പ്രണയം : ഭാഗം 10

എഴുത്തുകാരി: അതുല്യ കെ.എസ് അവർ അറിയാതെ തന്നെ അവരുടെ വിവാഹം ബന്ധുക്കൾ നിശ്ച്ചയിച്ചു .അവർ തമ്മിലുള്ള പെരുമാറ്റവും അവർ ഒരുമിച്ചുള്ള രംഗങ്ങളും നേരിട്ട് കണ്ടതുകൊണ്ട് തന്നെ ഇങ്ങനെ
 

എഴുത്തുകാരി: അതുല്യ കെ.എസ്‌

അവർ അറിയാതെ തന്നെ അവരുടെ വിവാഹം ബന്ധുക്കൾ നിശ്ച്ചയിച്ചു .അവർ തമ്മിലുള്ള പെരുമാറ്റവും അവർ ഒരുമിച്ചുള്ള രംഗങ്ങളും നേരിട്ട് കണ്ടതുകൊണ്ട് തന്നെ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ ആർക്കുംതന്നെ ബുദ്ധിമുട്ടുണ്ടായില്ല.ഗീതുവിനും നന്ദനും സർപ്രൈസ് ആവട്ടെ എന്ന രീതിയിൽ തന്നെ ആയിരുന്നു ബന്ധുക്കളുടെ ഓരോ നീക്കവും. മടങ്ങുന്ന വഴി ഒക്കെ തന്നെയും ഗീതുവിന്റെ അച്ഛനും അമ്മയും നന്ദനെ കുറിച്ച് വർണ്ണിച്ചുകൊണ്ടേയിരുന്നു.

ഗീതു ഒന്നിനും തന്നെ മറുപടി കൊടുക്കുകയോ ശ്രെദ്ധിക്കുകയോ ചെയ്തില്ല .വീട്ടിൽ എത്തിയതും അവൾ ഉടൻ തന്നെ മുറിയിലേക്കു പോയി വാതിലടച്ച് ഇരുന്നു.അവൾക് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല .എന്നിരുന്നാലും തന്റെ മനസാക്ഷിക്ക് നിരയ്ക്കാത്ത കാര്യങ്ങൾ ഒന്നും തന്നെ ചെയ്യില്ല എന്നവൾ മനസ്സിൽ ഉറപ്പിച്ചു. വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയും ചെയ്തു ..നന്ദന് ഗീതുവിനെ കുറിച്ചുള്ള ഓർമ്മകൾ കൂടി കൂടി വന്നു.ഗീതുവും നന്ദനെ കുറിച്ചു ആലോചിക്കാതിരുന്നില്ല..എന്നാൽ കൂടുതലായി അവൾ ആ ആലോചനയിൽ മുഴുകാൻ ആഗ്രഹിച്ചില്ല എന്ന് മാത്രം ..

അങ്ങനെ പതിനാലുദിവസത്തെ സസ്പെന്ഷൻ അവസാനിച്ചു..സന്തോഷവും അതിലേറെ ദുഃഖവുമായി അവൾ കോളേജിലെക്കു പോകുവാൻ തയ്യാറായി. “മോളെ………………………….” “എന്താ അച്ഛ……………………..” “എല്ലാം ധൈര്യത്തോടെ നേരിടണം…കേട്ടോ …പിന്നെ ഇനി മുതൽ കോളേജിൽ തനിച്ച് പോവണ്ട…എല്ലാ ദിവസവും എനിക്ക് കൂടെ വരാൻ കഴിയില്ല….നന്ദൻ നിന്നെ കോളേജിൽ കൊണ്ടവിട്ടോളും….അവനോട് പറഞ്ഞിട്ടുണ്ട്…” “അച്ഛൻ എന്ത് പണിയാ കാണിച്ചത് …എന്നോട് ഒരു വാക്കുപോലും ചോദിക്കാതെ എന്തിനാ ചേട്ടനോട് വിളിച്ചു പറഞ്ഞത്….ഞാൻ തനിയെ പൊയ്ക്കോളാം …..”

“വേണ്ട…………ഞാൻ പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി ..” ഗീതുവിന്റെ അച്ഛന്റെ തീരുമാനം ഉറച്ചതായിരുന്നു. ഗീതുവിന്റെ അച്ഛൻ പറഞ്ഞ പ്രകാരം അവൻ നേര്ത്ത തന്നെ വീട്ടിൽ എത്തി.മരുമകൻ ആകാൻ പോകുന്നവനെ അച്ഛനും അമ്മയും അകത്തു വിളിച്ചിരുത്തി സൽക്കരിച്ചു.ഗീതുവിന്റെ സമ്മതം നോക്കാതെ അവളെ അച്ഛൻ നിർബന്ധിച്ചു നന്ദന്റെ കൂടെ വിട്ടയച്ചു..നന്ദൻ ഇടയ്ക്കിടെ അവളോട് സംസാരിച്ചുകൊണ്ടിരുന്നു ..അവൾ ഉത്തരം ഒരു ചിരിയിൽ ഒതുക്കി.യാത്ര പകുതി ദൂരം ആയപ്പോൾ വണ്ടി നിർത്താനായി ഗീതു ആവശ്യപ്പെട്ടു . “ഇനി കുറച്ച് ദൂരം ഉള്ളൂ ……ഞാൻ പൊയ്ക്കോളാം.. ഏട്ടൻ തിരിച്ചു പൊയ്ക്കോളൂ… വൈകിട്ട് ഞാൻ തനിയെ വന്നോളാം ” ” അതെന്താ ഗീതു ..

ഞാൻ ഉള്ളത് കൊണ്ടാണോ ….?” ” അല്ല ചേട്ടാ… ഇനി നടന്നു പോകാനുള്ള ദൂരമേയുള്ളു അതുകൊണ്ടാണ് ..” “വേണ്ട ഞാൻ കൊണ്ടു വിട്ടോളാം.. വണ്ടിയിൽ കയറൂ ……” “ഏട്ടാ അത് ……………” “ഒരു അതുമില്ല ഞാൻ കൊണ്ടു വിടാം …. കയറാൻ പറഞ്ഞാൽ കയറിയാൽ മതി ഇങ്ങോട്ട് ഒന്നും പറയണ്ട..” അവൾ മടിച്ചു മടിച്ച് വണ്ടിയിൽ കയറി.. കോളേജ് ഗേറ്റ് മുന്നിലെത്തിയതും പാർവ്വതി അവിടെ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. “…അല്ല ഇതു….ആരാ ഗീതു എന്നെ പരിചയപ്പെടുത്തി തന്നില്ലല്ലോ …” പാർവതി ആശ്ചര്യത്തോടെ ചോദിച്ചു . “അത്…… ഇതിന്റെ ചേട്ടനാണ്.. ” ഗീതു ഉത്തരം നൽകി..അത് കേട്ടപ്പോൾ നന്ദന് ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല …

കാരണം അവൾ ഇങ്ങനെ തന്നെ ആയിരിക്കും പറയുയെന്ന് അവൾ മനസ്സിൽ കണക്കുകൂട്ടിയിരുന്നു.നന്ദനോട് യാത്ര പറഞ്ഞു രണ്ടുപേരും കോളേജ് കോമ്പൗണ്ടിലേക്ക് കടന്നു.. “ആഹാ…. നീ സസ്പെൻഷൻ കഴിഞ്ഞ് എത്തിയോ…നിന്നെ വരവേൽക്കാൻ കുറേ നേരമായി ഞാൻ വെയിറ്റ് ചെയ്യുന്നു.. പിന്നെ എങ്ങനെയുണ്ടായിരുന്നു 14 ദിവസങ്ങൾ… ?” അഞ്ജലിയായിരുന്നു അത് . ” ഒരു മിനിറ്റ് അനന്തു വന്നു കഴിഞ്ഞു നിന്നോട് ഒരു കാര്യം പറയാനുണ്ട്…. എനിക്കറിയാം അത് കേൾക്കുമ്പോൾ നീ തകർന്നുപോകും.. വേണെങ്കിൽ ഒരു ആംബുലൻസ് ബുക്ക് ചെയ്യാം ..

അങ്ങനെ ആണേൽ ആ സമയത്ത് ആംബുലൻസ് നോക്കി നടക്കേണ്ടി വരില്ല..” “അഞ്ജലി ഒന്ന് പോയി തരുവോ..” ഗീതുവിന്റെ മുഖം ചുവന്നു തുടുത്തു. ” എങ്ങനെ പോകാൻ കഴിയും എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…. ഓരോ ദിവസവും നിനക്ക് ഓരോ പണി തന്നില്ലെങ്കിൽ പിന്നെ ഉറക്കം വരില്ല മോളെ ശീലം ആയിപോയി..” “ആര് ഗീതുവോ …. നമ്മളെയൊക്കെ ഓർമ്മയുണ്ടോ ആവോ… എന്തെങ്കിലും പണി തരാൻ ആലോചിച്ച് ആയിരിക്കുമല്ലോ വരവ്…..” “അനന്തുവിനെ കണ്ടതും അവൾക്ക് തന്റെ സന്തോഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. പക്ഷേ ഒന്നും തന്നെ പുറത്തുകാണിക്കാതെ അവൾ എല്ലാം കേട്ടുകൊണ്ട് നിന്നു.. “പിന്നെ ഒരു സന്തോഷ് വാർത്തയുണ്ട്… ”

“ഞാൻ പറയാം അനന്തു.. അത് പറയാനുള്ള അവകാശം എനിക്കാണ്… …. അപ്പൊ കേട്ടോളൂ.. അടുത്ത മാസം ഇരുപത്തിയഞ്ചാം തീയതി ഞങ്ങളുടെ എൻഗേജ്മെൻറ് ആണ്…. വിവാഹം ക്ലാസ്സ് ഒക്കെ കഴിഞ്ഞ് ഫ്രീ ആയിട്ടെ ഉള്ളൂ……” ഇത് പറയുമ്പോൾ അഞ്ജലിയുടെ മുഖം പ്രതികാരം കൊണ്ട് നിറഞ്ഞിരുന്നു.. ഒന്നും പറയാനാവാത്ത വിധം ഗീതുവിന്റെ കാലുകൾ നിലത്തു ഉറച്ചു പോയിരുന്നു.. അനന്തുവിന്റെ പേരിൽ ഒരു തുള്ളി കണ്ണീർ പോലും ഒഴുകുകയില്ല എന്നുറപ്പിച്ചത് അവളുടെ കണ്ണുകൾ മറന്നുപോയിരുന്നു… “അനന്തു ഇവൾ എന്തൊക്കെയാ ഈ പറയുന്നേ ….ഇത് ഒരിക്കലും ശെരിയാവില്ല ………” പാർവതി അവനോട് തട്ടികയറി . “ഇതുമാത്രമെ ശരിയാവൂ…” അനന്തു ഗീതുവിന്റെ കണ്ണു നിറയുന്നത് കണ്ടു രസിച്ചുകൊണ്ട് പാർവതിയോട് പറഞ്ഞു. ഗീതു ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് നടന്നു.

“ഒന്നു നീ ഒന്നോർക്കണം………. ഒരിക്കൽ നീ ഇങ്ങനെ പറഞ്ഞതിനൊക്കെ അവളോട് മാപ്പ് ചോദിക്കും.. ഒരു രീതിയിൽ പറഞ്ഞാൽ നിനക്ക് ഇത് തന്നെ വേണം.. നീ അനുഭവിക്കാൻ കിടക്കുന്നതെയുള്ളു…” ഇത്രയും പറഞ്ഞ് പാർവതി ക്ലാസ്സിലേക്ക് നടന്നു നീങ്ങി.. ഗീതു ക്ലാസ്സിൽ വന്നിരുന്നെങ്കിലും ആരും തന്നെ അവളോട് സംസാരിക്കാൻ തയ്യാറായില്ല.. ആരെയും ശല്യപ്പെടുത്താൻ അവൾക്ക് തോന്നിയതുമില്ല . അധ്യാപകർ പഠിപ്പിച്ചു കടന്നു പോകുന്നുണ്ടെങ്കിലും അവൾക്ക് അതിൽ ഒന്നും തന്നെ ശ്രദ്ധചെലുത്താൻ കഴിഞ്ഞില്ല. “ഇനിയെന്താണ് ഗീതു…. നിന്റെ തീരുമാനം.. അവനെ വിട്ടേക്ക് ഗീതു …നിന്റെ സ്നേഹം മനസിലാക്കാൻ അവനു കഴിയില്ല ..അവന്റെ ഉള്ളു നിറയെ വിഷം ആണ് …ഇനി അതിനെ മാറ്റിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…