{"vars":{"id": "89527:4990"}}

നിൻ വഴിയേ: ഭാഗം 43

 

രചന: അഫ്‌ന

ഞാൻ കാണിച്ചു തരാം, നീ അറിയുന്നതാണെങ്കിൽ മാത്രം പറഞ്ഞാൽ മതി "അവൻ അതും പറഞ്ഞു ഫോൺ പോക്കറ്റിൽ നിന്നെടുത്തു....... Gallery നിന്ന് ഫോട്ടോ എടുത്തു അവൾക്ക് നേരെ നീട്ടി. "ഇതാണോ? ഇത് ഞാനാണല്ലോ " തൻവി ചിരിയോടെ പറഞ്ഞു അവനെ നോക്കി. തന്റെ കാതുകളിൽ കേട്ടത് വിശ്വാസിക്കാനാവാതെ തറഞ്ഞു നിന്നു പോയി നിതിൻ..... അവന്റെ കണ്ണുകൾ അറിയാതെ ഹൃദയ വേദനയുമായി ആളുകളുമായി ചിരിച്ചു സംസാരിക്കാൻ  കഷ്ടപ്പെടുന്ന ദീപുവിൽ ചെന്ന് നിന്നു. "ഈ കുഞ്ഞി ആരാ തൻവി "നിതിൻ വീണ്ടും ഫ്രണ്ട്‌സിനോട് ചിരിച്ചു സംസാരിക്കുന്ന തൻവിയുടെ അടുത്തേക്ക് വന്നു. "അതും ഞാനാ😬...." "എന്നിട്ടു അങ്ങനെ ആരും നിന്നെ വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ "അവൻ സംശയത്തോടെ നോക്കി. "അത് ദീപു മാത്രമേ എന്നെ വിളിക്കാറുള്ളു.... അതും വല്ലപ്പോഴും. ഇതൊക്കെ നിതിനേട്ടന് എന്തിനാ. ഈ ഫോട്ടോയും പേരും, എവിടുന്ന് കിട്ടി "തൻവി അവളെ മൊത്തത്തിൽ സൂക്ഷിച്ചു നോക്കി. "ഞാ.....ൻ അ.....ത് ദീ....പു...വിന്റെ അടുത്ത് നിന്ന് "അവൻ പറഞ്ഞു മുഴുവനാക്കാൻ പണിപെട്ടു. "ഓഹ്.... അത് ദീപുവിന്റെ അടുത്ത് ഉണ്ടാവുലേ... ഇത് ചെറുപ്പത്തിൽ എന്നോ ദീപു എടുത്ത ഫോട്ടോയാ " തൻവി ഓർത്തു പറഞ്ഞു. "തനു ഇങ്ങോട്ട് വാ "പെട്ടന്ന് അഭി പുറകിൽ നിന്ന് വിളിച്ചു, അവൾ നിതിനോട് ഇപ്പോ വരാമെന്ന് കൈ കാണിച്ചു കൊണ്ടു അവന്റെ അടുത്തേക്ക് നടന്നു...... നിതിന് തലയ്ക്കു വട്ട് പിടിയ്ക്കുന്ന പോലെ തോന്നി.ഇത്രയ്ക്ക് ഇഷ്ടം ഉള്ളിൽ ഉണ്ടായിട്ട് എന്തിനാ മറച്ചു വെക്കുന്നത് എന്ന് അവനോർത്തു. കുറച്ചു ദിവസത്തെ ദീപുവിന്റെ മൗനത്തിന്റെ ഉത്തരം അവനിപ്പോൾ കിട്ടി. തൻവി ദീപുവിനെ കുറച്ചു വാ തോരാതെ സംസാരിക്കുമ്പോൾ  ജ്യോതിയും താനും അറിയാതെ ചിന്തിച്ചിട്ടുണ്ട് ദീപുവിന് ഇവളോട് പ്രണയമാണോന്ന്... പക്ഷേ അങ്ങനെ ഒന്നും അവർ തമ്മിൽ ഇല്ലെന്ന തൻവിയുടെ ആത്മ വിശ്വാസം കണ്ടപ്പോൾ ഒന്നും ഇല്ലെന്ന് വിചാരിച്ചു... പക്ഷേ..... ഓരോ വരിയും അത്രയും ആഴത്തിൽ പതിഞ്ഞരിക്കുന്നു. ആ ഹൃദയം നിറയെ തൻവി മാത്രമാണ്.... പക്ഷേ അഭിയുടെ ഭാഗം നോക്കുമ്പോൾ  അവിടം ദീപു ശൂന്യമാണ്...അഭിയുടെ ഉള്ളം നിറയെ തൻവി മാത്രമേ ഒള്ളു,.. എന്തിനെന്ന് അറിയില്ലെങ്കിൽ പോലും അത്രയും പേരുടെ ഇടയിൽ വെച്ചുള്ള അവന്റെ മാപ്പ് പറച്ചിൽ.ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന സ്നേഹം. അവളിലും അങ്ങനെ തന്നെ....... തൻവിയ്ക്ക് അഭി ഇല്ലാത്തൊരു ജീവിതം ചിന്തിക്കാൻ കൂടെ കഴിയില്ല. അത്രമേൽ ആഴത്തിൽ പ്രണയിക്കുന്നുണ്ട് അവനെ..... കിട്ടില്ലെന്ന്‌ അറിഞ്ഞിട്ട് കൂടെ പുറകെ നടന്നവൾ..... നിതിൻ നേരത്തെ ഉണ്ടായിരുന്ന ഉത്സാഹം പാടെ മാഞ്ഞു. ആൾക്കൂട്ടത്തിൽ നിന്നു മാറി പുറത്തേക്ക് ഇറങ്ങി..... വിരുന്നുക്കാർ എല്ലാം ഭക്ഷണം കഴിച്ചു പോയി തുടങ്ങി... ദീപു ഉള്ളിലെ കടുത്ത വിങ്ങലിനെ മറച്ചു വെക്കാൻ പരമാവധി ജോലിയിൽ മുഴുകി. അജയ്ക്ക് അവനെ ഒന്നു ചേർത്ത് പിടിക്കണമെന്നുണ്ടായിരുന്നു, പക്ഷേ താൻ അത് അറിഞ്ഞെന്നു അറിഞ്ഞാലുള്ള അവന്റെ അവസ്ഥ ആലോചിച്ചപ്പോൾ സ്വയം കണ്ണടച്ചു ഇരുട്ടാക്കി. അഭിയും ഫാമിലിയും തൻവിയുടെ വീട്ടുക്കാരും മാത്രമായി ഒതുങ്ങി...എല്ലാവരും ഫോട്ടോസും മറ്റു ചർച്ചകളുമായി ഹാളിൽ ഒത്തു കൂടി. അഭിയും തൻവിയും മുകളിലേ ബാൽക്കണിയിൽ ഇരിപ്പാണ്. ഒരുപാട് നാളത്തെ പ്രണയ സാഫല്യം. തൻവി അഭിയുടെ നെഞ്ചോടു തിരിഞ്ഞു ചേർന്നു നിന്നു  തങ്ങളുടെ പേരെഴുതിയ മോതിരത്തിൽ വിരലോടിച്ചു... രണ്ട് പേരുടെയും കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു... തൻവി അടുത്തു വരുമ്പോൾ ചുട്ടു പൊള്ളുന്ന മനസ്സ് തണുത്തുറയുന്നത് പോലെ തോന്നി അവന്. എന്തൊക്കെയോ ചോദിക്കാനും പറയാനും ഉണ്ട്....പക്ഷേ കഴിയുന്നില്ല.. മൗനത്തെ കൂട്ടു പിടിച്ചു ഈ നിമിഷം ആസ്വദിക്കുവാണ് ഇരുവരും... ഇടതു കയ്യാൽ അവളെ നെഞ്ചോടു ചേർത്തും വലം കയ്യാൽ അവളുടെ കൈകളെ മൃദുവായി തഴുകുവാണ് അഭി.ഇടയ്ക്ക് അവന്റെ പേരെഴുതിഴ മോതിരത്തിൽ വിരലോടിച്ചു കൊണ്ടിരുന്നു. "ഇതിപ്പോഴും സത്യമാണെന്ന് എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല അഭിയേട്ടാ...."തൻവി തന്റെ മോതിരത്തിൽ വിരലോടിച്ചു കൊണ്ടു ഇടരുന്ന സ്വരത്തിൽ അവനെ നോക്കി കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഇടറിയ അവളുടെ ശബ്ദം കാതിൽ പതിഞ്ഞതും അവന്റെ കൈകൾ നിശ്ചലമായി..... കൈകളുടെ മുറുക്കം കൂടിയ പോലെ. റോസപ്പൂവിതൾ പോലെ മനോഹരമായ മുഖം...അവന്റെ ചുണ്ടിൽ വേദനയർന്ന പുഞ്ചിരി തെളിഞ്ഞു.അഭി വത്സല്യത്തോടെ  അവളുടെ ഇരു കവിൾത്തടങ്ങളിലും കൈ വെച്ചു പെരു വിരൽ കൊണ്ടു കണ്ണുനീരിനെ തുടച്ചു മാറ്റി. "ദൈവം കൂടെ ഉണ്ടെടാ..... ഇല്ലെങ്കിൽ ഈ വൈര്യം എന്റെ കയ്യിൽ തന്നെ വെച്ചുതരുവോ."അഭി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ടു പറഞ്ഞു.രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി. കണ്ണെടുക്കാൻ കഴിയാതെ അങ്ങനെ നിന്നു. തങ്ങൾ എവിടെ ആണെന്നോ എങ്ങനെ ആണെന്നോ എല്ലാം അവര് ആ നിമിഷം മറന്നിരുന്നു.ഇരു അധരങ്ങളും ഒന്നാകാൻ വെമ്പുന്ന പോലെ അടുത്തു വന്നു കൊണ്ടിരുന്നു.അവ പുണരാൻ നൂലിഴ വിത്യാസം മാത്രം..... പെട്ടന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട്, രണ്ടു പേരും ഞെട്ടി കൊണ്ടു പിടഞ്ഞു മാറി. അഭി മുഖം തന്റെ മുണ്ടിന്റെ ഒരറ്റം കൊണ്ടു തുടച്ചു. എന്റെ ഈശ്വരാ ഇപ്പൊ എല്ലാം കൈ വിട്ടു പോയേനെ... അഭി ആത്മഗതിച്ചു. പക്ഷേ അടുത്തുള്ളവൾ ഇപ്പൊയും മായിക ലോകത്ത് നിന്നു പുറത്തേക്ക് വന്നിട്ടില്ല..... ഈ കുരിപ്പ് എന്നെ വഴി തെറ്റിക്കും... അഭി സ്വയം പറഞ്ഞു അവളെയും കോരി എടുത്തു താഴെക്ക് നടന്നു... ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നെ അതിരു പുഞ്ചിരിയായ് അവന്റെ നെഞ്ചിൽ തല ചെയ്ച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പുറത്തു നിന്ന് അപ്പൂട്ടന്റെ കരച്ചിൽ കേട്ടാണ് എല്ലാവരും സംസാരം നിർത്തുന്നത്.... ഇഷാനിയും അജയിയും മുറ്റത്തേക്ക് ധൃതിയിൽ ഓടി... അവരുടെ പുറകെ ആയി ബാക്കിയുള്ളവരും ലച്ചുവിന്റെ കയ്യിൽ കിടന്നു മൂക്കിൽ  നിന്ന് രക്തം വന്നു ശ്വാസം കിട്ടാതെ കരയുന്ന കുഞ്ഞിനെ കണ്ടു ഇഷാനി വാവിട്ട് കരഞ്ഞു..... അജയ് കൊച്ചിനെ എടുത്തു പുറത്തു കൊട്ടി "ഒന്നും ഇല്ലെടാ, അച്ഛേടെ പൊന്നിന് ഒന്നും ഇല്ല...... ദീപു വേഗം വണ്ടി എടുക്ക് "അജയ് കണ്ണ് തുടച്ചു കൊച്ചിനെ പൈപ്പിനു ചുവട്ടിൽ കൊണ്ടു നിർത്തി തല നനച്ചു.ദീപു ഓടി പോയി ജീപ്പ് എടുക്കാൻ ഓടി. അവരുടെ ടെൻഷൻ കണ്ടു നിതിനും ദീപുവിന്റെ കൂടെ കയറി. "അപ്പൂട്ടന് എന്താ പറ്റിയെ......"അഭിയും തൻവിയും താഴെയുള്ള കൂട്ടം കണ്ടു ഓടി വന്നു. "അ....ത് ഞ....ങ്ങൾ ഓ.....ടി കളിക്കുന്നതിനിടെ അപ്പൂട്ടൻ ക...ല്ലി...ൽ തട്ടി മുഖമടിച്ചു വീ...ണു"ലച്ചു പേടിയോടെ പറഞ്ഞു. അവൾ ആകെ പേടിച്ചിരുന്നു.... കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്. "മോള് പേടിക്കേണ്ട... മനപ്പൂർവം അല്ലല്ലോ "അജയ് അവളുടെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു വേഗം വാഹനത്തിൽ കയറി. "ഞാനും കൂടെ വരാം ഏട്ടാ "അഭി മുന്നോട്ട് വന്നു. "വേണ്ട അഭി.... ദീപുവും നിതിനും ഉണ്ടല്ലോ. പേടിക്കാൻ ഒന്നുമില്ല.....ഞങ്ങൾ വേഗം പോയി വരാം "അജയ് കരഞ്ഞു കലങ്ങിയ ഇഷ്നിയെ നോക്കി കൊണ്ടു പറഞ്ഞു. "എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കരുത് "അഭി പോകും നേരം പറഞ്ഞു. ഇത്രയും നേരം സന്തോഷം നിറഞ്ഞ എല്ലാവരുടെയും മുഖം മാഞ്ഞു തുടങ്ങി. ആകെ ആവലാതി നിറഞ്ഞു. ആരും ഫോൺ വിളിച്ചിട്ട് എടുക്കുന്നത് കാണുന്നില്ല........ "ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ, എന്റെ കുഞ്ഞിന് ഒരു വരുത്തല്ലേ ഈശ്വരാ "തൻവിയുടെ അമ്മ ആധിയോടെ ഫോണിലേക്ക് നോക്കി. "അഭിയേട്ടൻ ഒന്ന് പോയി നോക്കുവോ, ഇവിടെ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല "തൻവി നിറഞ്ഞ കണ്ണ് തുടച്ചു അവന്റെ അടുത്തേക്ക് ചെന്നു. "ഞാൻ പോയി നോക്കട്ടെ,.... നീ സമാധാനപ്പെട് ഒന്നും സംഭവിക്കില്ല, ഞാൻ അല്ലെ പറയുന്നേ "അഭി അവളുടെ കൈകൾ കൂട്ടി പിടിച്ചു ആശ്വാസിപ്പിച്ചു. അഭി തന്റെ ബൈക്കിന്റ കീ എടുത്തു മുണ്ട് മടക്കി കുത്തി ഹോസ്പിറ്റൽ ലക്ഷ്യം വെച്ചു ഇറങ്ങി.....എല്ലാവരും അവൻ പോകുന്നതും നോക്കി അവിടെ ഉമ്മറത്തിരുന്നു. "നീ ഇതൊക്കെ കണ്ടിട്ട് എന്തിനാ ചിരിക്കൂന്നേ "ദീപ്തിയുടെ ചിരി കണ്ടു അപർണ അത്ഭുതത്തോടെ നോക്കി. "ആ ചെക്കൻ വീണത് നന്നായി... ഇപ്പോ എല്ലാം മാരണങ്ങളും ഇവിടുന്ന് ഒഴിഞ്ഞു പോയി. ഇനി നമ്മുടെ ജോലി കുറേ എളുപ്പമായി "ദീപ്തിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു. "എനിക്ക് മനസ്സിലായില്ല " "നിതിന്റെയും തൻവിയുടെ ഫോട്ടോ ഷോപ്പ് ചെയ്ത ഫോട്ടോസ് ഇപ്പോ പോയവന്മാർ ഉള്ളപ്പോയാണ് കിട്ടുന്നതെങ്കിൽ അത് കറിവേപ്പില പോലെ എല്ലാരും അത് എഡിറ്റിംഗ് ആണെന്ന് തെളിയിക്കും.... പക്ഷേ ഇപ്പോ അവളുടെ കൂടെ നിൽക്കാൻ അഭി പോലും ഇല്ല.അവന്മാര് ഇങ്ങോട്ട് എത്തുമ്പോഴേക്കും സംഭവം ഒന്നു കൊയുക്കും "ദീപ്തി ചിരിച്ചു കൊണ്ടു ഫോൺ എടുത്തു ആർക്കോ വിളിച്ചു വേഗം വരാൻ പറഞ്ഞു... "നിന്റെ ബുദ്ധി അപാരം തന്നെ "അപർണ ഉത്സാഹത്തോടെ അവളുടെ തോളിൽ തൂങ്ങി. "ഇനി നമുക്ക് മുറ്റത്തേക്ക് ഇറങ്ങാം. കാണാൻ ഉള്ളതൊക്കെ അവിടെയാണ് വാ "ദീപ്തി അവളുടെ കയ്യും വലിച്ചു താഴെക്ക് ഓടി. താഴെ ഓരോരുത്തരുടെ ഫോണിലേക്കും മാറി മാറി അടിച്ചു ഇരുക്കുവാണ് എല്ലാവരും. "ഇവർക്ക് ഫോൺ അടിച്ചാൽ ഒന്നെടുത്തൂടെ "അഭിയുടെ അമ്മ. "അഭിയേട്ടൻ ഡ്രൈവിങ്ങിൽ ആയിരിക്കും അമ്മായി..... എത്തിയാൽ വിളിക്കാമെന്ന് പറഞ്ഞതാ "തൻവി അവരെ ആശ്വസിപ്പിച്ചു. "അജയും ഇഷാനിയും ഫോൺ ആണെങ്കിൽ ഇവിടെ മറന്നു വെച്ചാ പോയേ.... ദീപുവും നിതിനും ഫോൺ അടിച്ചിട്ട് എടുക്കുന്നും ഇല്ല " തൻവിയുടെ അമ്മ. "നീ ഇങ്ങനെ പേടിക്കാതെ, ഒന്നും ഉണ്ടാവില്ല "ജയശ്രീ സമാധാനിപ്പിച്ചു. ദീപ്തിയുടെ അമ്മയും അപർണയുടെ അമ്മയും അച്ഛമ്മയുടെ ഇരു വശത്തും അധികം താല്പര്യമില്ലാതെ കൈ കെട്ടി നോക്കി ഇരുന്നു. നിശബ്ദതകൾക്ക് ഒടുവിൽ കാളിങ് ബെൽ അടിച്ചു.....ദീപ്തിയുടെ ചുണ്ടിൽ മാത്രം ചിരി വിരിഞ്ഞു.അവളുടെ മുഖത്തെ വെളിച്ചം കണ്ടു അപർണ വന്നോ എന്ന മട്ടിൽ തലയാട്ടി. അതിന് ചിരിയോടെ അതേ എന്നായിരുന്നു മറുപടി. "അവര് വന്നെന്ന് തോന്നുന്നു......"ദീപ്തി വേഗം മുന്നോട്ട് വന്നു ഡോറിന്റെ അടുത്തേക്ക് നടന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...