{"vars":{"id": "89527:4990"}}

അമൽ: ഭാഗം 37

 

രചന: Anshi-Anzz

ടീ..... സാറെന്താ നിന്നെ നോക്കി ചിരിക്കുന്നെ..... മൂപ്പർക്ക് നിന്നോടുള്ള ദേഷ്യം ഒക്കെ മാറിയോ ...???“-ദിയ “” നീ കാണുന്നില്ലേ ദിയ..... അതവന്റെ കൊലചിരിയാണ്...... എനിക്കിട്ട് എന്തോ പണിയാൻ വേണ്ടിയുള്ള നിൽപ്പാണ് അത്...... “” ഞാൻ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും അവൻ ക്ലാസ്സെടുക്കുന്നത് നിർതിയിട്ട് വേറെ എന്തൊക്കെയോ പറയാൻ തുടങ്ങി..... അത് കേട്ടതും ആ തെണ്ടീടെ തലമണ്ട അടിച്ച് പൊട്ടിക്കാൻ തോന്നി എനിക്ക്..... പട്ടി..... “” സ്റ്റുഡൻസ്,,,,, ഈ വർഷത്തെ സ്കൂൾ തല പ്രൊജക്റ്റ്‌ കോമ്പിറ്റീഷൻ date fix ചെയ്തിട്ടുണ്ട്..... അതുകൊണ്ട് നമ്മുടെ സ്കൂളിൽ നിന്നും തയ്യാറുക്കുന്ന പ്രൊജക്ട് വർക്ക്‌ ഞങ്ങൾ നിങ്ങൾക്കാണ് തരുന്നത്...... അതുകൊണ്ട് എല്ലാവരും അതൊന്ന് കയ്യടിച്ച് പാസാക്കിയെ...... “” എന്നവൻ പറഞ്ഞതും എല്ലാവരും കയ്യടിച്ചു.... കൂട്ടത്തിൽ നമ്മളും...... “” പക്ഷേ ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ഇതൊരു സിംഗിൾ പ്രൊജക്റ്റ്‌ ആണ്..... അതുകൊണ്ട് എല്ലാർക്കും കൂടെ ഇരുന്ന് ചെയ്യാൻ പറ്റില്ല....... അതുകൊണ്ട് ഞാൻ ഇതിനൊരു ആളെ തിരഞ്ഞെടുത്തിട്ടുണ്ട്....... വേറാരും അല്ല.... നമ്മുടെ ക്ലാസ്സ്‌ ലീഡർ തന്നെ...... ആർക്കെങ്കിലും അതിൽ എതിർപ്പുണ്ടോ “” എന്നവൻ ചോദിച്ചതും എല്ലാ തെണ്ടികളും ഇല്ലെന്ന് ആർത്തുപറഞ്ഞു....... പക്ഷേ അതൊന്നുമല്ല എന്നെ ഞെട്ടിച്ചത്...... "“ ആ അപ്പൊ ok .... ആർക്കും എതിർപ്പില്ലാത്ത സ്ഥിതിക്ക് അമൽ തന്നെ ഈ വർക്ക്‌ ചെയ്തോട്ടെ അല്ലേ..... "“ അതും പറഞ്ഞ് അവൻ ഒരു കട്ടിയുള്ള വലിയ പുസ്തകവുമായി എന്റെ അടുത്തേക്ക് വന്നു...... ഞാൻ ആണേൽ അവനേം ആ പുസ്തകത്തെയും മാറി മാറി നോക്കാണ്...... “” ഇന്നാ....... പ്രൊജക്റ്റ് വർക്കിനുള്ളതെല്ലാം ഇതിലുണ്ട്...... ഈ പുസ്തകത്തിലേത് അതേപടി ഒരു തെറ്റും കൂടാതെ നല്ല വൃത്തി ആയിട്ട് ഏഫോർ ഷീറ്റിലേക്ക് എഴുതേ വേണ്ടുള്ളൂ...... “” അതും പറഞ്ഞ് അവൻ എന്റെ മുന്നിലേക്ക് ഒരു ബണ്ട് ഏഫോർ ഷീറ്റ്സും വെച്ച് തന്നു....... എന്നിട്ടെന്നെ നോക്കി പുച്ഛിച്ച് ചിരിക്കുന്നു.... യാ റബ്ബീ..... ഇവനിങ്ങനെ ഒരു പണി നമ്മക്കിട്ട് പണിയും എന്ന് ഞാൻ ഒരിക്കലും കരുതീല..... “” നാളെയാണ് ഇത് submit ചെയ്യേണ്ടത്...... അതുകൊണ്ട് ഇന്ന് വൈകുന്നേരം 5 മണി ആകുമ്പോഴേക്ക് ഇതെന്റെ ടേബിളിൽ ഉണ്ടായിരിക്കണം....... “” “” Impossible...... ഈ ചുരുങ്ങിയ ടൈമിനുള്ളിൽ ഇതൊക്കെ എഴുതി തീർക്കാൻ ഞാൻ റോബോർട്ടോന്നും അല്ല....... mind it..... *“” “” നീ റോബർട്ടോ ഗോസ്‌റ്റോ ആരായാലും അല്ലേലും എനിക്കിന്ന് അഞ്ചുമണി ആകുമ്പോഴേക്ക് ഇതെന്റെ ടേബിളിൽ എത്തിയിരിക്കണം...... ഇല്ലേൽ എനിക്ക് മറ്റ് നടപടികൾ എടുക്കേണ്ടി വരും..... ഇതും mind it **“” ✨✨✨✨✨✨ അല്ല പിന്നെ അവൾക്ക് മാത്രേ ഇതൊക്കെ പറ്റൂ എന്നുണ്ടോ..... ഓഹ്.... nazal നീ പൊളിയാടാ..... ആ കാന്താരിക്ക് നല്ല ഒന്നാന്തരം പണിയല്ലേ നീ കൊടുത്തത്....... ഇതിലവൾ ശെരിക്കും പെട്ടിട്ടുണ്ടാകും...... ഇനി അവൾ എന്നോട് മുട്ടാൻ വരാതെ വാലും മടക്കി ഓടണം..... ഓഹ് ഓർക്കുമ്പോൾ തന്നെ കുളിർ കോരുന്നു....... “” But സാർ..... ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അവളെക്കൊണ്ട് ഒറ്റക്ക് ഇത് ചെയ്യാൻ കഴിയില്ല....അതുകൊണ്ട് ഞങ്ങളും കൂടെ ഹെൽപ് ചെയ്യട്ടെ...... “” “” ദിയ...... ഞാൻ ഇവളോട് പറഞ്ഞ പണിയാണിത്...  ഇത് ഇവള് തന്നെ ചെയ്യട്ടെ...... അതിലേക്ക് മറ്റാരെ കയ്യും വേണ്ട..... “” ✨✨✨✨✨ അതും പറഞ്ഞ് ആ കലിപ്പൻ എന്നെ ഒന്ന് നോക്കി പുച്ഛിച്ചിട്ട് ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി....... തെണ്ടി..... “” ഛെ...... ഇതുവല്ലാത്തൊരു പണിയായി പോയി ..... എങ്ങനെ ഞാൻ ഇത് അവൻ പറഞ്ഞ ടൈമിൽ കംപ്ലീറ്റ് ചെയ്യും..... “” “” അമ്മു...... ഞങ്ങൾക്ക് കൂടി നിന്നെ ഹെൽപാൻ പറ്റൂലല്ലോ...... “” “” സാരമില്ല ദിയ...... ഇതാ കോന്തൻ എനിക്ക് തന്ന പണിയല്ലേ ....... കാണിച്ചു കൊടുക്കാം അവന്.... ഈ അമൽ ആരാണെന്ന്....... ടീ ദിയ ഞാൻ ലൈബ്രറിയിൽ പോകാ..... ഇവിടെ ഇരുന്നാൽ എഴുത്ത് നടക്കില്ല....... നീ എന്റെ കൂടെ ആ പുസ്തകം എടുത്തോണ്ട് വാ..... “” “” ടീ അമലേ..... സാർ നല്ല മുട്ടം പണിയാണ്ലേ തന്നത്...“” “” എന്ത് ചെയ്യാനാ സിനാനെ....... തീരെ കണ്ണീച്ചോര ഇല്ലാത്ത  സാദനം ആയി പോയി....... “” “” എന്നാലും അമൽ നീ ഒറ്റക്ക് ഇതൊക്കെ എഴുതാ എന്ന് പറയുമ്പോൾ വിഷമം ഉണ്ടെടി........ “” “” സാരമില്ല ന്റെ ഷൈമാബി...... അതൊക്കെ ഞാൻ നോക്കിക്കോളാം..... ടാ ബെടക്കൂസ് ഇടക്കൊന്ന് അവിടേക്ക് വന്നേക്കണേ..... ഇല്ലേൽ നമ്മൾ ബോറടിച്ചു ചാകും...... “” നീ നടക്ക്...... ഞങ്ങൾ ഇപ്പൊ തന്നെ അങ്ങ് വരാം....... “-അജു ✨✨✨✨✨ ഹോ കുറേ നേരമായി ഇരുന്ന് എഴുതാൻ തുടങ്ങീട്ട്....... പിന്നെ  പടച്ചോൻ നമ്മക്ക് രണ്ട് കൈ കൊണ്ടും എഴുതാനുള്ള കഴിവ് തന്നതുകൊണ്ട് പെട്ടന്ന് എഴുതാൻ പറ്റുന്നുണ്ട്.....  നമ്മളിങ്ങനെ അവനേം പ്രാകി കൊണ്ട് അതെഴുതി ഇരിക്കുമ്പോളാണ് എന്റടുത്തേക്ക് നജാഫും അക്ബറലിയും വന്നത്..... അവരെ കണ്ടപാടെ ഒരു വളിഞ്ഞ ഇളി പാസാക്കി നമ്മൾ നമ്മളെ ജോലി തുടർന്നു...... എന്താ മേഡം..... കാര്യമായ എഴുത്തിലാണല്ലോ...... "നെജു “” അതേ..... നല്ല കാര്യമായ എഴുത്തിലാണ്....... അത് കണ്ടപ്പോ മനസ്സിലായില്ലേ...... “” ഉവ്വ്... ഉവ്വേ..... മനസ്സിലായി....... അമൽ..... ഞാൻ പറഞ്ഞ കാര്യം വല്ലതും നടക്കുമോ....... “-നെജു “” ഓഹ്..... അതിനെ കുറിച്ചൊക്കെ നമ്മുക്ക് പിന്നീട് സംസാരിക്കാം...... എനിക്ക് ഇപ്പൊ അതിനൊന്നും ഒട്ടും time ഇല്ല........ ഞാൻ ഭയങ്കര ബിസിയാണ്...... “” “” ഓഹ്...... ഒരു വല്ല്യേ ബിസിക്കാരി വന്നിരിക്കുന്നു..... “” ആ അക്ബറലി ആണ് അത് പറഞ്ഞത്....   ഞാൻ അവനെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് നജാഫിനോട് ചോദിച്ചു.... “” ഞാൻ അത് സെറ്റാക്കി തരണം എങ്കിൽ നീ എനിക്ക് ഒരു ഹെൽപ് ചെയ്യണം പറ്റുമോ....?? “” ചെയ്യാം...... അമൽ പറ എന്ത് ഹെൽപാ ഞാൻ തനിക്ക് ചെയ്യേണ്ടത്..... “-നെജു “” വേറൊന്നുമല്ല....... ദേ ഈ കാണുന്ന ഷീറ്റ്സിലൊക്കെ ഒന്ന് മാർജൻ ഇട്ട് തരണം...... എന്താ പറ്റുമോ...... “” “” ഏ.....ഇത്രേ ഉള്ളോ...... അത് ഞാൻ എപ്പോ ചെയ്‌തെന്ന് ചോദിച്ച മതി..... “” എന്നും പറഞ്ഞ് അവൻ ഓപ്പോസിറ്റ് കയറി ഇരുന്നിട്ട് മാർജൻ ഇടാൻ തുടങ്ങി..... “”‘ടാ നെജു.... നീ ഇവിടെ ഇവൾക്ക് മാർജനും ഇട്ടോണ്ട് ഇരുന്നോ.... ഞാൻ പോകാ..... “” “” ടാ അക്കു..... നീയും കൂടെ ഇരിക്കട...... അവൾ നമ്മളോടൊരു ഹെൽപ് ചോദിച്ചിട്ട് അത് ചെയ്ത് കൊടുക്കാതെ ഇരിക്കുന്നത് മോശല്ലേ..... പോരാത്തതിന് നിനക്കറിയാലോ..... ഇവള് *DJ ടെ പെണ്ണാ * “” അവനത് പറഞ്ഞതും ആ അക്ബറലി ഒന്ന് ഞെട്ടിയോ എന്നൊരു doubt..... “” ആ ഞാൻ അത് മറന്നു...... എന്നാ ഞാനും കൂടെ ഇരിക്കാലെ..... “” “” മ്മ് മ്മ്.... ഇരിക്ക് ഇരിക്ക്..... “” ഞാൻ അവനോട് പറഞ്ഞു...... പടച്ചോനെ..... ഈ കോളേജിൽ ഉള്ളവന്മാരൊക്കെ ഇവരെ പോലെ പൊട്ടൻ മാരാണെൽ നമ്മൾ ഇതിലും വലിയ നുണകൾ പറഞ്ഞ് ഈ കോളേജ് തന്നെ ഭരിച്ചിരുന്നു...... പക്ഷേ ഇതൊക്കെ ആ DJ എന്ന് പറയുന്നവൻ അറിഞ്ഞാലുണ്ടല്ലോ....... എന്താകുമോ എന്തോ..... ഞാൻ ഒരു നിമിഷം മനസ്സിൽ ചിന്തിച്ചു..... നെജുക്ക എന്നോട് എന്തൊക്കെയോ പറയുന്നുണ്ട് അതിനിടയിലവന്റെ ജോലിയും ചെയ്യുന്നുണ്ട്...... ആള് നല്ല സംസാരിക്കുന്ന കൂട്ടത്തിലാ.... ഞാനും മൂപ്പരും പെട്ടന്ന് കൂട്ടായി..... ആ അക്ബറലി ആണേൽ ഫോണിലും കളിചോണ്ടിരിക്കാ..... ഇടക്ക് എന്റെ മുഖത്തേക്കൊന്ന് നോക്കും..... ഞാൻ തിരിച്ചു നോക്കുന്നു എന്ന് കണ്ടാൽ അപ്പൊ നോട്ടം തെറ്റിക്കും.... ഇത് തന്നെയായിരുന്നു അവന് പണി... സത്യം പറഞ്ഞാൽ മുടിഞ്ഞ ഗ്ലാമറാണ് ചെക്കനെ കാണാൻ...... എവിടെയൊക്കെയോ എന്റെ Brothers ന്റെ ഒരു ചേല് പോലെ തോന്നുന്നുണ്ട്....... ചെക്കൻ ചിരിക്കുന്നത് കാണുമ്പോൾ എനിക്കെന്റെ ലോലൻ ഇളിക്കണത് ഓർമ്മ വരുന്നു..... അതുപോലെ തന്നെ ഉണ്ട്.... “” എന്താടി നീ കുറേ നേരമായല്ലോ നോക്കാൻ തുടങ്ങീട്ട്...... ഇനി DJ യെ മാറ്റി എന്നെ എടുക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ....... “” നമ്മളിങ്ങനെ ചിന്തിച്ച് ചിന്തിച്ച് നമ്മളെ ഫാമിലിയെ മൊത്തം മനസ്സിലേക്ക് കൊണ്ടുവന്നപ്പോളാണ് ആ കോന്തൻ ഇത് പറഞ്ഞത്..... അവൻ പറഞ്ഞതിലും കാര്യം ഉണ്ട്..... നമ്മളിത്രേം നേരം അവന്റെ മോന്തമ്മക്ക് നോക്കിയിട്ടാണ് സ്വപ്നം കണ്ടിരുന്നത്...... അവനെ പറഞ്ഞിട്ടും കാര്യല്ല..... എന്നാലും വിട്ട് കൊടുക്കാൻ പറ്റില്ലല്ലോ...... “” ഓഹ് പിന്നെ പ്രേമിക്കാൻ പറ്റിയ ഒരു സാദനം.... കണ്ടേച്ചാലും മതി..... ഒന്ന് പോടാപ്പാ അവിടുന്ന്..... “” നമ്മൾ ഓനെ നോക്കി ഇത്തിരി കനത്തിൽ അത് പറഞ്ഞതും ചെക്കൻ നമ്മളെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി....... “” അമ്മു..... ഇന്നാ കഴിഞ്ഞു...... ഇനി വല്ല ഹെല്പും വേണോ...... “” നമ്മളെ നോക്കി നെജുക്ക അത് ചോദിച്ചതും ആ കോന്തൻ നെജുക്കാനേ ഒരു നോട്ടം.....  അപ്പൊ തന്നെ അവിടേക്ക് കുറച്ച് കുട്ടികൾ കയറി വന്നതും ആ കോന്തൻ അവിടുന്ന് വേഗം എണീറ്റ് പോയി...... “” വേണ്ട നെജുക്ക....  ഇത്രേം മതി.....ഇങ്ങളെ കാര്യം ഞാൻ സെറ്റാക്കി കയ്യിൽ തന്നിരിക്കും...... “”..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...