{"vars":{"id": "89527:4990"}}

നിൻ വഴിയേ: ഭാഗം 50

 

രചന: അഫ്‌ന

അത് തനിക്കു ഏറ്റവും പ്രിയപ്പെട്ട ചന്ദനത്തിന്റെ ഗന്ധമാണ്..... അവൻ എന്തോ ആലോചിച്ചു മുത്തശ്ശിയുടെകാൽപാദത്തിന്റെ അടുത്തു മുഖം ചേർത്ത്..... അച്ഛമ്മയെയും അതേ ഗന്ധം മണക്കുന്നതറിഞ്ഞു അഭിയുടെ കണ്ണുകൾ ചുവന്നു. കാറ്റിന്റെ വേഗത്തിൽ അവൻ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങി.... മുൻപിൽ നിൽക്കുന്നവരെ പോലും വക വെക്കാതെ അവൻ ഒരു മൂലയിൽ ഇരിക്കുന്നവളെ പിടിച്ചു വലിച്ചു തനിക്ക് മുൻപിലായ് കൊണ്ടു നിർത്തി.... എന്താണ് നടന്നതെന്ന് പോലും അവൾക്ക് മനസിലായില്ല...... കാര്യം അറിയാതെ തൻവി മുൻപിൽ ദേഷ്യം കൊണ്ടു വിറക്കുന്നവനേ ഭിത്തിയോടെ നോക്കി. "എന്താടി ഇത് "അവൻ തന്റെ കൈ അവൾക്ക് നേരെ നീട്ടി. ഒന്നും മനസ്സില്ലാവാതെ തൻവി അവനെ വീണ്ടും നോക്കി. "നിന്റെ ഹെയർ ഓയിൽ എങ്ങനെ മുത്തശ്ശിയുടെ കാലിനടിയിൽ വന്നു..."അഭി ഇപ്രാവശ്യം ഗൗരവത്തിൽ തന്നെ ചോദിച്ചു. "എ.....നി.....ക്കറിയില്ല "ഇനി ഇതിൽ നിന്നൊരു മോക്ഷം ഇല്ലെന്ന് വളരെ വ്യക്തമായി തന്നെ തൻവി തിരിച്ചറിഞ്ഞു. പറഞ്ഞു തീർന്നതും അഭിയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു. ആ അടി വീണ്ടും തനിക്ക് ഏറ്റ പോൽ തൻവി ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നു.......നിതിൻ വേഗം കയ്യിലുള്ള വാട്ടർ ബോട്ടിൽ അവൾക്ക് നേരെ നീട്ടി. അത് കിട്ടിയതും ഒറ്റ ഇരിപ്പിന് അത് മുഴുവൻ അവൾ കുടിച്ചു തീർത്തു. "അഭി ഇങ്ങനെ ബീഹെവ് ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല "നിതിൻ ഷോക്കിൽ നിന്ന് പുറത്തു കടക്കാനാവാതെ പറഞ്ഞു. "ആരൊക്കെ എന്നെ തള്ളി പറഞ്ഞാലും ചേർത്ത് പിടിക്കുമെന്ന് കരുതി. പക്ഷെ അതും വെറും സ്വപ്നമാണെന്ന് ഇന്നത്തോടെ മനസിലായി "അവൻ പരിഹസിച്ചു. "നീ ഒന്നും മിണ്ടാതെ ഇങ്ങനെ ഇറങ്ങി വന്നാൽ അവരൊക്കെ പേടിക്കില്ലേ തൻവി " "ആര് പേടിക്കാൻ...... എന്റെ ഏട്ടനും ചേച്ചിയും ദീപുവും പേടിക്കും. അതിൽ കൂടുതൽ ആരെയും പ്രതീക്ഷിക്കെണ്ട. ചിലപ്പോൾ ഏട്ടന്റെ ഒളിച്ചോടി എന്ന് വരെ പറഞ്ഞു പരത്തും എന്റെ അമ്മ ഉൾപ്പടെ.... സ്വന്തം മകളെക്കാൾ വിശ്വാസമാണ് ഇന്നലെ കണ്ടവരെ."അവൾ ഓർത്തു. "എന്തൊക്കെയാടി ഒരു നിമിഷം കൊണ്ടു നടന്നെ, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല " "ഇതൊക്കെ ഓരോ പാഠങ്ങളാണ് ഏട്ടാ. അതികം സന്തോഷിക്കാൻ പാടില്ലെന്ന പാഠം.. എല്ലാം കഴിഞ്ഞു ഞാൻ വയ്യാതെ കിടന്നിട്ടും എങ്ങനെയുണ്ടെന്നോ എന്തെങ്കിലും വേണെമെന്നോ ദീപു അല്ലാതെ ഒരൊറ്റ കുഞ്ഞ് പോലും ചോദിച്ചില്ല.......അപ്പോഴും ഞാൻ തനിച്ചു ആ മുറിയിൽ വല്ലാതെ വീർപ്പു മുട്ടുന്ന പോലെ തോന്നി.ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ ഞാൻ വല്ല കടും കയ്യും ചെയ്തു പോകുമെന്ന ഭയം കൊണ്ടാ അതികം ചിന്തിക്കാതെ ഇറങ്ങി വന്നേ " "നിനക്ക് ദീപുവിനോടെങ്കിലും പറയാമായിരുന്നു " "മനഃപൂർവമാ..... പറഞ്ഞാൽ എന്നെ വിടില്ല. ദീപു വേണ്ടെന്ന് പറഞ്ഞാൽ എനിക്ക് എതിർക്കാൻ കഴിയില്ല."അവൾ നിരാശയോടെ ഓർത്തു. പെട്ടെന്നാണ് നിതിന്റെ ഫോൺ റിങ് ചെയ്യുന്നത്. സ്ക്രീനിൽ ദീപു എന്ന പേര് തെളിഞ്ഞു കണ്ടതും രണ്ടു പെരും ഞെട്ടലോടെ പരസ്പരം നോക്കി. "ഈശ്വരാ ദീപു ആണല്ലോ "തൻവി പേടിയോടെ പറഞ്ഞു. "നീ എന്നോട് എന്തെങ്കിലും പറഞ്ഞോന്നു അറിയാൻ വിളിക്കുവായിരിക്കും "നിതിൻ അതും പറഞ്ഞു കാൾ അറ്റൻഡ് ചെയ്തു. "Hlo ദീപു " "എടാ നിനക്കു തൻവി വിളിച്ചിരുന്നോ " "തൻവിയോ ഇല്ല, എന്തേ " "അത് ഒന്നുമില്ല..... നിന്റെ അടുത്തേക്ക് എങ്ങാനും വന്നാൽ എനിക്കൊന്നു വിളിച്ചു പറയണേ "ദീപു അത് പറഞ്ഞു നിർത്തിയതും തൻവി തുമ്മിയതും ഒരുമിച്ചായിരുന്നു. "തൻവി നിന്റെ അടുത്തുണ്ടോ നിതിൻ " കാൾ കാട്ടാൻ നിന്ന ദീപു സംശയത്തോടെ ഫോൺ ചെവിയോട് ചേർത്തു. എന്നാൽ അതെങ്ങനെ മനസ്സിലായി എന്നറിയാതെ നിൽക്കുവാണ് നിതിനും തൻവിയും. "അ......ത് ഇ.....ല്ല..... ല്ലോ....."അവൻ വിക്കി കൊണ്ടു പറഞ്ഞു. "നീ അവളുടെ അടുത്തു ഫോൺ കൊടുക്ക് " "ദീപു തൻവി ഇവിടെ ഇല്ല " "നിതിൻ നിന്ന് കളിക്കാതെ ഒന്ന് ഫോൺ കൊടുക്ക്, തൻവിയുടെ ശബ്ദം കേട്ടാൽ എനിക്ക് മനസ്സിലാവും. ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല അവളെ "ദീപു കടുപ്പിച്ചു പറഞ്ഞതും അവൻ വേഗം ഫോൺ അവൾക്ക് നീട്ടി. തൻവി വേണോ വേണ്ടയോ എന്നാലോചിച്ചു ഫോൺ ചെവിയോടടുപ്പിച്ചു.... ഇനി ദീപു കൂടെ വഴക്ക് പറഞ്ഞാൽ ഇനി നേരിടാനുള്ള ത്രാണി അവൾക്കില്ലായിരുന്നു. "ഹലോ " "എന്ത് പണിയാ തനു നീ കാണിച്ചേ.... പോകുവാണേൽ ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ, മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി "അവൻ ഇത്രയും നേരം ഓടി നടക്കുവാണെന്ന് ആ കിതപ്പിൽ നിന്ന് തന്നെ അവൾ തിരിച്ചറിഞ്ഞു. "സോറി, അപ്പോഴത്തെ എന്റെ മാനസികാവസ്ഥ...... അറിയില്ല "അവൾ മെല്ലെ പറഞ്ഞു. "അതിന് ഞാൻ വഴക്ക് പറഞ്ഞില്ലല്ലോ. ഇനി നീ പോയില്ലെങ്കിലും ഞാൻ തന്നെ നിന്നെ എങ്ങോട്ടെങ്കിലും നാട് കടത്തുമായിരുന്നു...... എനിക്ക് അറിയാം നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ... പിന്നെ പറഞ്ഞിട്ട് പോയില്ലെന്ന ദേഷ്യമേ ഒള്ളു. സേഫ് അല്ലെ നീ "ദീപുവിന്റെ സംസാരം തൻവി ഒന്നും മനസിലാവാതെ ഫോണിലേക്ക് തന്നെ നോക്കി. പക്ഷെ നിതിൻ ഊഹിക്കാമായിരുന്നു അവന്റെ സ്നേഹതിന്റെ ആഴം. "നീ വാ പൊളിച്ചു നിൽക്കൊന്നും വേണ്ട... കുറച്ചു ദിവസം വിട്ടു നിൽക്കുന്നതാ നിന്റെ മൈൻഡിന് നല്ലത്... പിന്നെ വാങ്ങേണ്ട മെഡിസിൻ എല്ലാം ഞാൻ നിതിന്റെ ഫോണിലേക്ക് വിടാം കൂടെ കുറച്ചു പോക്കറ്റ് മണിയും അയക്കാം..... ഇനി മൈൻഡ് ഒക്കെ relax ആയിട്ട് നീ എനിക്ക് അടിക്ക് അപ്പൊ വരാം....."അത്രയും പറഞ്ഞു തൻവിയുടെ മറുപടിയ്ക്കു കാത്ത് നിൽക്കാതെ ഫോൺ disconnecte ആയി. അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു കവിഞ്ഞു. എല്ലാവരും ഒരേ പോലെ അല്ലെന്ന് വീണ്ടും വീണ്ടും തോന്നുന്നു. ദീപുവിനെ മുഴുവനായി മനസ്സിലാക്കാനെ കഴിയുന്നില്ല. "വാ പോകാം "നിതിൻ എല്ലാം കേട്ടിട്ടും അതിനെ കുറിച്ച് ഒന്നും ചോദിക്കാൻ തുനിഞ്ഞില്ല. "പക്ഷെ ഈ രാത്രി എവിടെ " "നിനക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്റെ ഫ്ലാറ്റിൽ താമസിക്കാം.... ഹോസ്റ്റലിലെ ഫുഡും രീതികളും ഇഷ്ടപ്പെടാതെ വന്നപ്പോൾ ഞങ്ങൾ മൂന്നാല് ഫ്രണ്ട്സ് കൂടി ഷെയർ ഇട്ടു ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്...... ഇപ്പോ ആരും ഇല്ല, എല്ലാവരും നാട്ടിലേക്ക് പോയേക്കുവാ. ഇന്ന് അവിടെ താങ്ങാം.. നേരം വെളുത്തിട്ട് നമുക്ക് നല്ല ഹോസ്റ്റൽ സെറ്റാക്കാം " ഇപ്പോഴത്തെ അവസ്ഥയിൽ അത് തന്നെയാണ് നല്ലതെന്ന് അവൾക്കും തോന്നി. അതുകൊണ്ട് മറിച്ചൊന്നും പറയാതെ അവൾ അവന്റെ പുറകെ നടന്നു. നിതിൻ തൻവി വന്ന കാര്യം ജ്യോതിയ്ക്കു മെസ്സേജ് അയച്ചിരുന്നു. അവൾക്കും തൻവി അവിടെ താമസിക്കുന്നതിൽ എതിർപ്പില്ലെന്ന് കേട്ടപ്പോയാണ് ചെക്കന് ശരിക്കും സമാധാനം ആയത്. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വീട്ടിൽ എല്ലാവരും പേടിച്ചു ആകെ ടെൻഷൻ അടിച്ചു പെരക്കം പായുന്ന തിരക്കിൽ ആണ്. അപ്പോഴാണ് ദീപുവും അജയും തിരികെ വീട്ടിലേക്ക് വരുന്നത്. അവരെ കണ്ടതും അവളെ കണ്ടെത്തിയെന്ന് ആലോചിച്ചു അമ്മയും അച്ഛനും ഉമ്മറത്തേക്ക് വന്നു. എന്നാൽ ദീപു മാത്രം ഒന്നും മിണ്ടാതെ അജയിയുടെ ബൈക്കിന്റെ പുറകിൽ നിന്ന് ഇറങ്ങി ആരെയും നോക്കാതെ തിരികെ വീട്ടിലേക്കു നടന്നു.... അവന്റെ ഈ പ്രവൃത്തി എല്ലാവരെയും അമ്പരിപ്പിച്ചു. "ദീപു....."തൻവിയുടെ അച്ഛൻ അവനെ പുറകിൽ നിന്ന് വിളിച്ചു. അവൻ താല്പര്യം ഇല്ലാത്ത ഭാവത്തിൽ അയാളെ നോക്കി. "നീ എന്താ ഒന്നും പറയാതെ പോകുന്നെ, എന്റെ മോളോ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ " അയാൾ വേവലാതിയോടെ ചോദിച്ചു. "എനിക്ക് ഉറക്കം വരുന്നുണ്ട് അമ്മാവാ, ഞാൻ നാളെ അന്വേഷിച്ചിട്ട് പറയാം "അവൻ പരിഹാസത്തോടെ പറഞ്ഞു വീണ്ടും നടക്കാൻ ഒരുങ്ങി. "നാളെയോ? എങ്ങനെ തോന്നിയെടാ നിനക്ക് ഇങ്ങനെ ചിന്തിക്കാൻ. കുഞ്ഞുനാൾ തൊട്ട് നിന്റെ കൈ പിടിച്ചു നടന്നവളെ കാണാതായിട്ട് നിനക്ക് ഒരു സങ്കടവും ഇല്ലേ "അയാൾ അമർഷത്തിൽ അവനെ നോക്കി. അതേ ഭാവം തന്നെയാണ് അവളുടെ അമ്മയിലും ബാക്കിയുള്ളവരിലും. "ഞാൻ എന്തിന് സങ്കടം പെടണം. സ്വന്തം ചോരയെ നേരത്തെ ഹോസ്പിറ്റലിൽ ഇട്ടു പട്ടിയെ പോലെ ഇട്ടടിച്ചപ്പോൾ സ്വന്തം അച്ഛനും അമ്മയ്ക്കും കെട്ടാൻ പോകുന്നവനും പോലും ഇല്ലാത്ത സങ്കടം എന്തിനാ ഇന്നലെ കണ്ട എനിക്ക് "അവൻ പുച്ഛത്തോടെ അവരെ നോക്കി. നിൽക്കുന്നവരുടെ തല കുനിയുന്നത് അവൻ കാണുന്നുണ്ടായിരുന്നു... "ഇഷാനി വാ എനിക്ക് നല്ല ക്ഷീണം ഉണ്ട്. കുറച്ചു വെള്ളം മുറിയിലെക്കെടുത്തോ "അജയ് ഒന്നും ഇല്ലാതെ ഇങ്ങനെ പെരുമാറില്ലെന്ന് അവൾക്ക് അറിയാവുന്നത് കൊണ്ടു തലയാട്ടി കൊണ്ടു അകത്തേക്ക് നടന്നു. "എന്റെ കുഞ്ഞിന് എന്താ സംഭവിച്ചതെന്ന് ആരെങ്കിലും പറയുന്നുണ്ടോ "അമ്മ എല്ലാവരുടെയും പെരുമാറ്റം കണ്ടു ഒച്ചയിട്ട്. "അമ്മയുടെ കുഞ്ഞോ? അങ്ങനെ ഒരു ചിന്ത ശരിക്കും അമ്മയ്ക്കുണ്ടോ "അകത്തേക്ക് പോകാൻ നിന്ന അജയ് ഒരു നിമിഷം നിന്നു കൊണ്ടു ചോദിച്ചു. "എന്തായലും നിങ്ങളൊക്കെ മകൾ എന്ന് പറഞ്ഞു നടക്കുന്നവൾ മരിച്ചിട്ടില്ല ജീവനോടെ തന്നെ ഉണ്ട്..... എവിടെയാണ് ചോദിക്കേണ്ട പറയില്ല കുറച്ചു ദിവസം അത് സ്വസ്തമായി കഴിഞ്ഞോട്ടെ "അത്രയും പറഞ്ഞു അജയ് അകത്തേക്ക് കയറി പോയി. അമ്മയുടെ നെഞ്ച് നീറാൻ തുടങ്ങി. മകൾ എന്ന് പറയുന്നവൾ എന്ന് കേൾക്കെ അവരുടെ സമനില തെറ്റുന്ന പോലെ തോന്നി. വീഴാതിരിക്കാൻ തൂണിൽ മുറുകെ പിടിച്ചു. എന്റെ കുഞ്ഞിനെ മനസ്സിലാക്കുന്നതിൽ തങ്ങൾക്ക് തെറ്റ് പറ്റിയോ?അവരുടെ ഉള്ളിൽ ആരോ അലമുറ ഇട്ട് കരയുന്നത് അവർ അറിഞ്ഞു...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...