{"vars":{"id": "89527:4990"}}

നിൻ വഴിയേ: ഭാഗം 18

 

രചന: അഫ്‌ന

'"It's okay, അറിയാതെ അല്ലെ. ഇയാള് ഇങ്ങനെ worried ആവേണ്ട ആവിശ്യം ഒന്നും ഇല്ല "അവൻ തല താഴ്ത്തി നിൽക്കുന്നവളേ നോക്കി ചിരിച്ചു. ശാന്തമായ സ്വരം കേട്ട് അവൾ പതിയെ തല ഉയർത്തി. മുൻപിൽ നിൽക്കുന്നവനെ കാണെ അവളുടെ മുഖം തെളിഞ്ഞു. ചുണ്ടിൽ അതൊരു ചിരിയായി മാറി. "കാശിയേട്ടൻ "അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. തൻവിയുടെ ചുണ്ടിലെ ചിരി അഭിയിൽ അസ്വസ്ഥത നിറച്ചു. അവന്റെ മുഖത്തെ മാറ്റം കണ്ടു ദീപു അവന്റെ തോളിൽ കൈ ചേർത്തു. പക്ഷേ ബാക്കിയുള്ളവരിൽ ചിരിയായിരുന്നു.... "അപ്പൊ തൻവിയ്ക്കു ഇവനെ ഓർമയുണ്ടല്ലേ "അവന്റെ അമ്മ അനിത അവളെ നോക്കി ചിരിയോടെ പറഞ്ഞു. "ഞാൻ കരുതി മോള് ഇവനെയൊക്കെ മറന്നെന്ന്.പണ്ട് വീട്ടിൽ വരുമ്പോൾ കാണുന്ന പരിചയം അല്ലെ ഉള്ളെ "അച്ഛൻ കുമാരൻ. "ഞാൻ പോയി വന്നപ്പോഴേക്കും വലിയ പെണ്ണായി പോയല്ലോ ഇവള് "കാശി അവൾ ചിരിയോടെ കാശിയെയും ബാക്കിയുള്ളവരെയും നോക്കി. എല്ലാവരും സന്തോഷത്തിലാണ്. എന്നാൽ അഭിയുടെ മുഖത്തെ നീരസം കണ്ടു തൻവി കാര്യം മനസ്സിലാവാതെ തല ചെരിച്ചു. "എന്നാൽ നമുക്കിതങ്ങു ഉറപ്പിക്കാലേ, ദാസാ "അവന്റെ അച്ഛൻ. അത് കേട്ടതും തൻവിയൊന്നു ഞെട്ടി.അവൾ അജയ്യേ നോക്കി. അവൻ എന്തെന്നർത്ഥത്തിൽ പുരികമുയർത്തി.അഭി ഇതൊന്നും കേൾക്കാൻ കഴിയാതെ അടുക്കള വശത്തേക്ക് പോയി. "അത് ചോദിക്കാൻ ഉണ്ടോ കുമാരാ, കുട്ടികൾക്ക് പരസ്പരം ഇഷ്ട്ടമാണെന്ന സ്ഥിതിയ്ക്കു അതികം ചിന്തിക്കേണ്ട ആവിശ്യം ഉണ്ടോ."അച്ഛൻ "അച്ഛേ.... അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാവും, അത് കഴിഞ്ഞിട്ട് പോരെ വാക്ക് കൊടുക്കലൊക്കെ "അജയ് ഇടയിൽ കയറി പറഞ്ഞു. അത് കേട്ടതും തൻവി നെടുവീർപ്പിട്ടു അവനെ നോക്കി.കാശിയും സംസാരിക്കണം എന്ന അർത്ഥത്തിൽ അവരെ നോക്കി. "ഇപ്പോഴത്തെ പിള്ളേരുടെ ഓരോ രീതികളാണല്ലോ ഇത്. അവർ സംസാരിച്ചു വരട്ടെ എന്നിട്ട് തീരുമാനിക്കാം "അനിത "നിങ്ങൾ പോയിട്ട് വാ," തൻവിയുടെ അച്ഛൻ അവളെ നോക്കി പറഞ്ഞു, അവൾ കാശിയോട് കൂടെ വരാൻ കാണിച്ചു പുറത്തേക്ക് നടന്നു.രണ്ടു പേരും മുത്തശ്ശി മാവിന്റെ ചുവട്ടിൽ വന്നു നിന്നു..... എവിടെ നിന്ന് തുടങ്ങും എന്നറിയാതെ നിന്ന് കഥകളി കളിക്കുവാണ് തൻവി, അത് ഒറ്റ നോട്ടത്തിൽ തന്നെ കാശിയ്ക്ക് പിടിക്കിട്ടി. അവൻ അവളുടെ പേടി കണ്ടു ഉള്ളിൽ ഊറി ചിരിച്ചു, നിർത്തി ഇട്ടിരിക്കുന്ന കാറിനടുത്ത് ചാരി രണ്ടു കയ്യും കെട്ടി. "തൻവിയ്ക്ക് ഈ വിവാഹത്തിന് സമ്മതം അല്ലലേ?"അവൻ ചിരിയോടെ തന്നെ ചോദിച്ചു. അവന്റെ ചോദ്യം കേട്ട് ഞെട്ടലോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. "അത് ഏട്ടാ.... എനിക്ക് " "ഇങ്ങനെ നിന്ന് വിയർക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എന്റെ തൻവി കൊച്ചേ" "അതല്ല, കാശിയേട്ടന്റെ അച്ഛനും അമ്മയും ഓക്കേ ഈ ബന്ധം ഒരുപാട് ആഗ്രഹിക്കുന്ന പോലെ തോന്നി, എനിക്ക് മറുത്തൊന്നു പറയാൻ കഴിയാത്തരവസ്ഥ" "അതൊക്കെ ഞാൻ പറഞ്ഞോളാം, താൻ ആദ്യം ഇത് പറ,പ്രേമം ഉണ്ടോ? നിന്റെ പഴയ രാവണനോട്‌ തന്നെ?" കാശി ആകാംഷയോടെ നോക്കി. "രാവണനൊടൊക്കെ തന്നെയാണ്. പക്ഷേ ‌പ്രേമം ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലെന്ന് ചോദിച്ചാൽ ഇല്ല...മറന്നു കൊണ്ടിരിക്കുവാണ്, കുറച്ചു സമയം എടുക്കേണ്ടി വരും " "അതെന്തിനാ മറക്കുന്നെ, അവന് ഇഷ്ട്ടമല്ലേ നിന്നെ " "അല്ല, അഭിയ്ക്ക് ദീപ്തിയെയാ ഇഷ്ടം. എല്ലാ അർത്ഥത്തിലും ഒന്നായവരാണ് അവർ, അതുകൊണ്ട് ഇനി അതാഗ്രഹിച്ചു നിന്നിട്ട് ഒരു കാര്യവും ഇല്ല" "പിന്നെ ആരെ നോക്കിയാടി ഇങ്ങനെ നിൽക്കുന്നെ.... എന്നെ തന്നെ അങ്ങ് കെട്ടിയാൽ പോരെ "കാശി ചിരിയോടെ പറഞ്ഞു. ഇതാണ് കാശിയേട്ടൻ, പണ്ട് തൊട്ടേ അച്ഛൻ ട്യൂഷൻ എടുക്കാൻ പോയിരുന്നു ഇവരുടെ വീട്ടിലേക്ക്. അച്ഛൻ പോകുമ്പോൾ കൂടെ ഞാനും കരഞ്ഞു കാല് പിടിച്ചു പോകും,... ദീപുവിന്റെ അതെ പോലെ കൂട്ടായിരുന്നു ഏട്ടനും, എപ്പോ ചെന്നാലും കടയിൽ കൊണ്ടു പോയി മിടായി വാങ്ങി തരാതെ വിടാറില്ല.സ്വന്തം അനിയത്തിയേ പോലെ ആയിരുന്നു ഏട്ടന് ഞാൻ.പിന്നീട് ഒരുപാടായി കണ്ടിട്ട് എന്നാൽ പോലും ഇപ്പോഴും അതിൽ ഒരു മാറ്റവും വന്നിട്ടില്ല. "എന്റെ ഒടുക്കത്തെ ജാതക ദോഷം കൊണ്ടു ഉണ്ടായതാ ഇതൊക്കെ. വരുന്നതൊക്കെ ഇങ്ങനെ മുടക്കി കൊണ്ട് എങ്ങനെയെങ്കിലും നീട്ടി കൊണ്ടു പോകണം അപ്പോയെക്കും റിസൾട് വരും. അതോടെ ക്ലാസ് പഠിത്തം എന്നും പറഞ്ഞു ഞാൻ നാട്ടിലേക്ക് പോകില്ല. പിന്നെ പതിയെ അവരങ് മറന്നോളും..... എന്നൊക്കെയാണ് പ്ലാൻ." "നീ കൊള്ളാലോ കാന്താരി" "കാശിയേട്ടൻ ഒന്നും കാണാതെ ഈ നിൽപ്പ് നിൽക്കില്ലെന്ന് എനിക്കറിയാം,എന്താ കാര്യം ആരെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ? " തൻവി പുരികമുയർത്തി. "ഒരാളുണ്ട്, പക്ഷേ ആള് കാനഡക്കാരിയാ, ജെനിഫർ(ജെനി). അവിടെ എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന കുട്ടിയാ, രണ്ടു വർഷത്തെ റിലേഷനാണ്.അവളെ കാണിച്ചു കൊടുത്തിട്ട് വീട്ടിൽ പറയാം എന്ന് പ്ലാനിട്ട് കൂടെ കൂട്ടാൻ നിൽക്കുമ്പോയാണ് അവളുടെ ബ്രദറിന് ഒരു ആക്‌സിഡന്റ്.അതോടെ ജെനി കൂടെ വന്നില്ല.... ഒരു സിക്സ് ഡേയ്‌സ് കൊണ്ടു ചിലപ്പോൾ എത്തും,അതുവരെ പിടിച്ചു നിൽക്കാൻ ബ്രോക്കറിന്റെ രൂപത്തിൽ വന്നതാണ് നീ,... നീയാകുമ്പോൾ എല്ലാം പറഞ്ഞു സെറ്റക്കാലോ എന്ന് കരുതി നല്ലോണം തള്ളി മറിച്ചു ഇങ്ങ് പോന്നു. സംശയം തോന്നാൻ പാടില്ലല്ലോ."കാശി ദീർഘ ശ്വാസം എടുത്തു പറഞ്ഞു നിർത്തി. "ഏട്ടന് അവരോട് കാര്യം നേരിട്ട് പറഞ്ഞാൽ എന്താ പ്രശ്നം " "അമ്മയ്ക്കും അച്ഛനും നാട്ടിൻ പുറത്തുള്ള പെൺകുട്ടികളെ തന്നെ മതി.ഒരുപാട് പ്രൊപോസൽ വന്നതാണ്, പക്ഷേ എല്ലാം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു ഒഴിവാക്കി.... അതിന്റെ കൂടെ ഇവള് വിദേശി ആണെന്ന് കേട്ടാൽ പിന്നെ പറയേണ്ട കാര്യം ഉണ്ടോ, അതോടെ തീർന്ന്,..... അപ്പച്ചിയുടെ മോള് ഗായത്രിയുടെ കാര്യം ഒരുപാടായി വരുന്നു,ഇന്ന് നിന്നെ കാണാൻ വന്നില്ലെങ്കിൽ അതിനെ കാണാൻ പോകേണ്ടി വരും. എന്റെ സമ്മതം കൂടെ നോക്കാതെ ഉറപ്പിക്കലും കഴിക്കും, അതിലേറെ നല്ലതല്ലേ എല്ലാം പറയാൻ പറ്റുന്ന ഒരാൾ " "എന്നെ നല്ലോണം മുതലാക്കി അല്ലെ " തൻവി കണ്ണുരുട്ടി കൊണ്ടു അവന്റെ കയ്യിനിടിച്ചു. കാശി ചിരിയോടെ സംസാരം തുടർന്നു. ഇതെല്ലാം അഭി പുറത്ത് നിന്ന് കാണുന്നുണ്ടായിരുന്നു.എന്നിട്ടും വിട്ട് കൊടുക്കാൻ കഴിയാത്തൊരവസ്ഥ. ചിരിച്ചു കൊണ്ടു വരുന്നവരെ കണ്ടു എല്ലാവരിലും പ്രതീക്ഷ നിറഞ്ഞു. "എന്താ മക്കളെ നിങ്ങൾ തീരുമാനിച്ചേ"അച്ഛൻ "ഞങ്ങൾക്ക് അറിയാൻ ഒരുപാടുണ്ട് അങ്കിൾ, കുറച്ചു സമയം എടുക്കും. അതുവരെ എല്ലാവരും ഒന്ന് വെയിറ്റ് ചെയ്യണം "കാശി എല്ലാവരെയും നോക്കി പറഞ്ഞു. "എന്താ മോളുടെ അഭിപ്രായം "അവന്റെ അച്ഛൻ. "കാശിയേട്ടൻ പറഞ്ഞത് തന്നെയാ അങ്കിൾ ശരി, പെട്ടന്ന് എടുത്തു ചാടി എടുക്കേണ്ട തീരുമാനമല്ലല്ലോ ഇത് " അതിനോട് ആർക്കും അതികം യോജിക്കാൻ താല്പര്യം ഒന്നും ഇല്ലായിരുന്നു, പക്ഷേ രണ്ടു പേരും ഒരുപോലെ തീരുമാനിച്ചതു കൊണ്ടു എതിർപ്പൊന്നും ആരും പറഞ്ഞില്ല. "എങ്കിൽ നമുക്ക് കഴിക്കാൻ ഇരുന്നാലോ "അജയ് അതിന് പരസ്പരം തലയാട്ടി എല്ലാവരും എണീറ്റു. അജയും ദീപുവും ഭക്ഷണം എടുത്തു വെക്കാൻ അവരെ സഹായിക്കാൻ അടുക്കളയിലേക്ക് നടന്നു..... "അഭി എവിടെ പോയി "അജയ് ഭക്ഷണം എടുത്തു വെച്ചു കൊണ്ടു വെച്ചു ചുറ്റും നോക്കി. "കാൾ ഉണ്ടെന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങയിരുന്നു, ഞാൻ നോക്കിയിട്ട് വരാം"ദീപു കള്ളം പറഞ്ഞു വീടിനു പിന്നിലേ കുള പടവിലേക്ക് നടന്നു. പ്രതീക്ഷിച്ച പടിയിൽ തല ചായ്ച്ചു ഇരിപ്പുണ്ട്. ദീപു കണ്ണുകൾ അടച്ചു നിശ്വസിച്ചു കൊണ്ടു താഴെക്കിറങ്ങി അവന്റെ അപ്പുറത്തു വന്നിരുന്നു.... ആളാനക്കം മനസ്സിലായി അഭി തല ചെരിച്ചു.കണ്ണുകൾ ചുവന്നു തിണർത്തി ട്ടുണ്ട്. ദീപുവിന് ഒരു ചോദ്യത്തിന്റെ ആവിശ്യം ഇല്ലായിരുന്നു. "നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ അഭി,ഇനി നീ ആരെ കാത്തിരിക്കുവാ ഇഷ്ട്ടം തുറന്നു പറയാൻ "ദീപു അമർഷത്തോടെ അവനെ നോക്കി.അഭി ഒന്നും മിണ്ടിയില്ല. അവന്റെ മൗനം ദീപുവിൽ വീണ്ടും ദേഷ്യം നിറച്ചു. "നിന്റെ ഈ മൗനമാണ് എനിക്ക് ഇഷ്ട്ടമില്ലാത്തത്. അവളെ വേണം,എന്നാൽ ഇഷ്ടം പറയാൻ വയ്യ. എന്നാൽ മറ്റൊരാളുടെത് ആവുന്നത് കാണാനും വയ്യ.... ഞാൻ അറിയാത്ത വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ നിനക്ക് "ദീപു സംശയത്തോടെ അവനെ നോക്കി. അഭിയിൽ ഒരു ഭാവ മാറ്റവും ഇല്ല. "എങ്കിൽ ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞോട്ടേ ദീപു "അഭി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. ദീപു അവന്റെ നോട്ടം താങ്ങാൻ വയ്യാതെ വേഗം മുഖം തിരിച്ചു. "നിന്നോടാ ചോദിച്ചേ, ഞാൻ പറയട്ടെ എന്റെ ഇഷ്ടം "അഭി വീണ്ടും ആവർത്തിച്ചു. ദീപു പടിയിൽ നിന്നെണീറ്റു അവനെ നോക്കാതെ മുകളിലേക്ക് നടന്നു...... അവസാന പടവിൽ എത്തിയതു അവൻ നിന്നു. "ജീവിതത്തിൽ പലതും നഷ്ടമായേക്കാം,പിന്നീട് പലതും നേടിയേക്കാം... പക്ഷേ നേടിയതൊന്നും നഷ്ടപ്പെടുത്തിയതിനു പകരമാവില്ല.ഞാൻ പറഞ്ഞതിന് അർത്ഥം നിനക്ക് മനസ്സിലാവുമെന്ന് ഞാൻ കരുതുന്നു "അവൻ തിരിഞ്ഞു നോക്കാതെ അത്രയും പറഞ്ഞു അവിടുന്ന് നടന്നകന്നു. അഭിയ്ക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു... മനസ്സിൽ പലതും കണക്കു കൂട്ടി മുകളിലേക്ക് നടന്നു. അകത്തു എല്ലാവരും ഫുഡ്‌ കഴിക്കുവാണ്..... അഭി ദീപുവിന്റെയും അജയിയുടെയും അപ്പുറത്ത് വന്നു നിന്നു. കാശിയോടും അവന്റെ ഫാമിലിയോടും ചിരിച്ചു സംസാരിക്കുന്നവളിൽ അവന്റെ കണ്ണുകൾ ഉടക്കി.കുറ്റബോധം അവനിൽ വന്നു നിറഞ്ഞു, അറിയാതെ തല താഴ്ന്നു. കുറച്ചു സമയത്തെ സംസാരത്തിനു ശേഷം അവർ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. തൻവി അവരുടെ കൂടെ ഇറങ്ങി അവരെ യാത്രയാക്കി തിരിച്ചു അകത്തേക്ക് തന്നെ കയറി.... "ആട്ടമുണ്ട് ആട്ടമുണ്ട് "അജയ് കളിയാക്കി കൊണ്ടു ദീപുവിന്റെ തോളിൽ കൈ വെച്ചു.അവന്റെ സംസാരം കേട്ട് ദീപുവും ചിരിച്ചു. "എന്ത് ആട്ടമുണ്ടെന്ന്, "തൻവി പുരികമുയർത്തി രണ്ടിനെയും നോക്കി. "അല്ലാ, ഇതുവരെ ഇല്ലാത്തൊരു ചിരിയും കളിയും.... പിന്നെ ഒരു കാശിയേട്ടൻ. നമ്മളെ പോലും ഇവിടെ ആരും തികച്ചു ഏട്ടാ എന്ന് വിളിച്ചു കേട്ടിട്ടില്ല "അജയ് "അത് വിളിക്കേണ്ടവരെ മാത്രമേ ഞാൻ വിളിക്കു." സാരി അരയിൽ കുത്തി കൊണ്ടു അകത്തേക്ക് നടന്നതും മുൻപിൽ നിൽക്കുന്ന അഭിയേ കണ്ടു അവളുടെ മുഖം വിളറി. ആ മുഖത്തേക്ക് നോക്കാൻ കഴിയാത്ത പോലെ കണ്ണുകൾ എവിടേക്കോ പരതി കൊണ്ടിരുന്നു.... വേഗം തിരിച്ചു നടക്കാൻ ഒരുങ്ങിയതും അഭി കയ്യിൽ പിടിച്ചു തടഞ്ഞു. ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാത്തത് കൊണ്ടു തന്നെ അവൾ ഞെട്ടി കൊണ്ടു കണ്ണുകൾ ഉയർത്തി അവനെ. "എന്താ ഈ കാണിക്കുന്നേ..... കൈ വിട്"തൻവി കൈ തട്ടി മാറ്റാൻ നോക്കിയെങ്കിലും എപ്പോഴത്തെയും പോലെ പിടി മുറുകി. "എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്,"അഭി ഗൗരവത്തിൽ തന്നെ പറഞ്ഞു. "എന്ത് കാര്യം, അന്നത്തെ പോലെ ഇതും ആളെ പൊട്ടൻ കളിപ്പിക്കാനുള്ള അടവല്ലേ,നടക്കില്ല "കൈ എടുപ്പിക്കാൻ നോക്കി കൊണ്ടു തന്നെ പറഞ്ഞു. "എനിക്ക് സംസാരിക്കണം, ഇപ്പോൾ തന്നെ "വീണ്ടും ശബ്ദം ഉയർന്നു. അത് കേട്ട് അവൾ ചുറ്റും ഒന്ന് നോക്കി. ആരും കെട്ടില്ലെന്ന് ആശ്വസിച്ചു അവനെയും വലിച്ചു മുകളിലേക്ക് നടന്നു. മുകളിലത്തെ ഒഴിഞ്ഞു കിടക്കുന്ന ബാൽക്കണിയിൽ എത്തിയതും തൻവി നടത്തം നിർത്തി, വലിയ ബാൽക്കണിയാണ്, പണ്ട് പരുപാടികളൊക്കെ നടക്കുമ്പോൾ റൂമുകൾ ഓക്കേ നിറഞ്ഞാൽ ഇവിടെ ആയിരിക്കും ബാക്കിയുള്ളവർ മൊത്തം കിടക്കാറ്... മുത്തശ്ശി മാവിന്റെ പകുതിയും ഇവിടെയ്ക്കു തണലായി തന്നെയാണ് നിൽക്കുന്നത്. അതുകൊണ്ട് മാമ്പഴക്കാലമായാൽ ഇതിൽ നിന്ന് തന്നെ ആവിശ്യത്തിന് എടുത്തു കഴിക്കാം അത്രയ്ക്ക് തോട്ടടുത്താണ്. വീടിലേക്ക് മുറിഞ്ഞു വീഴും എന്ന് പലരും അച്ഛനെയും അച്ഛമ്മയെയും പേടിപ്പിച്ചെങ്കിലും വീട് പോയാലും അതിനെ മുറിക്കാൻ സമ്മതിക്കില്ല എന്ന അഭിപ്രായമായിരുന്നു. അതിനോട് എനിക്കും യോചിപ്പാണ്, വല്ലാത്തൊരു ആത്മബന്ധമാണ്, ഈ മുത്തശ്ശി മാവിനോട്....... പെട്ടന്ന് എന്തോ ഓർത്തു കൊണ്ടു മാവിൽ നിന്ന് കണ്ണെടുത്തു അടുത്ത് നിൽക്കുന്നവനെ ഓർത്തു. അഭിയേയും തന്നെ പിടിച്ചു നിൽക്കുന്ന കൈകളിലേക്കും നോക്കി. അവളുടെ നോട്ടം മനസ്സിലായതും അവൻ പിടി അയച്ചു. അവൾ കൈ കുടഞ്ഞു അവിടെ പതിയെ തടവി. "ഇനി പറ എന്താ രാവ.....മുഴുവനാക്കും മുൻപേ അവന്റെ നോട്ടം കണ്ടു നാവ് കടിച്ചു തല ചെരിച്ചു. എന്റെ പൊന്ന് നാവെ ചതിക്കല്ലേ, ജസ്റ്റ് മിസ്സ്‌ അല്ലേൽ തീർന്നേനെ ഇപ്പൊ🤕. "അത്...അഭിയേട്ടന് എന്താ പറയാൻ ഉള്ളെ "കൈ കെട്ടി അവനഭിമുഖമായി നിന്നു. "നിനക്ക് കാശിയെ ഇഷ്ടമായോ?"വീണ്ടും ഗൗരവം.... അത് പിന്നെ ജന്മനാ കൂടെ ഉള്ളതാണല്ലോ തൻവി ഓർത്തു. "അറിഞ്ഞിട്ട് അഭിയേട്ടന് എന്താ കാര്യം"ലവള് താഴ്ന്ന് കൊടുക്കാൻ തീരെ ഉദ്ദേശമില്ല. "എനിക്ക് നിന്നെ ഇഷ്ടാ " "ഓഹോ അതാണോ കാര്യം😁.......തൻവി ചിരിച്ചു കൊണ്ടു തിരിഞ്ഞു, അപ്പോഴാണ് ശരിക്കും ബൾബ് കത്തിയത്. "എന്തോന്ന്..... താൻ ഇപ്പൊ എന്താ പറഞ്ഞേ... ഞാൻ ശരിക്കും കേട്ടില്ല. ഒന്നൂടെ പറഞ്ഞേ "ഞെട്ടൽ മാറാതെ കണ്ണും മിഴിച്ചു അവന്റെ അടുത്തേക്ക് ചെന്നു. "ഈ രാവണന് ഈ പ്രാണിയോട് പ്രണയമാണെന്ന് "അഭി അവളെ തന്നിലേക്കടിപ്പിച്ചു ചെവിയോരം മെല്ലെ മൊഴിഞ്ഞു.ഉള്ളിൽ ഒരുതരം വിറയൽ വന്നതവളറിഞ്ഞു.കൈകൾ തണുത്തു വിറയ്ക്കുന്ന പോലെ. ചുണ്ടിൽ ഊറിയ പുഞ്ചിരിയോടെ അവളുടെ മുഖം വാരി എടുത്തു നെറുകിൽ മുത്തി, ഇനി ഒന്നിനു വേണ്ടിയും ഇവളെ വിട്ടു കളയില്ല എന്ന വാഗ്ദാനം കൂടെ ആയിരുന്നു... അറിയാതെ ആണെങ്കിൽ കൂടെ അവളുടെ കണ്ണുകൾ അടഞ്ഞു, നെറ്റിയിൽ വയർപ്പ് പൊടിഞ്ഞു കവിളിലൂടെ ഒഴുകി. ചുണ്ടുകൾ വിറച്ചു..അഭിയുടെ മുഖം വീണ്ടും തന്നിലേക്ക് വരുന്നതറിഞ്ഞു. പിന്നിടാണ് എന്താണ് ഇപ്പൊ നടന്നതെന്ന് തൻവിയ്ക്ക് ഓർമ വന്നത്. കിട്ടിയ ശക്തിയിൽ അവനെ തള്ളി താഴെയിട്ടു വേഗം ഓടി......അവളുടെ ഓട്ടം കണ്ടു നിലത്തു കിടന്നു നെഞ്ചിൽ തടവി പുഞ്ചിരി തൂകി. ഇതുവരെ അനുഭവിച്ച പ്രണയ ദാഹത്തിന് ശമനം വന്നത് പോലെ. എന്നാൽ,ഇതെല്ലാം കണ്ടു താഴെ ചിരി തൂകി കൊണ്ടു അവൻ വീട്ടിലേക്ക് നടന്നു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...