അമൽ: ഭാഗം 30
Sep 23, 2024, 22:57 IST
രചന: Anshi-Anzz
DJ *ദിൽയാൻ ജാഷിം * നമ്മുടെ കോളേജ് ചെയർമാൻ..... കോളേജിലേ സെക്കന്റ് ഹീറോ...... ഒട്ടുമിക്ക ഗേൾസിന്റെയും ഡ്രീംബോയ്..... മുടിഞ്ഞലുക്ക്...... പൂത്തകാശ്..... നല്ല അടിപൊളി സ്വഭാവം...... പഠനത്തിൽ ഏറ്റവും മുന്നിൽ ...... ടീച്ചേഴ്സിന്റെ കണ്ണിലുണ്ണി..... nazal സാറിന്റെ ഫേവറേറ്റ് സ്റ്റുഡന്റ്...... എല്ലാവരുടെയും ദിലുക്ക....... “- ദിയ പറഞ്ഞത് കേട്ടതും നമ്മൾ തൊള്ളേതുറന്ന് ഓളെ നോക്കിയിരുന്നു..... ഇത്രേം വലിയ ഒരു പുള്ളി ഈ കോളേജിൽ ഉണ്ടായിട്ട് ഞാൻ അറിഞ്ഞില്ലല്ലോ...... എന്താ മോളേ.... ഒന്ന് കൊത്തിനോക്കണോ..... "-ദിയ “” വേണ്ട ദിയാ..... അങ്ങനെ എല്ലാവര്ടേം ഡ്രീംബോയ് ആയവനെ ഒന്നും എനിക്ക് വേണ്ട.... എന്റെ ചെക്കൻ എന്റേത് മാത്രം ആയിരിക്കണം.... “” ഛെ.... അപ്പൊ Nazal സാറിന്റെ ചാൻസ് പോയല്ലേ "-വരുൺ അതെന്താ.....?? "-ഷാദി ടാ .... സാർ എല്ലാ ഗേൾസിന്റേം ഹീറോയും ഡ്രീംബോയിയും ഒക്കെ അല്ലേ .."-അജു ഓഹ്.... അങ്ങനെ.... "-ഷാദി “” അല്ല.....ഈ DJ സെക്കന്റ് ഹീറോ ആണെന്ന് പറഞ്ഞല്ലോ..... അപ്പൊ ആരാ ഈ ഫസ്റ്റ് ഹീറോ..... “” അത് നമ്മളെ NAZAL സാർ..... “-ഷാദി “” ആര്??? ആ ചെകുത്താനോ.....???, 😲 “” ആ......സാർ തന്നെ..... “-നസ്രി “” ഓഹ് പിന്നെ.... നിന്ന് തള്ളാതെ ഒന്നെണീറ്റു പോടീ...... “” ഞാൻ തള്ളിയതോന്നും അല്ല മോളേ..... നീ വേണേൽ വിശ്വസിച്ചാൽ മതി..... “-നസ്രി “” അല്ല.....ഈ DJ നിങ്ങൾ പറയുന്ന പോലെ അത്രക്ക് ചുള്ളൻ ആണോ..... “” അതിന് ഞങ്ങൾ DJ യെ കണ്ടിട്ട് വേണ്ടേ... “-ദിയ “” എന്ത് ദിയ..... അപ്പൊ നിങ്ങൾ അവനെ കണ്ടിട്ടില്ലേ ??? “” ഇല്ല.....ഇതുവരെ കണ്ടിട്ടില്ല.... “-ദിയ “” അതെന്താ...... രണ്ട് വർഷമായിട്ട് ഇനിയും നിങ്ങൾ അവനെ കണ്ടില്ലാ എന്ന് പറഞ്ഞാൽ..... “” അത് മോളേ അമലേ..... ഈ ദിലുക്കയെ അങ്ങനെ അങ്ങ് കാണാനൊന്നും പറ്റൂല ...... ഇപ്പൊ ഞങ്ങളെ കാര്യം തന്നെ ഒന്ന് നോക്ക്..... അങ്ങേരെ പറ്റി ഇതൊക്കെ കേട്ടൂ എന്നല്ലാതെ ഇതുവരെയും നേരിൽ കണ്ടിട്ടില്ല.....“-ശാദി “” അപ്പൊ അവൻ ഈ കോളേജിലേക്ക് വരാറില്ല.....“” വരാറൊക്കെ ഉണ്ട് ...... എങ്കിലും കാണാൻ കിട്ടൂല.....“-വരുൺ “” ഓഹ്.... ടീ ദിയ.... നിനക്ക് അങ്ങേരെ അങ്ങ് പ്രേമിച്ചൂടെ..... എന്നാ നമ്മക്ക് മൂപ്പരെ കാണേം ചെയ്യാ കമ്പിനിആകേം ചെയ്യാം ...... എങ്ങനെ ഉണ്ട് എന്റെ ഐഡിയ... “” കൊണ്ടുപോയി ഉപ്പിലിട്ട് വെക്ക്...... ടീ മൂപ്പരെ അടുത്തേക്ക് പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് ചെന്നാലുണ്ടല്ലോ അങ്ങേരെന്നെ പിടിച്ച് ഭിതിയിലൊട്ടിക്കും....... “-ദിയ “” അതെന്താ...... അവൻ ആരെയും പ്രേമിക്കൂലേ.... “” ഇല്ല.... ദിലുകാക്ക് ഈ കോളേജിലെ എല്ലാ ഗേൾസും പെങ്ങമ്മാരാ..... “-നസ്രി “” ജാഡ തെണ്ടി...... അവനെന്താ സ്വന്തമായിട്ട് പെങ്ങൾ ഇല്ലേ..... “” ഉണ്ട് ..... ഒരനിയനും ഒരനിയത്തിയും...... അനിയൻ നമ്മുടെ കോളേജിലാണ് പടിക്കുന്നതെന്ന് ആരോ പറയുന്നത് കേട്ടിരുന്നു..... "-ശാദി “” ഓഹ്..... നിങ്ങൾ അതൊക്കെ വിട്.....എനിക്ക് വിശന്നിട്ടു വയ്യ.. .. പോയി food ഓർഡർ ചെയ്യ്..... “” ഞാൻ ഷാദിയെ നോക്കി പറഞ്ഞു.... ================= അങ്ങനെ ഫുഡടിയും കഴിഞ്ഞ് ഞങ്ങൾ വീണ്ടും ഗാലറിയിൽ സ്ഥാനം പിടിച്ചു.... നമ്മളെ പയ്യൻമാരൊക്കെ ഡ്രെസ്സൊക്കെ മാറി ഗ്രൗണ്ടിലേക്ക് പോയി...... ഗ്രൗണ്ടിൽ അവരുടെ ആവേശമാർന്ന പ്രകടനം കണ്ട് ഞങ്ങൾ കയ്യടിച്ചും വിസിലടിച്ചും അവരെ പേര് വിളിച്ച് കൂവിയും അവരെ പ്രോത്സാഹിപ്പിച്ചു..... അങ്ങനെ പ്രോഗ്രാം കഴിഞ്ഞതും വിന്നേഴ്‌സിന്റെ പേരുകൾ അനൗൺസ് ചെയ്തു...... അജുവും വരുണും പങ്കെടുത്ത ഓരോ പ്രോഗ്രാമിലും ഫസ്റ്റ് പ്രൈസും ഷാദി ചാംപ്യൻഷിപ്പും നിലനിർത്തി....... അവർക്ക് കിട്ടിയ മെഡലുകളും ട്രോഫികളുമൊക്കെ കയ്യിൽ പിടിച്ച് നമ്മടെ പ്രിൻസിയേം കൂട്ടി ഒരടിപൊളി സെൽഫി എടുത്തിട്ട് നമ്മൾ അവരേം വലിച്ച് അവിടുന്ന് നടന്നു..... “” ടാ..... പൊട്ടൻ ഷാദി...... ഇന്ന് നിന്റെ വക എന്തായാലും ട്രീറ്റ് വേണം..... ചാംപ്യൻഷിപ്പൊക്കെ കിട്ടിയതല്ലേ..... “” “” തരാടി.... കാന്താരി...... “” അവനതും പറഞ്ഞ് ഞങ്ങളെ ക്യാന്റീനിലേക്ക് കൊണ്ടുപോയി..... നസ്രിൻ അവൾക്ക് എങ്ങോട്ടോ പോകാനുണ്ടെന്ന് പറഞ്ഞ് വേഗം പോയി..... അങ്ങനെ ഞങ്ങൾ അഞ്ചുപേരുംകൂടി ക്യാന്റീനിൽ ഓർഡർ ചെയ്ത സാദനം വെയിറ്റ് ചെയ്ത് ഇരിക്കുമ്പോളാണ് ആകലിപ്പനും വിമൽ സാറും സ്നേഹമിസ്സും കൂടെ അങ്ങോട്ട് വന്നത്...... “” ഷാദിൽ കൺഗ്രാറ്റ്സ്..... “” ഇതും പറഞ്ഞ് കലിപ്പൻ ഷാദിക്ക് കയ്കൊടുത്തു..... കൂടെ തന്നെ ബാക്കി രണ്ടുപേരും..... “” എന്താ ട്രീറ്റാണോ....... “” കലിപ്പൻ ചോദിച്ചു..... ആ..... ഇവൾക്ക് ഇന്ന് തന്നെ വേണംന്ന് ഒരേ വാശി..... “-ശാദി ആ കുരിപ്പ് പറയുന്നത് കേട്ടിട്ട് ഞാൻ അവനെ തുറിച്ചു നോക്കി.....അപ്പൊ ഉണ്ട് മറ്റേ കോന്തൻ എന്നെ നോക്കിയിട്ട് പറയുന്നു..... "അല്ലേലും തിന്നണ കാര്യത്തിലും മുടിപ്പിക്കണ കാര്യത്തിലും ഇവളാള് ഉഷാറാ.... " ആ ചെകുത്താൻ അത് പറഞ്ഞതും ഞാൻ അവനെ നോക്കി പല്ലിറുമ്പി...... ഏതായാലും നിങ്ങളെ ട്രീറ്റ് നടക്കട്ടെ..... ഞങ്ങൾ പോയേക്കാം... “-നാച്ചു അയ്യോ.... നിങ്ങൾ ഇരിക്ക്.... എന്റെ ഒരു സന്തോഷത്തിന് നിങ്ങൾക്ക് കൂടി.... വേണ്ട ഷാദി....... “-നാച്ചു പ്ലീസ് സാർ..... വിമൽ സാർ ഇരിക്കൂ..... “-ശാദി “” ഓഹ് തെണ്ടി സൽക്കരിച്ച് ഇരുത്താണ്..... ഹും “” അങ്ങനെ ആ കോന്തൻ വന്ന് എന്റെ നേരെ മുന്നിൽ ഇരുന്നു..... ഞാൻ അവനെ ഒന്ന് നോക്കിയപ്പോഴേക്കും ഞങ്ങൾ ഓർഡർ ചെയ്തതൊക്കെ എത്തിയിരുന്നു..... അങ്ങനെ നമ്മൾ അത് കഴിക്കാൻ തുടങ്ങിയപ്പോളാണ് നാച്ചൂന്റെ നേരെ പുറകിലെ ടേബിളിൽ ഇരിക്കുന്ന അൻവറിനെയും ടീമിനെയും കണ്ടത്..... അവനെന്നെ തുറിച്ചു നോക്കിയതും ഞാൻ ഒരു ലോഡ് പുച്ഛം അങ്ങ് വാരി വിതറി..... വീണ്ടും അവൻ എന്നെ നോക്കി പേടിപ്പിച്ചിട്ട് കഴുത്തിൽ കൈ വെച്ച് കൊല്ലും എന്ന് കാണിച്ചു..... അപ്പൊ ഞാൻ ഇയ്യ് പോടാ എന്ന് ചുണ്ടനക്കിക്കൊണ്ട് വീണ്ടും ഒരു മൂന്ന് ലോഡ് പുച്ഛം അങ്ങട്ട് വാരി വിതറി.... അപ്പൊ തന്നെ അവൻ പല്ലിറുമ്പി കൊണ്ട് ഷർട്ടിന്റെ കയ്യൊക്കെ മടക്കി എന്റെ അടുത്തേക്ക് വന്നതും എന്റെ മുന്നിലിരിക്കുന്ന നസലിനെയും മറ്റ് ടീച്ചേഴ്സിനെയും കണ്ട് ആകെ നാറി ചമ്മി തിരിച്ചു നടന്നു..... അപ്പൊ ഞാൻ അവനെ നോക്കി നല്ലോണം വായ പൊത്തി ചിരിച്ചു..... അത് കണ്ടതും അവൻ എനിക്ക് അവന്റെ നടുവിരൽ ഉയർത്തികാണിച്ചു തന്നു..... യു ബ്ലഡി റാസ്‌ക്കൽ എന്ന് ഞാൻ മനസ്സിൽ കരുതി എന്റെ സീറ്റീന്ന് എണീറ്റ് അവന്റെ അടുത്തേക്ക് നടന്നു.... അവന്റെ ടേബിളിൽ രണ്ട് കയ്യും കുത്തി നിന്ന് അവന്റെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു “" അത് നിന്റെ തന്തക്ക് കൊണ്ടുപോയി കാണിച്ചു കൊടുക്കടാ...... "“ ഇത് കേട്ടതും അവൻ ‘ ടീ ‘ എന്ന് ഞാൻ കേൾക്കെ പറഞ്ഞുവെങ്കിലും ഞാൻ ’ നീ പോടാ ‘ എന്നും പറഞ്ഞ് നല്ല സ്ലോമോഷനിൽ നടന്ന് വന്ന് എന്റെ സീറ്റിൽ ഇരുന്നു.... എന്നിട്ട് ഞാൻ ചുറ്റിലും ഒന്ന് നോക്കിയപ്പോളുണ്ട് ദിയ എന്നെ നോക്കി കണ്ണുരുട്ടുന്നു.... അവൾക്ക് നൈസായിട്ടൊന്ന് ഇളിച്ചുകൊടുത് ഞാൻ ഫുഡിങ്ങിൽ മാത്രം ശ്രദ്ധിച്ചിരുന്നു...... അപ്പൊ ഉണ്ട് ആ കലിപ്പനും എന്നെ നോക്കി കണ്ണുരുട്ടുന്നു.... അവനോട് ഞാൻ നീ പോടാ എന്ന് അവൻ കേൾക്കെ മാത്രം പറഞ്ഞതും അവൻ അവന്റെ കവിളിൽ കൈ വെച്ച് പാട് പാട് എന്ന് പറഞ്ഞു...... അപ്പൊത്തന്നെ ഞാൻ എന്റെ കവിളിൽ കൈവെച്ചിട്ട് no എന്ന് പറഞ്ഞ് ഇരുന്നു.... എന്റെ സംസാരം കേട്ടിട്ട് അവരൊക്കെ എന്നെ നോക്കിയെങ്കിലും ഞാൻ അവരോട് ചുമ്മാ എന്ന് പറഞ്ഞ് കണ്ണിറുക്കി.... അപ്പൊ ആ കോന്തൻ ഇരുന്ന് ഭയങ്കര ചിരി ആയിരുന്നു.... ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങിയതും എന്റെ പരിപ്പുവട കഴിഞ്ഞതും ഞാൻ ഷാദിയെ തോണ്ടി അവന്റത് ചോദിച്ചു..... അപ്പൊ തന്നെ അവൻ തരില്ലെന്ന് പറഞ്ഞു... അത് കണ്ടിട്ട് എല്ലാവരും ഇരുന്ന് കിണിക്കുന്നുണ്ട്.... ബ്ലഡി അലവലാതീസ്.... ‘ ന്ന എന്റത് എടുത്തോ എന്ന് നാച്ചു പറഞ്ഞതും പിന്നേ...... എന്റെ പട്ടി എടുക്കും നിന്റെത് ‘ എന്ന് മനസ്സിൽ കരുതി ഞാൻ അവന്റെ പരിപ്പുവടയിലേക്ക് തന്നെ നോക്കി ഇരുന്നു..... എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോന്നുന്നു അവൻ അതെടുത് എന്റെ പ്ളേറ്റിൽ വെച്ച് തന്നു..... അപ്പൊ തന്നെ ഞാൻ അത് കഴിക്കാനും തുടങ്ങി...... പട്ടി എടുക്കും എന്നല്ലേ പറഞ്ഞത്..... അതിപ്പോ പട്ടിതന്നെ എടുത്തില്ലേ...... അവന്റെ പരിപ്പുവട കഴിക്കില്ല എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ..... അങ്ങനെ അതും കഴിച്ച് അവരൊക്കെ എണീറ്റ് പോകാൻ വേണ്ടി ഒരുങ്ങി...... nazal പോയതും പോയ പോലെ തിരിച്ചു വന്ന് ഫ്രണ്ട്സുകളോട് സംസാരിച്ച് നിൽക്കായിരുന്ന എന്റെ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ടുപോയി...... ഞാൻ അവരോടൊക്കെ വിളിക്കാം എന്നും പറഞ്ഞ് ആ കോന്തന്റെ കൂടെ പോയി..... റബ്ബേ.... നാജി പാർക്കിങ്ങിൽ എത്തിയിട്ടുണ്ടാകരുതേ എന്നും പ്രാർത്ഥിച്ച് നമ്മൾ അവന്റെ കൂടെ കാറിന്റെ അടുത്തേക്ക് നടന്നു..... അവിടെ എത്തിയപ്പോൾ അവളെ കാണാനില്ല.... ഹൗ ഭാഗ്യം..... ഞാൻ ഡോർ തുറന്ന് ഉള്ളിൽ കയറിയപ്പോളുണ്ട് എന്നെ നോക്കി ഇളിച്ചുകൊണ്ട് അവളതിനുള്ളില് ഇരിക്കുന്നു..... “” നിനക്ക് കുറച്ച് കഴിഞ്ഞിട്ടൊക്കെ വന്നാ പോരായിനോ ... നീ എന്തിനാ കോളേജ് വിട്ടപ്പോഴേക്കും വന്ന് ഇതിനകത്ത് കയറി ഇരിക്കുന്നെ.... “” എനിക്കും അത് തന്നെയാണ് മോളേ പൂതി..... പക്ഷേ പറഞ്ഞിട്ടെന്താ...... ക്ലാസ്സ് കഴിഞ്ഞാൽ അപ്പൊ ഇവിടെ എത്തിക്കോണം എന്നാ എന്റെ ബ്രദർജിയുടെ ഓർഡർ..... അല്ല.... നിനക്ക് കുറച്ച് വൈകി വന്നാ പോരായിനോ.... “-നാജി “” അതിന് എന്നെ പിടിച്ച് വലിച്ച് കൊടുന്നിക്കല്ലേ..... “” വീട്ടിലേക്ക് പോയി കൊണ്ടിരിക്കുമ്പോളും മനസ്സിൽ നിറയെ ആ DJ യെ കുറിച്ചുള്ള ചിന്തകളായിരുന്നു..... അവനെ കുറിച്ച് കൂടുതൽ അറിയണം എങ്കിൽ അതിന് നാജിയോട് തന്നെ ചോദിക്കണം..... അതിന് ഇപ്പൊ വീട്ടിൽ എത്തണ്ടേ.... ഛെ.... എനിക്ക് വീട്ടിൽ എത്തുന്നതുവരെയൊന്നും ക്ഷമ ഇല്ലാത്തതുകൊണ്ട് ഞാൻ അപ്പോൾ തന്നെ അവളോടത് ചോദിച്ചു..... “” നാജി ആരാ ഈ DJ ??? “” എന്റെ ചോദ്യം കേട്ടതും പെട്ടന്നായിരുന്നു അത് സംഭവിച്ചത്...... .....തുടരും....