അരികിലായ്: ഭാഗം 15 || അവസാനിച്ചു
Sep 6, 2024, 22:26 IST
രചന: മുല്ല
രാവിലെ ആദി എഴുന്നേൽക്കുമ്പോൾ കല്ലു അടുത്തില്ലായിരുന്നു.... കുളിയൊക്കെ കഴിഞ്ഞു താഴേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ ഉണ്ട്.... അമ്മേടെ പുറകെ നടന്നു കലപില വെക്കുന്നുണ്ട് പെണ്ണ് ..... അവനും അങ്ങോട്ട് ചെന്നു കല്ലുവിന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു..... ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിയോടെ അവന്റെ ദേഹത്തേക്ക് ചേർന്നു നിന്നു അവൾ... ലളിതയുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി ആയിരുന്നു..... ആ... നീ എണീറ്റോ കേശൂ .... ആ... എന്നാ പിന്നെ രണ്ടാളും കൂടെ അമ്പലത്തിൽ പോയിട്ട് വാ.... കുളിയൊക്കെ കഴിഞ്ഞതല്ലേ.... ഞാൻ കല്ലു മോളോട് പറഞ്ഞിരുന്നു... അപ്പൊ നീ എണീക്കട്ടെ എന്ന് പറഞ്ഞു മോള്.... ഒന്ന് മൂളിയ ആദി പിന്നെന്തോ ഓർമ വന്നത് പോലെ കല്ലുവിനെ കൂർപ്പിച്ചു നോക്കി..... അവൾ നിന്ന് പരുങ്ങുന്നത് കണ്ടതോടെ അവന് മനസ്സിലായി ഇന്നലെ നുണ പറഞ്ഞതാണ് പെണ്ണെന്ന് ..... അവന്റെ കൈകൾ ഒന്ന് കൂടെ അവളുടെ തോളിൽ മുറുകി.... ഒന്നിളിച്ചു കാട്ടി അവന്റെ കൈപ്പിടിയിൽ നിന്നും വിടുവിച്ചു അവൾ വേഗം പണികളിലേക്ക് തിരിഞ്ഞു..... അമ്മ കൊടുത്ത ചായയും കുടിച്ചു സംസാരിച്ചു നിൽക്കുമ്പോഴും ഇടയ്ക്കിടെ അവൻ നോക്കുന്നത് അവൾ കാണുന്നുണ്ടായിരുന്നു.... അമ്പലത്തിൽ പോകാൻ ഒരുങ്ങി ഇറങ്ങി ഇരുവരും.... ബൈക്കിൽ അവനെ ചുറ്റി പിടിച്ചു ഇരുന്നു അവൾ .... എന്നിട്ടും അവൻ ഒരക്ഷരം മിണ്ടുന്നില്ലായിരുന്നു.... പിണക്കം പോലെ.... കല്ലുവിന് മനസ്സിലെന്തോ ഭാരം പോലെ തോന്നി.... ഒരുമിച്ച് തൊഴുതു കഴിഞ്ഞു അവന്റെ നെറ്റിയിലേക്ക് ചന്ദനം ചാർത്തി കൊടുക്കുമ്പോൾ കണ്ണുകൾ തമ്മിലൊന്ന് ഇടഞ്ഞെങ്കിലും വേഗം മുഖം തിരിച്ചു നടന്നു അവൻ..... അതോടെ അവൻ പിണങ്ങിയിട്ടുണ്ട് എന്ന് മനസ്സിലായി അവൾക്ക്.... മനസ്സൊക്കെ ഇടിഞ്ഞു.... എങ്ങനെയാ ഇതിനെ മെരുക്കാ എന്നായിരുന്നു അവളുടെ ചിന്ത മുഴുവൻ.... തിരിച്ചുള്ള പോക്കിലും അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു..... വീട്ടിൽ ചെന്നു കേറുമ്പോഴും അവന്റെ മുഖത്തിന് അത്ര തെളിച്ചം ഇല്ലായിരുന്നു..... എങ്കിലും ഓരോന്ന് ചെയ്യുമ്പോഴും അവൻ ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായി..... അവൾ നോക്കുമ്പോ ദഹിപ്പിക്കും പോലെ ഒന്ന് നോക്കിയിട്ട് മുഖം തിരിക്കും.... മുത്തശ്ശിയുടെ അടുത്ത് പോയിട്ട് വരുമ്പോഴും അവൻ സംസാരിച്ചില്ല.... കല്ലുവിന് വല്ലാതെ വിഷമം തോന്നുന്നുണ്ടായിരുന്നു.... *** ആദിയേട്ടാ..... പിന്നിൽ നിന്നും അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.... മുറിയിൽ നിൽക്കുകയായിരുന്നു അവനപ്പോൾ.... ആദിയേട്ടന് എന്നോട് ദേഷ്യമാണോ..... ആ... ദേഷ്യമാണ്..... അവളുടെ മുഖം മങ്ങി.... നീ എന്തിനാ എന്നോട് നുണ പറഞ്ഞേ.... അത്.... ഞാൻ... ക്ഷീണം കാരണം..... ക്ഷീണം ആണെങ്കി എന്നോട് പറഞ്ഞാ പോരായിരുന്നോ.... എനിക്ക് മനസ്സിലാവാതെ ഇരിക്കുവൊന്നും ഇല്ലാലോ... അവളുടെ തല കുനിഞ്ഞു.... സോറി ആദിയേട്ടാ..... മറുപടി ഒന്നും പറയാതെ അവൻ ഫോണിൽ കുത്തി നിന്നു.... വിഷമത്തോടെ തിരിഞ്ഞു നടന്നു അവൾ.... പക്ഷെ വാതിൽക്കൽ എത്തുന്നതിനു മുൻപേ തന്നെ മുൻപിൽ വാതിൽ അടഞ്ഞു... മിഴിച്ചു നോക്കിയപ്പോൾ ആദി ഡോർ ലോക്ക് ചെയ്യുന്നതാണ് അവൾ കണ്ടത്.... ഞൊടിയിടയിൽ അവളെ വലിച്ചു ചുവരിലേക്ക് ചേർത്തിരുന്നു അവൻ... അവൾക്കിരുവശവും കൈ കുത്തി നിന്നു അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും കല്ലു കണ്ണുകൾ അടച്ചു കളഞ്ഞു.... അവന്റെ ശ്വാസം പോലും തൊട്ടടുത്താണ്.... കല്ലൂസേ...... കണ്ണു തുറക്കാതെ തന്നെ അവളൊന്ന് മൂളി..... ഇനി നുണ പറയോ..... ഇ.... ല്ല.... കണ്ണ് തുറക്ക്...... പതിയെ അവൾ കണ്ണു തുറന്നതും അവന്റെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞു നിൽക്കുന്നു.... വിറയലോടെ കണ്ണുകൾ താഴ്ത്തി കളഞ്ഞു അവൾ.... കുറുമ്പോടെ അവളുടെ ഇടുപ്പിൽ അവനോന്ന് നുള്ളിയതും എരിവ് വലിച്ചു കൊണ്ട് അവളൊന്ന് തുള്ളി പോയി.... അവനേ കൂർപ്പിച്ചു നോക്കി... അവന്റെ മുഖത്തെ കള്ളച്ചിരി കൂടുതൽ വിരിയുന്നത് കണ്ടതും അവളുടെ മുഖത്ത് നാണം നിറഞ്ഞു... . മാ.. മാറി.. നിൽക്ക്... ആദിയേട്ടാ... ഞാ.. ഞാൻ പോട്ടെ..... അതോടെ അവളിലേക്ക് അമർന്നു നിന്നു അവൻ.... മറ്റെന്തെങ്കിലും പറയും മുൻപേ തന്നെ അവൻ അവളിലേക്ക് മുഖം അടുപ്പിച്ചിരുന്നു ... ഒന്നേങ്ങി കൊണ്ട് അവന്റെ ഇടുപ്പിൽ ചുറ്റി പിടിച്ചു അവൾ.... ആത്മാവ് തൊട്ടെടുക്കും പോൽ ഉള്ള ചുംബനം... കിതപ്പോടെ ഇരുവരും അകന്നതും അവളെ തന്റെ കൈകളിൽ കോരിയെടുത്തു ഉയർത്തിയിരുന്നു അവൻ.... കട്ടിലിലേക്ക് എടുത്തു ഇട്ടതും നാണത്തോടെ അവൾ കണ്ണുകൾ ഇറുകെ പൂട്ടി..... കാലിൽ എന്തോ ഒരു തണുപ്പ് അറിഞ്ഞാണ് അവൾ കണ്ണ് തുറന്നു നോക്കുന്നത്.... അവളുടെ കണ്ണുകൾ വിടർന്നു.... തന്റെ വലം കാൽ ഉയർത്തി പിടിച്ചു അതിലേക്ക് വെള്ളിക്കൊലുസ് അണിയിക്കുന്ന തന്റെ ആദിയേട്ടൻ..... കൊലുസ്സിന്റെ കൊളുത്തു് പല്ലു കൊണ്ട് അമർത്തിയപ്പോൾ അവന്റെ ചുണ്ടുകൾ കാലിൽ തട്ടി ... അവൾ കാലൊന്ന് വലിച്ചതും ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് പെരുവിരൽ തുമ്പിൽ ചുംബിച്ചു ആദി... അവളുടെ നെഞ്ച് ശക്തമായി മിടിക്കാൻ തുടങ്ങി.... ഒരു കള്ളച്ചിരിയോടെ ഇടത്തേ കാലിലും കൊലുസ് അണിയിച്ചു കൊടുത്തു അവൻ.... അവളൊന്ന് എഴുന്നേറ്റ് ഇരുന്നു.... അവളെ നോക്കിയ അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.... ഇതെപ്പോ വാങ്ങിച്ചു..... ഇതോ.... വാങ്ങിയിട്ട് കുറെ നാളായി.... നിനക്ക് ഡിഗ്രിക്ക് നല്ല മാർക്ക് കിട്ടിയില്ലേ... അപ്പോ.... എന്നിട്ട് എനിക്ക് തന്നില്ലല്ലോ... തരാൻ മടിച്ചതാ.... സുധിയുടെ സമ്മാനത്തിന് മുന്നിൽ എന്റെ സമ്മാനത്തിന് വിലയില്ലാതായി പോവില്ലേ.... അതുകൊണ്ട്.... അവന്റെ ശബ്ദം വല്ലാതെ താഴ്ന്നിരുന്നു..... അവന്റെ മുഖം ഇരു കൈകളിലും കോരിയെടുത്തു അവൾ..... അങ്ങനെ ഞാൻ വിലയില്ലാതാക്കും എന്ന് തോന്നിയിരുന്നൊ ആദിയേട്ടന്... അന്ന് ആദിയേട്ടൻ ഒരു മിഠായി വാങ്ങിച്ചു തന്നാൽ പോലും എനിക്ക് അത് അത്രയ്ക്ക് വിലപ്പെട്ടതായിരുന്നേനെ.... എനിക്ക് വിഷമം തോന്നിയിരുന്നു അന്ന്... ആദിയേട്ടൻ ഒരു congrats പോലും പറഞ്ഞില്ലല്ലോ ന്ന്.... ഞാൻ പറഞ്ഞല്ലോ... എല്ലാം കഴിഞ്ഞിട്ടല്ലേ.... എല്ലാവരും കേക്ക് മുറിക്കലും ഫുഡ് കഴിക്കലും ഒക്കെ കഴിഞ്ഞിട്ടാ ആദിയേട്ടൻ എന്റടുത്തേക്ക് വന്നേ.... അതാ അന്ന് എനിക്ക് ദേഷ്യം വന്നേ.... എനിക്ക് അറിയില്ലായിരുന്നല്ലോ കല്ലു.... നിനക്ക് എന്നോട് മാത്രം എന്തോ ദേഷ്യം ഉണ്ടെന്നല്ലേ ഞാൻ കരുതിയെ...... അതെന്റെ തെറ്റായിരുന്നു.... സോറി... ഞാൻ ഒരുപാട് hurt ചെയ്തിട്ടുണ്ട് ആദിയേട്ടനെ .... ഇനി... ഇനി അങ്ങനൊന്നും ഉണ്ടാവില്ല.... അവളുടെ കണ്ണ് നിറഞ്ഞിരുന്നു അപ്പോഴേക്കും.... ഒരു പുഞ്ചിരിയോടെ അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.... പോട്ടെ... സാരല്ല.... കൊലുസ് ഇഷ്ട്ടായോ.... അവൻ ചോദിക്കെ കാലുകൾ മടക്കി അവൾ ആ കൊലുസ്സിന്റെ ഭംഗി നോക്കി.... പുഞ്ചിരിയോടെ തലയാട്ടിയതും അവളെ വലിച്ചു തന്റെ മടിയിലേക്ക് ഇരുത്തിയിരുന്നു അവൻ... അവളുടെ ഇടുപ്പിലൊന്ന് തഴുകി കൊണ്ട് വീണ്ടും അവളുടെ ചൊടികളിലേക്ക് ആഴ്ന്നു..... മതി വരുവോളം അവയെ നുകർന്നു... കിതച്ചു കൊണ്ട് അവളിൽ നിന്നും മുഖം ഉയർത്തി മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി അവൻ.... ബെഡിലേക്ക് അവളെ കിടത്തി അവളിൽ അധരങ്ങൾ ഇഴച്ചു കൊണ്ട് മുകളിലേക്ക് കയറി വന്നു അവൻ.... അവളുടെ കണ്ണുകളിൽ നോക്കിയതും അവിടെ തന്നോടുള്ള പ്രണയത്തിന്റെ കടലാഴം കണ്ടു അവൻ.... കല്ലൂസേ.... ആർദ്രമായി അവൻ വിളിക്കെ അവനെ തന്റെ മാറിലേക്ക് ചേർത്ത് അമർത്തിയിരുന്നു അവൾ.... തമ്മിൽ ചേർന്നലിയാൻ ഇരുവരും ഒരുപാട് കൊതിച്ച നിമിഷമായിരുന്നു അത്... വിരൽ തുമ്പുകളാലും അധരങ്ങളാലും അതിനായുള്ള യാത്ര ആരംഭിച്ചിരുന്നു ഇരുവരും...... ******** തിരക്കിട്ട ജോലിയിൽ ആണ് ആദി.... നാളെ സബ്‌മിറ്റ് ചെയ്യേണ്ട വർക്ക് ആണ്..... ലാപ്പിൽ കുത്തി ഇരിക്കവേ പിറകിൽ നിന്നും ഉയരുന്ന കൊലുസ്സിന്റെ ശബ്ദം.... അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... അതേ സമയം തന്നെ രണ്ട് കുഞ്ഞി കൈകൾ വന്നു അവന്റെ കണ്ണ് പൊത്തിയിരുന്നു..... കുഞ്ഞീ..... ചിരിയോടെ അവൻ വിളിച്ചതും കൊഞ്ചലോടെയുള്ള വിളി കേട്ടു.... അച്ഛേ..... പുറകിലൂടെ കയ്യിട്ട് തന്റെ കുഞ്ഞി പെണ്ണിനെ പൊക്കിയെടുത്തു മടിയിലേക്കിരുത്തി അവൻ.... അച്ഛേടെ കുഞ്ഞി പെണ്ണേ.... പാപ്പം തിന്നോ.... ആ... കച്ചു... ചമ്മ തന്നൂലോ.... ആണോ കുഞ്ഞാവേ.... യ്യേ.... നാൻ കുഞ്ഞാവ ല്ലല്ലോ... കുഞ്ഞാവ അമ്മേടെ അത്തല്ലേ.... എന്നാലും ഇത് അച്ഛേടെ കുഞ്ഞാവ അല്ലേടാ ചക്കരെ.... അവളെ കൊഞ്ചിച്ചു കൊണ്ട് ആ കുഞ്ഞ് ഉണ്ടക്കവിളിൽ അമർത്തി മുത്തി ആദി..... ഇതാണ് രണ്ടര വയസ്സുകാരി അഹാന ആദി കേശവ്.... അവന്റെ കുഞ്ഞി..... കല്ലുവിന്റെയും ആദിയുടെയും പ്രണയത്തിൽ വിരിഞ്ഞ പൂവ് .... കല്യാണം കഴിഞ്ഞു രണ്ട് മാസം കഴിയുമ്പോഴേക്കും ആള് വരവറിയിച്ചിരുന്നു.... പിന്നെ അവൾക്ക് ചുറ്റുമായിരുന്നു അവരുടെ ലോകം..... അമ്മുവിനും ഉണ്ട് ഒരു രണ്ടര വയസ്സുകാരി.... അർച്ചന.... സുധിയും കല്യാണം കഴിച്ചു.... അവനും ഒരു മോളാണ്... രണ്ടു വയസ്സുകാരി അനിഖ.... എല്ലാവരും ഹാപ്പി ആണ് ഇപ്പൊ... മുത്തശ്ശി ഏറെ സന്തോഷത്തിലും.... കല്ലുവും ആദിയും തമ്മിലുള്ള സ്നേഹം കണ്ട് ഏറെ സന്തോഷത്തിൽ ആണ് എല്ലാവരും....... ആദിയേട്ടാ..... വാതിൽക്കൽ നിന്ന് വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.... വലിയ വയറും താങ്ങി പിടിച്ചു തന്റെ അടുത്തേക്ക് ചായയും കൊണ്ട് നടന്നു വരുന്ന കല്ലുവിനെ കണ്ട് കുഞ്ഞിയെ ബെഡിലേക്ക് ഇരുത്തി അവൻ ഓടി ചെന്നു..... നിന്നോട് പറഞ്ഞിട്ടില്ലേ കല്ലു ഇങ്ങനെ മുകളിലേക്ക് കേറി വരല്ലേന്ന്.... എങ്ങാനും തെന്നി വീണാലോ.... ഒമ്പതാമത്തെ മാസമാ.... നീ പടി കേറി വരാതിരിക്കാൻ അല്ലേ നമ്മുടെ റൂം താഴെ ആക്കിയത്.... ചായ താഴെ വന്നിട്ട് കുടിക്കില്ലേ ഞാൻ..... ആദിയേട്ടൻ വർക്ക് ചെയ്യുവല്ലേ.. ക്ഷീണിച്ചു ഇരിക്കുവല്ലേ എന്ന് കരുതിയിട്ടാ ഞാൻ.... പരിഭവത്തോടെ മുഖം വീർപ്പിച്ചു പറയുന്നവളെ ചിരിയോടെ നോക്കി അവൻ..... പേടിച്ചിട്ടല്ലെടീ..... നിന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ..... മ്..... അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... ആ കവിളിലേക്ക് ചുണ്ടുകൾ അമർത്തി അവൻ ..... ഇപ്പോഴും എന്തൊരു സോഫ്റ്റാ .... പഞ്ഞി പോലെ..... അവൻ പറയെ നാണത്തോടെ ഒന്ന് ചിരിച്ചു അവൾ..... പ്പോ ന്റെ ചോഫ്റ്റല്ലേ അച്ഛേ.... എളിയിൽ രണ്ട് കയ്യും കുത്തി നിന്ന് കൂർപ്പിച്ചു നോക്കി പറയുന്ന കുഞ്ഞിയെ കണ്ടു ഇരുവർക്കും ചിരി പൊട്ടിയിരുന്നു.... കുശുമ്പി പാറു..... കുഞ്ഞിയെ പൊക്കിയെടുത്തു കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു അവൻ.... ഒരു കൈ കൊണ്ട് കല്ലുവിനെ ചേർത്ത് പിടിച്ചു അവളുടെ കവിളിലേക്ക് വീണ്ടും തന്റെ ചുണ്ടമർത്തി.... പിന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.... കുഞ്ഞിയും അവന്റെ തോളിലേക്ക് ചാരി കിടന്നു ..... അവന്റെ നെഞ്ചിൽ തല വെച്ച് നിൽക്കുമ്പോൾ ഉള്ളം നിറഞ്ഞ സന്തോഷത്തോടെ അവൾ കാണുകയായിരുന്നു തന്റെ പ്രാണനെയും തന്റെ ജീവനിൽ നിന്നും ഉരു തിരിഞ്ഞ തന്റെ കുഞ്ഞി പെണ്ണിനേയും.... അവളുടെ ലോകത്തെ.... അവന്റെ കൈകൾ അതേ സമയം തന്നെ അവളുടെ ഉദരത്തിൽ ചേർത്തു പിടിച്ചു അവളെ ഒന്ന് കൂടെ തന്നിലേക്ക് ചേർത്ത് നിർത്തി .... അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവന്റെ ചുണ്ടിലും മൊട്ടിട്ടിരുന്നു അപ്പോൾ..... അവസാനിച്ചു.....