അമൽ: ഭാഗം 58
Oct 29, 2024, 22:40 IST
രചന: Anshi-Anzz
സോഫയിൽ ഇരിക്കുന്ന ആളെക്കണ്ടതും പകച്ചുപോയി ഞാൻ..... വിമൽ സാർ.....സാറ് ഞങ്ങളെ നോക്കി ഒരുമാതിരി ഒരു ചിരി ചിരിച്ചപ്പോൾ എനിക്ക് എന്തോ പോലെ ആയി....... “"എന്താ അമൽ ഇത്...... ഈ റൊമാൻസിന് ഒരു നേരോം കാലോം ഒക്കെ ഇല്ലേ..... ഒന്നുല്ലേലും ഞാൻ നിന്റെ അധ്യാപകനല്ലേ എന്റെ മുന്നിൽ വെച്ചാണോ ഇതൊക്കെ.... മോശം ഉണ്ട് ട്ടോ..... "“ "“ അതിന് സാർ..... ഞാൻ അറിയാതെ വീണതാണ്...... “” ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.... "“ അറിയാതെ വീണതാണല്ലേ..... ആയിക്കോട്ടെ...... എന്നാലും നാച്ചു കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുന്ന ഞാൻ എന്നൊരാൾ ഇവിടെ ഉള്ള കാര്യം നീ മറന്നല്ലോ....... "“ ടാ വിമൽ..... അതിന് ഞാൻ..... "-നാച്ചു "“ അതിന് നീ ഒന്നും ചെയ്തില്ലെന്നല്ലേ പറയാൻ വരുന്നത്...... വേണ്ട നീ ഒന്നും ചെയ്തിട്ടില്ല..... അമൽ നിനക്കിനിയും അവന്റെ മേലെന്ന് എഴുന്നേൽക്കാൻ ആയിട്ടില്ലേ...... “" സാർ അത് പറഞ്ഞപ്പോളാണ് ഞാൻ ഇപ്പോഴും അവന്റെ മേലെയാണ് കിടക്കുന്നത് എന്ന വലിയ സത്യം ഞാൻ മനസ്സിലാക്കിയത്......അപ്പൊത്തന്നെ സാറിനെ നോക്കി ഞാൻ പ്ലിങ്ങസ്യാ ആയിഎഴുന്നേൽക്കാൻ നോക്കിയെങ്കിലും എനിക്കതിന് കഴിഞ്ഞില്ല.....എന്തോ എന്നെ അവനിൽ പിടിച്ച് നിർത്തുന്നത് പോലെ..... പിന്നെയല്ലേ മനസ്സിലായത് അത് നമ്മടെ മുടിയിഴകൾ ആണെന്ന്..... എന്റെ മുടി അവന്റെ ഷർട്ടിന്റെ ബട്ടൺസിൽ കുടുങ്ങിയിരിപ്പാണ്...... ആ കലിപ്പൻ ആണേൽ എന്നെ തുറുക്കനെ നോക്കുന്നൂം ഉണ്ട്...... എണീറ്റ് പോടി കുരിപ്പേ എന്റെ മേലെന്ന്..... "-നാച്ചു "“ നിന്റെ മേലെ കിടക്കാൻ പൂതിയുണ്ടായിട്ട് കിടക്കൊന്നും അല്ല...... എഴുന്നേൽക്കാൻ പറ്റാത്തതുകൊണ്ടാണ് കലിപ്പാ...... "“ ഞാൻ അത് പറഞ്ഞതും ചെക്കൻ എന്നേം കൊണ്ട് ഒരൊറ്റ മറിച്ചിലായിരുന്നു..... ഇപ്പൊ ഞാൻ താഴെയും അവൻ മേലെയുമാണ്...... ഹോ മുടിഞ്ഞ വെയിറ്റ് പണ്ടാരത്തിന്..... എന്റമ്മോ എന്റെ നടു........ “” എന്റെ ദൈവേ..... നിങ്ങൾ രണ്ടും കൂടെ പരിസരബോധം ഇല്ലാതെ എന്തൊക്കെയാ ഈ ചെയ്യുന്നേ..... നാച്ചു ഞാൻ പുറത്ത് ഉണ്ടാകും...... നിങ്ങൾ നിങ്ങളത് കഴിഞ്ഞിട്ട് വരിൻ..... ഇതൊന്നും കാണാനുള്ള മുസ്‌ലിം പവർ ഈ ദേഹത്തിന് ഇല്ല...“” അതും പറഞ്ഞ് സാർ പുറത്തേക്ക് പോയി...... “” ടാ കലിപ്പാ.... ഒന്ന് വേഗം എണീറ്റ് പോകുന്നുണ്ടോ.....എന്ത് കണ്ടോണ്ട് കിടക്കാ നീയ്..... “” "നിന്നെ കണ്ടോണ്ട് ..... " "എന്ത്....... " “” ഒന്നൂല്ല..... ഇതൊന്ന് എടുക്കെട്ടടി പോത്തേ...... “” അതും പറഞ്ഞ് അവൻ മെല്ലെ എന്റെ മുടി വേർപെടുത്തി.....അപ്പൊത്തന്നെ അവനെ എന്റെ മേലെന്ന് തള്ളിയിട്ടിട്ട് ഞാൻ പുറത്തേക്ക് പോയി...... അപ്പൊ ഉണ്ട് റൂമിന് വെളിയിൽ നിന്ന് വിമൽ സാർ എന്നെ നോക്കി ആക്കി ചിരിക്കുന്നു...... അത് കണ്ടപ്പോ എനിക്കാകെ ചടച്ചു..... ഞാൻ സാറിന് ഒരു പുളിങ്ങ തിന്ന ഇളി പാസാക്കികൊണ്ട് വേഗം റൂമിൽ കയറി വാതിലടച്ചു..... ________ [നാച്ചു ] ഞാനും വിമലും കാര്യമായി ഒരു കാര്യം സംസാരിച്ചോണ്ടിരിക്കുമ്പോളാണ് ആ Bad Boy റൂമിലേക്ക് ഇടിച്ചുകയറി വന്നത്..... അവളെ വരവ് കണ്ടപ്പോ തന്നെ എനിക്കുള്ള എന്തോ ഒന്നാണ് എന്ന് ഞാൻ ഊഹിച്ചിരുന്നു....... പിന്നെ അവൾ പറയാൻ തുടങ്ങിയപ്പോ കാര്യം ബോധ്യമായി..... രണ്ട് ദിവസമായിട്ട് അവളെന്താ വരാത്തൂ എന്നും ചോദിച്ച് അവളെ ഫ്രണ്ട്സിന്റെ ശല്ല്യം സഹിക്കാൻ വായ്യാതെ ആയപ്പോൾ ഞാൻ കൊടുത്ത മറുപടി ആയിരുന്നു അത്... എന്നോട് ചൂടായിക്കൊണ്ട് എന്റെ അടുത്തേക്ക് വന്നതും ഒട്ടും പ്രതീക്ഷിക്കാതെ ഒരൊറ്റ വീഴ്ചയായിരുന്നു പെണ്ണ് എന്റെ മേലെക്ക്..... ഉള്ളിലൂടെ ഒരു കറന്റ് പാസ് ചെയ്ത പ്രതീതി....... അവളെ ആ മുഖത്ത്ന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല...... അവളിലങ്ങനെ ലയിച്ചു പോകുന്നു...... പറഞ്ഞിട്ടെന്താ നാക്ക് കൊള്ളില്ലല്ലോ....... യക്ഷിക്കണ്ണിന്റെ...... വിമലിന്റെ കാര്യം ആലോചിച്ചിട്ട് എനിക്ക് ചിരി വരുന്നുണ്ട്...... ചെക്കന് ഇതൊക്കെ കണ്ടിട്ട് അസൂയ ആണ്..... ഈ ഇടയായിട്ട് ഞാൻ ആകെ അസ്വസ്ഥനാണ്....... ആമിയുടെ ഓർമകൾ എന്നെ വല്ലാതെ പിടിമുറുക്കിയിരിക്കുന്നു..... അതോടൊപ്പം അമലും! അവളോടുള്ള എന്റെ മനോഭാവം ആകെ മാറുന്നത് പോലെ തോന്നുന്നു..... എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ ഒരു പിടിയും ഇല്ല...... ആമിയെ മറന്ന് അമലിനെ ഞാൻ സ്നേഹിക്കുകയാണെങ്കിൽ അത് ഞാൻ എന്റെ ആമിയോട് ചെയ്യുന്ന ചതിയായിരിക്കും....... ഒരുപക്ഷെ അവളെങ്ങാനും ഇനി പഴയ ആമി ആയി തിരിച്ചു വന്നാൽ എനിക്ക് രണ്ട് പേരെയും നഷ്ട്ടമാകും...... എന്തിന് വേണ്ടിയാണോ ഞാൻ അവളെ എന്നിൽ നിന്ന് അകറ്റിയത് അതുപോലെ അമലിനെയും ഞാൻ എന്നിൽ നിന്ന് അകറ്റേണ്ടി വരും...... അതിനൊന്നും ഇട വരുത്തണ്ട എന്നുണ്ടെങ്കിൽ ഞാൻ ഇപ്പൊ എങ്ങനെ ആണോ ഉള്ളത്, അത് പോലെ തന്നെ തുടരുന്നതാണ് നല്ലത്...... ആമിയും അമലും എന്നല്ല ഒരു പെണ്ണും എന്റെ ലൈഫിലേക്ക് വേണ്ട...... ============================ [അമ്മു ] ഹോ..... ഈ രണ്ട് ദിവസം ഒന്ന് കഴിഞ്ഞ് കിട്ടാൻ ഞാൻ പെട്ടപാട് എനിക്കെ അറിയൂ..... ബെടക്കൂസാളെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ...... ഇന്ന് കോളേജിലേക്ക് ചെല്ലാൻ എനിക്ക് ചെറിയ ഒരു പേടിയൊക്കെ ഉണ്ട്..... അവറ്റങ്ങൾ നാലും കൂടെ നമ്മളെ കൊന്നില്ലെങ്കിൽ കാണാം....... അമൽ നീ വരുന്നുണ്ടോ......അതോ നീ അവരോട് കഥയും പറഞ്ഞോണ്ട് ഇരിക്കാണോ....... "-നാച്ചു “” ദേ വരുന്നു കലിപ്പാ കെടന്ന് കാറണ്ട..... “” അപ്പൊ മക്കളേ നമ്മള് അങ്ങോട്ട് ചെല്ലട്ടെട്ടോ........ഇല്ലേൽ അവൻ എന്നെ തൂക്കി എടുത്ത് കൊണ്ടുപോകും...... ബാക്കിയൊക്കെ നിങ്ങൾ നേരിട്ട് കണ്ടോളൂ..... ✨✨✨✨✨ ടാ അമ്മു എന്നോട് കുറേ സോറിയൊക്കെ പറഞ്ഞതാണ്..... അതുകൊണ്ട് ഇനി അവളെ എടുത്ത് പെരുമാറണോ...... “-ദിയ ദിയ നിന്നെ അവൾ ചിലപ്പോ വല്ലതും പറഞ്ഞ് കയ്യിലെടുത്തിട്ടുണ്ടാകും..... പക്ഷേ ഞങ്ങളെ അതിന് കിട്ടില്ല..... "-ശാദി ആ കാന്താരി മുളകിനിട്ട് ഒന്ന് കൊടുക്കേണ്ടതുണ്ട്...... ഇല്ലേൽ അവൾ ആകെ എരപ്പാകും.... "-അജു അതേ..... ഇവര് പറഞ്ഞതാണ് അതിന്റെ ശെരി...... "-വരുണ് ദേ ടാ വരുന്നുണ്ട്..... എല്ലാം പറഞ്ഞ പോലെ.... ആദ്യം ആരും മൈന്റ് ചെയ്യരുത്.... കേട്ടല്ലോ...... "-ശാദി ആ കേട്ടു..... “-ദിയ അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു........ .....തുടരും....