വിരൽത്തുമ്പിലാരോ : ഭാഗം 21

 

രചന: ശിവാ എസ് നായർ

ശ്രീഹരിയെയും കൂട്ടി സുധീഷ് അർച്ചനയ്ക്കരികിലേക്ക് നടന്നു. അവർ ചെല്ലുമ്പോൾ ഭിത്തിയിലേക്ക് നോട്ടമെറിഞ്ഞ് മറുവശം ചരിഞ്ഞുകിടക്കുകയായിരുന്നു അർച്ചന. "അർച്ചനാ..." ശ്രീഹരി മെല്ലെ വിളിച്ചു. അവന്റെ ശബ്ദം കേട്ടതും ഞെട്ടിപ്പിടഞ്ഞവൾ തിരിഞ്ഞുനോക്കി. "ശ്രീയേട്ടാ..." അവളുടെ അധരങ്ങൾ വിറപൂണ്ടു. അർച്ചനയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവൻ വരുമെന്ന് സുധീഷ് പറഞ്ഞിരുന്നെങ്കിലും അവളത് വിശ്വസിച്ചിരുന്നില്ല. ഇപ്പോൾ തൊട്ടരികിൽ ശ്രീഹരിയെ കണ്ടപ്പോൾ അർച്ചനയ്ക്ക് ഇരട്ടി സങ്കടമായി. തങ്ങൾ രണ്ടാളും ചെയ്ത തെറ്റിന്റെ അനന്തര ഫലമാണ് തന്റെ അമ്മ ഹൃദയം പൊട്ടി മരിക്കാനിടയായത്. ശ്രീഹരി പതിയെ നടന്നുവന്ന് അവളുടെ അരികിലായി ഇരുന്നു. അവനെ കണ്ടപ്പോൾ നിത്യ എഴുന്നേറ്റ് മാറിനിന്നു. "അർച്ചനാ... നീയിങ്ങനെ സങ്കടപ്പെട്ടിരിക്കരുത്. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി അതിനെപ്പറ്റി ഓർത്ത് കരഞ്ഞിരുന്നിട്ട് കാര്യമില്ല. നിന്റെ കൂടെ ഞങ്ങളെല്ലാരുമില്ലേ,

അതുകൊണ്ട് ഒറ്റയ്ക്കായിപ്പോയെന്നൊരു തോന്നൽ വേണ്ട." ശ്രീഹരിയുടെ സമാധാന വാക്കുകൾക്കൊന്നും അവളുടെ ദുഃഖത്തെ ശമിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. അമ്മയുടെ വേർ-പാട് നൽകിയ മു-റിവ് അവളുടെ മനസ്സിൽ നിന്നും അത്രപെട്ടെന്നൊന്നും മാഞ്ഞുപോകുന്നതല്ല. കുറ്റ-ബോധത്താൽ നീ-റി നീ-റിയുള്ള ജീ-വിതമാണ് ഇനി തന്നെ കാത്തിരിക്കുന്നതെന്ന സത്യം ഒരു നടു-ക്കത്തോടെയാണ് അവൾ തിരിഞ്ഞച്ചറിഞ്ഞത്. അപ്പോഴും ശ്രീഹരിയെ വെറുക്കാൻ അർച്ചനയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇനി തനിക്ക് ആകെയുള്ള ആശ്രയം ശ്രീയേട്ടനാണ്, തന്റെ മക്കളുടെ അച്ഛൻ. ശ്രീഹരിയെ സത്യാവസ്ഥ ബോധ്യപ്പെടുത്തി തന്നെയും ഒപ്പം കൂട്ടണമെന്ന് പറയണമെന്നവൾ തീരുമാനിച്ചു. ശ്രീയേട്ടന് ജോലിയില്ലെങ്കിലും ഇപ്പോൾ തനിക്കൊരു ജോലിയുണ്ട്. അതുകൊണ്ട് ആ പ്രശ്നത്തിനൊരു പരിഹാരമായി. സ്കാനിംഗ് റിപ്പോർട്ട്‌ കാണിച്ചാൽ ശ്രീയേട്ടന് സത്യം മനസിലാകും, ഞാൻ പറഞ്ഞത് കള്ളമല്ലെന്ന്. അമ്മയ്ക്ക് വേണ്ടി ഇനി എനിക്ക് ചെയ്യാൻ ഇത് മാത്രമേയുള്ളൂ.

കാലുപിടിച്ചിട്ടാണെങ്കിലും ശ്രീയേട്ടന്റെ തീരുമാനം മാറ്റിയേപ്പറ്റു. പ്രെ-ഗ്നൻസി അബോ-ർട്ട് ചെയ്യാൻ പറ്റാത്ത സ്ഥിതിക്ക് ഈ കുഞ്ഞുങ്ങളെ പ്രസ-വിച്ചു വളർത്തുമ്പോൾ ശ്രീയേട്ടനും ഒപ്പം ഉണ്ടാവണം. പലവിധ ചിന്തകൾ അർച്ചനയുടെ മനസ്സിലൂടെ കടന്നുപോയി. "നീ റെസ്റ്റെടുക്ക്, ഞാൻ പുറത്തുണ്ടാകും..." അവളുടെ കവിളിലൊന്ന് തട്ടി ആശ്വസിപ്പിച്ചുകൊണ്ട് സുധീഷിനൊപ്പം ശ്രീഹരി പുറത്തേക്ക് നടന്നു. മിഴികൾ നിറച്ച് അവൻ പോകുന്നതും നോക്കി അവൾ കിടന്നു. അത്രയും നേരം അവിടെ നടന്നതൊക്കെ വീക്ഷിച്ചുകൊണ്ട് നിശബ്ദയായി നിൽക്കുകയായിരുന്നു നിത്യ. ശ്രീഹരിയും സുധീഷും പുറത്തേക്ക് പോയതും അവൾ അർച്ചനയ്‌ക്കരികിൽ വന്നിരുന്നു. "അച്ചു എന്താ നിന്റെ ഉദ്ദേശം?" നിത്യ ചോദിച്ചു. "എന്തുദ്ദേശം?" ചോദ്യം മനസ്സിലാവാതെ അർച്ചന അവളെ മിഴിച്ചുനോക്കി. "നിന്റെ അമ്മ മരി-ക്കാൻ കാരണക്കാരനായ വ്യക്തിയാണ് ഇപ്പോ ഇവിടുന്നങ്ങോട്ട് ഇറങ്ങിപ്പോയത്. ഇത്രയൊക്കെ നടന്നിട്ടും അയാളെ ഇങ്ങനെ മനസ്സിലിട്ട് നടക്കാൻ നിനക്കെങ്ങനെ സാധിക്കുന്നു.?" നിത്യയ്ക്ക് കലശലായ ദേഷ്യം വന്നിരുന്നു.

"നിത്യാ... എന്റെ അമ്മയുടെ മര-ണത്തിന് കാരണം ശ്രീയേട്ടൻ മാത്രമല്ല, ഞാനും തെറ്റ് ചെയ്തില്ലേ. അപ്പോ ശ്രീയേട്ടനെ മാത്രമായിട്ടെങ്ങനെ കുറ്റ-പ്പെടുത്താൻ സാധിക്കും. ശ്രീയേട്ടൻ എന്നെ ബലാ-ൽക്കാരം ചെയ്തതല്ലല്ലോ, ഞാനും കൂടി അറിഞ്ഞുവച്ച് ചെയ്തുപോയ തെറ്റാണ്. അതിന് മറ്റൊരാളെ പഴിചാരിയിട്ട് എന്ത് പ്രയോജനമാണുള്ളത്. എന്റെ അമ്മയുടെ മര-ണത്തിനുത്തരവാദി ഞാനാണ്, ആ കുറ്റ-ബോധം എന്റെ മര-ണം വരെ എന്നെ വേട്ടയാടികൊണ്ടിരിക്കും. ഇതിൽ നിന്നും എനിക്കൊരു മോ-ചനമില്ല നിത്യ." അർച്ചനയുടെ കണ്ഠമിടറി. "ഈ സമയത്ത് ഇങ്ങനെയൊന്നും ചോദിക്കാൻ പാടില്ലാത്തതാണ് എന്നാലും ഞാൻ ചോദിക്കുവാ ഇനിയും അയാളുടെ പിന്നാലെ പോകാനാണോ നിന്റെ മനസ്സിലിരിപ്പ്.?" നിത്യയുടെ ചോദ്യം കേട്ടതും അർച്ചന അവളെ നോക്കി ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു. "എന്റെ മക്കൾക്ക് അവരെ അച്ഛനെ വേണ്ടേ. ഞാൻ പ്രെ-ഗ്നന്റാണെന്നറിഞ്ഞാൽ ശ്രീയേട്ടൻ എന്നെ സ്വീകരിക്കും. അല്ലാതെ എനിക്കുമുന്നിൽ വേറെ വഴിയില്ലല്ലോ നിത്യ. അങ്ങനെയെങ്കിലും എന്റെ അമ്മയുടെ ആ-ത്മാവിന് ശാന്തി കിട്ടട്ടെ." "എന്തിന്റെ പേരിലായാലും നിന്നെ വേണ്ടെന്ന് വച്ച ഒരുത്തന്റെ പുറകെ നീയിങ്ങനെ നാണംകെട്ട് പോകരുത്.

അത് നിന്റെ അമ്മയുടെ ആ-ത്മാവിന് പോലും സഹിക്കില്ല. ഞാൻ പറയാനുള്ളത് പറഞ്ഞു, ബാക്കിയൊക്കെ നിന്റെ ഇഷ്ടം." അർച്ചനയുടെ തീരുമാനത്തിനോട് യോജിക്കാൻ നിത്യയ്ക്ക് കഴിഞ്ഞില്ല. "നിത്യ... എനിക്കിപ്പോ ആരുമില്ല. ഈ അവസ്ഥയിൽ നീ കൂടി എന്നെ കുറ്റ-പ്പെടുത്തരുത്." അർച്ചനയുടെ സ്വരം ചിലമ്പിച്ചിരുന്നു. "സോറി ഡി... നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല." അർച്ചനയെ തന്റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചുകൊണ്ട് നിത്യ പറഞ്ഞു. ************** അനീഷിനും സുധീഷിനുമൊപ്പം ഹോസ്-പിറ്റൽ കാന്റീനിലേക്ക് വന്നതായിരുന്നു ശ്രീഹരി. നിത്യയ്ക്കും അർച്ചനയ്ക്കും കുടിക്കാനുള്ള ചായ ഫ്ലാസ്ക്കിലാക്കി വാങ്ങികൊണ്ട് അനീഷ് അവർക്കടുത്തേക്ക് പോയി. സുധീഷ്, ഇരുവർക്കുമായി ഓരോ ചായയ്ക്ക് പറഞ്ഞ ശേഷം ശ്രീഹരിയെയും കൂട്ടി ഒരൊഴിഞ്ഞ കോണിലേക്ക് ഇരുന്നു. രോഗികളുടെ കൂടെയുള്ള കൂട്ടിരിപ്പുക്കാരൊക്കെ ഫ്ലാസ്കിൽ ചായ വാങ്ങി പോകുന്നുണ്ടായിരുന്നു. സപ്ലെയർ അവരിരുന്ന മേശയ്ക്കരികിലേക്ക് ചായയുമായി വന്നു. രണ്ടുപേരും പരസ്പരം ഒന്നുംമിണ്ടാതെ ചായ മൊത്തിക്കുടിച്ചു. ഇടയ്ക്കിടെ സുധീഷിന്റെ നോട്ടം ശ്രീഹരിയെ തേടിച്ചെന്നു.

പലപ്രാവശ്യം അർച്ചനയുടെ കാര്യം അവനോട് സംസാരിക്കാമെന്ന് വിചാരിച്ചെങ്കിലും പിന്നീടവൻ അത് വേണ്ടെന്ന് വച്ചു. തല്ക്കാലം അനിതയുടെ മര-ണാനന്തര ചടങ്ങുകളൊക്കെ കഴിഞ്ഞശേഷം ശ്രീഹരിയോട് സമാധാനത്തിൽ കാര്യങ്ങൾ പറയാമെന്ന് സുധീഷ് മനസ്സിലുറപ്പിച്ചു. ************** പത്തുമണിയോടെ അനിതയുടെ മൃത-ദേ-ഹവുമായി അവർ അർച്ചനയുടെ വീട്ടിലെത്തിച്ചേർന്നു. സമീറിൽ നിന്നും വിവരങ്ങളറിഞ്ഞ അയൽക്കാരും നാട്ടുകാരുമൊക്കെ മര-ണമന്വേഷിച്ച് എത്തിത്തുടങ്ങിയിരുന്നു. വരുന്നവർക്കൊക്കെ അർച്ചനയുടെ കാര്യം മാത്രമേ പറയാനുണ്ടായിരുന്നുള്ളു. സഹതാപത്തോടെയുള്ള നോട്ടങ്ങൾ അവളെ തേടിയെത്തി. ചെറിയ പ്രായത്തിൽ തന്നെ അമ്മ മ-രിച്ച് അനാഥയായ പെൺകുട്ടി ഇനിയെങ്ങനെ മുന്നോട്ട് ജീവിക്കുമെന്നായിരുന്നു അവരുടെയൊക്കെ ആശങ്ക. പെട്ടെന്നുണ്ടായ അനിതയുടെ ഹൃദ-യാഘാ-തത്തെ തുടർന്നുള്ള മ-രണവും ചർച്ചാവിഷയമായി മാറി. ആർക്ക്, എപ്പോ എന്ത് സംഭവിക്കുമെന്നൊന്നും പറയാൻ പറ്റില്ല. കണ്ണടച്ച് തുറക്കുന്ന നിമിഷത്തിലല്ലേ ആരോ-ഗ്യത്തോടെ നടക്കുന്നവർ പോലും കുഴ-ഞ്ഞുവീഴു-ന്നതും മ-രിക്കുന്നതും. ഒരുപക്ഷേ അനിതയ്ക്ക് നേരത്തെ തന്നെ നെ-ഞ്ചുവേ-ദന വന്നിരിക്കാം, ആരോടും പറഞ്ഞിട്ടുണ്ടാവില്ല. ഇടയ്ക്ക് അയല്പക്കത്തെ രമ പറയുന്ന കേട്ടായിരുന്നു,

അവളോട് എപ്പോഴോ അനിതേച്ചി നെ-ഞ്ചുവേ-ദന വരാറുണ്ടെന്ന് പറയുമായിരുന്നെന്ന്. ആദ്യമേ ആശു-പത്രി-യിൽ കൊണ്ടുപോയി കാണിച്ചിരുന്നെങ്കിൽ ജീവ-നെങ്കിലും ബാക്കി കാണുമായിരുന്നു. ആ പെങ്കൊച്ച് അനാഥയാവുകയുമില്ലായിരുന്നു. ചർച്ചകൾ ഈവിധം നീണ്ടുപോയി. അനിതയുടെ മൃത-ദേ-ഹത്തിനരികിൽ കരഞ്ഞുതളർന്ന് അർച്ചനയിരുന്നു. അവളുടെ അടുത്ത് തന്നെ നിത്യയുമുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അവൾ നിത്യയുടെ മടിയിലേക്ക് കുഴ-ഞ്ഞുവീണി-രുന്നു. എഴുന്നേറ്റിരിക്കാനുള്ള ശേഷി പോലും അവളുടെ ശരീ-രത്തിനുണ്ടായിരുന്നില്ല. കണ്ടുനിന്നവർക്കൊക്കെ അർച്ചനയൊരു നൊമ്പരമായി മാറി. അവളുടെ അവസ്ഥ കണ്ടപ്പോൾ ശ്രീഹരിക്കും സഹതാപം തോന്നി. അധികമാരും വരാനില്ലാത്തത് കൊണ്ട് ബോ-ഡി എടുക്കാൻ തീരുമാനമായി. എല്ലാത്തിനും നേതൃത്വം വഹിച്ചുകൊണ്ട് സമീർ അവിടെത്തന്നെ ഉണ്ടായിരുന്നു. അയാൾക്ക് സഹായമായി സുധീഷും അനീഷും ഒപ്പം കൂടി. അനിതയുടെ ബോ-ഡി ആം-ബുല-ൻസിൽ കയറ്റി ശ്മ-ശാന-ത്തിലേക്ക് കൊണ്ടുപോയി. വന്ന ആളുകളൊക്കെ പലവഴി പിരിഞ്ഞു. രാവിലെ മുതൽ ഒന്നും കഴിക്കാതെ ഒരേ കിടപ്പ് കിടക്കുകയാണ് അർച്ചന.

ഹോസ്-പിറ്റലിൽ വച്ച് അനീഷ് വാങ്ങിക്കൊടുത്ത ചായ മാത്രമാണ് അന്നത്തെ ദിവസം അവൾ ആകെ കുടിച്ചത്. സമീറിന്റെ ഭാര്യ ഫാത്തിമ കഞ്ഞിയുണ്ടാക്കി കൊണ്ടുവന്ന് അവളെ കഴിക്കാനായി നിർബന്ധിച്ചു. ആദ്യമൊക്കെ അവൾ വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവിൽ ഫാത്തിമയുടെ കൈയിൽ നിന്നും നിത്യ പാത്രം വാങ്ങി, സ്പൂണിൽ കഞ്ഞി കോരി അർച്ചനയ്ക്ക് കൊടുക്കാൻ തുടങ്ങി. വാ തുറക്കാൻ കൂട്ടാക്കാതിരുന്ന അർച്ചനയെ അവൾ നന്നായി ശകാരിച്ചു. മുഴുവനായും കഴിച്ചില്ലെങ്കിലും പാത്രത്തിൽ എടുത്തിരുന്ന കഞ്ഞി പകുതി മുക്കാലും നിത്യ, അർച്ചനയെ കൊണ്ട് കഴിപ്പിച്ചു. ബാക്കി വന്നത് മേശപ്പുറത്ത് അടച്ചുവച്ചു. കുറച്ചുകഴിഞ്ഞ് അത് മുഴുവനും കഴിച്ചുതീർക്കണമെന്ന് നിത്യ പറഞ്ഞു. "ഞാനൊന്ന് വീടുവരെ പോയിട്ടുവരാം. മക്കൾ വീട്ടിൽ ഒറ്റയ്ക്കേയുള്ളൂ. ഇന്നലെ അയല്പക്കത്തെ ഒരു ചേച്ചിയെ നോക്കാൻ ഏൽപ്പിച്ചു വന്നതാ. ഈ നേരംവരെ ഒന്നു വിളിച്ചു തിരക്കാനും പറ്റിയില്ല. ഞാൻ പോയി വീടൊക്കെ അടിച്ചുവാരി മക്കൾക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കികൊടുത്തിട്ട് രാത്രിയാകുമ്പോൾ വരാം." വീട്ടിൽ മക്കൾ തനിച്ചായതുകൊണ്ട് വൈകുന്നേരമായപ്പോൾ ഫാത്തിമ വീട്ടിലേക്കൊന്ന് പോയി വരാമെന്ന് അർച്ചനയോടും നിത്യയോടുമായി പറഞ്ഞു. "ചേച്ചി ഓടിനടന്ന് ബുദ്ധിമുട്ടണ്ട... ഇവിടെയിപ്പോ ഇവൾക്ക് കൂട്ടായിട്ട് ഞാനുണ്ടല്ലോ.

കുറച്ചുദിവസം അർച്ചനയ്ക്കൊപ്പം ഞാനിവിടെത്തന്നെ കാണും. ചേച്ചി നാളെ വന്നാമതി. ഇന്നലെ മൊത്തം ഹോസ്-പിറ്റലിൽ ഉറക്കമൊഴിഞ്ഞിരുന്നതല്ലേ, ക്ഷീണം കാണും." " നിങ്ങളെ രണ്ടാളെ ഇവിടെ തനിച്ചാക്കി പോകാൻ മടിയുണ്ടേ." "അതൊന്നും സാരമില്ല ചേച്ചി, അർച്ചനയുടെ കൂടെ ഞാനില്ലേ. പിന്നെ അപ്പുറത്തൊക്കെ ആളുകളില്ലേ." "വീട്ടിൽ മക്കൾ ഒറ്റയ്ക്കല്ലേ ചേച്ചി, ചേച്ചി പൊയ്ക്കോ. രാത്രി വരാൻ നിൽക്കണ്ട. എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ വിളിക്കാം." അർച്ചനയാണ് അത് പറഞ്ഞത്. അവരുടെ നിർബന്ധത്തിന് വഴങ്ങി മനസ്സോടെയല്ലെങ്കിലും ഫാത്തിമ വീട്ടിലേക്ക് പോകാനിറങ്ങി. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ മടിക്കേണ്ട, രാവിലെ വരാം എന്നുപറഞ്ഞ ശേഷം ഫാത്തിമയെയും കൂട്ടി സമീർ യാത്ര പറഞ്ഞിറങ്ങി. അർച്ചനയുടെ വീട്ടിലിപ്പോ സുധീഷും, ശ്രീഹരിയും, അർച്ചനയും നിത്യയും മാത്രമാണുള്ളത്. അനീഷ്, വീട്ടിലേക്ക് അവർക്ക് അത്യാവശ്യമായ സാധനങ്ങൾ വാങ്ങാൻ പോയിരിക്കുകയായിരുന്നു. ഒന്ന് ഫ്രഷായി വരാമെന്ന് പറഞ്ഞ് നിത്യ ബാത്‌റൂമിലേക്ക് പോയി. അർച്ചന കഞ്ഞികുടിച്ച പാത്രം മേശപ്പുറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. ബാക്കി വന്ന കഞ്ഞി ചൂടൊക്കെ പോയി തണുത്തിരുന്നു. അവൾ അതെടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി. പിൻവശത്തെ വാതിൽ തുറന്ന്,

അവിടെ നിന്നിരുന്ന വാഴയുടെ ചുവട്ടിലേക്ക് പാത്രത്തിലുണ്ടായിരുന്ന കഞ്ഞി അവൾ കളഞ്ഞു. പിന്നെ ആ പാത്രം കഴുകി വച്ചശേഷം അടുക്കള വശത്ത് അനിത തലേദിവസം നനച്ചുവിരിച്ചിരുന്ന വസ്ത്രങ്ങളൊക്കെ ഓരോന്നായിയെടുത്തു. അമ്മ തന്റെ തൊട്ടടുത്ത് തന്നെ ഉള്ളതുപോലെയാണ് അവൾക്ക് തോന്നിയത്. അനിതയുടെ സാരിയും നൈറ്റിയുമൊക്കെ കണ്ടപ്പോൾ അർച്ചനയ്ക്ക് എന്തെന്നില്ലാത്ത ദുഃഖം തോന്നി. അനിതയുമൊത്തുള്ള നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി. അടുക്കള വാതിലടച്ച് കുറ്റിയിട്ട ശേഷം അനിതയുടെ വസ്ത്രങ്ങളുമായി മുറിയിലേക്ക് പോകുമ്പോഴാണ് അർച്ചന അവരുടെ സംഭാഷണം കേൾക്കാനിടയായത്. അവൾ ഒരുനിമിഷം അവിടെതന്നെ നിന്നു, പിന്നെ കാതോർത്തു. ശ്രീഹരിയോട് അർച്ചനയെപ്പറ്റി സംസാരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുധീഷ്. ഹാളിലെ സോഫയിൽ ഇരിക്കുകയാണ് രണ്ടുപേരും. ഇടയ്ക്കിടെ സുധീഷ് അവനോട് ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു. ശ്രീഹരി അതിനൊക്കെ മറുപടി പറയുന്നുണ്ട്. ശ്രീഹരിയോട് ജോലിക്കാര്യത്തെ പറ്റി ചോദിക്കുമ്പോഴാണ് അർച്ചന അതുവഴി മുറിയിലേക്ക് പോകുന്നതും അവരുടെ സംഭാഷണം ശ്രവിക്കാനിടയായതും. "നീ കുറേ നാളായില്ലേ കോച്ചിംഗ് ക്ലാസ്സിനൊക്കെ പോകാൻ തുടങ്ങിയിട്ട്. ഇപ്പോ വന്ന ലിസ്റ്റിലേതിലെങ്കിലും നിന്റെ പേരുണ്ടോ."

സുധീഷ് ശ്രീഹരിയെ നോക്കി. ശ്രീഹരിയുടെ മറുപടിക്കായി കാതോർക്കുകയായിരുന്നു അർച്ചനയും. "നിന്നോടായോണ്ട് പറയുവാ. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് എക്സാമിന്റെ റിസൾട്ട്‌ വന്നിരുന്നു. ലിസ്റ്റിൽ എന്റെ പേരുമുണ്ട്. ഈ ജോലി എന്തായാലും എനിക്ക് കിട്ടും. പിന്നെ കിട്ടിയ ശേഷം എല്ലാരോടും പറയാമെന്ന് വച്ചിട്ടാ. വീട്ടിൽ പോലും പറഞ്ഞിട്ടില്ല ഞാൻ." ശ്രീഹരിയുടെ മറുപടി കേൾക്കവേ അർച്ചനയുടെ ഉള്ളിൽ മഞ്ഞുപെയ്ത തണുപ്പനുഭവപ്പെട്ടു. അവന്റെയാ വെളിപ്പെടുത്തൽ സുധീഷിനെയും സന്തോഷപ്പെടുത്തി. എന്ത് കാരണം പറഞ്ഞാണോ ശ്രീഹരി അർച്ചനയെ ഒഴിവാക്കിയത് അതിപ്പോ ഇല്ലാതായിരിക്കുന്നു. ഉടനെതന്നെ ശ്രീഹരിക്ക് സർക്കാർ സർവീസിൽ ജോലിക്ക് കയറാനാകും. ഇനിയവന്റെ മുന്നിൽ തടസ്സങ്ങൾ ഒന്നുമില്ലെന്ന് സുധീഷ് ചിന്തിച്ചു. കാര്യങ്ങൾ കൂടുതൽ എളുപ്പമായത് പോലെ സുധീഷിന് തോന്നി. "ഒരു ജോലി കിട്ടാൻ വേണ്ടി നീ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ഇപ്പോൾ നിനക്ക് സമാധാനമായില്ലേ." "അതേടാ... കാത്തിരുന്ന് കിട്ടിയ ജോലിയാണ്." "ഇനി അർച്ചനയെ സ്വീകരിക്കാൻ നിനക്ക് യാതൊരു തടസ്സവുമില്ലല്ലോ. ഉടനെതന്നെ നിനക്ക് ജോലിക്ക് കയറാമല്ലോ." സുധീഷ് ചോദിച്ചു. "നീയെന്താ പറഞ്ഞുവരുന്നത്." ശ്രീഹരി അവനെ നോക്കി. "നിനക്ക് നല്ലൊരു ജോലി ഇല്ലാത്തോണ്ടല്ലേ ഇത്രയുംനാൾ അർച്ചനയെ ഒഴിവാക്കി നീ നടന്നിരുന്നത്.

ഇനിയിപ്പോ അതിന്റെ ആവശ്യമില്ലല്ലോ. ഇതാണ് അവളെ കൂടെകൂട്ടാൻ പറ്റിയ സമയവും." "ഞാനവളെ വിവാഹം ചെയ്യുന്നതിനെപ്പറ്റിയാണോ നീ പറയുന്നത്." ശ്രീഹരി സുധീഷിനോട് ചോദിച്ചു. "അതേ... എന്തേ? നിനക്കും അവളെ ഇഷ്ടമാണല്ലോ. പിന്നെന്താ പ്രശ്നം." "അത് നടക്കില്ല സുധി.." ശ്രീഹരി പറഞ്ഞത് കേട്ട് സുധീഷ് ഞെട്ടി. "എന്തുകൊണ്ട് നടക്കില്ല... അതിനെന്തെങ്കിലും ഒരു കാരണം വേണമല്ലോ. ഇത്രയുംനാൾ ഞാൻ വിചാരിച്ചത് നിനക്ക് ജോലിയില്ലാത്തോണ്ടാണ് അവളെ ഒഴിവാക്കിയതെന്നാണ്. ഇപ്പോൾ നിനക്ക് ജോലിയായി. ഇനിയെന്താ നിന്റെ മുന്നിലെ തടസ്സം. പണ്ടുമുതലേ ഞാനിത് ചോദിക്കുമ്പോൾ നീ ഒഴിഞ്ഞുമാറിയിട്ടേ ഉള്ളു. ഇന്നെനിക്ക് ഇതിനൊരുത്തരം കിട്ടിയേ പറ്റു." സുധീഷിന്റെ സ്വരം കടുത്തിരുന്നു. "പറയാം..." ശ്രീഹരി അവനെയൊന്ന് നോക്കി. എല്ലാം കേട്ടുകൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു അർച്ചന. ശ്രീഹരി തന്നെ ഒഴിവാക്കാനുള്ള കാരണം സുധീഷിനോട് പറയുന്നത് കേട്ട് അവളുടെ ഹൃദയം പൊ-ള്ളിപ്പിട-ഞ്ഞു. ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്നവൾ പൊട്ടിക്കരഞ്ഞു. അർച്ചനയുടെ ഹൃദ-യത്തിനും മനസ്സിനും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അവൾ കേട്ട സത്യങ്ങൾ. "ഇനിയൊരിക്കലും അർച്ചന ശ്രീയേട്ടന്റെ ജീവിതത്തിലേക്ക് വരില്ല... എന്റെ അമ്മയെ പോലും മറന്ന് നിങ്ങളെ അന്ധമായി സ്നേഹിച്ചതിന് എനിക്കിതുതന്നെ കിട്ടണം. നിങ്ങളിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല ശ്രീയേട്ടാ." കരച്ചിൽ ശബ്ദം പുറത്തുകേൾക്കാതിരിക്കാനായി തുണികൊണ്ടവൾ വായ പൊത്തിപ്പിടിച്ച് ഏങ്ങലടക്കാൻ പാടുപ്പെട്ടു. ആ നിമിഷം ഭൂമി പിള-ർന്ന് താ-ഴേക്ക് പോയെങ്കില്ലെന്ന് അവൾക്ക് തോന്നി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...