ദേവാസുരം : ഭാഗം 17
എഴുത്തുകാരി: അഞ്ജലി അഞ്ജു അമ്പലത്തിൽ നിന്ന് ചെന്നതും ജാനു ഉഷയെ സഹായിക്കാൻ അടുക്കളയിൽ കൂടി. ഇന്ദ്രനും കുട്ടീസും തൊടിയിൽ മാവിന്റെ ചുവട്ടിലും കുളക്കടവിലുമൊക്കെ കറങ്ങി നടന്നു. കഴിക്കാനായി
Jul 26, 2020, 08:49 IST
എഴുത്തുകാരി: അഞ്ജലി അഞ്ജു
അമ്പലത്തിൽ നിന്ന് ചെന്നതും ജാനു ഉഷയെ സഹായിക്കാൻ അടുക്കളയിൽ കൂടി. ഇന്ദ്രനും കുട്ടീസും തൊടിയിൽ മാവിന്റെ ചുവട്ടിലും കുളക്കടവിലുമൊക്കെ കറങ്ങി നടന്നു.
കഴിക്കാനായി വിളിച്ചപ്പോളാണ് മൂവരും അകത്തേക്ക് വന്നത്. രുദ്രയും ഇന്ദ്രനും കുട്ടികളും ഒന്നിച്ചു കഴിക്കാനിരുന്നു. ഏറെ നിർബന്ധിച്ചിട്ടും ജാനു വിളമ്പാനാണ് നിന്നത്.
“പുളിശ്ശേരി ഉണ്ടാക്കിയില്ലേ?”
കഴിക്കാൻ തുടങ്ങും മുന്നേ തന്നെ ജാനുവിനോടായി ഇന്ദ്രൻ ചോദിച്ചു.
“ഉണ്ട്. ദാ ഇപ്പോ എടുത്തിട്ട് വരാം.”