അമൽ: ഭാഗം 38
Oct 2, 2024, 07:52 IST
രചന: Anshi-Anzz
“” THANKUU ടാ ചക്കരേ...... അക്കു പോയി.... ഞാൻ പോട്ടെ.... “” “” ആ OK...“” ഓഹ്.... കുറേ ആശ്വാസമായി.... ഇനി എഴുത്ത് മാത്രം നോക്കിയാൽ മതിയല്ലോ...... കൈ ആണേൽ കഴച്ചിട്ട് വയ്യ......എന്നാലും നമ്മൾ ഇരുന്ന് എഴുതാൻ തുടങ്ങി.....ഇതെന്റെ വാശിയാണ്.... അവന് മുൻപിൽ ഈ അമൽ തോൽക്കില്ല എന്ന വാശി... തെണ്ടി NAZAL..... ******** പാവണ്ടടാ അമ്മു...... ആ പ്രൊജക്റ്റ് ഫുൾ ഒറ്റക്ക് ഇരുന്ന് ചെയ്യണ്ടേ ..... എന്നാലും സാർ ചെയ്തത് ഇത്തിരി കൂടിപോയി......"-വരുൺ മ്മ്മ്...... ശെരിയാ..... പിന്നെ അമ്മൂമ് കുറവൊന്നും ഇല്ലല്ലോ...... അതുകൊണ്ട് രണ്ടാളെ പറഞ്ഞിട്ടും കാര്യല്ല..... പക്ഷേ നമ്മൾ അമ്മൂന്റെ കൂടെയേ നിൽക്കൂ...... "-ദിയ ഞങ്ങൾക്ക് സാറിനെ നല്ല ഇഷ്ട്ടാ.....സാറിന് ഞങ്ങളെയും.... "-ശാദി അല്ലേലും Nazal സാറിന് girls നെ പറ്റൂലല്ലോ..... ബോയ്സിനെ ഭയങ്കര ഇഷ്ടവും...... "-ദിയ ഓഹ്.... നിങ്ങൾ അത് വിടിം...... നമ്മക്ക് food കഴിക്കണ്ടേ.... വാ.... നമ്മക്ക് അമ്മൂനെ വിളിക്കാം.... "-അജു ✨✨✨✨✨ നമ്മൾ നല്ല കട്ടക്ക് ഇരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോളാണ് നമ്മളെ ബെടക്കൂസാള് അടുത്തേക്ക് വന്നത്.... ടാ.... മതി എഴുതിയത്...... നീ വന്നേ.... നമ്മക്ക് food കഴിക്കാം..... “-ദിയ “” ഏയ് വേണ്ട ദിയ.....നിങ്ങൾ പോയി കഴിക്ക്..... ഞാൻ ഇത് എഴുതി തീർത്തിട്ടേ ഇനി വല്ലതും കഴിക്കൂ...... “” നീ ഒന്ന് പോയേ അമ്മൂ..... ഇതെപ്പോ തീരും എന്ന് കരുതീട്ടാ...... "-ശാദി എന്തായാലും ഇതൊക്കെ കൂടി എഴുതി തീർക്കണം എങ്കിൽ ഒരാഴ്ചയെങ്കിലും എടുക്കും..... "-വരുൺ നീ വാ അമ്മൂ.... ഫുഡൊക്കെ കഴിച്ചിട്ട് ഇരുന്ന് എഴുതാം..... അത്രയൊക്കെ മതി... "-അജു സാറിനോട് പോയി പണി നോക്കാൻ പറ.... "-ദിയ “” എന്നാ മോള് പോയി പറഞ്ഞിട്ട് വാ.....അതുവരെ ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം...... “” “” അയ്യോ.... ഞാൻ അങ്ങനെയല്ല പറഞ്ഞത്..... ചുമ്മാ ഒരു പഞ്ചിന് “” അവൾ വിരലൊക്കെ തിരിച്ചു കൊണ്ട് ഒന്ന് ഇളിച്ചു പറഞ്ഞു “”അജു..... ഞാൻ കാര്യാമായിട്ടാ പറയുന്നേ..... നിങ്ങൾ പോയി കഴിക്ക്..... ഞാൻ ഇത് തീർത്തിട്ട് കഴിച്ചോണ്ട്..... അല്ലേൽ കുറച്ച് കഴിഞ്ഞ് കഴിച്ചോണ്ട്.... ചെല്ല്..... “” എന്നാലും അമ്മൂ നീയില്ലാതെ ഞങ്ങൾ എങ്ങനെയാടി food കഴിക്കാ.... “-ദിയ “” ഓഹ്.... നിന്ന് സെന്റി അടിക്കാതെ പോകാൻ നോക്ക് ദിയ..... “” എന്നാലും ടാ..... “-അജു “” ദേ അജു.....നീയിനി എന്റെ വായിലിരിക്കുന്നത് കേൾക്കുവേ..... മര്യാദക്ക് പൊയ്ക്കോളിൻ...... ഞാൻ ഇതൊന്ന് വേഗം എഴുതി തീർക്കാൻ നോക്കട്ടെ...... “” നമ്മളിങ്ങനെയൊക്കെ പറഞ്ഞ് അവറ്റങ്ങളെ അവിടുന്ന് ആട്ടി പായിച്ചു..... ഇവരെ പോലത്തെ ഫ്രണ്ട്സിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്..... അതിന് ഞാൻ അല്ലാഹ്നോട് എപ്പോഴും നന്ദി പറയാറുണ്ട്...... കലിപ്പനോടുള്ള ദേഷ്യവും വാശിയും പിന്നെ നമ്മളെ വയറിന്റെ വിശപ്പും എല്ലാം കൂടെ ആയപ്പോൾ നമ്മളെ എഴുത്തിന്റെ സ്പീഡും കൂടി.... ലൈബ്രെറിയൻ നമ്മളെ അടുത്ത് വന്ന് ഇടക്ക് ഇടക്ക് കഴിയാറായോ എന്ന് ചോദിക്കുന്നുണ്ട്...... യുറേക്കാ.... നമ്മളെ കഠിന പരിശ്രമത്തിന്റെ ഫലമായി എന്റേതെല്ലാം എഴുതി കഴിഞ്ഞിരിക്കുന്നു...... time നോക്കിയപ്പോൾ 3 :45...നമ്മളെ ആർപ്പ് കേട്ടിട്ട് ലൈബ്രറിയിൽ ഉണ്ടായിരുന്ന കുട്ടികളും സാറും ഒക്കെ നമ്മളെ ഒരുമാതിരി നോട്ടം നോക്കി..... അപ്പൊ തന്നെ ഞാൻ അവർക്കൊക്കെ നൈസായിട്ടൊന്ന് ഇളിച്ചു കൊടുത്തിട്ട് ലൈബ്രെറിയനെ അടുത്തേക്ക് വിളിച്ചു... “” സാർ..... ഞാൻ ക്ലാസ്സിലൊന്ന് പോയിട്ട് വരാം.... ഇതൊന്ന് ശ്രദ്ധിക്കണേ...... “” “” ഓഹ്.... മോള് പോയിട്ട് വാ..... “” നമ്മൾ ക്ലാസ്സിലേക്ക് ചെന്നതും അവരൊക്കെ കൂടി എന്തായീന്നും ചോദിച്ച് നമ്മളെ പൊതിഞ്ഞു..... അവരെയൊക്കെ ഒന്ന് നോക്കി കണ്ണിറുക്കിയിട്ട് work completed റിയലി....... എല്ലാം കഴിഞ്ഞോ..... "-സിനാൻ “” ആ.... കഴിഞ്ഞ്....... “” നമ്മളത് പറഞ്ഞതും എല്ലാവരും കൂടെ നമ്മളെ ഇട്ട് അഭിനന്ദനങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി....... ന്റെ ബെടക്കൂസൊക്കെ എന്നെ പൊക്കി പൊക്കി ആകാശം വരെ എത്തിക്കുന്നുണ്ട്...... "ദിയ...... നീ എന്റെ കൂടെ ഒന്ന് വന്നേ...... " എന്തിനാടി “-ദിയ “” നീ വാ..... എന്റെ കൂടെ ആ കലിപ്പന്റെ അടുത്തേക്ക് ഒന്ന് പോര്....... ഇതൊക്കെ ഒന്ന് കൊണ്ടുപോയി കൊടുക്കാൻ..... “” ഓഹ്..... അതിനാണോ...... “-ദിയ ആ.... നീ വാ..... ✨✨✨✨✨✨ ആ യക്ഷിക്കണ്ണിക്കിട്ട് നല്ലൊരു പണി കൊടുത്ത സന്തോഷത്തിലായിരുന്നു ഞാൻ ......ഞാൻ ചെയ്യേണ്ട ജോലി ആയിരുന്നു അത്...... പക്ഷേ എനിക്കിന്ന് അതിന് ഒട്ടും time ഇല്ലായിരുന്നു...... വേറെയും ഒരുപാട് work കൾ ഉണ്ടായിരുന്നു...... അതുകൊണ്ടാണ് അവൾക്ക് കൊടുത്തത്......രണ്ട് കാര്യോം നടക്കും...... അവൾക്കിട്ട് ഒരു പണി ആകേം ചെയ്യും എന്റെ കാര്യോം നടക്കും..... മുഴുവനായും അവളെക്കൊണ്ട് ഇന്ന് എഴുതാൻ കഴിയില്ലാന്ന് എനിക്കറിയാം..... എന്നാലും ആകുന്നിടത്തോളം ആകുമല്ലോ എന്ന് കരുതിയാണ് കൊടുത്തത്....... തിരക്കൊക്കെ ഒഴിഞ്ഞ് സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോളാണ് അമലും ദിയയും കൂടി അങ്ങോട്ട് വരുന്നത് കണ്ടത്...... പെണ്ണിന്റെ മുഖം ഇപ്പോ ഒന്ന് കാണേണ്ടത് തന്നെയാണ്....... എന്നെ കടിച്ചുകീറാനുള്ള കലി ഉണ്ട്...... അവളെ മോന്തന്റെ കലിയും നോക്കി നിൽക്കുന്ന നേരത്താണ് അവളെന്റെ ടേബിളിൽ കുറച്ച് ശക്തിയായി ഒരു പുസ്തകം വെച്ചത്......അവളെ മുഖത്ത്ന്ന് കണ്ണ് മാറ്റി അതിലേക്ക് നോട്ടം കൊണ്ടുപോയപ്പോളാണ് മനസ്സിലായത് അത് ഞാൻ കൊടുത്ത പ്രൊജക്റ്റ് വർക്ക് ആണെന്ന്..... “” ഇപ്പോൾ time 3:55..... സാറെന്നോട് പറഞ്ഞ time 5 മണി....... ഇന്നാ നിന്റെ പ്രൊജക്റ്റ്...... കൊണ്ടുപോയി നിന്റെ അണ്ണാക്കിലേക്ക് കയറ്റ്....... “” അവളെന്നെ നോക്കി കലിപ്പിൽ അത് പറഞ്ഞതും എനിക്കങ്ങു ദേഷ്യം വന്നതാ.....പിന്നെ അവളെന്നെക്കാൾ കലിപ്പിലാണ് ഇപ്പോ നിക്കുന്നത്...... അതുകൊണ്ട് അവൾ ഇനിയും പലതും വിളിച്ചു പറയും...... ഇവിടെ ആണേൽ വേറേം ഒരുപാട് ടീച്ചേർസ് ഉള്ളതാണ് അതുകൊണ്ട് ഞാൻ മിണ്ടാതെ ഇരുന്നു....... അവൾ പോകാൻ നിന്നതും..... “” അവിടെ നിന്നെ... ഞാൻ ഇതൊന്ന് നോക്കട്ടെ...... എന്നിട്ട് പോയാൽ മതി മോള്..... "“ ഞാൻ അതും പറഞ്ഞ് അവളെഴുതി എന്റെ മുന്നിൽ കൊണ്ടുവന്നു വെച്ച പേപ്പേഴ്സ് ഒക്കെ മറിച്ചു നോക്കി..... അവളുടെ ഹാൻഡ്റൈറ്റിങ് അല്ലാതെ വേറെ ആർടേം എനിക്കതിൽ കാണാൻ കഴിഞ്ഞില്ല...... മാത്രമല്ല ഞാൻ കൊടുത്തതെല്ലാം അതേപടി എഴുതിയിട്ടുണ്ട്..... ഒന്നും അതിൽ നിന്ന് കുറച്ചിട്ടില്ല എന്ന് മാത്രമല്ല അവളുടേതായിട്ട് അതിലേക്ക് പലതും എഴുതി ചേർത്തിട്ടും ഉണ്ട്...... മൊത്തത്തിൽ പ്രൊജക്റ്റ് വർക്ക് അടിപൊളി ആയി അവൾ കംപ്ലീറ്റ് ചെയ്തിരിക്കുന്നു......... ഞാൻ അതിലേക്കും അവളെയും ഒന്ന് മാറി മാറി നോക്കിയതും പെണ്ണെന്നെ നോക്കി പുച്ഛിച്ചിട്ട് അവിടുന്ന് പൊയ്‌കളഞ്ഞു...... പക്ഷേ ദിയ എന്റെ അടുത്തേക്കന്നെ തിരിച്ചു വന്നിട്ട് പറയാ.... "“ ഇത്രക്കൊന്നും വേണ്ടിയിരുന്നില്ല സാറേ....... ഉച്ചക്ക് food പോലും കഴിക്കാതെയാ അവളിതൊക്കെ ഇരുന്ന് എഴുതിയത്...... അവൾ ചെയ്യുന്നതൊക്കെ ഒരു തമാശയായിട്ട് എടുത്താൽ മതിയായിരുന്നു....... ഉള്ളിലൊന്നും ഇല്ലാതെയാ അവൾ അങ്ങനെ ഒക്കെ ചെയ്യുന്നത്...... "“ അതും പറഞ്ഞോണ്ട് അവൾ പോയതും എന്തോ മനസ്സിൽ ഒരു വിങ്ങൽ അനുഭവപെട്ടു....... പക്ഷേ ഇതിൽ നിന്നൊക്കെ എനിക്ക് മനസ്സിലായത് അമൽ വാശി കയറിയാൽ എന്തും ചെയ്യാൻ മടിയില്ല....... എത്ര റിസ്കുള്ള കാര്യം ആണേലും തോറ്റുകൊടുക്കില്ല അവൾ ആർക്കും...... ✨✨✨✨✨✨ ക്ലാസ്സിൽ വന്നിരുന്നപ്പൊ അവസാന പിരിയഡ് ആയതുകൊണ്ട് ടീച്ചേർസ് ആരും തന്നെ ഇല്ല..... അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാരും ചേർന്ന് ഇരുന്ന് അന്താക്ഷരി കളിക്കാൻ തുടങ്ങി....... നമ്മൾ നല്ല ത്രില്ലിൽ കളിചോണ്ടിരിക്കുമ്പോളാണ് ഒരു കുട്ടി വന്ന് എന്നെ കലിപ്പൻ വിളിക്കുന്നു എന്ന് പറഞ്ഞത് ...... വിളിക്കുന്നത് അവനായത് കൊണ്ട് ഞാൻ പോകാനൊന്നും നിന്നില്ല ....... വീണ്ടും നമ്മൾ കളിയിൽ മുഴുകി ഇരിക്കുമ്പോൾ ഉണ്ട് ആ കലിപ്പൻ വാതിൽക്കൽ വന്ന് എന്നെ രൂക്ഷമായി നോക്കുന്നു....... നമ്മളവനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് വീണ്ടും പാടാൻ തുടങ്ങിയതും “” അമൽ !!*..........“” ആ കലിപ്പന്റെ ശബ്ദം ക്ലാസ്സിൽ മുഴങ്ങി....... എല്ലാവരും ഒരു നിമിഷം ഞെട്ടിപോയി........ പെട്ടന്ന് തന്നെ എല്ലാവരും അവരവരുടെ സ്ഥലത്ത് എത്തിയിരുന്നു..... അവൻ നമ്മളെ നേർക്ക് നടന്നു വന്നിട്ട് എന്റെ കയ്യും പിടിച്ച് വലിച്ച് ഒരു പോക്കായിരുന്നു പുറത്തേക്ക്...... എങ്ങോട്ടാണെന്ന് അറിയാതെ ഞാനും എന്താണെന്നറിയാതെ ക്ലാസ്സിലെ കുട്ടികളും പകച്ചുനിന്ന് പോയ ഒരു നിമിഷം...........തുടരും....