{"vars":{"id": "89527:4990"}}

കാശിനാഥൻ : ഭാഗം 8

 

രചന: മിത്ര വിന്ദ

പാർവതി.....മോളെ... എന്തൊരു ഇരിപ്പാ ഇത് ഒന്ന് എഴുന്നേറ്റെ.... സുഗന്ധി വന്നു പാർവതിയെ വിളിച്ചപ്പോൾ അവൾ മുഖമുയർത്തി നോക്കി... " മോളെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞില്ലേ ബന്ധുക്കൾ ഒക്കെയും പിരിഞ്ഞു പോയിരിക്കുന്നു.... മോൾ എഴുന്നേൽക്ക് നമ്മൾക്ക് നമ്മുടെ വീട്ടിലേക്ക് പോകാം.... "   കൃഷ്ണമൂർത്തി അവളോട് പറഞ്ഞു... നിഷേധാർത്ഥത്തിൽ തല കുലുക്കിക്കൊണ്ട് അവൾ വീണ്ടും, മുഖം കാൽമുട്ടിന്മേൽ ഊന്നി ഇരുന്നു... " പാർവതി.... കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് ദൈവത്തിന്റെ വിധിയാവാം.... അല്ലെങ്കിൽ അദ്ദേഹത്തിന്റെ തീരുമാനവും.... അതൊക്കെ അനുസരിക്കാൻ മാത്രമേ നമ്മൾക്ക് കഴിയൂ... അതുകൊണ്ട് മോൾ എഴുന്നേൽക്ക്... എന്നിട്ട്,  ഒന്ന് ഫ്രഷ് ആയി വരൂ, നേരം വൈകുന്നു നമ്മൾക്ക് മടങ്ങേണ്ടേ..... " അയാൾ വീണ്ടും അവളെ, പറഞ്ഞ് മനസ്സിലാക്കുകയാണ്.. " അച്ഛനും അമ്മയും പൊയ്ക്കോളൂ....ഞാൻ എങ്ങോട്ടും വരുന്നില്ല....... ഇനിയുള്ള എന്റെ ജീവിതം ഞാൻ, എന്റെ അച്ഛൻ പണിത ഈ വീട്ടിൽ, ജീവിച്ചുതീർത്തോളാം.... " അതു പറഞ്ഞപ്പോഴേക്കും അവളുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി... " എന്നുപറഞ്ഞാൽ എങ്ങനെയാണ്.... പാർവതി....ഇന്നലെ ഞങ്ങളുടെ വീട്ടിലെ മരുമകളായി വന്ന കുട്ടിയാണ്.... നിന്റെ കാര്യത്തിൽ കുറച്ചൊക്കെ തീരുമാനങ്ങൾ എടുക്കുവാൻ ഞങ്ങൾക്കും അധികാരമുണ്ടെന്ന് കൂട്ടിക്കോളൂ.... എഴുന്നേറ്റ് വരൂ  പാർവതി.... കാശി ആണെങ്കിൽ വെളിയിൽ ധൃതി കൂട്ടുന്നുണ്ട്..." വൈദേഹി കൂടി അവളുടെ അടുത്തേക്ക് വന്നു  ഇരുന്നു.. " എന്നെ നിർബന്ധിക്കേണ്ട ചേച്ചി..... ഞാൻ എങ്ങോട്ടും വരുന്നില്ല,,,,, എന്റെ അച്ഛന്റെ സാഹചര്യം, മോശമായിരുന്നതുകൊണ്ടാണ്, ഇന്നലെ എന്നെ ആ അവസ്ഥയിൽ മണ്ഡപത്തിലേക്ക് എന്റെ അച്ഛൻ കൈപിടിച്ച് ഇറക്കിയത്... അതിൽ മനം നൊന്ത് ആണ് എന്റെ അച്ഛനും അമ്മയും മരിച്ചതും എന്ന് കാര്യം എനിക്ക് വ്യക്തം ആയി അറിയാം.." " അതിനെക്കുറിച്ച് ഒക്കെ നമുക്ക് പിന്നീട് സംസാരിക്കാം.... നീ മര്യാദയ്ക്ക് വന്ന വണ്ടിയിൽ കയറു.... " കാശിയുടെ ശബ്ദം മുഴങ്ങിയതും, അവൾ ഞെട്ടി.. ഗൗരവത്തിൽ നിൽക്കുക ആയിരുന്നു കാശി.. " പാർവതി.... നീ വേഗം എഴുന്നേറ്റ് വരുന്നുണ്ടോ... സമയം വൈകുന്നു... " അവൻ അല്പം കൂടി ഉച്ചത്തിൽ പറഞ്ഞു.. " നിങ്ങളെല്ലാവരും പൊയ്ക്കോളൂ കാശിയേട്ടാ... ഞാൻ വരുന്നില്ല.... " അവൾ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.. "അമ്മേ.... അച്ഛാ.... എല്ലാവരും എഴുനേറ്റു വണ്ടിയിൽ കയറു... എനിക്ക് പാർവതിയോട് കുറച്ച് സംസാരിക്കുവാൻ ഉണ്ട്....."   അവൻ പറഞ്ഞതും പരസ്പരം എല്ലാവരും ഒന്നു നോക്കി... ശേഷം ഓരോരുത്തരായി ആ മുറിവിട്ട് ആ, മുറി യിൽ നിന്നും ഇറങ്ങിപ്പോയി...   " നീ എന്താണ് ഞങ്ങളുടെ ഒപ്പം വരാത്തത്..... ഇനി നിന്നെ എന്റെ വീട്ടിലിട്ട്, എല്ലാവരും കൂടി ടോർച്ചർ ചെയ്യുമെന്ന് ഭയമാണോ" " ഞാൻ ഇനി എവിടേക്കും വരുന്നില്ല കാശിയേട്ടാ.... എന്റെ അച്ഛനും അമ്മയും ഞാനും ഇവിടെ സ്വർഗ്ഗതുല്യം ആയിരുന്നു കഴിഞ്ഞത്.... എന്നെ വിട്ട് അവരുടെ ദേഹം മാത്രമേ പോയിട്ടുള്ളു.... അവരുടെ രണ്ടാളുടെയും ആത്മാവ്,  ഇവിടെത്തന്നെയുണ്ട്" " നിന്റെ തത്വചിന്തകൾ ഒന്നും കേൾക്കുവാൻ എനിക്ക് സമയമില്ല,, എത്രയും പെട്ടെന്ന് നീ വന്നു വണ്ടിയിൽ കയറണം, ഇല്ലെങ്കിൽ എനിക്ക് വേറെ മാർഗ്ഗം സ്വീകരിക്കേണ്ടിവരും  " "ഞാൻ ഇല്ല...."അവൾ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.. " നിന്റെ കഴുത്തിൽ താലികെട്ടിയവൻ,ഈ ഞാനാണെങ്കിൽ നിന്നെ ഇവിടുന്ന് കൊണ്ടുപോകുവാനും എനിക്കറിയാം... അത് ബലപ്രയോഗത്തിലൂടെ ആണെങ്കിൽ അങ്ങനെയും.... " കാശി അവളുടെ അടുത്തേക്ക് അല്പം കൂടി നടന്നു വന്നു... " നിന്നെ ഇതുപോലെ നിർബന്ധിക്കുന്നത്, അവിടെ കെട്ടിലമ്മയായി വാഴിക്കുവാനും പൂവിട്ടു പൂജിക്കുവാനും ഒന്നുമല്ല,,,, നാട്ടുകാരുടെയും ബന്ധു ജനങ്ങളുടെയും ഒക്കെ മുന്നിൽ വച്ച്,,, നിന്നെ വിവാഹം കഴിച്ചിട്ട്, നിന്റെ അച്ഛനും അമ്മയും മരിച്ചപ്പോൾ, ഇനി നിന്നേ ഞാൻ ഉപേക്ഷിച്ചു കളഞ്ഞു എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കേണ്ട കാര്യമില്ലല്ലോ... അതുകൊണ്ട് ആണ്.. "   കാശി അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു. പാർവതി ഒന്നും മിണ്ടാതെ കൊണ്ട് തല കുമ്പിട്ട് നിൽക്കുക മാത്രമേ ചെയ്തുള്ളൂ... " നിയമപരമായി നീ എന്റെ ഭാര്യ, എന്നല്ലതാകുന്നുവോ  ,, ആ നിമിഷം, മുതൽ നിനക്ക്,നിന്റെ ഇഷ്ടത്തിന് എവിടെ വേണമെങ്കിലും പോകാം, എവിടെ വേണമെങ്കിലും താമസിക്കാം... പക്ഷേ അതുവരേക്കും, ഈ കാശിനാഥന്റെ ഒപ്പം ആയിരിക്കും നീ ജീവിക്കേണ്ടത്.. ... ഇത് എന്റെ തീരുമാനമാണ്.... പാർവതീ ഇത് അനുസരിക്കുക തന്നെ ചെയ്യും....." അതും പറഞ്ഞുകൊണ്ട് കാശിനാഥൻ അവളുടെ വലം കയ്യിൽ, അമർത്തിപ്പിടിച്ചു.... "വിട്... വിടെന്നെ... ഞാൻ എവിടേക്കും വരില്ല...." അവൾ അവന്റെ കൈ വിടുവിക്കുവാൻ ശ്രെമിച്ചു. "പാർവതി.... നിനക്ക് ഈ കാശി നാഥന്റെ ഒരു മുഖം മാത്രം അറിയു.... മര്യാദ ആണെങ്കിൽ മര്യാദ... " . അവൻ അവളെ തന്റെ ശരീരത്തിലേക്ക് വലിച്ച് അടുപ്പിച്ചുകൊണ്ട് പറഞ്ഞു.... കുറച്ചുസമയം കൂടി അവൾ എതിർത്തു നോക്കിയെങ്കിലും അവയെല്ലാം വെറും പാഴ് ശ്രമങ്ങൾ ആയി.... ഒടുവിൽ അവൾ കാശിനാഥന്റെ ഒപ്പം തന്റെ വീട്ടിൽ നിന്നും ഇറങ്ങി. ഒരിക്കൽ കൂടി തന്റെ അച്ഛനെയും അമ്മയെയും അടക്കം ചെയ്ത മണ്ണിലേക്ക് അവൾ നോക്കി നിന്നു... അപ്പോഴും ചെറിയ ചാറ്റൽ മഴ പൊഴിയുന്നുണ്ടായിരുന്നു.   കണ്ണിൽ നിന്നും ഒഴുകിയ ചുടു കണ്ണീർ പതിയെ തുടച്ചു കൊണ്ട് അവൾ അവന്റെ ഒപ്പം കാറിന്റെ അടുത്തേക്ക് നടന്നു. അച്ഛാ... അമ്മേ..... ഞാൻ പോകുവാ....... അവളുടെ മനം അലമുറ ഇട്ടു. മോളെ... നീ കാശി യുടെ ഒപ്പം പോകൂ.... എന്ന് അപ്പോളും അവളുടെ ഉള്ളിന്റെ ഉള്ളിൽ തന്റെ അച്ഛനും അമ്മയും പറയും പോലെ അവൾക്ക് തോന്നി, ഒരുപാട് പരീക്ഷണങ്ങൾ ഏറ്റുവാങ്ങാനായി തന്നെ തയ്യാറെടുത്തുകൊണ്ട് പാവം പാർവതി കാശിനാഥന്റെ ഒപ്പം, കൈലാസ ഗോപുരത്തിലേക്ക് യാത്രയായി.... വലിഞ്ഞുമുറുകിയ മുഖവുമായി കാശി, അവന്റെ  കാർ സ്റ്റാർട്ട് ചെയ്തു,,, അവനെയൊന്നു നോക്കുവാൻ പോലും അവൾക്ക് ഭയമായിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...