കാശിനാഥൻ : ഭാഗം 23
Nov 3, 2024, 22:32 IST
രചന: മിത്ര വിന്ദ
രണ്ട് ദിവസത്തിന് ഉള്ളിൽ ഇയാളുടെ വീട് ജപ്തി ചെയ്യും... ബാങ്കിൽ നിന്നും ഇന്നൊരാൾ അച്ഛനെ കാണുവാൻ വന്നിരിന്നു." കാശി പറയുന്നത് കേട്ടതും ശ്വാസം പോലും എടുക്കാൻ കഴിയാതെ അവൾ നിന്നു പോയിരിന്നു.. കിടന്നിട്ടും ഉറക്കം വരാതെ കൊണ്ട് മുകളിലെ ചുവരിലേക്ക് നോക്കി കിടക്കുക ആണ് പാർവതി... ഈശ്വരാ... ഇതു വിധി ആണോ... ഇനി എന്തൊക്കെ ആവും സംഭവിക്കാൻ പോകുന്നത്. ഇത്രയും വലിയൊരു തുക.. അതിനിടയിൽ വന്ന വരുണി ന്റെ കാൾ. താൻ എന്ത് ചെയ്യും ഇങ്ങനെ പോയാൽ.. സമയം എത്ര ആയി കാണും.. അവൾ ക്ലോക്കിലേക്ക് നോക്കി എങ്കിലും അരണ്ട വെളിച്ചത്തിൽ ഒന്നും കാണുവാൻ സാധിച്ചില്ല... ഈ രാത്രി കൂടി കഴിയാൻ നിൽക്കുന്നില്ല.. എങ്ങോട്ട് എങ്കിലും ഒളിച്ചോടാം.. വീട് ജപ്തി കൂടി ചെയ്തു എന്ന് ഇവിടെ എല്ലാവരും അറിഞ്ഞാൽ.... ഇനി നാണംകെടാൻ വയ്യ... പാർവതി ക്ക് ആണെങ്കിൽ ആകെ പരവേശം പോലെ.. അവൾ വേഗം എഴുനേറ്റ് ഇരിന്നു. കാശി ഉറക്കത്തിൽ ആണെന്ന് അവൾ കരുതിയത്.. പക്ഷെ കണ്ണുകൾ അടച്ചു കൊണ്ട് ഉറങ്ങും പോലെ കിടക്കുക ആണ് അവനും.. മാളവികയോടും വീട്ടുകാരോടും ഒക്കെ കുറച്ചു മോശമായി സംസാരിക്കേണ്ട വന്നു. പാർവതി യേ അവർ മറ്റൊരു തരത്തിൽ ചിത്രീകരിച്ചപ്പോൾ തനിക്ക് എന്തോ... അത് കേട്ട് നിൽക്കാൻ മനസ് അനുവദിച്ചില്ല.. തന്റെ നെഞ്ചിലേയ്ക്ക് വീണു പൊട്ടിക്കരഞ്ഞ പാർവതി യുടെ മുഖം മനസ്സിൽ നിന്നും മാഞ്ഞു പോവിന്നില്ല.. പാവം..... അവൻ ഓർത്തു പോയി. കാലിൽ ആരോ പിടിച്ചതു പോലെ തോന്നിയതും അവൻ കണ്ണ് തുറന്നു. പാർവതി ആയിരുന്നു.. തന്റെ ഇരു പാദങ്ങളിലും പിടിച്ചിരിക്കുന്നു. അവൻ അനങ്ങാതെ കിടന്നു.. എന്തൊക്കെയോ അവൾ അവ്യക്തമായി പറയുന്നുണ്ട്.. പക്ഷെ അവനു ആദ്യം ഒന്നും മനസിലായില്ല... മാപ്പ് കാശിയേട്ടാ... അത്രമാത്രം അവനു തിരിഞ്ഞു.. ഇതെന്താ ഉദ്ദേശം... മാപ്പ് പറച്ചിൽ ആണോ ആവോ... കാശി ഓർത്തു.. അപ്പോളേക്കും പാറു എഴുനേറ്റ് ബെഡിൽ നിന്നും ഊർന്നു ഇറങ്ങി. ശബ്ദം ഉണ്ടാക്കാതെ അവൾ എഴുനേറ്റ് ചെന്നു തന്റെ ബാഗ് എടുക്കുക ആണ്... ഫോണും എടുത്തു വെച്ചു...എന്നിട്ട് തന്റെ താലിമാല യിലേക്ക് ഒന്ന് നോക്കി.. ഒരു നിമിഷം എന്തോ ആലോചിച്ചു നിന്ന ശേഷം,കവിളിലെ കണ്ണീർ വലം കൈയാൽ തുടച്ചു മാറ്റി കൊണ്ട് അവൾ അതു കഴുത്തിൽ നിന്നും ഊരി മാറ്റി.. മേശമേൽ വെച്ചു.. വീണ്ടും കാശിയെ നോക്കിയ ശേഷം ഡോർ തുറക്കാനായി വാതിൽക്കലേക്ക് ചെന്നു. ലോക്ക് എടുക്കാനായി കൈ ഉയർത്തിയതും മുറിയിലാകെമാനം പ്രകാശം നിറഞ്ഞു. ഞെട്ടി തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് തന്റെ നേർക്ക് ദഹിപ്പിക്കും മട്ടിൽ നോക്കുന്ന കാർത്തിയെ ആണ്. അവളുടെ മുഖം കുനിഞ്ഞു. "നീ എവിടെ പോകുവാ....അതും ബാഗ് ഒക്കെ എടുത്തു കൊണ്ട് ." ചോദിച്ചുകൊണ്ട് തന്റെ നേർക്ക് വരുന്നവനെ കാണുംതോറും പാർവതിക്ക് ഭയമായി... മുഖംകുനിച്ചുതന്നെ അവൾ നിൽപ്പു തുടർന്നു... കാശി അവളുടെ അടുത്തേക്ക് വരും തോറും പാറുവിനെ അടിമുടി വിറച്ചു. "നിനക്ക് ചെവി കേട്ടു കൂടെ... എവിടെ പോകുവാണെന്നു.." അവന്റ ശബ്ദം ഉയർന്നു.. പാവം പെണ്ണ് .....ഒരുത്തരം കൊടുക്കാനാവാതെ വിഷമത്തോടെ അവനെ നോക്കി "ഒളിച്ചോട്ടം ആയിരുന്നോ നിന്റെ ലക്ഷ്യം " അവൻ ചോദിച്ചതും പാർവതി വീണ്ടും തല കുനിച്ചു. "മുഖത്ത് നോക്കെടി പുല്ലേ...." അവന്റെ ശബ്ദം അല്പം കൂടി ഉച്ചത്തിൽ ആയി.. പാറുവിനെ പേടിച്ചു വിറയ്ക്കുക ആണ്.. "നിന്റെ താലിമാല എവിടെ..." അവൻ വീണ്ടും ചോദിച്ചു.. പാറുവിന്റെ ദൃഷ്ടി അതു ഊരി വെച്ച മേശമേൽ ആയിരുന്നു.. കാശി യുടെ വലം കൈ വായു വിൽ ഒന്നു ഉയർന്നു പൊങ്ങി.. ആഹ്... ചെവിയിൽ ഒരു മൂളൽ പോലെ മാത്രം അവൾക്ക് ഓർമ ഉണ്ടായിരുന്നോളു.. വാടിക്കുഴഞ്ഞു നിലത്തേക്ക് വീഴാൻ പോയവളെ കാശി വേഗം പിടിച്ചു നേരെ നിറുത്തി. പക്ഷെ അപ്പോളേക്കും അവൾ അവന്റെ ദേഹത്തേക്ക് ഊർന്നു വീണു. കാശിയേട്ടാ...... മിണ്ടരുത്.. ഒരക്ഷരം പോലും.... മുരണ്ട് കൊണ്ട് അവളെ താങ്ങി അവൻ ബെഡിലേക്ക് ഇരുത്തി.. "എങ്ങോട്ടെങ്കിലും ഓടി പോയാൽ പിന്നെ, എല്ലാം അവസാനിക്കുവോടി.." "ഇങ്ങനെ ഒരു ജീവിതം.... എനിക്ക് പറ്റുന്നില്ല... അതാണ്....മടുത്തു കാശിയേട്ടാ.... എനിക്ക്......" "ഹ്മ്മ്... അപ്പോൾ പിന്നെ കാര്യങ്ങൾ എല്ലാം എളുപ്പം ആകും അല്ലേ....അതിനാണല്ലോ ഞാൻ കെട്ടി തന്ന താലിമാല പോലും നി പറിച്ചു എറിഞ്ഞിട്ട് പോകാൻ തുടങ്ങിയത്.... അത്രയും വിലയെ ഒള്ളു അതിനു അല്ലേടി " അവൻ ചോദിച്ചതും പാവം പാർവതി വിങ്ങി പൊട്ടി. "ടി... നിന്റെ കള്ള കരച്ചിൽ ഒന്നും എന്റെ അടുത്ത് ഇറക്കേണ്ട..... കേട്ടല്ലോ.. അത് കാശിയുടെ അടുത്ത് ചിലവാകില്ല താനും " പാർവതി അല്പം മുമ്പ് ഊരി വെച്ചിരുന്ന താലി മാല അവൻ എടുത്തു.. എന്നിട്ട് മുഖം പൊത്തി കരയുന്നവളെ എഴുനേൽപ്പിച്ചു തനിക്ക് അഭിമുഖം ആയി നിറുത്തി. "നിന്റെ കഴുത്തിൽ ഇതു കെട്ടി തന്നത്, എന്നെ പട്ടടയിൽ വെയ്ക്കും വരെയും ഇതു ഇവിടെ കാണുവാൻ വേണ്ടി ആണ്... അല്ലാതെ നിനക്ക് തോന്നുമ്പോൾ തോന്നിയത് പോലെ കാണിച്ചു ഇറങ്ങി പോകാൻ അല്ല... കേട്ടല്ലോ " അതും പറഞ്ഞു കൊണ്ട് അവൻ പാർവതിയെ ഒരിക്കൽ കൂടി ആ താലി അണിയിച്ചു. താലി കെട്ടി കഴിഞ്ഞതും അവൾ അവന്റെ ഇരു കൈകളും തന്റെ കൈകളിൽ കൂട്ടി പിടിച്ചു... "സോറി ഏട്ടാ.....എന്നെ എന്നെ ഒന്ന് മനസിലാക്കുമോ... " "മനസിലാക്കിയത് ക്കൊണ്ട് ആണ് നീ ഇപ്പോൾ ഈ മുറിയിൽ ഇങ്ങനെ നിൽക്കുന്നത്.. അതോർത്താൽ നന്ന്" രൂക്ഷമായി തന്നെ ആയിരുന്നു അവൻ പാർവതി യോട് പറഞ്ഞത്. "നിക്ക് ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു... ഇനി ആ വീടും കൂടി നഷ്ടം ആയാൽ.......ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്നോർത്ത് പോയി....ക്ഷമിക്കണം " തന്റെ ഇരു കൈകളും കൂട്ടി പിടിച്ചു കൊണ്ട് നിസ്സഹായ ആയി പറയുന്ന പാറുവിനെ ഒരു വേള അവൻ നോക്കി നിന്നു പോയി.. "കൂടുതൽ ഒന്നും സംസാരിക്കേണ്ട.. വന്നു കിടക്കു.. ഇപ്പോൾ തന്നെ സമയം മൂന്നു മണി ആയിരിക്കുന്നു. നിനക്ക് കാലത്തെ പോവണ്ടേ..." അവൻ അതു പറയുകയും പാറു തല കുലുക്കി. പാർവതി യാണ് ആദ്യം കിടന്നത്.. താൻ അടി കൊടുത്തത് കൊണ്ട് അവളുടെ വലത്തേ കവിൾ നീര് വെച്ചത് പോലെ ആയിരിക്കുന്നു.. അതു കണ്ടതും അവനും വിഷമം ആയി. "പാർവതി....." അവൻ വിളിച്ചതും അവൾ അവന്റെ നേർക്ക് തിരിഞ്ഞു കിടന്നു... എന്തോ.. "നിനക്ക് വേദനിച്ചോ... ആം സോറി,,,," അത് പറഞ്ഞു കൊണ്ട് അവൻ അവളെ മുഖം തിരിച്ചു നോക്കി. "ഞാൻ തെറ്റ് ചെയ്തത് കൊണ്ട് അല്ലേ.... സാരമില്ല...." . അവനെ നോക്കി മറുപടി പറയുമ്പോളും പാവം പാർവതി പുഞ്ചിരിക്കുക ആയിരുന്നു ചെയ്തത്.. അതു കണ്ടതും അവന്റെ ചങ്കൊന്നു പിടഞ്ഞു.. എല്ലാവരിൽ നിന്നും ഒളിച്ചോടി നിനക്ക് എത്ര ദൂരത്തേക്ക് പോകാനാവും പാർവതി... അതും എത്ര ദിവസത്തേക്ക്.... അതോ ഇനി അച്ഛനും അമ്മയും കാണിച്ച ത് പോലെ... അങ്ങനെ എന്തെങ്കിലും ചെയ്യാൻ ആണോ നിന്റെ പദ്ധതി.. അവന്റെ ഓരോ ചോദ്യങ്ങൾക്കു മറുപടി ഒന്നും കൊടുക്കാനാവാതെ അവൾ അങ്ങനെ തന്നെ കിടന്നു. "വീട് പോകുമല്ലോ എന്നോർത്ത് പേടിക്കണ്ട.... അതിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ ബാങ്കിൽ വിളിച്ചു സെറ്റ് ചെയ്തിട്ടുണ്ട്...." തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ കൊണ്ട് ഗൗരവത്തിൽ പറയുന്ന കാശിയെ നോക്കി അവൾ ഇമ ചിമ്മി.. തത്കാലം ഇവിടെ ആരും ഇതൊന്നും അറിയേണ്ട..... കേട്ടല്ലോ. പിന്നെ അത് മതി ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവാൻ.." "ഇല്ല... ഞാൻ ആരോടും പറയില്ല..." "ആഹ് പിന്നെ, ഞാൻ ഇതൊക്കെ ചെയ്തു തരുന്നതിനു പകരമായി നീ എനിക്കു വേണ്ടി, ഞാൻ പറയും പ്പോലെ ഒന്ന് പ്രവർത്തിക്കണം.. പറ്റുമോ നിനക്ക് " പെട്ടന്ന് അവൻ ചോദിച്ചു. അവളുടെ നെറ്റി ചുളിഞ്ഞു.. ഞാൻ... ഞാൻ എന്താണ് ഏട്ടാ ചെയ്യേണ്ടത്... അതു പറയം.... പക്ഷെ നീ എനിക്ക് വാക്കു തരണം.. അവൻ തന്റെ വലതു കരം അവൾക്ക് നേർക്ക് നീട്ടി. കാശിയേട്ടാ... എന്നെ കൊണ്ട് സാധിക്കുന്നത് എന്തും ഞാൻ ചെയ്യാം.. ഉറപ്പ്... തിരികെ അവന്റെ കൈലേക്ക് അവളും കൈ ചേർത്ത്.. അപ്പോളേക്കും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു......കാത്തിരിക്കൂ.........