അമൽ: ഭാഗം 44
Oct 7, 2024, 22:43 IST
രചന: Anshi-Anzz
“”എന്ത് കണ്ടോണ്ട് നിൽക്കാ..... നിങ്ങളൊക്കെ..... എന്റെ മുഖത്ത് വല്ല മൂവിയും ഓടുന്നുണ്ടോ.... ഒക്കെ എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നു..... “” ഞാൻ അവിടെ കൂടി നിന്നവർക്ക് നേരെ പൊട്ടിതെറിച്ചപ്പോൾ ഇതെന്തോന്ന് സാദനമാണ് എന്ന മട്ടിലായിരുന്നു അവരുടെ ഒക്കെ നോട്ടം...... കലിതുള്ളി ക്ലാസ്സിലേക്ക് കയറി പോയപ്പോൾ നമ്മളെ ചങ്കാളൊക്കെ പുറകേ അമ്മൂന്നും വിളിച്ചോണ്ട് വരുന്നുണ്ട്....... നമ്മക്കാണേൽ ദേഷ്യം കൊണ്ട് ആരേം കാണാത്ത കോലമായിരുന്നു....... വേഗം ഒന്ന് വീട്ടിൽ എത്തികിട്ടിയിരുന്നെങ്കിൽ എന്ന് കരുതി പാർക്കിങ്ങിൽ ചെന്നതും ആ തെണ്ടീടെ വണ്ടി അവിടെ ഇല്ല....... അത് കണ്ടതും നിലത്ത് ആഞ്ഞു ചവിട്ടി തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോളുണ്ട് നാജി വരുന്നു..... “” അമ്മൂ..... വാ..... ഇന്ന് നമ്മള് ബസ്സിനാണ് പോകുന്നത്..... നാച്ചു ഉച്ചക്ക് പോയി..... “” അവള് പറയുന്നത് കേട്ടതും ഞാൻ മുഷ്ട്ടി ചുരുട്ടി ബസ് സ്റ്റോപ്പ് ലക്ഷ്യം വെച്ച് നടന്നു..... അവളാണേൽ നമ്മളെ പിറകെ ഓടി വരുന്നുണ്ട്...... അവിടെ ചെന്ന് നോക്കുമ്പോൾ കോളേജിലെ മൊത്തം പിള്ളേരും അവിടെ ഉണ്ട്...... നമ്മളെ കണ്ടതും ഒരു പെണ്ണ് വേഗം എണീറ്റ് തന്നു..... അതുകൊണ്ട് അപ്പൊ തന്നെ അവിടെ കയറി ഇരുന്നിട്ട് നമ്മൾ റോട്ടിലേക്ക് കണ്ണും പായിച്ചോണ്ടിരുന്നു...... അപ്പൊ ഉണ്ട് ഒരുത്തി എന്നെ തന്നെ നോക്കി അവളെ വാലിനോട് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു..... ആദ്യമൊക്കെ കണ്ടില്ലെന്ന് നടിച്ചെങ്കിലും അവള് പരിധി വിട്ടപ്പോൾ പിന്നെ എനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.... “” എന്താടി നിനക്ക് വേണ്ടത്.... കുറെ നേരമായല്ലോ നീ എന്റെ മോന്തമ്മക്ക് നോക്കി ഇളിക്കുന്നു.... മര്യാദക്ക് മുന്നിലേക്ക് നോക്കി ഇരുന്നോ.... ഇല്ലേൽ അടിച്ച് നിന്റെ പല്ല് ഞാൻ താഴെയിടും..... “” “” ഓഹ്..... പിന്നേ.... ന്ന ഇയ്യന്നെ മതിയല്ലോ അതിന്...... നീ ആരാന്നാടി നിന്റെ വിചാരം..... “” “” ഞാൻ ആരാണെന്ന് നിനക്ക് അറിയണോടി...... പറയടി പുല്ലേ..... നിനക്ക് അറിയാണോന്ന്......“” ഞാൻ അവൾക്ക് നേരെ ടോപ്പിന്റെ കൈ മടക്കി വെച്ച് ചെന്നതും അവള് പേടിച്ചിട്ട് ഇരുന്നിടത് നിന്ന് എഴുന്നേറ്റ് നിന്നു....... “” അമ്മു..... വേണ്ടടാ.... നീ ഒന്ന് അടങ്...... “” “” നീ മാറി നിൽക്ക് നാജി..... അവളെ സൂക്കേട് ഞാൻ ഇന്ന് തീർത്തു കൊടുക്കാം....... “” “” അമ്മു...... പ്ലീസ്...... ആളുകൾ ഒക്കെ നിന്നെ തന്നെ നോക്കുന്നു.... നീ ഒന്ന് ശബ്ദം ഉണ്ടാക്കാതെ ഇരിക്ക്...... “” നാജി എന്നെ പിടിച്ച് വെച്ചതും ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കിയിട്ട് സീറ്റിൽ പോയി ഇരുന്നു...... നാജി എപ്പോളാ ആ പട്ടി കാട്ടിലേക്ക് ബസ്സ്.... ഇന്നെങ്ങാനും വരുമോ.... ഞാൻ അവളോട് കലിപ്പിൽ അത് ചോദിച്ചതും.... “” ഒരഞ്ചുമിനിറ്റ് കൂടെ...... “” ആകെ കൂടെ ഭ്രാന്ത് പിടിച്ച് ഇരിക്കുന്ന നേരത്താണ് ഒരു kTM റൈസാക്കികൊണ്ട് നമ്മളെ മുന്നിൽ വന്ന് നിർത്തിയത്..... മുഖത്ത് ബ്ലാക്ക് കർച്ചീഫ് കെട്ടിയ ഒരുത്തൻ നമ്മളെ തന്നെ നോക്കിയിട്ട് ആ KTM ഉം എടുത്തോണ്ട് അവിടുന്ന് പോയി.... അമ്മു അതാണ് *DJ *“-നാജി “” എന്ത്...... അത് DJ ആണെന്നോ..... നീ എന്തുകൊണ്ടാ നാജി ഇതെന്നോട് നേരത്തെ പറയാതിരുന്നേ....... “” ഞാൻ നല്ല കലിപ്പിൽ അവളോട് ചോദിച്ചതും അവൾ പേടിച്ചിട്ടെന്നോണം എന്നോട് എന്തൊക്കെയോ പറഞ്ഞു.... “” അത് പിന്നേ ഞാൻ.... അവനാണ് DJ എന്ന് നിന്നോട് അപ്പൊ പറഞ്ഞിരുന്നെങ്കിൽ നീ ഇപ്പൊ ഇവിടെ അവന്റെ കൊലവെറി നടത്തിയേനെ.... അത് പേടിച്ചിട്ടാ ഞാൻ നിന്നോട് പറയാതിരുന്നേ...... “” ആാാാാാാ....... നമ്മള് ദേഷ്യം കൊണ്ട് പല്ല് കടിച് ഒന്ന് മൂളി....... നാജീടെ പ്രാർത്ഥനയുടെ ഫലമെന്നോണം അപ്പൊ തന്നെ ബസ്സ് വന്നതും ഞങ്ങൾ അതിൽ കയറി വീട്ടിലേക്ക് പോന്നു...... വീട്ടിൽ എത്തിയതും നമ്മള് ഒന്നും മിണ്ടാതെ വേഗം റൂമിലേക്ക് കയറി പോയി.... റൂമിന്റെ ഡോർ വലിച്ചടച്ചിട്ട് നമ്മള് അവിടെ കണ്ട സാധങ്ങൾ എല്ലാം എറിഞ്ഞുടച്ചു...... എന്ത് തന്നെ ചെയ്തിട്ടും എനിക്കെന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ പറ്റുന്നില്ല...... ബെഡിനോട് ചാരി ഉണ്ടായിരുന്ന വലിയ ഫ്‌ളവർ വെയ്‌സ് എടുത്തിട്ട് ചുമരിൽ അടിച്ച് പൊട്ടിച്ചു..... ശബ്ദം കേട്ട് ഫൗസിയുമ്മയും നാജിയും ഒക്കെ ഓടി വന്ന് ഡോറിൽ മുട്ടാൻ തുടങ്ങിയതും ഞാൻ വേഗം പോയി ഡോർ തുറന്ന് കൊടുത്തു....... റൂമിലേക്ക് നോക്കിയ അവർ രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് ഫൗസിയുമ്മ സൈനത്തയെ വിളിച്ചു....... “” സൈനത്ത...... ഈ റൂം ഒന്ന് വൃത്തിയാക്കിയേക്ക്....... പിന്നേ അവിടെ ആകെ ചില്ലുണ്ടാകും..... അത് കാലിൽ തറക്കാതെ നോക്കണേ...... അമ്മു അവിടുന്ന് ഇങ്ങോട്ട് ഇറങ്ങി കൊടുക്ക്..... അവരവിടെ വൃത്തിയാക്കിക്കോട്ടേ..... “” ഫൗസിഉമ്മ പറഞ്ഞതും നമ്മളപ്പോ തന്നെ അവിടുന്ന് ഇറങ്ങിയിട്ട് അവരെയൊന്ന് നോക്കി...... “”സോറി ഫൗസിഉമ്മാ..... എനിക്ക് പെട്ടന്ന് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതെ ആയി...... i am Rally sorry.....“” “” എന്താ മോളേ ഇത്..... മോളെ കാരക്ടർ ഇങ്ങനെ ഒക്കെ തന്നെയാണെന്ന് ഞങ്ങൾക്ക് അറിയാം...... ദേഷ്യം വരുമ്പോൾ ഏതെങ്കിലും ഒരു സാദനം എങ്കിലും നശിപ്പിച്ചിട്ടില്ലെങ്കിൽ നിനക്ക് ഒരു സമാധാനവും ഉണ്ടാവില്ലല്ലേ ..... “” “” ഫൗസിയുമ്മ ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ അറിയാം..... “” “” എന്റെ കെട്ടിയോൻ പറഞ്ഞു കേൾക്കുന്ന അറിവാണേ.... മൂപ്പർക്ക് വിളിച്ചാലും നാട്ടിൽ വന്നാലും ഒക്കെ നിന്നെ പറ്റി പറയാനേ നേരമുണ്ടാകൂ...... അല്ല മോളെ..... എന്തിനാ ഇന്നിത്ര ദേഷ്യം..... “” അതെന്നെ ഓര്മിപ്പിക്കരുത് ഫൗസിയുമ്മ...... വീണ്ടും എന്റെ കണ്ട്രോൾ പോകും..... എന്നാ ആയിക്കോട്ടെ..... ഞാൻ ചോദിക്കുന്നില്ല...... മോള് പോയി ഫ്രെഷായിട്ട് വാ ...... ഞാൻ ചായ എടുത്ത് വെക്കാം..... ⚪️⚪️⚪️⚪️⚪️⚪️⚪️ രാത്രിയിലാണ് ഞാൻ വീട്ടിലെത്തിയത്..... അതുകൊണ്ട് വേഗം പോയി ഫ്രഷായി കിടക്കാം എന്ന് കരുതി പോയപ്പോളാണ് നമ്മൾ വെയ്‌സിലെ പൂവ് മാത്രം കണ്ടത്..... “” ഉമ്മാ..... ഇതിന്റെ വെയ്‌സെവിടെ...... “” എന്നും ചോദിച്ച് നമ്മള് അലറിയതും ഉമ്മ പേടിച്ചിട്ട് എനിക്ക് ഉണ്ടായതൊക്കെ പറഞ്ഞു തന്നു..... അത് കേട്ടതും അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ വേണ്ടി കൈ തരിച്ചു...... അവളെ റൂം ലക്ഷ്യമാക്കി നടന്നപ്പോളാണ് എന്റെ ഫോൺ റിങ് ചെയ്തത് ..... ⚪️⚪️⚪️⚪️⚪️⚪️⚪️⚪️ കുറേ നേരമായി കിടന്ന് കാറുന്നു..... ദുഫായിൽ നിന്ന് നമ്മളെ മാതാജി ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഫോൺ എടുത്തില്ല..... അപ്പൊ തന്നെ നമ്മളെ ഉറക്കിനെ സൊയ്ര്യം കെടുത്തിക്കൊണ്ട് നമ്മളെ ലാപ്പിലേക്ക് വീഡിയോ കാൾ വന്നതും എനിക്ക് പിന്നേ എടുക്കല്ലാതെ നിവൃത്തി ഇല്ലാതെ വന്നു..... കാൾ അറ്റന്റ് ചെയ്തപ്പോ തന്നെ ഞാൻ പ്രതീക്ഷിച്ചത് പോലെ നമ്മളെ മാതാജി ആയിരുന്നു മുന്നിൽ..... കണ്ണ് പൊട്ടുന്ന ചീത്തയും കാതിനെ വരെ വെറുപ്പിക്കുന്ന ഉപദേശങ്ങളും നമ്മക്ക് തന്നു..... “” കണ്ടില്ലേ... ഞാൻ ഇത്രേം പറഞ്ഞിട്ടും വല്ല കുലുക്കോം ഉണ്ടോ അവൾക്ക്...... എന്നെ നോക്കി പേടിപ്പിക്കുന്നത് കണ്ടില്ലേ..... “” “” എന്റെ പുന്നാര ഉമ്മച്ചിയെ ഇങ്ങക്ക് ഇപ്പൊ എന്താ വേണ്ടേ..... ഞാൻ ഇനി അങ്ങനെ ചെയ്യൂല പോരെ..... ഇനി അതും പോരേൽ കുറച്ച് പൈസ ഇങ് അയച്ച് തരിൻ..... ഞാൻ നശിപ്പിച്ച സാധനങ്ങൾ ഞാൻ തന്നെ വാങ്ങികൊടുത്തോളാം........ “” “” അയ്യടാ..... ഇവിടുന്ന് അഞ്ചു പൈസ അയച്ച് തരും എന്ന് കരുതി എന്റെ മോള് അവിടെ സാദനങ്ങൾ നശിപ്പിക്കാൻ നിക്കണ്ട...... “” ഇങ്ങനെ തുടങ്ങി ഒരു കൊട്ടകണക്കിന് ഉപദേശങ്ങളും തന്ന് മൂപ്പത്തിയാര് പോയി.... പിന്നെ വന്നില്ലേ നമ്മളെ പുന്നാര ആങ്ങളമാര്..... അങ്ങനെ അവരെ അടുത്തുന്നും കൂടെ കിട്ടിയപ്പോൾ തൃപ്തി ആയി...... പിന്നെ കാക്കു നമ്മളോട് എന്താ കാര്യംന്നൊക്കെ ചോദിച്ചപ്പോ ഞാൻ അവന് എല്ലാം പറഞ്ഞു കൊടുത്തു..... “” മ്മ് മ്മ് ......അപ്പൊ ഞങ്ങളെ അളിയൻ ആകാൻ യോഗ്യത ഉള്ളവനാണ് അല്ലേ അമ്മു...... “” “” ദേ കാക്കു..... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ വേഗം ഫോൺ വെച്ച് പൊയ്ക്കോ.... അതായിരിക്കും ഇപ്പൊ എനിക്കും നിനക്കും നല്ലത്..... “” “” ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..... അപ്പോഴേക്കും നീ പിണങ്ങിയോ..... “” “” ഒന്ന്.... പോ കാക്കു അവിടുന്ന്.... പിന്നെ ഞാൻ നാളെ വിളിക്കാം..... എനിക്കൊരു കാൾ വരുന്നുണ്ട്..... “” “” ആ.... ok.... ടാ.... gd night......“” “” Gd night ബ്രോ...... “” നമ്മള് ആ കാൾ കട്ടാക്കി ഇത് അറ്റന്റ് ചെയ്യാൻ നിന്നപ്പോഴേക്കും ഇതും കട്ടായി...... പിന്നെ ഞാൻ അങ്ങോട്ട് തിരിച് വിളിക്കാനൊന്നും നിന്നില്ല..... ആവശ്യക്കാർ ഇങ്ങോട്ട് വിളിക്കട്ടെ..... കുറച്ച് കഴിഞ്ഞ് അതെ നമ്പറിൽ നിന്ന് വീണ്ടും കാൾ വന്നതും ഞാൻ അത് വേഗം അറ്റന്റ് ചെയ്ത് കാതോട് വെച്ചു....... വിളിച്ച ആളാരാണ് എന്ന് അറിഞ്ഞതും ഞാൻ കയ്യിലുണ്ടായിരുന്ന പില്ലോ എടുത്ത് വലിച്ചെറിഞ്ഞു.... “” You ബ്ലഡി റാസ്‌ക്കൽ...... 😬 “”..........തുടരും....