അമൽ: ഭാഗം 23
Sep 15, 2024, 10:42 IST
രചന: Anshi-Anzz
ടാ..... ഇന്നാണ് നമ്മളെ ജൂനിയേഴ്‌സ് വരുന്നത്.... ആ പ്രിൻസി ഇത് നമ്മളോട് പറയാതെ മറച്ചുവെച്ചതായിരുന്നു..... അതിനെന്താ ഷെബി...... നീ നമ്മളെ ഫ്ലെക്സ് അങ്ങ് കേട്ട് ഗേറ്റിന് മുന്നിൽ..... നേരത്തെ അറിയിച്ചില്ലെങ്കിലും നമ്മളവർക്ക് സ്വാഗതം നൽകേണ്ടതല്ലേ..... ആ...... അയാളൊന്ന് അറിയട്ടെ നമുക്ക് ഇതൊന്നും ഒരു കാര്യമല്ലാന്ന്........ ഇന്ന് നമ്മള് ഒരു പൊളി പൊളിക്കും..... 😎അവന്മാരും അവളുമ്മാരുമൊക്കെ ഇങ്ങോട്ടൊന്ന് വന്നോട്ടെ....... ടാ ഫ്ലെക്സ് എങ്ങനെ ഉണ്ട്...... ഉഷാറായി അല്ലേ..... * കുഞ്ഞാടുകൾക്ക് ചെകുത്താന്റെ കോട്ടയിലേക്ക് സ്വാഗതം * By Nazal...... പൊളിച്ചു അല്ലേ...... നീ എന്തിനാടാ അതിൽ എന്റെ പേരെഴുതി പിടിപ്പിച്ചത്...... ഇരിക്കെട്ടെന്നെ...... എല്ലാവരും ഒന്നറിയട്ടെ ഇത് ഈ ചെകുത്താന്റെ വകയാണെന്ന്..... ദോണ്ടെടാ വരുന്നു..... ഓരോരുത്തൻമാര്..... ഇങ്ങോട്ട് വിളിക്കട്ടെ..... നീ വിളിക്കട..... നാച്ചു ഉണ്ടല്ലോ കൂടെ.... പിന്നെ നമ്മളെന്തിനാ പേടിക്കുന്നെ..... ടാ..... ഗ്രൗണ്ടിലൂടെ നടന്നുപോകുന്ന ഒരു പയ്യനെ കൂട്ടത്തിലൊരുത്തൻ കൈ കൊണ്ട് മാടി വിളിച്ചു.... ഇങ്ങോട്ട് വാടാ..... എന്താ ചേട്ടാ...... ചേട്ടനോ.... ഞാനെപ്പൊഴാടാ നിന്റെ ചേട്ടനായത്.... അതല്ല ചേട്ടാ..... സീനിയേഴ്സിനെ ബഹുമാനിക്കണം എന്ന് ഗേറ്റിന് മുന്നിൽ വെച്ച ഫ്ലെക്സിൽ എഴുതിയത് കണ്ടു..... അതാണ് ഞാൻ അങ്ങനെ വിളിച്ചത്... അവനത് പറഞ്ഞതും മറ്റവൻ എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു..... നിഞ്ഞോടാരാട പന്നീ അതിൽ അങ്ങനെ ഒക്കെ എഴുതാൻ പറഞ്ഞെ..... ഇതിപ്പോ നാച്ചു എഴുതിയതാവും എന്നല്ലേ എല്ലാവരും വിചാരിക്കാ..... ഷെബി അവനോട് ചൂടായി.... സോറി... ഞാൻ അത് ഓർത്തില്ല..... എല്ലാവരും നമ്മളെയൊന്ന് ബഹുമാനിച്ചോട്ടെ എന്ന് കരുതി എഴുതിയതാണ്.... എന്നെ കൊല്ലല്ലേ നാച്ചൂ.... അവൻ നസലിന് മുന്നിൽ കൈ കൂപ്പി.... ആ..... ഏതായാലും നീ എന്നെ ചേട്ടാന്നൊക്കെ വിളിച്ചതല്ലേ.... അതുകൊണ്ട് അനിയൻ എനിക്കൊരു പാട്ട് പാടിതാ......മ്മ്.... വേഗം.... ഏട്ടന് തീരെ time ഇല്ല..... എനിക്ക് പാട്ട് പാടാൻ അറിയില്ല ചേട്ടാ..... അവൻ പേടിയോടെ ഷിബിലിയെ നോക്കി പറഞ്ഞു..... മ്മ്.... അപ്പൊ അനിയന് പാട്ട് പാടാൻ അറിയില്ല.... എന്താ നിന്റെ പേര്.... അതെങ്കിലും നിനക്ക് അറിയുമോ..... ദിനേശ്..... അപ്പൊ മോനേ ദിനേശാ അറിയാലോ... he is വേറെ ലെവൽ ബ്രോ..... ചേ ആ പാട്ടും കൂടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ തകർത്തേനെലെ നാച്ചൂ...... 😎 പിന്നേ..... നീ തകർക്കും.... അവനെ വിട്ടേക്കട..... മര്യാദക്ക് അടങ്ങി ഒതുങ്ങി നടന്നാൽ മതി..... വേറെ പ്രശ്നം ഒന്നുമില്ല...... മ്മ്... പൊക്കോ.... പാവം ചെക്കൻ.... പേടിച്ചു പോയി..... ടാ.... നോക്കടാ..... രണ്ട് ചെല്ലക്കിളീസ്..... അവരെ ഇങ്ങോട്ട് വിളിക്കാട്ടോ ഞാൻ..... എന്തിനെടാ..... സുഹൈൽ ചോദിച്ചു..... ഇരിക്കെട്ടെന്നെ.... നമ്മളെ ഈ കലിപ്പന് പറ്റിയ പെണ്ണുണ്ടോ എന്ന് നോക്കാലോ.... അവനത് പറഞ്ഞതും nazal അവനെ തുറുക്കനെ നോക്കി..... ഏയ്....... സുന്ദരികളെ.... വിരോധമില്ലെങ്കിൽ ഇവിടേം വരെ ഒന്ന് വന്നിട്ട് പോകോ..... ടീ.... നമ്മളെയാണ് വിളിക്കുന്നത്..... വാ പോയി നോക്കാം..... സീനിയേഴ്സാണ്.... ഇല്ലേൽ പണി കിട്ടും..... എന്താ കാക്കുമാരെ..... ഹഹ...... ഹഹഹ... ഹഹഹഹ...... വെരി ഫണ്ണീ.... നേരത്തെ ഒരുത്തൻ വന്ന് ചേട്ടാന്ന് വിളിച്ചു... ഇപ്പൊ ഇതേ കാക്കൂന്ന്..... ഈ പിള്ളേർക്കൊക്കെ ഭയങ്കര ബഹുമാനം ആണല്ലോ..... ഷിബിലി ചിരിച്ചുകൊണ്ട് ഷബീബിന്റെ തോളിൽ തല വെച്ചു..... പെട്ടന്ന് അവൻ ചിരി നിർത്തി ഇത്തിരി ഗൗരവത്തോടെ ചോദിച്ചു.... മ്മ്..... എന്താ നിങ്ങളെ പേര്..... എന്റെ പേര്.... റുക്‌സാന..... അവരിൽ ഒരാൾ പറഞ്ഞു..... നിന്റെയോ..... zama aalim........ പതിഞ്ഞ സ്വരത്തിൽ അവള് പറഞ്ഞതും എങ്ങോട്ടോ നോക്കി ഇരിക്കുവായിരുന്ന റംസീൻ പെട്ടന്ന് അവളെ മുഖത്തേക്ക് നോക്കി..... ഞങ്ങൾ സീനിയേഴ്സാണ്.... അതുകൊണ്ട് എപ്പോഴും ആ ബഹുമാനം നിങ്ങൾക്ക് ഉണ്ടാകണം..... കേട്ടല്ലോ..... ഷിബി അവരോട് വാ തോരാതെ അങ്ങനെ ഓരോന്ന് പറഞ്ഞ് കസറുന്നുണ്ട്..... മ്മ്.... പൊക്കോ...... ടാ...... നാച്ചു..... നിന്റെ ധൈര്യത്തിലാ ഞാൻ ഈ ചെയ്യുന്നതൊക്കെ.... സുഹൈലിന്റെ മടിയിൽ തലവെച്ച് കിടക്കുന്ന nazal അവിടുന്ന് എഴുന്നേറ്റു..... വാടാ.... ക്ലാസ്സിലേക്ക് പോകാം.... ============================= എന്താണ് റംസീ ഒരു ചിരിയൊക്കെ..... ഇതിൽ എന്തൊക്കെയോ പന്തികേടുണ്ടല്ലോ മച്ചാനെ.... സിദ്ധാർഥ് റംസിയെ ഒന്ന് തട്ടിക്കൊണ്ട് ചോദിച്ചു.... ടാ... എനിക്കവളെ ഒരുപാട് ഇഷ്ട്ടമായെടാ.... ആരെ..... ക്യാന്റീനിൽ ഇരുന്ന് ചിക്കൻ കാല് കടിച്ചു വലിക്കുന്ന ഷിബി ചോദിച്ചു.... നമ്മളിന്ന് റാഗ് ചെയ്തില്ലേ ആ കുട്ടിയെ.... അതിലേത് കുട്ടി..... സുഹൈൽ ചോദിച്ചു..... Zama..... അവളെ എനിക്കൊരുപാട് ഇഷ്ട്ടായി.... നിങ്ങൾ എങ്ങനെയെങ്കിലും അവളെ എനിക്കൊന്ന് സെറ്റാക്കി താടാ..... അവൻ നസലിന്റെ കൈ പിടിച്ച് പറഞ്ഞു.... ആദ്യമായിട്ടാണല്ലോ നമ്മളെ റംസി ഒരു പെണ്ണിന് വേണ്ടി ഇങ്ങനെ നമ്മളോട് യാചിക്കുന്നത്..... അതുകൊണ്ട് അവളെ ഞാൻ നിനക്ക് സെറ്റാക്കി തന്നിരിക്കും.... nazal പറഞ്ഞത് കേട്ട് അവന്റെ മുഖം സന്തോഷത്താൽ തിളങ്ങി..... അവളേതാടാ ക്ലാസ്സ് ...... C1 A...... അവൻ ക്യാന്റീനിൽ നിന്നും ഇറങ്ങി അവളെ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു..... ക്ലാസ്സിന്റെ മുന്നിൽ ചെന്ന് നിന്നതും പെൺകുട്ടികളൊക്കെ അവനെ ഒന്ന് നോക്കി..... അവന്റെ മൊഞ്ചുകണ്ടിട്ട്..... അവൻ ആരെയും മൈന്റ് ചെയ്യാതെ ക്ലാസ്സിലേക്ക് കയറി പോയി.... ആരാണ് zama..... അവൻ ഡെസ്ക്കിൽ ആഞ്ഞടിച്ചുകൊണ്ട് ചോദിച്ചു..... ബാക്ക് ബെഞ്ചിൽ നിന്നും ഒരു പെൺകുട്ടി പേടിച്ച് അവന്റെ മുഖത്തേക്ക് നോക്കി എഴുന്നേറ്റ് നിന്നു.... അവൻ അവളെ അടുത്തേക്ക് നടന്ന് വരും തോറും പുറത്ത് നിന്നിരുന്ന കുട്ടികളൊക്കെ ക്ലാസ്സിലേക്ക് കയറി കൂടാൻ തുടങ്ങി.... അവനെയും അവളെയും മാറി മാറി നോക്കി.... നീയാണോ zama..... ആ..... എന്റെ ഫ്രണ്ട് റംസീനിന് നിന്നെ കണ്ടപ്പോൾ തന്നെ അങ്ങ് നന്നായിട്ട് പിടിച്ചു.......അവന് വേണ്ടി പ്രണയാഭ്യർത്ഥന ആയിട്ട് വന്നതൊന്നുമല്ല ഞാൻ..... അവന്റെ മുഖം വാടുന്നത് പോലും എനിക്ക് സഹിക്കില്ല..... അതുകൊണ്ട് അവൻ വന്ന് നിന്നെ പ്രപ്പോസ് ചെയ്യുമ്പോൾ അങ്ങ് ok പറഞ്ഞോളോണ്ടു..... അല്ല..... അവനെ ഇഷ്ടമില്ല എന്നെങ്ങാനും പറയാനാണ് ഉദ്ദേശം എങ്കിൽ ഞാൻ ഒരു വരവ് കൂടി നിന്റെ അടുത്തേക്ക് വരും.... ഈ nazal ആരാണെന്ന് നിനക്ക് അറിയില്ല..... അവനവൾക്ക് നേരെ വിരൽചൂണ്ടി പറഞ്ഞു കൊണ്ട് പുറത്തേക്ക് പോകാൻ നിന്നതും അവളുടെ ക്ലാസ്സിലെ രണ്ട് പയ്യൻമാർ അവന്റെ മുന്നിൽ വന്നു നിന്നു..... അവരെ ഒന്ന് ഇരുത്തി നോക്കിയതും അവര് പറഞ്ഞു തുടങ്ങി..... അങ്ങനെ അങ്ങ് പോയാലോ..... സീനിയേഴ്സാണ് എന്ന് കരുതി എന്തും ആകാം എന്നാണോ..... ക്ലാസ്സിൽ കയറി ഭീഷണിപെടുത്തി കൂട്ടുകാരനെ പ്രണയിപ്പിക്കാ.... അതിന് ഞങ്ങളും കൂടെ സമ്മതിച്ചിട്ട് വേണ്ടേ...... മാറിനിൽക്കെടാ..... നീയൊന്നും എനിക്ക് മുട്ടാനുള്ള കൊത്ത് ആയിട്ടില്ല.... വന്ന് കയറിയതല്ലേ ഉള്ളൂ..... എന്നെ പറ്റി ശെരിക്കും അറിഞ്ഞിട്ട് മുട്ടാൻ വന്നാൽ മതി.... അവൻ അവരെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു..... അവന്റെ കണ്ണിലേക്ക് നോക്കിയതും അവരൊക്കെ ഒന്ന് പകച്ചു..... ദേഷ്യം കൂടുന്നതിനനുസരിച്ച് അവൻ നിന്ന് വിറക്കുന്നുണ്ട്...... അവന്റെ കണ്ണുകൾ ചുവന്നു തുടുത്തു....... അവിടെ നടക്കുന്ന സീൻ കണ്ടതും ഒരുത്തൻ പോയി അവന്റെ ഫ്രണ്ട്സിനെ വിവരമറിയിച്ചു..... ക്ലാസ്സിലേക്ക് ഓടിവന്ന അവന്റെ ഫ്രണ്ട്സ് അവന്റെ കോലം കണ്ട് അന്താളിച് നിന്നു...... ഒരുപാട് നാളായിട്ട് അവര് അവനെ ഇങ്ങനെ കണ്ടിട്ടില്ല..... ടാ..... ഇതിന്റെ കാരണക്കാരൻ ആരായാലും ഞങ്ങൾ വെറുതെ വിടില്ല.... നന്നായിട്ട് ഓർത്തുവെച്ചോ..... സുഹൈൽ അവിടെ കൂടി നിൽക്കുന്നവർക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞ് അവനേം കൂട്ടി അവിടുന്ന് പോയി..... ഇതൊക്കെ കണ്ട് പേടിച്ച് നിന്ന zama അവളെ കൂട്ടുകാരിയുടെ കയ്യിൽ മുറുക്കെ പിടിച്ചു.... ========================= നാച്ചു..... നിനക്ക് എന്താടാ പറ്റിയത്..... ഏത് മറ്റവനാ നിനക്ക് ഇങ്ങനെ ദേഷ്യം വരാൻ മാത്രം പണിതത്.... നീ ഒന്ന് പറഞ്ഞാൽ മതി.... ബാക്കി ഞങ്ങൾ നോക്കിക്കോളാം...... അവര് മാറി മാറി അവനോട് ചോദിക്കുന്നുണ്ടെങ്കിലും അവൻ ഒന്നും പറയാതെ മുഷ്ട്ടി ചുരുട്ടിക്കൊണ്ട് ഇരുന്നു..... നാച്ചു..... നീ എന്തിനാ ആ ക്ലാസ്സിലേക്ക് പോയത്.... അവിടെ എന്തായിരുന്നു പണി...... റംസീൻ ചോദിച്ചു.... ടാ പന്നീ...... നിനക്ക് വേണ്ടിയാടാ അവൻ അങ്ങോട്ട് പോയത്.... എനിക്ക് വേണ്ടിയോ.... എനിക്ക് വേണ്ടി എന്തിനാടാ ഷിബി ഇവൻ അങ്ങോട്ട് പോയത്.... നീയാ പറഞ്ഞ പെണ്ണിനെ കാണാൻ..... അവളെ ക്ലാസ്സാണ് അത്..... ഷിബിലി അത് പറഞ്ഞതും റംസീൻ നാച്ചുവിനെ ഒന്ന് നോക്കി...... എന്തിനാടാ എനിക്ക് വേണ്ടി നീ..... വേണ്ടെടാ വിട്ടേക്ക്.... അതും പറഞ്ഞ് എണീറ്റ് പോകാൻ നിന്ന റംസിയുടെ കയ്യിൽ പിടിച്ച് അവൻ അവിടെ നിർത്തി.... നീ കണ്ടോ..... റംസീ..... നാളെ അവള് നിഞ്ഞോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞിരിക്കും..... =========================== ടാ.... അവള് വരുന്നുണ്ട്...... Zama..... ഷിബി പറഞ്ഞതും അവരെല്ലാം അങ്ങോട്ട് നോക്കി.... പേടിച് പേടിച്ച് അവൾ അവർക്ക് മുന്നിൽ എത്തി...... അവൾ nazal നെ ഒന്ന് പേടിയോടെ നോക്കി...... അവന്റെ നോട്ടം കണ്ടതും അവൾ തല താഴ്ത്തി..... റംസിക്ക..... എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്..... ഒന്ന് എന്റെ കൂടെ വരുമോ..... അവൾ പറഞ്ഞത് കേട്ടതും അവൻ ഒരു അമ്പരപ്പോടെ എല്ലാവരേം നോക്കി..... Nazal ന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ എല്ലാം അവന്റെ പണി ആണെന്ന് മനസ്സിലായി..... അവന്റെ ഫ്രണ്ട്സ് ഒക്കെ അവനെ ചെല്ല് എന്നും പറഞ്ഞ് തള്ളിവിട്ടു......... ...................................................... എന്താ...... നിനക്ക് പറയാൻ ഉള്ളത്..... അത്..... എനിക്ക് നിങ്ങളെ ഇഷ്ട്ടാ....... എന്റെ ചങ്കിന്റെ ഭീഷണി കേട്ടിട്ടാണോ നീ ഇപ്പൊ ഇത് വന്ന് പറയുന്നത്..... അത്..... അല്ല..... എനിക്ക് നിങ്ങളെ ഇഷ്ട്ടാ...... ഇന്നലെ കണ്ടപ്പോൾ തന്നെ മനസ്സിൽ കയറികൂടി...... പിന്നെ എങ്ങനെ പറയും എന്ന് കരുതി നിന്നപ്പോളാണ് നിങ്ങളെ ഫ്രണ്ട് വന്ന് നിങ്ങൾക്ക് എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞത്..... മ്മ്...... Ok....... എനിക്കും നിന്നെ ഇഷ്ട്ടാ...... ഒരുപാട്..... ഇന്നലെ കണ്ടപ്പോൾ തന്നെ നീ എന്റെ ഖൽബിൽ കയറി കൂടിയിരുന്നു...... അതുകൊണ്ടാ ഞാൻ അവരോട് അത് പറഞ്ഞത്..... എന്റെ ചങ്ക് എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അവൻ ഇന്നലെ നിന്റെ ക്ലാസ്സിൽ വന്ന് കാണിച്ച ആ കളി കണ്ടപ്പോ മനസ്സിലായി...... തനിക്ക് ഡിസ്റ്റർബൻസ് ആയോ....... ഏയ്..... ഇല്ല..... ചെറിയ ഒരു പേടി തോന്നി.... അവൻ അങ്ങനെയാ.... പെട്ടന്ന് ദേഷ്യം വരും.... അവനെ അങ്ങനെ ഒരു അവസ്ഥയിലേക്ക് വിട്ടാൽ പിന്നെ അവൻ എന്തൊക്കെയാ ചെയ്യാ എന്ന് അവന് പോലും അറിയില്ല........ എല്ലാവർക്കും പേടിയാണ് അവനെ...... അവന്റെ ഫ്രണ്ട്സ് ആണെന്ന് പറയുന്നത് ഞങ്ങൾക്ക് ഒരു അഹങ്കാരമാണ്..... നിന്റെ ക്ലാസ്സിലെ ആ പയ്യൻമാരോട് പറഞ്ഞോളോണ്ടു അവനോട് കൊമ്പ് കോർക്കാൻ നിൽക്കരുതെന്ന്...... ഞാൻ നിന്നോട് ഇതൊക്കെ പറയുന്നത് അവരൊന്ന് അറിഞ്ഞോട്ടെ എന്ന് കരുതിയാണ്...... അവന് നമ്മുടെ സ്കൂളിൽ അറിയപ്പെടുന്ന ഒരു പേര് കൂടി ഉണ്ട്..... DARE DEVIL അവന്റെ നാവിൽ നിന്നും അവനെ കുറിച്ച് വീഴുന്ന വാക്കുകൾ കേട്ടതും അവൾക്ക് ചെറിയ പേടിയും അത്ഭുതവും തോന്നി.... എന്നാ.... നീ വിട്ടോ..... ഞാൻ അവരെ അടുത്തേക്ക് ചെല്ലട്ടെ....... അവൾ എന്തോ ആലോചിച്ചതിനു ശേഷം ക്ലാസ്സിലേക്ക് നടന്നു....... 🔼🔼🔼🔼🔼🔼🔼🔼🔼🔼🔼🔼🔼🔼 ദിവസങ്ങൾ ഒക്കെ അങ്ങനെ കഴിഞ്ഞ് പോയി നമ്മളെ റംസിയും zama യും തമ്മിൽ ഇപ്പൊ കട്ട പ്രണയത്തിലാണ്.... ഇതിനിടക്ക് അവള് വന്നെന്നോട് എന്റെ ഭീഷണിയിൽ പേടിച്ചാണ് ഞാൻ അവനോട് അത് പറഞ്ഞത് അല്ലാതെ എനിക്കവനെ ഇഷ്ടമൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും പതിയെ അവളും അവനെ സ്നേഹിക്കാൻ തുടങ്ങി..... അങ്ങനെയിരിക്കെ ഒരു ദിവസം..... മാജിയുടെ കൂടെ അവന്റെ ഉമ്മാന്റെ വീട്ടിലേക്ക് ചെന്നപ്പോൾ വന്ന് വാതിൽ തുറന്ന് തന്നത് zama..... !!!! നീ എന്താ ഇവിടെ.....???? ആഹാ..... ഇതെന്റെ വീടാ..... നാചുക്കാക്ക് ഞാൻ ആരാണെന്ന് അറിയില്ലെങ്കിലും എനിക്ക് നാചുക്കാനെ ശെരിക്ക് അറിയാം.... അവൾ പറഞ്ഞത് കേട്ടതും ഞാൻ ഒന്ന് ചിരിച്ചു..... പിന്നീടങ്ങോട്ട് സ്കൂൾ ലൈഫ് മൊത്തം പൊളി ആയിരുന്നു...... അടിയും വഴക്കും എല്ലാം ഉണ്ടെങ്കിലും ചങ്ക് പറിച്ചു സ്നേഹിക്കുന്ന ചങ്കുകൾ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ടോട്ടാലി കളർ ഫുൾ...... എന്നാൽ ഇതിനിടക്കാണ് ആ സംഭവം നടന്നത്...... എന്ത് സംഭവം???? തോക്കിൽ കയറി വെടി വെക്കാതെടി കുരുപ്പേ...... ഞാൻ ഇതൊന്ന് പറഞ്ഞോട്ടെ..... ആ..... എന്നാ വേഗം പറ കലിപ്പാ..... zama ക്ക് റംസിയോടും എന്നോടുമുള്ള പെരുമാറ്റത്തിൽ മാറ്റം വന്നു...... അത് എനിക്ക് മനസ്സിലാക്കാൻ തുടങ്ങിയതും ഞാൻ അവളിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി...... പാവം റംസിക്ക് ഇതൊന്നും അറിയില്ലായിരുന്നു..... ഒടുവിൽ ഒരു ദിവസം വന്നവൾ..... റംസി.... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു....... ആ.... ഞാൻ ഇപ്പൊ വരാം.... നീ ആ മരത്തിന്റെ അവിടേക്ക് നടന്നോ..... ഞങ്ങളോട് സംസാരിച്ചുകൊണ്ട് അവൻ പറഞ്ഞു..... എനിക്ക് അതിനൊന്നും നിൽക്കാൻ time ഇല്ല..... നീ വരുന്നേൽ വാ..... ഇല്ലേൽ ഞാൻ പോകാ..... അവള് പറയുന്നത് കേട്ട് അവൻ ഞങ്ങളെ മുഖത്തേക്ക് ഒക്കെ ഒന്ന് നോക്കി..... അവരൊക്കെ അവനോട് പോയിട്ട് വാ എന്ന് പറഞ്ഞു..... പാവം അവൾ എന്തായിരിക്കും പറയാൻ പോകുന്നത് എന്ന് എനിക്ക് നന്നായിട്ടറിയാം..... എന്താ.... Zama..... റംസി....... ഞാൻ വളരെ ആലോചിച്ചെടുത്ത തീരുമാനം ആണിത്...... നമ്മുടെ ഈ ബന്ധം ഒരിക്കലും മുന്നോട്ട് പോകില്ല...... എന്തോ..... എനിക്ക് നിന്നെ ഇപ്പോഴും അങ്ങ് ഉൾകൊള്ളാൻ കഴിയുന്നില്ല.... പിന്നെ എന്റെ ഫാമിലി..... അവരാരും നമ്മളെ ഈ ബന്ധം accept ചെയ്യില്ല.... അതുകൊണ്ട് let's break up....... അവള് പറയുന്നത് കേട്ടതും അവനാകെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.... ജീവന് തുല്ല്യം സ്നേഹിച്ച പെണ്ണ് പെട്ടന്നൊരു ദിവസം വന്ന് എല്ലാം നിർത്തി എന്ന് പറയുമ്പോൾ ഉണ്ടാകുന്ന സങ്കടം അത് ചങ്കിൽ ഒരു കുത്താണ്.....* തേപ്പ് * പറയാൻ എളുപ്പം..... അത് കൊണ്ട ആൾക്കേ അതിന്റെ വേദന അറിയുള്ളു...... നമുക്ക് പിരിയാം എന്ന് പറയാൻ നല്ല എളുപ്പമാണ്... പക്ഷേ സ്നേഹിച്ച കാലത്തിന്റെ ഓർമ്മകൾ മനസ്സിൽ നിന്നും മായണമെങ്കിൽ കാലങ്ങൾ ഒരുപാട് എടുക്കും..... .............................................. അവൾ തേച്ചിട്ടു പോയ സങ്കടത്തിലാണ് ഇവിടെ ഒരുത്തൻ...... അവന്റെ മൂഡ് മാറ്റാൻ വേണ്ടി ചങ്കുകൾ ആയ ഞങൾ ഇങ്ങനെ ശ്രെമിക്കുമ്പോളാണ് അവൾ എന്റെ അടുത്തേക്ക് വന്നത്....... Nazal....... I lvu....... I lvu so much..... അവൾ പറഞ്ഞു തീർന്നതും എന്റെ കൈകൾ അവളെ മുഖത്ത് പതിഞ്ഞു...... നാണമില്ലല്ലോടി.... നീ തേച്ച ആണിന്റെ കൂട്ടുകാരനെ വന്ന് പ്രേമിക്കാൻ..... നീ എന്നെ എന്ത് വേണേലും പറഞ്ഞോ nazal..... അതൊക്കെ ഞാൻ കേൾക്കും.... പക്ഷേ ഞാൻ സ്നേഹിച്ചതും ആഗ്രഹിച്ചതും നിന്നെയാണ്...... നിന്നെ മാത്രം..... ഇറങ്ങി പോടീ ശവമേ എന്റെ മുന്നീന്ന്.... ഞാൻ അവളെ പിടിച്ച് തള്ളിക്കൊണ്ട് അവിടുന്ന് പുറത്തേക്ക് നടന്നു... ഇതെല്ലാം കണ്ട്കൊണ്ട് അവന്റെ ഫ്രണ്ട്സും..... പിന്നീട് പല പ്രാവശ്യവും അവൾ എന്റെ അടുത്ത് വന്ന് ഇത് തന്നെ പറയുമ്പോളും അവൾക്ക് മറുപടി കൊടുത്തിരുന്നത് എന്റെ കൈകൾ ആയിരുന്നു..... നോക്കിക്കോ nazal..... നീ ആർക്ക് വേണ്ടിയാണോ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് അവന് വേണ്ടി തന്നെ നീ എന്നെ കെട്ടും.... Zama aalim ആണ് പറയുന്നത്...... ഒന്ന് പോടീ...... നീ എന്താ എന്നെ പേടിപ്പിക്കാണോ..... ========================= ദിവസങ്ങൾ അങ്ങനെ പലതും കഴിഞ്ഞു.... ഞങ്ങളെ +2 ലൈഫും കഴിഞ്ഞ് അവസാന പരീക്ഷയുടെ അന്നാണ് എല്ലാം മാറി മറിഞ്ഞത്...................തുടരും....