{"vars":{"id": "89527:4990"}}

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 34

 
[ad_1]

രചന: രഞ്ജു ഉല്ലാസ്

കാര്യമൊക്കെ ശരിയാടാ ടോണി, പക്ഷേ ഈ ഡെന്നിസ് ഒരു പെൺ കൊച്ചിനെ  കെട്ടുന്നുണ്ടെങ്കിൽ അത് അവളെ ആയിരിക്കും, പാവമാടാ അവള്, സ്വന്തമായി ആരോരുമില്ല... ആകെക്കൂടി അവൾക്ക് ഉള്ള ഏക ആശ്രയം ഇപ്പോൾ ഈ ഞാനാണ്,  അവളെ ഞാൻ ഒരിക്കലും ഉപേക്ഷിക്കത്തില്ല.... അത്രയ്ക്ക് ജീവനാണ് എനിക്ക് എന്റെ ആമി കൊച്ചിനെ... "

നെടുവീർപ്പോടുകൂടി ഡെന്നിസ്  പറയുമ്പോൾ ടോണി ഉറപ്പിച്ചിരുന്നു അവൻ ആമിയെ കൂടെ കൂട്ടുമെന്ന്...


"എടാ.. എന്നാ പിന്നെ ഞാൻ പോയേക്കുവാ.. അവള് അവിടെ ഒറ്റയ്ക്കാ...."

"മ്മ്.... എന്നാ വിട്ടോടാ, നാളെ നമ്മൾക്ക് രജിസ്റ്റർ ഓഫീസിൽ പോകാം... എന്നിട്ട് എല്ലാം തിരക്കി വരാം "

ടോണിയോട് യാത്ര പറഞ്ഞു പോകും വഴിയിൽ ആയിരുന്നു പഴയ ഒരു സ്നേഹിതനെ കണ്ടത്.. ഒരുമിച്ചു പഠിച്ചത് ആണ് അവനോടൊപ്പം എട്ടാം ക്ലാസ്സ് വരെ.

ഭാര്യയും മൂന്നു മക്കളും ഒക്കെ ആയിട്ട് സിനിമ കാണാൻ പോയത് ആയിരുന്നു..

മൂത്ത കുട്ടിക്ക് 12വയസ് ആയിന്നു കേട്ടപ്പോൾ താൻ ഞെട്ടി പോയ്‌.

അവൻ കുറച്ചു നേരത്തെ കല്യാണം കഴിച്ചു. കൂടെ പഠിച്ചവളെ സ്നേഹിച്ചു കെട്ടുക ആയിരുന്നു.. എന്നാലും കാലം പോയ പോക്കേ..... ഇവൻ കെട്ടിയ പ്രായത്തിൽ എന്റെ ആമി കൊച്ച് ജനിച്ചു കാണുമോ ആവോ..

ഊറി ചിരിച്ചു കൊണ്ട് ഡെന്നിസ് വണ്ടി ഓടിച്ചു പോയ്‌.

തന്റെ വണ്ടി ആണെന്ന് തിരിച്ചു അറിഞ്ഞതും ആമി വന്നു വാതില് തുറന്നു.

കൈയിൽ ഇരുന്ന പൊതി അവൻ ആമിയുടെ നേർക്ക് നീട്ടി.

"ഇത് എന്തുവാ ഇച്ചായ "

"തുറന്ന് നോക്കെടി പെണ്ണേ, ആ പിന്നേ നീയേ ഒരു ചായേം കൂടി എടുക്ക് കേട്ടോ "

മ്മ്... ...

മൂളി കൊണ്ട് അവൾ പൊതി തുറന്നു.

നോക്കിയപ്പോൾ ഉണ്ട് പരിപ്പ് വട ഒപ്പം പഴം പൊരിയും ഉണ്ട്..

"ആഹാ.. കൊള്ളാലോ...ഇതെന്ത് പറ്റി.... "

അവൾ ഡെന്നിച്ചനെ നോക്കി ചിരിച്ചു.

"മ്മ്മ്...

"ഞാനേ ഇന്ന് നല്ല മൂഡിലാ കൊച്ചേ.... അതാണ്, നീ പോയിട്ട് ഒരു അടിപൊളി ചായ എടുത്തു കൊണ്ട് വാ "

ഓക്കേ.....

ആമി പെട്ടന്ന് അടുക്കളയിലേക്ക് പോയ്‌.

ഫോൺ റിങ് ചെയ്തു. നോക്കിയപ്പോൾ മിന്നു ആണ്..

"കർത്താവെ... ഇനി ആമി എങ്ങാനും വല്ലതും അവളോട് പറഞ്ഞൊ... "

"എടി ആമികൊച്ചേ...."

അവൻ നീട്ടി വിളിച്ചു കൊണ്ട് എഴുന്നേറ്റു..

"എന്തോ...."

"നിന്നെ മിന്നു എങ്ങാനും വിളിച്ചോടി...."

ചോദിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു.

"ഇല്ല... ഇന്ന് വിളിച്ചില്ലല്ലോ... എന്താ ഇച്ചായ "

ചായക്ക് ഉള്ള പാല് എടുത്തു പാത്രത്തിലേയ്ക്ക് പൊട്ടിച്ചു ഒഴിച്ചു കൊണ്ട് അവൾ ഡെന്നിസിനെ നോക്കി പറഞ്ഞു.

"ഹ്മ്മ്.... മിന്നു വിളിക്കുന്നുണ്ട്.... അതാ ഞാൻ ചോദിച്ചേ... "

"രണ്ടു ദിവസം ആയിട്ട് അവള് മെസ്സേജ് അയക്കുന്നെ ഒള്ളു... ബിസി ആണെന്ന് തോന്നുന്നു "

"ഹ്മ്മ്.... ഞാനൊന്നു വിളിക്കട്ടെ...എന്നതാണെന്ന് അറിയാല്ലോ, ചായ എടുത്തോണ്ട് വാ കേട്ടോ..."


"ഹ്മ്മ്....."

മിന്നുവിനോട് കുറച്ചു സമയം ഇരുവരും സംസാരിച്ചു...

അവൾ അവിടെ ഏതോ ഒരു സ്ഥാപനത്തിൽ ജോലിക്ക് കേറി, അതുകൊണ്ട് ആണ് വിളിക്കാൻ പറ്റാത്തത്... ഇന്ന് ആണ് പോയ്‌ തുടങ്ങിയെ... കുറച്ചു ദിവസം ആയിട്ട് അതിന്റെ തിരക്ക് ആയിരുന്നു.. എന്നൊക്കെ പറഞ്ഞു..


ആമിയോട് കുറച്ചു ഏറെ നേരം സംസാരിച്ച ശേഷം ആണ് മിന്നു ഫോൺ കട്ട്‌ ചെയ്തത്.

ഡെന്നിസ് ആ നേരത്ത് പോയ്‌ കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു..

ആമി ആണെങ്കിൽ ഒരു വഴുതനങ്ങ എടുത്തു മുറിച്ചു എന്തൊക്കെയോ മസാല തിരുമ്മി എടുത്തു വെയ്ക്കുന്നുണ്ട്...

ഫിഷ്‌ ഫ്രൈ പോലെ അവള് ഇന്നലെ വറക്കുന്നത് കണ്ടു...

ആമിക്കൊച്ചേ , കഴിക്കാൻ എന്നതാടി ഉള്ളത് .?

ഇച്ചായന്റെ സീമകൊച്ച് ഉണ്ടാക്കിയ മീൻ കറി ഉണ്ട്.. അത് പോരെ...

ഒരു ഈണത്തിൽ പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു 

മ്മ്.. മതി... ഇനി നാളെ അവള് വന്നിട്ട് വേണം കുറച്ചുടേ ഉണ്ടാക്കി വെപ്പിക്കാൻ... "

"ദേ... ഇനി അവളെ ഈ അടിച്ചതിന്റെ അകത്തു  ഉണ്ടല്ലോ... ഇച്ചായൻ വിവരം അറിയും "

അവള് ആണെങ്കിൽ കൈയിൽ ഇരുന്ന പിച്ചാത്തി അവന്റെ നേർക്ക് ചൂണ്ടി.

"യ്യോ.... ചതിക്കല്ലേ പൊന്നെ...."

"ആഹ് 

മര്യാദ ആണെങ്കിൽ മര്യാദ... ഇല്ലെങ്കിൽ ഈ ആമി ആരാണെന്ന് ഇച്ചായൻ അറിയും "

"അതിനു കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വരുവാരിക്കും.... എന്നായാലും ഇച്ചായൻ റെഡി ആണ് കേട്ടോ..

"ഡെന്നിസ് തേങ്ങമുറി എടുത്തിട്ട് ആമിയുടെ കൈയിൽ ഇരുന്ന കത്തി മേടിച്ചു കുറച്ചു തേങ്ങാപ്പൂള് എടുത്തു.അതിൽ നിന്നു ഒരു പീസ് എടുത്തു ആമിയുടെ വായിലേക്ക് വെച്ചു കൊടുത്തു കൊണ്ട് അവളോട് ചേർന്നു നിന്നു പറഞ്ഞു "


"ഏതിനു റെഡി ആണെന്ന് "

"അല്ല... എന്റെ കൊച്ചിനെ ശരിക്കു ഒന്ന് അറിയാനെ..."


"ദേ.. ഇച്ചായ, നിങ്ങൾക്ക് നാണം ഇല്ലേ.. ഏത് നേരത്തും ഇങ്ങനെ കൂതറ ഡയലോഗ്..."


"ആഹ് ഇച്ചായൻ ഇങ്ങനെ ഒക്കെയാ... കൂതറ.....നിനക്ക് എന്താ ഇഷ്ട്ടം ആയില്ലേ "

"ആഹ് ഇങ്ങനെ ഒന്നും ഇപ്പോൾ പറയണ്ട... അതൊക്കെ കല്യാണം കഴിഞ്ഞു മതി "

"അയ്യോടാ... അത് പറയാൻ ഉള്ള ലൈസൻസ് ആണോടി ഈ കല്യാണം "


"ആഹ് തത്കാലം അതേന്നു വെച്ചോ, എന്നാ ഇഷ്ടമായില്ലേ "

"അയ്യോ ഇഷ്ട്ടം ആയോന്നു... ഇടിയപ്പം ഉണ്ടക്കി തന്നത് കൊച്ചിന് ഓർമ ഉണ്ടോ ആവോ "

"ങ്ങെ.. ഇടിയപ്പമോ..."

"മ്മ്... ഇടിയപ്പം ഉണ്ടാക്കാൻ വേണ്ടി  ദേ ഇവിടെ ഇരുന്ന ഇടിയപ്പത്തിന്റെ അച്ച് എടുക്കാൻ നോക്കിയ ദിവസം...ഞാൻ ഇങ്ങോട്ട് വന്നു നോക്കിയപ്പോൾ ഉണ്ട്, നീയ് ആ ദാവണി യും ഉടുത്തു കൊണ്ട് ഇതിന്റെ മുകളിൽ കേറി നിൽക്കുന്നു.. വയറു മൊത്തം കാണിച്ചു കൊണ്ട്....എന്നിട്ട് ഉണ്ടല്ലോ 


"അയ്യേ... നാണക്കേട്.. മതി പറഞ്ഞത്... നിർത്തുന്നുണ്ടോ ഇച്ചായാ..."

"അതിനു ഞാൻ ഒന്നും പറഞ്ഞില്ലാലോ...."

അവൻ മുണ്ടൊക്കെ ഒന്ന് അഴിച്ചു മുറുക്കി ഉടുത്തു കൊണ്ട് ആമിയിടെ അടുത്തേക്ക് വന്നു.

"അങ്ങോട്ട് മാറി പോയേ... വഷളത്തരം മാത്രെ വായീന്ന് വീഴു ല്ലേ... "

"ആഹ് എന്നാൽ പിന്നെ ഞാൻ ഒന്നും മിണ്ടുന്നില്ല... പോരേ..."

അവൻ ഒരു പ്ലേറ്റ് എടുത്തു ചോറ് വിളമ്പി... കറികളും എടുത്തു.

എന്നിട്ട് ആമിയോട് ഒന്നും മിണ്ടാതെ കൊണ്ട് dining ഹാളിലേക്ക് പോയ്‌.

അതിനു ശേഷം വന്നു മറ്റൊരു പ്ലേറ്റിൽ അവൾക്ക് ഉള്ളതും എടുത്തു..

'അയ്യോ... പിണങ്ങിയോ ആള്...."

അവൻ പോയത് നോക്കി ആമി പിറു പിറുത്തു..


എന്നിട്ട് പിന്നാലെ പോയിരിന്നു.


"അതേയ്..... എന്താ മിണ്ടാത്തത്.."

കുറച്ചു നിമിഷം കഴിഞ്ഞതും പെണ്ണ് അവനെ നോക്കി.

എവിടന്ന്... ഇച്ചായൻ ആരാ മോന്.... മൈൻഡ് ചെയ്യാതെ അവൻ ബാലം പിടിച്ചു ഇരുന്നു.

ഇച്ചായ..... പിണക്കം ആണോ "

ആമി കൊച്ചിന് സങ്കടം ആയി.

"നീ ഭക്ഷണം കഴിക്ക് ആമി... ചുമ്മാ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കാതെ..."

അവൻ അല്പം ഗൗരവം ഒക്കെ മുഖത്ത് വരുത്തി ആമിയോടായി പറഞ്ഞു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]