നീർക്കുമിളകൾ: ഭാഗം 8
Share with your friendsനോവൽ എഴുത്തുകാരി: ശക്തി കല ജി …. “ആദ്യം കണ്ടപ്പോൾ ഒരു റൗഡി പെണ്ണായിട്ടാ കണ്ടത്… തനിക്ക് ഈ കരച്ചിലിന്റെ ഭാവം ചേരില്ല.:..”
Jun 30, 2020, 15:50 IST
നോവൽ
എഴുത്തുകാരി: ശക്തി കല ജി
…. “ആദ്യം കണ്ടപ്പോൾ ഒരു റൗഡി പെണ്ണായിട്ടാ കണ്ടത്… തനിക്ക് ഈ കരച്ചിലിന്റെ ഭാവം ചേരില്ല.:..”
“എനിക്ക് ആ റൗഡി പെണ്ണിനോടാ ഇഷ്ടം” എന്ന് ശരത്തേട്ടൻ പറഞ്ഞപ്പോൾ മനസ്സിലായിരം വർണ്ണശലഭങ്ങൾ പറന്നുയർന്നു……
മുറിയിൽ നിന്ന് തിരിഞ്ഞ് പോകുമ്പോൾ ഒന്നൂടെ തിരിഞ്ഞ് നോക്കി.
.. ആ കണ്ണുകളിൽ കണ്ടത് എന്നോടുള്ള സഹതാപമാണോ പ്രണയമാണോ…. ഒന്നും മനസ്സിലാകുന്നില്ല…
ദിവസങ്ങൾ കടന്ന് പോയി..
ഒരിക്കൽ ഈ വീട്ടിൽ നിന്ന് എന്നന്നേക്കുമായ് ഇറങ്ങുമ്പോൾ ഒരിക്കലും കരുതിയില്ല വീണ്ടും ഇവിടെ തിരികെ വരാൻ ഭാഗ്യം കിട്ടുമെന്ന്..
അന്ന് മുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടായിരുന്നു….