അമൽ: ഭാഗം 46
Oct 11, 2024, 12:12 IST
രചന: Anshi-Anzz
“” ഓഹ്..... സാർ പിന്നെ വല്ല്യേ മഹാനാണല്ലോ ലേ..... ഞങ്ങളത് മറന്നു..... എന്നാലും നീ അവളെ ഒന്ന് നോക്കി നോക്കടാ..... ഒടുക്കത്തെ ലുക്കാണ്.... നമ്മളെ നാട്ടിൽ ഇത്ര മൊഞ്ചുള്ള ഒരുത്തിയെ പോലും ഞാൻ കണ്ടിട്ടില്ല..... “” “” എന്റെ പുന്നാര അമീറെ ഇയ്യ് വെറുതെ വേണ്ടാത്ത പണിക്ക് നിക്കണ്ട .... നിനക്കെന്റെ കയ്യിന്റെ ചൂട് ശെരിക്കും അറിയാലോ..... “” “” ഹിഹി..... സോറി നാച്ചു..... ഞാൻ അവളെ കണ്ടപ്പോ പെട്ടന്ന് അതൊക്കെ മറന്നു പോയി.....“” ഞാൻ ഇവിടെ നിന്ന് നോക്കുമ്പോൾ പെണ്ണിന്റെ മുഖം ആകെ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്...... ഇവന്മാരിന്ന് അവളെ കയ്യീന്ന് വെടിച്ചിട്ടേ അടങ്ങൂ...... അവളെങ്ങാനും ഇപ്പൊ ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കിയാൽ ഞാൻ ആകെ നാറും..... “” ടാ..... ഞാൻ അവളെ പ്രപ്പോസ് ചെയ്യാൻ പോകാട്ടോ..... എല്ലാവരും ഒന്ന് കട്ടക്ക് കൂടെ നിന്നേക്കണേ...... “” അമീർ അവളെ അടുത്തേക്ക് പോകാൻ നിന്നതും ഞാൻ അവന്റെ കൊല്ലിക്ക് പിടിച്ച് ഒരു ഉന്തങ് കൊടുത്തു..... എന്നിട്ട് വേഗം ബൈക്കും എടുത്തോണ്ട് അവളെ അടുത്തേക്ക് പോയി...... ✨✨✨✨✨✨✨ എന്റെ അടുത്തേക്ക് അതിലെ ഒരു കാട്ടുകോഴി വരാൻ വേണ്ടി ഒരുങ്ങുമ്പോഴായിരുന്നു ആ കലിപ്പൻ അവന്റെ കൊല്ലിക്ക് പിടിച്ച് അവിടുന്ന് മാറ്റി നിർത്തിയത്... എന്നിട്ടവിടുന്ന് അവന്റെ ബുള്ളറ്റും സ്റ്റാർട്ടാക്കി പോകാൻ നിന്നപ്പോൾ ഞാൻ അവനെ ഒരുപാട് പ്രാകി.... തെണ്ടി ഒന്നുല്ലേലും ഈ ബസ് സ്റ്റോപ്പിൽ നമ്മളിങ്ങനെ കട്ട പോസ്റ്റായി നിൽക്കല്ലേ..... ഒന്നാക്കി തന്നൂടെ അവന്.... കോന്തൻ..... ഹും ഞാൻ ഇങ്ങനെ ഒക്കെ ചിന്തിച്ചോണ്ട് നിൽക്കുമ്പാണ് അവൻ വണ്ടിയുമായി എന്റെ മുന്നിൽ വന്ന് നിന്നത്..... ഞാൻ അവനേം വണ്ടിയേം മാറി മാറി നോക്കി.... “” എന്ത് നോക്കിക്കൊണ്ട് നിൽക്കാടി..... കയറുന്നില്ലേ..... “” എന്നവൻ എന്നോട് കലിപ്പായി ചോദിച്ചതും ഞാൻ ആ ക്ലബ്ബിന്റെ മുന്നിലേക്കൊന്ന് നോക്കിയിട്ട് ഉണ്ടെന്ന് തലയാട്ടി...... “” എന്നാ വേഗം കയറ്..... എനിക്ക് പോയിട്ട് വേറെ പണിയുണ്ട് “” എന്നവൻ എന്നെ നോക്കി വീണ്ടും കലിപ്പിൽ പറഞ്ഞതും ഞാൻ വേഗം അതിൽ ചാടി കയറി ഇരുന്നു..... എന്നിട്ട് ആ ക്ലബ്ബിന്റെ മുന്നിലെ കോഴികളെ നോക്കിയിട്ട് അവന്റെ അരയിലൂടെ കൈ ചുറ്റി പിടിച്ചിരുന്നു...... ✨✨✨✨✨ എന്റെ പടച്ചോനെ..... ഇവളിത് എന്താ ഈ കാണിക്കുന്നേ....... ഞാൻ ആകെ ഷോക്കായിക്കൊണ്ട് അവളെ തിരിഞ്ഞു നോക്കിയതും അവളെന്നെ നോക്കി സൈറ്റടിച്ചു തന്നു....... നമ്മളെ ചെങ്ങായി മാരാണെൽ അവിടെ നിന്ന് തൊള്ളേമ് തുറന്ന് എന്നേം അവളേം നോക്കുന്നുണ്ട്...... ചിലർ തലയിൽ കൈ വെച്ചിരിക്കുന്നു.... അമീറെന്നെ നോക്കി നിന്നെ ഞാൻ ഇന്ന് കൊല്ലുമെട പന്നീന്ന് വിളിച്ചു പറയുന്നുണ്ട്...... എനിക്കാണേൽ തലക്ക് അടി കിട്ടിയ പോലെ ഒരു ഫീലായിരുന്നു...... അതുകൊണ്ട് ഞാൻ മെല്ലെ 🎶🎶 ഇൻകെയിം ഇൻകെയിം ഇൻകെയിം.... കാവലേ.....ചാലേ.... ഇതി ചാലേ... 🎶🎶 ഈ പാട്ടും പാടി ക്കൊണ്ട് മെല്ലെ വണ്ടി മുന്നോട്ട് എടുത്തു...... വണ്ടി എടുത്ത് അവന്മാരെ കണ്ണിൽ നിന്ന് മറഞ്ഞതും അപ്പൊത്തന്നെ അവള് കയ്യെടുത്തിട്ട് പട്ടിതൊട്ട കലം പോലെ വിട്ടിരുന്നു.... “” എന്തിനാടി നീ എന്റെ ദേഹത്ത് തൊട്ടത്....???“” “” അയ്യോ.... നിന്റെ ദേഹത്ത് തൊടാനുള്ള പൂതി കൊണ്ടൊന്നും അല്ല തൊട്ടത്...... നിന്റെ ആ ക്ലബ്ബിലെ കോന്തന്മാര് കണ്ടോട്ടെ എന്ന് കരുതിയാണ്...... “” “” വല്ലവരേം കാണിക്കാൻ നീയെന്തിനാടി എന്റെ ദേഹത്തു തൊടുന്നെ..... “” “” ഒന്ന് മിണ്ടാതെ ഇരിയട കലിപ്പാ...... തൊട്ടതിന് സോറി...... കാതിനൊരു സൊയ്ര്യം തായോ...... “” “” ഒന്ന് പോടീ ഊളെ..... പിന്നെ അവന്റെ വീട് വരെ ഞാൻ കൊണ്ടുപോയി വിടും എന്ന് കരുതി നീ ഇരിക്കണ്ടട്ടോ..... സ്റ്റാൻഡ് വരെ ആക്കിതരും..... അവിടുന്ന് നീ ഷാദിലിനെയോ വരുണിനേയോ ആരെയാന്ന് വെച്ചാ വിളിച്ച് പൊക്കോ......കേട്ടോടി..... “” “” ആ കേട്ടു കലിപ്പാ...... ഹോ.... എന്തൊരു ശല്ല്യ ഇത്..... “” സ്റ്റാൻഡിൽ എത്തിയതും ഞാൻ അവളെ ഇറക്കി.... ഒരു താങ്ക്സ് പോലും പറയാതെ പോകുന്നത് കണ്ടില്ലേ കാന്താരി..... അവളെ പോക്ക് കണ്ടാൽ ഇപ്പൊ തന്നെ അങ്ങ് എത്തുംന്ന ഓളെ വിചാരം..... അവളെ അവിടെ ഇറക്കി എങ്കിലും അപ്പൊതന്നെ പോരാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ലായിരുന്നു...... അതുകൊണ്ട് കുറച്ചങ് മാറിനിന്ന് അവള് പോകുന്നത് വരെ വെയിറ്റ് ചെയ്തു.. കുറച്ച് കഴിഞ്ഞ് ശാദി വന്നതും അവള് അവന്റെ കൂടെ ബൈക്കിൽ കയറി പോയി..... ✨✨✨✨✨ ഡീ നീ എങ്ങനെയാ വന്നത്...... "-ശാദി “” നാച്ചൂന്റെ കൂടെ..... “” അപ്പൊ നീയല്ലേ പറഞ്ഞത് സാർ നിന്നെ കൊണ്ട് വിടില്ലാന്ന്...... “-ഷാദി “” ആ അങ്ങനെ തന്നെയായിരുന്നു പറഞ്ഞിരുന്നത്..... ഞാൻ ബസ്സിന് പോരാൻ വേണ്ടി സ്റ്റോപ്പിൽ വരെ വന്ന് നിന്നിരുന്നു..... പിന്നെ എന്തേ തോന്നിയത് ആവോ.....ഇവിടം വരെ അവൻ കൊണ്ടുവിട്ടു....... “” “”മ്മ്..... അല്ലേലും സാർ പാവാ..... “” “” പാവല്ല... പാവാടയാണ്..... കോന്തൻ.... അല്ല അവിടെ എല്ലാവരും എത്തിയിട്ടുണ്ടോ.... “” “” ആ..... നീ ഒഴിച്ച് എല്ലാവരും എത്തിയിട്ടുണ്ട്.... ആ.... ഇറങ്ങിക്കോ വീടെത്തി.... “” അവൻ അത് പറഞ്ഞ് അത്യാവശ്യം തരക്കേടില്ലാത്ത ഒരു ഇരുനില വീടിന്റെ മുന്നിൽ വണ്ടി നിർത്തി...... അതിൽ നിന്നിറങ്ങി അകത്തേക്ക് നടക്കുമ്പോൾ തന്നെ നമ്മളെ ക്ലാസ്സിലെ ഓരോന്നും അവിടെയും ഇവിടെയും ഒക്കെ ആയിട്ട് നിൽക്കുന്നുണ്ടായിരുന്നു...... “” ഹായ് ഗെയ്‌സ്.... ഹൗ ആർ യു.....?? “” അമ്മു എത്തിയോ..... എന്താ നീ വരാൻ ലേറ്റായത്..... “-വരുൺ “” അതൊന്നും പറയണ്ട..... ഇന്നലെ ഉറങ്ങാൻ ലേറ്റായി...... അത്കൊണ്ട് ഇന്നെണീക്കാനും ലേറ്റായി.....“” ഇളിക്കല്ലേ..... അവളെ ഒരു ഇളി “-അജു “” സോറി ടാ..... ഒന്നും മനഃപൂർവം അല്ല.... ഒക്കെ വല്യേ കഥയാണ്.... ഞാൻ പിന്നീട് പറഞ്ഞു തരണ്ട്..... അല്ല എവിടെ അവളുമ്മാരോക്കെ...... “” ഒക്കെ അകത്തുണ്ട്..... നീ ചെല്ല്..... "ചേട്ടായി " ഞാൻ അകത്തേക്ക് കയറി ചെന്നതും ഒക്കെ ഉണ്ട് ഓരോ ഭാഗത്ത് കൂടെ നിൽക്കുന്നു..... ചിലയിടത്ത് ചാറ്റിംഗ്, ചിലയിടത്ത് കാളിങ്, ചിലയിടത് വെറുപ്പിക്കൽ...... ശോ..... നമ്മളെ കണ്ടിട്ടും ആരുമൊന്ന് മൈന്റ് കൂടി ചെയ്യുന്നില്ല....... നോക്കിക്കോ ഞാനും നിങ്ങളോട് ആരോടും മിണ്ടൂല..... ഞാൻ വേഗം പുറത്തേക്ക് തന്നെ ഇറങ്ങി നമ്മളെ പയ്യൻസിന്റെ അടുത്ത് വന്നിരുന്നു..... എന്താടി നീ വേഗം അവിടുന്ന് ഇങ്ങോട്ട് പോന്നത്....."-ശാദി “”‘ഒന്നുല്ല..... അവള്മാരൊക്കെ ഭയങ്കര ബിസിയാ...... എന്നെ ഒന്ന് നോക്കുന്നു പോലുമില്ല..... “” നമ്മളിത്തിരി സങ്കടം ഒക്കെ മുഖത്ത് ഫിറ്റ് ചെയ്ത് പറഞ്ഞു..... അയ്യേ..... നീയെന്താടി ഒരുമാതിരി പെൺകുട്ടിയാൾടെ പോലെ ബിഹേവ് ചെയ്യുന്നേ...... "-വരുൺ “” പോടാ അവിടുന്ന്... ഞാൻ പെൺകുട്ടിയാൾടെ പോലെ ബിഹേവ് ചെയ്തതൊന്നുമല്ല..... ആ ദിയ കുരിപ്പ് എന്നോട് മിണ്ടാതെ ഇരുന്നപ്പോ എനിക്ക് സങ്കടായി...... “” ആണോ..... ശോ ഞാൻ അറിഞ്ഞില്ലല്ലോ അമ്മു അത്...... "-ദിയ “” പോടീ...... പോടീ..... നിന്നോട് വർത്താനം ഇല്ല..... “” എന്റെ അമ്മൂ ഞങ്ങൾ വിചാരിച്ചു നിന്നോട് മിണ്ടാതെ ഇരുന്നപ്പോ നീ ഞങ്ങളെയൊക്കെ ഇട്ട് ഓരോന്ന് തന്നിട്ട് മിണ്ടിക്കും എന്ന്...... ഇതിപ്പോ നീ ആകെ സങ്കടപ്പെട്ട് ഇരിക്കും എന്ന് ഞങ്ങൾ ഒരിക്കലും കരുതീല..... "-ദിയ “” അയ്യട.....അതിന് ആരാ ഇവിടെ സങ്കടപെട്ട് ഇരിക്കുന്നെ..... ഞാൻ നിന്നെയൊന്ന് പുറത്തേക്ക് കൊണ്ടുവരാനുള്ള ഒരടവ് പ്രയോഗിച്ചതല്ലേ...... ഏതായാലും നീ ഈ കാണിച്ചതിന് നീ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒന്നും തരാതെ ഇരിക്കുന്നത് മോശല്ലേ...... അതുകൊണ്ട് ഇന്നാ പിടിച്ചോ “” ന്നും പറഞ്ഞ് ഞാൻ അവളെ പുറത്ത് തബലവായിച്ചു..... ഹവൂ.. . മതിയടി..... നിർത്ത്..... എനിക്ക് വേദനിക്കുന്നു...... “-ദിയ “” വേദനിക്കാൻ തന്നെയാ തന്നത്.... പിന്നെ നീ എന്താ വിചാരിച്ചത് നിന്നെ സുഗിപ്പിക്കാൻ വേണ്ടി ആണെന്നോ..... “” ഒന്നും വിചാരിച്ചില്ല എന്റെ പൊന്നോ.... നീ ഒന്ന് അടങ്.... “-ദിയ “”‘അല്ല അജിൻ എവിടെ.....അവന്റെ വീട്ടിൽ വന്നിട്ട് അവനെ ഇതുവരെ കണ്ടില്ലല്ലോ..... “” അവൻ അകത്തുണ്ട്......"-ചേട്ടായി “” ടാ നമ്മളൊക്കെ കൂടി ഇവന്റെ വീടാകെ കീഴ്മേൽ മറിച്ചിട്ടിട്ട് അവന്റെ വീട്ടുകാർ നമ്മളെ ഇവിടുന്ന് ആട്ടുമോ...... അല്ല ഇവിടെ അവന്റെ അച്ഛനും അമ്മയും ഒന്നുമില്ലേ..... ഓഹ് വല്ല കല്യാണത്തിനും പോയതായിരിക്കും അതാ അവൻ നാമ്മളെയൊക്കെ ഇന്ന് ഇങ്ങോട്ട് വിളിച്ചത്..... അവരൊക്കെ എപ്പൊഴാ വരാ ആവോ..... അപ്പോഴേക്കും നമുക്ക് ഇവിടുന്ന് ഇറങ്ങണം...... “” “” അവരൊന്നും ഈ അടുത്തൊന്നും വരില്ല അമൽ..... “”......തുടരും....