{"vars":{"id": "89527:4990"}}

കാശിനാഥൻ : ഭാഗം 51

 

രചന: മിത്ര വിന്ദ

അത്യാവശ്യം ക്ഷണിക്കപ്പെട്ട അതിഥികൾ ഒക്കെ എത്തി ചേർന്നിരുന്നു കാശിയുടെ പുതിയ ഫ്ലാറ്റില്. എല്ലാവർക്കും വളരെ ഇഷ്ടമാകുകയും ചെയ്തു അവിടുത്തെ അറ്റ്മോസ്‌ഫിയർ ഒക്കെ.. കുടുംബക്കാർക്ക് ഒക്കെ സംശയം ആയിരുന്നു, ഇതെന്താ പെട്ടന്ന് ഇവര് വീട് മാറിയത് എന്ന്.ഇനി പാർവതി യും ആയിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായോ,എന്ന് ചിലർ ഒക്കെ സുഗന്ധി യോട് അടക്കം ചോദിച്ചു. കാശി നേരത്തെ തന്നെ തീരുമാനിച്ചത് ആണെന്നു, രണ്ടു മാസം മുന്നേ ഡോക്യുമെന്റസ് ഒക്കെ എഴുതി എടുത്തത് ആയിരുന്നു എന്നും സുഗന്ധി അവരോട് ഒക്കെ പറഞ്ഞത്.. മാളവികയുടെ വീട്ടിൽ നിന്നും അവളുടെ അച്ഛൻ മാത്രം വന്നോള്ളൂ.. കാരണം അവളുടെ അമ്മയോട് ഒക്കെ കാശി ഇത്തിരി ദേഷ്യത്തിൽ സംസാരിച്ചത് കൊണ്ട് അവർക്ക് അത്രയ്ക്ക് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു.. കൈലാസും മാളവികയും എത്തി അവരെ കണ്ട ശേഷം ആയിരുന്നു അയാൾ മടങ്ങി പോയത്. അഞ്ചു മണിക്ക് ശേഷം ആയിരുന്നു ഓഫീസിലെ സ്റ്റാഫ്സ് എല്ലാവരും വന്നു ചേർന്നത്. അവരെ ഒക്കെ കണ്ടതും പാറു ഭയങ്കര ആക്റ്റീവ് ആയി. കളിയും ചിരിയും ഒക്കെ ആയിട്ട് അവളും അവരോടൊപ്പം കൂടി. ഇതൊക്കെ കണ്ടു കൊണ്ട് മാളവിക അല്പം അകലം പാലിച്ചു നിന്നു. ഡിന്നർ കൂടി കഴിഞ്ഞ ശേഷം ആയിരുന്നു അവർ എല്ലാവരും കൂടി പിരിഞ്ഞത്. സ്റ്റാഫ്സ് എല്ലാവരും പോയതിന്റെ പിന്നാലെ കാശിയുടെ അച്ഛനും അമ്മയും ഒക്കെ പോകാൻ തയ്യാറായി. ഇന്ന് ഇവിടെ എല്ലാവർക്കും കൂടി സ്റ്റേ ചെയ്യാം എന്നൊക്കെ അവൻ പറഞ്ഞു എങ്കിലും അച്ചൻ പക്ഷെ സമ്മതിച്ചില്ല.. അതൊക്ക പിന്നീട് ആവാം എന്ന് പറഞ്ഞു കൊണ്ട് അവർ നാലു പേരും കൂടി ഇറങ്ങി. അജ്മലും റസിയയും അവരുടെ കുഞ്ഞും ഒക്കെ ആയിട്ട് പാർവതി ഭയങ്കര കമ്പനി ആയിരുന്നു.. കുഞ്ഞിനെ നിലത്തേക്ക് പോലും വെയ്ക്കാതെകൊണ്ട് അവൾ അതിലൂടെ എല്ലാം കൊണ്ട് നടന്നു. കാശി...ഒരു മിനിറ്റ് ഇടയ്ക്ക് അജ്മൽ വിളിച്ചപ്പോൾ കാശി അവന്റെ അടുത്തേക്ക് ചെന്ന്. എന്താടാ അജ്മലെ അല്ലാ... പാറുവിന് കുഞ്ഞ്പിള്ളേരെ ഭയങ്കര കാര്യം ആണെന്ന് തോന്നുന്നു കെട്ടോ...നോക്കിക്കേ, പാത്തുട്ടി യോട് ഉള്ള സ്നേഹം കണ്ടൊ... അവൻ പറഞ്ഞപ്പോൾ ആയിരുന്നു കാശിയും അത് ശ്രദ്ധിച്ചത്.. പാത്തുവിനെ എടുത്തു ഉയർത്തി അവളുടെ കവിളിൽ തുരു തുരാന്നു ഉമ്മകൾ കൊണ്ട് മൂടുകയാണ് അവള്. അത് കണ്ടതും കാശിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു.. അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു. പാറു.. അവൻ ശബ്ദം താഴ്ത്തി വിളിച്ചതും പാറു പെട്ടന്ന് തിരിഞ്ഞു നോക്കി. എന്താ ഏട്ടാ.... നീനക്ക് താമസിയാതെ അവസരം തരാം, തത്കാലം നീ ഇപ്പോ വാ, നമ്മൾക്ക് എന്തെങ്കിലും കഴിക്കാം... എനിക്ക് നല്ല വിശപ്പ് ഉണ്ട്.... അവൻ അത് പറഞ്ഞു കഴിഞ്ഞതും പെണ്ണിന്റെ മുഖം ഒക്കെ ചുവന്നു തുടുത്തു.. എന്റെ പൊന്ന് പാറു ഇങ്ങനെ തുടുത്തു തുടുത്തു നീ എന്റെ കണ്ട്രോള് കളയല്ലേ പ്ലീസ്... അതും പറഞ്ഞു കൊണ്ട് അവൻ ഒരു കള്ളച്ചിരിയോട് കൂടി അവിടെ നിന്നും ഇറങ്ങി പോയി. മാധവും ഗായത്രിയും കൂടി വന്ന ശേഷമായിരുന്നു,  അവരു ഭക്ഷണം കഴിച്ചത്. എല്ലാവർക്കും കാലത്തെ ജോലിക്ക് പോകേണ്ടത് കാരണം, ഒരുപാട് സമയമൊന്നും കഥകൾ പറഞ്ഞിരുന്നില്ല, തന്നെയുമല്ല പാത്തു കുട്ടിക്ക് ഉറക്കവും വന്നു തുടങ്ങിയിരുന്നു, അങ്ങനെ 10 മണിക്ക് ശേഷം അവർ മടങ്ങിപ്പോയി.. ജാനകി ചേച്ചിയും ആയിട്ട് പാറു അവിടമെല്ലാം ക്ലീൻ ചെയ്തു വെടിപ്പാക്കി. എന്നിട്ട് അവള് റൂമിൽ എത്തിയപ്പോൾ കാശി വാഷ് റൂമിൽ ആയിരുന്നു. അവൻ ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ തന്റെ നടുവിന് കൈയും താങ്ങി നിൽക്കുന്ന പാറുവിനെ ആണ് കണ്ടത്. എന്താ... എന്ത് പറ്റി പാറു,? ഓഹ്.. ഭയങ്കര ബാക്ക് പെയിൻ,ഇന്ന് മുഴുവനും ഈ നിൽപ്പ് അല്ലായിരുന്നോ ഏട്ടാ.... എവിടെ നോക്കട്ടെ,,, എന്ന് പറഞ്ഞു കൊണ്ട് അവൻ പാറുവിന്റെ അടുത്തേക്ക് വന്നു. യ്യോ... നോക്കാനൊന്നും ഇല്ല... ഇളം ചൂട് വെള്ളത്തിൽ നന്നായി ഒന്നു കുളിച്ചു കഴിയുമ്പോൾ മാറിക്കോളും.. അവൾ പെട്ടന്ന് ഒഴിഞ്ഞു മാറുവാൻ ശ്രെമിച്ചു എങ്കിലും കാശി അതിനു സമ്മതിച്ചില്ല. നോക്കട്ടെടി...... എവിടെയാ വേദന എന്ന്... അവൻ അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി.. പെട്ടന്ന് ആയിരുന്നു ജാനകി ചേച്ചി അവരെ വിളിച്ചത്. ആ നിമിഷം കൊണ്ട് അവൾ ചാടി എഴുന്നേറ്റു വാഷ് റൂമിലേക്ക് ഓടി. ടി കാന്താരി.... നീ ഇറങ്ങി വരുല്ലോ.. അപ്പോൾ കാണിച്ചു തരാം കെട്ടോ... അവൻ വിളിച്ചു പറഞ്ഞു. എന്നിട്ട് ഡോർ തുറക്കാനായി പോയി. പാറുവിന്റെ ഫോണ് ആണെങ്കിൽ അടുക്കളയിൽ വെച്ചിട്ട് അവൾ മറന്നു പോയിരിന്നു. അത് കൊടുക്കുവാൻ വേണ്ടി വന്നത് ആയിരുന്നു അവര്. കുളിച്ചു ഫ്രഷ് ആയി വരാൻ അന്ന് പാറു മനഃപൂർവം താമസിച്ചു. അത് കാശിയ്ക്ക് മനസിലാകുകയും ചെയ്തു. ഇപ്പോൾ തന്നെ പത്തിരുപതു മിനിറ്റ് കഴിഞ്ഞു എന്ന് കാശി ഓർത്തു. പിന്നെയും കുറച്ചു സമയം കൂടി കഴിഞ്ഞു ആയിരുന്ന് അവൾ ഇറങ്ങി വന്നത്. കാശി അപ്പോൾ കണ്ണുകൾ അടച്ചു കിടക്കുകയാണ്. ങ്ങെ.. ഇത്ര പെട്ടന്ന് ഉറങ്ങിയോ ആളു.. അവള് ശബ്ദം ഉണ്ടാക്കാതെ വന്നു നോക്കി.. ക്ഷീണം കാരണം ഉറങ്ങിയത് ആവും എന്ന് കരുതി അവളും വന്നു അവന്റെ അടുത്ത് കിടന്നു. ഒരു വശം ചെരിഞ്ഞു കിടന്നു ഉറങ്ങുന്നവനെ നോക്കി അവൾ കുറച്ചു സമയത്തേക്ക് അങ്ങനെ കിടന്നു. എന്തൊരു ഒടുക്കത്തെ ഗ്ലാമർ ആടോ മനുഷ്യ നിങ്ങളെ കാണാൻ...... അവൾ പതിയെ അവന്റെ താടിയിലൂടെ ഒന്നു ചൂണ്ടു വിരൽ ഓടിച്ചു. ദെ ഇതു കാണുമ്പോൾ എനിക്ക് കടിച്ചു എടുക്കാൻ തോന്നുവാ ട്ടോ... സത്യം ആയിട്ടും... ഒരു കുറുകലോട് കൂടി പറഞ്ഞു കൊണ്ട് അവള് സാവധാനം അവന്റെ കീഴ്ചുണ്ടിൽ ഒന്നു തൊട്ടു നോക്കിയതും അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽ കടന്നു പോയിരുന്ന്. പെട്ടന്ന് തന്നെ അവള് കൈ പിൻ വലിച്ചു കൊണ്ട് ശ്വാസം എടുത്തു വലിച്ചു. എന്റീശ്വരാ.... ഏട്ടൻ എങ്ങാനും അറിഞ്ഞോ ആവൊ.. ഒന്നുടെ ആ മുഖത്തേക്ക് അവള് സൂക്ഷിച്ചു നോക്കി. ഹ്മ്മ്... കിടക്കുന്ന കിടപ്പ് കണ്ടില്ലേ, ബാക്കിയുള്ളവളെ വഴി തെറ്റിക്കാൻ ആയിട്ടു,ഒരു ചിരിയാലേ പറഞ്ഞു കൊണ്ട് അവള് വേഗം തിരിഞ്ഞു കിടന്നു.. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും, അവളുടെ അഴിഞ്ഞുഉലഞ്ഞ മുടിയിഴകൾ മേല്പോട്ട് ഉയരുന്നതും പിൻകഴുത്തിൽ ഒരു ചുടു നിശ്വാസം തട്ടുന്നതും അവൾ അറിഞ്ഞു. പിന്തിരിഞ്ഞു നോക്കാൻ പോലും സമ്മതിക്കാതെ കൊണ്ട്  അവളുടെ ശംഖു പോലുള്ള കഴുത്തിലേക്ക് നാവ് കൊണ്ട് ഒന്നു ഉഴിഞ്ഞതും പെണ്ണൊന്നു ഉയർന്നു പൊങ്ങി പോയി.. എന്നാൽ അതിനു മുന്നേ തന്നെ അവൻ അവളെ പിടിച്ചു തന്നിലേക്ക് അമർത്തിയിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...