വെണ്ണിലാവേ..💔: ഭാഗം 38

 

രചന: NIHAA

"അല്ല.. ഇവൾക്ക് ആപത്തു പറ്റി എന്ന് നിങ്ങൾ എങ്ങനെയാ അറിഞ്ഞേ.." ചോദ്യം കാശിയുടേത് ആയിരുന്നു.. ദർശനും തേജസും മുഖത്തോട് മുഖം നോക്കി.. തേജസ്‌ തന്റെ ഓർമ്മകളിലേക്ക് ചേക്കേറി .. ദർശനെ വിളിച്ചതിനെ തുടർന്ന് അവൻ മിനിട്ടുകൾക്ക് ഉള്ളിൽ തന്റെ അടുക്കലേക്ക് എത്തിയിരിന്നു.. നടന്നത് ഒന്നുടെ വിശദീകരിച്ചു നൽകിയതും ആമിയേ എത്രയും പെട്ടന്ന് രക്ഷിക്കാൻ ഉള്ള നടപടി സ്വീകരിക്കുന്നതിനെ തുടർന്ന് ആയിരുന്നു ദർശൻ നമ്മളെ കൊണ്ട് ഒറ്റക്ക് കാര്യങ്ങൾ നടത്താൻ സാധിക്കില്ല എന്ന് തോന്നിയത്.. അതുകൊണ്ട് തന്നെ തേജസ്‌ മുന്നോട്ട് വെച്ച കാര്യം ആയിരുന്നു അച്ഛന്മാരെ വിളിക്കുക എന്നത്.. അതിനെ തുടർന്നു ദർശന്റെ അച്ഛന് വിളിച്ചു കാര്യം പറഞ്ഞതും കുറച്ചു നേരം മിണ്ടാതെ നിന്ന സുമേഷും സമ്മതം മൂളി.. ശേഷം സുമേഷ് തന്നെ മുന്നിട്ടിറങ്ങി സുകുമാരനെയും വിളിച്ചു വരുത്തി കൊണ്ട് ആമിയുടെ വീട്ടിലേക്ക് തിരിച്ചത്.. അവിടെ ചെന്നതൊ കാണുന്നത് കല്യാണത്തിന് ആയി ഒരുങ്ങിയ ആമിയുടെ വീട്ടുകാരെ ആയിരുന്നു.. അപകടം മണത്ത തേജസ്‌ ദർശനെ കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിൽ ആക്കിയതും ദർശൻ വേണ്ട നീക്കങ്ങൾ ചെയ്യാം എന്ന ദാരണയിൽ എത്തി..

അതുകൊണ്ട് തന്നെയാണ് മണ്ഡപത്തിൽ കയറി അർജിത്തിനെ വലിച്ചിറക്കിയതും..ആമിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ തേജസിന്റെ സമനില തെറ്റിയെന്നും പറയാം.. തേജസിന്റെ ഭാവത്തിൽ നിന്നും മനസ്സിൽ ആയിരുന്നു ആമി എത്രത്തോളം അവന്റെ മനസ്സിൽ കയറി കൂടിയിട്ട് ഉണ്ടെന്ന്.. അതുകൊണ്ട് തന്നെയാണ് ആ മണ്ഡപത്തിൽ നിന്ന് തന്നെ അർജിത്തിന്റെ കണ്മുന്നിൽ വെച്ചു അവളുടെ കഴുത്തിൽ താലി കെട്ടിയതും.. സുമേഷും സുകുമാരനും പൂർണമായി പിന്തുണക്കുകയും ചെയ്തു.. ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞു നിർത്തിയതും തേജസ്‌ തന്നെ കിതച്ചു പോയിരുന്നു.. എല്ലാവരും ഒരു നിമിഷം നിശബ്ദത പാലിച്ചു..കാശിയിലും റാമിലും കുറ്റബോധം നിറഞ്ഞു.. അവനെന്ന നീചന്റെ വാക്കുകൾ കേട്ട് ബലിയാടിയത് സ്വന്തം പെങ്ങളെ ആയിരുന്നു..ആമിയാണേൽ തേജസിനെ കണ്ണും വിടർത്തി വെച്ചു നോക്കുന്നുണ്ട്.. "എന്നാ പുറത്ത് നിൽക്കണ്ട.. അകത്തേക്ക് വരൂ.. " കബനി വിളിച്ചതിനെ തുടർന്ന് നിന്ന് നിന്ന് കാലുകൾ തഴച്ചതും എല്ലാവരും അകത്തേക്ക് നടന്നു.. ആമിയുടെ ഇടവും വലവും സ്ഥാനം പിടിച്ച പൂജയും പല്ലവിയും അവളെ നോക്കി കള്ളച്ചിരിയോടെ തലയാട്ടിയതും ആമി തല താഴ്ത്തി പിടിച്ചു.. അവളുടെ നേർത്ത ചൊടികളിൽ പുഞ്ചിരി തത്തി.. നടത്തത്തിന് ഇടയിൽ തിരിഞ്ഞു നോക്കിയ ആമി തട്ടിൽ നോക്കി തന്റെ ചുരുളമുടിയിൽ വിരലിനാൽ തഴുകുന്നവനെ ഒന്ന് നോക്കി കൊണ്ട് വെട്ടിത്തിരിഞ്ഞു നടന്നു.. °°°°°°°°°°°°°°

അമ്മയുടെ കൂടേ അകത്തേക്ക് കയറിയ വെണ്ണില അമ്മയുടെ കൈകൾ വിട്ടു തന്റെ മുറിയിലേക്ക് പാഞ്ഞു കയറി.. അവളുടെ ഓട്ടം കാണെ ഒന്ന് അന്താളിച്ച സുമിത്ര ചിരിയോടെ അടുക്കളയിലെക്ക് നടന്നു.. മുറിയിലേക്ക് കയറിയ വെണ്ണില വാതിൽ പാതി ചാരി വെച്ചു..കട്ടിലിലേക്ക് ബാഗ് എറിഞ്ഞു ശേഷം തന്റെ അലമാര തുറന്നു കൊണ്ട് കണ്ണുകൾ എല്ലായിടത്തും ഓടിച്ചു.. പെട്ടന്ന് കണ്ണുകൾ വൃത്തിയായി മടക്കി വെച്ച വസ്ത്രത്തിന്റെ തട്ടിൽ ചെന്നു നിന്നു.. ആ നേത്രഗോളങ്ങൾ വികസിച്ചു.. കണ്ണുകളിൽ കുറുമ്പ് നിറഞ്ഞു..അധരത്തിൽ കുസൃതിയോടെ ഉള്ള കള്ളച്ചിരി വിടർന്നു.. ആ നീണ്ടു മെലിഞ്ഞ കൈകൾ നീട്ടി കൊണ്ട് തട്ടിലെ ഏറ്റവും താഴെ ഉള്ള വസ്ത്രം വലിച്ചെടുത്തു.. അഞ്ചു വർഷങ്ങൾ മുന്നേ അഭിരാമിയുടെ വിവാഹത്തിനു ധരിച്ച വസ്ത്രം.. കടും പച്ച നിറത്തിൽ ഉള്ള ഭംഗിയുള്ള ദാവണി.. ഗോൾഡൻ സ്റ്റോൺ വർക്ക്‌ വരുന്ന മനോഹരം ആയ വസ്ത്രം.. വിരലിനാൽ ആ വസ്ത്രത്തിൽ പതിയെ തലോടി.. ശേഷം എന്തോ ഓർത്തു കൊണ്ട് ഷെൽഫ് തുറന്നു..അതിൽ ഉള്ള അത്യാവശ്യം വലുപ്പം ഉള്ളൊരു ചെപ്പും കയ്യിൽ പിടിച്ചു ഷെൽഫ് അടച്ചു.. ശേഷം കട്ടിലിൽ വെച്ച ബാഗിൽ ഭദ്രമായി വെച്ചു കൊണ്ട് മുറി തുറന്നു പുറത്തേക്ക് നടന്നു.. °°°°°°°°°°°°

അകത്തേക്ക് കയറിയ ദർശനും സുമേഷും സുകുമാരനും ഹാളിലെ സെറ്റിയിൽ ഇരുപ്പ് ഉറപ്പിച്ചു.. ബന്ധുക്കൾ എല്ലാം മുറുമുറുപ്പോടെ പിരിഞ്ഞു പോയി.. ഇപ്പോൾ വീട്ടുകാർ മാത്രമേ ഒള്ളു.. ദർശന് അടുത്തായി ഇരുന്ന തേജസ്‌ പെട്ടന്ന് എങ്ങോ മാഞ്ഞു പോയി..ദർശനെ കണ്ണ് വെട്ടിച്ചത് ആണെന്നും പറയാം.. കാശിയും റാമും അവരുടെ അടുത്തായി വന്നിരുന്നു..ആരും പരസ്പരം മിണ്ടിയിരുന്നില്ല.. കബനിയും രേഷ്മയും അവർക്ക് ജ്യൂസ്‌ കൊടുത്തു..പല്ലവിയും പൂജയും പലതും പലതും പറഞ്ഞു ആമിയേ കളിയാക്കുന്നുണ്ട്.. കൂടുതലും തേജസിനെ ചേർത്താണ് കളിയാക്കുന്നുണ്ട്.. അവന്റെ പേര് കേൾക്കുമ്പോഴേ എന്തെക്കെയോ പോലെ തോന്നുന്നു..അവരെ ഒന്ന് തറപ്പിച്ചു നോക്കിയ ആമി ഉള്ളിലെ പരിഭ്രമം മറച്ചു വെച്ചു.. അൽപ്പനേരം താഴെ ചുറ്റി പറ്റി നിന്ന ആമി ഉടുത്തിരിക്കുന്ന ഭാരം നിറഞ്ഞ വസ്ത്രം താങ്ങാൻ ആവാതെ കുഴഞ്ഞു.. കബനിയുടെ സമ്മതത്തോടെ വസ്ത്രം മാറാൻ ആയി ആമി മുകളിലേക്ക് നടന്നു..ചുവന്ന ലഹങ്കയും പൊക്കി പിടിച്ചു ഹൈ ഹീൽസു ധരിച്ചു ഒരു വിധം കയറിപ്പോകുന്നവളെ ദർശനും സുമേഷും സുകുമാരനും ചിരിയോടെ നോക്കി.. അത്രക്ക് കുഴഞ്ഞു പോയിട്ട് ഉണ്ടാ പെണ്ണ്..

ശരീരത്തിൽ അണിഞ്ഞിരിക്കുന്ന ആഭരണവും വസ്ത്രവും കൂടാതെ തലയിൽ ഇട്ട ദുപ്പട്ടയും എല്ലാം കൂടേ അലോസരപ്പെടുത്തും പോലെ.. ആമിയുടെ മുഖം ചുളിഞ്ഞു..മുഖത്തെ പിടിപ്പിച്ച ചായങ്ങൾ എല്ലാം കഴുകി കളയാൻ ഉളളം വെമ്പി.. സ്റ്റെയർ കയറി ചെന്ന ആമി തന്റെ മുറിയിലേക്ക് ഉള്ള ഇടനാഴിയിലൂടെ നടന്നു..ഇടനാഴിയുടെ ചുവരിൽ ചെയ്തിരിക്കുന്ന വാൾ പെയിന്റിംഗ് മറച്ചിരിക്കുന്ന വലിയ വലിയ കർട്ടനുകൾ.. അവിടെ ആരെങ്കിലും ഒളിച്ചു നിന്നാൽ പോലും അറിയില്ല.. കർട്ടൺ പാതി ഒതുക്കി വെച്ചിരിക്കുന്നു.. എന്നാൽ പാതി കർട്ടണുകൾ ചിത്രത്തെ മറച്ചിട്ട് ഉണ്ട്.. ആ വാൾ പെയിന്റിംഗ് ഒന്ന് നോക്കി കൊണ്ട് അതിനെ മറികടന്നു പോകാൻ നിന്നതും പെട്ടന്ന് മുന്നോട്ട് നീണ്ട കൈകൾ അവളുടെ അരയിലൂടെ ചുറ്റി കാർട്ടണിന് ഉള്ളിലേക്ക് വലിച്ചിട്ടിരുന്നു.. പെട്ടന്ന് ഉള്ള ബോധത്തിൽ അർജിത്ത് ആകും എന്ന് കരുതി പകച്ചു പോയ ആമി അലറാൻ ആയി വാ തുറന്നതും അവളുടെ വാ ഒരു കൈ വന്നു മൂടിയിരുന്നു.. ആ നീലക്കണ്ണുകൾ പുറത്തേക്ക് തുറിച്ചു..കൈകളുടെ ഉടമയെ കാണാൻ ആയി മറഞ്ഞു നിൽക്കുന്ന കർട്ടൻ മാറ്റിയ ആമി കാണുന്നതോ പല്ലിളിച്ചോണ്ട് നിൽക്കുന്ന തേജസിനെയും.. അവന്റെ ഇളി കാണെ ആമി വായിൽ പൊത്തിയ കൈകളിലേക്ക് പകപ്പോടെ നോക്കി നിന്നു..

ആ നീലമിഴികളിൽ പരവേശം നിറഞ്ഞു.. ഇത്രയും അടുത്ത് അവൻ.. സങ്കൽപ്പിക്കാൻ പോലും ആകാത്ത തരത്തിൽ ഒരിഞ്ചു വെത്യാസം ഇല്ലാതെ വായു പോലും കടക്കാത്ത രീതിയിൽ തന്നോട് ചേർന്നു നിൽക്കുന്നു. അവന്റെ കൈകൾ ആമിയുടെ നഗ്നമായ ഇടുപ്പിൽ ആണ് ചുറ്റി പിടിച്ചിരിക്കുന്നത്.. ആ പെണ്ണുടൽ വെപ്രാളത്തോടെ വിറപൂണ്ടു.. അവളുടെ വിറയ്ക്കുന്ന ശരീരം അറിയവേ അവൻ വായിൽ നിന്ന് കൈകൾ മെല്ലെ പിൻവലിച്ചു..ചുവന്ന ചായം പൂശിയ ചുണ്ടുകൾ കാണെ അവന്റെ കണ്ണ് കൂർത്തു.. "എന്തിനാടി ആവിശ്യം ഇല്ലാത്തതൊക്കെ മുഖത്തു വാരി തേച്ചിരിക്കുന്നെ.. " "ഹ്മ്മ്.. ഞാൻ ഒന്നും അല്ല.. ആ ബ്യൂട്ടീഷ്യൻ ചേച്ചിയാ.. " കേറുവോടെ ചുണ്ട് കോട്ടി പറയുന്ന അവളെ കാണെ തേജസ്‌ ചിരി ചുണ്ടിനിടയിൽ ഒളിപ്പിച്ചു.. "നീ നിന്ന് കൊടുത്തിട്ട് അല്ലെ.. " "നിനക്ക് അത് പറഞ്ഞാൽ മതി.. പാതി ചത്ത മനസ്സും ആയിട്ട് ഇരിക്കുമ്പോൾ തടയാനോ അനുകൂലിക്കാനോ കഴിയില്ല.. " അവളുടെ വേദനയോടെ ഉള്ള മറുപടി കേൾക്കെ തേജസ്‌ കണ്ണ് ഇറുക്കി ചിമ്മി.. സിരകളിൽ കോപം തിളച്ചതും അവന്റെ കണ്ണുകൾ ചുവന്നു.. എങ്കിലും പഴയ സ്ഥായി ഭാവം മുഖത്ത് ഘടിപ്പിച്ചു.. തേജസിന്റെ കണ്ണുകൾ ആമിയുടെ മുഖത്തു ആകെ അലഞ്ഞു..

ചുവന്ന ചായം പൂശിയ ചുണ്ടുകളും കവിളിണകളും.. കരിമഷി കൊണ്ട് കട്ടിയായി അതിർവരമ്പ് തീർത്ത നീലമിഴികളും.. എന്നാൽ ആ കണ്ണുകൾ കലങ്ങിയിട്ട് ഉണ്ട്.. അവന്റെ കണ്ണുകൾ അസ്വസ്ഥതയോടെ പിടഞ്ഞു.. അവളുടെ നിറഞ്ഞ കണ്ണുകൾ തന്നെ എന്നും അസ്വസ്ഥതപ്പെടുത്തിയിട്ടേ ഒള്ളു.. ശ്വാസം ഒന്ന് ആഞ്ഞു വലിച്ച തേജസ്‌ ഇത്രയും നേരം ആയിട്ടും തന്നിൽ നിന്ന് തെല്ലൊന്ന് അകലാതെ നിൽക്കുന്നവളെ കാണെ തേജസിന്റെ ചുണ്ടിന് കോണിൽ കള്ളച്ചിരി വിടർന്നു.. കൈ പതിയെ ഉയർത്തി തള്ളവിരലിനാൽ ചുണ്ടിൽ നിന്ന് ലിപ്സ്റ്റിക് എടുത്ത അവൻ ആ വിരൽ നേരെ കൊണ്ട് പോയി അവളുടെ നെറ്റിയിലെ ചുട്ടി അൽപ്പം നീക്കി കൊണ്ട് നെറുകയിൽ വരഞ്ഞു..സിന്തൂരമായി വരഞ്ഞു കൊണ്ട് അവളെ നോക്കി കണ്ണ് ചിമ്മി.. അവന്റെ ചെയ്തിയിൽ ഒന്ന് പകച്ചു പോയ ആമി അവനെ തറഞ്ഞൊന്ന് നോക്കി.. അൽപ്പനേരം അവളെ ഉറ്റു നോക്കിയ തേജസ്‌ ആമിയുടെ അരയിലെ പിടി മുറുക്കി തന്റെ കാലിലേക്ക് കയറ്റി വെച്ചതും ഒരുമിച്ചു ആയിരുന്നു..അവന്റെ ചെയ്തിയിൽ അന്താളിച്ചു പോയ ആമി പിടുത്തതിന് ആയി അവന്റെ കഴുത്തിലൂടെ കൈ ചുറ്റി വെച്ചു.. ആ വിറയ്ക്കുന്ന ചുണ്ടുകൾ കാണെ സ്വയം നഷ്ടപ്പെടുന്നത് പോലെ.. തേജസ്‌ ആ അധരത്തിലേക്ക് തന്നെ ഉറ്റു നോക്കി..

വലതു കൈ പതിയെ ഉയർത്തി അവളുടെ കവിളിൽ വെച്ചു.. അവന്റെ ഉളളം കയ്യിലെ തണുപ്പ് കോരി തരിപ്പിക്കും പോലെ..അവൻ വെച്ച കവിളിലെ കയ്യിലേക്ക് അവൾ ഉറ്റു നോക്കി.. തേജസിന്റെ കണ്ണുകൾ അവളുടെ സാഗരം പോൽ അലയടിക്കുന്ന മിഴികളിൽ തങ്ങി നിന്നു.. എന്തു കൊണ്ടോ കണ്ണുകൾ പിൻവലിക്കാൻ ആകുന്നില്ല..ആ കണ്ണുകളിൽ മതിമറന്നു പോയ തേജസ്‌ അവൻ പോലും അറിയാതെ അവളിലേക്ക് അടുത്തു.. ഇരുവരും തമ്മിൽ ഉള്ള അകലം കുറഞ്ഞു കൊണ്ടിരുന്നു..ആമിയുടെ അധരത്തിനു ഒരിഞ്ചു വെത്യാസത്തിൽ തേജസിന്റെ ചൊടികൾ എത്തി നിന്നു.. ആ ചുണ്ടുകളിൽ അതിന്റെ ഇണയെ ചേർക്കാൻ തുടി കൊട്ടുന്നു..അവന്റെ തളർത്തും വിധത്തിൽ ഉള്ള നോട്ടം നേരിടാൻ ആവാതെ ആമി മിഴികൾ അടച്ചു.. കണ്ണ് അടച്ചു പിടിച്ചു നിൽക്കുന്നവളെ കാണെ അവനിൽ ഈർഷ്യയുണ്ടാക്കി.. ആ കണ്ണുകൾ അടക്കുന്നത് എന്തു കൊണ്ടോ ഇഷ്ട്ടം അല്ല "കണ്ണ് തുറക്ക് പെണ്ണെ.. " ആർദ്രമായിരുന്നു.. എന്നാൽ അതിൽ ആജ്ഞ നിറഞ്ഞിരുന്നു.. അവന്റെ സ്വരം കാതിൽ തട്ടിയതും ആമി പിടപ്പോടെ കണ്ണുകൾ വലിച്ചു തുറന്നു.. ആ കണ്ണുകളിലേക്ക് നോക്കി നിൽക്കാൻ ആവുന്നില്ല..വല്ലാതെ തളർത്തും പോലെ.. ആമിയുടെ ചുണ്ടിന് മുകളിൽ വിയർപ്പ് പൊടിഞ്ഞു..

ഇളം ചുവപ്പ് ചുണ്ടുകൾ വിറ പൂണ്ടു.. കണ്ണുകൾ വെപ്രാളത്തോടെ അലഞ്ഞു.. തേജസിന്റെ കണ്ണുകൾ ആണേൽ ആമിയുടെ അധരത്തിൽ തന്നെയാണ് തങ്ങി നിൽക്കുന്നത്..ആമിയേ ചുവരോട് ചേർത്ത തേജസ്‌ ഒന്നുടെ അടുത്തു കൊണ്ടാ ചുണ്ടുകളിൽ അതിന്റെ ഇണയെ ചേർത്തു വെച്ചു.. ചുണ്ടുകളെ പരസ്പരം പിളർത്താതെ വളരെ മൃദുലമായി ആ അധരത്തെ അവൻ പുണർന്നു.ചുണ്ടിലെ മുറിവിനെ വേദനിപ്പിക്കാതെ..ആ പെണ്ണിനെ വേദനിപ്പിക്കാതെ.. അത്രമേൽ മൃദുലമായി.. ഇരുവരെയും തൂവെള്ള കർട്ടണുകൾ പൊതിഞ്ഞു.. അവർക്ക് ഒരു സ്വാകാര്യനിമിഷം പോലെ....❤️ ••••••••••• ഇരിക്കുന്നിടത്തു നിന്നും ഇടുപ്പ് ഒന്ന് ഉയർത്തി കൊണ്ട് പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ വലിച്ചെടുത്ത ദർശൻ ലോക്ക് അഴിച്ചു.. ഫോണിൽ വന്നു കിടക്കുന്ന മിസ്സ്ഡ് കാൾ കാണെ അവനിൽ നേരിയ ചിരി വിടർന്നു..ഇന്ന് നടന്ന ഓരോന്നും പറഞ്ഞു കേൾപ്പിക്കാൻ ഉളളം വെമ്പി നിൽക്കുന്ന ഒരുത്തിയുടെ മുഖം കണ്മുന്നിൽ തെളിഞ്ഞു.. ഒരു കാര്യം ഉണ്ടേൽ തന്നെ പറഞ്ഞു കേൾപ്പിക്കാതെ സ്വസ്ഥത ഇല്ലാത്തവൾ ആണ് അവൾ.. വെണ്ണിലയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു കൊണ്ട് ദർശൻ പുറത്തേക്ക് ഇറങ്ങി..സിറ്റ് ഔട്ടിൽ എത്തിയതും ഒറ്റ റിങ്ങിൽ തന്നെ നില കാൾ എടുത്തിരുന്നു..

"നിലെ.." അപ്പുറത്ത് മറുപടി ഒന്നും ഇല്ല.. പ്രതികാരം ആയിരിക്കും എന്ന് ദർശൻ ചിരിയോടെ ഓർത്തു.. "നിലെ.. " "മ്മ്ഹ്.. " പതിയെ ഉള്ള മൂളൽ കേൾക്കെ ദർശൻ മുടിയിൽ ഒന്ന് വിരൽ കോർത്തു ചിരിച്ചു.. "പിണക്കാണോ.. " "പോടാ പട്ടി.. " മറുപുറത്തു നിന്നും ഉള്ള വിളി കേൾക്കെ ദർശൻ മുഖം ചുളിഞ്ഞു.. "ഡി.. " "ഞാൻ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാത്തെ.. " ശബ്ദം അൽപ്പം കനത്തിരുന്നു "എല്ലാം ഞാൻ പിന്നേ പറയാം.. ഇപ്പൊ നീ എവിടെയാ.. " "വീട്ടിലാ.." "ഹ്മ്മ്..ഞാൻ വരാട്ടോ.. ഇരുട്ട് ആകും.. " "അപ്പൊ സ്കൂളിൽ അല്ലെ.. " ആധിയോടെ ഉള്ള ചോദ്യം കേൾക്കെ ദർശൻ ചിരിച്ചു.. "അല്ല.. അർജന്റ് ആയിട്ട് ലീവ് എടുക്കേണ്ടി വന്നു.. " "അത് എന്തിന്.. " "ഞാൻ വന്നിട്ട് എല്ലാം പറയാടി.. നിനക്ക് ഒരു സർപ്രൈസ് ഉണ്ട്.. " "ആണോ.. എന്നതാ ദേവേട്ടാ.. " "സർപ്രൈസ് അല്ലെ..അൽപ്പം ക്ഷമിക്ക്.. " അവൾ ബാക്കി പറയും മുന്നേ അവൻ കട്ട് ചെയ്തു.. ഇനിയും സംസാരിച്ചാൽ വായിൽ നിന്ന് വല്ലോം വീണു പോകും.. പിന്നേ ആ കുറുമ്പുകൾ കേട്ടിരിക്കുമ്പോൾ നേരം പോകുന്നത് അറിയാറും ഇല്ല.. ചിരിയോടെ ഓർത്ത ദർശൻ തിരികെ അകത്തേക്ക് നടന്നു... °°°°°°°°°°°°° "താരേ..നീ ഇതൊന്ന് കൊണ്ട് കൊടുത്തേ.. " ഉമ്മറത്തെ തിണ്ണയിൽ കാലുകൾ ആട്ടി ഇരുന്ന താര ശാന്തയുടെ വിളി കേൾക്കെ അങ്ങോട്ട്‌ ആയി ശ്രദ്ധ തിരിച്ചു.. "എങ്ങോട്ട്..? "

ആ മനയ്ക്കലെ ഗൗരി ചേച്ചിടെ വീട്ടിലേക്ക് " ആ പേര് കേൾക്കെ താരയുടെ കണ്ണുകൾ വിടർന്നു.. ആ കുഞ്ഞി കണ്ണുകളിൽ സന്തോഷം അലയടിച്ചു..എങ്കിലും ആ ഭാവം പുറത്ത് കാണിക്കാതെ താര നീട്ടിയ പാൽ പത്രവും ആയിട്ട് പുറത്തേക്ക് ഇറങ്ങി.. വീട്ടിൽ പശു ഉണ്ട്..പാൽ വാങ്ങിക്കാൻ പുറത്ത് നിന്ന് ആളുകൾ വരുകയും ചെയ്യും.. വരാൻ പറ്റാത്തവർക്ക് വീട്ടിൽ ഉള്ള ആരേലും കൊണ്ട് കൊടുക്കും.. അതാണ് പതിവ്.. പൊതുവെ താര പോകാർ ഇല്ല..അൽപ്പം മടിച്ചിയാണ് അവൾ..പക്ഷെ ആദവിന്റെ വീട്ടിലേക്ക് ആണെന്ന് അറിഞ്ഞത് കൊണ്ട് ആണ് ഇത്രയും ആവേശം.. പിന്നിലേക്ക് പിന്നിയിട്ട മുടി കയ്യിൽ ഇട്ടു കറക്കി കൊണ്ട് പാൽ തൂവി പോകാതെ ശ്രദ്ധിച്ചു അവൾ പുറത്തേക്ക് ഇറങ്ങി..ഉടുത്തിരുന്ന മുട്ടോളം ഇറക്കം ഉള്ള ഉടുപ്പും.. പിന്നിയിട്ട മുടി ഇഴകളും.. പുരികക്കൊടിക്ക് നടുവിൽ ആയി വട്ടപ്പൊട്ടും.. ആ കുഞ്ഞി പെണ്ണിനെ ഒന്നുടെ മാറ്റ് കൂട്ടി.. ആ കുഞ്ഞി ചുണ്ടുകളിൽ ഏതോ പാട്ടിന്റെ വരികൾ തത്തി.. മനോഹരം ആയ ചിരിയോടെ... ❤️ ......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...