താദാത്മ്യം : ഭാഗം 8
നോവൽ എഴുത്തുകാരി: മാലിനി വാരിയർ മിഴികളിൽ കണ്ണീർ തുള്ളികളോടെ മീനാക്ഷി നിന്നു.. “അടുത്ത് തന്നെ നമ്മുടെ സിദ്ധുവിന്റെ കല്യാണമല്ലേ… അപ്പൊ ഞങ്ങൾ എല്ലാവരും ഇതുപോലെ ഒന്നിച്ച് ഇവിടെ
Aug 29, 2020, 08:49 IST
നോവൽ
എഴുത്തുകാരി: മാലിനി വാരിയർ
മിഴികളിൽ കണ്ണീർ തുള്ളികളോടെ മീനാക്ഷി നിന്നു..
“അടുത്ത് തന്നെ നമ്മുടെ സിദ്ധുവിന്റെ കല്യാണമല്ലേ… അപ്പൊ ഞങ്ങൾ എല്ലാവരും ഇതുപോലെ ഒന്നിച്ച് ഇവിടെ ഉണ്ടാവില്ലേ.. നീ ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ ഞങ്ങളെങ്ങനെ സന്തോഷത്തോടെ മടങ്ങും.. ”
മഹേന്ദ്രൻ മീനാക്ഷിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു..
“കുട്ടികളെയും കൂട്ടി ഇടയ്ക്ക് വാ ഏട്ടാ.. നിങ്ങൾ പോയി കഴിഞ്ഞാൽ ഈ വീട് ഉറങ്ങി കിടക്കുന്ന പോലെ തോന്നും.. ”