{"vars":{"id": "89527:4990"}}

അപരിചിത : ഭാഗം 6

 

എഴുത്തുകാരി: മിത്ര വിന്ദ

ശ്രീഹരി നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ പിറകെ ഒരാൾ നടന്നു പോകുന്നു.. പെട്ടന്ന് ശ്രീയുടെ വയറിൽ ഒരു ആളിക്കത്തൽ ഉണ്ടായി.. അത് ആ തമിഴൻ അല്ലേ.. ശ്രീഹരി യും അവന്റെ പിന്നലെ വേഗം നടന്നു. കള്ളൻ.... കള്ളൻ.. എന്തോ ഒരു ആവേശത്തിൽ ശ്രീഹരി വിളിച്ചു കൂവി. കണ്ണടച്ച് തുറക്കും മുൻപ് അയാൾ ആ പെൺകുട്ടിയുടെ മാല പൊട്ടിച്ചു ഓടാൻ തുടങ്ങിയതും, രണ്ട് ആളുകൾ കൂടി അയാളെ പിടിച്ചതും ഞൊടിയിഴ കൊണ്ട് കഴിഞ്ഞു. പിറകെ ഓടി വന്ന ആ പെൺകുട്ടി ഒരു കല്ലിൽ തട്ടി വീണു. കുറച്ചുപേർ ചേർന്ന് അവളെ പിടിച്ചെഴുനേൽപ്പിച്ചു. ശ്രീഹരി അവളുടെ ബാഗ് എടുത്ത്. പോലീസ് അപ്പോളേക്കും അവരുടെ അടുത്തേക്ക് വന്നു.. വിഷമിക്കേണ്ട... അവന്റെ കാര്യം ഞങൾ നോക്കിക്കോളാം... പോലീസ് ശ്രീഹരിയോടായി പറഞ്ഞു. ഇതാ മാല.... പോലീസ് അവളുടെ കൈയിൽ അത് കൊടുക്കാൻ തുടങ്ങിയതും അവൾക്ക് തലചുറ്റണത് പോലെ തോന്നി. അയ്യോ... എന്ത് പറ്റി... ശ്രീഹരി അവളെ വേഗം താങ്ങി.. എടോ.. ഇന്നാ ഇത് പിടിക്ക്.. ഞങ്ങൾക്ക് ടൈം ഇല്ല... നിങ്ങൾക്ക് കേസ് ഉണ്ടെങ്കിൽ സ്റ്റേഷനിൽ വന്ന ഒരു കംപ്ലയിന്റ്  തരുക. പോലീസ് വേഗം ശ്രീഹരിയുടെ കൈയിലേക്ക് മാല കൊടുത്ത്. ഈശ്വരാ.... ഇത് എന്താ ചെയ്ക... അവൻ ഓർത്തു. ശ്രീഹരിയും വേറെ ഒരു  സ്ത്രീയും  കൂടി ചേർന്ന് അവളെ താങ്ങി വീണ്ടും വെയ്റ്റിംഗ് ഷെഡിൽ കൊണ്ട് ചെന്നു ഇരുത്തി... വെള്ളം.... അവൾ ഒച്ചയില്ലാതെ പിറുപിറുത്തു.. ശ്രീഹരിയുടെ കയ്യിൽ വെള്ളം ഉണ്ടായിരുന്നു.. അവൻ വേഗം അത് അവൾക്ക് കൊടുത്ത്.. അവൾ ആർത്തിയോടെ അത് മുഴുവനും കുടിച്ചു. വീണ്ടും അവൾ ആ സ്ത്രീയുടെ ദേഹത്തെക്ക് ചാഞ്ഞു.. എത്ര ശ്രമിച്ചിട്ടും കണ്ണുകൾ തുറക്കാൻ കഴിയുന്നില്ലാവൾക്ക്... പക്ഷെ അവർ സംസാരിക്കുന്നത് എല്ലാം അവൾക്ക് കേൾക്കാം.. മോനേ.. മാല പൊട്ടിയോ കുട്ടീടെ... അവനെ സഹായിച്ച ആ സ്ത്രീ ചോദിച്ചു.. പെട്ടന്നവൻ മാലയിലേക്ക് നോക്കി.. ഇല്ല ചേച്ചി... ഭാഗ്യം... കൊളുത്തു മാറി പോയതേ ഒള്ളു.. അതാ പൊട്ടിയത് പോലെ തോന്നിയത് അവൻ പറഞ്ഞുകൊണ്ട് ആ സ്ത്രീയെ കാണിച്ചു. നേരാണ് കേട്ടോ... അവർ അത് ശരിയായി ഇട്ടിട്ട് അവന്റെ കൈയിൽ കൊടുത്തു.. അത് അങ്ങ് കഴുത്തിലേക്ക് ഇട്ടേക്കു മോനേ... ഇനി അത് എവിടെ എങ്കിലും പോയാലോ... അവർ പറഞ്ഞത് ശരിയാണെന്നു അവനു തോന്നി. അവൻ വേഗം തന്നെ മറ്റൊന്നും ചിന്തിക്കാതെ അവളുടെ കഴുത്തിലേക്ക് ഇട്ടു.. നിങ്ങൾ നോർത്ത് ഇന്ത്യൻസ് ആണോ... ആ സ്ത്രീ ചോദിച്ചു.. അയ്യോ അല്ല ചേച്ചി... ഞാൻ പാലക്കാട് ആണ്.... അവൻ ചിരിച്ചു.. അല്ല... കുട്ടിയുടെ താലി മാല നോർത്ത് ഇന്ത്യൻസ് ന്റെ പോലെ തോന്നി.. അവർ ചിരിച്ചു. ങേ.... താലിമാല.. അവൻ അവളുടെ കഴുത്തിലേക്ക് നോക്കി.. ഈശ്വരാ... ഇവർ എന്താ ഈ പറയണത്.. ഇതുപോലെ ഒരു കരിമണി മാല അച്ഛൻ അമ്മക്ക് വാങ്ങി കൊടുത്തത് അല്ലേ കഴിഞ്ഞ വർഷം.. അവൻ ആകെ ചിന്താകുഴപ്പത്തിലായി.. അവൾ അപ്പോളേക്കും പതിയെ കണ്ണ് തുറന്നു... ഹാവു.. രക്ഷപെട്ടു.. ആൾ ഉഷാറായല്ലോ... ആ സ്ത്രീ അവളെ നോക്കി പറഞ്ഞപ്പോൾ ശ്രീഹരി അവളെ നോക്കി. അതേ പോകണ്ടേ ജലജേ...?  എന്ന് ചോദിച്ചു കൊണ്ട്, ഒരാൾ അവരുടെ അടുത്തേക്ക് വന്നു. ആ സ്ത്രീ വേഗം എഴുനേറ്റു... മോൻ വന്നോ.. അവർ ചോദിച്ചു.. അപ്പോൾ അവിടേക്ക് വന്ന ആൾ തല കുലുക്കി.. മ്... വണ്ടി അവിടെ ഒതുക്കിയിട്ടുണ്ട്.. അയാൾ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് അവർ മൂവരും നോക്കി. വരൂ കുട്ടികളെ.. നിങ്ങളെ അടുത്ത് ഉള്ള സ്റ്റാൻഡിൽ ഇറക്കാം.. ഏതോ ഒരു സ്റ്റാൻഡിന്റെ പേരും കൂടി അവർ പറഞ്ഞു. എന്നിട്ട് ആ പെണ്കുട്ടിയുട ബാഗും എടുത്ത്.. ശ്രീഹരിക്ക് ആണെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാകുന്നില്ല.. ഈശ്വരാ... മോന്റെ പേരെന്ത് ആണ് അവർ കാറിലേക്ക് കയറവേ ചോദിച്ചു. ശ്രീഹരി... അവൻ പറഞ്ഞു.. മോൾടെയോ... അവർ അവളെ നോക്കിയപ്പോൾ ശ്രീഹരിയും അറിയാതെ നോക്കി. മേഘ്‌ന..... അവൾ പറഞ്ഞു. മേഘ്‌ന... നല്ല പേര്... ശ്രീഹരി മനസ്സിൽ പറഞ്ഞു.. രണ്ടാളും നല്ല ചേർച്ച ആണല്ലോ എന്ന് അവർ മനസ്സിൽ ഓർത്തു. അങ്ങനെ അവരുടെ കൂടെ ശ്രീഹരിയും മേഘ്‌നയും കൂടി യാത്ര ആരംഭിച്ചു.....തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...