ദേവതാരകം : ഭാഗം 22

എഴുത്തുകാരി: പാർവതി പാറു ക്യാമ്പ് കഴിഞ്ഞ് വന്നതിന് ശേഷം മായ താരയിൽ നിന്ന് എന്തൊക്കെയോ മറക്കുന്ന പോലെ അവൾക്ക് തോന്നി… ദേവയെ കുറിച്ച് അവളിൽ നിന്നും എന്തെങ്കിലും
 

എഴുത്തുകാരി: പാർവതി പാറു

ക്യാമ്പ് കഴിഞ്ഞ് വന്നതിന് ശേഷം മായ താരയിൽ നിന്ന് എന്തൊക്കെയോ മറക്കുന്ന പോലെ അവൾക്ക് തോന്നി… ദേവയെ കുറിച്ച് അവളിൽ നിന്നും എന്തെങ്കിലും ഒക്കെ അറിഞ്ഞിരുന്നെങ്കിൽ എന്ന് താര ആത്മാർത്ഥമായി ആഗ്രഹിച്ചു… ക്യാമ്പിന്റെ വിശേഷങ്ങൾ പറയുമ്പോൾ അവൾ ദേവയെ കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്നാണ് താര നോക്കിയത്… പക്ഷെ മായ ദേവയുമായുള്ള കണ്ടുമുട്ടലുകൾ രഹസ്യമാക്കി വെച്ചു…. ഒരേ മുറിയിൽ ഒരേ കട്ടിലിൽ കിടന്ന് അവരിരുവരും സ്വപ്നം കാണുന്നത് ഒരേ ആളെ ആണെന്ന് താര അറിഞ്ഞില്ല…. കാലം പിന്നെയും കൊഴിഞ്ഞു….

താര തേർഡ് ഇയറിലേക്ക് കടന്നു… സംഗീത് pg ഫൈനലും.. വിനു ഡിഗ്രി കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങി… അവരുടെ സെൻഡോഫിന്റെ അന്ന് വിനു ഒരിക്കൽ കൂടി താരയെ കാണാൻ വന്നു… അതിനിടയിൽ ഒരിക്കൽ പോലും വിനു താരയോട് സംസാരിച്ചിരുന്നില്ല… പക്ഷെ അവന്റെ ഉള്ളിലെ പ്രണയത്തിന് ഒട്ടും തന്നെ കോട്ടം സംഭവിച്ചിട്ടില്ലായിരുന്നു… അത് താരക്കും മനസിലാവുന്നുണ്ടായിരുന്നു… താരേ ഒരു അഞ്ചു മിനിറ്റ് എനിക്കൊന്ന് സംസാരിക്കണം… പറഞ്ഞോളൂ വിനുവേട്ടാ.. ഒരാളെ സ്നേഹിച്ചാൽ അയാളെ മറക്കുക എന്നത് എത്ര വേദനിപ്പിക്കും എന്ന് എനിക്കും നന്നായി അറിയാം…

മറക്കാൻ ശ്രമിക്കുംതോറും അവർ പൂർവാധികം ശക്തിയോടെ നമ്മളിലേക്ക് തിരിച്ചുവരും… അത്കൊണ്ട് തന്നെ ആണ്‌ എനിക്കും നിന്നെ മറക്കാൻ സാധിക്കാത്തത്… ഞാൻ കാത്തിരിക്കും… ഈ ജന്മം മുഴുവൻ…. അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ നടന്നു… ഉള്ളിലൊരു വേദനയോടെ താരയും അവനെ നോക്കി നിന്നു… തേർഡ് ഇയർ ആയപ്പോൾ താര കോളേജ് യൂണിയൻ സ്റ്റുഡന്റസ് എഡിറ്റർ ആയി…. സംഗീത് ചെയർമാനും…. ആ വർഷം മുഴുവൻ അവൾ തന്റെ സമയം മുഴുവൻ ആ മാഗസീൻ ഉണ്ടാക്കുന്നതിന് ചിലവഴിച്ചു… മായയെ എത്ര നിർബന്ധിച്ചിട്ടും അവൾ മാഗസിനിൽ എഴുതാനോ വരാക്കാനോ കൂട്ടാക്കിയില്ല…

അവൾ താരയിൽ നിന്നും അകലാൻ തുടങ്ങിയിരുന്നു… താരക്ക് അതിന്റെ കാരണം മനസിലാക്കാൻ ആയില്ല.. എങ്കിലും അവൾ പഴയപോലെ തന്നെ മായയോട് പെരുമാറി… അങ്ങനെ താര എഴുതിയ കവിത മായ എന്ന പേരിൽ അവൾ മാഗസിനിൽ ചേർത്തു…. ആ വർഷത്തെ യൂണിവേഴ്സിറ്റി ബെസ്റ്റ് മാഗസീൻ ആയി അത് തിരഞ്ഞെടുത്തു… ഒരു ദിവസം താരയും മായയും മരച്ചോട്ടിൽ ഇരിക്കുമ്പോൾ ആണ്‌ സംഗീത് ഓടി വന്ന് താരയെ കെട്ടിപിടിച്ചത്… സിത്തു…. . ഈ വർഷത്തെ ബെസ്റ്റ് മാഗസീൻ നിന്റെയാടി… അവൾക്കും സന്തോഷം കൊണ്ട് എന്ത് പറയണം എന്നറിയില്ലായിരുന്നു…

മായയും അവളെ അഭിനന്ദിച്ചു… സംഗീത് അവന്റെ പോക്കെറ്റിൽ നിന്ന് ഒരു പേന എടുത്ത്താരക്ക് കൊടുത്തു… ഇത് എന്റെ പെണ്ണിന് എന്റെ സമ്മാനം… താരയുടെ കണ്ണുകളും നിറഞ്ഞിരുന്നു… അവൾ അവന്റെ മാറിലേക്ക് ചേർന്നു… അങ്ങനെ ആ വർഷവും അവസാനിക്കാറായി…. താരയുടെയും മായയുടെയും സെൻഡോഫും കഴിഞ്ഞു… അന്ന് താര സംഗീതിനെ ഒരുപാട് നിർബന്ധിച്ചു മായയോട് എല്ലാം തുറന്ന് പറയാൻ… പക്ഷെ അവന് ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു… അത് നേടും വരെ സുഹൃത്തുക്കൾ ആയി ഇരിക്കാൻ അവൻ തീരുമാനിച്ചു… കോളേജ് അവസാനിച്ചു റൂം ഒഴിഞ്ഞു പോകുമ്പോൾ താരക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…

മായയെ കെട്ടിപിടിച്ചു മതിവരുവോളം കരഞ്ഞു… അങ്ങനെ 3 വർഷം ആയുള്ള സൗഹൃദം എന്നെന്നേക്കുമായി ഇല്ലാതാവുകയായിരുന്നു…. താര വീട്ടിൽ എത്തി മായയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് കിട്ടിയില്ല… സംഗീത് വിളിച്ചപ്പോഴും അങ്ങനെ തന്നെ ആയിരുന്നു… താരക്കും സംഗീതിനും അതൊരു വേദന തന്നെ ആയിരുന്നു.. സംഗീത് അവന്റെ കൂട്ടുകാരൻ വഴി മായയുടെ നാട്ടിൽ അന്വേഷിച്ചപ്പോഴാണ് മായ വിദേശത്ത് പോയെന്ന് അറിയാൻ കഴിഞ്ഞത്… അവൾ എന്നെങ്കിലും തങ്ങളെ വിളിക്കുമെന്ന പ്രദീക്ഷയോടെ താരയും സംഗീതും കാത്തിരുന്നു… താര വീണ്ടും pg ക്ക് അവൾ പഠിച്ച കോളേജിൽ തന്നെ ചേർന്നു… പക്ഷെ മായയും സംഗീതും ഇല്ലാത്ത കോളേജ് അവൾക്ക് മടുപ്പ് സമ്മാനിച്ചു…

അവൾ പഠിത്തത്തിലും വായനയുമായി ഒതുങ്ങി… രാത്രി അവളുടെ സങ്കടങ്ങൾ എല്ലാം അവൾ ദേവതാരകത്തോട് പറഞ്ഞു സമധാനിക്കും… ദേവയെ സ്വപനം കണ്ടും, കാണാതെ പ്രണയിച്ചും അവൾ ജീവിച്ചു… ഇടക്ക് അവളെ കാണാൻ സംഗീത് വരുന്നതായിരുന്നു അവളുടെ ഏക ആശ്വാസം… രണ്ടു വർഷം വളരെ പെട്ടന്ന് തന്നെ കടന്ന് പോയി… pg കഴിഞ്ഞ് ഒരു ബ്രേക്ക്‌ എടുക്കാൻ ആയിരുന്നു അവളുടെ തിരുമാനം… അപ്പോഴാണ് അവളെ പഠിപ്പിച്ച പ്രിയടീച്ചർ അവർ പോവുന്ന ഒഴിവിൽ കോളേജിൽ ജോയിൻ ചെയ്യാൻ പറയുന്നത്… പക്ഷെ അവൾക്ക് അതിനൊട്ടും താൽപര്യം തോന്നിയില്ല… കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഗീതിന്റെ ഒരു കാൾ അവൾക്ക് വന്നു… സിത്തു … സംഗീതേട്ടാ.. കോളേജിൽ ജോയിൻ ചെയ്തോ… ചെയ്തു നമ്മുടെ സ്വന്തം കോളേജിൽ…

നന്നായി അതൊരു ഭാഗ്യമല്ലേ… പഠിച്ച കോളേജിൽ പഠിപ്പിക്കാൻ പറ്റുന്നത്… മ്.. .പിന്നെ പ്രിയടീച്ചർ പറഞ്ഞ കാര്യം എന്തായി… നീ ഇങ്ങോട്ട് പോരല്ലേ… അത് വേണോ… 5 വർഷം ഞാൻ ഇവിടെ വീട്ടിൽ എല്ലാവരെയും പിരിഞ്ഞിരുന്നില്ലേ… ഇനി ഇവടെ വല്ല കോളേജിലും ജോലിക്ക് നോക്കാം എന്നാ വെക്കുന്നെ… അങ്ങനെ ആണോ… അപ്പൊ കഴിഞ്ഞ 9 വർഷമായി പിരിഞ്ഞിരിക്കുന്ന ആളുമായി നിനക്ക് ഒന്നിക്കണ്ടേ… എന്താ സംഗീതേട്ടൻ പറയുന്നേ… അതേടി… നിന്റെ മാഷ് ഇവിടെ ഉണ്ട്… ഞാൻ കണ്ടു… പരിചയപ്പെട്ടു… നല്ല ആളാണ്… നിന്റെ സെലെക്ഷൻ സൂപ്പർ ആയിട്ടുണ്ട്…. സത്യമാണോ….. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… എന്നെ പറ്റിക്കല്ലല്ലോ.. അല്ലേടി വേണേൽ ഞാൻ ഒരു ഫോട്ടോ എടുത്ത് അയക്കാം നിനക്ക് വിശ്വാസം ആവാൻ…

അപ്പൊ എങ്ങനാ ഇങ്ങോട്ട് പോരാൻ തിരുമാനിച്ചില്ലേ.. എപ്പോ പോന്നൂ ന്ന് ചോദിച്ചാൽ മതി… അവൾ സന്തോഷത്തോടെ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ അവൾ കാത്തിരിപ്പ് ആയിരുന്നു… എത്രയും പെട്ടന്ന് ജോയിൻ ചെയാനുള്ള തിരക്ക് ആയിരുന്നു അവൾക്ക്… അങ്ങനെ അവൾ പോവുന്നതിന്റെ മുന്നെ ഉള്ള ദിവസം അവസാനമായി അമ്പലത്തിൽ പോയി… ഭഗവാനോട് നന്ദി പറയാൻ… തനിക്ക് മുന്നിൽ ആദ്യം അവനെ കൊണ്ട് നിർത്തിയ അതേ സ്ഥലത്ത്… അമ്പലത്തിൽ കയറിയപ്പോൾ അവൾക്കൊപ്പം ഉണ്ടായിരുന്ന അവളുടെ അമ്മാവന്റെ മകൾ അമ്മു പറഞ്ഞു.. ചേച്ചിയെ ആ നടക്കൽ നിന്നിരുന്ന ഒരു ചേട്ടൻ അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു എന്ന്.. . താര തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരും ഇല്ല…

വഴിപാട് കഴിക്കാൻ ചെന്നപ്പോഴാണ് അവൾക്ക് പരിജയം ഉള്ള ഒരു മുഖം കണ്ടത്… മാഷിന്റെ അമ്മ.. അവൾ മനസ്സിൽ പറഞ്ഞു… അപ്പോൾ മാഷ് ഉണ്ടാവുമോ കൂടെ… അവൾ അമ്മുവിനെയും കൂട്ടി അവിടെ ഒക്കെ ഒന്ന്‌ നടന്നു നോക്കി… പക്ഷെ കണ്ടില്ല… അപ്പോൾ ആണ്‌ അമ്മു പറഞ്ഞത്.. ചേച്ചി ആ നിൽക്കുന്ന ഏട്ടൻ ആണ്‌ ചേച്ചിയെ നോക്കി നിന്നിരുന്നത്.. അമ്മു കൈ ചൂണ്ടിയ ഭാഗത്തേക്ക് അവൾ നോക്കി… അവളുടെ ചുണ്ടുകൾ മന്ത്രിച്ചു… മാഷ്… പിന്നെ അവൾ അവിടെ നിന്നൊരു ഓട്ടം ആയിരുന്നു… ഭഗവാന്റെ അടുത്തേക്ക്…. നന്ദി പറയാൻ… ഒടുവിൽ അവൻ തന്നിലേക്ക് എത്തിയിരിക്കുന്നു… എന്നെന്നേക്കുമായി സ്വന്തം ആവാൻ… അവൾ ഓർത്തു… അങ്ങനെ അടുത്ത തിങ്കളാഴ്ച അവൾ അവിടെ ജോയിൻ ചെയ്തു….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…