അറിയാതെ : ഭാഗം 7
നോവൽ എഴുത്തുകാരി: അഗ്നി അവർ മൂവരും കൂടെ സ്പെയർ കീ വച്ച് ആ ഫ്ളാറ്റ് തുറന്നു…അവിടെയെല്ലാം വൃത്തിയാക്കി വച്ചിട്ടുണ്ടെങ്കിലും ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ.തന്നെ മിയയ്ക്ക് മനസ്സിലായി സൈറ
Aug 13, 2020, 09:36 IST
നോവൽ
എഴുത്തുകാരി: അഗ്നി
അവർ മൂവരും കൂടെ സ്പെയർ കീ വച്ച് ആ ഫ്ളാറ്റ് തുറന്നു…അവിടെയെല്ലാം വൃത്തിയാക്കി വച്ചിട്ടുണ്ടെങ്കിലും ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ.തന്നെ മിയയ്ക്ക് മനസ്സിലായി സൈറ ഭക്ഷണം കഴിച്ചട്ടുണ്ടെന്ന്…
അവൾ അത് കാശിയോട് പറഞ്ഞപ്പോൾ അവന്റെ മുഖത്തുണ്ടായ ശോഭ അവർണ്ണനീയമായിരുന്നു…
മിയ വേഗം ചെന്ന് സൈറ കിടക്കാറുള്ള മുറി തുറന്ന് നോക്കി…പിറകെ പോയ കാശി അവിടെയുള്ള കാഴ്ച കണ്ട് സ്തബ്ധനായി നിന്നു…