ജീവാംശമായ് : ഭാഗം 2
നോവൽ എഴുത്തുകാരി: അഗ്നി അവൾ പോയി ഒന്ന് കുളിച്ച് വന്നപ്പോഴേക്കും സച്ചു എല്ലാം പ്ളേറ്റിലേക്കാക്കി വച്ചിരുന്നു…..അവൻ പതിയെ അവളെ പിടിച്ചുകൊണ്ട് അവിടെയുള്ള കസേരയിലേക്ക് ഇരുത്തി…. എന്നിട്ട് അവൾക്ക്
Aug 3, 2020, 20:21 IST
നോവൽ
എഴുത്തുകാരി: അഗ്നി
അവൾ പോയി ഒന്ന് കുളിച്ച് വന്നപ്പോഴേക്കും സച്ചു എല്ലാം പ്ളേറ്റിലേക്കാക്കി വച്ചിരുന്നു…..അവൻ പതിയെ അവളെ പിടിച്ചുകൊണ്ട് അവിടെയുള്ള കസേരയിലേക്ക് ഇരുത്തി….
എന്നിട്ട് അവൾക്ക് ആന്റണി കൊണ്ടുവന്ന മസാല ദോശ വാരിക്കൊടുത്തുകൊണ്ടിരുന്നു.. ഇടയിൽ അവനും അൽപ്പം കഴിക്കും….
ഇതെല്ലാം കണ്ട് സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടയ്ക്കുകയായിരുന്നു ആന്റണിയും ത്രേസ്യായും…