വെണ്ണിലാവേ..💔: ഭാഗം 46

 

രചന: NIHAA

വെണ്ണിലയുടെ തോളിൽ മുഖം അമർത്തി കരയുന്ന ആമിയേ മിഥി അലിവോടെ നോക്കി..ആ കാഴ്ചയും കണ്ട് കൊണ്ട് ആണ് ദർശൻ ഇറങ്ങി വന്നത്.. ബ്ലഡ്‌ എടുത്ത കാരണം പുറത്തേക്ക് വരാൻ അൽപ്പം താമസിച്ചു.വെണ്ണിലയുടെ അടുത്തേക്ക് ചെന്ന ദർശൻ അവളുടെ തോളിൽ മുഖം അമർത്തി കിടക്കുന്ന ആമിയുടെ തലയിൽ പതിയെ തലോടി.. "ഒന്നുല്ല.. താര കരയുന്നുണ്ടെന്നാ പറഞ്ഞെ..എങ്കിൽ പേടിക്കാൻ ഉണ്ടാകില്ല.. " ആ വാക്കുകൾ ഓരോരുത്തർക്കും ആശ്വാസം ആയിരുന്നു..ആമി പതിയെ മിഴികൾ തുടച്ചു കൊണ്ട് അകന്നു മാറി.. കരഞ്ഞു വീർത്ത കൺപോളകളും ചുവന്നു കലങ്ങിയ മിഴികളും.. കരഞ്ഞതിനാൽ ആകണം മുഖം ഒന്നാകെ ചുവന്നിട്ടുണ്ട്..ഇടക്കിടക്ക് ഉയർന്ന തേങ്ങലുകൾ... എല്ലാം കൊണ്ടും ആമിയെ അവശയാക്കി... ആമി പതിയെ ചുവരിൽ ചാരി കണ്ണ് അടച്ചു നിൽക്കുന്ന സുകുമാരനിലേക്ക് നടന്നു.. "അച്ഛാ.. " പതിഞ്ഞ ഒരു വിളി കേൾക്കെ അയാൾ മിഴികൾ വലിച്ചു തുറന്നു..മുന്നിൽ നിൽക്കുന്ന ആമിയെ കാണെ മിഴികൾ ഒന്ന് വിടർന്നു.. ചുണ്ടുകളെ ചിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവ വിടർന്നില്ല.. അയാളിൽ വേദന കല ന്നൊരു ചിരിയുണ്ടായിരുന്നു.. "ഒന്നും ഉണ്ടാവില്ല.. " "അങ്ങനെ വിശ്വസിക്കാം അല്ലെ "

അയാളെ ദയനീയമായി നോക്കിയ ആമി പതിയെ തലയാട്ടി.. സമയം കടന്നു പോയ്കൊണ്ടേ ഇരുന്നു.അവിടെ കൂടിയ ഓരോരുത്തരും അക്ഷമരായി കൊണ്ട് ഇരുന്നു..കേൾക്കുന്ന വാർത്ത നല്ലതാവണേ എന്ന ഒരറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു.. അംഗങ്ങളുടെ എണ്ണം കൂടി.. ലക്ഷ്മി എത്തിയിട്ടുണ്ട്.. ശാന്ത അറിഞ്ഞിട്ടില്ല..പറഞ്ഞിട്ടും ഇല്ല.. °°°°°°°°° ഓപ്പറേഷൻ കഴിഞ്ഞു എന്നൊരു വാർത്ത കേട്ടതിനു ശേഷം ആണ് ഗൗരി ഒന്ന് ഇരുന്നത് പോലും.. അത് വരെ ആധിയായിരുന്നു.. ഉള്ള് നിറയെ.. ഏതൊരു അമ്മക്കും ഉണ്ടാകുന്നത്.. വാത്സല്യത്തിന്റെ മറ്റൊരു ഏട്.. മുഖം ഒന്ന് അമർത്തി തുടച്ച ഗൗരി സാരി തലപ്പ് മുറുകെ പിടിച്ചു കൊണ്ട് ചുറ്റും കണ്ണോടിച്ചു.. എന്നാൽ മിഴികൾ എന്തിലോ ഉടക്കിയ പോൽ അവർ തറഞ്ഞു നോക്കി.. പിടച്ചിലോടെ എഴുന്നേറ്റു.. ദൂരെ നിന്നും വരുന്നവരെ കാണെ ചെന്നിയിൽ നിന്ന് വിയർപ്പൊഴുകി.. ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി.. കൈകൾ സാരിത്തുമ്പിൽ മുറുകി.. വന്നവർ ഗൗരിയേ ഒന്ന് നോക്കി കൊണ്ട് ഒന്നും മിണ്ടാതെ നിന്നു.. ഗൗരിയിൽ ഭയം ആയിരുന്നു.. അടുത്ത് നിൽക്കുന്ന സ്ത്രീയേ ഗൗരി ദയനീയമായി നോക്കി. അവർ അവരെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.. ഗൗരവത്തോടെ നെഞ്ചിൽ കൈ കെട്ടി നിൽക്കുന്നയാ മധ്യവയസ്സകനെ ഗൗരി പേടിയോടെ നോക്കി..

"നിങ്ങൾ ഇവിടെ എത്തിയിട്ട് എത്ര നേരം ആയി.. " "കൃത്യമായിട്ട് ഓർമ ഇല്ല.." അത്രയും പറഞ്ഞു കൊണ്ട് ഗൗരി തല താഴ്ത്തി.. അയാൾ ഒന്ന് അമർത്തി മൂളി.. "പേടിക്കണ്ട.. ഞാൻ ഒന്നും പറയില്ല.. എന്റെ മോൾ ചെയ്തത് എന്തിനാണെന്ന് എനിക്ക് വ്യെക്തമായി അറിയാം.. ഞാൻ അവളെ തടുക്കുകയും ഇല്ല.. വഴക്കും പറയില്ല.. പക്ഷെ പറയാതേ വീട്ടീന്ന് ഇറങ്ങിയതിന് പെണ്ണിന് ഞാൻ കൊടുക്കുന്നുണ്ട്.. " ഗൗരവത്തോടെ ആണേൽ പോലും അയാളിൽ അഭിമാനം ആയിരുന്നു.. വാത്സല്യം ആയിരുന്നു.. ശാസനയായിരുന്നു.. ഗൗരി അയാളെ വിടർന്ന മിഴികളോടെ നോക്കി.. ഒരച്ഛൻ പോലും പറയാത്ത വാക്കുകൾ..അവർക്ക് സങ്കടം തികട്ടി.. സ്വന്തം മകന് കിഡ്നി നൽകിയ പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്ന വാക്കുകൾ.. വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു.. ഗൗരി നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു.. അൽപ്പനിമിഷത്തിനു ശേഷം ഡോക്ടർ വേണു ഇറങ്ങി വന്നു.. കേൾക്കാൻ ആശ്വാസം ഉള്ള വാക്കുകൾ ആയിരുന്നു അയാളിൽ.. അത് മൂവരിലും ആശ്വാസം ഏകി.. രണ്ട് പേരുടെയും ബോധം തെളിഞ്ഞിട്ടില്ല എന്നും പറഞ്ഞിരുന്നു.. °°°°°°°°°°°°°° ഹോസ്പിറ്റലിൽ ഓട്ടോ നിർത്തിയതും പോക്കറ്റിൽ തടഞ്ഞ ക്യാഷ് എടുത്തു ഓട്ടോകാരന് എറിഞ്ഞു കൊടുത്തു കൊണ്ട് തേജസ്‌ ഓടി..

കിതക്കുന്നുണ്ടായിരുന്നു അവൻ.. തളർന്നു പോകുന്നുണ്ടായിരുന്നു അവൻ.. എങ്കിലും ഇടറാതേ.. തളരാതെ അവൻ മുന്നോട്ട് ഓടി.. Icu ക്ക് മുന്നിൽ എത്തിയതും അവൻ നിന്നു..പൊടുന്നനെ ആമിയുടെ നോട്ടം എത്തിയതും അവളുടെ നീലമിഴികൾ വിടർന്നു.. ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.. അവനിലേക്ക് ഓടി അടുത്ത ആമി തേജസിനെ ഉറ്റു നോക്കി.. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ആമി അവന് നിറഞ്ഞ ചിരി നൽകി.. അത് അവനിൽ ആശ്വാസം ആയിരുന്നു.. "എന്താ പറഞ്ഞെ.. " "കു.. കുഴപ്പം ഒന്നും ഇല്ലാന്ന്.. തോൾ എല്ല് പൊട്ടിയിട്ടുണ്ട്.. അതിന് ഒരു ഓപ്പറേഷൻ വേണം എന്നാ പറഞ്ഞെ.. വേറെ പേടിക്കാൻ ഒന്നും ഇല്ല.. റോഡിൽ മുഖം അടിച്ചു വീണത് കൊണ്ട് മുഖത്തെല്ലാം മുറിവ് ഉണ്ടെന്ന് പറഞ്ഞു.. " അവളുടെ ആശ്വാസവാക്കുകൾ അവനിൽ കുളിർമയേകി.. "എങ്ങനെയാ വന്നേ... " "എങ്ങനെയോ.. " അവന് തന്നെ നിശ്ചയം ഇല്ലായിരുന്നു.. താൻ എങ്ങനെയാ ഇവടെ എത്തിപ്പെട്ടത് തന്നെ എന്ന്..നെറ്റിയിൽ ഒന്ന് വിരൽ വെചുഴിഞ്ഞ തേജസ്‌ ആമിയെ നോക്കി.. അവളാണേൽ അവനെ ഉറ്റു നോക്കി കൊണ്ട് ഇരിക്കുകയാണ്.. തേജസ്‌ പതിയെ അവളുടെ വിരലിൽ പിടിച്ചു... "സോറി... " പതിഞ്ഞ സ്വരം ആണേൽ പോലും അവനിൽ കുറ്റബോധം ആയിരുന്നു..

മറ്റെന്തക്കയോ ആയിരുന്നു.. ആമി അവനെ നോക്കി കണ്ണ് ചിമ്മി.. ശേഷം ചുവരിൽ ചാരി നിൽക്കുന്ന സുകുമാരനേ കാണിച്ചു കൊടുത്തു.. "അമ്മ... " അവൻ ഞെട്ടലോടെ ചോദിച്ചു. "അറിയിച്ചിട്ടില്ല.. " "അത് നന്നായി.. "അത്രയും പറഞ്ഞു കൊണ്ട് തേജസ്‌ സുകുമാരന്റെ അടുത്തേക്ക് ചെന്നു.. അയാൾ അവനെ കണ്ടോന്ന് അമ്പരന്നു.. ശേഷം അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. "ഒന്നുലല്ലല്ലോ അച്ചേ.. " "ഇല്ലെടാ.. ഒന്നും ഇല്ല.. നമ്മുടെ കുഞ്ഞി പെണ്ണിന് ഒന്നും ഇല്ല.. " തേജസ്‌ പതിയെ അയാളുടെ നെഞ്ചിലേക്ക് ചാരി.. അയാൾ അവനെ പൊതിഞ്ഞു പിടിച്ചു.. ഒരു ഭർത്താവ് ആണ്..മരുമകൻ ആണ്.. പക്വത എത്തേണ്ടവൻ ആണ്.. എങ്കിൽ സുകുമാരന് അവൻ തന്റെ നെഞ്ചിൽ കിടന്നു താരാട്ട് കേട്ടു ഉറങ്ങുന്ന കുഞ്ഞ് മാത്രം ആയിരുന്നു...ഇന്ന് അതെ അവസ്ഥയിൽ അയാളുടെ നെഞ്ചിൽ മുഖം അമർത്തി കരയുന്ന ഒരു കുഞ്ഞായിരുന്നു അവൻ.. അത്രമേൽ മനോഹരം ആയ ആ കാഴ്ച പലരും നോക്കി നിന്നു പോയി.. °°°°°°°°°°°°° മയക്കം വിടാതെ കിടക്കുന്ന തന്റെ മകനെ ഗൗരി നോക്കി.. താൻ ഇന്ന് വരെ ഉരുകിയതിന് ഉള്ള കാരണം അവന്റെ അസുഖം ആയിരുന്നു.. എന്നാൽ ഇന്ന് ദൈവത്തിന്റെ കനിവ് കൊണ്ട് തനിക്ക് ഇനി മുതൽ കരയേണ്ടതില്ല എന്ന് ആശ്വസിക്കാം... അവരിൽ നിന്ന് ആനന്ദകണ്ണീർ ഒഴുകി...

അപ്പുറത്ത് കർട്ടൺ ഇട്ടു മറച്ച ഇടത്തു കിടക്കുന്ന അശ്വതിയേ അവർ ഉറ്റുനോക്കി.. എന്തിന് ആണ് മോളെ നീ സ്വയം നിന്റെ അവയവം നൽകാൻ സന്നദ്ധയായത്..എന്തു കൊണ്ട് നിന്റെ മാതാപിതാക്കൾ എതിർക്കുന്നില്ല.. പിന്തുണ നൽകുന്നു.. അറിയില്ല.. അതിന് പിന്നിൽ എന്തോ വ്യക്തമായ കാരണം ഉണ്ടെന്ന് ഉള്ളത് ഉറപ്പാണ്.. അത് എനിക്ക് അറിഞ്ഞേ പറ്റൂ... അവർ സ്വന്തം മനസ്സാക്ഷിയിൽ പറഞ്ഞു... ശേഷം പുറത്തേക്ക് നടന്നു... °°°°°°°°°°°° മയക്കത്തിൽ കിടക്കുന്നവളുടെ വിരലിൽ അവൻ പതിയെ തൊട്ടു.. ശേഷം ഒന്ന് കുനിഞ്ഞു കൊണ്ടാ കുഞ്ഞി പെണ്ണിന്റെ നെറുകയിൽ മുത്തി.. അവനിൽ നിന്നൊരു തുള്ളി കണ്ണുനീർ അവളുടെ കയ്യിൽ ഉറ്റിവീണു..താരയൊന്നു നിരങ്ങി..വേദന കൊണ്ട് അവളുടെ മുഖം ചുളിഞ്ഞു.. കവിളിലെ കണ്ണുനീർ പാട് തുടച്ചു മാറ്റിയ തേജസ്‌ പതിയെ അവളുടെ അടുത്തുള്ള കസേരയിൽ ഇരുന്നു കൊണ്ട് തല ബെഡിൽ കയറ്റി വെച്ചു.. അവൻ അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു..മുഖം ആകെ മുറിവ് കൊണ്ട് വികൃതമായിരിക്കുന്നു.. അവളുടെ കുഞ്ഞു മുഖത്തെ ഭംഗി നഷ്ടപെട്ടിരിക്കുന്നു.. നിഷ്കളങ്കമായി മയങ്ങുന്നവളെ അവൻ വാത്സല്യത്തോടെ നോക്കി.. പുറത്ത് നിന്നും വീക്ഷിച്ച ഓരോരുത്തരിലും നിറഞ്ഞ ചിരിയായിരുന്നു..സുകുമാരൻ ആ കാഴ്ച്ചയിലേക്ക് ഉറ്റു നോക്കി..

ഒരിക്കലും പകരം വെക്കാൻ ആകാത്ത സ്നേഹം ആണ് അത്.. സഹോദരബന്ധം അത്രമേൽ മനോഹരം ആണെന്ന് വീണ്ടും വീണ്ടും ഇവർ തെളിയിച്ചു കൊണ്ട് ഇരിക്കുന്നു... .... അൽപ്പനേരം താരയുടെ കൂടേ സമയം ചിലവഴിച്ച തേജസ്‌ പോകാൻ ആയി തുനിഞ്ഞിറങ്ങി.. എന്നാൽ ബെഡിൽ താരയുടെ അനക്കം അറിയവേ അവൻ തിരിഞ്ഞു നോക്കി .. ചുവന്ന കണ്ണുകളും ആയി നോക്കുന്നവളെ കാണെ അവന്റെ ഹൃദയം പൊടിഞ്ഞു.. "ന്നേ.. ഒ.. റ്റക്ക്.. ഇട്ടിട്ടു പോവാലെ.. പൊക്കോ.. നിക്ക് ഇഷ്ട്ടല്ല.. ഡാ.. ചേ..ട്ടൻ..തേ... ണ്ടി... " ആയാസപ്പെട്ട് പറഞ്ഞൊപ്പിക്കുന്നവളെ കാണെ തേജസ്‌ കരയാതിരിക്കാൻ പാട് പെട്ടു..അവൻ ചിരിക്കാൻ ശ്രമിച്ചു എങ്കിലും അവന്റെ പതിവ് ചിരിക്ക് പൂർണതയുണ്ടായിരുന്നില്ല... താര ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് ഇരുന്നു.. "തട്ടി... പോകാ.. ത്ത.. ത് ഭാഗ്യം.. ലെ..അല്ലേൽ നിന്നേ വെറു... പ്പിക്കാൻ.. ആരാ ഒള്ളെ.. " ചെറിയൊരു ചിരിയോടെ പറഞ്ഞൊപ്പിക്കുന്നത് കാണെ തേജസ്‌ അറിയാതെ ചിരിച്ചു പോയി... അവളുടെ കവിളിൽ അവൻ പതിയെ തലോടി.. "നോവുന്നുണ്ടോ..? " അതിന് താരയൊന്നു മുഖം ചുളിച് ചുണ്ട് പിളർത്തി അതെയെന്ന് കാണിച്ചു..അവൻ അവളുടെ മുടിയിൽ തലോടി.. "ഒന്നുല്ല.. വേഗം മാറുട്ടോ.. " അവൻ ആശ്വാസവാക്കുകൾ ചൊരിഞ്ഞു..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...