{"vars":{"id": "89527:4990"}}

അമൽ: ഭാഗം 60

 

രചന: Anshi-Anzz

മുന്നിൽ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... *ജംഷിക്ക * “” അമ്മൂ...... നീ ആയിരുന്നോടി ഇത്... "“ “” ആാാ ... എത്ര നാളായി ജംഷിക്ക നിങ്ങളെ കണ്ടിട്ട് എവിടെ ആയിരുന്നു ഇത്രേം ദിവസം......?? “” “” അതൊന്നും പറയണ്ട അമ്മു..... ഒരു ചിന്ന ആക്‌സിഡന്റ്....... ഇപ്പോഴാ അതീന്ന് ഒന്ന് റിക്കവർ ആയത്...... “” “” ആക്‌സിഡന്റോ...... എന്നിട്ടെന്തേ എന്നെ അറിയിക്കാതിരുന്നേ....... നിങ്ങളെ ഫ്രണ്ട്സ് പോലും എന്നോട് അതിനെ പറ്റി ഒന്നും മിണ്ടിയില്ല..... സങ്കടം ഇണ്ട്ട്ടോ...... “” ഞാൻ പിണങ്ങിക്കൊണ്ട് അവനോട് പരാതി പറഞ്ഞു..... “" സോറി ടാ..... ഞാനാ പറഞ്ഞത് അവരോട് നിന്നെ അറിയിക്കണ്ടാന്ന്...... പിന്നെ നീയും അവരോട് എന്നെ പറ്റി ഒന്ന് ചോദിച്ചത് പോലുമില്ലല്ലോ...... "“ ജംഷിക്ക അത് പറഞ്ഞപ്പോ എനിക്ക് ശെരിക്കും എന്തോ പോലെ ആയി...... ജംഷിക്ക പറഞ്ഞത് ശെരിയായിരുന്നു......ഇത്രേം ദിവസം ഇവനെ കാണാനിട്ടും ഞാൻ അവരോടാരോടും ഒന്നും ചോദിച്ചിരുന്നില്ല....... സത്യം പറഞ്ഞാൽ ഇതുവരെയുള്ള തിരക്കുകൾക്കിടയിൽ ഇവന്റെ കാര്യം ഞാൻ പാടെ മറന്നിരുന്നു.......   “” അത് ജംഷിക്ക ഞാൻ ചോദിക്കണം എന്ന് കരുതിയതായിരുന്നു...... ഓരോ തിരക്കിനിടയിൽ അതങ്ങ് മറന്നു...... സോറി...... എന്നിട്ടിപ്പോ എങ്ങനെ ഉണ്ട്....  “” "ആ അതൊന്നും സാരമില്ലടി...... അതൊക്കെ മാറി.....  ദേ കണ്ടില്ലേ ഇങ്ങനെ ഓരോ മുറിവിന്റെ പാട് ഉണ്ടെന്നേ ഉള്ളു...... “” അതും പറഞ്ഞ് ജംഷിക്ക അവന്റെ ഷർട്ടിന്റെ കൈ മേലേക്ക് നീക്കി കാണിച്ചു തന്നു.....നല്ല പരിക്ക് ഇണ്ടായിരുന്നു എന്ന് തോന്നുന്നു......   “” അല്ലേലും വണ്ടിമ്മേൽ കയറിയാൽ പിന്നെ നിങ്ങക്കൊന്നും വേറെ ഒരു വിചാരവും ഇല്ലലോ...... മറ്റുള്ളവരെ കുറിച്ചൊന്നും ഒരു ചിന്തയും ഇല്ല...... നിനക്കൊക്കെ  വല്ലതും പറ്റിയാൽ അതിന്റെ നഷ്ട്ടം നിന്നെ സ്നേഹിക്കുന്നവർക്കാ.... ഇഷ്ട്ടപെടുന്നവരെ നഷ്ട്ടപെടുന്നതിന്റെ വേദന അറിയണമെങ്കിൽ അത് അനുഭവിക്കുക തന്നെ വേണം..... “” ഇത്രയും ഞാൻ ഉള്ളിൽ വന്ന സങ്കടത്തെ അടക്കിപിടിച്ച് കൊണ്ട് പറഞ്ഞത് എങ്ങനെയാണെന്ന് എനിക്കേ അറിയൂ..... "“ അയ്യേ അമ്മു നീ ഇത്ര സില്ലിയാണോ..... കരയാതെ ഇരിക്ക് പെണ്ണേ..... ഈ  കാന്താരി അമലിന് കരച്ചിൽ ഒട്ടും ചേരുന്നില്ലാട്ടോ......ഇനി ഞാൻ സ്പീഡിൽ പോകില്ല.... ഇത് ഈ ജംഷി എന്റെ  പെങ്ങൾക്ക് തരുന്ന വാക്കാണ്..... പോരെ..... “” “” പ്രോമിസ് !!!  “” ഞാൻ അവന് നേരെ എന്റെ ചെറുവിരൽ നീട്ടിക്കൊണ്ട് ചോദിച്ചു.... "“ പക്കാ പ്രോമിസ്.... ”“ തിരിച് അവന്റെ വിരൽ നമ്മളെ വിരലിനോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു...... “” അല്ല നിന്നെ ദിലു പ്രപ്പോസ് ചെയ്‌തെന്ന് കേട്ടു...    ശോ ആ മഹനീയ മുഹൂർത്തം എനിക്ക് കാണാൻ പറ്റിയില്ലല്ലോ പടച്ചോനെ...... "“ “” പോട തൊരപ്പാ......ഒരു പണികിട്ടി എഴുന്നേറ്റതാണെന്നൊന്നും ഞാൻ നോക്കൂല എടുത്തങ് പെരുമാറും...... “” “” അതെന്താ നിനക്കവനെ ഇഷ്ട്ടല്ലേ..... ദിലു നല്ല പയ്യനാടി...... “” "“ ഓഹ് ഒന്ന് നിർത്തുന്നുണ്ടോ..... നിങ്ങൾക്കൊക്കെ അവനെ കുറിച്ച് മാത്രമേ സംസാരിക്കാനുള്ളു..... ക്ലാസ്സിൽ അവനെ പൊക്കിപ്പറയുന്നത് കേൾക്കാൻ വയ്യാത്തോണ്ടാ പുറത്തേക്ക് ഇറങ്ങിയത് ..... ഇവിടെ വന്നപ്പോ ദേ വീണ്ടും.....എവിടെ നോക്കിയാലും ഒരു കൊലു .....  കള്ള ഹിമാർ..... ഹും..... "“ “” ഓഹ് ഞാൻ പറഞ്ഞത് തിരിച്ചെടുത്തു..... എന്റെ  പൊന്നോ നീ ഒന്ന് നിർത്ത്..... “” “” ആ അങ്ങനെ നിർത്തിയാൽ നിങ്ങക്ക് കൊള്ളാം..... ഇല്ലെങ്കിൽ ഉണ്ടല്ലോ..... ജംഷിക്കാ നിങ്ങള് എനിക്കൊരു ഹെൽപ് ചെയ്യുമോ.....???? “” “” എന്താടി..... നീ കാര്യം പറ ഞാൻ ചെയ്യാം.... “” “” ഉറപ്പാണല്ലോ അല്ലെ..... “” “” ആ ഉറപ്പ് .... നിനക്കൊരു ഹെൽപ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ ഞാൻ ആർക്കാ ചെയ്യാ...... നീ പറയടി കാ‍ന്താരി...... “” “” അതുപിന്നെ വേറൊന്നും അല്ല..... നിങ്ങളെന്റെ കൂടെ നിന്നൊന്ന് അഭിനയിക്കണം....  “” “” അഭിനയിക്കേ..... എന്തഭിനയിക്കാ....  “” “” എന്റെ ലൊവ്വർ ആയിട്ട് .... എങ്ങനെ ഉണ്ട്..... “” “” ഒന്ന് പോടി നിനക്കെന്താ വട്ടുണ്ടോ.... ഞാൻ നിന്റെ ലൊവ്വർ ആകെയ്.... ഇമ്പോസ്സിബ്ൾ ..... “” “” ദേ നിങ്ങളെനിക്ക് വാക്ക് തന്നതാണ് ട്ടോ..... “” “” ശോ ഇതാണ് പറയുന്നത്..... ഈ പെൺകുട്ടികൾക്ക് വാക്ക് കൊടുക്കാൻ പാടില്ലെന്ന്...... ഞാൻ എന്തിനാടി ഇപ്പൊ നിന്റെ ലൊവ്വർ ആയിട്ട് ആക്റ്റ് ചെയ്യുന്നേ..... “”   “” ആ DJ യെ കാണിക്കാൻ...... അത് കാണുമ്പോൾ അവൻ ഒഴിഞ്ഞു പൊക്കോളും......അപ്പൊ എല്ലം പറഞ്ഞ പോലെ...... ഇതെങ്ങാനും ജംഷിക്ക ചെയ്തില്ലെങ്കിൽ പിന്നെ അമ്മൂ കൊമ്മൂന്നൊന്നും വിളിച്ച് പുറകെ വന്നിട്ട് ഒരു കാര്യവും ഉണ്ടാകില്ല...... പറഞ്ഞില്ലെന്നു വേണ്ട ......“” “” അയി.....ഇയ്യങ്ങനെ ഷെടെന്നൊരു തീരുമാനം എടുക്കല്ലേ..... ഞാൻ നീ പറഞ്ഞപോലെ ചെയ്യാം..... പോരെ..... “” “” ആ അത് മതി.....“” ഞങ്ങൾ ഇങ്ങനെ ഓരോന്ന് സംസാരിചോണ്ടിരിക്കുമ്പോളാണ് ആ കലിപ്പൻ അത് വഴി വന്നത്..... സാദാരണ ഞാൻ ഇങ്ങനെ ആരോടെങ്കിലും സംസാരിച്ചുനിൽക്കുന്നത് കണ്ടാൽ അപ്പൊ എന്നെ അവിടുന്ന് ആട്ടിപായിക്കൽ ഉണ്ട്......ഇന്നെന്തോ അതൊന്നും ഉണ്ടായില്ല..... എന്നെ നോക്കി പുച്ഛിച്ചിട്ട് ജംഷിക്കാനോട് ഒന്ന് ചിരിച്ച് കൊണ്ട് അവൻ അവിടുന്ന് പോയി......   “” അമ്മു എന്ന നമുക്ക് പിന്നെ കാണാം.....എനിക്ക് Nazal സാറിനോട് ഒന്ന് സംസാരിക്കാനുണ്ട്..... നീ വിട്ടോ..... “” ഇതും പറഞ്ഞ് ചെക്കൻ സാറേന്നും വിളിച്ചോണ്ട് ആ കലിപ്പന്റെ അടുത്തേക്ക് പോയി...... ഞാൻ ആണേൽ അവര് രണ്ടും ചിരിച്ച് സംസാരിക്കുന്നത് നോക്കി നിൽക്കാ..... പിന്നെ ഞാനും മുന്നോട്ട് നടന്നു...... ഞാൻ വരാന്തയിലൂടെ ഇങ്ങനെ നടക്കുമ്പോളാണ് പെട്ടന്ന് ആരൊ എന്റെ കൈ പിടിച്ച് വലിച്ച് എന്നെ ഒരു ക്ലാസ്സ്‌ റൂമിലേക്ക് കയറ്റിയത്..... ഞാൻ അതിനുള്ളിലേക്ക് കടന്നതും അതിന്റെ ഡോറടച് ലോക്ക് ചെയ്യുന്ന ശബ്ദം ഞാൻ കേട്ടു...... അവിടെ നല്ല ഇരുട്ടായതിനാൽ എനിക്കാരെയും കാണാനും പറ്റുന്നുണ്ടായിരുന്നില്ല...... പെട്ടെന്ന് ആ അരണ്ട വെളിച്ചത്തിലൂടെ എന്റെ അടുത്തേക്ക് വരുന്ന ആ രൂപത്തെ കണ്ട് എനിക്ക് ആകെ കലികയറി...... "“ ജംഷിയെ ഭീഷണി പെടുത്തിക്കൊണ്ട് ആക്റ്റ് ചെയ്യിപ്പിക്കാനുള്ള പുറപ്പാടാണല്ലേ ....... ഞാൻ കേട്ടു മോളേ നീ പറയുന്നത്...... ഒന്നും നടക്കാൻ പോകുന്നില്ല....... “"   “” അത് പറയാൻ നീയാരാടാ...... പിന്നെ മറ്റുള്ളവർ സംസാരിക്കുന്നത് ഒളിഞ്ഞു നിന്ന് കേൾക്കുന്ന ആ പരിപാടി അത്ര നല്ലതല്ല...... “” "“ നല്ലതോ ചീത്തയോ അതൊന്നും ഇപ്പൊ ഇവിടെത്തെ ഒരു പ്രശ്നമല്ല..... ഇവിടുത്തെ ഇപ്പോഴത്തെ പ്രശ്നം നീയാണ്.....നീ എന്റേതാണ് അമൽ......ആ കാര്യത്തിലിനി  ആര് കയറി കളിച്ചിട്ടും ഒരു കാര്യവുമില്ല...... നിനക്കാണേൽ ജംഷിയോട് ആ തരത്തിലുള്ള ഒരിഷ്ട്ടവുമില്ല... "   “” ആര് പറഞ്ഞു നിന്നോട് ഈ വിഡ്ഢിത്തം..... എനിക്ക് ജംഷിയെ ഭയങ്കര ഇഷ്ട്ടമാണ്..... കാര്യം ഞങ്ങൾ ഇപ്പൊ നല്ല ഫ്രണ്ട്സ് ആണെങ്കിലും എന്നെങ്കിലും ഒരിക്കൽ അവൻ എന്റെ ഇഷ്ട്ടം മനസ്സിലാക്കും..... സത്യത്തിൽ ഞാൻ ഇപ്പോ ഇങ്ങനെ ഒരു ഡ്രാമ കളിക്കുന്നത് പോലും അതിന് വേണ്ടിയാ...... ഒരു വെടിക്ക് രണ്ട് പക്ഷി...... നിന്നെ കാണിക്കേം ചെയ്യാം ആ പേരിൽ ഞങ്ങൾ രണ്ടാളും നല്ല ക്ലോസായി പെരുമാറുകയും ചെയ്യും...... അങ്ങനെ വരുമ്പോൾ എന്തായാലും ജംഷിക്ക എന്റെ സ്നേഹം മനസ്സിലാക്കും...... “”   "“ ഹഹഹാ......... വെരി ഫണ്ണീ..... നിനക്ക് ഇനിയും മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട് അമ്മു...... ഈ കോളേജിൽ ഇനി ഒരുത്തനും നിന്നെ പ്രണയിക്കില്ല.....കാരണം എന്റെ വണ്ടി ഓടിക്കാനുള്ള ലൈസൻസ് എനിക്ക് മാത്രേ ഉള്ളു...... അതാണെങ്കിൽ ഞാൻ എപ്പോഴേ എടുത്ത് വെച്ചിട്ടുണ്ട്......“"   “” അതൊക്കെ നിന്റെ വെറും തോന്നലാണ് മിസ്റ്റർ DJ...... ഈ അമൽ ഒരു കാര്യം വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും.......“” "“ എന്താ നീ എന്നോട് ചലഞ്ചിന് നിൽക്കുവാണോ...... "“ “” ഞാൻ നിന്നോട് ഒരു ചലഞ്ചിനും ഇല്ല..... പക്ഷേ ഇതെന്റെ വാക്കാണ്..... എന്നെ പ്രണയിക്കുന്ന ഞാൻ പ്രണയിക്കുന്ന ഒരുത്തനെ നീ വൈകാതെ കാണും...... “” “” ഹും..... കാണാം ..... അങ്ങനെ ഒരാൾ നിന്റെ ലൈഫിൽ വരില്ല അമ്മു..... “” അവൻ ഒരു പുച്ഛഭാവത്തോടെ പറഞ്ഞു.....   “” ഒന്ന് പോട കോപ്പേ..... “” ഇതും പറഞ്ഞ് ഞാൻ  അവിടുന്ന് വേഗം ക്ലാസ്സിലേക്ക് പോയി.....ഛെ അവനോട് അങ്ങനെ ഒക്കെ വീമ്പിളക്കിയെങ്കിലും ഞാൻ ആരെ കണ്ടിട്ടാ അതൊക്കെ പറഞ്ഞത് ..... ആകെയുള്ള പ്രതീക്ഷ ജംഷിക്കയായിരുന്നു..... അതും ചീറ്റിപ്പോയി.....എന്നാലും ആ തൊരപ്പൻ ഇതെങ്ങനെ അറിഞ്ഞു..... എന്തായാലും വേണ്ടില്ല.....എല്ലാം വരുന്നിടത് വെച്ച് കാണാം...... ========================   ഇന്നാ കലിപ്പൻ രാവിലെ തന്നെ എങ്ങോട്ടോ പോയിട്ടുണ്ട്..... അതുകൊണ്ട് അവനിന്ന് ലീവാണ്...... നാജിക്കാണെൽ ഇന്ന് ക്ലാസ്സും ഇല്ല...... ചുരുക്കി പറഞ്ഞാൽ നമ്മളിന്ന് കട്ട പോസ്റ്റായി...... കോളേജിലേക്ക് പോകാൻ വേണ്ടി റെഡിയായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോളാണ് മുന്നിൽ ഒരു കാർ വന്ന് നിർത്തിയത്...... അതിൽ നിന്നിറങ്ങി വന്ന ആളെ കണ്ടതും ഞാൻ ശെരിക്കും ഞെട്ടിപ്പോയി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...