോ.. എന്നാൽ അവൻ അധികം ഒന്നും ചിന്തിച്ചു കാട് കയറാതെ ചുവരിൽ ചാരി കട്ടിലിൽ ചെരിഞ്ഞു കിടക്കുന്നവളെ നോക്കി.. ക്ഷീണം വിളിച്ചോതുന്നാ കുഞ്ഞ് മുഖം കാണെ അവന് അലിവ് തോന്നി പോയി.. അവളെ നെഞ്ചോട് ചേർത്തു കിടക്കണം എന്ന് ഉളളം ആശിച്ചു പോയി.. കുറച്ച് നേരം കൂടേ അവിടെ തമ്പടിച്ച മൂവരും മുറിയിൽ നിന്ന് വിട്ടു പോയി..

അവർ പോയ പാടെ മുറിയുടെ വാതിൽ അടച്ചു കൊണ്ട് ദർശൻ പതിയെ വെണ്ണിലയുടെ അടുത്ത് വന്നിരുന്നു.. കണ്ണുനീർ ചാലിട്ടൊഴുകിയ പാട് കാണെ അവൻ അവളുടെ മിനുസം ആർന്ന കവിളിൽ പതിയെ തലോടി.. ആ കണ്ണുനീർ പാട് തുടച്ചു കൊടുത്തു കൊണ്ട് അവളുടെ ദാവണി ശീലയും പിടുത്തം ഇട്ടു.. പൊതിഞ്ഞു പിടിച്ച ശീലയിൽ നിന്ന് അവൾക്ക് ഒരു മോചനം ആയിക്കോട്ടെ എന്ന മട്ടിൽ അവളെ പൊതിഞ്ഞ ദാവണി ശീല പതിയെ അഴിച്ചെടുത്തു.. ചുവന്ന പാവാടയും അതെ ചുവപ്പ് ബ്ലൗസും ആണ് വേഷം.. അവളുടെ വെളുത്ത അണിവയറും പുറവും നഗ്നമാണ്.. അവളുടെ അടുത്ത് ചെന്നു കിടന്ന ദർശൻ പതിയെ കൈ ഇഴച്ചു കൊണ്ട് മുടി ഇഴകളിൽ തലോടി.. നിഷ്കളങ്കമായി ഉറങ്ങുന്നവളുടെ കവിളിൽ തന്റെ കവിൾ വെച്ചു ഉരസി കൊണ്ട് അവളെയും ചേർത്തു പിടിച്ചവൻ കിടന്നു... ഉള്ളിൽ പല സംശയങ്ങളും വട്ടമിട്ടു പറന്നു.. ___ "കഞ്ഞി കുടിക്കാം.. " ശാന്ത കൊണ്ട് വെച്ച കഞ്ഞി കുടിപ്പിക്കാൻ ഉള്ള തന്ത്രപാടിൽ ആണ് ദർശൻ വെണ്ണില ആണേൽ മനസ്സിന് ഏറ്റ ആഗാതത്തിൽ നിഷേധാർത്ഥത്തിൽ തലയാട്ടുന്നും ഉണ്ട്.. "അത് പറഞ്ഞാൽ പറ്റില്ല.. രാവിലെ എങ്ങാനും പ്രാതൽ കഴിച്ചത് അല്ലെ നീ.. ഇപ്പൊ ദേ നേരം സന്ധ്യയോട് അടുക്കാർ ആയി.. "എനിക്ക് വേണ്ടാ ദേവേട്ടാ.. "

പതിഞ്ഞ സ്വരത്തിൽ ദയനീയമായി കണ്ണിൽ വെള്ളം നിറച്ചവൾ പറഞ്ഞു.. അവളുടെ മുഖം കാണെ അലിവ് തോന്നി എങ്കിലും കഞ്ഞി പോലും കുടിച്ചില്ലേൽ വാടി തളരും എന്ന് കരുതി അവൻ കയ്യിലെ കഞ്ഞി എടുത്തു ബെഡിന് അടുത്തുള്ള കുഞ്ഞ് ടേബിളിൽ വെച്ച ശേഷം അവളെ ഇരുകക്ഷത്തും കൈ കടത്തി എഴുന്നേൽപ്പിച്ചു ഇരുത്തി.. എന്നാൽ ശരീരത്തിൽ ദാവണി ശീല ഇല്ലെന്ന് കാണെ ഇരു കൈകൾ കൊണ്ടും അവൾ വയറും മാറും മറച്ചു പിടിച്ചു.. അവളുടെ ഇരുത്തം കാണെ അവൻ ഒന്ന് ചിരിച്ചു കൊണ്ട് ബെഡിൽ ഉള്ള ദാവണി ശീല എടുത്തു അവളുടെ വയറും കഴുത്തും മറയുന്ന രീതിയിൽ പുതച്ചു കൊടുത്തു.. ശേഷം മേശയിൽ വെച്ച കഞ്ഞിയുടെ പാത്രം എടുത്തു കൊണ്ട് അവളുടെ മുന്നിൽ ഇരുന്നു.. തന്നെ നോക്കി വേണ്ടെന്ന് തലയാട്ടുന്നവളെ നോക്കി ഒന്ന് കണ്ണുരുട്ടി കൊണ്ട് കഞ്ഞി കോരി എടുത്ത സ്പൂൺ അവളുടെ ചുണ്ടിൽ മുട്ടിച്ചു നിർത്തി.. "കുറച്ചേ ഒള്ളു.. ഇത് കഴിച്ചാൽ നിനക്ക് കിടക്കാം.. ഒന്ന് വാ തുറക്ക് പെണ്ണെ.. " അവന്റെ കെഞ്ചിയുള്ള പറച്ചിൽ കേൾക്കെ വെണ്ണില മനസ്സില്ലാമനസ്സോടെ പതിയെ വാ പൊളിച്ചു.. അത് കണ്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് ഓരോ സ്പൂണും അവളുടെ വായിൽ വെച്ചു കൊടുത്തു..

മുഴുവൻ കുടിച്ചു കഴിഞ്ഞതും അവളുടെ മുഖം നനഞ്ഞ തോർത്ത്‌ വെച്ചു തുടച്ചു കൊടുത്തു... ശേഷം പാത്രം എടുത്ത് മാറ്റിയ ശേഷം അവളെ ഒന്ന് നോക്കി.. "എന്താ പറ്റിയെ.. " അൽപ്പനേരത്തെ മൗനത്തിനു ശേഷം അതിന് ഒരു വിരാമം എന്നോണം ദർശൻ ചോദിച്ചു.. വെണ്ണില ഒന്നും മിണ്ടിയില്ല.. എങ്കിലും ആ മിഴികൾ നിമിഷനേരം കൊണ്ട് നിറഞ്ഞു തൂവി... "കുളത്തിൽ വെച്ചു ഞാൻ.. " പറഞ്ഞു പൂർത്തിയാക്കാൻ ആവാതേ അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി... കാരണം തന്നെ മനസ്സ് കൊണ്ട് അംഗീകരിക്കാൻ കഴിയാത്ത വെണ്ണിലക്ക് താൻ കുളത്തിൽ വെച്ചു അവളെയും കൊണ്ട് മുങ്ങിയത് കൊണ്ട് ആവുമോ എന്ന ഭയം അവനെ വരിഞ്ഞു മുറുക്കി.. എന്നാൽ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിയ ദർശൻ അതൊന്നും അല്ലെന്ന് തലയാട്ടുന്ന വെണ്ണില സംശയത്തോടെ നോക്കി.. "പിന്നേ..." "ആ.. ആദിയേട്ടൻ.. " വിതുമ്പി പോയിരുന്നു അവൾ.നിറഞ്ഞു വന്ന മിഴികളെ അമർത്തി തുടച്ചു കൊണ്ട് അവൾ ഒന്ന് തേങ്ങി.. "ആദവ് അവൻ എന്താ.. " അവളുടെ കൈ വിരലുകളിൽ പിടുത്തം ഇട്ടു കൊണ്ട് ചോദിച്ചു.. അവനിൽ ആധി പടർന്നിരുന്നു.. "വന്നിരുന്നു.. " "എവിടെ? " അവളുടെ മറുപടി കേൾക്കെ അവനിൽ ഒരു ഞെട്ടൽ ഉളവായി. അവളുടെ നിറഞ്ഞ മിഴി കാണെ അവളെ കൈകളിൽ ഇട്ട പിടുത്തത്തിന് മുറുക്കം ഏകി..

"ഇവിടെ.. " ഒന്ന് തേങ്ങി കൊണ്ട് പറയുന്നവളെ കാണെ അവന്റെ രക്തം ഒന്ന് തിളച്ചു എങ്കിലും അവൻ സയമനം പാലിച്ചു.. "എന്തിന്? " "മുത്തശ്ശനെയും ചോദിച്ചു കൊണ്ട്.. " പെയ്തിറങ്ങുന്ന മിഴികളെ അമർത്തി തുടച്ചവൾ പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി.. "അപ്പൊ നിന്നേ കണ്ടിട്ട് ഒന്നും.. " ചോദിക്കാൻ വെമ്പിയത് പൂർത്തിയാക്കാതെ അവളെ ഉറ്റു നോക്കിയതും അവൾ കരച്ചിൽ അടക്കി കൊണ്ട് ഇല്ലെന്ന് തല കുലുക്കി.. "അവൻ നിന്നോട് മിണ്ടിയില്ലേ.." "മ്മ് മിണ്ടി.. പക്ഷെ.. " "എന്താ പറഞ്ഞെ.. " അവന്റെ ചോദ്യത്തിന് അവൾ അവൻ പറഞ്ഞത് മൊത്തം പറഞ്ഞു കേൾപ്പിച്ചു.. ഒരു നിമിഷം ആദിയോട് ദർശന് ദേഷ്യവും പകയും തോന്നി പോയി.. ആ സമയത്ത് അവൾ മണ്ണിൽ കിടന്നു അലറി വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ പോയവനോട് അവൻക്ക് എന്തിനെന്നില്ലാതെ ദേഷ്യം തോന്നി.. മുഴുവൻ പറഞ്ഞു തീർത്തതും വെണ്ണില പൊട്ടി കരഞ്ഞിരുന്നു.. അവന്റെ തോളിലൂടെ ചുറ്റി പിടിച്ചു നെഞ്ചിൽ മുഖം അമർത്തി അലറി കരയുന്നവൾക്ക് ആശ്വാസം എന്നോണം പതിയെ പുറത്തു തഴുകി കൊടുത്തു.. മറക്കാൻ ശ്രമിച്ച പ്രണയിച്ച പുരുഷനേ വീണ്ടും കണ്ടതിനാലും മനസ്സിന് താങ്ങാൻ കഴിയാത്ത വാക്കുകൾ അവൻ തൊടുത്തു വിട്ടതിനാലും ഉള്ള സങ്കടം മൊത്തം അവന്റെ നെഞ്ചിൽ വീണു അവൾ കരഞ്ഞു തീർത്തു.. കരഞ്ഞാൽ അൽപ്പം ആശ്വാസം തോന്നും എന്ന് കരുതി കൊണ്ട് ദർശനും അവളെ ശല്യം ചെയ്യാതെ അതെ ഇരുപ്പ് തുടർന്നു കൊണ്ട് അവളെ ചേർത്തു പിടിച്ചു..

കരച്ചിലിന്റെ ആക്കം കുറഞ്ഞതും വെണ്ണില തേങ്ങി കൊണ്ട് അവനിൽ നിന്ന് അടർന്നു മാറി.. "സാരല്യ.. നിന്നേ വേണ്ടാത്തവന് വേണ്ടി ഇനിയും കരയുന്നതിൽ അർത്ഥം ഉണ്ടോ.. അവൻ വന്നില്ലായിരുന്നേൽ കുഴപ്പം ഇല്ലായിരുന്നു.. ഇത് ഇപ്പൊ അവൻ വരേം ചെയ്തു.. നിന്നേ വേണ്ടെന്ന് പറഞ്ഞില്ലേ.. ഇനി കരഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ.. " അവളുടെ കവിളിൽ തട്ടി പറയുന്ന ദർശനെ വെണ്ണില നിർവികാരതയോടെ നോക്കി.. തനിക്ക് സാധിക്കുമോ അതിന്.. സാധിക്കണം..തന്നെ വേണ്ടാത്തവരെ തനിക്ക് എന്തിനാണ്.. പക്ഷെ നിന്നേ കൊണ്ട് നിന്റെ ആദിയേട്ടനെ മറക്കാൻ സാധിക്കുമോ നിലു. ഒരു നാണയത്തിന്റെ ഇരുവശങ്ങളിലും ഉള്ള ചോദ്യങ്ങൾ അവളെ ആശയക്കുഴപ്പത്തിന്റെ മുൾമുനയിൽ നിർത്തിച്ചു.. "നിന്നേ വേണ്ടാത്തവരെ ഓർത്ത് നീറുന്നതിന് പകരം നിന്നേ സ്നേഹിക്കുന്നവരെ കണ്ണ് തുറന്ന് നോക്ക് നിലാ.. " അത്രയും പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തട്ടി ചെറു ചിരി നൽകി തന്നിൽ നിന്ന് അകന്നു മാറി മുറി വിട്ടു പോകുന്നവനെ അവൾ ഉറ്റു നോക്കി.. അവൻ പറഞ്ഞ വാക്കുകൾക്ക് അർത്ഥം.. !! അവന്റെ ഓരോ വാക്കുകളും അവളുടെ കർണപടത്തിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.. ____ "ഏട്ടത്തിക്ക് സുഖം ഇല്ലാതായി എന്ന് കേട്ടു.. എന്താ പറ്റിയെ.. "

പരീക്ഷയും കഴിഞ്ഞു വീട്ടിൽ എത്തിയതും മുതിർന്നവരുടെ ചർച് കേട്ട് മുകളിലേക്ക് പാഞ്ഞു കയറിയ താര വന്നു വെപ്രാളത്തോടെ ചോദിച്ചു.. "ഒന്നുല്ലടി.. ഒന്ന് ബോധം പോയതാ. " അവളുടെ ചോദ്യം കേൾക്കെ വെണ്ണില ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് മറുപടി നൽകി.. "ഓഹ് അതിന് പോവാൻ ഇതിനകത്ത് ബോധം ഉണ്ടോ.. ' കളിയോടെ വെണ്ണിലയുടെ തലയിൽ ഒന്ന് തലോടി ഒരു ആക്കിയ ചിരിയോടെ താര ചോദിച്ചതും വെണ്ണിലയുടെ കണ്ണ് കൂർത്തു.. "പോ പെണ്ണെ.. " ചെറിയ ഗൗരവത്തോടെ ആണേലും ചുണ്ടിൽ അറിയാതെ ഊറി പോയ ചിരിയോടെ താരയുടെ തലക്ക് കൊട്ടി.. ഇത്രയും നേരം കാർമേഘം പോൽ ഇരുണ്ടു കൂടിയ മുഖം ഒന്ന് തെളിഞ്ഞു.. നേരം ഇരുട്ടിയിട്ട് ഉണ്ട്.. "പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു.. " അവളുടെ ഞെളിഞ്ഞുള്ള ഇരുപ്പ് കണ്ട് വെണ്ണില ചോദിച്ചതും താര വെളുക്കനെ ഇളിച്ചു.. "കുഴപ്പം ഇല്ലായിരുന്നു..😁" ഇളിച്ചു കൊണ്ട് പറയുന്നത് കാണെ വെണ്ണിലയും മനസ്സറിഞ്ഞു ചിരിച്ചു.. "റിസൾട്ട്‌ വരുമ്പോൾ കുഴപ്പം അറിയാം.". ചെറിയൊരു ശാസനയോടെ വെണ്ണില പറഞ്ഞതും താര പല്ല് മുഴുക്കെ കാണിച്ചു വീണ്ടും ഇളിച്ചു.. ചിരിക്കുമ്പോൾ ചുരുങ്ങുന്ന ആ കുഞ്ഞി കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണം തോന്നി വെണ്ണിലക്ക്. എല്ലാം കുഞ്ഞിത് ആണ്.. ചുണ്ട്, കണ്ണ്, മൂക്ക്.. എന്തിന് പറയുന്നു..

കുഞ്ഞി തലയും തുടുത്ത കുഞ്ഞി മുഖവും.. ഇടുപ്പോളം ഇടതൂർന്ന നീണ്ട മുടി ഇഴകൾ ഉണ്ട്.. ആ അടക്കാകുരു പോലുള്ള കുഞ്ഞി പെണ്ണിനെ അവൾ നേർത്ത ചിരിയോടെ നോക്കി 😁 പല്ലിളിക്കുന്നവളെ ഒന്ന് അമർത്തി നോക്കി കൊണ്ട് വെണ്ണില പതിയെ എഴുന്നേറ്റു.. "ഏട്ടത്തി എങ്ങോട്ടാ.. " അവളുടെ വേച്ചു വേച്ചു ഉള്ള നടപ്പ് കണ്ട് താര ഇരിക്കുന്നിടത് നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു.. "എനിക്ക് ഒന്ന് കുളിക്കണം.. എന്തെ നീയും പോരുന്നോ.." ചെറിയൊരു ചിരിയോടെ ചോദിച്ചതും താര അയ്യേ എന്ന മട്ടിൽ അവളെ നോക്കി.. "അയ്യേ ഞാൻ അത്തരക്കാരി നഹി ഹേ.. " "ഓഹോ.. എന്നാ എനിക്ക് ഒരു ഡ്രസ്സ്‌ തായോ.. " താരയുടെ ചുണ്ട് പിളർത്തി ഉള്ള പറച്ചിൽ കേൾക്കെ ചുണ്ടിൽ ചിരി വരുത്തി വെണ്ണില പറഞ്ഞു... "ഹ.. ഇപ്പൊ കൊണ്ട് വരാം.. ഏട്ടത്തി കയറിക്കോ.. ഞാൻ മുറിയിൽ കൊണ്ട് വന്നു വെച്ചോളാം.. " അവളുടെ ചാടി തുള്ളിയുള്ള പോക്ക് കണ്ട് അത് വരെ ചിരി തങ്ങിയിരുന്ന മുഖത്തു വിഷാദം നിറഞ്ഞു..നിറയാൻ വെമ്പുന്ന മിഴികളെ അമർത്തി തുടച്ചു വിതുമ്പുന്ന ചൊടികളെ കടിച്ചു പിടിച്ചവൾ കുളിമുറിയിലേക്ക് കയറി... *നിന്നേ വേണ്ടാത്തവരെ ഓർത്ത് നീറുന്നതിന് പകരം സ്നേഹിക്കുന്നവരെ കണ്ണ് തുറന്ന് നോക്ക് നിലാ.. *

കുളിമുറിയിലെ വെള്ളത്തിന് അടിയിൽ നിൽക്കുമ്പോഴും ദർശന്റെ ആ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കേട്ടു.. കവിളിലൂടെ ഒഴുകുന്ന വെള്ളത്തിനു കൂടേ കണ്ണുനീരും ഒഴുകി ഇറങ്ങി... അതിന് അർത്ഥം എന്താവും.. ആദിയേട്ടനെ മറക്കാൻ ആവുമോ.. ദേവേട്ടനെ സ്നേഹിക്കാൻ ആവുമോ.. അറിയില്ല.. ഒന്നും അറിയില്ല... "ഏട്ടത്തി ഡ്രസ്സ്‌ ഇവിടെ വെച്ചിട്ട് ഉണ്ടേ.. " പുറത്ത് നിന്നും താരയുടെ ശബ്ദം കേൾക്കെ ഷവർ ഓഫ് ചെയ്തു കൊണ്ട് തോർത്തു എടുത്ത് ദേഹം മൊത്തം ഉണക്കി തുടച്ച ശേഷം ആ തോർത്തു എടുത്ത് ശരീരത്തിൽ ചുറ്റി കൊണ്ട് പുറത്തേക്ക് ഇറങ്ങി.. ദർശൻ വരുമോ എന്നോ അവൻ തന്നെ ഈ അവസ്ഥയിൽ കാണുമോ എന്നോ ഉള്ള ഒരു ചിന്ത അവളിൽ ഉണ്ടായിരുന്നില്ല.. വെറും നിർവികാരത മാത്രം ആയിരുന്നു.. താര വെച്ചു പോയ വസ്ത്രം എടുത്തണിഞ്ഞു കൊണ്ട് അവൾ മേശയിൽ വെച്ചു വെള്ളം കുടിച്ചു.. വാനിൽ നിന്ന് ഉയർന്ന നേർത്ത ഇടിനാളത്തിന്റെ ശബ്ദം അവളുടെ കാതിലേക്ക് അലയടിച്ചു.. പതിയെ നടന്നവൾ വാതിൽ തുറന്നതും കാർമേഘം കൊണ്ട് ഇരുണ്ടു കൂടുന്ന മാനത്തെ കാണെ അവളുടെ മിഴികളും ഇരുണ്ടു കൂടി.. തന്നെ വേണ്ടെന്ന് വെക്കാൻ മാത്രം എന്താണ് കാരണം.. ആരെങ്കിലും ഭീക്ഷണിപെടുത്തിയത് ആകുമോ.. അതാണോ തനിക്ക് ചേരില്ലെന്ന് ആദിയേട്ടൻ പറഞ്ഞത്..

കാരണം എന്താണെകിലും പറഞ്ഞിരുന്നേൽ താൻ അതിൽ സമദാനിച്ചേനെ.. ഇത് ഇപ്പൊ എന്തോ തീരുമാനിച്ചത് പോലെ നിറഞ്ഞു വരുന്ന കണ്ണുകളെ ഉളളം കയ്യാലെ അമർത്തി തുടച്ചവൾ താഴേക്ക് പതിയെ ചെന്നു.. •••••••••••••••• "ഇപ്പൊ എങ്ങനെ ഉണ്ട്.. " അത്താഴം കഴിക്കുന്നതിനിടയിൽ മുത്തശ്ശൻ ചോദിച്ചതും വെണ്ണില മറുപടി നൽകി.. "കുഴപ്പം ഇല്ലാ മുത്താശ്ശാ.. " "ഇനി എങ്കിലും ഒന്ന് ശ്രദ്ധിച്ചോ.. " "അത് എങ്ങനെയാ.. പെണ്ണ് കുളി കഴിഞ്ഞു വന്നതേ വെയിലത്തേക്കാ.. ഒത്തിരി പറഞ്ഞതാ അകത്തേക്ക് പോവാൻ.. അപ്പോ ഈ വാശിക്കാരി സമ്മതിച്ചില്ല.. അവസാനം അമ്മ പറഞ്ഞപ്പോൾ സഹിക്ക വയ്യാതെ പോന്നതാ അവൾ.. റൂമിൽ എത്തിയപ്പഴേക്കും ദേ കിടക്കുന്നു.. " മുത്തശ്ശന്റെ പറച്ചിൽ കേൾക്കെ വെണ്ണില ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. ചിരി കടിച്ചു പിടിച്ചിരിക്കുന്ന താരയെയും തേജസിനെയും ഒന്ന് നോക്കി വെണ്ണിലയുടെ മിഴികൾ ദർശനിൽ തങ്ങി നിന്നു.. അവളുടെ നോട്ടം കണ്ട് ദർശൻ കണ്ണ് ചിമ്മിയും അവൾ ഒരു നനുത്ത പുഞ്ചിരി നൽകി... മുകളിലെ വരാന്തയിൽ പുറത്തു നിന്നും വീശുന്ന മഴയെ വരവേൽക്കുന്ന തണുത്ത കാറ്റും കൊണ്ട് ഊഞ്ഞാലിൽ ആടുന്ന ദർശനിലേക്ക് വെണ്ണില പതിയെ നടന്നു.. അവൻ ഇരിക്കുന്നതിന്റെ അടുത്തായി അവളും ഇരുപ്പ് ഉറപ്പിച്ചു..

അവളുടെ സാന്നിദ്യം അറിഞ്ഞ ദർശൻ പതിയെ തല ചെരിച്ചു നോക്കിയതും വെണ്ണില അവനെ ഒന്ന് നോക്കിയ ശേഷം അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് അവന്റെ തോളിൽ കവിൾ ചേർത്തു ഇരുന്നു.. ദർശനിൽ ഒരു തരം അമ്പരപ്പ് ആയിരുന്നു.. സ്വയിഷ്ടപ്രകാരം ആദ്യം ആയി തന്നോട് ചേർന്നിരുന്നവളെ അവൻ കൗതുകത്തോടെ നോക്കി.. അവന്റെ നോട്ടം കണ്ട് അവൾ എന്തെ എന്ന മട്ടിൽ നോക്കിയതും അവൻ ഒന്ന് മനോഹരം ആയി ചിരിച്ചു കാട്ടി.. അവൻ ചിരിക്കുമ്പോൾ വിടർന്ന ഗർത്തങ്ങളിൽ കണ്ണ് പതിഞ്ഞു എങ്കിലും ആ നുണക്കുഴിയിലേക്ക് നോക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.. ഇരുവരെയും തട്ടി തടഞ്ഞു പോകുന്ന തണുത്ത കാറ്റിൽ ഒന്ന് വിറച്ചു പോയ വെണ്ണില ദർശനിലേക്ക് ഒന്നുടെ പറ്റി ചേർന്ന ശേഷം കൈകൾ രണ്ടും നെഞ്ചിലേക്ക് ചുരുട്ടി പിടിച്ചു ഇരുന്നു.. ഭൂമിയിൽ വന്നു പതിക്കുന്ന ഓരോ ഇടിമിന്നലും കാണെ അവൾക്ക് നേരിയ ഭയം തോന്നി എങ്കിലും അതിനെ സമർത്ഥമായി മറച്ചു കൊണ്ട് അവൾ ഇരുന്നു.. ഭൂമിയിലേക്ക് ആദ്യം ആയി വന്നു പതിച്ച വെള്ളതുള്ളി..അതിന് പിറകെയായി ഓരോ തുള്ളികളും ഭൂമിയിൽ പതിക്കുമ്പോൾ അവളിൽ നേരിയ ആശ്വാസം ആയിരുന്നു..

പല തുള്ളി പെരുവെള്ളം കണക്കെ ഭൂമിയിലേക്ക് പതിക്കുന്ന വെള്ളതുള്ളികൾ ഒന്നായി ആർത്തലച്ചു പെയ്യുമ്പോൾ കുളിർ വീശുന്ന കാറ്റിൽ ഇരുവരും മൗനമായി ഇരുന്നു.. അല്ലെങ്കിലും അവൾ എന്തു പറയാൻ ആണ്.. വാ തുറന്നാൽ പോലും ചുണ്ടുകൾ വിതുമ്പുന്നു.. മിഴികൾ നിറയുന്നു.. ആർത്തലച്ചു ഭൂമിയെ ചുംബിക്കാൻ എന്ന വണ്ണം മഴയുടെ ശക്തി ഏറി.. മിന്നലിന്റെ നീല വെളിച്ചത്തിൽ ഇരുവരും മഴയെ നോക്കി ഇരുന്നു.. മനസ്സിൽ ശൂന്യത മാത്രം... മഴയുടെ കൂടേ ശക്തമായി അടിച്ചു വീശുന്ന കാറ്റിൽ ആടിയുലയുന്ന തെങ്ങുകളും മരങ്ങളും.. മൂട്ടിട്ട മുല്ലവള്ളികൾ പോലും തുറക്കാത്ത പോലെ.. ആ പ്രണയമഴയിൽ ഇരുവരുടെയും മുഖത്തേക്ക് വെള്ളതുള്ളികൾ പതിച്ചു.. അത്രമേൽ പ്രണയത്തോടെ ഭൂമിയെ ചുംബിക്കുന്ന മഴയിലും അവളിൽ പ്രണയം തന്നു പോയ വിരഹത്തിൽ ആയിരുന്നു.. അതെ പ്രണയം തന്നു പോയ വേദന.. !! വെണ്ണിലയുടെ ചൊടികൾ നേർമയായി പുഞ്ചിരിച്ചു.. പതിയെ മഴയെ നോക്കി ഇരിക്കുന്നവനെ തല ഉയർത്തി നോക്കി.. *മറന്നൂടെ നിനക്ക് അവനെ..? * ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...