{"vars":{"id": "89527:4990"}}

പ്രണയം: ഭാഗം 9

 

എഴുത്തുകാരി: കണ്ണന്റെ രാധ

ഒപ്പം അലമാരയിൽ നിന്നും ആഭരണ പെട്ടിയെടുത്ത് അതിന് ചേരുന്ന മാലയും ജിമിക്കിയും കയ്യിൽ കുപ്പിവളകളും ഒക്കെ അണിഞ്ഞു. നന്നായി തന്നെ ഒന്ന് ഒരുങ്ങാൻ തീരുമാനിച്ചു. നീല കണ്ണാടിക്ക് മുൻപിൽ നിന്ന് കണ്ണ് എഴുതി പൊട്ടുതൊട്ടു. നീളമുള്ള മുടി മെടഞ്ഞു. അവൻ വരുമ്പോൾ ആദ്യം തന്നെ ആയിരിക്കണം കാണേണ്ടത് ഒ രു പ്രത്യേക സന്തോഷത്തോടെ അവൾ ഉമ്മറത്തേക്കോടി പ്രിയപ്പെട്ട ഒരാളുടെ വരവ് അറിയിച്ചാണോ എന്തോ കാക്ക വിരുന്നു വിളിക്കുന്നുണ്ട്. ഉമ്മറത്തു ചെന്ന് ചെടികൾക്ക് വെള്ളം ഒഴിച്ചും പൂക്കളെ താലോലിച്ചും ഒക്കെ സമയം പൊക്കാൻ നോക്കി. അല്ലേലും കാത്തിരിക്കുമ്പോൾ ഘടികാര സൂചിയ്ക്ക് വേഗത കുറവ് ആണല്ലോ, കുറേ നേരം നോക്കിയിട്ടും അവനെ കാണാതെ ആയപ്പോൾ തിരികെ പോയി വീണയെ വിളിക്കാം എന്ന് കരുതി അവൾ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ തന്നെ ഒരു ബൈക്കിന്റെ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി. പടിപ്പുരയ്ക്ക് അപ്പുറത്ത് നിന്ന് അവൻ ബൈക്കിൽ വരുന്നത് കാണാമായിരുന്നു. ചന്ദന നിറത്തിലുള്ള ഒരു ഷർട്ടും മുണ്ടും ആണ് അവന്റെ വേഷം. കാറ്റിൽ അവന്റെ മുടി നന്നായി പറക്കുന്നുണ്ട്. നമ്മെ വെളുത്ത മുഖം പ്രഭാത രശ്മി കൂടി ഏറ്റപ്പോൾ അല്പം ചുവന്നിട്ടുണ്ട്. കുറ്റിത്താടികൾ നിറഞ്ഞ ആ കവിളുകൾക്കിടയിൽ ആരും കാണാതെ ഒളിപ്പിച്ച ഒരു നുണക്കുഴിയും. തന്നെ വീഴ്ത്തി കളഞ്ഞ പ്രണയത്തിന്റെ നുണക്കുഴി. അത്ര പെട്ടെന്ന് അത് മനസ്സിലാക്കാൻ സാധിക്കില്ല അടുത്ത് വന്ന് ചിരിച്ചു സംസാരിക്കുമ്പോൾ മാത്രമാണ് അവന്റെ നുണക്കുഴി വ്യക്തമായി കാണാൻ സാധിക്കുന്നത്. തുടർന്ന് കണ്ണുകളും നുണക്കുഴി കവിളുമായി ആകെ മൊത്തം ആരെയും ആകർഷിക്കാൻ കഴിവുള്ള സൗന്ദര്യമാണ് അവന്റെത്. അവനെ കണ്ടപ്പോൾ തന്നെ വല്ലാത്തൊരു സന്തോഷവും സമാധാനവും ഒക്കെ അവൾക്ക് തോന്നി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത് പക്ഷേ സാധിക്കില്ലല്ലോ. പടിപ്പുരയ്ക്ക് പുറത്ത് ബൈക്ക് പാർക്ക് ചെയ്ത് അവൻ കയറി വരുന്നത് കണ്ടപ്പോൾ തന്നെ നെഞ്ചിൽ പഞ്ചാരിമേളം തുടങ്ങി.. ഉമ്മറത്ത് നിൽക്കുന്നവളെ കണ്ടതും അവൻ നല്ലൊരു പുഞ്ചിരി തന്നെ അവൾക്ക് സമ്മാനിച്ചു. " അവനെ കണ്ടതും അവളുടെ മുഖം ഉത്സാഹ ഭരിതമായി. അവന്റെ അരികിലേക്ക് അവൾ ഓടി ചെന്നു. " ആരാ ഇത് നന്ദേട്ടനോ കയറി വാ അവളുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു അത് ആ മുഖത്ത് പ്രകടമായിരുന്നു " അച്ഛൻ ഇല്ലേ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു. " അച്ഛനുണ്ട് കയറി വാ ഞാൻ വിളിക്കാം വലിയ ഉത്സാഹത്തോടെ അവൾ അകത്തേക്ക് പോയപ്പോൾ ഈ പെണ്ണിന് എന്താണ് പ്രശ്നം എന്ന് അറിയാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ. അവൾ അകത്തേക്ക് ചെന്നപ്പോൾ അമ്മ എന്തൊക്കെയോ ജോലി ചെയ്യുന്നുണ്ട്. " നീ ഇത് എങ്ങോട്ടാ ഓടിക്കതച്ച്.? അവളുടെ ഓട്ടവും പരവേശവും കണ്ടപ്പോൾ അറിയാതെ അമ്മ ചോദിച്ചു പോയിരുന്നു " അത് വീണയുടെ ഏട്ടൻ വന്നിട്ടുണ്ട്.. അച്ഛൻ പറഞ്ഞിരുന്നു വരണമെന്ന് അച്ഛനെ കാണാൻ വേണ്ടി വന്നതാ ഞാൻ അച്ഛനെ വിളിക്കാൻ വേണ്ടി പോയത് ആണ് " ഉമ്മറത്തോ..? നടുമുറിയിൽ കയറ്റി ഇരുത്തിയിരിക്കുകയാണോ ഇജ്ജാതി ആൾക്കാരെ നീ..? ഡി വച്ചുആരാധനയുള്ള കുടുംബം ആണ് ഇത് ഇവിടെ ഇങ്ങനെ താഴ്ന്ന ജാതിക്കാരെ ഒന്നും കയറ്റാൻ പാടില്ല നിന്റെ അച്ഛമ്മ ഉണ്ടായിരുന്നെങ്കിൽ ചാണക വെള്ളം തളിച്ച് ശുദ്ധിയാക്കിയേനെ " അമ്മ പതുക്കെ പറയൂ, അച്ഛൻ വിളിച്ചിട്ട് ആ ചേട്ടൻ ഇങ്ങോട്ട് വന്നത് എന്നിട്ട് ഇങ്ങനെ അപമാനിച്ചാൽ അത് അച്ഛന് തന്നെയാണ് നാണക്കേട്, പിന്നെ അച്ഛന്റെ വായിലിരിക്കുന്നത് മുഴുവൻ അമ്മ കേൾക്കേണ്ടിവരും. ഞാൻ പറഞ്ഞില്ലെന്ന് വേണ്ട അവൾ അത്രയും പറഞ്ഞപ്പോഴേക്കും അവർ ആ സംഭാഷണം അവസാനിപ്പിച്ചു കാരണം കൂടുതൽ പറഞ്ഞാൽ അവൾ പറഞ്ഞതുപോലെ ഭർത്താവിന്റെ വായിൽ ഇരിക്കുന്നതും മുഴുവൻ താൻ കേൾക്കേണ്ടിവരും എന്ന് അവർക്കറിയാം " എന്താ ഇവിടെ പ്രശ്നം..? അകത്തെ മുറിയിൽ നിന്നും ഇറങ്ങിവന്ന കൃഷ്ണൻ മേനോൻ ചോദിച്ചു. " ഒന്നുമില്ല അച്ഛാ വീണയുടെ ചേട്ടൻ അച്ഛനെ കാണാൻ വേണ്ടി വന്നിട്ടുണ്ട് അമ്മ പറഞ്ഞതിനെ ഒന്നും കാര്യമാക്കാതെ അവൾ അച്ഛനോട് കാര്യം പറഞ്ഞു " ആഹാ വന്നോ എവിടെ..? " ഉമ്മറത്ത് ഇരിപ്പുണ്ട് അവൾ പറഞ്ഞു " ഇന്ദിര രണ്ട് ചായ ഉമ്മറത്തേക്ക് കൊണ്ടുവന്നേക്കു ഭാര്യയുടെ അത്രയും പറഞ്ഞ അയാൾ പുറത്തേക്കിറങ്ങിയപ്പോൾ അവരുടെ മുഖത്ത് താല്പര്യക്കുറവ് കാണാമായിരുന്നു. " കലികാലം എന്നല്ലാതെ ഒന്നും പറയണ്ട, കീഴ്ജാതിക്കാർക്ക് ചായ ഇട്ടു കൊടുക്കേണ്ട ഗതികേടായി എനിക്ക് . എന്റെ തറവാട്ടിൽ ഇജ്ജാതി ആളുകളെ വേലിക്കകത്ത് കയറ്റില്ല. പണ്ടുമതെ ഇന്നുമതേ, ഇവിടെ ഒരാൾ ഇത്തരക്കാരുടെ തോളിൽ കയ്യിട്ടു കൊണ്ട് നടക്കുക ആണ്. കഷ്ടകാലം എന്നല്ലാതെ വേറെ എന്ത് പറയാനാ.? ഓരോരോ പുതിയ പുതുക്കങ്ങൾ.. തന്റെ താല്പര്യക്കുറവ് അത്തരത്തിൽ പ്രകടിപ്പിച്ചാണ് ഇന്ദിര അകത്തേക്ക് പോയത്. അകത്തുനിന്നും കൃഷ്ണൻ മേനോൻ ഇറങ്ങി വന്നപ്പോൾ തന്നെ ഇരുന്ന് കസേരയിൽ നിന്നും എഴുന്നേറ്റിരുന്നു ബഹുമാനപൂർവ്വം നന്ദൻ "ഇരിക്കടോ മേനോൻ കൈകൊണ്ട് കാണിച്ചു. " ഞാൻ ഇന്നലെ തന്നെ തന്റെ കാര്യം എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു അത് പറയാൻ ഒരു കാര്യമുണ്ട്, എൻജിനീയറിങ് പഠിച്ച കുട്ടികൾ ആരെങ്കിലും ഉണ്ടോ എന്ന് ഒരുമാസം മുൻപേ അയാള് ചോദിച്ചിട്ടുണ്ടായിരുന്നു. അയാളെ മറുപടിയൊന്നും തീർത്തു പറഞ്ഞിട്ടില്ല. അതല്ലെങ്കിൽ മറ്റൊന്ന് നമുക്ക് കണ്ടുപിടിക്കാം അയാൾ ഇപ്പോൾ എന്താ പറയുന്നതെന്ന് നോക്കട്ടെ. തന്റെ സർട്ടിഫിക്കറ്റ് കോപ്പികൾ എല്ലാം എന്റെ കയ്യിൽ തരിക, മേനോൻ പറഞ്ഞതെല്ലാം വ്യക്തമായി തന്നെ കേട്ടിരുന്നു അവൻ. " ആയിക്കോട്ടെ എല്ലാം ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അവൻ ഫയലുകളിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഓരോന്നായി എടുത്തു നോക്കി ആ സമയത്ത് അകത്തുനിന്നും കീർത്തനയും അച്ഛന്റെ അരികിൽ വന്നിരുന്നു. സർട്ടിഫിക്കറ്റുകൾ എടുക്കുന്നതിനിടയിലും അറിയാതെ അവന്റെ കണ്ണുകൾ അവളുടെ അരികിലേക്ക് മാറി വീണിരുന്നു തന്നെ കാണുമ്പോൾ മാത്രം ആ മിഴികൾ അരുണാഭം ആകുന്നത് അവൻ ശ്രദ്ധിച്ചു പതിവിലും തിളക്കം തന്റെ സാന്നിധ്യത്തിൽ ആ കണ്ണുകൾ കൊണ്ട് എന്ന് അവൻ മനസ്സിലാക്കി...തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...