അമൽ: ഭാഗം 34
Sep 28, 2024, 10:13 IST
രചന: Anshi-Anzz
പെട്ടന്ന് എന്റെ ശരീരം ആരോ മോചിപ്പിച്ചത് പോലെ തോന്നിയതും ഞാൻ വേഗം തന്നെ മുകളിലേക്ക് നീന്തി ഉയർന്നു..... എന്നിട്ട് ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോളുണ്ട് എന്റെ പുറകിൽ നിന്ന് ആ കുരിപ്പ് പൊട്ടിചിരിക്കുന്നു...... അപ്പൊ ഇവള് പോയില്ലേ..... ഛെ വെറുതെ കൊതിച്ച്.... “” എന്താടി നീ ഇളിക്കുന്നത്??? “” “” ഒന്നുല്ലേയ്....... ചുമ്മാ ചിരിച്ചതാ...... എന്താ ഒരു പേടിയും വെപ്രാളവും....... നീ എന്തിനാടാ കലിപ്പാ എന്നെ വെള്ളെത്തിൽ വീഴ്ത്തിയത്....... “” “” ഇങ്ങനെ എങ്കിലും ഒന്ന് കുളിച്ചോട്ടെ എന്ന് കരുതി വീഴ്ത്തിയതാ ....... എന്തേ നിനക്ക് പറ്റീലെ...... “” “” നീയാടാ തെണ്ടി കുളിക്കാത്തെ.... അതുകൊണ്ടാണല്ലോ ഈ പാതിരാത്രിക്ക് നീരാട്ടിന് ഇറങ്ങിയത്...... “” “” ആണോ..... എന്നാ ഞാൻ ഒറ്റക്ക് നീരാടുന്നില്ല...... നീയും കൂടെ വാ....... നമുക്ക് ഒരുമിച്ച് നീരാടാം “” “” പോട പട്ടി..... നിന്റെ പൂതി കൊള്ളാലോ.... “” “”‘എന്താടി ഇയ്യെന്നെ വിളിച്ചേ...... “” അതും പറഞ്ഞ് നമ്മൾ ഓളെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും അവൾ പുറകോട്ട് പോകാൻ തുടങ്ങി....... പോയി പോയി അവൾ പുഴയുടെ നടുക്ക് എത്തിയതും ഇനി അവൾ ഒരടിപോലും പുറകോട്ട് വെച്ചാൽ അപകടമാണെന്ന് എനിക്ക് മനസ്സിലായി..... അതുകൊണ്ട് അപ്പൊ തന്നെ ഞാൻ ‘ അമൽ ’ എന്നും വിളിച്ച് അവളെ നേർക്ക് ചാടി...... അവളെ ഷർട്ടിൽ ആയിരുന്നു എനിക്ക് പിടുത്തം കിട്ടിയത് അതിൽ പിടിച്ചു വലിച്ച് അവളെ ഞാൻ എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി........ അവളെ അരയിലൂടെ കയ്യിട്ട് ഞാൻ വെള്ളത്തിനടിയിലൂടെ നീന്തുമ്പോഴും എന്റെ ഉള്ള് എന്തിനോ വേണ്ടി വേദനിക്കുകയായിരുന്നു...... ✨✨✨✨✨✨✨ ആ കലിപ്പൻ പെട്ടന്നാണ് എന്റെ പേരും വിളിച്ച് എന്റെ നേർക്ക് ചാടിയത്...... കാര്യം എന്താണെന്നറിയാതെ ഞാൻ ഒന്ന് പതറിയെങ്കിലും പിന്നീടവിടെ നടന്ന കാര്യങ്ങൾ കണ്ട് ഞാൻ ആകെ ഷോക്കടിച്ച ഒരു അവസ്ഥയിലായിരുന്നു........ അവൻ എന്റെ അരകെട്ടിലൂടെ കയ്യിട്ട് എന്നെ പിടിച്ചപ്പോൾ ഉള്ളിലൂടെ ഒരു കറന്റ് പാസ് ചെയ്ത പോലെ തോന്നി........ അവൻ എന്നേം കൊണ്ട് കരയിലെത്തിയതും ഞാൻ അവനെ ഒന്ന് നോക്കി....... അപ്പൊ ചെക്കൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുവായിരുന്നു...... ഞാൻ അവനെ നോക്കി പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു...... അവന്റെ മുഖം ആകെ പേടിച്ചത് പോലെ ഉണ്ട്..... “” നീ ഒരടികൂടി പുറകോട്ട് വെച്ചിരുന്നെങ്കിൽ..... ഹോ ഓർക്കാനും കൂടി വയ്യ...... അതൊരു ചുഴിയാണ്...... അതാ പെട്ടന്ന് ഞാൻ നിന്നെ അങ്ങനെ ഒക്കെ ചെയ്ത് അവിടുന്ന് കൊടുന്നത്..... സോറി...... “” അള്ളോഹ്...... ഞാൻ എന്താ ഈ കേള്ക്കുന്നെ.... ഈ കലിപ്പൻ എന്നോട് സോറി പറഞ്ഞിരിക്കെ...... കേട്ടത് സത്യം തന്നെയാണോ എന്നറിയാൻ വേണ്ടി ഞാൻ എന്നെ തന്നെ ഒന്ന് നുള്ളി നോക്കി ... അപ്പൊ സ്വപ്നം ഒന്നുമല്ല....... അത് കേട്ടതും ഞാൻ പൊട്ടി ചിരിച്ചു..... എന്റെ ചിരി കണ്ടിട്ടാണെന്ന് തോന്നുന്നു...... അവനെന്നെ ഒരു വല്ലാത്ത നോട്ടം നോക്കുന്നുണ്ട് ...... എന്നാലും അവൻ എന്നെ രക്ഷിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെങ്കിലും അത് തെറ്റാണെന്ന് അവന് തോന്നിയത് കൊണ്ടാണല്ലോ അവൻ എന്നോട് സോറി പറഞ്ഞത്....... “” ടീ...... എണീക്ക്...... ആരൊക്കെയോ വരുന്നുണ്ട്...... “” “” ആര് വരുന്നു...... അതും ഈ പാതിരാക്ക് ഇങ്ങോട്ട്...... നിന്നെപോലുള്ള വട്ട് വേറെ ആർക്കും ഉണ്ടാകൂല നാച്ചു..... “” “” ടീ പോത്തേ..... നിന്ന് ഡയലോഗ് അടിക്കാതെ വേഗം എണീക്കാൻ നോക്ക്...... മൊട്ടൻമാരാണ് വരുന്നത്...... “” അതും പറഞ്ഞ് അവനെന്റെ കയ്യിൽ പിടിച്ചു വലിച്ച് ഒരു പൊന്തക്ക് മറവിൽ ഒളിച്ചു...... പടച്ചോനെ ഈ പഹയന് പേടിയോ...... ഇനി ഇവന്റെ പിരി എങ്ങാനും ഇളകിപോയോ ആവോ..... “” ടാ കലിപ്പാ...... നീ ആരെ കണ്ടിട്ടാ..... ഈ ഒളിച്ചുനിൽക്കുന്നത്...... “” “” ടീ പോത്തേ.... അങ്ങോട്ടൊന്ന് നോക്ക് ..... അവരെ കയ്യിൽ ഇപ്പൊ നമ്മളെ രണ്ടിനേം ഈ കോലത്തിൽ കിട്ടിയാലുണ്ടല്ലോ....... “” അവൻ പറഞ്ഞ് കഴിഞ്ഞതും ഞാൻ ആരാണ് അങ്ങോട്ട് വന്നിരിക്കുന്നത് എന്ന് നോക്കി..... അപ്പൊ ഉണ്ട് കുറെ ആളുകൾ തീപന്തം ഒക്കെ പിടിച്ച് അവിടമാകെ നിരീക്ഷിക്കുന്നു....... “” അവരെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്..... “” “” ഒന്ന് മിണ്ടാതെ ഇരിയടി...... നേരത്തെ നിന്റെ കൊലച്ചിരി കേട്ടിട്ട് വന്നതാണെന്ന് തോന്നുന്നു..... അതിറ്റങ്ങളെ ഉറക്കം കളഞ്ഞിട്ടുണ്ടാകും..... അതുകൊണ്ട് ഇപ്പൊ അവരെ കയ്യിൽ നമ്മളെ കിട്ടിയാൽ പിന്നെ നാളെ അവരെ കാട്ടിൽ വന്ന് നമ്മളെ കാണേണ്ടി വരും..... നമ്മളെ വീട്ടുകാർക്ക്...... “” “” അതെന്താ..... “” “” അതങ്ങനെയാണ്..... ടീ ഇതിറ്റങ്ങൾക്ക് ദേഷ്യം വന്നാലുണ്ടല്ലോ അവർ ആരാ എന്താ എന്നൊന്നും നോക്കൂല.... നല്ലോണം ഉപദ്രവിക്കും ....... അവരെ ആണേൽ തിരിച്ചൊന്ന് തൊടാൻ പോലും നമ്മക്ക് പറ്റില്ല...... “” “” അതെന്താ..... “” “” ഓഹ്..... അപ്പൊ ഇല്ലാത്ത നിയമങ്ങൾ ഉണ്ടാകൂല..... ആയുഷ്ക്കാലം ജയിലിലെ ഉണ്ടയും തിന്ന് കഴിയാം...... പേരിനവർ കാടിന്റെ മക്കളാണ്....... ഹരിജനങ്ങളാണ്...... “” “” ഓഹ്..... അങ്ങനെ..... അല്ല നമ്മളെ ഇപ്പൊ ഇവിടെ കണ്ടെന്നു വെച്ച് എന്താ കുഴപ്പം...... “” “” പറയുന്നതങ്ങോട്ട് കേട്ടാൽ മതി നീയ്..... ഇയ്യ് ഇന്നേ ചോദ്യം ചെയ്യാൻ വരണ്ട....... “” ഇത്രേം നേരം നമ്മളോട് നല്ല രീതിയിൽ സംസാരിച്ച ആള് പെട്ടന്ന് മാറി... അല്ലേലും ഈ കലിപ്പൻ ഇങ്ങനെയാണ്.... ആ ഇടുങ്ങിയ സ്ഥലത്ത് ഞങ്ങൾ രണ്ടും അടുത്താണ് നിൽക്കുന്നത്...... അവന്റെ ചുടുശ്വാസം വരെ എന്റെ കഴുത്തിൽ പതിയുന്നുണ്ട്...... കുറച്ച് കഴിഞ്ഞ് അവർ പോയതും അവൻ അവിടുന്ന് പുറത്തേക്ക് ഇറങ്ങി...... കൂടെത്തന്നെ ഞാനും...... ഒടുവിൽ ഞങ്ങൾ രണ്ടും കൂടി മുഖത്തേക്ക് നോക്കിയിട്ട് പൊട്ടിച്ചിരിച്ചു...... ചെക്കൻ ഇടക്കൊക്കെ അവന്റെ രണ്ട് കയ്യും മേലേക്ക് ഉയർത്തി മുടി പിന്നിലേക്ക് ആക്കുന്നുണ്ട്..... ✨✨✨✨✨✨✨ നമ്മൾ അവളെ അങ്ങനെ നോക്കി നിന്നപ്പോളാണ് അവളാകെ നനന്നിട്ടാണ് നിൽക്കുന്നത് എന്ന് എനിക്ക് ഓർമ്മ വന്നത്..... ആ നനവിൽ അവളുടെ ശരീര വെടിവ് ശെരിക്കും കാണുന്നുണ്ട്..... പെട്ടന്ന് ഞാൻ അവളിൽ നിന്ന് നോട്ടം തെറ്റിച്ചിട്ട് കാറിന്റെ പിറകിൽ പോയി ഡ്രസ്സ് മാറിയിട്ട് അവളുടെ അടുത്തേക്ക് നടന്നു....... നനഞ്ഞു കുതിർന്ന അവളുടെ മുടിയിഴകളിലെ ഉറ്റി വീഴുന്ന വെള്ളം അവളുടെ മുഖത്തിന്റെ ഭംഗി കൂട്ടി...... അവളെ ആ പച്ച മിഴികളിലേക്ക് നോക്കിക്കൊണ്ട് ഞാൻ അവളുടെ തല തുവർത്തി കൊടുത്തു..... പെണ്ണ് കണ്ണും മിഴിച് എന്നെ നോക്കുന്നുണ്ട്...... അതൊന്നും വകവെക്കാതെ ഞാൻ എന്റെ ജോലി തുടർന്നു...... ഒടുവിൽ ആ ടർക്കി എടുത്ത് അവളെ മേലേക്കൂടി പുതച് കൊടുത്തു...... അറിയാതെ പോലും എന്റെ കണ്ണ് അവളെ ആ ശരീരത്തിൽ പതിഞ്ഞുകൂടാ...... എന്തോ ബോധം വന്ന പോലെ ഞാൻ അവളെ നോക്കി പോകാം എന്ന് പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് എന്റെ പുറകെ വന്ന് കാറിൽ കയറി..... =============== ഈ കലിപ്പന് ഇതെന്താ പറ്റിയത്... ഇല്ലേൽ എപ്പോളും എന്നെ കടിച്ച് കീറാൻ വരുന്ന അവൻ എന്റെ തല തുവർത്തി തരുന്നു..... മാന്യമായി സംസാരിക്കുന്നു...... അവനെ ഒന്ന് നോക്കിയപ്പോൾ അവന്റെ ശ്രദ്ധ മുഴുവൻ ഡ്രൈവിംങ്ങിലാണ്..... അതുകൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല..... വീട്ടിൽ എത്തിയതും അവൻ കാറിൽ നിന്നിറങ്ങി വീടിന്റെ സൈഡിലേക്ക് പോയി...... കാര്യം എന്താണെന്നറിയാൻ വേണ്ടി ഞാനും അവന്റെ കൂടെ പോയി നോക്കി.............തുടരും....