പ്രിയനുരാഗം – ഭാഗം 4
നോവൽ എഴുത്തുകാരി: ഐഷണി മഹാദേവ് “ആഹാ നല്ല സ്മെൽ .ഇന്ന് പുട്ടും കടലക്കറിയും ആണെന്ന് തോന്നുന്നു .” ഇതും പറഞ്ഞുകൊണ്ട് മേലെ നിന്നും ഇറങ്ങി വന്ന കിച്ചു
Jul 15, 2020, 12:04 IST
നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്
“ആഹാ നല്ല സ്മെൽ .ഇന്ന് പുട്ടും കടലക്കറിയും ആണെന്ന് തോന്നുന്നു .” ഇതും പറഞ്ഞുകൊണ്ട് മേലെ നിന്നും ഇറങ്ങി വന്ന കിച്ചു നേരെ അടുക്കളയിലേക്ക് നടന്നു .
അവിടെ സാവിത്രി തിരക്കിട്ടു പാചകത്തിൽ ആണ് .
സഹായിക്കാൻ വരുന്ന ലക്ഷ്മിയും ഉണ്ട് . സാവിത്രി ഇടക്കിടക്ക് ക്ലോക്കിലേക്ക് നോക്കുന്നുണ്ട് .
ഇത് കണ്ടുകൊണ്ടാണ് കിച്ചു അടുക്കളയിൽ എത്തിയത് .
“ഇതെന്താ പുട്ടിനു ആവി വരാൻ ടൈമിംഗ് നോക്കുവാണോ അമ്മ .” കിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു .
“ദേവു മോള് വരുമെന്ന് പറഞ്ഞിട്ട് കാണുന്നില്ല്യല്ലോ .” സാവിത്രി പരിഭവം പറഞ്ഞു .
” എന്റെ അമ്മേ സമയം രാവിലെ 7 മണി ആവുന്നേ ഉള്ളു .