{"vars":{"id": "89527:4990"}}

കാശിനാഥൻ : ഭാഗം 55

 

രചന: മിത്ര വിന്ദ

പാറു ആണെങ്കിൽ ഏറെ വിഷമത്തോടെ മുറിയിൽ നിൽക്കുന്നത് കണ്ടു കൊണ്ടാണ് കാശി കുളിയും കഴിഞ്ഞു ഇറങ്ങി വന്നത്. "യ്യോ... പാറു, നേരം പോകുന്നു, നീ ഒന്ന് പോയി വേഗം കുളിക്ക് പെണ്ണേ..." അവളെ തോളിൽ പിടിച്ചു ഉയർത്തി എഴുനേൽപ്പിച്ചു കൊണ്ട് കാശി ഉന്തി തള്ളി വാഷ് റൂമിലേക്ക് കൊണ്ട് പോയി. ഏട്ടാ...... ഞാനേ സാരീ  ഒന്നും ഉടുക്കുന്നില്ല കേട്ടോ, പകരം ഏതെങ്കിലും ഒരു ചുരിദാറു ഇട്ടോളാം... അതേ ഇപ്പൊ നടക്കൂ.... മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു അവൾ കുളിയ്ക്കുവാനായി പോയി.. പത്തിരുപതു മിനിറ്റ് എടുത്തു അവളൊന്നു കുളിച്ചു ഫ്രഷ് ആയി ഇറങ്ങി വരാൻ... ആ സമയത്തു കാശി ആണെങ്കിൽ കസവു, കൂടെ കടും ഓറഞ്ച് നിറവും കൂടി ചേർന്ന ഒരു സെറ്റും മുണ്ടും എടുത്തു ബെഡിൽ വെച്ചിട്ടുണ്ടായിരുന്നു. കാശിയേട്ട... ഇത് ഉടുക്കാൻ ഒന്നും എനിക്ക് അറിഞ്ഞൂടാന്നെ... മലയാളത്തിൽ അല്ലേ മനുഷ്യാ ഞാൻ പറഞ്ഞത്....എന്നിട്ട് നിങ്ങൾക്ക് എന്നാ മനസിലാകാത്തത്.. അവൾക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങിയിരുന്നു അപ്പോളേക്കും. "ഇത് ഉടുത്തോണ്ട് നീ എന്റെ ഒപ്പം വന്നാൽ മതി, വേഗം ആകട്ടെ പെണ്ണേ......" "ശോ...... ഏട്ടാ....." "പറയുന്നത് കേൾക്കേടി മര്യാദക്ക്....നിന്നും താളം ചവുട്ടാതെ പോയി ബ്ലൗസും പാവാടയും എടുത്തു ഇടാൻ നോക്ക് വേഗംന്നു... നേരം പോകുന്നു..." അവൻ ദൃതി വെച്ചപ്പോൾ പാറു ഒന്നും പറയാതെ കൊണ്ട് ഡ്രസിങ് റൂമിലേക്ക് പോയി... ചുരിദാർ മാറ്റിയ ശേഷം, ഓറഞ്ച് നിറം ഉള്ള ഒരു ഡിസൈനർ ബ്ലൗസ് എടുത്തു... അപ്പോളാണ് അറിയുന്നത് അത് ബോട്ട് നെക്ക് ആണെന്ന് ഉള്ള കാര്യം..... ഹോ...എന്റെ ഈശ്വരാ, ഇത് എന്തൊരു കഷ്ടം ആണെന്ന് നോക്കിക്കേ....... കാശിയേട്ടാ, ഒന്നിങ്ങട് വന്നേ... അവൾ അല്പം ഉച്ചത്തിൽ വിളിച്ചപ്പോൾ കാശി അവിടേക്ക് കയറി വന്നു.. ഒരു ടവൽ എടുത്തു മാറിലേക്ക് ഇട്ടു കൊണ്ട് നിൽക്കുകയാണ് പാറു.. ഹ്മ്മ്... എന്ത് പറ്റിടാ... "ഇതിന്റെ കൊളുത്ത് ഒന്ന് ഇട്ടു തന്നെ, ബാക്കിൽ ആണ് എന്ന് തോന്നുന്നു...വെറുതെ സമയം കളയാൻ ആയിട്ട്, ഓരോരൊ....." "ആഹ്..... അതാണോ കാര്യം...വൺ സെക്കന്റ്‌ " എന്ന് പറഞ്ഞു കൊണ്ട് കാശി ഒരു കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു... ആദ്യം തന്നെ അവളുടെ മാറിൽ നിന്നു ടവൽ വലിച്ചെടുത്തു ഒരേറു വെച്ച് കൊടുത്തു. അയ്യോ... ഇതെന്താ ഈ കാണിക്കുന്നേ, ചെ..... എന്ന് പറഞ്ഞു കൊണ്ട് അവള് അവൻ എറിഞ്ഞ ടവലിലേയ്ക്ക് സങ്കടത്തോടെ നോക്കി നിന്നു. "ദെ... ഒരു കാര്യം ഞാനങ്ങു നേരെ പറഞ്ഞേക്കാം, ഇന്ന് രാത്രിയില് ഇതെല്ലാം ഞാൻ കണ്ടിരിക്കും....അതുവരെയ്ക്കും മതി നിന്റെ ഒളിച്ചു കളിയും മറ്റും... പറഞ്ഞില്ലെന്നു വേണ്ടാ......" എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ പൊക്കിൾ ചുഴിയിൽ തന്റെ ചൂണ്ടു വിരൽ കൊണ്ട് ഒന്ന് കശക്കിയ ശേഷം പാറുവിനെ തിരിച്ചു മിററിനു അഭിമുഖം ആയി നിറുത്തി. യ്യോ.... ഏട്ടാ.... എന്ന് പറഞ്ഞു കൊണ്ട് അവൾ അവന്റെ വലം കൈയിൽ പിടിത്തം ഇട്ടു.. ഇതെന്താ ഈ കാട്ടുന്നെ.... അമ്പലത്തിൽ പോണ്ടേ... അവൾ പെട്ടന്ന് തന്നെ കാശിയോട് ചോദിച്ചു.. ഹ്മ്മ്... പോണം.... നേരം പോകുമോ ആവൊ.. അവളുടെ കാതോരം കാശിയുടെ ശബ്ദം... എന്നാൽ പെട്ടന്ന് എന്റെ ബ്ലോസിന്റെ ഹുക്ക് ഇട്ടു തരുന്നുണ്ടോ മനുഷ്യാ..... ഇത് എന്ത്വാ ഇങ്ങനെ വായി നോക്കി നിൽക്കുവാ.... അവൾ ദേഷ്യപ്പെട്ടു കയ്യിൽ നിന്നു വിടെടി,, അല്ലാതെ എങ്ങനെ ആണ് ഞാൻ ഇത് ഇടുന്നെ..... അപ്പോളാണ് പാറു പോലും അറിഞ്ഞത്, അവള് കാശിയുടെ കൈയിൽ പിടിച്ചു കൊണ്ട് ആണ് നിൽക്കുന്നത് എന്നുള്ള കാര്യം... ഓരോരോ വേണ്ടാത്ത പ്രവർത്തി ചെയ്യും... അതല്ലേ അറിയൂ... എന്ന് പറഞ്ഞു കൊണ്ട് അവൾ കൈയിലെ പിടിത്തം വിടുവിച്ചു. ഇതൊക്കെ ആണോ വേണ്ടാത്ത പ്രവർത്തി, അപ്പൊ ശരിക്കും ഉള്ള പ്രവർത്തി കണ്ടാലു നീ ആകെ പ്പെട്ടു പോകുല്ലോ പാറുട്ടാ.... അവന്റെ ചുടു നിശ്വാസം അവളുടെ പിൻ കഴുത്തിലെ രോമരാജികളിൽ ഇക്കിളി കൂട്ടി.. പാറു ആണെങ്കിൽ അനങ്ങാതെ നിൽക്കുകയാണ്.. ആ സമയത്ത് ആയിരുന്നു അവന്റെ ഫോൺ ശബ്ധിച്ചത്. ഓഹ്... ഈ നേരം ഇല്ലാത്ത നേരത്ത് ഇത് ആരാണാവോ... പിറു പിറുത്തു കൊണ്ട് അവൻ ഫോൺ എടുത്തു. അച്ഛൻ ആണല്ലോ..... എന്ന് പറഞ്ഞു കൊണ്ട് അവൻ ഫോൺ കാതിലേക്ക് വെച്ച്. ഹെലോ... അച്ഛ... ആഹ് ഇറങ്ങാൻ തുടങ്ങുവാ... ഹ്മ്മ്... ശരി ശരി.... ഓക്കേ... ദ എത്തി പോയി.....മ്മ്... അച്ഛനാ.... നേരം പോയ്‌, ഇറങ്ങിയോന്നു അറിയാൻ വേണ്ടി വിളിച്ചത് ആണെന്ന്... ഹ്മ്മ്.... ഇനി എപ്പോ, ഇത് ഒക്കെ ഉടുത്തു ചെല്ലും ഏട്ടാ.... പാറു വിഷമത്തോടെ അവനെ നോക്കി. എന്റെ പൊന്ന് പാറുവേ, ഒന്ന് വേഗം ആവട്ടെ, നീയ് ആ നേര്യത്തിന്റെ മുണ്ടൊന്നു എടുത്തു ചുറ്റിയ്‌ക്കെ.. ങ്ങെ... അതെങ്ങനെ...എനിക്ക് ഇത് ഒന്നും അറിയില്ല ഏട്ടാ... സത്യം ആണന്നെ ഞാൻ പറഞ്ഞെ..... "ടി...... നിനക്ക് മുണ്ട് ഉടുക്കാൻ അറിയാമോ..." ഇല്ല...... ഹോ... എന്റെ ഈശ്വരാ......ഇങ്ങനെ ഒരു പെണ്ണ്. ഞാൻ എന്തിനാ ഏട്ടാ മുണ്ട് ഉടുക്കാൻ പഠിക്കുന്നെ, ആണുങ്ങൾ അല്ലേ സാധാരണ ആയി മുണ്ട് ഒക്കെ ഉടുക്കുന്നത്. അവൾ സംശയത്തോടെ കാശിയെ നോക്കി ചോദിച്ചു. മിണ്ടാതെ നിന്നോണം കെട്ടോ... ഇല്ലെങ്കിൽ എന്റെ നാവിൽ നിന്നും വല്ലതും കേൾക്കും നീയ്.. കണ്ണുരുട്ടി പേടിപ്പിക്കുന്നവനേ കുറുമ്പോടെ നോക്കി കണ്ണു ചിമ്മി കാണിക്കുകയാണ് അവള്.. അവൻ ആണെങ്കിൽ തനിക്ക് ഉടുക്കാൻ വെച്ച കസവു കര ഉള്ള മുണ്ട് എടുത്തു ഒന്ന് കുടഞ്ഞ ശേഷം, അത് എങ്ങനെ ആണ് ഉടുക്കുന്നത് എന്ന് അവൾക്ക് കാണിച്ചു കൊടുത്തു. ശേഷം അവളോടും അങ്ങനെ ചെയ്യാൻ പറഞ്ഞു.. ആദ്യത്തെ രണ്ടു മൂന്നു തവണ പരാജയപ്പെട്ടു എങ്കിലും പാറു പിന്നീട് അത് വൃത്തിയായി ഉടുത്തു. "ആഹ്... ഇത്രയും ഒള്ളു കാര്യം... അതിനാണ് ഇവിടെ ഒരുത്തി കിടന്നു കാറി കൂവി ബഹളം വെയ്ക്കുന്നെ...." അവൻ അല്പം കടുപ്പത്തിൽ ആയിരുന്നു പറഞ്ഞത്... ഇനി എന്താ ചെയ്യേണ്ടത്....? നേര്യത് എടുത്തു അവള് കൈയിൽ പിടിച്ചു കൊണ്ട് അവനെ നോക്കി.. ആദ്യം നീയ് ഈ ടവൽ എടുത്തു മാറ്റു... എന്നിട്ട് അല്ലേ അത് തോളത്തു ഇടാൻ പറ്റു... കുറച്ചു മുന്നേ അവൻ അവളുടെ മാറിൽ നിന്നും വലിച്ചെടുത്തു കളഞ്ഞ ടവൽ ആയിരുന്നു.. അച്ഛനെ ഫോൺ വിളിച്ച നേരത്ത് പാറു അത് വീണ്ടും എടുത്തു കൊണ്ട് വന്നു തന്റെ ദേഹത്തേയ്ക്ക് ഇട്ട് നിന്നു.. അല്പം മടിയോട് കൂടി അവൾ അത് എടുത്തു മാറ്റി തന്റെ കൈയിൽ ചുരുട്ടി പിടിച്ചു കൊണ്ട് നിന്നു. ഞാൻ നിന്റെ ഭർത്താവ് അല്ലേ... പിന്നെ എന്തിനാ നിനക്ക് ഇത്രയും നാണം.... അതാ എനിക്ക് മനസിലാവാത്തത്... കാശി അവളെ നോക്കി നെറ്റി ചുളിച്ചു. നേരം പോകുന്നു ട്ടോ.... ഇപ്പൊ സംസാരിച്ചു നിൽക്കാൻ സമയം ഇല്ല... മറുപടിയായി പാറു ക്ലോക്കിലേക്ക് ഒന്ന് നോക്കി. ഇതിന്റെ ഒക്കെ ഉത്തരം ഞാൻ അമ്പലത്തിൽ പോയിട്ട് വന്നു തരാം.. കേട്ടല്ലോ.... അടുക്കുകൾ തീർത്ത നേര്യത്തിന്റെ തുമ്പ് എടുത്തു അവളുടെ തോളിലേക്ക് ഇട്ട് കൊടുത്തു കൊണ്ട് അവൻ അത് അവളിൽ വട്ടം ചുറ്റി, വന്നതും പാറു അത് മേടിച്ചു മുണ്ടിന്റെ അകത്തേക്ക് ഇറക്കി വെച്ച് സേഫ്റ്റി പിന്നും കൂടി കുത്തി വെച്ച് ഉറപ്പിച്ചു...   ഹ്മ്മ...... സൂപ്പർ.....അല്ലാ ഏട്ടൻ,ഇതെങ്ങനെ ആണ് പഠിച്ചത്... ഇങ്ങനെ ഒക്കെ ഉടുപ്പിക്കാൻ... കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിൽ നോക്കി കൊണ്ട് പാറു ഒന്ന് വട്ടം കറങ്ങി അവനെ നോക്കി ചോദിച്ചു... "അതിനു ഞാൻ ആണോ നിന്നേ ഉടുപ്പിച്ചേ, നി തന്നെ അല്ലേ എല്ലാം ചെയ്തത്....." ഓറഞ്ച് നിറമുള്ള കുർത്ത എടുത്തു തന്റെ ദേഹത്തേക്ക് ഇട്ടുകൊണ്ട് അവൻ പാറുവിനോട് പറഞ്ഞു... എന്നാലും എനിക്ക് ഇതെല്ലാം പറഞ്ഞു പഠിപ്പിച്ചു തന്നത് ഏട്ടൻ അല്ലേ.... അതിനു അത്രയ്ക്ക് പാടൊന്നും ഇല്ല, ആണുങ്ങൾ ഉടുക്കുന്നത് പോലെ മുണ്ട് ഉടുത്തിട്ട് ദെ ഇത് ഇങ്ങനെ എടുത്തു ഇട്ടാൽ പോരേ.. അവളുടെ തോളിലേക്ക് ചൂണ്ടികൊണ്ട് കാശി പറഞ്ഞു. ആഹ്.. നേരം പോകുന്നു, വേഗം ആവട്ടെ, അച്ഛൻ ആണെങ്കിൽ ബഹളമാ.... അവൻ കണ്ണാടിയിൽ നോക്കി മുടി ഒക്കെ ഒന്ന് ചീവി ഒതുക്കി കൊണ്ട് പാറുവിനോട് പറഞ്ഞു. ആ സമയത്ത് അവള് വേഗം അല്പം മേക്കപ്പ് ഒക്കെ ചെയ്യുകയാരുന്നു.... "എങ്ങനെ ഉണ്ട്... കൊള്ളാമോ ഏട്ടാ.. അതോ ഓവർ ആണോ " "ഹേയ്... ഓവർ ഒന്നും അല്ല... സൂപ്പർ ആയിട്ടുണ്ട്ടി....പിന്നെ ഒന്ന് അടുത്ത് അറിയാൻ പറ്റിയില്ല, അപ്പോളേക്കും നേരം പോയില്ലേ, ആഹ് എന്തായാലും രാത്രി ആവട്ടെ " കാറിലേക്ക് കയറവെ കാശി പാറുവിനെ നോക്കി ചിരിയാലേ പറഞ്ഞു... അത് കേട്ടതും പാറുവിന്റെ മുഖം ചുവന്നു തുടുത്തു.... ** കുടുംബത്തിലെ എല്ലാവരും ഒത്തു കൂടുന്ന ഉത്സവം ആണ് ഇത്.. ആദ്യമായി വിവാഹം കഴിച്ചവർക്ക് ആണ് ഇവിടെ പ്രാധാന്യം... പൂജയും, ഹോമവും ഒക്കെ ചെയ്യുമ്പോൾ അവർ വേണം മുൻ പന്തിയിൽ നിന്നു എല്ലാം കൂടേണ്ടത്. കാശിയുടെ പിന്നാലെ അതീവ സുന്ദരിയായി നടന്നു വരുന്ന പാർവതി യെ കണ്ടതും മാളുവിന്റെ മുഖം വീർത്തു. എല്ലാവരും തന്റെ ഭാര്യയെ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും ചെറിയ കുശുമ്പും അതിനേക്കാൾ ഏറെ സന്തോഷവും തോന്നി പോയിരിന്നു കാശിക്ക്.. കൈലാസും കാശിയും കൂടി ഭാര്യമാരും ആയിട്ട് കോവിലിന്റെ മുന്നിൽ നിന്നു.. ആറാട്ട് പുറപ്പാടിനായി,ആർപ്പ് വിളിയും ആരാവങ്ങളും ഒക്കെയായി,ചെണ്ട മേളത്തിന്റെ യും വാദ്യ ഉപകരണങ്ങളുടേയും അകമ്പടിയോടെ തേവരെ എഴുന്നള്ളിച്ചു കൊണ്ട് വരികയാണ് പുറത്തേക്ക്..... പാർവതി ആദ്യം ആയിട്ട് ആണ് കുടുംബ ക്ഷേത്രത്തിൽ വന്നത്.. ഇരു മിഴികളും കൂപ്പി കൊണ്ട് അവൾ മനമുരുകി ഭഗവാനെ വിളിച്ചു തൊഴുതു പ്രാർത്ഥിച്ചുകൊണ്ട് നിന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...