{"vars":{"id": "89527:4990"}}

അമൽ: ഭാഗം 59

 

രചന: Anshi-Anzz

[അമ്മു] കോളേജിൽ എത്തിയപ്പോൾ തന്നെ ഞാൻ കണ്ടത് നമ്മടെ ചീനിമരച്ചോട്ടിൽ  ഇരിക്കുന്ന ബെടക്കൂസാളെ ആയിരുന്നു....... ആ ഇരുത്തത്തിൽ തന്നെ എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നി..... എന്റതാണ് ചങ്കാൾ.... അതുകൊണ്ട് തീർച്ചയായും നമ്മക്കിന്ന് പണി കിട്ടും....... അവരെ അടുത്ത് എത്തിയപ്പോ തന്നെ ഒരു ഹായ് പറഞ്ഞിട്ട് അവിടെ കയറി ഇരുന്നു...... തിരിച് നോ റെസ്പോൺസ്...... ഓഹ്..... അപ്പൊ മൈന്റ് ചെയ്യാതെ ഇരിക്കലാണ് ആദ്യത്തെ പരിപാടി......അത് എനിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ വേഗം കുറച്ച് ഡിസ്റ്റൻസ് കീപ് ചെയ്തു......അല്ലെങ്കിൽ it's bad for my health കുറച്ച് കഴിഞ്ഞതും എന്നെ ഒന്ന് തിരിഞ്ഞ് നോക്കപോലും ചെയ്യാതെ നാലുംകൂടെ അവിടുന്ന് എണീറ്റ് പോയി...... ഓഹ് ഞാൻ ഇപ്പൊ പുറകേ ചെല്ലും എന്നാവും അവരെ വിജാരം..... കാണിച്ച് താരാടാ...... തെണ്ടികളെ...... അവര് പോയതും ഞാൻ അവിടുന്ന് എഴുന്നേറ്റ് നേരെ വാഷ്‌റൂമിലേക്ക് പോയി..... എന്നെ കാണാതാകുമ്പോൾ അവര് അന്വേഷിച്ച് വരുഓ ഇല്ലയോ എന്നൊന്ന് കാണണമല്ലോ........ വാഷ്റൂമിൽ ചെന്നിട്ടും ഞാൻ ഒരേ ചിന്തയായിരുന്നു...... എന്റെ ചിന്തകൾക്കൊക്കെ വിരാമമിട്ടുകൊണ്ട് അപ്പൊത്തന്നെ അവിടേക്ക് അഞ്ചാറെണ്ണം കടന്ന് വന്നു.......എല്ലാവരും എന്നെ വല്ലാത്തൊരു നോട്ടം..... അവരെ നോട്ടം കണ്ടാൽ അവരെ വാപ്പാരെയൊക്കെ ഞാൻ കൊന്ന പോലെയുണ്ട് ബ്ലഡി അലവലാതീസ്...... എനിക്കാണേൽ അവരെ ആരെയും ഒരു പരിചയവും ഇല്ല..... പിന്നെയാണ് പുറകീന്ന് ഒരുത്തി മുന്നിലേക്ക് കയറി വന്നത്...... അവളെ കണ്ടപ്പോൾ പിന്നെ എനിക്ക് ആളെ മനസ്സിലായി..... എങ്ങനെ മറക്കും ഞാൻ അവളെ..... എന്റെ പൈനാപ്പിൾ തട്ടിതെറിപ്പിച്ച വടയക്ഷിയല്ലേ ഇവള്....... നിങ്ങൾക്ക് ആളെ മനസ്സിലായോ..... ആ സാനിയ ഇല്ലേ...... ഭൂലോക എരപ്പത്തി അവളാണ് ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്നത്...... അവൾ അവള്ടെ ആ ഉണ്ടക്കണ്ണും വെച്ച് എന്നെ രൂക്ഷമായി നോക്കാൻ തുടങ്ങി....   നോട്ടത്തിന് ഒട്ടും മോശമല്ലാത്ത ഞാൻ തിരിച്ചും നല്ലോണം അങ്ങോട്ടും നോക്കി...... എന്നിട്ടവളോട് പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും “” എന്താണെന്ന് നിനക്ക് ഞാൻ പറഞ്ഞ് തരണോടി“” എന്നും ചോദിച്ച് ഒരു വരവായിരുന്നു അവൾ എന്റെ നേർക്ക്..... അവള്ടെ ഭാഗ്യത്തിന് അപ്പൊ ബെല്ലടിച്ചത് കൊണ്ട് അവളെ വാലുകൾ അവളേം കൂട്ടി അവിടുന്ന് പോയി...... പോകുമ്പോളും അവളെന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു..... “” പോടി പുല്ലേ......“” ഞാൻ അവളെ അതും വിളിച്ച് വേഗം കാത് പൊത്തി...... ഇല്ലേൽ അവളെ വായിരിക്കുന്ന നല്ല പച്ചതെറി കേൾക്കാമായിരുന്നു....., ഹോ ആ പെണ്ണിനെ ഇപ്പോ ഇവിടുന്ന് കൊണ്ടുപോയത് അവളെ ഭാഗ്യം..... ഇല്ലേൽ ഇവിടെ ഇന്നൊരു ചോരപുഴ ഒഴുകിയേനെ.... ചോരപുഴ.....   അവർ പോകുന്നതും നോക്കി ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോളാണ് ദിയ ചീനിമരത്തിന്റെ അവിടെ നിന്ന് എന്നെ തിരയുന്നത് കണ്ടത്..... പെണ്ണിന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ട്....... ഞാൻ അവളെ അടുത്തേക്ക് ചെന്നിട്ട് ഒന്ന് ചുമച്ചു......   എടി മൊട്ട്സൂചി ഒന്നുമല്ലല്ലോ കാണാതായത്..... എന്നെയല്ലേ..... അതിന് നീ എന്തിനാ ഇങ്ങനെ നിലത്തൂടെയൊക്കെ സൂക്ഷിച്ച് നോക്കുന്നത്...... "“ അതിന് ആര് പറഞ്ഞു നിന്നെയാണ് നോക്കുന്നതെന്ന്...... ഞാൻ എന്റെ കയ്യിൽ ഒരു നമ്പർ എഴുതിയ പേപ്പർ ഉണ്ടായിരുന്നു അത് തിരയാണ്....."“ ആ ഊളാച്ചി അത് പറഞ്ഞതും ഞാൻ വീണ്ടും മൂഞ്ചി..... പിന്നെ ഒന്നും നോക്കിയില്ല അവളെ കൊല്ലിക്ക് ഒരു പിടിയങ് പിടിച്ചു. അപ്പൊ തന്നെ പെണ്ണെന്റെ കൈ വിടുവിച്ചിട്ട് എന്നെ ഒരു നോട്ടം...... എടി പരട്ട കിളവി ഇങ്ങോട്ട് വാടീന്നും പറഞ്ഞ് പെണ്ണെന്റെ കയ്യിൽ പിടിച്ച് വലിച്ചോണ്ട് ക്ലാസ്സിലേക്ക് കൊണ്ട് പോയി.....  അവിടെ എത്തിയതും ഒക്കെ കൂടെ നമ്മളെ എടുത്ത് പൊങ്കാല ഇട്ടു..... ബെടക്കൂസാള് അല്ലാതെ മറ്റാരൊക്കെയോ നമ്മളെ എടുത്ത് പെരുമാറുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ മെല്ലെ തല ഉയർത്തി നോക്കിയപ്പോൾ എന്റെ ക്ലാസ്സിലെ എല്ലാ അൽകുൽത്തീസും ഉണ്ടായിരുന്നു അതിൽ...... അപ്പൊത്തന്നെ അവരെയൊക്കെ ഉന്തിമാറ്റിക്കൊണ്ട് ഞാൻ എണീറ്റതും അവരൊക്കെ വേഗം സീറ്റിൽ പോയിരുന്നു..... നിങ്ങൾ എവിടെ പോയി ഇരുന്നിട്ടും ഒരു കാര്യവുമില്ല മക്കളേ...... ഒന്നും വെറുതെ വാങ്ങിവെച്ച് ശീലമില്ലാത്തതുകൊണ്ട് കിട്ടിയതെല്ലാം മുതലും പലിശയും ചേർത്ത് അവർക്ക് തിരിച്ചു കൊടുത്തു....  ഇപ്പൊഴാ ഒരു സമാധാനം ആയത്...... അങ്ങനെ രണ്ട് ദിവസം നടന്ന പല കാര്യങ്ങളും അവർക്കെന്നോട് പറയാനുണ്ടായിരുന്നു..... അതൊക്കെ കേട്ടോണ്ട് ഇരുന്നപ്പോഴേക്കും സാർ കയറി വന്നു...... സാർ വന്നപ്പോ പിന്നെ നമ്മള് ഡീസന്റായി ഇരുന്ന് ക്ലാസ്സ്‌ ശ്രദ്ധിക്കാൻ തുടങ്ങി...... എന്നാൽ എന്നെ നന്നാവാൻ സമ്മതിക്കില്ലാന്ന് വെച്ചാ പിന്നെ ഞാനെന്ത് ചെയ്യാനാ.....വന്നപ്പോ തുടങ്ങിയതാ മൂപ്പരെ ഒലക്കമ്മലെ ഒരു ഇളി...... അതെന്തിനാണെന്ന് എനിക്ക് ശെരിക്കും അറിയാം.....  അതുകൊണ്ട് ഞാൻ മൂപ്പരെ നോക്കി കണ്ണുരുട്ടിയിട്ട് എന്താണെന്ന് ചോദിച്ചു..... അപ്പൊത്തന്നെ സാർ തലയാട്ടി ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞതും ബെല്ലടിച്ചു ..... അതുകൊണ്ട് അപ്പൊതന്നെ അങ്ങേര് ഇറങ്ങി പോയി...... പിന്നെ അങ്ങോട്ട് ആ കലിപ്പന്റേം മറ്റ് പല ടീച്ചേഴ്സിന്റേം വെറുപ്പിക്കൽ തന്നെയായിരുന്നു....... അതിനിടക്ക് മറ്റേ കോന്തനും കൂടെ ആയപ്പോൾ തൃപ്തിയായി...... “” നിങ്ങൾ നോക്കിക്കോ ആ DJ യെ ഞാൻ ഒതുക്കും..... അവനെന്തിന്റെ കേടാ എന്റെ പുറകേ ഇങ്ങനെ നടക്കാൻ..... ബ്ലഡി ഫൂൾ...... നിങ്ങളെന്താ ഒന്നും പറയാത്തെ..... “” അത് പിന്നെ അമ്മു..... ദിലുക്കയോട് നീ ഇനി പ്രശ്നത്തിനൊക്കെ പോണോ..... "-ദിയ “” സത്യത്തിൽ നിങ്ങളൊക്കെ എന്റെ സൈഡാണോ അതോ അവന്റെ സൈഡൊ..... “”   അത് അങ്ങനെ ഒക്കെ ചോദിച്ചാൽ ദിലുക്ക ഒരു നല്ല ആളല്ലേ.....മൂപ്പരോട് പ്രശ്നത്തിനൊന്നും പോകാൻ ഞങ്ങൾക്ക് ഒട്ടും താല്പര്യമില്ല..... "-ശാദി   “” ബ്ലഡി ബെഗ്ഗേഴ്സ്..... നിങ്ങളെയൊക്കെ എന്തിന് കൊള്ളാമെടാ...... തെണ്ടികളെ.....  “” അതും പറഞ്ഞ് ഞാൻ അവരോട് പിണങ്ങിക്കൊണ്ട് പുറത്തേക്ക് നടന്നു...... വരാന്തയിലൂടെ നടക്കുമ്പോളും ചിന്തകൾ കാട് കയറുന്നുണ്ടായിരുന്നു...... പെട്ടന്ന് നമ്മള് എതിരെ വന്ന ആരൊ ഒരാളുമായി കൂട്ടി മുട്ടിയതും അയാളുടെ കയ്യിലെ ബുക്ക്സ് എല്ലാം നിലത്ത് വീണു...... ‘സോറി ഞാൻ അറിയാതെ..... ’ ഇതും പറഞ്ഞ് അത് എടുത്ത് കൊടുക്കാനായി ഞാൻ കുനിഞ്ഞതും അയാളെ മുഖത്തേക്ക് ഒന്ന് നോക്കി..... മുന്നിൽ ഇരിക്കുന്ന ആളെക്കണ്ട് എന്റെ ചുണ്ടിൽ ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു...... .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...