വെണ്ണിലാവേ..💔: ഭാഗം 31

 

രചന: NIHAA

"നിലെ.. " അവന്റെ നേർത്ത സ്വരം കേൾക്കെ വെണ്ണില അവനെ തല ഉയർത്തി നോക്കി.. കണ്ണിൽ വെള്ളം നിറച്ചു തന്നെ വേദനയോടെ നോക്കുന്നവന്റെ മുഖം കാണെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.. ദർശൻ കരയുന്നത് കണ്ടിട്ടില്ല.. ചുണ്ടിനു മുകളിൽ മീശ മുളച്ചവൻ കരയാറില്ലെന്ന് ആരോ പറഞ്ഞത് ഓർമ വന്നു.. എന്നാൽ അതൊക്ക വെറും പാഴ്‌വാക്ക് ആണെന്ന് ആ നിമിഷം വെണ്ണിലക്ക് തോന്നി ഏതോ ബോധത്തിൽ നിന്ന വെണ്ണില അവനിലേക്ക് പാഞ്ഞു കൊണ്ട് ദർശന്റെ നെഞ്ചിൽ മുഖം അമർത്തി അവനെ വരിഞ്ഞു ചുറ്റിയിരുന്നു... അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വെച്ച വെണ്ണില ഇരുകൈകളും അവന്റെ പുറത്തുകൂടെ ഇഴച്ചു കൊണ്ട് തലോടി..അവളുടെ തോളിൽ മുഖം അമർത്തി വെച്ച ദർശൻ വെണ്ണിലയുടെ അരയിലൂടെ കൈ മുറുക്കി തന്നിലേക്ക് ചേർത്തു നിർത്തി കൊണ്ട് നിന്നു.. ഉളളം വിങ്ങുന്നു..💔വല്ലാതെ... വല്ലാതെ നീറുന്നു.. "ഞാൻ.. ഞാൻ.. സോറി ദേവേട്ടാ.. സങ്കടം കൊണ്ട് പറഞ്ഞതാ.. " അതിന് അവൻ മറുപടി നൽകിയില്ലെങ്കിലും അവളെ ഒന്നുടെ തന്നിലേക്ക് അണച്ചു പിടിച്ചു.. "എനിക്ക് ഒരു ശല്യം ആകും എന്ന് കരുതി കൊണ്ട് ആയിരിക്കും അല്ലെ ആദിയേട്ടൻ എന്നിൽ നിന്ന് ഒഴിഞ്ഞത്.. " അവളുടെ വിഷാദം കലർന്ന പറച്ചിൽ കേൾക്കെ ദർശൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു.. "നിലെ.. !!" "അറിയാം.. ദേവേട്ടാ.. എല്ലാം അറിയാം.. ആദിയേട്ടന്റെ ഇരു വൃക്കകളും തകരാറിൽ ആണെന്നും ഡയാലിസിസ് ചെയ്തു കൊണ്ട് ആണ് പിടിച്ചു നിൽക്കുന്നത് എന്നും.. എല്ലാം എല്ലാം അറിയാം.. "

ദർശൻ വെണ്ണിലയേ പകപ്പോടെ നോക്കി.. അവൾ ഇതെല്ലാം എങ്ങനെ അറിഞ്ഞു എന്നുള്ള ആധി നിറഞ്ഞു.. "അന്ന് ദേവേട്ടൻ ബോധം ഇല്ലാതെ വിളിച്ചു പറഞ്ഞപ്പോൾ കൂടേ ഇതും പറഞ്ഞായിരുന്നു.. എന്റെ അച്ഛന്റെ കാൽ പിടിച്ചു എന്നേ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാനും ഞാൻ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതിയെന്നും.. മനസ്സില്ലാമനസ്സോടെ ആയിരുന്നു അന്ന് അച്ഛൻ സമ്മതിച്ചത് എന്നും പറഞ്ഞു..എന്റെ മുഖത്തു നോക്കി ആദവിനെ മറക്കണം എന്ന് പറഞ്ഞപ്പോൾ ആ മുഖത്തെ വേദന ഞാൻ കണ്ടതാ ദേവേട്ടാ.. " ഇടറുന്ന സ്വരത്തോടെ പറയുന്നവളെ ദർശൻ വേദനയോടെ നോക്കി.. ആ നെഞ്ച് ഇപ്പോൾ തീഗോളം കൊണ്ട് ചുട്ടെരിയുകയായിരിക്കും എന്ന് അവൻ ഊഹിച്ചു.. കണ്ണ് തുടക്ക് നിലെ.. "ഇല്ലാ ദേവേട്ടാ.. ഞാൻ.. ഞാൻ ഇനി കരയില്ല..ആദിയേട്ടനെ നഷ്ടപ്പെട്ടെങ്കിലും എന്റെ കണ്ണ് ഒന്ന് നിറഞ്ഞാൽ ഉളളം പിടക്കുന്ന ഒരു താലി കെട്ടിയവൻ ഇല്ലേ.. അത് മതി എനിക്ക്.. എനിക്ക് ഇനി ദേവേട്ടനെ മാത്രം മതി.. വേറെ ആരേം വേണ്ടാ.. വെണ്ണിലക്ക് ആരേം വേണ്ടാ.. വേണ്ടാ.. " തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കൊണ്ട് പുലമ്പുന്നവളെ ദർശൻ പേടിയോടെ നോക്കി.. ഇനിയും അപസ്മാരം വന്നാൽ അത് അവളെ കൊണ്ട് താങ്ങാൻ കഴിഞ്ഞില്ല എന്ന് തോന്നിയതും ദർശൻ കാറ്റു പോലെ പാഞ്ഞു കൊണ്ട് വെണ്ണിലയേ നെഞ്ചോട് അടക്കി.. "ഒന്നുല്ല.. ഒന്നുല്ല.. ഞാൻ ഇല്ലേ.. "

അവളുടെ മുഖം തന്റെ നെഞ്ചിലേക്ക് അടക്കി കൊണ്ട് ദർശൻ ഇടറിയ സ്വരത്തോടെ പറഞ്ഞു.. അവന്റെ ഗന്ധം നാസികയിലേക്ക് തുളച്ചു കയറിയതും വെണ്ണില മുഖം ഉയർത്താതെ അവന്റെ നെഞ്ചിൽ തുടരെ തുടരെ കവിൾ ഉരച്ചു.. "ഉണ്ടെല്ലോ.. " പതിഞ്ഞ സ്വരത്തിൽ വെണ്ണില പറഞ്ഞു.. അത് മതിയായിരുന്നു അവന്.. അത്യധികം സന്തോഷത്തോടെ അവൻ അവളെ തന്നിലേക്ക് അണച്ചു പിടിച്ചു.. ആ മൂർദ്ധാവിൽ ചുണ്ട് പതിപ്പിച്ച ദർശൻ അവിടെ നിന്നും ചുണ്ട് വേർപെടുത്താതെ നിന്നു.. എത്ര നേരം എന്നില്ലാതെ.. അത്രമേൽ പ്രണയത്തോടെ... 💔 °°°°°°°°°°°°°° "എത്ര കാലം എന്ന് വെച്ചിട്ടാ കണ്ണാ നീ ഇങ്ങനെ നടക്കുന്നെ.. ഓപ്പറേഷൻ ചെയ്തു വൃക്ക മാറ്റി വെച്ചാൽ തീരുന്ന അസുഖം അല്ലെ നിനക്ക് ഒള്ളു.. " ഉമ്മറത്തെ കസേരയിൽ കണ്ണ് അടച്ചു കിടക്കുന്ന ആദവ് തന്റെ അമ്മ ഗൗരിയുടെ പരാതി കേൾക്കെ കണ്ണ് വലിച്ചു തുറന്നു.. കലങ്ങിയ മിഴികൾ അമ്മ കാണാതിരിക്കാൻ പാട് പെട്ടു കൊണ്ട് അവൻ പതിയെ നേരെ ഇരുന്നു "അതിലൊന്നും വല്യ കാര്യം ഇല്ലന്റെ അമ്മ..ഇനി ഞാൻ ഇനി അധികനാൾ ഒന്നും ഉണ്ടാവില്ലന്നെ.. " പറയുമ്പോൾ ചുണ്ടിന് കോണിൽ നേരിയ പുഞ്ചിരി തത്തി.. "പിന്നേ ഓപ്പറേഷൻ ചെയ്താൽ മാത്രം മതിയോ.. പകരം വൃക്ക തരാൻ സ്പോൺസർ വേണ്ടേ അമ്മാ.. പോരാത്തതിന് ഓപ്പറേഷൻ ചിലവ് ഒന്നും നമ്മളെ കൊണ്ട് താങ്ങില്ലാന്നേ.. " കൈകൾ പരസ്പരം കോർത്തിണക്കി എഴുന്നേറ്റു കൊണ്ട് അവൻ പറഞ്ഞു.

. "അതോർത്തിട്ട് ആണോ നീ ഇങ്ങനെ സ്വയം ഉരുകി ജീവിക്കുന്നത്.. അച്ഛന്റെ പേരിൽ ഉള്ള ആ സ്ഥലം വിറ്റാൽ തന്നെ പണം റെഡി ആകുമെല്ലോ.. സ്പോൺസറേ ഒക്കെ അങ്ങ് കിട്ടിക്കോളും കണ്ണാ.. വേണേൽ.. വേണേൽ ന്റെ മോൻക്ക് ഞാൻ തരാം.. " അവരുടെ സ്വരത്തിൽ ദയനീയത നിറഞ്ഞിരുന്നു. തിണ്ണയിൽ ഇരിക്കുന്ന ഗൗരി അമ്മ നേര്യതിന്റെ അറ്റം കൊണ്ട് കണ്ണ് തുടച്ചു.. ആ കാഴ്ച കാണെ ആദവിന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.. പതിയെ അവരുടെ അരികിൽ ഇരുന്ന ആദവ് ഗൗരി അമ്മയുടെ ചുളിവ് വീണ കയ്യിനു മുകളിൽ തന്റെ കൈ വെച്ചു.. "വേണ്ടാ അമ്മ.. വെറുതെ ആ സ്ഥലം കൂടേ കയ്യിന്ന് കളയണോ. ആകെ ഉള്ള സമ്പാദ്യം അല്ലെ.. അത് അവിടെ കിടന്നോട്ടെ. മണ്ണിന്റെ ഗന്ധം പോലും അച്ഛന്റെ വിയർപ്പാ .. മരിക്കുവോളും ഞാൻ ഇങ്ങനെ ഒക്കെ അങ്ങ് പോകും.. " അവരുടെ മടിയിലേക്ക് തല ചായ്ച്ചു കൊണ്ട് തിണ്ണയിലേക്ക് കാൽ നീട്ടി വെച്ചവൻ പറയുമ്പോൾ സ്വരം ഇടറിയിരുന്നു.. ഒന്ന് പൊട്ടിക്കരയാൻ പോലും ആകാതെ അവൻ വീർപ്പുമുട്ടലോടെ അവരുടെ വയറിൽ മുഖം അമർത്തി.. "ഞങ്ങൾക്ക് നീ മാത്രേ ഒള്ളു കണ്ണാ.. " അവന്റെ വെട്ടി ഒതുക്കിയ മുടി ഇഴകളിൽ തലോടി കൊണ്ട് അവർ പറഞ്ഞു.. അവരുടെ പറച്ചിൽ കേൾക്കെ ആദവിൽ നേരിയ പുഞ്ചിരി മൊട്ടിട്ടു.. "എനിക്ക് നിങ്ങളും അല്ലെ ഒള്ളു.. വേറെ ആരാ ഒള്ളെ.." ••••••••••••••••• രാവിലെ തന്നെ അമ്പലത്തിലേക്ക് തൊഴാൻ ഇറങ്ങിയത് ആണ് എല്ലാവരും..അടുത്തുള്ള അറിയപ്പെടുന്ന അമ്പലം ആയത് കൊണ്ട് തന്നെ വീട്ടിലെ എല്ലാവരും..

കൂടേ ആമിയും.. അവരുടെ വീട്ടിൽ വന്നിട്ട് ഇന്നേക്ക് രണ്ട് ദിവസം ആയെങ്കിലും എന്തോ രണ്ട് പതിറ്റാണ്ട് ജീവിച്ചത് പോലെ.അവരോട് ഒക്കെ എന്തോ മുൻപരിചയം ഉള്ളത് പോലെ.. തന്റെ ആരൊക്കയോ ആണെന്ന് തോന്നുന്ന പോലെ... നാളെ ആവുമ്പോഴേക്കും അവിടെ നിന്നും മടങ്ങണം എന്നാണ് ആമിയുടെ ഉദ്ദേശം.. എന്തോ വിട്ടു പോരാൻ മനസ്സ് അനുവദിക്കുന്നില്ല.. അമ്പലത്തിലെക്ക് അടുക്കും തോറും എന്തോ ഒരു ഭയം തന്നെ പിടിമുറുക്കുന്നു.. കൂടേ നടക്കുന്ന താരയും വെണ്ണിലയും പലതും സംസാരിച്ചിട്ട് ആണ് നടക്കുന്നത്.. ആമിക്ക് എന്തോ അതിൽ ഒന്നും കൂടാൻ തോന്നിയില്ല.. ഒന്നും മിണ്ടാതെ അവൾ പതിയെ നടന്നു.. പതിവ് പോലെ ഒരു സിമ്പിൾ ടർക്കിഷ് ബ്ലൂ പാകിസ്ഥാനി സ്യുട് തന്നെ ആണ് വേഷം.. അഴിച്ചിട്ട ചെമ്പൻ മുടി ഇഴകൾ ചെവിക്കരികിലേക്ക് ഒതുക്കി വെച്ചവൾ നടന്നു.. കാതിൽ കുഞ്ഞു ജിമ്മിക്കിയും ഒതുങ്ങിയ പുരികക്കൊടികൾക്ക് നടുവിൽ നീല കുഞ്ഞു പൊട്ടുമേ ഒള്ളു.. ഇടതൂർന്ന കൺപീലിക്കുള്ളിൽ സുരക്ഷിതമായി ഇരിക്കുന്ന നീലമിഴികൾ അവളുടെ അഴകിന് ഒന്നുടെ മാറ്റ് കൂട്ടി... അമ്പലത്തിൽ എത്തിയതും തൊഴാൻ ആയി എല്ലാവരും നിന്നു.. ഏറ്റവും പിന്നിൽ ആണ് ആമി. കൂടേ താരയും ഉണ്ട്.. കണ്ണ് അടച്ചു പിടിച്ചു പ്രാർത്ഥിക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു..

എന്ത് പ്രാർത്ഥിക്കണം എന്ന് അറിയാതെ അവൾ നിർവികാരമായി നിന്നു.. കണ്മുന്നിലേക്ക് തെളിഞ്ഞു വന്ന തന്റെ അച്ഛന്റെയും അമ്മയുടെയും മുഖം ഓർക്കേ അവൾ മറ്റെല്ലാ ചിന്തകളും മായ്ച്ചു കളഞ്ഞു മനമുരുകി പ്രാർത്ഥിച്ചു.. ..... ദർശൻ അടുത്ത് നിന്ന് പ്രാർത്ഥിക്കുന്ന വെണ്ണിലയേ കള്ളകണ്ണാലെ നോക്കി..കൈകൾ രണ്ടും കൂപ്പി മുഖത്തോട് അടുപ്പിച്ചു എന്തെക്കെയോ ഉരുവിടുന്നവളെ ദർശൻ കൗതുകത്തോടെ നോക്കി നിന്നു.. സെറ്റ് മുണ്ടും കറുപ്പ് ബ്ലൗസും ആണ് വേഷം.. ഞൊറിഞ്ഞുടുത്ത നേര്യതിന്റെ ഇടയിലൂടെ അവളുടെ വെളുത്ത പഞ്ഞിക്കെട്ട് പോലുള്ള വയർ അനാവൃതമാണ്.. കാതിൽ തൂങ്ങിയാടുന്ന കമ്മലും കാതിൽ നേരിയ ഒരു ചെയിനും ദർശൻ കെട്ടിയ താലിക്കും അപ്പുറം കൈകളിൽ കറുപ്പ് കുപ്പിവള മാത്രം.. നെറ്റിയിൽ കറുപ്പ് വട്ടപ്പൊട്ടും നെറ്റിയിൽ നീട്ടി വരഞ്ഞ സിന്തൂരവും.. എല്ലാം ഒന്ന് വിസ്തരിച്ച ദർശനിൽ കുസൃതി നിറഞ്ഞൊരു ചിരി വിടർന്നു.. എല്ലാവരും കണ്ണ് അടച്ചു പ്രാർത്ഥിക്കുകയാണെന്ന് കാണെ കള്ളച്ചിരിയോടെ അവൻ വെണ്ണിലയിലേക്ക് ചാഞ്ഞു കൊണ്ട് കാതിൽ പതിയെ ഊതി.. അവന്റെ ചുടുനിശ്വാസം കാതിലും മുഖത്തും തട്ടിയതും പിടഞ്ഞു കൊണ്ട് വെണ്ണില കണ്ണുകൾ വലിച്ചു തുറന്നു.. തന്നെ കുസൃതിയോടെ നോക്കുന്നവനേ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് അവനിൽ നിന്ന് അകന്നു നിന്നു.. അവന്റെ തുടർച്ചയായുള്ള നോട്ടം കാണെ വെണ്ണില പിടപ്പോടെ അവനിൽ നിന്ന് കുറച്ചു അകന്നു നിന്നു..

"ഡിസ്റ്റൻസ് ഇട്ടില്ലേൽ ചെക്കൻ അമ്പലം ആണോന്ന് പോലും നോക്കാതെ കേറി ഉമ്മിക്കും.. പറയാൻ പറ്റില്ല.. അസ്ഥിക്ക് പിടിച്ച പ്രേമവാ ന്നോട്.. ന്റെ ഭഗവതി ഇങ്ങേരുടെ നോട്ടം കണ്ടിട്ട് തന്നെ എന്തെക്കെയോ പോലെ ആകുന്നു.. ഇതിപ്പോ ഒറ്റക്ക് ആണോ.. ഒന്നുല്ലേലും പൊതുസ്ഥലം അല്ലെ.. അതിന്റെ ഒരു മാന്യത കാണിച്ചൂടെ ഈ മനുഷ്യന്.. " കണ്ണ് അടച്ചു പിടിച്ചു നിൽക്കുമ്പോഴും വെണ്ണിലയുടെ ഉളളം അലറി.. ഭഗവതിയോട് കാര്യങ്ങൾ അവതരിപ്പിച്ച വെണ്ണില ദർശനെ പതിയെ നോക്കി.. മുണ്ട് മാത്രം ആണ് വേഷം.. തിരുനടയിൽ കയറുമ്പോൾ ഉടുത്തിരുന്ന ഷർട്ട്‌ ഊരി തോളിൽ ഇട്ടിട്ട് ഉണ്ട്..അതിനാൽ തന്നെ അവന്റെ ദൃഢമായ ശരീരത്തിലെ രോമാവൃതമായ നെഞ്ചിൽ കിടക്കുന്ന രുദ്രാക്ഷവും വെള്ളി ചെയിനും കാണെ ഉമിനീർ ഇറക്കി പൊടുന്നനെ അവൾ നടയിലേക്ക് നോട്ടം മാറ്റി കൊണ്ട് അവൻ കാണാതെ നെഞ്ച് നന്നായൊന്ന് ഉഴിഞ്ഞു.. ........ തൊഴുത്തിറങ്ങിയ തേജസും താരയും ദർശനും വെണ്ണിലയും ആമിയും അടുത്തുള്ള വലിയ പേരാലിന്റെ ചുവട്ടിൽ സ്ഥാനം പിടിച്ചു..തേജസും ദർശനും അമ്പലത്തിൽ കയറാൻ വേണ്ടി തോളിൽ അഴിച്ചിട്ട ഷർട്ട്‌ എടുത്തണിഞ്ഞു.. നടുക്ക് താരയും അവൾക്ക് ഒരു വശത്ത് ആയി ദർശനും വെണ്ണിലയും മറുവശത്തു തേജസും ആമിയും.. അമ്മമാർ അർച്ചന കഴിപ്പിക്കാൻ പോയത് ആണ്.. ദർശന് വേണ്ടി അർച്ചന കഴിപ്പിക്കാൻ വെണ്ണിലക്ക് ആഗ്രഹം തോന്നി എങ്കിലും ലക്ഷ്മി പോയ സ്ഥിതിക്ക് അവൾ പിന്നേ പോകാൻ നിന്നില്ല..

അവിടെ അലയടിക്കുന്ന ഇളം കാറ്റിൽ അനുസരണ ഇല്ലാതെ പാറി പറക്കുന്ന ചെമ്പൻ മുടി ഇഴകളെ ഒതുക്കി വെക്കുന്ന തിരക്കിൽ ആണ് ആമി.. സൽവാറിന്റെ ദുപ്പട്ട തോളിലേക്ക് ഒന്നുടെ കയറ്റി ഇട്ട് കൊണ്ട് മുടിയെ ഒതുക്കാൻ പാട് പെടുന്നവളെ തേജസ്‌ തെല്ലൊരു കൗതുകത്തോടെ നോക്കി.. എന്തോ എത്ര നേരം എന്നില്ലാതെ നോക്കി ഇരിക്കാൻ തോന്നുന്നു.. ആ കണ്മഷി കറുപ്പ് ഇല്ലാത്ത സാഗരം പോൽ അലയടിക്കുന്ന മിഴികളിൽ എന്തോ ഒരുതരം ഭാവം ആയിരുന്നു.. ചുവന്ന ചുണ്ടുകൾ പേരിന് പോലും ഒന്ന് വിടരുന്നില്ല.. "ഇതാര് അച്ചു ചേച്ചിയോ.. " താരയുടെ ശബ്ദം കേട്ട് ആണ് തേജസ്‌ ആമിയിൽ നിന്നുള്ള നോട്ടം തെറ്റിച്ചത്..അശ്വതിയേ കാണെ വെണ്ണിലയുടെ മുഖം ഒരു കൊട്ടക്ക് വീർത്തു വന്നു.. വീർപ്പിച്ചു വെച്ച കവിളും കൂർപ്പിച്ചു വെച്ച ചുവന്ന ചുണ്ടുമായി വെണ്ണില ഇരുന്നു.. അശ്വതിയേ കാണെ ദർശൻ പതിയെ തല ചെരിച്ചൊന്ന് നോക്കി.. ദേഷ്യത്തോടെ ഇരിക്കുന്നവളുടെ കവിളിൽ ഒന്ന് കുത്താൻ മോഹം തോന്നി എങ്കിലും എടുത്തിട്ട് അലക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൻ ചിരിയെ അടക്കി നിർത്തി അശ്വതിക്ക് ഒന്ന് ചിരിച്ചു കാട്ടി കൊടുത്തു.. അതും കൂടേ കണ്ടതും കുശുമ്പ് മൂത്ത വെണ്ണില ആൽത്തറയിൽ നിന്ന് ചാടി ഇറങ്ങി കൊണ്ട് അമ്പലകുളം ലക്ഷ്യം ആക്കി നടന്നു..

വെണ്ണിലയുടെ പോക്ക് കാണെ ദർശൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവിടെ നിന്നും പതിയെ വലിഞ്ഞു വെണ്ണിലയുടെ പിറകെ കുളം ലക്ഷ്യം ആക്കി നടന്നു.. "ചേച്ചി എന്താ ഇവിടെ..? " രണ്ടു പേരുടെയും പോക്ക് സംശയത്തോടെ നോക്കി നിന്ന അശ്വതിയോട് ആയി താര ചോദിച്ചു.. ഞാനോ ഞാൻ അമ്പലത്തിൽ ഡ്രസ്സ്‌ എടുക്കാൻ വന്നതാ.. ഒന്ന് പോ പെണ്ണെ.. എല്ലാവരും ഇങ്ങോട്ട് എന്തിനാ വരുന്നേ.. അതിന് തന്നെയാ ഞാൻ വന്നത്.. "😁😁" "🤭🤭" വാ പൊത്തി ചിരിക്കുന്ന തേജസിനെയും ആമിയെയും കാണെ താര വളിച്ച ഒരു ഇളി പാസാക്കി.. "ഹ്മ്മ്.. ഈ ചേച്ചിടെ ഒരു തസാമ😁" തമാശയേ വേറൊരു രൂപത്തിൽ പറയുന്നവളെ ആമി മിഴിഞ്ഞ കണ്ണാലെ നോക്കി.. തേജസും അശ്വതിയും ആണേൽ ഇതൊക്കെ എത്ര കണ്ടതാ എന്ന് ഭാവവും മുഖത്തു കയറ്റി വെച്ചു നിന്നു.. "മ്മ്.. അല്ല ഇതാരാ.. " ആമിയേ ചൂണ്ടി അച്ചു ചോദിച്ചതും ആമിയൊന്നു ചിരിക്കാൻ ശ്രമിച്ചു.. എന്തു പറയണം എന്ന് അറിയില്ല.. ആരാണെന്ന് പറയും..അവൾ പതിയെ തേജസിനെ തല ചെരിച്ചൊന്ന് നോക്കി.. അവന്റെ മുഖത്തു പതിവ് സ്ഥായി ഭാവം തന്നെ.. വേറെ എന്ത്? നിഷ്കളങ്കത.. വെറും നിഷ്കളങ്കത മാത്രം.. ഈ പഞ്ചായത്തിൽ അത്രേം നല്ലൊരു ലോലമനസ്കൻ ഇല്ലെന്ന് കണക്ക് ആയിരുന്നു അവൻ ഇരിപ്പ് കണ്ടാൽ.. "ഇവളൊ.. ഇവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്.. അല്ലെ ആമി.. "!!!! ആമിയുടെ തോളിലൂടെ കൈ ഇട്ടു അവളെ തന്നിലേക്ക് ചേർത്തിരുത്തി കൊണ്ട് തേജസ്‌ നിഷ്കളങ്കമായി പറഞ്ഞു.. അവന്റെ മറുപടി കേൾക്കെ ആമി മുതൽ അച്ചുവും എന്തിന് പറയുന്നു അമ്പലത്തിൽ വരുന്ന ചെക്കന്മാർക്ക് ഗോതമ്പ് എറിഞ്ഞു കൊടുത്ത നമ്മടെ കോഴി കുഞ്ഞ് താര സുകുമാരൻവരെ ഞെട്ടി പോയിരുന്നു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...