വിശ്വാമിത്രം: ഭാഗം 66

 

എഴുത്തുകാരി: നിലാവ്‌

മോർണിംഗ് കുഞ്ഞേ..... മിത്ര കണ്ണ് തിരുമ്മി കൊണ്ട് എണീറ്റതും ചിരിയോടെ വിശ്വ പറഞ്ഞു... വൈറ്റ് ഷർട്ടും അതിനോട് യോജിച്ച ബ്ലാക്ക് പാന്റും ആണ് വേഷം.. ടക് ഇൻ ചെയ്തിട്ടുണ്ട്... മുടിയും താടിയും എല്ലാം വെട്ടി ഒതുക്കി ചുന്ദരൻ ആയി നിൽക്കുന്നു... മോ.. ർണിങ്.... കോട്ടുവാ ഇട്ട് കൊണ്ട് മിത്ര എണീറ്റിരുന്നു... ഇനി ഇങ്ങനെ ഇരിക്കല്ലേ.. വേഗം ഫ്രഷ് ആവാൻ നോക്ക്.. സമയം 8 ആയി.... വിശ്വ വാച്ച് ഇട്ട് കൊണ്ട് പറഞ്ഞു... എട്ടോ 😲.... മിത്ര ഞെട്ടി കൊണ്ട് ക്ലോക്കിലേക്ക് നോക്കി... ഞാൻ പറഞ്ഞതല്ലേ എനിക്ക് നേരത്തെ എണീക്കണം എന്നൊക്കെ... മനഃപൂർവം നിങ്ങള് വിളിക്കാതിരുന്നതല്ലേ.... പുതപ്പ് മാറ്റി എണീറ്റ് വിശ്വയെ നോക്കി പല്ല് കടിച്ചു കൊണ്ട് മിത്ര ചോദിച്ചു.... ഞാൻ വിളിക്കാഞ്ഞതാണെന്നോ... വിളിച്ചത് ഞാൻ എണ്ണിയില്ല എന്നെ ഉള്ളൂ... വിളിക്കുമ്പോ വിളിക്കുമ്പോ വക്കീലേ 5 മിനിറ്റ്,, വക്കീലേ 2 മിനിറ്റ്,,, വക്കീലേ ഒരേ ഒരു മിനിറ്റ്,, ലാസ്റ്റ് വക്കീലൊക്കെ പോയി old മാനും കള്ള കിളവനും ഒക്കെ ആയി... പിന്നെ ഞാൻ ആയിട്ട് എന്തിനാ റിസ്ക് എടുക്കുന്നെ എന്ന് വിചാരിച്ചു...

വിശ്വ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു... ഉറക്കത്തിൽ ഞാൻ അങ്ങനെയാ സത്യം മാത്രമേ പറയു... മിത്ര ഇളിച്ചു കൊണ്ട് വിശ്വയെ പാളി നോക്കി... അപ്പോ ഞാൻ കിളവൻ ആയെന്നാണോ നീ പറയുന്നേ... പോവാൻ നിന്ന മിത്രയുടെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് വിശ്വ ചോദിച്ചു... ഉവ്വ്... നേരെ ആ കണ്ണാടിയുടെ മുന്നിൽ ഒന്ന് ചെന്ന് നോക്ക്... കണ്ടോ മുടിയൊക്കെ നരക്കാൻ തുടങ്ങി... പത്തു നാല്പത്തി രണ്ട് വയസ്സായില്ലേ നിങ്ങൾക്ക്... ഇങ്ങനെ ഓടി ചാടി നടക്കാതെ അടങ്ങി ഒതുങ്ങി ഇരിക്ക്... വീണാൽ പിന്നെ നോക്കാൻ ആരും ഉണ്ടാവില്ല... മിത്ര സീരിയസ് ആയി പറഞ്ഞു പോവുവാണ്... ആർക്കാടി നാല്പത്തി രണ്ട് വയസ്.. എനിക്ക് നാല്പത്തി രണ്ടാണെങ്കിൽ നിനക്കെത്രയാ... വിശ്വ മിത്രയെ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു.. മധുര ഇരുപത്... നന്നായിട്ട് ഇളിച്ചു കൊണ്ട് മിത്ര തലതാഴ്ത്തി... 12 വർഷം മുന്നേ ആവും.. ഞാൻ ഒരു അച്ഛൻ പോലും ആയിട്ടില്ലെടി അതിന് മുന്നേ നീയെന്നെ വയസൻ ആക്കല്ലേ... 😒 വിശ്വ നിഷ്കുവോടെ പറഞ്ഞു... രണ്ട് കുട്ടികളുടെ അച്ഛൻ ആയി എന്നിട്ടാണ് പൊന്നാരം.. ഇയാളെ ഞാൻ... 😤 മിത്ര മൂക്കിൽ കൂടി പൊക വിട്ടു...

അതിന് വയസ്സാവാൻ അച്ഛൻ ആവണമെന്നൊന്നുല്ല്യ.. ഞങ്ങടെ അപ്പുറത്തെ വീട്ടിലെ ശങ്കരപ്പൂപ്പൻ അച്ഛൻ ആയില്ലല്ലോ.. പക്ഷെ മൂപ്പര് വയസായി... മിത്ര ആലോചിച്ചെടുത്തു കൊണ്ട് പറഞ്ഞു... അത് മൂപ്പർ കല്യാണം കഴിക്കാഞ്ഞിട്ടാവും അച്ഛൻ ആവാഞ്ഞേ.... ഞാൻ അങ്ങനെ ആണോ... വിശ്വ മിത്രയുടെ അരയിലൂടെ ചുറ്റി പിടിച്ചു... കല്യാണം കഴിഞ്ഞിട്ടും നിങ്ങളെ കൊണ്ട്.... മാറി നിക്ക് അങ്ങോട്ട് പല്ലേക്കാതെ റൊമാൻസും കൊണ്ട്... വിശ്വയെ തള്ളി മാറ്റി ഡ്രെസ്സും എടുത്ത് മിത്ര ഫ്രഷ് ആവാൻ പോയി... ഇതേ സമയം വിശ്വ കണ്ണാടിയുടെ മുന്നിൽ പോയി നരച്ച മുടികളെ നോക്കുവാണ്... ന്താലെ... 🙄.... കുളിച്ചു കഴിഞ്ഞു ലൂസ് ആയ മാക്സി ഡ്രസ്സ്‌ പോലെയുള്ള ടോപ് ഇട്ടാണ് മിത്ര ഇറങ്ങി വന്നത്.... ഫങ്ക്ഷന് വേണ്ടിയുള്ള ഡ്രെസ്സിനെ കുറിച്ച് ആലോചിക്കുന്തോറും മിത്രക്ക് വെപ്രാളം കൊണ്ട്... 😇😇 വയറ്.. വയറെയ്... 😪 വിശ്വ റൂമിൽ ഇല്ലാത്തത് മിത്രക്ക് ആശ്വാസം ആയിരുന്നു... ഡോർ ചാരി മിത്ര ഡ്രെസ്സും കയ്യിൽ പിടിച്ചു കുറച്ച് നേരം നിന്നു... അമ്മയുടെ മക്കള് ഇന്നൊരു ദിവസത്തേക്ക് സഹിക്കണം.... അമ്മക്ക് വേറെ ഓപ്ഷൻ ഇല്ലാഞ്ഞിട്ടാ..

നിങ്ങടെ അച്ഛൻ ഇഷ്ടം കൊണ്ട് വാങ്ങി തന്നാ ഡ്രെസ്സാ അമ്മക്ക്.. ഇട്ടില്ലേൽ അച്ഛന് വിഷമാവും.... വയറിലേക്ക് നോക്കി കൊണ്ട് മിത്ര പറഞ്ഞു... എന്നാ പിന്നെ നിനക്ക് വാവകളുടെ കാര്യം വെട്ടി തുറന്ന് പറഞ്ഞൂടെ... ലെ ഞാൻ.. 😒 അബോർഷൻ അബോർഷൻ... മീരയുടെ കാര്യത്തിൽ തീരുമാനം ആവാതെ how i can 😪.... മിത്ര കൈ മലർത്തി.... എന്നാ പിന്നെ അതിൽ വേഗം തീരുമാനം ഉണ്ടാക്ക്.... 😤😬 ലെ വായനക്കാര്... ഈശ്വരാ... കുഴപ്പം ഒന്നും ഉണ്ടാവല്ലേ.... നെഞ്ചിലെ താലിയിൽ പിടിച്ചു പ്രാർത്ഥിച്ചു കൊണ്ട് മിത്ര ഡ്രസ്സ്‌ അഴിച്ചു ക്രോപ് ടോപ് എടുത്തിട്ടു... ഇതെന്ത് ബ്ലൗസൊ.... ഇട്ട് നിൽക്കുന്ന മിത്രക്ക് തന്നെ ചടപ്പ് 🤪അപ്പോ കാണുന്നവർക്കോ... എന്നെക്കൊണ്ട് വയ്യ.. ഇതിലും ഭേദം ഇത്‌ ഇടാതിരിക്കുവല്ലേ.. ഇങ്ങേരുടെ ഓരോ കോപ്പിലെ ഡ്രസ്സ്‌... ഓരോന്ന് സ്വയം പിറുപിറുത്തു കൊണ്ട് മിത്ര സ്കേർട്ട് വലിച്ചു കേറ്റി... അമ്മ ലൂസ് ആക്കിയിട്ടാ കെട്ടുന്നേ ട്ടോ... വേദനിക്കില്ല ട്ടോ....

പതിയെ ലൂസാക്കി മിത്ര സ്കേർട്ട് കെട്ടി.... നല്ല കോലോം ഉണ്ട്.... 😬 സ്വയം കണ്ണാടിയിൽ നോക്കി വിലയിരുത്തുവാണ് പുള്ളിക്കാരി.... പെട്ടെന്ന് ഡോർ തുറന്ന് ആരോ വന്നതും മിത്ര ഷാൾ എടുത്ത് പുതച്ചു നിന്നു.... വിശ്വയെ കണ്ടതും മിത്ര ഇളിച്ചു കൊണ്ട് നിന്നു... എന്ത് പറ്റി... മിത്രയുടെ ഇളിയിൽ പന്തികേട് തോന്നിയ വിശ്വ ബെഡിലേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു... എന്ത്... നിങ്ങള് പൊക്കോ.. ഞാൻ ഒരുങ്ങി കഴിഞ്ഞു വരാം... അവിടെ എല്ലാവരും മാറിയോ... മിത്ര ഷാൾ രണ്ട് സൈഡ് വിരുത്തി ഇട്ട് പൗഡർ എടുത്ത് മുഖത്തിട്ടു... അവരൊക്കെ പോയി.. ഇനി നമ്മൾ മാത്രേ ഉള്ളൂ.. ഞാൻ അവരെ പള്ളിയിൽ വിട്ടിട്ടുള്ള വരവാ... നമുക്ക് ഒരുമിച്ചു പോവാം... വിശ്വ കള്ളച്ചിരിയോടെ മിത്രയെ നോക്കി ബെഡിലേക്ക് കിടന്നു... മിത്ര ഒന്ന് പതറി കൊണ്ട് വിശ്വയെ കണ്ണാടിയിലൂടെ നോക്കി.... ഈ ഷാൾ ഒന്ന് നേരെ ഇടാൻ.... പിറുപിറുത്തു കൊണ്ട് മിത്ര വിശ്വയെ തിരിഞ്ഞു നോക്കി... എന്തെ... അന്തം വിട്ടുള്ള മിത്രയുടെ നിർത്തം കണ്ട് വിശ്വ ചോദിച്ചു... ഷാൾ ഇങ്ങനെ ഇട്ടാൽ പോരെ...

പുറത്തേക്കൊന്ന് പോവുമോ എന്ന് ചോദിക്കാൻ വന്ന മിത്ര വിശ്വയുടെ നോട്ടത്തിൽ വീണ് ചോദ്യം മാറിപ്പോയി.... ഇങ്ങനെ പുതച്ചു മൂടി നടക്കാൻ ആണെങ്കിൽ പിന്നെന്തിനാ ഈ ഡ്രസ്സ്‌ എടുത്തേ.. അയ്‌ശേരി... നീ ബാക്കി ഒക്കെ ചെയ്യ്‌... ഷാൾ ലാസ്റ്റ് നോക്കാം.. വിശ്വ ബെഡിൽ നിന്നും എണീറ്റിരുന്ന് പറഞ്ഞു... ശെരി... വിശ്വ പറഞ്ഞതിനൊക്കെ തലയാട്ടി കൊണ്ട് മുഖത്തെ കലാപരിപാടികൾ മിത്ര തുടങ്ങി.... നിക്ക് നിക്ക്.... ഒരുങ്ങി കഴിഞ്ഞു സിന്ദൂര ചെപ്പ് കയ്യിൽ എടുത്തതും വിശ്വ ബെഡിൽ നിന്നെഴുന്നേറ്റു... ഓഹ് പേടിപ്പിച്ചു കൊല്ലുമല്ലോ മനുഷ്യനെ... പതുക്കെ പറഞ്ഞൂടെ... നെഞ്ചിൽ കൈ വെച്ച് കൊണ്ട് മിത്ര കണ്ണ് തള്ളി കൊണ്ട് പറഞ്ഞു... സോറി.. iam really സോറി.... പെട്ടെന്ന് ഞാൻ... പേടിച്ചോ... മിത്രയുടെ കവിളിൽ പിടിച്ചു നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ ചോദിച്ചു... മ്മ്മ്.... പെട്ടെന്ന് ഒച്ചയെടുത്തപ്പോ... വിശ്വയുടെ കൈ വയറിൽ പതിഞ്ഞതും മിത്ര പുറകിലേക്ക് രണ്ടടി മാറി... വിശ്വ ചിരിയോടെ ഡ്രസിങ് കബോർഡ് തുറന്ന് മിത്രക്ക് കെട്ടിക്കൊടുത്ത താലി പുറത്തേക്കെടുത്തു... ഈ ചെറിയ മാല കോളേജിൽ പോവാൻ വേണ്ടി ഞാൻ വാങ്ങി തന്നതല്ലേ....

ഇന്ന് ഇതിട്ടോ.... അവളുടെ കഴുത്തിലേക്ക് താലി ഇട്ട് ചെറിയ മാല വിശ്വ കടിച്ചൂരി.... You are so gorgeous... 😍 മിത്രയുടെ കഴുത്തിൽ മുത്തി കൊണ്ട് വിശ്വ പറഞ്ഞു... ഷാൾ.... പോക്ക് എങ്ങോട്ട് ആണെന്ന് മനസ്സിലായതും മിത്ര ശ്രദ്ധ തിരിച്ചു കൊണ്ട് പറഞ്ഞു... മ്മ്... ചിരിയോടെ മൂളി കൊണ്ട് ഒരു നുള്ള് കുങ്കുമം അവളുടെ സീമന്ത രേഖയിൽ അവൻ ചാർത്തി... ഷാൾ.... ഷാൾ one സൈഡ് ഇട്ടാൽ മതി കുഞ്ഞേ.... വിശ്വ ഷാളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു... One സൈഡൊ... അതൊന്നും ശെരിയാവില്ല... മിത്ര വായേം പൊളിച്ചു പറഞ്ഞതും വിശ്വ ഷാൾ എടുത്ത് മാറ്റി.... നീ പണ്ടത്തേക്കാളും നന്നായി തടിച്ചിട്ടുണ്ട്.. വയറൊക്കെ ചാടി.... ട്വിൻസ് പ്രെഗ്നന്റ് ലേഡിയുടെ പോലെ ഉണ്ട് നിന്റെ വയറ് കാണുമ്പോൾ... കണ്ണാടിക്ക് മുന്നിൽ നിർത്തി ഷാൾ പിൻ ചെയ്ത് കൊടുക്കുമ്പോൾ വിശ്വ പറഞ്ഞു... ഏഹ്... മിത്ര ഞെട്ടി കൊണ്ട് വിശ്വയെ കണ്ണാടിയിലൂടെ നോക്കി... എന്തെ.. ഞാൻ പറഞ്ഞത് സത്യമാ... തിന്ന് കേറ്റുമ്പോൾ ആലോചിക്കണം... വിശ്വ ചിരിച്ചു കൊണ്ട് പറഞ്ഞു... നിങ്ങള് വക്കീൽ അല്ലെ ഡോക്ടർ ഒന്നും അല്ലല്ലോ ഇങ്ങനെ പ്രവചിക്കാൻ...

ഉള്ളിൽ വന്ന ഞെട്ടൽ പുറത്ത് കാണിക്കാതെ മിത്ര പറഞ്ഞൊപ്പിച്ചു... അതറിയാൻ ഡോക്ടർ ആവണമെന്നൊന്നും ഇല്ല്യാ.... ഞാൻ വായിച്ച അറിവ് നിന്നോട് പറഞ്ഞെന്നെ ഉള്ളൂ.. ഇനി അതിൽ കടിച്ചു തൂങ്ങേണ്ട.... നീ ഡയറ്റ് ചെയ്താൽ നന്നായിരിക്കും..... കഴിഞ്ഞു... പിൻ ചെയ്ത് മാറി കൊണ്ട് വിശ്വ പറഞ്ഞു... എന്ത് ഉപദേശമോ അതോ ഇതോ... ഷാളിൽ പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... രണ്ടും 😊... ചിരിയോടെ വിശ്വ പറഞ്ഞു... അതെന്താ ഞാൻ തടിച്ചാൽ നിങ്ങൾക്ക് എന്നോടുള്ള ഇഷ്ടം കുറയുമോ... പോവാൻ നിന്ന വിശ്വയുടെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് മിത്ര ചോദിച്ചു... എന്റെ കുഞ്ഞേ... നിന്റെ ഈ പൊട്ട ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഞാൻ പൊട്ടൻ അല്ല... വിശ്വ തലക്ക് കൈ കൊടുത്തു പറഞ്ഞു... എന്നാൽ ബുദ്ധിമാൻ പറയ്.... ഞാൻ തടിച്ചാൽ നിങ്ങൾക്കെന്നെ ഇഷ്ടം ആവില്ലേ... ദേഷ്യത്തോടെ ചോദിക്കാൻ വന്ന മിത്രയെ ബേബി ഹോർമോൺസ് സങ്കടത്തിൽ കൊണ്ടെത്തിച്ചു.... വിശ്വ നെറ്റി ചുളിച്ചു കൊണ്ട് മിത്രയെ നോക്കി... നോക്ക് കുഞ്ഞേ.... നീ എങ്ങനെ ആയാലും i mean തടിച്ചാലും മെലിഞ്ഞാലും എനിക്ക് നിന്നോടുള്ള സ്നേഹം കുറയില്ല....

നീ എന്റെ കുഞ്ഞല്ലേ... angry ബേബി girl.... മിത്രയുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് വിശ്വ പറഞ്ഞു.... പിന്നെന്തിനാ അങ്ങനെ പറഞ്ഞെ... ഡയറ്റ് ചെയ്യാൻ... ഷാളിൽ കൊരുത്തു പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു... അത് ഒന്നുല്ല്യ.. നീ ബോഡി ഒക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ.... നീ കുട്ടിയല്ലേ.. 20 വയസ്സല്ലേ ആയുള്ളൂ... ഇപ്പോൾ തന്നെ തടിച്ചു വീപ്പക്കുറ്റി ആവേണ്ട എന്ന് കരുതി പറഞ്ഞതാ... എങ്ങനെ ആണെങ്കിലും നീ എനിക്ക് precious ആണ്.. ഇനി അത് ആലോചിച്ചു എനിക്ക് അടുത്ത പണി പണിയാൻ നോക്കണ്ട... എന്തൊക്കെയോ ചിന്തിച്ചു നിൽക്കുന്ന മിത്രയെ നോക്കി വിശ്വ പറഞ്ഞു... ഞാൻ എന്തോ ചെയ്യാൻ.. സമയം 9:30 കഴിഞ്ഞു... പോവാം... വിശ്വയുടെ വിരലിൽ പിടിച്ചു ആട്ടിക്കൊണ്ട് മിത്ര കൊഞ്ചി... Okay... പോവാം... മിത്രയുടെ കഴുത്തിലൂടെ കയ്യിട്ട് കൊണ്ട് വിശ്വ മുന്നോട്ട് നടന്നു... ശ്വാസം പൂർവാധികം ശക്തിയോടെ എടുത്ത് കൊണ്ട് മിത്രയും.... കുട്ടി പിടിക്കപ്പെട്ടെന്ന് വിചാരിച്ചു പോയി.. പ്യാവം 😆... ✨️✨️✨️✨️✨️✨️ നിങ്ങളെന്തേ ഇത്ര നേരം വൈകിയേ.... ചുക്കി ചൂളി വിശ്വയുടെ പുറകെ വരുന്ന മിത്രയുടെ അടുത്തേക്ക് വന്ന് കൊണ്ട് വിച്ചു ചോദിച്ചു...

വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ബ്ലാക്ക് കോട്ടും ആണ് വിച്ചുവിന്റെ വേഷം... നല്ല ചൊങ്കൻ ചെക്കൻ ആയിട്ടാണ് നിൽപ്പ്.... മിത്ര ഇളിച്ചു കാട്ടി കൊടുത്തു... അത് പിന്നെ... വിശ്വ ചുണ്ട് തുടച്ചു പ്രത്യേക ഭാവത്തോടെ പറഞ്ഞതും വിച്ചുവിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു... മിത്ര അതെപ്പോ എന്ന എക്സ്പ്രേക്ഷനും ഇട്ട് വാല് പോയ പട്ടിയെ പോലെ നിക്കുവാണ്... മ്മ് എന്റെ മനസമ്മതം എന്ന് പോലും ഓർക്കാതെ.. കൊള്ളാം... വേഗം വാ... രണ്ടാളുടെയും കയ്യിൽ പിടിച്ചു കൊണ്ട് വിച്ചു പറഞ്ഞതും വിശ്വയുടെ കയ്യിൽ നിന്നും കെറുവിച്ചു കൊണ്ട് പിടി വിട്ട് വിച്ചുവിന്റെ പിന്നാലെ മിത്ര പോയി... നീ തെറ്റിദ്ധരിക്കല്ലേ... നിന്റെ ചേട്ടന് വട്ടാ... മിത്ര സത്യാവസ്ഥ ബോധ്യപ്പെടുത്താൻ വേണ്ടി എറിഞ്ഞു നോക്കി... ഇതൊക്കെ സ്വാഭാവികം അല്ലെ.. ചേട്ടനേം കുറ്റം പറയാൻ പറ്റില്ല.. വിച്ചു ഊറി ചിരിച്ചു... ഉദ്ദേശിച്ച റൂട്ട് മാറി... മിത്ര വിച്ചുവിനെ നുള്ളി കൊണ്ട് അമ്മമാരുടെ അടുത്തേക്ക് വലിഞ്ഞു.... ✨️✨️✨️✨️✨️ മാലാഖയെ പോലെ വെള്ള ഗൗൺ ഇട്ട് പള്ളിയുടെ നടുവിലൂടെ ഒരു കൈ അപ്പച്ചൻ അഗസ്റ്റിന്റെ കയ്യിലും മറു കൈ ഇച്ചായൻ അലക്സിയുടെ കയ്യിലും ചേർത്ത് കൊണ്ട് ദിച്ചി നടന്നു വന്നു...

അച്ഛന്റെ മുന്നിൽ കൈ രണ്ടും കൂട്ടി പിടിച്ചു നിൽക്കുവായിരുന്ന വിച്ചു ആൾക്കാരുടെ സംസാരം കേട്ട് തിരിഞ്ഞു നോക്കി.... ദിച്ചിയുടെ മുഖം കണ്ണിൽ ഉടക്കിയതും സ്വയം മറന്ന് വിച്ചു അങ്ങനെ നിന്നു... ഊറ്റി കുടിക്കാതെടാ.. ആൾക്കാർ ഒക്കെ നിന്നെ നോക്കുന്നു.... നേരെ നിക്ക്... വിച്ചുവിന്റെ ചെവിയിൽ ഏന്തി വലിഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... ഞാൻ ഒന്ന് നോക്കിക്കോട്ടെ.... സൊത്തൂട്ടൻ എവിടെ ഇതിനെ ഒന്ന് കൊണ്ടോവാൻ .. വിച്ചു കളിയാക്കി കൊണ്ട് പറഞ്ഞു... ഹ്ഹ... ചമ്മിക്കാൻ നോക്കിയതാ സ്വയം ചമ്മി... മിത്ര പിറുപിറുത്തു കൊണ്ട് മാറി നിന്നതും,,, മിത്രേ... you look so cute.. എന്നും പറഞ്ഞു ദിച്ചി അവളെ കെട്ടിപ്പുണർന്നു.... തന്നെ കെട്ടിപ്പിടിക്കാൻ വരുവാണെന്ന് കരുതി കയ്യും നീട്ടി നിന്ന വിച്ചു പൊടി തട്ടുന്ന പോലെ കാണിച്ചു നാലുപുറം നോക്കി... ആരും കണ്ടില്ലല്ലോ ലെ.... 😁 വിച്ചുവിനെ നോക്കി പുച്ഛിച്ചു കൊണ്ട് മിത്ര തിരിച്ചു ദിച്ചിയെ ചേർത്ത് പിടിച്ചു... വല്ലാതെ ഞെക്കി കൊല്ലല്ലേ.. അവളുടെ സ്റ്റൈൽ പോവും... പോസ്സസീവ്നെസ്സ് കൂടി വിച്ചു മുറുമുറുത്തു... ഞാൻ നിന്നോട് പറഞ്ഞിട്ട് എന്റെ മുഖത്ത് നോക്കി നിന്നെ കാണാനും നല്ല ഭംഗി ഉണ്ടെന്ന് പറയാത്തത് എന്താടി.... ദിച്ചി പിടുത്തം മാറ്റിക്കൊണ്ട് ചോദിച്ചു...

ചോദിച്ചു വാങ്ങുന്നോ കല്യാണപ്പെണ്ണേ.. നിന്റെ ഞെക്കിപ്പിടുത്തം കണ്ടപ്പോൾ തന്നെ തോന്നി എന്തേലും ഉടായിപ്പ് ആണെന്ന്.... മിത്ര പിടി വിട്ട് കൊണ്ട് പറഞ്ഞു... പറഞ്ഞില്ലേൽ പിന്നെ ചോദിച്ചു വാങ്ങണ്ടേ.. ദിച്ചിക്ക് നിരാശ... വേഗം നിന്റെ ചെക്കന്റെ അടുത്തേക്ക് പോയി നിക്ക്.... ഇല്ലേൽ വിച്ചു പിശാശ് ആയി മാറാൻ അധികം ടൈം വേണ്ട... മിത്ര ചിരിച്ചു കൊണ്ട് വിച്ചുവിനെ കണ്ണ് കാണിച്ചു.... ദിച്ചി നാണത്തോടെ വിച്ചുവിന്റെ അടുത്ത് പോയി നിന്ന് കർത്താവിന്റെ മുന്നിൽ കൈ കൂപ്പി പ്രാർത്ഥിച്ചു.... കൂടെ വിച്ചുവും... അച്ഛൻ വന്ന് രണ്ട് പേരുടെയും സമ്മതത്തിനായി നോക്കിയതും രണ്ട് പേരും പുഞ്ചിരിച്ചു കാണിച്ചു.... ഒരു റിങ്ങ് എടുത്ത് അദ്ദേഹം വിച്ചുവിന്റെ കയ്യിൽ കൊടുത്തു.... വിച്ചു ദിച്ചിയുടെ സൈഡിലേക്ക് തിരിഞ്ഞു നിന്ന് അവളുടെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു ദിച്ചിയുടെ കണ്ണിലേക്കു നോക്കി... I'm Vikas Ramanadh take you Dheekshitha Agustin to be my wife. I promise to love you faithfully forsaking all others, through the good times and in bad, in sickness and in health, regardless of where life take us. I will protect you, trust you, respect you. I will share your joys and sorrows and comfort you in times of need. I give you my hand, my heart, and my love from this moment on for as long as we both shall live. According to God's holy law and this is my solemn vow... (കടപ്പാട് )

ദിച്ചിയുടെ കണ്ണിൽ നോക്കി വിച്ചു പറഞ്ഞു... ആ നിമിഷം വിച്ചുവിന്റെ ഉള്ളിൽ ഒരു ഭർത്താവിന്റെ ഉത്തരവാദിത്വവും കടമയും ആണ് നിറഞ്ഞു നിന്നത്.. ഈ നിമിഷം മുതൽ അവൾ തന്റെ ഭാര്യ ആണെന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ദിച്ചിയുടെ ഇടത് കയ്യിലെ മോതിരവിരലിൽ വിച്ചു മോതിരം ഇട്ട് കൊടുത്തു.. ഓഹ് എന്ത് ഫ്ലോയിൽ ആണ് അവൻ പറയുന്നേ... മിത്ര കൈ മലർത്തി കാണിച്ചു... ഒരാഴ്ചത്തെ പരിശീലനം ആണ്.. ഫലം കണ്ടു... വിശ്വ ചിരിച്ചു കൊണ്ട് പറഞ്ഞു... ഫാദർ പെട്ടെന്ന് തന്നെ ദിച്ചിയുടെ കയ്യിൽ മോതിരം കൊടുത്തു.... I'm Deekshitha Agustin take you Vikas Ramanadh to be my husband. I promise to love you faithfully forsaking all others, through the good times and in bad, in sickness and in health, regardless of where life take us. I will protect you, trust you, respect you. I will share your joys and sorrows and comfort you in times of need. I give you my hand, my heart, and my love from this moment on for as long as we both shall live. According to God's holy law and this is my solemn vow... പിടക്കുന്ന മിഴികളോടെ ദിച്ചി പറഞ്ഞു നിർത്തി..

വിച്ചു ഒരു ചിരിയോടെ ദിച്ചിയെ നോക്കിയതും അവൾ മോതിരം വിച്ചുവിന്റെ വിരലിൽ അണിയിച്ചു കൊടുത്തു... Now i announce you has the husband and wife.... Mr and Mrs vikas ramanadh.... ഫാദർ രണ്ട് പേരെയും നോക്കി പറഞ്ഞു... ( മനസമ്മതം കഴിഞ്ഞാൽ ഭാര്യ ഭർത്താക്കന്മാർ ആണെന്നാണ് എന്റെ അറിവ്... അല്ലെങ്കിൽ ക്ഷമിക്കണം.. ഈ സ്റ്റോറിക്ക് വേണ്ടി ഞാൻ അങ്ങനെ ചെയ്യുന്നു.. ) രോമാഞ്ചം വന്നു.. മനസമ്മതം ആദ്യായിട്ട് കാണുന്ന ത്രില്ലിൽ മിത്ര പറഞ്ഞു... ശെരിക്കും... !! അപ്പോ നമ്മുടെ കല്യാണത്തിന്റെ അന്നോ... വിശ്വ അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു... അന്നെനിക്ക് സദ്യ തിന്നാൻ വേണ്ടിയുള്ള തിരക്കായിരുന്നു.... താലിയിൽ പിടിച്ചു തിരുപ്പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു... പട്ടി... വിശ്വ കെറുവിച്ചു കൊണ്ട് പറഞ്ഞു... പട്ടി നിങ്ങടെ കുട്ടി.... പറഞ്ഞു കഴിഞ്ഞിട്ടാണ് മിത്രക്ക് അബദ്ധം മനസിലായത്... അമ്മടെ മക്കളോട് അല്ലാട്ടോ... ഇയാളുടെ കഴിഞ്ഞ ജന്മത്തിലെ മക്കളെ വിളിച്ചതാ... പതിയെ സംശയം തോന്നാത്ത രീതിയിൽ വയറിൽ കൈ ചേർത്ത് മിത്ര മനസ്സിൽ പറഞ്ഞു... വിശ്വയുടെ കെറുവിച്ചുള്ള നോട്ടം വന്നതും മിത്ര ചിറി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി തിരിഞ്ഞു നിന്നു.. You can kiss the bride now... ഫാദറിന്റെ സൗണ്ട് പള്ളിയിൽ അലയടിച്ചതും എല്ലാവരും അദ്ദേഹത്തെ നോക്കി...

പുച്ഛിച്ചു നിന്ന മിത്രയും ദേഷ്യത്തോടെ നിന്ന വിശ്വയും നാണത്തോടെ നിന്ന ദിച്ചിയും അന്തം പോയി നിൽക്കുന്നു... വിച്ചുവിന്റെ മുഖത്ത് മാത്രം ഒരു കള്ളച്ചിരി... ഇങ്ങനെ ഒക്കെ ണ്ടോ... ഒരു കിലോമീറ്റർ വിട്ട് നിക്കുവായിരുന്ന മിത്ര വിശ്വയെ ചാരി നിന്ന് കൊണ്ട് ചോദിച്ചു.... പുള്ളിക്കാരൻ അമേരിക്കൻ ഇറക്കുമതി ആണെടി... ഫാദറിനെ നോക്കി വിശ്വ നെടുവീർപ്പിട്ടു... ങേ.. 🙄..വിച്ചു തുടങ്ങിയാൽ നിർത്തുമോ... ഞാൻ റഫറി ആവേണ്ടി വരുമോ... മിത്ര നഖം കടിച്ചു കൊണ്ട് ചോദിച്ചു.. മിക്കവാറും... വിശ്വക്ക് ഇങ്ങനെ കല്യാണം നടക്കാത്തതിൽ കുറ്റബോധം... ഉണ്ട് ഉണ്ട് ആ മുഖം കണ്ടാൽ അറിയാ 😁😁... വിച്ചു ദിച്ചിയുടെ മുഖം കയ്യിൽ എടുത്ത് ചുണ്ടിൽ അമർത്തി ചുംബിച്ചു... അന്നേരം കൊണ്ട് അപ്പ കുട്ടൂസിന്റെ കണ്ണ് പൊത്തി.. വിശ്വ മിത്രയുടെ കണ്ണും പൊത്തി... അതെന്തിനാ വിശ്വ അങ്ങനെ ചെയ്തേ.. മണിക്കുട്ടിക്ക് അതൊക്കെ ശീലം ആണല്ലോ.. 🏃‍♀️... കഴിഞ്ഞോ.... വിശ്വ കൈ എടുത്ത് മാറ്റിയതും മിത്ര കെറുവിച്ചു കൊണ്ട് ചോദിച്ചു.. ഒരു വിധത്തിൽ... വിശ്വ പല്ലിളിച്ചു... ഛെ മിസ്സായി.... വിശ്വയെ നോക്കി കോക്രി കാണിച്ചു കൊണ്ട് മിത്ര ഫുഡും നോക്കി പോയി... വിശ്വ മിത്രയുടെ പിന്നാലെ പോയി... ദിച്ചി രക്ഷപ്പെട്ടു പോയപ്പോൾ വിച്ചു കുടുക്കാൻ വേണ്ടി പിന്നാലെ പോയി... 😉

അയ്യന്റെ അമ്മേ.... എല്ലാം കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയതും മിത്ര ബെഡിലേക്ക് കിടന്ന് നടു നിവർത്തി... നേരെ കിടക്ക് കുഞ്ഞേ.... വിശ്വ റൂമിലേക്ക് കയറി വന്ന് കൊണ്ട് പറഞ്ഞു... എന്ത്.... മിത്ര നെറ്റി ചുളിച്ചു കൊണ്ട് തല പൊക്കി നോക്കിയപ്പോൾ വയറ് മൊത്തം കാണുന്ന തരത്തിൽ ആണ് കിടപ്പ്.... അത്രേം ആൾക്കാരുടെ മുന്നിൽ ഇങ്ങനെ നിന്നപ്പോൾ കുഴപ്പമില്ല.. ഇപ്പൊ ഈ റൂമിൽ ഇങ്ങനെ കിടന്നതിനാണ് ഇത്രക്ക്... മിത്ര പിറുപിറുത്തു കൊണ്ട് ഷാൾ അഴിച്ചു മാറ്റി എല്ലാം കാണാവുന്ന തരത്തിൽ കിടന്നു... ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... ബിജിഎം ഇട് ബിജിഎം ഇട്..... കട്ടിപ്പുഡി കട്ടിപ്പുഡി ഡാ വക്കീലേ... മണി കുട്ടിയെ കട്ടിപ്പുഡി ഡാ.... 🙄 ഇവിടെ എന്താ ശരീര പ്രദർശനം ഉണ്ടോ ഇങ്ങനെ കിടക്കാൻ... വിശ്വ ഇപ്പോഴാണ് വക്കീൽ സ്വഭാവം പുറത്തെടുത്തത്.... Consumer പ്രൊട്ടക്ഷൻ ആക്ട് പ്രകാരം എനിക്ക് ഇവിടെ ഇങ്ങനെ കിടക്കാനും എന്തിന് അഴിച്ചിട്ട് ബാർ ഡാൻസ് കളിക്കാനും റൈറ്റ് ഉണ്ട്... മിത്ര കുരച്ചു ചാടി... ഏത് ജാംബവാന്റെ കാലത്തെ ആക്ടിൽ ആണ് ഭവതി അങ്ങനെ കേട്ടിട്ടുള്ളെ... മര്യാദക്ക് കിടക്ക് കുഞ്ഞേ...

സിംഹം വർക്ക് ചെയ്യുന്നില്ല എന്ന് കണ്ടതും വിശ്വ മ്യാൻ കിടാവ് ആയി... അതെന്താ നിങ്ങക്ക് ഇപ്പോൾ ഇത്ര ദേഷ്യം... മിത്രക്ക് കാര്യം അറിയണം... 😒 നീ അത്രേം ടയേർഡ് അല്ലെ.. ഞാനും അത്രക്ക് ടയേർഡ് ആണ്.. but നിന്റെ ഈ കിടപ്പ് 🙈🙈...എനിക്കെന്തൊക്കെയോ തോന്നുന്നുണ്ട്.. but this tym it's not possible... വിശ്വ നിരാശയോടെ പറഞ്ഞു.. ഓ അങ്ങനെ ആണോ... ഒരു മുത്തം തരേണ്ട എന്നൊന്നും ഇങ്ങടെ ടയേർഡ് പറഞ്ഞില്ലല്ലോ... എണീറ്റ് വിശ്വയുടെ മുന്നിൽ വന്ന് നിന്ന് കൊണ്ട് മിത്ര ചോദിച്ചു... തൊട്ടാ അപ്പോ കയ്യീന്ന് പോവുംന്നാ ടയേർഡ് ഇപ്പൊ വന്ന് പറഞ്ഞത്... വിശ്വ ചിരിയും സങ്കടവും കലർന്ന ഭാവത്തിൽ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു... ങേ.... വിശ്വയുടെ കാട്ടിക്കൂട്ടൽ കണ്ട് അന്തം വിട്ട് മിത്ര വിശ്വയെ കെട്ടിപ്പിടിച്ചു... നിങ്ങള് എന്നെ തൊണ്ടണ്ട ഞാൻ നിങ്ങളെ തൊട്ടോളാ... കള്ളപ്പന്നി ടയേർഡ്... മിത്ര പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു... വിശ്വയും ചിരിയോടെ മിത്രയെ ചേർത്ത് പിടിച്ചതും അവളുടെ ചിരിയൊലകൾ ആ റൂമിൽ അലയടിച്ചു.............. തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...