വെണ്ണിലാവേ..💔: ഭാഗം 25

 

രചന: NIHAA

"മ്മ്.. പറഞ്ഞായിരുന്നു.. നിങ്ങൾക്ക് ഒരു അവിഹിതം ഉണ്ടെന്നും.. അതിൽ ഒരു കുഞ്ഞ് ഉണ്ടെന്നും... " "Whaattt...? """" ദർശന്റെ വലിയ വായിൽ ഉള്ള അലറൽ കേട്ട് വെണ്ണില പൊട്ടി വരുന്ന ചിരിയെ ചുണ്ടിനടിയിൽ ഒതുക്കി പിടിച്ചു അവനെ നോക്കി കണ്ണുരുട്ടി... "അതിന് എന്തിനാടോ താൻ അലറുന്നെ.. കള്ളും കുടിച്ചു ഓരോ സത്യങ്ങളും വിളിച്ചു പറഞ്ഞതും പോരാ.. എന്റെ ഈശ്വരാ എനിക്ക് തന്നെ ഇങ്ങനെ ഒരു ഗതി വന്നെല്ലോ..പ്രേമിച്ചവനോ വേണ്ടാ.. എന്നാപ്പിന്നെ കെട്ടിയവനെ എങ്കിലും നല്ലത് തന്നൂണ്ടായിരുന്നോ " മുകളിലേക്ക് നോക്കി അത്രയും പറഞ്ഞു നെടുവീർപ് ഇട്ടു കൊണ്ട് അവൾ അവനെ ഇടം കണ്ണാലെ നോക്കി.. പുള്ളി ആണേൽ ഇതെല്ലാം കേട്ട് കിളി പോയുള്ള ഇരിപ്പും.. അവന്റെ ഇരിപ്പും മുഖവും കാണെ പാവം തോന്നി എങ്കിലും കുടിച്ചതിന്റെ ഇരുട്ടടി ആയി കൊണ്ട് അവൾ സഹതാപം ഒക്കെ മാറ്റി വെച്ചു.. "എന്തെ കുളിക്കുന്നൊന്നും ഇല്ലേ..? പോയി കുളിച്ചേച്ചു വാ.. " വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ അവനെ ഒന്ന് മൊത്തത്തിൽ പുച്ഛിച്ചു തള്ളി കൊണ്ട് അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി... എന്നാൽ അവളുടെ പോക്ക് നോക്കി നിന്ന ദർശൻ തന്റെ തിങ്ങിയ മുടിയിൽ വിരൽ കോർത്തു വലിച്ചു കൊണ്ട് അസ്വസ്ഥത പ്രകടിപ്പിച്ചു...

"അവിഹിതോ? എനിക്കോ..? കള്ള് കുടിച്ചാൽ സത്യം മൊത്തം വിളിച്ചു പറയും എന്ന് കേട്ടിട്ട് ഉണ്ട്.. ഞാൻ ഇല്ലാത്തത് ഒക്കെ ആണെല്ലോ ദൈവമേ വിളിച്ചു പറഞ്ഞത്... ഓഹ്... പുല്ല്.. വേണ്ടായിരുന്നു... " സ്വയം ഒന്ന് അലറി കൊണ്ട് അവൻ മുടി പിടിച്ചൊന്ന് വലിച്ചു... "ഇനി ഇപ്പൊ അവൾ കളിപ്പിച്ചത് ആവോ.. പക്ഷെ നുണ പറയുമ്പോൾ ഉണ്ടാകുന്ന കള്ളത്തരം ഒന്നും അവളുടെ മുഖത്തു ഇല്ല... ഇനി ഞാൻ അറിയാതെ എനിക്ക് വല്ല അവിഹിതവും... 👀" ഓരോന്നും സ്വയം പിറുപിറുത്തവൻ പല്ല് കടിച്ചു കൊണ്ട് ടവലും എടുത്തു ബാത്‌റൂമിലെക്ക് കയറി... ... എന്നാൽ വാതിൽ തുറന്നു പുറത്തേക്ക് പോയ വെണ്ണില വാതിൽ അതെ പടി ചാരി വെച്ചു കൊണ്ട് വാതിലിൽ ചെവി ചേർത്തു നിന്നിരുന്നു... അവന്റെ പിറുപിറുക്കൽ എല്ലാം വ്യക്തമായി തന്നെ കേട്ട വെണ്ണില ഗൂഢമായി ചിരിച്ചു.. "ഇങ്ങനെ പോയാൽ ഇങ്ങേർക്ക് ഭ്രാന്ത് ആകും🤭" വാ പൊത്തി പിടിച്ചവൾ അതെ ചിരിയോടെ തിരിഞ്ഞതും പിന്നിൽ തന്റെ മുറിയിൽ നിന്നും ഇറങ്ങി വന്ന താര വാ പൊളിച്ചു കൊണ്ട് അവളെ സംശയത്തോടെ ഉറ്റു നോക്കുന്നുണ്ട്.. "ഏട്ടത്തിക്ക് എന്താ പറ്റിയെ.. സ്വന്തം മുറിയിൽ പോയി ഒളിഞ്ഞു നോക്കുന്നു... " താരയുടെ ചോദ്യം കേൾക്കെ ഒന്നും ഇല്ലെന്ന് കാണിച്ചു കൊണ്ട് ചുമൽ കൂച്ചി ഇളിച്ചു...

വെണ്ണിലയുടെ ഇളി കാണെ ഒന്ന് അർത്ഥം വെച്ചു ചിരിച്ചു കൊണ്ട് രണ്ട് പേരും കൂടേ താഴോട്ട് പോയി... ഗോവണി പടി കയറി താഴേക്ക് എത്തിയ ഇരുവരും നടുത്തളത്തിന്റെ അരികിലൂടെ തീന്മേശക്ക് അടുത്തേക്ക് പോയി .. പ്രാതൽ കഴിച്ചു കൊണ്ട് ഇരുന്ന തേജസ്‌ വെണ്ണില വരുന്നത് കാണെ അറിയാതെ എഴുന്നേറ്റു നിന്നതും അവനെ നോക്കി അവൾ ഒന്ന് ആക്കി ചിരിച്ചു.. "അയ്യോ മോൻ ഇരുന്നോ.. ഇത്രക്ക് ബഹുമാനം ഒന്നും വേണ്ടന്നെ.. " വെണ്ണിലയുടെ പറച്ചിൽ കേൾക്കെ തേജസ്‌ നന്ദിയോടെ നോക്കി കൊണ്ട് ഇരുന്നു കഴിപ്പ് തുടർന്നു.. എന്നാൽ എല്ലാം കൂടേ കാണെ താരക്ക് ഭ്രാന്ത് പിടിച്ചതും രണ്ടു പേരെയും ചെറഞ്ഞൊന്ന് നോക്കി കൊണ്ട് പ്ലേറ്റ് നിവർത്തി അവളും കഴിക്കാൻ തുടങ്ങി... കൂടേ വെണ്ണിലയും.. മൂന്ന് പേരും കഴിച്ച് കഴിഞ്ഞതിനു ശേഷം ആയിരുന്നു ദർശൻ താഴേക്ക് ഇറങ്ങി വന്നത്.. അവനെ കണ്ട പാടെ വെണ്ണില ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് പ്ലേറ്റും എടുത്ത് അടുക്കളയിലെക്ക് നടന്നു.. °°°°°°°°°°°°°°°° "എന്നാലും ഞാൻ അറിയാതെ എനിക്ക് അവിഹിതോ.. no way.. അവൾ നുണ പറഞ്ഞതാവോ.. ആയിരിക്കും.. കാരണം ദർശൻ ദേവ് ജീവിതത്തിൽ ഒരു പെണ്ണിനെ മാത്രേ മോഹിച്ചിട്ടും പ്രണയിച്ചിട്ടും ഒള്ളു.. ആ പെണ്ണ് ആണേൽ കൂടേ ഉണ്ട് താനും...ഹൂ... ഭ്രാന്ത് പിടിക്കുന്നു... "

തിണ്ണയിൽ ഇരുന്നു ഇരുകൈകളും താടക്ക് താങ്ങായി നിർത്തി ചുണ്ട് കൂർപ്പിച്ചു ഇരിക്കുകയാണ് ദർശൻ.. അവന്റെ ഇരിപ്പ് കണ്ട് ഓപ്പോസിറ്റ് ഇരിക്കുന്ന സുമേഷ് വായിക്കുന്ന പത്രത്തിൽ നിന്ന് അവനെ ഇടക്ക് ഇടക്ക് തല ഉയർത്തി നോക്കി... കുളിച്ചുള്ള വരവ് ആണ്.. എന്നാൽ തോർത്തിയ പാടെ മുടി ഒന്ന് മാടി ഒതുക്കുക പോലും ചെയ്യാതെ ആ തിങ്ങിയ മുടി ഇഴകളെ സ്വന്തന്ത്രമായി വിട്ടിരിക്കുന്നു. . മിഴികൾ ചുവന്നിട്ട് ഉണ്ട്. വളർന്നു തുടങ്ങുന്ന താടി ഒരു അധികപ്പറ്റായി തോന്നുന്നില്ല എങ്കിലും അവനെ ആ കോലത്തിൽ കണ്ടിട്ട് അയാൾക്ക് എന്തോ പോലെ തോന്നിച്ചു.. ഒരുമാത്രെ തന്റെ മകന് എന്തേലും അസുഖം ഉണ്ടോന്ന് പോലും ചിന്തിച്ചു പോയിരുന്നു... "നീ എന്താടാ ഒരുമാതിരി നട്ട് പോയ പോലെ ഇരിക്കുന്നെ.." ചായ പോലും കുടിക്കാതെ ഉമ്മറത്തെ തിണ്ണയിൽ താടക്ക് കൈ കൊടുത്തിരിക്കുന്ന ദർശനെ നോക്കി സുമേഷ് ചോദിച്ചു.. "മ്മ്ഹ്ഹ്.. ഒന്നുല്ല... " ചുമൽ കൂച്ചി കൊണ്ട് ദർശൻ പറഞ്ഞതും സുമേഷ് അവനെ ഒന്ന് അടിമുടി നോക്കി.. "എന്തോ ഉണ്ടെല്ലോ..നിന്റെ കണ്ണ് ഒക്കെ എന്താ ചുവന്നിരിക്കുന്നെ.. " ദർശന്റെ കൺതടം പിടിച്ചു അൽപ്പം താഴ്ത്തി കൊണ്ട് സൂക്ഷ്മം ആയി നോക്കിയ സുമേഷ് സംശയത്തോടെ ചോദിച്ചു.. "അത് പിന്നേ ഇല്ലേ അച്ഛാ.. ഞാൻ ഇന്നലെ അൽപ്പം കുടിച്ചായിരുന്നു😁.. "

അവന്റെ മറുപടി കേൾക്കെ അയാളുടെ കണ്ണ് കുറുകി.ഈ വക ശീലങ്ങൾ ഒന്നും പതിവ് ഉള്ളത് അല്ല.. വല്ലപ്പോഴും വല്ല ഫാമിലി ഫങ്ക്ഷനും പോയാൽ മാത്രം കമ്പനിക്ക് ഒരു പെഗ് ഒക്കെ കഴിക്കും എന്നല്ലാതെ ഓവർ ആകാറില്ല.. അത് തന്റെയും ലച്ചുവിന്റേയും സമ്മതത്തോടെ അല്ലാതെ വായിലോട്ടു കൊണ്ട് പോകത്തും ഇല്ല... ഇപ്പൊ എന്താ ഇങ്ങനെ ആയെ എന്നുള്ള ഒരു ചോദ്യം അയാളെ അലട്ടി... "എന്നിട്ട്🤨... " അവന്റെ മറുപടി കേൾക്കെ അയാൾ ഒന്ന് പുരികം പോക്കി കൊണ്ട് ചോദിച്ചതും അവൻ ചുണ്ട് പിളർത്തി കാണിച്ചു... "കുടിച്ച കിക്കിൽ ഇന്നലെ ഞാൻ എന്തെക്കെയോ അവളോട് വിളിച്ചു പറഞ്ഞായിരുന്നു.. എന്തോ അവിഹിതം ഒക്കെ പറഞ്ഞൂന്ന്.. " "അവിഹിതോ..? " അവന്റെ മറുപടി കേൾക്കെ കണ്ണ് തള്ളി പിടിച്ചു കൊണ്ട് അയാൾ ചോദിച്ചതും ദർശൻ പുരികം ചുളുക്കി കീഴ് ചുണ്ട് പുറത്തേക്ക് ഉന്തി വെച്ചു നോക്കി... "ആഹ്.. എനിക്ക് ഏതോ അവിഹിതം ഉണ്ടെന്നും അതിൽ ഒരു കുഞ്ഞു ഉണ്ടെന്നും... ഒക്കെ അവൾ പറഞ്ഞു.. അങ്ങനെ ആണൊത്രെ ഞാൻ പറഞ്ഞത്.. " അവന്റെ മറുപടി കേൾക്കെ അയാൾ അവനെ അടിമുടി നോക്കി.. വിശ്വാസം വരാത്ത മട്ടിൽ.. കാരണം കള്ളിന് പുറത്ത് പറഞ്ഞത് ആണേൽ സത്യം ആകാൻ ചാൻസ് ഉണ്ട്... "ഡാ.. " "അയ്യോ സത്യം ആയിട്ടും ഇല്ല.. ഞാൻ അറിയാത്ത അവിഹിതം എനിക്ക് ഉണ്ടാകോ..." അവരെ നോക്കി അവൻ നിഷ്കളങ്കമായി ചോദിച്ചതും അയാൾക്ക് ചിരി വന്നിരുന്നു.. കാരണം തന്റെ മകൻ അത്തരം നെറികെട്ടവൻ അല്ലെന്നുള്ള വിശ്വാസം അയാൾക്ക് ഉണ്ടായിരുന്നു..

തന്റെ മകൻ ഒരുവൾക്ക് വേണ്ടി മാത്രമേ വാശി പിടിച്ചിട്ട് ഒള്ളു..അവൾക്ക് വേണ്ടി മാത്രമേ കയർത്തു സംസാരിച്ചിട്ട് ഒള്ളു.. അവൻ എന്തിന് വേണ്ടി വാശി പിടിച്ചോ ആർക്ക് വേണ്ടി കയർത്തു സംസാരിച്ചോ അവൾ അവന്റെ കണ്മുന്നിൽ തന്റെ നല്ല പാതിയായി ജീവിക്കുന്നുണ്ട്... അയാൾ ഓരോന്നും ഓർത്തു കൊണ്ട് അവന്റെ മുടികൾ ഒന്ന് ഒതുക്കി കൊടുത്ത്.. എന്നാൽ കയ്യിൽ ദര്ശന് ഉള്ള ചായയും ആയി വന്ന വെണ്ണില ഉമ്മറത്തെ വാതിൽ മറവിൽ നിന്ന് ഇതെല്ലാം കേട്ട് കൊണ്ട് ചിരി അടക്കി പിടിച്ചു.. ശേഷം മുഖത്തു പതിവ് സ്ഥായി ഭാവം അണിഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് നടന്നു അവനുള്ള ചായ നീട്ടി.. സുമേഷിനെ നോക്കി ഒന്ന് ഹൃദ്യമായി ചിരിച്ചു കൊണ്ട് ദർശന് കൊടുത്തതും അവൻ അവളെ സൂക്ഷ്മം ആയി നിരീക്ഷിച്ചു കൊണ്ട് ആ ചായ വാങ്ങി തിണ്ണയിൽ വെച്ചു... അവന്റെ നോട്ടം കാണെ ഒന്ന് പരുങ്ങി എങ്കിലും വെണ്ണില ഒരുവിധം പിടിച്ചു നിന്നു... എന്നാൽ ഇരുവരെയും കുറച്ചു നേരം നോക്കി നിന്ന സുമേഷ് ദർശന്റെ മനസ്സ് അസ്വാസ്ഥമാണെന്ന് അറിയവേ വെണ്ണിലയോട് തന്നെ നേരിട്ട് ചോദിക്കാൻ തുനിഞ്ഞു... "ആഹ്.. മോളെ.. ഇവൻക്ക് എന്തോ അവിഹിതം ഉണ്ടെന്ന് ഒക്കെ നീ പറഞ്ഞൂന്നു പറഞ്ഞു.. " ആദ്യം ഒന്ന് ഞെട്ടിയ വെണ്ണില അയാളെ നോക്കി വെളുക്കനെ ഇളിച്ചു കാണിച്ചു.. ശേഷം അതിന് അവൾ ചിരിയോടെ അങ്ങനെ ഒന്നും ഇല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചതും അർത്ഥം മനസ്സിൽ ആയ കണക്കെ സുമേഷ് തലയാട്ടി ചിരിച്ചു... "അവൾ ചുമ്മാ പറഞ്ഞതാടാ... "

സുമേഷ് ചിരിയോടെ പറഞ്ഞതും വെണ്ണിലയുടെ മുഖത്തെ ചിരി മാഞ്ഞു.. പകപ്പോടെ അവൾ ദർശനെ നോക്കിയതും അവന്റെ മുഖം മാറിയിരുന്നു... "ഡി... " "അയ്യോ... " അവന്റെ അലർച്ച ആ വീടിനെ ആകെ പ്രകമ്പനം കൊള്ളിച്ചു..ഒന്ന് ഞെട്ടി പോയ വെണ്ണില സ്വബോധം വീണ്ടെടുത്തു അകത്തേക്ക് പാഞ്ഞിരുന്നു.. പിറകെ തന്നെ മുണ്ട് മടക്കി കുത്തി ദർശനും... "ഡി നിക്കെടി അവിടെ... " വാതിലും കടന്നു അകത്തേക്ക് ഓടിയ നിലക്ക് പിന്നാലെ ദർശനും പാഞ്ഞു.. അവന് ദേഷ്യം കാലിൽ നിന്ന് ഉച്ചിയിലേക്ക് എത്തിയിരുന്നു.. "ഇല്ലാ നിൽക്കില്ല... " ഓടുന്നതിന് ഇടയിലും വെണ്ണില വിളിച്ചു പറഞ്ഞതും ദർശന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി..ഇരുവരുടെയും ഓട്ടം കാണെ എല്ലാവരും അവരെ സംശയത്തോടെ നോക്കി... ഓടി ചെന്ന നില നടുത്തളത്തിലേക്ക് ചാടി കൊണ്ട് അവിടെ എന്തോ പണിയിൽ ഏർപ്പെട്ട ലക്ഷ്മി അവർ വരുന്നത് കാണെ പകപ്പോടെ എഴുന്നേറ്റു നിന്നതും ലച്ചുവിന്റെ മറവിലേക്ക് വെണ്ണില ഒതുങ്ങി കൂടിയിരുന്നു.. "ലച്ചു അവളെ വിട്.. " ലച്ചുവിന്റെ മറവിലേക്ക് ഒളിച്ചു നിൽക്കുന്ന നിലയേ കയ്യെത്തിച്ചു പിടിക്കാൻ ശ്രമിച്ചതും നില പിന്നിലേക്ക് വലിഞ്ഞു...

"എന്താടാ.. എന്താ പ്രശ്നം... " തന്റെ ഇരുസൈഡിൽ നിന്നും കയ്യെത്തിച്ചു അവളെ പിടിക്കാൻ ശ്രമിക്കുന്ന ദർശനെ നോക്കി സഹിക്ക വയ്യാതെ ലച്ചു ചോദിച്ചതും ദർശൻ പല്ല് കടിച്ചു കൊണ്ട് ലച്ചുവിനെ പിടിച്ചു മാറ്റി.. എന്നാൽ മുന്നിലെ കവചം നഷ്ടപ്പെട്ടതും കളത്തിൽ ആയുധം നഷ്ടപ്പെട്ട പോലെ നിന്ന വെണ്ണില തന്നിലേക്ക് കുതന്ത്രചിരിയോടെ വരുന്നവനെ കാണെ ഉമിനീർ ഇറക്കി കൊണ്ട് തിരിഞ്ഞോടി... നടുത്തളത്തിന്റെ തറ ചാടി കയറിയ അവൾ ഇടനാഴിയിലൂടെ ഓടിയ അവൾ ഗോവണി വഴി മുകളിലേക്ക് ഓടി കയറിയിരുന്നു. പിറകെ അലറി കൊണ്ട് ദർശനും... 🏃‍♀️ "ഈ പിള്ളേർക്ക് ഇതെന്ന പറ്റി..? " അകത്തേക്ക് വന്ന സുമേഷ് ലക്ഷ്മിയുടെ ചോദ്യം കേൾക്കെ ഒന്ന് ചിരിച്ചു.. താരയും മുത്തശ്ശനും മുത്തശ്ശിയും ചെറിയച്ഛനും ചെറിയമ്മയും ലക്ഷ്മിയും കാര്യം അറിയാതെ വാ പൊളിച്ചിരിന്നു.. എന്നാൽ തേജസ്‌ ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ ചുണ്ട് കോട്ടി കൊണ്ട് എഴുന്നേറ്റു പുറത്തേക്ക് നടന്നു .. .... "നീ എവിടെ പോകുന്നു.. " ഷർട്ടിന്റെ സ്ലീവ്‌ മുട്ടോളം തൊരുത്തു വെച്ചു കൊണ്ട് പാന്റിന്റെ പോക്കറ്റിൽ പേഴ്‌സ് വെച്ചു ഫോണും കയ്യിൽ മുറുകെ വെച്ചു വിരലിൽ ചാവിയും തൂക്കി ഉമ്മറത്തേക്ക് വരുന്ന തേജസിനെ കാണെ ഉമ്മറത്തെ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടക്കുന്ന മുത്തശ്ശൻ ചോദിച്ചു... "എനിക്ക് ഒന്ന് ടൗണിൽ പോകണം.. പിന്നേ ഒന്ന് രണ്ട് ഫ്രണ്ട്‌സ്നെയും കാണാൻ ഉണ്ട്.. " മാധവനെ നോക്കി മറുപടി കൊടുത്തു കൊണ്ട് തേജസ്‌ ഇറങ്ങി നടന്നു..

സൈഡിൽ പാർക്ക്‌ ചെയ്ത ബൈക്ക് എടുത്തു സ്റ്റാർട്ട്‌ ചെയ്ത തേജസ്‌ വണ്ടിയും എടുത്തു പോയി.. ••••••••••••••• മുകളിലേക്ക് ഓടി കയറിയ വെണ്ണില മുറിയിലേക്ക് കയറി വാതിൽ അടക്കാൻ തുനിഞ്ഞതും ദർശൻ തടഞ്ഞിരുന്നു.. അവൾ വീണ്ടും അടക്കാൻ ശ്രമിച്ചതും ഒന്ന് ആഞ്ഞു തള്ളിയ ദർശന്റെ ശക്തിക്ക് മുന്നിൽ വെണ്ണില അടിയറവ് പറയേണ്ടി വന്നു.. എങ്കിലും തോറ്റു കൊടുക്കാൻ തയ്യാർ ആയിരുന്നില്ല അവൾ.. വാശിയോടെ തന്നെ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് മുറിയിലേക്ക് ഓടി.. ഒന്ന് രണ്ട് പ്രാവിശ്യം ദർശനെ കട്ടിലിനു ചുറ്റും വട്ടം കറക്കിച്ച വെണ്ണില അവനെ കളിയാക്കി ചിരിച്ചതും അവൻ ദേഷ്യം കൊണ്ട് ഒന്ന് വിറച്ചു.. "അവിടെ നിൽക്കുന്നത് ആണ് നിനക്ക് നല്ലത് വെണ്ണില.. " അവന്റെ ശൗര്യം നിറഞ്ഞ ശബ്ദം കേൾക്കെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി എങ്കിലും തോറ്റു പിന്മാറാൻ അവൾക്ക് ആകില്ലായിരുന്നു.. അവസാനം ഓടാൻ സ്ഥലം ഇല്ലെന്ന് കണ്ടതും വേഗത്തിൽ അവൾ വരാന്തയുടെ വാതിൽ തുറന്ന് വരാന്തയിലേക്ക് ഇറങ്ങിയിരുന്നു...ഓടി ചെന്ന അവൾ ഊഞ്ഞാലിനു അരികിൽ എത്തിയതും തിരിഞ്ഞു നോക്കി.. എന്നാൽ അബദ്ധം മനസ്സിൽ ആയ കണക്കെ നാക്ക് കടിച്ചു കൊണ്ട് അവൾ ദർശനെ നോക്കിയതും ദർശൻ വരാന്തയിലെക്ക് ഷർട്ട്‌ മുട്ടോളം തൊരുത്തു വെച്ചു മീശ പിരിച്ചു അവളുടെ തൊട്ട് അടുത്ത് എത്തിയിരുന്നു.. "എന്തെ ഓടുന്നില്ലേ... "

പുരികം ഒന്ന് പോക്കി താഴ്ത്തി കൊണ്ട് ദർശൻ ചോദിച്ചതും അവൾ പാടുപെട്ടു ഉമിനീർ ഇറക്കി.. ഇനി അവനിൽ നിന്ന് ഒരു മോചനം അത് പ്രതീക്ഷിക്കേണ്ട എന്നുള്ള ഭയം അവളെ വരിഞ്ഞു മുറുക്കി... "അ.. അത് പിന്നേ.. ഞാൻ.. " "നീ.. " അവളിലേക്ക് ഒന്നുടെ ചേർന്നു നിന്നു കൊണ്ട് ദർശൻ ചോദിച്ചതും വെണ്ണില കൈവരിയിലേക്ക് അള്ളിപിടിച്ചു നിന്നു..അവന്റെ കണ്ണിലെ തീക്ഷ്ണത കാണെ അവനെ നോക്കി ചുണ്ട് പിളർത്തി കാണിച്ചു കൊണ്ട് വെണ്ണില നിഷ്കളങ്കമായി നോക്കി... തന്റെ അരയിലൂടെ ഇഴഞ്ഞു നീങ്ങുന്ന ദർശന്റെ വിരലുകളുടെ സ്പർശനം അറിയവേ ഒന്ന് പൊള്ളിപിടഞ്ഞു കൊണ്ട് അവൾ അവനെ പിടപ്പോടെ നോക്കി.. കണ്ണുകളിലെ പേടി മാറി അവിടം വെപ്രാളം നിറഞ്ഞിരുന്നു... "എന്താടി.. നിന്റെ ആ ഒരു മുഴം നീളം ഉള്ള നാക്ക് എവിടെ പോയി... " അവളുടെ അരയിലൂടെ കൈ ഇഴച്ചു വരിഞ്ഞു ചുറ്റി കൊണ്ട് ദർശൻ ചോദിച്ചതും വെണ്ണില അവനെ കണ്ണും മിഴിച്ചു നോക്കി...ശേഷം അവനെ നോക്കി പല്ലിളിച്ചു കൊണ്ട് തോളിലൂടെ കൈ ഇഴച്ചു കൊണ്ട് അവൾ നിന്നു... "ദാ..👅" നാക്ക് പുറത്തേക്ക് ഇട്ടു കാണിച്ചു കൊടുത്തതും പെണ്ണിന് എന്തോ പറ്റിയിട്ടുണ്ട് എന്ന മട്ടിൽ ദർശൻ സംശയത്തോടെ നോക്കി... കാരണം അവൾ തന്റെ തോളിൽ ഇട്ട കൈകൾ.. തനിക്ക് നേരെ നാക്ക് പുറത്തേക്ക് നീട്ടി കാണിച്ചതും എല്ലാം.. എല്ലാം അവനെ സംശയിപ്പിച്ചിരുന്നു... എന്താ ഇത്ര മാറ്റം എന്ന് . "ഡി.. "

എന്നാൽ അതൊന്നും പുറത്തേക്ക് കാണിക്കാതെ അവളെ നോക്കി കടുപ്പിച്ചു വിളിച്ചതും വെണ്ണില അവനെ നോക്കി ചുണ്ട് പിളർത്തി.. "പാവല്ലേ ഏട്ടാ ഞാൻ.. ഇന്നലെ കുടിച്ചിട്ട് വന്നത് കൊണ്ട് അല്ലെ..എനിക്ക് കുടിക്കുന്നവരെ ഇഷ്ട്ടം ഇല്ലാത്തത് കൊണ്ട് അല്ലെ.. " ഒരുകൈ അവന്റെ തോളിലൂടെ ചുറ്റി മറുകൈ അവന്റെ നെഞ്ചിൽ ചിത്രം വരച്ചു കൊണ്ട് പറഞ്ഞതും ദര്ശന് ചിരി പൊട്ടി എങ്കിലും ഇതെല്ലാം താൻ വെറുതെ വിടാൻ ഉള്ള അടവ് ആണെന്ന് അറിയാവുന്നത് കൊണ്ട് അവളെ ഉറ്റു നോക്കി... "അപ്പൊ വലിക്കുന്നത് ഇഷ്ട്ടം ആണോ.. " ചോദ്യത്തിൽ നേരിയ കുസൃതി നിറഞ്ഞിരുന്നു.. അവന്റെ കാന്തം പോൽ ആകർഷിക്കുന്ന മിഴികളിൽ തങ്ങി നിൽക്കുന്ന കള്ളത്തരം കാണെ ഒന്ന് പരിഭ്രമിച്ചു എങ്കിലും ആ ഭാവം പുറത്ത് കാണിച്ചാൽ അവൻ അതിൽ മുതൽ എടുക്കും എന്ന് അറിയാവുന്നത് കൊണ്ട് വെണ്ണില അവനെ നോക്കി തന്നെ നിന്നു കൊണ്ട് മറുപടി പറഞ്ഞു; "അയ്യേ... ഈ ചുണ്ട് കറുത്തു പോകും.." അവന്റെ പിരിച്ചു വെച്ച മീശക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന ചുവന്ന ചുണ്ടിൽ വിരൽ കൊണ്ട് കുത്തി അവൾ പറഞ്ഞതും ദർശന്റെ ചൊടികളിൽ കള്ളച്ചിരി നിറഞ്ഞു.. "ആണോ.." "മ്മ്... " അവന്റെ ചോദ്യം കേൾക്കെ വെണ്ണില അതെ എന്ന മട്ടിൽ മൂളി കൊടുത്തതും ദർശൻ അവളുടെ അരയിൽ ഉള്ള പിടി മുറുക്കിയതും അവൾ കാലിന്റെ തള്ളവിരലിൽ ഒന്ന് ഊന്നി.. ദർശനെ കണ്ണും മിഴിച്ചു നോക്കിയതും അവളെ പിടിച്ചു ദർശൻ തന്റെ കാലിലേക്ക് കയറ്റി നിർത്തിയിരുന്നു....

തന്നോട് നീളം കൊണ്ട് കുറച്ചു താഴ്ന്നു നിൽക്കുന്ന ആ പെണ്ണിന്റെ നെറ്റിത്തടത്തിൽ ചുണ്ട് പതിപ്പിച്ച ദർശൻ കണ്ണ് അടക്കാതെ തന്നെ അവളെ നോക്കി.. തന്റെ ചുംബനം സമ്മതം പോൽ ഏറ്റു വാങ്ങിയവളെ തെല്ലൊരു കൗതുകത്തോടെ നോക്കി കൊണ്ട് അവൻ ചുണ്ട് പതിയെ ചലിപ്പിച്ചു... മൂക്കിലൂടെ ഒഴുകി ഇറങ്ങിയ അവന്റെ അധരം ആ പെണ്ണുടലിനെ വിറപ്പിച്ചു കൊണ്ട് അതിന്റെ ഇണയിലേക്ക് ചേർത്തിരുന്നു...ഒന്ന് ഏങ്ങി പോയ വെണ്ണില എതിർക്കാനോ തടയാനോ നിൽക്കാതെ അവനിലേക്ക് പറ്റി ചേർന്നു നിന്നു.. സമ്മതം പോൽ... ദർശനിൽ നിന്ന് ലഭിച്ച ആദ്യപ്രണയ ചുംബനം അതും തന്റെ പൂർണസമ്മതത്തോടെ.. കണ്ണുകളടച്ചു ആ ചുംബനം ആസ്വദിക്കുമ്പോഴും തിരിച്ചു ചുംബിക്കാനോ പുണരാനോ അവൾ ഒരുങ്ങിയില്ല... തന്നിലേക്ക് ഒതുങ്ങി ചേർന്നു താൻ നൽകിയ ചുംബനം പൂർണസമ്മതത്തോടെ ഏറ്റുവാങ്ങുന്നവളെ കാണെ ദർശൻ ആ പ്രണയനിമിഷത്തിലും വിശ്വാസം വരാത്ത മട്ടിൽ ഉറ്റു നോക്കി..നോവാത്ത വിധം ഇരുദളങ്ങളെയും അത്രമേൽ പ്രണയത്തോടെ നുകർന്നു കൊണ്ട് തന്റെ അധരത്തെ അവളിൽ നിന്ന് മോചിപ്പിച്ചു... തന്നെ കുസൃതിയോടെ നോക്കുന്നവനെ കാണെ അവളിൽ വെപ്രാളം പൊതിഞ്ഞു.. എന്തു കൊണ്ടോ അവന്റെ നോട്ടം നേരിടാൻ ആകാതെ ആ പെണ്ണിന്റെ ശിരസ്സ് താന്നു.. ദർശൻ നിലയുടെ താടി തുമ്പിൽ വിരൽ വെച്ചു ഉയർത്തി രക്തം ഇരച്ചു കയറിയ കവിളുകളും മൂക്കിൻതുമ്പും..

തന്റെ ചുംബനത്തിന്റെ ഫലമായി ചുവന്നു തുടുത്ത ചെഞ്ചുണ്ടുകളും.. കൺമഷി എഴുതാത്ത മിഴികളിൽ വെപ്രാളവും പരവേശവും.. എന്തു കൊണ്ടോ വെണ്ണിലയിൽ ഉള്ള ആ ഭാവം ദർശന് പുതുമയുള്ളത് ആയിരുന്നു... അവളുടെ നാഭിചുഴിയിൽ വിരൽ കൊണ്ട് ഒന്ന് നുള്ളിയതും ഒന്ന് ഏങ്ങി കൊണ്ട് അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.. "സത്യത്തിൽ ഞാൻ ഇന്നലെ എന്താ പറഞ്ഞെ.. " അവളുടെ കൂർപ്പിച്ചു വെച്ച ചുണ്ടിൽ നേർമയായി മുത്തി കൊണ്ട് ദർശൻ ചോദിച്ചു.. "അതോ.. അതില്ലേ... ഈ ദർശൻ ദേവനില്ലേ.. വെണ്ണിലയോട് അഘാതം ആയ പ്രണയം ആയിരുന്നു എന്ന്.. " വീണ്ടും അവന്റെ നെഞ്ചിൽ കളം വരച്ചു കൊണ്ട് വെണ്ണില നാണത്തോടെ മറുപടി പറഞ്ഞതും അവളുടെ ചുവപ്പ് രാശി പടർന്ന കവിളിണകളിലേക്ക് കൗതുകത്തോടെ നോക്കി നിന്ന ദർശൻ അവളെ കണ്ണിമചിമ്മാതെ നോക്കി "അതാണോ ഈ മാറ്റത്തിന് കാരണം.. " "മ്മ്... " അവന്റെ നെഞ്ചിൽ തല ചായ്ച്ച വെണ്ണില പതിഞ്ഞ സ്വരത്തിൽ മൂളിയതും ഇന്നലെ കുടിച്ച ബകാർഡിയോട് ആയിരം നന്ദി രേഖപ്പെടുത്തി കൊണ്ട് ദർശൻ വെണ്ണിലയേ ഇരുകൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു... °°°°°°°°°°°°°°°°°°°° ടൗണിൽ പോയി തന്റെ ആവിശ്യം നിർവഹിച്ചു കാണാൻ ഉള്ള ഫ്രണ്ട്‌സിനെ കണ്ടതിനും ശേഷം തേജസ്‌ വീട്ടിലേക്ക് തിരിച്ചു.. നേരം സന്ധ്യയോട് അടുത്തിരിക്കുന്നു.. ദർശന്റെയും വെണ്ണിലയുടെയും കാര്യത്തിൽ ഏകദേശം തീരുമാനം ആയി കാണും എന്ന് ഓർക്കേ അവനിൽ നേരിയ ചിരി പൊട്ടി..

പെട്ടന്ന് എന്തോ തന്റെ വണ്ടിക്ക് കുറുകെ ചാടിയതും തേജസ്‌ പെട്ടന്ന് തോന്നിയ ഉൾവിളിയിൽ ബ്രേക്ക്‌ പിടിച്ചു..ഉയർന്ന ശ്വാസഗതിയോടെ അവൻ മുന്നിലേക്ക് നോക്കിയതും മുന്നിൽ നിലത്ത് ഇരിക്കുന്ന ഒരുത്തിയെ കണ്ട് അവന്റെ നെറ്റിത്തടം ചുളിഞ്ഞു.. കൈമുട്ട് പൊത്തി പിടിച്ചാണ് ഇരിപ്പ്. ബൈക്ക് സ്റ്റാൻഡിൽ ഇട്ടു കൊണ്ട് തേജസ്‌ ഇറങ്ങി.. നിലത്ത് ഇരുന്നു കൈ മുട്ട് പൊത്തി പിടിച്ചിരിക്കുന്നവളിലേക്ക് അവൻ നടന്നു... "എവിടെ നോക്കിയിട്ട് ആണ് കൊച്ചേ നടക്കുന്നെ.. പിടി എങ്ങാനും കിട്ടിയില്ലേൽ നിലത്ത് സ്റ്റിക്കർ ആയേനെല്ലോ.. " ബൈക്കിൽ നിന്ന് ഇറങ്ങി തനിക്ക് നേരെ നടന്നു വരുന്നവനെ ഊര തല്ലി വീണ അവൾ നിസ്സഹായതയോടെ നോക്കി.. നിലത്ത് പതിയെ കുനിഞ്ഞിരുന്ന തേജസ്‌ അവൾ പൊത്തി പിടിച്ച കൈകൾ മാറ്റി.. കൈ മുട്ട് മുറിഞ്ഞിരിക്കുന്നു.. അതിൽ നിന്ന് രക്തം കനിയുന്നുണ്ട്...മിഴികൾ ഉയർത്തി അവളെ നോക്കിയതും ആദ്യം കണ്ണിൽ ഉടക്കിയത് ചുവന്നു കലങ്ങിയ നീലകണ്ണുകൾ ആയിരുന്നു... ആ കണ്ണുകൾ കാണെ തേജസിന്റെ നേത്രഗോളങ്ങൾ വികസിച്ചു..കരഞ്ഞു കലങ്ങിയത് ആവാം.. ചുവന്നിരിക്കുന്നത്.. കവിളുകളിൽ ആരുടെയോ കൈത്തലം പതിഞ്ഞ പാട്..നീലിച്ചിട്ടുണ്ട്.. ചുണ്ട് മുറിഞ്ഞു രക്തം കട്ട പിടിച്ചിരിക്കുന്നു..വളഞ്ഞ പുരികക്കൊടിക്ക് ഇടയിൽ സ്ഥാനം തെറ്റിയ കുഞ്ഞ് കറുത്ത പൊട്ട്.. കണ്മഷി കറുപ്പ് ഇല്ലാത്ത ആ സാഗരം പോൽ അലയടിക്കുന്ന മിഴികൾ തിളക്കം പോരെന്നു തോന്നി പോയി അവന്..

എന്തു കൊണ്ടോ ഉളളം നീറുന്നു.. ബ്ലാക്ക് ഹെവി വർക്ക്‌ സൽവാർ ആണ് വേഷം..സ്ഥാനം തെറ്റി കിടക്കുന്ന അവളുടെ ഷാൾ എടുത്തു കൊണ്ട് അവൻ അവളുടെ മുറിഞ്ഞിരിക്കുന്ന കൈമുട്ടിൽ നോവാത്ത വിധം കെട്ടി കൊടുത്തു... ഷാളിന്റെ സ്റ്റോൺ വർക്ക്‌ മുറിവിൽ തട്ടിയതും ഒന്ന് എരിവ് വലിച്ച അവൾ അവനെ ദയനീയമായി നോക്കി.. അവളുടെ നോട്ടം കാണെ ഒന്നുടെ നോവാത്ത വിധം അവൻ കെട്ടി കൊടുത്തു.. കെട്ടി കഴിഞ്ഞതും നിലത്ത് നിന്ന് ഉയർന്നു കൊണ്ട് തേജസ്‌ അവൾക്ക് നേരെ കൈ നീട്ടി ചോദിച്ചതും അവൻ നീട്ടിയ കൈകളിലേക്ക് കുറച്ചു നേരം ഉറ്റു നോക്കി കൊണ്ട് പതിയെ അവന്റെ കൈകളിലേക്ക് ചേർത്തു വെച്ചു.. അവളുടെ ഉളളം കയ്യിലെ തണുപ്പ് കൈകളിലൂടെ ഹൃദയത്തിലേക്ക് ഒരു വൈദ്യുതി പ്രവാഹം സഞ്ചരിച്ചത് പോലെ തോന്നി അവന്... പതിയെ നിലത്ത് നിന്നും ഉയർന്ന അവളുടെ മിഴികൾ നാല് പാടും അലയുന്നുണ്ടായിരുന്നു... ആരെയോ ഭയക്കുന്നത് പോലെ.. ആരെയോ തിരയുന്നത് പോലെ.. "നിന്റെ പേര് എന്താ.. " അവളുടെ അടി കൊണ്ട കവിളിലേക്ക് ഉറ്റു നോക്കിയ തേജസ്‌ ചോദിച്ചു.. "ആത്മിക.. " അവന്റെ ചോദ്യത്തിനു പതിഞ്ഞ സ്വരത്തിൽ അവൾ ഉത്തരം നൽകിയതും തേജസ്‌ മറ്റൊരു ചോദ്യം ഉന്നയിച്ചിരുന്നു.. "നിന്നേ ആരാ അടിച്ചേ..? " അവന്റെ ചോദ്യത്തിനു മറുപടി പറയും മുന്നേ അവിടെ മറ്റൊരു ശബ്ദം ഭൂമിയെ പോലും പ്രകമ്പനം കൊള്ളിച്ചിരുന്നു... "ഡാ.. പിടിക്കെടാ അവളെ.... !!!!!!"....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...