{"vars":{"id": "89527:4990"}}

അമൽ: ഭാഗം 31

 

രചന: Anshi-Anzz

പെട്ടന്നായിരുന്നു അത് സംഭവിച്ചത്...... ആ കലിപ്പൻ സഡൻബ്രേക്ക് ചവിട്ടി...... യാ റബ്ബീ..... എന്റെ തല..... നമ്മൾ തല ഉഴിഞ്ഞുകൊണ്ട് അവനെ നോക്കിയപ്പോൾ  ചെക്കൻ കലിപ്പോടെ മുന്നിലേക്ക് നോക്കി നിൽക്കുവായിരുന്നു...... ഇനി അവിടെ അവന്റെ ശത്രു ആരെങ്കിലും നിൽക്കുന്നുണ്ടോ എന്നറിയാൻ ഞാൻ മുന്നിലേക്ക് നോക്കിയപ്പോൾ അവിടെ ഒരു ഈച്ച പോലും ഉണ്ടായിരുന്നില്ല..... പിന്നെന്താ ഈ കലിപ്പൻ ഇങ്ങനെ നോക്കുന്നെ...... ഓഹ്.... ഇവന് വട്ടാണല്ലോ..... ഞാനത് മറന്നു..... അതുകൊണ്ട് ഞാനതൊന്നും മൈന്റ് വെക്കാതെ നാജിയോട് വീണ്ടും ചോദിച്ചു..... “” നാജി പറ ആരാ ഈ DJ......???? “” ഇത് കേട്ടതും കലിപ്പൻ ഹോണിൽ കൈ അമർത്തിപിടിച്ചു....... “” ഓഹ്..... ടാ പൊട്ടാ..... നീ എന്തിനാ ആ ഹോൺ ഇങ്ങനെ അടിക്കുന്നെ...... നീ കാണുന്നില്ലേ ചുറ്റുമുള്ള ആളുകൾ നമ്മളെ നോക്കുന്നത്..... നിനക്കെന്താ വട്ടാണോ..... “” വട്ട് നിന്റെ വാപ്പാക്ക്...... “-നാച്ചു “” ദേ എന്റെ വാപ്പാനെ പറഞ്ഞാലുണ്ടല്ലോ.....“” ഇയ്യെന്താടി ചെയ്യാ...... ഏ....പറയടി ഇയ്യെന്താ ചെയ്യാന്ന്..... “-നാച്ചു “” ഞാൻ നിന്റെ വാപ്പാക്കും അങ്ങ് വിളിക്കും  അത്ര തന്നെ..... “” എന്നാ നീയൊന്ന് വിളിയടി....... “-നാച്ചു “” അതിന് നീ ഒന്നൂടെ എന്റെ വാപ്പാക്കൊന്ന് വിളിച്ച് നോക്ക്..... “” നിന്റെ വാ.......... “-നാച്ചു ഓഹ്..... ഒന്ന് നിർത്തുന്നുണ്ടോ രണ്ടും...... നടുറോട്ടിൽ കിടന്നാ അവരെ വാപ്പാക്ക് വിളി...... രണ്ടിനും ഇത്തിരി പോലും അന്തം ഇല്ലല്ലോ...... “-നാജി നീ എന്നോട് ചൂടാകാതെ നിന്റെ ഈ അലവലാതി ഫ്രണ്ടിനോട് മിണ്ടാതെ ഇരിക്കാൻ പറ...... “-നാച്ചു “” ഞാനല്ലട ഊളെ.... നീയാണ് അലവലാതി... 😬 “” രണ്ടും കണക്കാ....... കാക്കു ഇയ്യൊന്ന് വണ്ടി എടുക്കുന്നുണ്ടോ..... ഇല്ലേൽ ഞാൻ ഇപ്പൊ ഇവിടെ ഇറങ്ങും..... “-നാജി “”ഞാനും..... “” എന്നാ നീ ഒന്ന് ഇറങ്ങി പോടീ ..... എന്നിട്ടേ ഞാൻ വണ്ടി എടുക്കുന്നുള്ളു...... “-നാച്ചു ഓഹ്  .. ഇന്റെ റബ്ബേ..... ഇനി അതിൻമേൽ തുടങ്ങിയോ...... “-നാജി അവനെന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് കാറെടുത്തു...... അതിനിടയിൽ നമ്മൾ വീണ്ടും നാജിയോട് DJ യെ പറ്റി ചോദിച്ചെങ്കിലും അവൾ വീട്ടിൽ ചെന്നിട്ട് പറഞ്ഞു തരാം എന്ന് പറഞ്ഞു.... വീട്ടിൽ ചെന്നപാടെ നമ്മൾ റൂമിലേക്ക് പോയി..... വല്ലാത്ത ക്ഷീണം...... വേഗം ഫ്രഷായി ഒന്ന് കിടന്നുറങ്ങി...... ഡോറിൽ നിർത്താതെയുള്ള മുട്ട് കേട്ടാണ് ഞാൻ ഉണർന്നത്.....  ഫോൺ എടുത്ത് time നോക്കിയപ്പോൾ 10 മണി കഴിഞ്ഞിരിക്കുന്നു... ആരാണ് ഈ ഒടുക്കത്തെ മുട്ട് മുട്ടുന്നേ എന്നും കരുതി ചെന്ന് ഡോർ തുറന്ന് നോക്കിയപ്പോളുണ്ട് ആ തെണ്ടി എന്നേം നോക്കി പേടിപ്പിച്ചോണ്ട് മുന്നിൽ നിൽക്കുന്നു...... ഞാൻ അവനെ നോക്കി പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും....... “” നിന്റെ കുഞ്ഞമ്മ പെറ്റൂന്ന്.....  ഞങ്ങൾ കുഞ്ഞിനെ കാണാൻ പോവാ... നിന്നെ വിളിക്കാൻ വേണ്ടി വന്നതാ....... “” ഇത്രേം പറഞ്ഞ് അവനെന്നെ ഒരു നോട്ടം..... ഉഫ്....... എന്റെ സാറേ.... പെറ്റ തള്ള സഹിക്കൂല...... ടീ കോപ്പേ സമയം ഒരുപാടായി നിനക്ക് ഫുഡൊന്നും വേണ്ടേ ...... “-നാച്ചു “” ആഹാ..... അപ്പൊ മോനെന്നെ food കഴിക്കാൻ വിളിക്കാൻ വന്നതാണോ  ..... അപ്പൊ സ്നേഹം ഒക്കെ ഉണ്ടല്ലേ..... “” “” സ്നേഹം കോപ്പാണ്....... എന്റുമ്മാക്ക് ഇപ്പൊ നിന്റെ ഈ മരമോന്ത കാണാതെ ഫുഡൊന്നും ഇറങ്ങൂല്ലല്ലോ..... അതുകൊണ്ട് വന്ന് വിളിച്ചതാണ്...... വേണേൽ പോയി കഴിച്ചോ..... എനിക്ക് നീ ഉണ്ണണംന്ന് യാതൊരു നിർബന്ധവുമില്ല ...... മനസ്സിലായോടി..... “” അതും പറഞ്ഞ് ആ കലിപ്പൻ അവന്റെ റൂമിലേക്ക് കയറി പോയി..... പിന്നെ നല്ല വിശപ്പുള്ളത് കൊണ്ട് ഞാൻ വേഗം പോയി ഫുഡും കഴിച്ചു...... മുകളിലേക്ക് കയറി ചെന്നപ്പോളുണ്ട് നാജി അവിടെ സോഫയിൽ ഫോണിലും കളിചോണ്ടിരിക്കുന്നു...... അത് കണ്ടതും ഞാൻ വേഗം അവളെ അടുത്തേക്ക് ചെന്നു..... “” നാജി...... “” ഞാൻ അവളെ വിളിച്ചതും “” നാജീ...............“” ആ വിളി കേട്ട് ഞാൻ നോക്കിയപ്പോളുണ്ട് ആ കലിപ്പൻ അവന്റെ റൂമിന്റെ മുന്നിൽ നിന്ന് എന്നെ നോക്കി പല്ലിറുമ്പി നിൽക്കുന്നു.... “” നാജി ഇവിടെ വാ..... “” എന്നും പറഞ്ഞ് അവൻ അവളെ കയ്യിൽ പിടിച്ച് അവിടുന്ന് കൊണ്ടുപോയി..... തെണ്ടി...... ഞാൻ അവളോട്‌ സംസാരിക്കാതിരിക്കാൻ വേണ്ടിയാ അവളേം വിളിച്ച് പോയത്...... ഇനി ഇപ്പൊ അവളെ കാത്തിട്ട് കാര്യം ഇല്ല..... അല്ലേലും ഞാൻ എന്തിനാ ഈ DJ യെ കുറിച്ച് അറിയുന്നത്..... അവൻ ആരെങ്കിലും ആയിക്കോട്ടെ..... അതിനെനിക്കെന്താ..... ഹും നമ്മൾ പിന്നെ ഒന്നും നോക്കിയില്ല വേഗം റൂമിൽ കയറി കിടന്നു..... ഇതുവരെ പോത്ത് പോലെ കിടന്നുറങ്ങിയിട്ടാണെന്ന് തോന്നുന്നു ഇപ്പൊ നിദ്രാദേവി നമ്മളെ തിരിഞ്ഞുപോലും നോക്കുന്നില്ല...... കുറേ പാട്ട് കേട്ടിട്ടും ഡാൻസ് കളിച്ചിട്ടുമൊക്കെ നമ്മൾ നേരം തള്ളിവിട്ടു..... എവിടെ......  ഉറക്ക് അടുത്തേക്ക് പോലും ഒന്ന് വരുന്നില്ല....... സമയം നോക്കിയപ്പോൾ രണ്ടര കഴിഞ്ഞിട്ടുണ്ട്....... അപ്പൊ തന്നെ ഞാൻ ഫോണെടുത് ഷാദിക്ക് വിളിച്ചു.... “” Hello...... ടാ ഇയ്യ് ഉറങ്ങിയോ..... “” ഇല്ലടാ..... ഞാൻ ശിവനെ കാത്തിരിക്കുവാ..... എന്താടി ഊളെ നിനക്ക് വേണ്ടത്..... “-ഷാദി “”  അതുപിന്നെ എനിക്ക് ഉറക്കം വരുന്നില്ലട.....  “” നിനക്ക് ഉറക്കം വരാത്തതിന് നീ എന്തിനാടി എന്റെ ഉറക്കം കളയുന്നെ.. .. ഒന്ന് വെച്ചിട്ട് പോടീ ..... “-ശാദി “” ടാ..... ശാദി...... “” എന്താടി...... “-ശാദി “” നീ ഫോൺ വെക്കുവാണോ.....  “” അല്ല...... ഈ നട്ടപാതിരക്ക് നിന്നോട് കൊഞ്ചിക്കൊണ്ട് ഇരിക്കാം എന്തേ..... നിനക്ക് വട്ടാണോടി...... “-ഷാദി “” വട്ട് നിന്റെ ഓൾക്ക്..... “” ഒന്ന് വെച്ചിട്ട് പോടീ പുല്ലേ ...... “-ഷാദി അതും പറഞ്ഞ് ചെക്കൻ ഫോൺ വെച്ചു..... നമ്മളിനി എന്ത് ചെയ്യും..... ഒടുവിൽ എപ്പോഴോ ഞാനും ഉറങ്ങി പോയി ✨✨✨✨✨ ഈ ദിയ ഇതെവിടെ പോയി കിടക്കാ...... നമ്മൾ രാവിലെ ക്ലാസ്സിൽ  എത്തിയപ്പോൾ ദിയയെ അവിടെ ഒന്നും കാണാനില്ല.. ... ക്ലാസ്സിലെ കുട്ടികളോട് ചോദിച്ചപ്പോ അവളും നസ്രിനും കൂടി പുറത്തേക്ക് പോയി എന്ന് പറഞ്ഞു..... അങ്ങനെ അവരേം തിരഞ്ഞ് നമ്മൾ ഗ്രൗണ്ടിലൂടെ നടക്കുമ്പോളാണ് ആരോ ഒരാളുമായി കൂട്ടിമുട്ടി നമ്മൾ വീണത്...... ഞാൻ മാത്രമല്ല..... അയാളും വീണിട്ടുണ്ട്....... “” എവിടെ നോക്കിയാടി നീയൊക്കെ നടക്കുന്നെ...... മനുഷ്യനെ മെനക്കെടുത്താനായിട്ട്...... നിന്റെ മുഖത്തെന്താടി കണ്ണില്ലേ...... “” “” ടോ..... താൻ വല്ല്യേ ഡയലോഗൊന്നും അടിക്കേണ്ട..... നിന്റെ മുഖത്തും ഉണ്ടല്ലോ രണ്ട് കണ്ണ്..... അതെന്തിനാ വെറുതെ വെച്ചിരിക്കാണോ അവിടെ...... എന്നെ തള്ളിയിട്ടതും പോരാ ഇപ്പൊ എന്റെ മെക്കിട്ട്കയറാൻ വരുന്നോ..... “” “” നീ അല്ലേടി എന്നെ വന്ന് ഇടിച്ചിട്ടത്...... അതിനെങ്ങനാ സ്വപ്നം കണ്ടിട്ടാണല്ലോ നിന്റെയൊക്കെ നടപ്പ്..... “” “” ഞാൻ സ്വപ്നം കണ്ട് നടന്നാൽ തനിക്കെന്താ...... തനിക്ക് രണ്ട് കണ്ണുണ്ടല്ലോ അതുകൊണ്ട് ആകാശത്തേക്ക് നോക്കിയല്ല നടക്കേണ്ടത് ഭൂമിയിലേക്ക് നോക്കിയിട്ടാ.....  അതിനെങ്ങനാ പെൺപിള്ളാരുടെ വായിൽ നോക്കിയല്ല തന്റെയൊക്കെ നടപ്പ്...... “” എന്ന് തുടങ്ങി ഞങ്ങൾ രണ്ടും കൂടെ അവിടെ പൊരിഞ്ഞ വഴക്ക് നടക്കുമ്പോൾ അവിടെ കൂടിനിന്ന കുട്ടികളൊക്കെ എന്നെ ഒരു അത്ഭുതത്തോടെ നോക്കുന്നുണ്ട്...... അത് കണ്ടതും ഞാൻ വീണ്ടും അവനോട് ഓരോന്ന് പറഞ്ഞ് ചൊറിഞ്ഞോണ്ടിരുന്നു....... ഒടുക്കം ടീന്നും വിളിച്ച് അവനെന്നെ പിടിച്ച് തള്ളാനായി ഒരുങ്ങിയതും പെട്ടന്ന് അവിടുന്ന് തിരിഞ്ഞു നടന്നു...... ഹും ഞാൻ വേണ്ട വേണ്ടാ എന്ന് വെക്കുമ്പോൾ നീയെന്റെ തലേൽ കയറി നെരങ്ങേ..... നിനക്കറിയില്ല എന്നെ..... നമ്മളിങ്ങനെ അവിടെ കൂടിനിന്നവരെ ഇടയിൽ വല്ല്യേ ആളായി ഡയലോഗ് അടിച്ച് തിരിഞ്ഞതും ആ കലിപ്പൻ ഉണ്ട് അവിടെ നിന്ന് നമ്മളെ തന്നെ നോക്കുന്നു..... നമ്മളോനെ നോക്കി നൈസായിട്ടൊന്ന് ഇളിച്ചിട്ട് വേഗം ക്ലാസ്സിലേക്ക് വിട്ടു... അവിടെ ചെന്നപ്പോളുണ്ട് ഞാൻ തിരഞ്ഞു നടന്നിരുന്ന രണ്ട് സാദനങ്ങൾ അവിടെ ഇരുന്ന് കത്തി അടിക്കുന്നു.... എടി അമ്മു.... നീയിത് എങ്ങോട്ടാ പോയിനെ..... “-ദിയ “” ഞാൻ നിങ്ങളെ തിരഞ്ഞ് പോയതല്ലേ..... അല്ല നിങ്ങൾ എവിടെ ആയിരുന്നു..... “” ഞങ്ങൾ എന്റെ ഇത്താന്റെ ക്ലാസ്സ്‌ വരെ ഒന്ന് പോയതാ......"-നസ്രിൻ “” ഓഹ്..... “” അല്ല നീ ഇത്രേം നേരം എവിടെ ആയിരുന്നു..... "-ദിയ “” ഞാൻ ഗ്രൗണ്ടിൽ..... “” “” ടീ ഗ്രൗണ്ടിൽ എന്തായിയുന്നു പ്രശ്നം.... അവിടെ കുറേ കുട്ടികളൊക്കെ കൂടി നിന്നിരുന്നല്ലോ..... “” നസ്രിൻ അത് ചോദിച്ചതും ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ചുകാട്ടി..... നിന്ന് കിണിക്കാതെ കാര്യം പറ പെണ്ണേ.... "-ദിയ “” അതിനെ കുറിച്ചൊന്നും പറയാതിരിക്കുന്നതാ നല്ലത്..... “” അതെന്താ..... “-ദിയ “” ഓഹ് എന്റെ ദിയ...... ഒരടിപൊളി മൊഞ്ചൻ.... പറഞ്ഞിട്ടെന്താ കയ്യിലിരിപ്പ് പോക്കാണെൽ പിന്നെ എല്ലാം പോയില്ലേ...... “” നീ ഒന്ന് തെളിച്ചു പറയടി..... “-നസ്രി “” അത് പിന്നെ ഞാൻ നിങ്ങളെ തിരഞ്ഞ് നടക്കുന്നതിനിടയിൽ ഒരുത്തനുമായി കൂട്ടി മുട്ടി...... ഞാനും അവനും വീണു....... പിന്നെ തുടങ്ങീലെ അവൻ എന്നെ തെറി വിളിക്കൽ..... ഞാൻ ആയതുകൊണ്ട് എല്ലാം കേട്ട് നിന്നു..... വേറെ വല്ലവരും ആയിരുന്നേൽ എപ്പൊളെ അവന്റെ കരണം പുകഞ്ഞെനെ...... “” മ്മ്..... മ്മ്..... ഞങൾ വിശ്വസിച്ച്..... നീ മിണ്ടാതെ എല്ലാം കേട്ടുനിന്നു എന്നല്ലേ...... ഒന്ന് പോടീ..... “-ദിയ “” മനസ്സിലായല്ലേ.........“” അങ്ങനെ ഞാൻ അവരോട് എല്ലാം പറഞ്ഞു കൊടുത്തു...... ആ കോന്തനെ കുറിച്ച് പറഞ്ഞപ്പോൾ ഇവള്മാർക്ക് രണ്ടാൾക്കും അപ്പൊ തന്നെ അവനെ കാണണം...... ഞാൻ എവിടുന്ന് എടുത്ത് കാണിച്ചു കൊടുക്കാനാ..... അങ്ങനെ ഓരോ പിരിയഡും അറപ്പോടെ വെറുപ്പോടെ തള്ളിനീക്കി കൊണ്ടിരിക്കുമ്പോളാ നമ്മളെ കലിപ്പൻ ക്ലാസ്സിലേക്ക് വന്നത്..... അവൻ വന്നാൽ പിന്നെ എനിക്ക് ബോറടി ഒന്നും  ഉണ്ടാകില്ല..... കാരണം ഞാൻ പുറത്തായിരിക്കുമല്ലോ.... “” അമൽ..... ഗെറ്റ് ഔട്ട്‌ ഓഫ് മൈ ക്ലാസ്സ്‌..... “” കണ്ടോ ഞാൻ പറഞ്ഞില്ലേ..... ഇവനെന്നോട് ഭയങ്കര ഇഷ്ട്ടാ..... അതുകൊണ്ടാ ഇങ്ങനെ ഒക്കെ..... അങ്ങനെ നമ്മൾ പുറത്ത് നിന്ന് മടുത്തപ്പോൾ വെറുതെ ഒന്ന് നടക്കാം എന്ന് കരുതി ഇറങ്ങി..... അപ്പോഴാണ് ഞങ്ങളെ ചീനി മരം കണ്ടത്..... പാവം ആരും ഇല്ല അതിന്റെ അടുത്ത്...... അതുകൊണ്ട് ഞാൻ അപ്പൊ തന്നെ അങ്ങോട്ട് പോയി..... അവിടെ ഇരുന്ന് ഓരോരുത്തരേം വീക്ഷിച്ചോണ്ടിരുന്നപ്പോളാണ്  രണ്ടാളുകൾ എന്റെ അടുത്തേക്ക് വന്നത്..... വന്നത് വേറെ ആരുമല്ല...... രാവിലെ ആ സീനുണ്ടാക്കിയ കോന്തനും കൂടെ വേറെ ഒരുത്തനും...... അവനെ കണ്ടപ്പോഴേ എനിക്കങ് ചൊറിഞ്ഞു വന്നതാ..... പിന്നെ വേണ്ടെന്ന് വെച്ച് മിണ്ടാതെ ഇരുന്നു.....   “” Hi...... “” കൂടെയുള്ളവൻ എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ അവനെ നെറ്റി ചുളിച്ചൊന്ന് നോക്കി.... “” എന്താടോ ഒരു ഹായ് പറഞ്ഞിട്ട് തിരിച്ചൊരു പുഞ്ചിരി പോലും തരുന്നില്ലല്ലോ..... “” “” എനിക്ക് ആരെന്തു തന്നാലും ഞാൻ അത് തിരിച്ചു തന്നിരിക്കും      അതുകൊണ്ട് നീ തന്നെ പിടിച്ചോ നിന്റെ ഹായ്.....  “” എന്നും പറഞ്ഞ് ഞാൻ അവനെ ഒന്ന് നോക്കിയപ്പോളുണ്ട് അവനാ കോന്തന്റെ മുഖത്തേക്ക് നോക്കിയിട്ട് എന്നോട് ചിരിക്കുന്നു...... ഞാൻ അവർക്ക് വല്ല്യേ മുഖം കൊടുക്കാതെ ഗ്രൗണ്ടിലേക്ക് എന്റെ ദൃഷ്ടിയെ പായിപ്പിച്ചുകൊണ്ടിരുന്നു....... “” ടോ...... താൻ എനിക്കൊരു ഹെൽപ് ചെയ്യുമോ..... “” ആ കൂടെ ഉള്ളവനാണ്...... ഞാൻ എന്തെന്നർത്ഥത്തിൽ അവനെ ഒന്ന് നോക്കി.... “” വേറൊന്നും അല്ല ..... തന്റെ ക്ലാസ്സിലെ ഷൈമയെ എനിക്കിഷ്ട്ടാ. .... നീയിത് അവളോട് പറഞ്ഞ് ഒന്ന്  സെറ്റാക്കി തരണം പ്ലീസ്...... “” “” No..... never....ഞാൻ എനിക്ക് പരിജയമില്ലാത്തവർക്കൊന്നും ഇങ്ങനെയുള്ള സഹായങ്ങൾ ചെയ്യാറില്ല...... പ്രതേകിച് ഇവന്റെ ഫ്രണ്ടായ തനിക്ക്...... “” എന്ന് ഞാൻ പറഞ്ഞതും ആ കോന്തൻ എന്നെ ഒരു നോട്ടം..... “” ടാ നീയല്ലാതെ ഈ അഹങ്കാരിയോടൊക്കെ ഹെൽപ് ചോദിക്കുവോ..... “” അവനെന്നെ നോക്കി ഒരു പുച്ഛഭാവത്തോടെ അത് പറഞ്ഞതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി...... “” ടോ തന്റെ ഈ ഫ്രണ്ടിനോട് എന്റെ ഫ്രണ്ടീന്ന് മാറി നിൽക്കാൻ പറ... അവനെ എനിക്ക് തീരെ പിടിക്ക്ണില്ല..... “”.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...