കാശിനാഥൻ : ഭാഗം 82
Nov 12, 2024, 20:53 IST
രചന: മിത്ര വിന്ദ
"അതിരിക്കട്ടെ അകത്തെ മുറിയിലേക്ക് കയറിപ്പോയ രണ്ടെണ്ണത്തിനെ ഇതുവരെയായിട്ടും കണ്ടില്ലല്ലോ ഇനി ആക്രാന്തം കൂടി അവരുടെ ഫസ്റ്റ് നൈറ്റ് എങ്ങാനും കഴിഞ്ഞോടി പാറുട്ടാ..... " പിന്നെ.... എല്ലാവരും അതിനു കാശിനാഥന്റെ സ്വഭാവം ഉള്ളവരല്ലകേട്ടോ... അതെന്തു വർത്തമാനമാടി നീ എന്നെ പറഞ്ഞത്..... ഇത്രയും ഡീസന്റ് ആയിട്ടുള്ള ഒരു ചെറുപ്പക്കാരനെ നീ ഇതിനു മുന്നേ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ... അയ്യോ കൂടുതൽ ഒന്നും എന്നെക്കൊണ്ട് ഓർമിപ്പിക്കരുതേ.... ഇത്രയും ഡീസന്റ് ആയിട്ടുള്ള ചെറുപ്പക്കാരൻ.....നിങ്ങൾ വെറും ഒരു പകൽ മാന്യൻ ആണ് എന്റെ മനുഷ്യാ..... പോടീ കാന്താരി,,,,,, "ആ പിന്നേയ് ഞാൻ പറഞ്ഞതിലെ ചെറിയൊരു തിരുത്തുണ്ട് കേട്ടോ, ലക്ഷണം കണ്ടിട്ട് നിലവില് നിങ്ങളുടെ പകലുള്ള മാന്യതയും നഷ്ടപ്പെട്ട മട്ടാണ്...... ടി ടി.... പറഞ്ഞു പറഞ്ഞു നീ എങ്ങോട്ടാണ് പോകുന്നത്...... ഞാനൊരു പാവമാണെന്ന് കരുതി, നീ ഒരുപാട് ഓവർ ആകരുത് കേട്ടോ പാറുട്ടാ... ഓഹ് പിന്നെ.... ഒരു പാവം വന്നേക്കുന്നു..... വേറെ എങ്ങും ഇല്ലെങ്കിൽ കൊള്ളാം ഈ പാവത്തം ഒക്കെയും.... അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് പാറു വെളിയിലേക്ക് ഇറങ്ങി പോയി. കാശി അത് കണ്ടു ഒരു ചിരിയോടെ ഇരുന്നു.. അർജുനും കല്ലുവും ഇറങ്ങി വന്നപ്പോൾ പാറു അവർക്ക് ഒക്കെ ചായ എടുത്തു കൊടുത്തു. രണ്ടു പേരും ഒരുപാട് കരഞ്ഞിട്ടുണ്ട് എന്നുള്ളത് ഇരുവരുടെയും മുഖം കാണുമ്പോൾ വ്യക്തമാണ്.. . ഒരുപാട് ലേറ്റ് ആയാണ് ശിവനും സഞ്ചനയും എത്തിയത്,ശിവന്റെ തോളിൽ കിടന്ന് കണ്മണി നല്ല ഉറക്കമായിരുന്നു. ഇത്രയും നേരം താമസിച്ചു എന്നും കുഞ്ഞിനെ കളിപ്പിക്കാൻ പറ്റിയില്ലെന്നും പറഞ്ഞു, കാശി ശിവന്റെ നേർക്ക് ദേഷ്യപ്പെട്ടു. സോറി ഏട്ടാ..... സംസാരിച്ചിരുന്നപ്പോൾ നേരം പോയത് അറിഞ്ഞില്ല... സഞ്ജന, പാതി മലയാളം കലർന്ന ഭാഷയിൽ കാശിയെ നോക്കി ക്ഷമാപണം നടത്തി.. ഹേയ്... ഞാൻ ഇവനോട് വെറുതെ പറഞ്ഞതല്ലേ കൊച്ചേ, നീയ് അത് അപ്പോഴേക്കും കാര്യമാക്കി എടുത്തോ.... കാശി ഒന്ന് പുഞ്ചിരിച്ചു. രണ്ടു ദിവസത്തിന് ഉള്ളിൽ ശിവനും സഞ്ജനയും ബാംഗ്ലൂർ ക്ക് മടങ്ങും എന്നും, അവിടെനിന്നും എത്രയും പെട്ടെന്ന് കാനഡയ്ക്ക് പോകണമെന്നും,അതിന്റെ കാര്യങ്ങൾ ഒക്കെ നീക്കി എന്നുമൊക്കെ ശിവൻ എല്ലാവരോടും ആയി പറഞ്ഞു. അത് കേട്ടതും എല്ലാവർക്കും സന്തോഷം ആയി. ശിവാ... നീയ് ഇനി വീട്ടിലേക്ക് പോകുന്നുണ്ടോടാ... കാശി ചോദിച്ചു. ഇല്ലടാ.... എനിക്ക് സ്വന്തം എന്ന് പറയാൻ വേണ്ടി ഈ നിൽക്കുന്ന എന്റെ ഭാര്യയും എന്റെ രക്തത്തിൽ പിറന്ന കണ്മണിയും മാത്രം ഒള്ളു... ഇനി എന്റെ ജീവൻ അവസാനിക്കും വരെ ഇവര് മതി എന്നോട് ഒപ്പം..അല്ലാതെ ആരും വേണ്ട... ജന്മം തന്ന മാതാപിതാക്കൾക്ക് എന്നേ വേണ്ട.. പണവും പദവിയും പത്രസും ആണ് വലുത്... അങ്ങനെ ഉള്ളവരുടെ കൂടെ കഴിയുന്നതിലും ഭേദം, മരിക്കുന്നത് ആണെന്ന് പോലും ഈ കഴിഞ്ഞ കുറെ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി.. എന്റെ ജാതാകത്തിൽ ദോഷം ഉണ്ടന്ന് പറഞ്ഞു കുറെ വഴിപാട് കഴിപ്പിച്ചു പണിക്കർക്ക് പൈസ കിട്ടി...ഇനി അവരുടെ ഒന്നും താളത്തിന് തുള്ളാൻ എന്നേ കിട്ടില്ലടാ... ഇവരൊക്കെ മരിച്ചാൽ ചിത കത്തിക്കാൻ പോലും വരാൻ ഇട ഉണ്ടാവരുത് എന്നൊരു പ്രാർത്ഥന മാത്രം എനിക്ക് ഒള്ളു.. അത് പറയുമ്പോൾ അവനെ കിതച്ചു. ഈ പെൺകുട്ടിയുടെ വീട്ടുകാരും മോശം അല്ല..... ഇവളെ രക്ഷിക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ വിവാഹം എന്ന നാടകം പോലും കളിച്ചത്....സോറി... കല്ലു... അവസ്ഥ ഇതായിരുന്നു....സോറി അർജുൻ..... അവൻ ഇതുവരെയും മാറി മാറി നോക്കി. ആഹ് പോട്ടെടാ... കഴിഞ്ഞത് ഒക്കെ ഒരു ദു സ്വപ്നം പോലെ മറക്കു.... ഇനി എത്രയോ നല്ല നിമിഷങ്ങൾ ആണ് നമ്മെ കാത്തു ഇരിയ്ക്കുന്നത്.. കാശി അവനെ സമാധാനിപ്പിച്ചു. എന്റെ അച്ഛനെന്നു വെച്ചാൽ അമ്മയ്ക്ക് പ്രാണൻ ആയിരുന്നു... അച്ചൻ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം അമ്മ അരികെ ഉണ്ടാവും, അച്ഛന്റെ വയറു നിറഞ്ഞ ശേഷം മാത്രം അമ്മ ഒരു ഉരുള ചോറ് കഴിക്കുന്നത് ഞാൻ കണ്ടിട്ടുള്ളു... അമ്മയുടെ ശ്വാസം ആയിരുന്നു അച്ഛൻ..... എന്റെ കണ്മുന്നിൽ ഇത്ര മാത്രം സ്നേഹത്തോടെ കഴിയുന്ന ഒരു ഭാര്യയെയും ഭർത്താവിനെയും ഞാൻ കണ്ടിട്ടില്ല....... ഓണം വന്നാലും വിഷു വന്നാലും ഒന്നും അമ്മ സ്വന്തം വീട്ടിലേക്ക് പോലും അച്ഛനെ വിട്ടിട്ട് ഒന്ന് പോകില്ല..... അത്രമത്രം കരുതൽ ആയിരുന്നു... എന്നിട്ട് ഒടുക്കം ഒരു ദിവസം അമ്മ ഈ ലോകത്തു നിന്നും വിട പറഞ്ഞു പോയി..... അമ്മയുടെ ഒന്നാം ചരമ വാർഷികം കൂടാൻ അച്ഛൻ എത്തിയത് രണ്ടാം ഭാര്യയും ആയിട്ട്.... ആ നിമിഷങ്ങൾ ഒക്കെ ഓർത്താലുണ്ടല്ലോ..... അർജുന്റെ മിഴികൾ പറയുമ്പോൾ ഈറൻ അണിഞ്ഞു. ജീവിതത്തിന്റെ എത്ര എത്ര തലങ്ങൾ ആണ് ഇതെല്ലാം അല്ലേ... കഷ്ടം..... ആഹ് സാരമില്ല അർജുൻ... നിനക്ക് പൊന്നു പോലൊരു കൊച്ചിനെ അല്ലേ കിട്ടിയിരിക്കുന്നത്...പിന്നെ ഇനി എന്ത് വേണം അല്ലേ കാശിയെട്ടാ.... അർജുനെ നോക്കി പറയുന്നതിനൊപ്പം പാർവതി കാശിയോട് ചേർന്ന് നിന്നു . അതെ പാർവതി പറഞ്ഞത് സത്യമാണ് ... എല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു വന്നവരാണ് . ശിവന്റെ അച്ഛനും അമ്മയും, അതുപോലെ എന്റെ അമ്മയും അതുപോലെ എന്റെ അമ്മയും ഒക്കെ, ഇട്ടു മൂടാൻ സ്വത്ത് ഉണ്ടെങ്കിൽ പോലും പണത്തിനോട് ആർത്തി ഉള്ളവരാണ്, അതൊന്നും ഇനി മാറാൻ പോകുന്നുമില്ല, ഒറ്റ സുഹൃത്തിന് സഹായിച്ചതിന്റെ പേരിലാണ് പാർവതിക്ക് അവളുടെ അച്ഛനെയും അമ്മയെയും നഷ്ടമായത്, എല്ലാവരുടെയും മുന്നിൽ തലകുനിച്ച് നാണംകെട്ട്, നിറമിഴികളോടെ നിൽക്കുവാൻ അല്ലാതെ ഒന്നിനും ഇവൾക്ക് അപ്പോൾ കഴിഞ്ഞിരുന്നില്ല.. അമ്മ ആണെങ്കിലും എത്രമാത്രം കുത്തുവാക്കുകൾ പറഞ്ഞ പാർവതിയെ നോവിച്ചിട്ടുണ്ട്.. അതിനേക്കാൾ ഉപരി എന്നെ അതിശയിപ്പിച്ചത്, ഒരു ഡോക്ടർ ആയ മാളവിക ചേച്ചിയുടെ, പെരുമാറ്റം ആയിരുന്നു.. ഈ തലമുറയിലും ഇങ്ങനെ സ്ത്രീധനത്തോടെ ആർത്തി യുള്ള ആളുകൾ ഉണ്ടോ,,,, അതും ഒരു ഡോക്ടറായ ആള്.... ചുമ്മാ പൈങ്കിളി സീരിയലില്‍ ഒക്കെ കാണുന്നതുപോലെ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കുശുമ്പ്,,, പാറുവിനെ ഞാൻ അവിടുന്ന് നിന്ന് പിടിയാലേ രക്ഷപ്പെടുത്തി കൊണ്ട് പോരുകയായിരുന്നു...പിന്നെ എന്തിനും ഏതിനും, കൈലാസ് ഏട്ടനും അച്ഛനും എന്റെ ഒപ്പം ഉണ്ടായിരുന്നു... ഞാൻ സ്വന്തം ഇഷ്ടപ്രകാരം ഈ ഫ്ലാറ്റ് എടുത്ത് മാറിയത് ഒന്നുമല്ല, അച്ഛന്റെയും ഏട്ടന്റെയും സമ്മതത്തോടുകൂടി തന്നെയായിരുന്നു.... പിന്നെ വൈദേഹി ചേച്ചിയും അളിയനും നാട്ടിൽ ഇല്ലാതിരുന്നത് വലിയൊരു ഗുണം ചെയ്തു.... ചേച്ചിയെ കൂടി ഇതിലേക്ക് ഉൾപ്പെടുത്തിയിരുന്നെങ്കിൽ വലിയൊരു ഭൂകമ്പം തന്നെ എന്റെ തറവാട്ടിൽ നടന്നേനെ..... കാശി ഒരു ചിരിയാലെ പറഞ്ഞു.. അർജുന്റെയും കല്ലുവിന്റെയും വിവാഹ കാര്യങ്ങൾ ആയിരുന്നു ആണ് അവിടുത്തെ പിന്നീട് ഉള്ള ചർച്ച.... ഏറ്റവും അടുത്ത ദിവസം നോക്കി പണിക്കരെ കൊണ്ട് നല്ലൊരു മുഹൂർത്തം കുറിപ്പിച്ച് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടത്തണമെന്ന്, കാശി തീരുമാനിച്ചുറപ്പിച്ചിരുന്നു. ഏറെ ദിവസങ്ങൾക്ക് ശേഷം എല്ലാവരും അന്ന് അതീവ സന്തോഷത്തോടെ ഉറങ്ങിയത്. കാശിയും അർജുന്നും കൂടി ആണ് കിടന്നത്. പാറു കല്ലുവിന്റെ ഒപ്പവും. പാറുവിനെ വലം കയ്യാൽ കെട്ടിപിടിച്ചു കിടക്കുമ്പോൾ കല്ലു ഓർത്തത് രക്ത ബന്ധത്തേക്കാൾ എന്നും വലുത് ഈ ഒരു സുഹൃത്ത് ബന്ധം ആണെന്ന് ആയിരുന്നു.. നീ വിഷമിക്കുവൊന്നും വേണ്ട കുട്ടാ... സന്തോഷത്തോടെ ഉറങ്ങിക്കോ.. .. നല്ല സ്വപ്നങ്ങൾ കണ്ടു കൊണ്ട്..... പാറു കാതിലൊരു സ്വകാര്യം പറഞ്ഞതും കല്ലു നാണത്താൽ അവളുടെ കൈ തണ്ടയിൽ നഖം താഴ്ത്തി... യ്യോ.... എനിക്ക് വേദനിക്കുന്നു കൊച്ചേ ... വിടുന്നുണ്ടോ..... പാറു അവള് പിച്ചിയ ഭാഗത്തു മെല്ലെ തടവി കൊണ്ട് പറഞ്ഞു. അർജുൻ ആണെങ്കിൽ നല്ല ഉറക്കത്തിൽ ആണെങ്കിൽ പോലും കാശി തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.... പാറു ഇല്ലാതെ അവനു പറ്റുന്നില്ല.. പെണ്ണിന്റെ ഇടം കാലും കയ്യും അവന്റെ ദേഹത്തു കേറ്റി വെച്ചു കൊണ്ട് ആയിരുന്നു കുറെ ആയിട്ട് ഉള്ള ഉറക്കം..... അവൻ പതിയെ എഴുന്നേറ്റു ബാൽക്കണിയിലേക്ക് ചെന്നു. ഒരു സിഗരറ്റ് പുകച്ചു കൊണ്ട് അങ്ങനെ നിന്നു.......കാത്തിരിക്കൂ.........