എന്റെ എല്ലാം...❤: ഭാഗം 13
രചന: വട്ട് പെണ്ണിന്റെ കൂട്ടുകാരി
ആമിയുടെ ഉള്ളിൽ പല സംശയങ്ങളും മുളച്ചു.. ഇനി... ?? ആമിയുടെ മനസ്സിൽ മറ്റൊരു ചോദ്യം ഉതിർന്നു.. ഇല്ലാ.. അങ്ങനെ... അങ്ങനെ ഒന്നും ആവില്ലാ... ഇനി കാക്കുവിനേയും ഇത്തൂവിനെയും ഒന്ന് നിരീക്ഷിക്കണം.. എന്തെക്കെയൊ അവർടെ ഇടയിൽ ഉണ്ട്.. അവൾ മനസ്സിൽ നിശ്വസിച്ചു.. ________❤❤ ആഷിയുടെ നിർബന്ധത്തിന് വഴങ്ങി തനുവും ലാമിയും ഹോസ്പിറ്റലിലേക്ക് പോയിരുന്നു.. ആമിയേയും മോളേയും ശ്രദ്ധിക്കാൻ ശാരദേച്ചിയും വന്നിരുന്നു.. അമനും അവന്റെ ഓഫീസിലേക്ക് പോയിരുന്നു... __❤❤
ഒരു ഉച്ച സമയം ആകുമ്പൊ ആഷിയുടെ കൂട്ടുകാരനും അവന്റെ സഹോദരനും തനുവിനെയും ലാമിയേയും കാണാൻ വന്നിരുന്നു... ആഷിയുടെ സ്റ്റേഷനിൽ ഉള്ള കോൺസ്റ്റബിൾ ആണ്.. അവന്റെ സഹോദരനും... അവന് ലാമിയേയും അവന്റെ ചേട്ടൻ തനുവിനെയും ആണ് കാണാൻ വന്നത്... ഉച്ചയ്ക്ക് കാന്റീനിൽ ഉണ്ട് എന്ന് പറഞ്ഞ പ്രകാരം അവരവിടേക്ക് പോയീ.. തനു അവരെ കണ്ടപ്പോൾ തന്നെ ഒരു മുഖവുരയും കൂടാതെ എനിക്ക് വിവാഹത്തിന് സമ്മതമല്ല എന്ന് പറഞ്ഞു...
അവര് അതിന് പരസ്പരം നോക്കി പുഞ്ചിരിച്ചു എന്നിട്ട് ആഷി അവൾക്കായി കണ്ടെത്തിയവൻ പറഞ്ഞ് തുടങ്ങി.. " ആഷിഖ് പറഞ്ഞിരുന്നു ഞങ്ങളെ കാണുമ്പൊൾ തന്നെ തന്റെ മറുപടി ഇതാകും എന്ന്.. ' അതിന് അവള് അവരെ നോക്കി.. എന്നിട്ട് അവനെയും കൂട്ടി മാറി നിന്നു... " ഈ വിവാഹത്തിൽ നിന്ന് നിങ്ങള് പിന്തിരിയില്ല എന്ന് മനസിലായി... എന്റെ കാര്യങ്ങൾ അറിയാമായിക്കും...
പക്ഷേ എനിക്ക് ഒരിക്കലും നിങ്ങളെ അങ്ങീകരിക്കാൻ പറ്റില്ല.. പ്ലീസ്.. ഈ വിവാഹത്തിൽ നിന്ന് പിന്മാറണം... താൻ എന്നെ മേരേജ് ചെയ്താലും ഊരു നല്ല ജീവിതം നമുക്കിടയിൽ ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.. എങ്ങനെ ആണെങ്കിലും ഈ വിവാഹം ഞാൻ മുടക്കും.. " അവൾ പുഞ്ചിരിയോടെ പറഞ്ഞ് നടന്നു.. __❤ "തനെന്താടൊ ചിന്തിക്കുന്നെ... " തനു പോയ ഭാഗത്തേക്ക് നോക്കി നിൽക്കുന്ന ലാമിയോടായി അവൻ ചോദിച്ചു..
അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിക്ക മാത്രമേ ചെയ്തുള്ളു.. " അത്... " എന്തൊ പറയാൻ ഒരുങ്ങിയ ലാമിയെ അവൻ തടഞ്ഞു.. " വിവാഹത്തിന് അവൾ സമ്മതിച്ചാൽ തനിക്കും സമ്മതം ആണ് എന്ന്.. " അവൾടെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞു.. അതിന് ലാമി ഒന്ന് പുഞ്ചിരിച്ചു കാട്ടി... " തനുവിന്റെ അഭിപ്രായം എന്താണ് അത് തന്നെ ആകും എന്റെ അഭിപ്രായം.. അപ്പൊ ഇൻഷാ അല്ലാഹ് ഭാഗ്യം ഉണ്ടേൽ കാണാം.. "
അതും പറഞ്ഞ് അവനൊരു പുഞ്ചിരി നൽകി.. " പിന്നെ സ്ഥിരം ക്ലീശെ ആയ ഇഷ്ടമായോ എന്ന ചോദ്യം ഒന്നും ഞാൻ ചോദിക്കുന്നില്ലാ.. " അതും പറഞ്ഞ് അവൾ നടന്നകന്നു... തനുവിനെ വെയ്റ്റ് ചെയ്യാതെ നേരെ നടന്നിരുന്നു അവൾ.. കാഷ്വാലിറ്റിയുടെ അടുത്ത് എത്തിയപ്പൊഴ ഇപ്പൊ തന്റെ ഡ്യൂട്ടി ടൈം തുടങ്ങാനായി എന്നോർത്തെ.. സെർജൻ ആണ ട്ടോ അവര് രണ്ട് പേരും... ((പലതിലും പറയണം എന്ന് കരുതി മറക്കും.. പിന്നെ ആക്സിഡന്റ് ഒക്കെ നോക്കുന്നത് ഏത് വിഭാഗം ഡോക്ടറാ എന്ന ഡൗട്ടും...😅 ))
അവൾ ദൃതിയിൽ മുന്നോട്ട് നടന്നതും എതിരെ വരുന്ന ആരെയൊ ചെന്ന് ഇടിച്ചു... പിന്നിലേക്ക് വീഴാൻ പോയ അവളെ തന്റെ കൈയ്യാൽ ചേർത്ത് പിടിച്ചു.. ഒരു നിമിഷം ഭയത്താൽ അവളും അവനെ മുറുകെ പിടിച്ചു... ഇരുവരുടേയും കണ്ണുകൾ പരസ്പരം ഉടക്കി.. ഒരു നിമിഷം ഇരുവരും കണ്ണുകൾ കൊണ്ട് പലതും പറഞ്ഞു... പെട്ടന്ന് തന്നെ ലാമി അവനിൽ നിന്നും അകന്ന്മാറി... " am sorry " ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.... പരസ്പരം ഒന്ന് നോക്കി വീണ്ടും.
"it's ok... " എന്ന് വീണ്ടും ഇരുവരും ഒരു പോലെ പറഞ്ഞു.... അതിന് മുഖാമുഖം നോക്കി ഒന്ന് പുഞ്ചിരിച്ച് അവൾ നടന്നു... അവനും കൂടുതലൊന്നും ചിന്തിക്കാതെ കാഷ്വാലിറ്റിയിലുള്ളവരുടെ അടുത്തായി ചെന്നു.. " എസ്ക്യൂസ്മി.. ഇവിടെ ഒരാക്സിഡന്റുമായി കൊണ്ട് വന്ന ആമിയ.. " അത് കേട്ട് ലാമി ഒന്ന് തിരിഞ്ഞ് അവനെ നോക്കി... " എസ്ക്യൂസ്മി... " ലാമിയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി... വെള്ള കോട്ട് ദരിച്ചത് കൊണ്ട് തന്നെ അവൾ അവിടുത്തെ ഡോക്ടർ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസിലായി...
ഇത്രേം നേരം അവൾടെ മൊഞ്ച് നോക്കി കിടന്നപ്പൊ അതൊന്നും ശ്രദ്ധിച്ചില്ലാ.. അവനവളെ എന്തെന്ന രീതിയിൽ നോക്കി... " ഇയാള് ഉദ്ദേശിക്കുന്നത് രണ്ട് ദിവസം മുമ്പ് ചെറിയ ആക്സിഡന്റിൽ കൊണ്ട് വന്ന ആമിയെ ആണോ... " അതിനവൻ തലയാട്ടി... " ആമി ഇന്നലെ ഡിസ്ചാർജായല്ലോ... " അവൾ പറഞ്ഞു... "ഇയാളോട് അവര് വിവരം പറഞ്ഞില്ലെ..." അവനെ നോക്കി അവൾ ചോദിച്ചു...
" അമി വിളിച്ച് കാണും.. വരുന്ന വഴിയിൽ ഫോൺ ഒന്ന് വീണു.. ഡിസ്പ്ലേ പോയി.. " അവൻ പറഞ്ഞു.. " ദാ.. അമനെ വിളിച്ചു കൊള്ളു... നമ്പർ അറിയില്ലെ.. " അതിനൊരു പുഞ്ചിരിയോടെ ലാമി നീട്ടിയ ഫോൺ വാങ്ങി... "താങ്ക്യൂ.. " അവൻ പറഞ്ഞു.. അവൻ ഫോൺ ഓൺചെയ്തപ്പൊൾ തന്നെ കണ്ടത് കുറുമ്പോടെ ഉള്ളു ഇഷുവിന്റെ ഫോട്ടോ ആണ്.. 'ന്റെ നൗഫി... ഇവള് വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞാന്റെ ഉമ്മയാ...
അതിനേയാ നീ ഇത്രേം നേരം വായി നോക്കിയേ..' അവൻ സ്വയം ആത്മഗതച്ച് അമന് ഡയൽ ചെയ്തു.. അവന്റെ മനസ്സിൽ ഇഷു അവൾടെ മകളാണ് എന്ന് കരുതി.. ആദ്യ നോട്ടത്തിൽ കണ്ട ഇഷ്ടം അങ്ങ് കാറ്റിൽ പറന്ന് പോയി എന്ന് കരുതി സ്വയം നിശ്വസിച്ചു... പക്ഷേ വിധിയുടെ വിളയാട്ടം ഇരുവരും അറിഞ്ഞില്ലാ... കുറച്ച് നിമിശത്തിന് ശേഷം അമൻ കോൾ അറ്റന്റ് ചെയ്തു.. " അമി.. ഇത് ഞാനാ... നൗഫി... ഹോസ്പിറ്റലിൽ എത്തിയപ്പോഴ നിങ്ങള് ഡിസ്ചാർജ് ആയത് അറിഞ്ഞെ..
എന്റെ ഫോൺ ആണേ പോയി... രണ്ട് പേരേയും എനിക്കൊന്ന് കാണേണമായിരന്നു.. " "ആഷിയെ അറിയില്ലെ നിനക്ക്.. അവന്റെ കൂടെയ ഞങ്ങളിപ്പൊ... നീ ഒരു കാര്യം ചെയ് ഡോ.ലാമിയ അല്ലെങ്കിൽ ഡോ. തൻ.. തൻഹ ഇവരുടെ അടുത്ത് ചെന്നാ മതി.. " തനുവിന്റെ പേര് പറയുമ്പൊ ശബ്ദം ഇടറിയുന്നു... അത് നൗഫലിന് മനസ്സിലായിരുന്നു.. " തൻഹാ....?? " അവന്റെ ചോദ്യത്തിന് അമൻ ഒന്ന് മൂളി.. " ആഷിയുടെ പെങ്ങളാണ് അവർ.
. നീ അവരുടെ കൂടെ ആമിയുടെ അടുത്തേക്ക് ചെന്നൊ.. ഞാൻ ഓഫീസിലാണ്.. ആമിയെ കണ്ട് ഇവിടേയ്ക്ക് വന്ന മതീ... " അമൻ പറഞ്ഞു... അപ്പാടെ ഫോൺ കട്ട് ചെയ്തു.. " താങ്ക്സ്... " അവൻ ഫോൺ അവൾടെ കയ്യിൽ കൊടുത്ത് പറഞ്ഞു... "പിന്നെ.. ഈ ഡോക്ടർ തൻഹ ഏന്റ് ലാമിയ.. " അവനവളോടായി ചോദിച്ചു.. " ലാമിയ ഞാനാണ്... " അവള് ചിരിച്ച് കൊണ്ട് മറുപടി നൽകി.. " ഹാ.. താൻ ആഷിയുടെ സഹോദരി ആണല്ലെ.. " അതെനവള് പുഞ്ചിരിച്ചു...
" അത് ആമിയെ കാണാൻ വേണ്ടി.. " " ഹാ.. ഞങ്ങൾടെ വീട്ടിലാണ് അവള് താമസം... " അത് പറഞ്ഞ് അവള് വാച്ചിലേക്ക് നോക്കി... എന്നിട്ട് നെറ്റിയിൽ അടിച്ചു.. " ഒപ്സ്... ഞാൻ തനിക്ക് വഴി പറഞ്ഞ് തരാം.. " " അത് എനിക്ക് ഇവിടെ അത്ര വലിയ പരിജയം ഇല്ലാ.. " അവള് പറഞ്ഞ് തീരും മുന്നെ അവൻ പറഞ്ഞു.. അതിന് ഒന്ന് പുഞ്ചിരിച്ചു.. " അത് എനിക്ക് ഇപ്പൊ ഡ്യൂട്ടി ടൈം ആണ്.. പേഷ്യൻസ് ഉണ്ട്.. തനുവിന് ഫ്രീ ആണോ നോക്കട്ടെ.. അല്ലേൽ ഒരു 10 mints വെയിറ്റ് ചെയ്യാമൊ...
കുറച്ച് പേഷ്യൻസ് ഉണ്ട്.. അവരെ ഒന്ന് നോക്കാൻ... " " ഓക്കെ... ഞാൻ വെയ്റ്റ് ആക്കാം.. " അവൻ പുഞ്ചിരിയോടെ പറഞ്ഞു.. ' ഈ തനു ഇതെവിടെ പോയി.. അവളെ കാണാനില്ലല്ലോ.. ' എന്ന് ചിന്തിച്ച് അവൾ തനുവിനെ അന്വേഷിക്കാൻ തുടങ്ങി.. ____❤❤ ഇനി ആഷിയോട് എന്ത് പറയും . ഈ വിവാഹം എങ്ങനെ ആയാലും മുടക്കണം.. എനിക്ക് എന്റെ മോള് മാത്രം മതി... ഞങ്ങൾക്കിടയിൽ ഒരാള് ഇനി കടന്ന് വരേണ്ടാ.. ഇനി അത് അമനാണേലും...
ഇത്രയും നാള് താൻ ഒറ്റയ്ക്ക് തന്നെ അല്ലെ.. ഇനിയും അത് മതി... തനു മനസ്സിൽ ഓരോന്ന് പറഞ്ഞു കൊണ്ട് നടന്നു... ആരെയൊ ചെന്ന് ഇടിച്ചപ്പോഴ അവള് ചിന്തകൾ വെടിഞ്ഞത്... തല ഉയർത്തി നോക്കുമ്പൊ കണ്ടത് തന്നെ സംശയത്തോടെ നോക്കുന്ന ആ മുഖം ആണ്... അവൾക്ക് ആ മുഖം കണ്ടതും സന്തോഷം തോന്നി.. ആ നാട് വിട്ട് വന്നപ്പൊൾ തനിക്ക് പ്രിയ പെട്ട പലതും ഉപേക്ഷിക്കേണ്ടി വന്നിരുന്നു.. അങ്ങനെ ഉപേക്ഷിക്കേണ്ടി വന്ന തന്റെ ഉറ്റ സുഹൃത്ത്...
ലാമി കഴിഞ്ഞാൽ തന്റെ മനസ്സിൽ സ്ഥാനം പിടിച്ച് തന്റെ കൂട്ടുകാരി.. "ഇനൂ.. ". അതും വിളിച്ച് തനു അവളെ കെട്ടി പിടിച്ചു... തിരിച്ച് തന്നെ ചേർത്ത് പിടിക്കും എന്ന് കരുതിയ ആ കൈകൾ തന്നെ പിടിച്ച് മാറ്റി... " ഇനു.. ' അവൾ സന്തോഷത്തോടെ വിളിച്ചു... " വേണ്ടാ.. തനു.. നിനക്ക് നമ്മളൊന്നും ആരും അല്ല എന്ന് നിന്റെ ഈ പ്രവർത്തി കൊണ്ട് മനസ്സിലായി.. ഒന്ന് കാണാൻ വരാനൊ വിളിക്കാനൊ തോന്നിയൊ... പോട്ടെ... പോകുമ്പൊ ഒന്ന് പറയാം...
എവിടെ ആയിരുന്നടാ.. നീ.. നീ ആകെ മാറി.. ക്ഷീണിച്ചല്ലൊ... എവിടെ ലാമി... ' നിറഞ്ഞ് വരുന്ന കണ്ണുകളോടെ അവൾ ചോദിച്ചു... " തനു.. എന്ത് പറ്റി.. നിങ്ങളെന്തിനാ നാട്ടിൽ നിന്ന് വന്നത്... ഞാൻ..ഞാൻ കേട്ടതൊക്കെ സത്യമായിരുന്നൊ... തനു നിന്നോടാ ചോദിക്കുന്നെ... നീ എന്താ ഒന്നും മിണ്ടാത്തെ... " അതിനവൾ മറുപടി പറഞ്ഞില്ലാ.. പകരം അവളെ കെട്ടിപ്പിടിച്ചു ഒരു കരച്ചിൽ ആയിരുന്നു... " തനു... " വീണ്ടും അവൾ വിളിച്ചു..
" നീ.. നീ കേട്ടത് എന്താണൊ.. അതൊക്കെ ശരി തന്നെ ആണ്.. ഞാൻ.. ഞാൻ പിഴച്.." അവൾ പറഞ്ഞ് മുഴുവൻ ആക്കിയില്ല.. അതിശ് മുന്നെ ഇനുവിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു.. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ അവളെ കെട്ടി പിടിച്ചു.. " നി.. ഒരുപാട് തവണ പറഞ്ഞതല്ലെ ലാമി എങ്ങനെ ആണ് അത് പോലെ തന്നെ ആണ് ഞാനും എന്ന്.. അപ്പോ.. അപ്പോ ഞാൻ.. എനിക്കെങ്ങനെ നിന്റെ നാവ് കൊണ്ട് ഇതൊക്കെ കേൾക്കാൻ പറ്റും..
തനു... നീ.. നീ എന്തൊക്കെയ ഇത്... നി..നിനക്ക് തുറന്ന് പറഞ്ഞ് കൂടെ.. " " ഇല്ലാ.. എന്റെ മോൾക്ക് ഞാൻ മതി.. അവൾക്ക് അവൾടെ മമ്മ മാത്രം മതി.. ഇനു.. ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ നിന്നെ കാണുന്നത്.. നിനക്ക് സുഖം തന്നെ അല്ലെ.. നീ എന്തേ ഹോസ്പിറ്റലിൽ.. എന്ത് പറ്റി... " നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ ചോദിച്ചു... " ഹ്മ്... സുഖം തന്നെയാ.. ഞാൻ എന്റെ ഒരൂ ബന്ധുവിനെ കാണാൻ വന്നതാ... " അവൾ കണ്ണുകൾ തുടച്ചു.. "
തനു.. നൈബു.. നി നൈബുവിനെ നിഷാദ്ക്കയ്ക്ക് കൊടുത്തു അല്ലെ.. " അതിനൊരു പുഞ്ചിരി മാത്രമേ നൽകിയുള്ളു... "ഇനു.. എനിക്ക് ഡ്യൂട്ടി ഉണ്ട്... പിന്നെ കാണാം.. " എന്നും പറഞ്ഞ് അവൾ ഫോൺ നമ്പറും കൊടുത്ത് നടന്നകന്നു... ഇവൾ ഇനായ... തനുവിന്റെ ഉറ്റ സുഹൃത്ത് എന്ന് പറയാം... ലാമിയും ആഷിയും പിന്നെ നൈബ അവളും കഴിഞ്ഞ തനുവിന മനസിലാക്കിയ മറ്റൊരാൾ... തനുവിന്റെ കടെ ഡോക്ടറേറ്റ് പഠിക്കുമ്പൊ ഒക്കെ കൂടെ ഉണ്ടായിരുന്നു..
തനു ആ നാട് ഉപേക്ഷിച്ച് വന്നപ്പോൾ ആ ബന്ധവും അവിടെ ഉപേക്ഷിക്കേണ്ടി വന്നു... തന്റെ ലൈഫിൽ സംഭവിച്ചതൊന്നും അവൾക്കറിയില്ലാ... തന്റെ കൂടെ നൈബയും ഇനുവും ആയിരുന്നു എന്തിനും ഉണ്ടായിരുന്നത്... ലാമി കഴിഞ്ഞ തനിക്ക് പ്രിയപ്പെട്ടവർ... തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒക്കെ നൈബക്ക് മാത്രമേ അറിയും ഇനു ഒന്നും അറിഞ്ഞില്ലാ... ആ നാടും വീടും ഉപേക്ഷിച്ച് വന്നപ്പൊ ആ ബന്ധവും അവിടെ ഇല്ലായിരുന്നു...
പക്ഷേ അങ്ങനെ അല്ല നൈബ... ഇന്നും തന്റെ സങ്കടങ്ങൾ പങ്ക് വെക്കാൻ കൂടെ ഉണ്ട്... അവൾ ഓരോന്നായി ചിന്തകൾക്ക് വിട്ട് കൊടുത്തു... കൂടെ ആ കണ്ണ് നീരുകൾ സ്വതന്ത്രമാക്കി.. ___❤❤ തനുവിന് വിളിച്ചിട്ടാണെ കിട്ടുന്നും ഇല്ലാ... കാണാനും ഇല്ലാ.. ലാമി അവനോട് കുറച്ച് നേരം വെയ്റ്റ് ചെയ്യാൻ പറഞ്ഞ് ഡ്യൂട്ടിക്ക് കയറി.. അതികം ആൾക്കാർ ഉണ്ടായിരുന്നില്ലാ.. അത് അവൾക്ക് ആശ്വാസമായി.. അവനെ കൂടുതൽ വെയ്റ്റ് ചെയ്യികേണ്ടല്ലോ എന്ന് കരുതി...
അരമണിക്കൂർ കൊണ്ട് അവൾ ജോലി തീർത്തു... അവനെയും കൂട്ടി വീട്ടിലേക്ക് വിട്ടു.. തനുവിനോട് പറയാൻ ചെന്ന് അന്വേഷിച്ചു എങ്കിലും അവൾ എന്റെ സെർജറി ആവിശ്യത്തിന് പോയി എന്ന് പറഞ്ഞു.. തനു വന്നാൽ വിളിക്കാൻ പറയണം എന്ന് പറഞ്ഞ് ലാമി വീട്ടിലേക്ക് വിട്ടു... ഒരു ഓട്ടോ പിടിച്ച ചെന്നത്.. അവരുടെ ഫ്ലാറ്റിന്റെ മുന്നിൽ എത്തി വാതില് തുറന്നതും അകത്തുള്ളത് കണ്ട് രണ്ടും കണ്ണ് തള്ളി അകത്തേക്ക് തന്നെ നോക്കി..........കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]