വിശ്വാമിത്രം: ഭാഗം 92

 

എഴുത്തുകാരി: നിലാവ്‌

നോട്ടിഫിക്കേഷൻ വന്നല്ലേ ഉള്ളൂ.. രണ്ട് മാസം ഉണ്ട് എക്സാമിനു.. എന്റെ ഡെലിവറി ടൈം അല്ലെ വക്കീലേ എക്സാം എഴുതണോ 😛... മിത്ര ഒന്ന് എറിഞ്ഞു നോക്കി... നിന്റെ ഡേറ്റ് എന്നാ എക്സാം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ട്.. സിമ്പിൾ ആയിട്ട് എക്സാം അറ്റൻഡ് ചെയ്യാവുന്നതല്ലേ ഉള്ളൂ.. ഉടായിപ്പ് ഇറക്കാതെ വേഗം പോയിരുന്നു പഠിക്കാൻ നോക്ക്... വിശ്വ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.... അല്ലെങ്കിലും എന്റെ വയ്യായ നിങ്ങൾക്ക് അറിയണ്ടല്ലോ... എപ്പോ നോക്കിയാലും പഠിക്കണം പഠിക്കണം എന്ന് മാത്രം... മിത്ര പിറുപിറുത്തു കൊണ്ട് ബെഡിലേക്കിരുന്നു... കൊഞ്ചാൻ നിക്കാതെ ബുക്ക് എടുത്ത് വായിക്കാൻ നോക്ക്.. നിനക്കോ ബുദ്ധി ഇല്ല്യാ.. അന്നേരം കൊണ്ട് വയറ്റിൽ കിടക്കുന്ന രണ്ടെണ്ണത്തിന്റെൽ എങ്കിലും കേറട്ടെ.... മിത്രയെ കളിയാക്കി പറഞ്ഞതാണെങ്കിലും അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു... അത്രക്ക് ദെണ്ണം ആണേൽ നിങ്ങൾക്ക് പെറ്റാൽ പോരായിരുന്നോ....

എന്നെ ആരെങ്കിലും കെട്ടാൻ പറഞ്ഞോ നിങ്ങളോട്.. വയസ് ഏറി മൂത്തു നരക്കാൻ ആയപ്പോ ഓസിക്ക് എന്നെ കെട്ടിയതല്ലേ നിങ്ങള്.... മിത്ര വയറിൽ പിടിച്ചു കരയാൻ തുടങ്ങി... ഛെ..... എടി ഞാൻ അങ്ങനെ.... വിശ്വ നാവിൽ കടിച്ചു കൊണ്ട് മിത്രയുടെ അടുത്ത് പോയിരുന്നു... കണ്ടോ ഇത്രേം കാലം കുഞ്ഞേ വാവേ ചക്കരെ എന്നൊക്കെ വിളിച്ചിട്ട് ഇപ്പൊ എടി ആയി... എനിക്കറിയാ നിങ്ങൾക്കെന്നെ ഇഷ്ടം അല്ലെന്ന്.... വിശ്വയിൽ നിന്ന് വിട്ടിരുന്നു കൊണ്ട് മിത്ര പറഞ്ഞു... എടി നിന്നോടല്ലാതെ പിന്നെ ഞാൻ ആരോടാ പെണ്ണെ ഇങ്ങനെ ഒക്കെ പറയുന്നേ.. ഓസിനു കെട്ടിയതാണെന്ന് നിനക്ക് തോന്നുന്നുണ്ടോ.... എന്റെ കുട്ടി അല്ലെ നീ... മ്മ്മ്... മിത്രയെ കയ്യിൽ ഒതുക്കി പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു.... എന്നാ പിന്നെ എക്സാം എഴുതണ്ട ലെ.. കണ്ണൊക്കെ തുടച്ചു വിശ്വയെ തലയുയർത്തി നോക്കി കൊണ്ട് മിത്ര ചോദിച്ചു...

നിന്റെ മോങ്ങി മോങ്ങിയുള്ള പോക്ക് കണ്ടാലേ അറിയാ ലാസ്റ്റ് അങ്ങോട്ടേക്കെ എത്തുള്ളുന്ന്.. ഞാൻ രണ്ട് ദിവസം ലീവ് എടുക്കാ.. എന്നിട്ട് നമുക്ക് അഞ്ചാൾക്കും കൂടി ഇരുന്ന് പഠിക്കാ... വിശ്വ ചിരിച്ചു കൊണ്ട് മിത്രയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... അഞ്ചാളോ.. ഞാനും ദിച്ചിയും നിങ്ങളും പിന്നെ... മിത്ര മനസിലാവാതെ ചോദിച്ചു... നമ്മടെ മക്കളും.. അമ്മ നിങ്ങളെ മറന്നൂട്ടോ വാവേ.... വയറിൽ തഴുകി കൊണ്ട് വിശ്വ പറഞ്ഞു.. അല്ലാട്ടോ.. ഈ കാലമാടൻ നിങ്ങളേം കൂടി പെടുത്തും എന്ന് അമ്മ വിചാരിച്ചില്ലല്ലോ മക്കളെ... മിത്ര വായ പൊത്തി ചിരിച്ചു കൊണ്ട് വിശ്വയെ നോക്കി.... ഞാൻ നിനക്ക് കാലമാടൻ അല്ലേടി... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് പിശാശ്ശെ.... മിത്രയെ പതിയെ പിടിച്ചു ബെഡിലേക്ക് കിടത്തി കൊണ്ട് വിശ്വ അവളെ ഭാവഭേദത്തോടെ നോക്കി... മിത്രയുടെ ചിരി സ്വിച്ചിട്ട പോലെ നിന്നു... എന്തെ മണിക്കുട്ടി ചിരിക്കുന്നില്ലേ... ചിരിയോടെ അവളുടെ കഴുത്തിലൂടെ കയ്യിഴച്ചു കൊണ്ട് വിശ്വ ചോദിച്ചു... വേണ്ടാ.. ട്ടോ... കണ്ണുകൾ മുറുകെ അടച്ചു കഴുത്തിലൂടെ പോവുന്ന വിശ്വയുടെ കയ്യിൽ പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു...

എന്ത് വേണ്ടാന്ന്.. അവളുടെ ചെവിയോരം ചേർന്ന് കൊണ്ട് വിശ്വ പതിയെ ചോദിച്ചു.... ഒന്നുല്ല്യ... തല വെട്ടിച്ചു വിശ്വയുടെ കണ്ണിലേക്കു നോട്ടം എറിഞ്ഞു കൊണ്ട് മിത്ര ചുണ്ട് നനച്ചു..... എന്ത് ഒന്നുല്ല്യന്ന്... മ്മ്മ് മിത്രയുടെ കവിളിൽ വിശ്വ മൂക്ക് കൊണ്ട് ഉരസി കൊണ്ടിരുന്നു.... പതിയെ അവന്റെ കൈകൾ കഴുത്തിൽ നിന്നിറങ്ങി ചെന്ന് അവളുടെ മാറിൽ അമർന്നു... വേദനയോടെ ആണെങ്കിലും മിത്ര അവനെ തന്നെ ഇളം ചിരിയോടെ നോക്കി ഇരുന്നു.... പതിയെ പതിയെ രണ്ടാളും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വന്നു..... മിത്രയെ പതിയെ ചെരിച്ചു കിടത്തി കൊണ്ടവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു കിടത്തി... പതിയെ വയറിൽ തലോടി കൊണ്ട് നാവ് കൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് തൊട്ടു... മിത്ര വിറയലോടെ വിശ്വയുടെ ഷർട്ടിൽ കൊരുത്തു പിടിച്ചു കൊണ്ട് അവനെ മാറോടടുപ്പിച്ചു... മിത്രയുടെ ഏറി വരുന്ന ഹൃദയ താളം കേട്ടതും വിശ്വ ചിരിയോടെ മിത്രയുടെ കഴുത്തിലേക്ക് മുഖം കൊണ്ട് പോയി....

ചൂടും വിയർപ്പും കൂടി നനഞ്ഞു കിടക്കുന്ന അവളുടെ കഴുത്തിടങ്ങളിലേക്ക് അവന്റെ മുഖം പൂഴ്ത്തി അവളിലെ ഗന്ധം നാസികയിലേക്ക് വലിച്ചു കേറ്റി.... അവന്റെ കൈകൾ സാരിയുടെ പിന്നിൽ കൊരുത്തു പിടിച്ചതും,,, സൊ... ത്തൂ.... ട്ടാ... വിറച്ച ശബ്ദത്തോടെ മിത്ര വിളിച്ചു... ശ്ശ്‌ശ്ശ്‌..... തലയുയർത്തി അവളുടെ ചുണ്ടിൽ വിരൽ ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞതും മിത്ര നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി... I can't control കുഞ്ഞേ 😕... നിരാശയോടെ വിശ്വ തല താഴ്ത്തി കൊണ്ട് പറഞ്ഞു... പൊടുന്നനെ വിശ്വയുടെ കുനിഞ്ഞ തല പിടിച്ചു നിവർത്തി അവന്റെ മുഖത്താകെ ഉമ്മ വെച്ച് മിത്ര കിതപ്പടക്കി കൊണ്ട് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു പ്രചോദനം നൽകി.. അതിനനുസരിച്ചു വിശ്വയുടെ കൈകൾ മിത്രയുടെ അരക്കെട്ടിൽ മുറുകി കൊണ്ടിരുന്നു... ഔ... വയറിൽ പിടിച്ചു കൊണ്ട് മിത്ര ചിരിച്ചു... എന്ത് പറ്റി... വിശ്വ വെപ്രാളത്തോടെ മിത്രയെ നോക്കി ചോദിച്ചു... കുഞ്ഞനങ്ങി.... പൊങ്ങി നിൽക്കുന്ന വയറിലെ കുഞ്ഞികൈകൾ കാണിച്ചു കൊണ്ട് മിത്ര പറഞ്ഞു...

ആഹാ അച്ഛെടെ രണ്ടാളും ഉണ്ടല്ലോ ഇന്ന്... കൈ പൊങ്ങി വന്ന ഭാഗത്തു ചുണ്ട് ചേർത്ത് കൊണ്ട് വിശ്വ പറഞ്ഞു... നമ്മൾ റൊമാൻസിച്ചത് അവർക്ക് ഇഷ്ടം ആയില്ലെന്ന് തോന്നുന്നു... ഒന്നൂടി അനങ്ങി കൊണ്ട് വയറ് താന്നതും മിത്ര പറഞ്ഞു... ആഹാ അങ്ങനെ ആണോ... എന്നാ പിന്നെ അവരെ ദേഷ്യം പിടിപ്പിച്ചിട്ട് തന്നെ കാര്യം.. ആഹാ.. അതും പറഞ്ഞു വിശ്വ മിത്രയുടെ സാരി മാറിൽ നിന്നും ഊരി മാറ്റി... എന്നത്തേയും പോലെ നാണത്തോടെ മിത്ര കണ്ണടച്ച് കൊണ്ട് പുതപ്പ് വലിച്ചു കേറ്റി... അവളുടെ മാറിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പുതുള്ളികളെ സ്വന്തമാക്കി കൊണ്ട് വിശ്വ അവളിലേക്ക് അലിഞ്ഞു ചേരാൻ തുടങ്ങി.... പതിയെ,, വേദനിപ്പിക്കാതെ,, അവന്റെ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു വീണ്ടും അവളിലെ ആഴങ്ങളിലേക്ക് അവൻ ആഴ്ന്നിറങ്ങി.... അവനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നിലേക്ക് ആവാഹിച്ചു കൊണ്ട് അവളവനെ ഏറ്റുവാങ്ങി..... 💕 തന്റെ മാറിൽ തല വെച്ചുറങ്ങുന്ന വിശ്വയുടെ തലമുടിയിൽ തലോടി കൊണ്ട് പതിയെ മിത്രയും ഉറക്കത്തിലേക്ക് വീണു....

പഠിക്കാൻ പോയതാ.. നടന്നത് വേറെ ആണെന്ന് മാത്രം 😌🤭.... ✨️✨️✨️✨️✨️ രാവിലെ ചെവിക്കരികിൽ കിടന്നടിക്കുന്ന അലാറം കേട്ട് കൊണ്ടാണ് മിത്ര കണ്ണ് തുറന്നത്... ഓഹ് എന്തൊരു സൗണ്ട് ആണിത്.... വക്കീലേ അതൊന്ന് ഓഫ്‌ ആക്ക്... വിശ്വയെ തപ്പി കൊണ്ട് പറഞ്ഞതും ആളടുത്തില്ല.... ദൈവമേ നേരം വെളുത്തോ... കണ്ണും മിഴിച്ചു നോക്കിയപ്പോൾ കണ്ടത് കുളിച്ചു കുട്ടപ്പനായി ഇരിക്കുന്ന വാരാൻ പോവുന്ന അച്ഛനെ.... നിങ്ങളിത് രാവിലെ എവിടെ പോവാ.. ലീവ് എടുക്കാണെന്നൊക്കെ പറഞ്ഞിട്ട്... എണീറ്റിരുന്ന് മുഖം തുടച്ചു അഴിഞ്ഞു വീണ മുടി കെട്ടി വെച്ച് കൊണ്ട് മിത്ര ചോദിച്ചു... വിശ്വ ഒന്നും മിണ്ടാതെ മിത്രയുടെ അടുത്തേക്ക് ചെന്ന് വിരിപ്പെടുത്തു അവളെ പുതപ്പിച്ചു... രാവിലെ തന്നെ കണ്ട്രോൾ കളയരുത്.... അതും പറഞ്ഞു അവൻ അവളുടെ ചുണ്ടിൽ അമർത്തി മുത്തി.... ഹ്ഹ... എവടെ പോവാണെന്ന് പറഞ്ഞില്ലല്ലോ... മിത്ര പുതപ്പിൽ പിടി മുറുക്കി കൊണ്ട് ചോദിച്ചു... ഞാൻ എവിടെ പോവാൻ.. സമയം ഇപ്പൊ 4:30.. വേഗം എണീറ്റ് കുളിച്ചു വന്നാൽ നമുക്ക് പഠിക്കാം... വിശ്വ ബുക്ക്‌ കാണിച്ചു കൊണ്ട് പറഞ്ഞു..

. പഠിക്കാനോ അതും ഇത്രയും രാവിലെയോ.. ഇന്നലെ കിടക്കാൻ തന്നെ എത്ര നേരം വൈകി.. ഉറങ്ങിയില്ലെങ്കിൽ എനിക്ക് തലവേദന എടുക്കും വക്കീലേ.. അതും പറഞ്ഞു മിത്ര ബെഡിലേക്ക് കിടക്കാൻ പോയതും വിശ്വ ബാക്കിൽ ചെന്നിരുന്നു... ഒരു തലവേദനയും ഇല്ല്യാ.. നല്ല കുഞ്ഞല്ലേ.. നീ തോറ്റാൽ നിനക്ക് തന്നെയാ മോശം... മക്കള് പറയും അമ്മ ഡിഗ്രി തോറ്റെന്ന്... വിശ്വ മോട്ടിവേറ്റ് ചെയ്ത് കൊണ്ടിരുന്നു.. മക്കൾ അറിയണേൽ നിങ്ങൾ പറയണം അല്ലാതെ അറിയൊന്നുല്ല...എനിക്ക് വയ്യ ഇത്രയും നേരത്തെ വക്കീലേ... കോട്ടുവാ ഇട്ട് കൊണ്ട് മിത്ര വിശ്വയുടെ മേലിലേക്ക് ചാരി ഇരുന്നു... പിന്നെ എങ്ങനെ പാസ്സ് ആവാൻ ആണ്.. ഞാൻ വയസായി.. നമ്മടെ മക്കളെ നോക്കാൻ ആരാ ഉള്ളെ.... മിത്രയുടെ കഴുത്തിലൂടെ കയ്യിട്ട് മുഖം ഉരസി കൊണ്ട് വിശ്വ ചോദിച്ചു... വയസായെന്നോ.. ആര് പറഞ്ഞു നിങ്ങൾക്ക് വയസ്സായെന്ന്.. ഒന്ന് പോയെ... ദേഷ്യത്തോടെ വിശ്വയുടെ കൈ എടുത്ത് മാറ്റി കൊണ്ട് മിത്ര പറഞ്ഞു.... ഓ ചിലരൊക്കെ ഇടക്കിടക്ക് പറയുന്നത് കേൾക്കാം വയസായി വയസൻ എന്നൊക്കെ..

എനിക്കറിയാ നീ നിന്റെ ഫോണിൽ old man എന്നൊക്കെ അല്ലെ സേവ് ചെയ്തിരിക്കുന്നെ... വിശ്വ കള്ള സങ്കടത്തോടെ പറഞ്ഞു.... കേട്ടപാതി മിത്ര തിരിഞ്ഞു അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.... ഞാൻ ഇഷ്ടം കൊണ്ടാ അങ്ങനെ വിളിക്കണേ അല്ലാതെ നിങ്ങൾ വയസായിട്ടൊന്നും ഇല്ല്യാ... 30 വയസ് ആയീന്നു വെച്ച് വക്കീൽ എന്തിനാ ഇങ്ങനെ ഒക്കെ പറയണേ... വിതുമ്പി കൊണ്ട് മിത്ര ചോദിച്ചു... ഇതാപ്പോ നന്നായെ... ഞാൻ നിന്നെ മോട്ടിവേറ്റ് ചെയ്യാൻ വേണ്ടി പറഞ്ഞതല്ലേ... പോടീ നീയാ വയസ്സായത്.. ഞാനും നീയും ഒപ്പം നടക്കുമ്പോൾ നീ എന്റെ ചേച്ചി ആണെന്നാ ആൾക്കാര് പറയുന്നേ.. അയ്യേ... മിത്രയുടെ പിൻകഴുത്തിൽ ഉഴിഞ്ഞു കൊണ്ട് വിശ്വ പറഞ്ഞു... അങ്ങനെ പറഞ്ഞോ... ആരാ പറഞ്ഞെ.... വിശ്വയിലെ പിടി വിട്ട് മാറി നിന്ന് മിത്ര എണീറ്റ് നിന്ന് കൊണ്ട് ചോദിച്ചു.... തല്ലാൻ പോവുന്നതൊക്കെ കൊള്ളാം ആദ്യം ഡ്രസ്സ്‌ എടുത്തിട് എനിക്ക് നാണം വരുന്നു...

മുഖം പൊത്തി അതിനുള്ളിലൂടെ ഒളിഞ്ഞു നോക്കിക്കൊണ്ട് വിശ്വ പറഞ്ഞതും,,, അയ്യേ... മിത്ര മാറ് മറച്ചു കൊണ്ട് വിശ്വയുടെ നേർക്ക് വന്ന് അവനെ ഇറുകെ പുണർന്നു.... വിശ്വ പൊട്ടി ചിരിച്ചു കൊണ്ട് അവളെ കൈകുമ്പിളിൽ ആക്കിയതും,,, മാറിക്കെ എനിക്ക് ഉറങ്ങാൻ ഉള്ള മൂഡ് പോയി ഞാൻ പോയി കുളിച്ചിട്ട് വരാം.. നമുക്ക് പഠിക്കണ്ടേ... വിശ്വയുടെ കവിളിൽ പിച്ചി കൊണ്ട് മിത്ര ബാത്റൂമിലേക്ക് നടന്നു... പഠിപ്പിക്കാൻ ഉള്ള എന്റെ മൂഡ് പോയി.. രാവിലത്തെ കണി കൊള്ളാം.. എന്നും ഇങ്ങനെ പ്രതീക്ഷിക്കുന്നു... വിശ്വ വിളിച്ചു പറഞ്ഞു... ഛീ പോടാ... മിത്രയുടെ ദേഷ്യത്തോടെ ഉള്ള വാക്കും അതിന്റെ ഒപ്പം വന്ന ചിരിയുടെ ശബ്ദവും കേട്ടതും വിശ്വ കള്ളച്ചിരിയോടെ ബെഡിലേക്ക് കിടന്നു.............. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...