വെണ്ണിലാവേ..💔: ഭാഗം 47

 

രചന: NIHAA

താര മയങ്ങി എന്ന് മനസ്സിൽ ആക്കി കൊണ്ട് തേജസ്‌ പതിയെ പുറത്തേക്ക് നടന്നു..അനുവദിച്ച സമയം അതിക്രമിച്ചതിനാൽ തന്നെ അവിടുത്തെ നേഴ്സ് അവനെ ഒന്ന് കടുപ്പിച്ചു നോക്കി.. അതൊന്നും അത്ര കാര്യം ആക്കാതെ തന്നെ അവൻ പുറത്തേക്ക് നടന്നു..പുറത്തു എത്തിയതും അവൻ ഒന്ന് ചുറ്റും മിഴികൾ പായിച്ചു.. അന്തരീക്ഷം ശാന്തം ആണ്..അവൾക് കുഴപ്പം ഒന്നും ഇല്ലെന്ന് അറിഞ്ഞത് മുതൽ ഓരോരുത്തരുടെയും മുഖത്തു ആശ്വാസം നിറഞ്ഞു നിൽക്കുന്നത് കാണാം.. അത് പതിയെ അവന്റെ മുഖത്തേക്കും പകർന്നു. അവന്റെ കുഞ്ഞി കണ്ണുകൾ നാല് പാടും അലഞ്ഞു.. പ്രിയപ്പെട്ട എന്തിനോ വേണ്ടി.. കുറച്ചു അകലെയായി കണ്ടു..വെണ്ണിലയുടെ അടുത്തായി കൈകൾ പരസ്പരം കൂട്ടിത്തിരുമ്മി ഇരിക്കുന്നവളെ.. അവന്റെ നേർത്ത ചൊടികൾ ഒന്ന് വിടർന്നു.. *തേജാ.. * കാതിൽ അവൾ വിളിച്ചൊരു വിളി അലയടിച്ചതും അവന്റെ ചൊടികളിൽ തത്തിയ പുഞ്ചിരിക്ക് ഒന്നുടെ ഭംഗിയേറി.. പതിയെ കാലുകൾ ചലിപ്പിച്ച തേജസ്‌ അവൾക്ക് മുന്നിൽ ആയി വന്നു നിന്നു... മുന്നിൽ ഒരു ജോഡി കാലുകൾ കാണെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു കൊണ്ട് ആമി മിഴികൾ ഉയർത്തി നോക്കി. തന്നെ ഉറ്റുനോക്കുന്ന ഒരു ജോഡി കണ്ണുകളിലേക്ക് നോക്കാൻ അവൾക്ക് മടി തോന്നി..

എന്തോ ഇതുവരെ ഇല്ലാത്തൊരു വെപ്രാളം. എന്തിനെന്നു അറിയാതെ.. "നിന്റെ ഫ്രണ്ട് എവിടെ.. " "പോ.. പോയി. " "നിനക്ക് പോകണ്ടേ. " "പോകണോ.. " "മ്മ്.. പൊക്കോ.. താരക്ക് ഇപ്പൊ ടെൻഷൻ ആകാൻ മാത്രം ഉള്ളതോന്നും ഇല്ലല്ലോ..എനിക്കും പോയെ പറ്റൂ..വാ ഞാൻ ഡ്രോപ്പ് ചെയ്യാം.. " അതിന് അവൾ തല കുലുക്കി സമ്മതിച്ചു.. "ഞാൻ അച്ഛയോട് ചോദിക്കട്ടെ.. " അത്രയും പറഞ്ഞു കൊണ്ട് തേജസ്‌ സുകുമാരന്റെ അടുത്തേക്ക് പോയി.. "അച്ഛാ.. " "പോകട്ടെ എന്നാണോ.. പൊക്കോ.. ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ഞങ്ങൾ എല്ലാവരും ഉണ്ടെല്ലോ..ഏതായാലും നീ വന്നില്ലേ.. അത്.. മതി.. " "പൊട്ടെ.. " യാത്ര പറച്ചിലോടൊപ്പം തേജസ്‌ സുകുമാരനേ ഒന്ന് ചേർത്തു പിടിച്ചു.. അയാൾ തിരിച്ചും.. ദർശൻ പുഞ്ചിരിയോടെ ആ കാഴ്ച നോക്കി.. ഇതെല്ലാം നോക്കി നിന്ന വെണ്ണില പതിയെ ദർശന്റെ നെഞ്ചിലേക്ക് ചാരി.. "എന്തെ വയ്യേ നിനക്ക്.. " അവളുടെ തലയിൽ പതിയെ തലോടി കൊണ്ട് ചോദിച്ചതും വെണ്ണിലയൊന്നു ചിണുങ്ങി കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. ദർശന്റെ ചൊടികളിൽ മനോഹരം ആയൊരു ചിരി മൊട്ടിട്ടു..

കവിളിലെ ഗർത്തങ്ങൾക്ക് ആഴം കൂടി..മിഴികൾ ചുരുങ്ങി.... അവളുടെ തലയിൽ പിടിച്ച കൈകൾ അവളെ ഒന്നുടെ വരിഞ്ഞു മുറുക്കി കൊണ്ട് തന്റെ നെഞ്ചിലേക്ക് ചേർത്തു... ലക്ഷ്മി ആണേൽ പതിയെ സുമേഷിനെ തോണ്ടി വിളിച്ചു കൊണ്ടാ ആ കാഴ്ച്ച കാണിച്ചു കൊടുത്തു..സുമേഷ്ന്റെ ചൊടികളിൽ ഒരു കള്ളച്ചിരി മൊട്ടിട്ടു.. അതെ ചിരി ലക്ഷ്മിയിലും പകർന്നു..അവരുടെ കവിളിലെ ആഴങ്ങളിലേക്ക് സുമേഷ് അസൂയയോടെ നോക്കി നിന്നു പോയി.. അത്രമേൽ ഭംഗിയായിരുന്നു ആ സ്ത്രീയുടെ ചിരിക്ക്.. ആരെയും ആകർഷിക്കാൻ കഴിയുന്നവ.... ----------- തേജസ്‌ ചിരിയോടെ അവരെ ഒന്ന് നോക്കി..ശേഷം പതിയെ തന്റെ പാതിയെയും.. ബെഞ്ചിൽ വെച്ച ബാഗ് എടുത്തു തോളിൽ ഇട്ടു വസ്ത്രം നേരെയാക്കി പോകാൻ ഒരുങ്ങുന്നവളുടെ വിരലിൽ കോർത്തു പിടിച്ചു കൊണ്ട് തേജസ്‌ മുന്നോട്ട് നടന്നു.. അപ്രതീക്ഷിതമായ അവന്റെ നീക്കത്തിൽ പകച്ചു പോയ ആമി തേജസിനെ പകപ്പോടെ ഉറ്റു നോക്കി.. കൈ മുറുകുന്നതിന് അനുസരിച്ചു ആമി അവനിൽ നിന്നുള്ള നോട്ടം മാറ്റി.. അവളുടെ ചൊടികളിൽ എന്തിനെന്നു അറിയാത്തൊരു പുഞ്ചിരി തത്തി.അതിന് ഫലം എന്നോണം കവിളിലേക്ക് പതിയെ രക്തം ഇരച്ചു കയറി.. ഹോസ്പിറ്റലിന് പുറത്ത് എത്തിയതും ഇരുവർക്കും ആശ്വാസം തോന്നി..

കാരണം ഹോസ്പിറ്റലിൽ വമിക്കുന്ന ഗന്ധം അസഹനീയം ആണ്.അൽപ്പം ശുദ്ധവായു ശ്വസിച്ച ഇരുവരും മുന്നോട്ട് നടന്നു.. അടുത്തു കണ്ട ബസ് സ്റ്റോപ്പിൽ കയറി നിന്നു.. ബസ് ഒന്നും വരുന്നില്ലെന്ന് കണ്ടതും തേജസ്‌ അവളെയും കൊണ്ട് അവിടെ ഉറപ്പിച്ച ഇരിപ്പിടത്തിൽ ഇരുന്നു.. "ഞാൻ നിന്നേ വിളിക്കാതിരിന്നപ്പോൾ ദേഷ്യം തോന്നിയോ നിനക്ക്.." അവളുടെ മുഖത്തു നോക്കാതെ എങ്ങോ നോക്കിയാണ് തേജസ്‌ ചോദിച്ചത്.. പിന്നീട് കേട്ടത് അവളുടെ തേങ്ങൽ ആയിരുന്നു.. ചോദിച്ചത് അബദ്ധം ആയ കണക്കെ നാക്ക് കടിച്ചു കൊണ്ട് തേജസ്‌ തല ചൊറിഞ്ഞു.. പതിയെ തല ചെരിച്ചു നോക്കി.. തലയും താഴ്ത്തി പിടിച്ചു തേങ്ങി തേങ്ങി കരയുന്നവളെ അവൻ പകപ്പോടെ നോക്കി.. "ആ.. ആമി.. " "എന്നേ വേണ്ടന്ന് പ.. പറഞ്ഞെല്ലോ.. " "ആര്.. " "മിഥി... ഞാൻ... ഞാൻ.. വിളിച്ചിട്ട്.. ഫോൺ... എടുക്കാ.. ത്തത് കൊണ്ട്.. പറയാ.. നിനക്ക്.. വേറെ പെണ്ണിനെ.. കിട്ടി കാണും എന്ന്.... " തേങ്ങി കൊണ്ട് പറഞ്ഞൊപ്പിക്കുന്നവളെ അവൻ പകപ്പോടെ നോക്കി.. ആ പറഞ്ഞവളെ പ്രകാനും മറന്നില്ല.. "എടി.. കരയല്ലേ.. ഞാൻ പറയട്ടെ.. " വേണ്ടെന്നും തലയാട്ടി വീണ്ടും കരയാൻ നിൽക്കുന്നവളെ കാണെ അവൻ ദീർഘമായി ശ്വസിച്ചു.. "ഒന്ന് പറയുന്നത് കേൾക്ക്‌ എന്റെ ആമി..

അവിടെ എപ്പോഴും ഫോൺ അവൈലബിൾ അല്ല.. " "ട്രൈനിങ്ങിന് പോകുമ്പോൾ എന്നോട് എന്താ പറയാഞ്ഞേ.. " കണ്ണൊക്കെ തുടച്ചു അവനെ തുറിച്ച കണ്ണുകളോടെ ആമി നോക്കി.. ചോദിച്ചു.. തേജസ്‌ ഒന്ന് പകച്ചു.. "അ.. അ.. അത് പിന്നേ.. പോകുന്നത് പറഞ്ഞാൽ നിനക്ക് സങ്കടം ആയാലോ 😁..സത്യം ആയിട്ടും.. " 'അല്ലാതെ എന്നോട് സ്നേഹം ഇല്ലാത്തത് കൊണ്ട് അല്ല.. " അവന് നേരെ കെറുവിച്ചു കൊണ്ട് അവൾ പിറുപിറുത്തു. "ഏയ്‌..ഞാൻ അങ്ങനെ ചെയ്യോ ആമി.. നിന്റെ തേജയല്ലേ ഞാൻ.. " ആദ്യം നിഷ്കുവായി പറഞ്ഞവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചതും ആമി പകപ്പോടെ പതിയെ നീങ്ങി ഇരുന്നു.. 'ആ സിറ്റുവേഷനിൽ വിളിച്ചു പോയതാ.. അല്ലാതെ മനഃപൂർവം ആയിരുന്നില്ല. .ചെക്കൻ അത് കാര്യം ആയിട്ട് എടുത്തു.കൃഷ്ണാ.. കാത്തോളണേ.. ' മനസ്സിൽ പറഞ്ഞു കൊണ്ട് ആമി തേജസിനെ നോക്കാതെ ഇരുന്നു.. തന്നിലേക്ക് അടുത്തു വരുന്ന അവന്റെ സാനിധ്യം അവൾക്ക് അറിയാമായിരുന്നു.. എങ്കിലും ഒന്നും അറിയാത്തവളെ പോലെ ഇരുന്നു..തന്റെ കഴുത്തിൽ പതിക്കുന്ന ചുടു നിശ്വാസം അറിയവേ ഉമിനീർ ഇറക്കി കൊണ്ട് അവൾ ഒന്നുടെ നീങ്ങി ഇരുന്നു.. വീണ്ടും അവൻ ഇരുന്നതും നീങ്ങാൻ പോയവളുടെ അരയിലൂടെ ഇരുകൈകളും ചുറ്റി കൊണ്ട് തേജസ്‌ തന്നിലേക്ക് വലിച്ചിട്ടു.. "ഇനിയും നീങ്ങിയാൽ നിലത്ത് സ്റ്റിക്കർ ആകും.. " കണ്ണും തള്ളി നോക്കുന്നവളുടെ മൂക്കിൽ ഒന്ന് മൂക്ക് ഉരസി കൊണ്ട് കണ്ണ് ചിമ്മി പറഞ്ഞു.. .

അവന്റെ ആ നീക്കം ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ ആമിയുടെ നീല മിഴികൾ ഒന്നുടെ പുറത്തേക്ക് തുറിച്ചു.. "ഇങ്ങനെ നോക്കല്ലേടി ആമിച്ചി.. " അതിനും ഒന്നും പറയാതേ ആമി അവന്റെ കൈപ്പിടിയിൽ നിന്ന് ഊരി പോരാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു..അവൾ മുറുക്കം അഴിക്കുന്നതിന് അനുസരിച്ചു അവൻ കൂട്ടി കൊണ്ട് ഇരുന്നു.. അവസാനം തോറ്റു പോയ കണക്കെ ആമി അവനെ ചുണ്ട് പിളർത്തി നോക്കി.. തേജസിന്റെ ചുണ്ടിൽ ഒരു വിജയച്ചിരി വിടർന്നു.. അവന്റെ ചുണ്ടിലേക്ക് ഉറ്റു നോക്കിയ ആമി മുഖം തിരിച്ചു കൊണ്ട് മുൻപോട്ട് നോക്കി നിന്നു.തന്റെ അരയിൽ ഉള്ള പിടുത്തത്തിലേക്ക് അവളുടെ മിഴികൾ പാഞ്ഞു.. അവളുടെ ചുണ്ടുകൾ ഒന്ന് പുച്ഛത്തോടെ കോടി.. എങ്കിലും അവളുടെ ചുണ്ടിൽ ആരും കാണാത്തൊരു ചിരി വിരിഞ്ഞിരുന്നു..അത്രമേൽ മനോഹരം ആയ ഒന്ന്..... °°°°°°°°°°°° ബസ് വന്നതും തേജസ്‌ ആമിയെയും കൊണ്ട് കയറി..ഇരുട്ട് ആകാൻ ആയത് കൊണ്ട് തന്നെ നല്ല തിരക്ക് ഉണ്ടായിരുന്നു.. സ്റ്റുഡന്റസ്, ടീച്ചേർസ്, തുടങ്ങി അനവധിയാളുകൾ.. ഒരുവിധം തിക്കി തിരക്കി കയറിയ തേജസ്‌ ആമിയേ വിൻഡോക്ക് അടുത്തായി നിർത്തി കൊണ്ട് അവളുടെ തൊട്ട് അടുത്തായി അവനും എങ്ങനെ ഒക്കെയോ സ്ഥലം ഒപ്പിച്ചു..തിക്കും തിരക്കും ആയി ബസ് പോകുന്നതിന് അനുസരിച്ചു ഉലയാനും.. ഉന്തും തള്ളും അനുസരിച്ചു തേജസ്‌ ആമിയിലേക്ക് ചാഞ്ഞു കൊണ്ട് ഇരുന്നു..തേജസിന്റെ ഇരുകൈകളും ആമിക്ക് പിറകിൽ ഉള്ള കമ്പിയിൽ മുറുകി..

ആമി അവന്റെ കരവലയത്തിൽ ഒതുങ്ങി നിന്നു.മുഖത്തു പതിക്കുന്ന അവന്റെ ചുടു നിശ്വാസം അവളുടെ ഹൃദയതാളത്തിന് വേഗത കൂട്ടി.. അവളുടെ പുറം പിറകിലെ കമ്പിയിൽ അമർന്നു.. നോവുന്നുണ്ടേൽ പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.തേജസിന് എവിടെ നിന്നോ നല്ലൊരു തള്ള് കിട്ടിയതും അവൻ ആമിയിലേക്ക് അമർന്നു..അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർന്നു.. ക്രമാതീതമായ അവന്റെ ഹൃദയതാളം ശ്രവിച്ച ആമി അവന്റെ ഷർട്ടിൽ പിടി മുറുക്കി..തേജസ്‌ അവളെ ഒരു കൈ കൊണ്ട് മുറുകെ പിടിചു.. മറുകൈ കമ്പിയിലും മുറുക്കി. °°°°°°°°°°°°° ഹോസ്റ്റൽ ഗേറ്റ് കടക്കാൻ മടി കാണിച്ചു കൊണ്ട് തന്നെ തിരിഞ്ഞു നോക്കി പോകുന്നവളെ കാണെ അവന്റെ ചൊടികൾ ഒന്ന് വിടർന്നു.. 'ആമി.. ' അവൻ പതിയെ വിളിച്ചു.. കേട്ട പാടെ വെട്ടി തിരിഞ്ഞ ആമി അവനെ വിടർന്ന കണ്ണാലെ നോക്കി.. "എന്താ.. " "അതിന് നിന്നേ ആര് വിളിച്ചു.. " ചുണ്ടിനടിയിൽ ചിരി ഒളിപ്പിച്ചു കൊണ്ട് അവൻ സംശയത്തോടെ ചോദിച്ചതും ആമിയുടെ മുഖം കുനിഞ്ഞു.. ചുണ്ട് കടിച്ചു പിടിച്ചു പൊട്ടി വരുന്ന കരച്ചിലിനെ നിയന്ത്രിച്ചു.. ..മിഴികൾ നിറഞ്ഞു തുളുമ്പാതിരിക്കാൻ അവൾ പാട് പെടുകയായിരുന്നു.. "അകത്തേക്ക് പോകാൻ നോക്ക്.. " ഒരുവിധം ചിരി മറച്ചു കൊണ്ട് അവൻ ഗൗരവത്തോടെ പറഞ്ഞതും അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി കൊണ്ട് അവൾ തിരിഞ്ഞു നടന്നു.. "ആമി.. " "വേണ്ടാ.. വിളിക്കണ്ട.. എന്നിട്ട് വിളിച്ചിട്ടില്ല എന്ന് പറയാൻ അല്ലെ.. പൊക്കോ.. എനിക്ക് കാണണ്ട.. "

തേങ്ങി കൊണ്ട് പദം പറയുന്നവളെ അവൻ ചിരിയോടെ നോക്കി..തലയും താഴ്ത്തി തിരിഞ്ഞു നോക്കാതെയാണ് ഈ പറയുന്നത്.. അവന് ചിരി ഇങ്ങെത്തിയിരുന്നു.. "ആമി.." "എന്താ.. " ചോദ്യത്തിൽ അൽപ്പം നിരാശ പടർന്നിരുന്നു.. "Love you.. ❤️" "ഹേ... " ഞെട്ടി കൊണ്ട് അവൾ തിരിഞ്ഞു നോക്കി.. പോക്കറ്റിൽ കയ്യിട്ടു കൊണ്ട് കള്ളച്ചിരിയോടെ നോക്കുന്നവനെ അവൾ ഒന്ന് കണ്ണ് വിടർത്തി നോക്കി.. ശേഷം ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ട് അവൾ ഉത്സാഹത്തോടെ ഗെറ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു... അവളുടെ പോക്ക് ഒന്ന് നോക്കി നിന്ന തേജസ്‌ തിരികെയും.... °°°°°°°°°°°° "അച്ഛാ കരഞ്ഞോ.. " Q തന്നെ ചിരിയോടെ നോക്കി നിൽക്കുന്ന സുകുമാരനെ സൂക്ഷിച്ചു നോക്കിയ താര ചോദിച്ചു.. ആ ചോദ്യം ഓർക്കാപ്പുറത്ത് ആയത് കൊണ്ട് തന്നെ അയാൾ ഒന്ന് ഞെട്ടി.. "കരയെ ഞാനോ.. ഒന്ന് പോ പെണ്ണെ.. " "കള്ളവാ.. കരഞ്ഞു.. എന്റെ അച്ഛാ കരഞ്ഞു.. ഇല്ലേ. നെഞ്ച് പൊട്ടി കരഞ്ഞില്ലേ അച്ഛൻ.. " ഇടറിയ സ്വരത്തോടെ അവൾ ചോദിച്ചതും സുകുമാരൻ അവളെ ഉറ്റു നോക്കി.. കാരണം തന്റെ കണ്ണ് നിറഞ്ഞാൽ പെട്ടന്ന് കണ്ട് പിടിക്കാൻ താരയും തേജസും മുന്നിൽ ആണ്..അവരിൽ നിന്ന് രക്ഷപ്പെടുക എളുപ്പം അല്ല.. "ആര് പറഞ്ഞു.. " അയാൾ ചിരിയോടെ ചോദിച്ചു.. "പിന്നേ എങ്ങനെയാ ആ കൺപോള വീർത്തത്. കൺതടം കരുവാളിച്ചത്.. ഹേ..? ' ഒരു കുറ്റവാളിയേ ചോദ്യം ചെയ്യുന്ന പോൽ അവൾ കുത്തി കുത്തി ചോദിച്ചു കൊണ്ട് ഇരുന്നു.. സുകുമാരൻ അവളിൽ നിന്ന് ഒളിക്കാൻ പാട് പെട്ടു..

"ഞാൻ കരഞ്ഞിട്ടൊന്നും ഇല്ലെടി.. ചിലപ്പോൾ പൊടി വീണത് ആകും.." എങ്ങോ നോക്കി കള്ളം പറയുന്ന അയാളെ നോക്കി താര കിടന്നു.. "അതിന് മാത്രം പൊടിയുണ്ടോ ഈ ഹോസ്പിറ്റലിൽ..? ഹേ.. " അൽപ്പം പരിഹാസം നിറച്ചു.. എന്നാൽ വേദനയോടെ ഉള്ളോരു ചോദ്യം.. "ഉണ്ടാവുമായിരിക്കും.. " എങ്ങോ നോക്കി മറുപടി പറയുന്ന അയാളെ താര ഉറ്റു നോക്കി..തന്നിൽ നിന്ന് മറയാൻ പാട് പെടുന്ന അയാളെ അവൾ വേദനയോടെ നോക്കി..അയാളുടെ തല തന്നെ താന്നു പോയിരുന്നു.. ഒരു കുറ്റവാളിയേ പോലെ തെറ്റ് ചെയ്തവനെ പോലെ.. 'സോറി.. കാർ വരുന്നത് ശ്രദ്ധിച്ചില്ല.. " പതിഞ്ഞ സ്വരത്തിൽ മാപ്പ് അപേക്ഷിക്കുന്നവളുടെ വിരിനെറ്റിയിൽ ആ പിതാവ് അൽപ്പം കുനിഞ്ഞു കൊണ്ട് ചുണ്ട് അമർത്തി.. അയാളിൽ നിന്നൊരു തുള്ളി ചുടു കണ്ണുനീർ അവളുടെ നെറ്റിത്തടത്തിൽ തട്ടി തെറിച്ചു. അവ തന്നെ ചുട്ടു പൊള്ളിക്കുന്നതായി തോന്നി താരക്ക്.. സുകുമാരൻ വീണ്ടും കുനിഞ്ഞു.. അവളുടെ ഉണ്ടകവിളിൽ പതിയെ ചുണ്ട് അമർത്തി.. വാത്സല്യത്തോടെ.. അതിലുപരി തന്റെ ചോരയോട് ഉള്ള അഗാധമായ സ്നേഹത്തോടെ...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...