പ്രിയമുള്ളവൾ: ഭാഗം 71
Sep 9, 2024, 17:16 IST
രചന: കാശിനാഥൻ
അച്ചായൻ വിളിച്ചതിൻ പ്രകാരം കാലത്തെ എത്തിയത് ആയിരുന്നു ഭദ്രൻ. "എടാ ഭദ്രാ, ആ ടോണിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിട്ടുണ്ട് കേട്ടോ, ഞാൻ തന്നെയാ പോയത്, ആ പെണ്ണിനേം കൊച്ചിനേം ഓർക്കണ്ടേ,പിന്നെ കേസ് ഒന്നും ഇല്ല, അവനു ആരാ ഇത് ചെയ്തത് എന്ന് അറിയില്ലെന്ന് പോലിസ്കാരോട് പറഞ്ഞുന്നു " "ഹ്മ്മ്... അഥവാ കേസ് ആണേലും എനിക്ക് പേടിയൊന്നുമില്ല അച്ചായാ...." . "പിന്നെ, നന്ദന എന്ത് പറയുന്നു, ഞാനും സൂസമ്മയും കൂടി വരുന്നുണ്ട് ഒന്ന് കാണാന് " "ആഹ് " അവൻ ഒന്ന് മൂളി "നീ വല്ലതും ചെയ്താരുന്നോടാ അതിനെ, ആളൊരു വെറും പാവം ആണ് കേട്ടോ, ഉപദ്രവിച്ചേക്കരുത്," "ഹേയ്... ഇല്ലന്നേ " അവൻ നിസാരമട്ടിൽ പറഞ്ഞുകൊണ്ട് സിറ്റ് ഔട്ടിൽ ഇരുന്നു. "ഇവിടെ ഓഫീസിൽ എല്ലാവരോടും ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു കേട്ടോടാ,നന്ദനയെ ട്രാപ്പിൽ ആക്കാൻ വേണ്ടി ഉള്ള അവന്റെ നീക്കം ആയിരുന്നു എന്ന് എല്ലാവർക്കും വ്യക്തമായി" അപ്പോളാണ് പുതിയ രണ്ടു സ്റ്റാഫ് നടന്നു വരുന്നത് ഭദ്രൻ കണ്ടത് "അതൊക്കെ ആരാ അച്ചായാ, മുൻപ് കണ്ടില്ലല്ലോ " . "ബീനയ്ക്കും വീണയ്ക്കും പകരം ആയിട്ട് വന്നത് ആണ്," "ങ്ങെ.. അവരെ പിരിച്ചു വിട്ടോ " "പിന്നല്ലാതെ, മൂന്നും കൂടി കുറെ എനിക്കിട്ട് ഉണ്ടാക്കിയില്ലേ,അത്രമാത്രം വിശ്വാസം എനിക്ക് ഉണ്ടായിരുന്നു, പക്ഷെ, നന്ദന വന്നപ്പോൾ അല്ലേടാ എല്ലാത്തിന്റേം തനി കൊണം പുറത്ത് വന്നത്,ഇനി എന്റെ ഓഫീസിൽ അവരാരും വേണ്ട.. അതുകൊണ്ട് പുതിയ സ്റ്റാഫിനെ എടുത്തത്,അതാണ് ഇനി മുന്നോട്ട് നല്ലത് " അച്ചായൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. "എടാ ഇപ്പൊ വരാം കേട്ടോ, ഇരിയ്ക്ക് " "ഞാനും പോയേക്കുവാ, ഇന്ന് load ഇല്ലാലോ ഇച്ചായാ," "ഹ്മ്മ്.. എന്നാൽ പിന്നെ വിട്ടോ,ഞാൻ അവരോട് ഒക്കെ ഒന്ന് സംസാരിക്കട്ടെ കേട്ടോ " അച്ചായന്റെ ഒപ്പം ഭദ്രനും അവിടെ നിന്ന് ഇറങ്ങി. നേരെ കവലയിൽ ചെന്നിട്ട് കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി, എന്നിട്ട് വീട്ടിലേക്ക് വന്നപ്പോൾ അമ്മ മുറ്റത്തു തുണികൾ ഒക്കെ വിരിച്ചു ഇടുന്നുണ്ട്. " നിനക്ക് ഇന്ന് വണ്ടിയേൽ പോകണ്ടേ മോനേ " "ഇന്നില്ലമ്മേ... " "നീ പിന്നെ എവിടെ പോയത് ആയിരുന്നു," "ഞാൻ ചുമ്മാ.. ആ കവല വരെ " ചെരിപ്പ് ഊരി ഇട്ടിട്ട് ഭദ്രൻ അകത്തേക്ക് കയറി ചെന്നു. അടുക്കളയിൽ ചെറിയ തട്ടും മുട്ടും കേൾക്കുന്നുണ്ട്. ചെന്നു നോക്കിയപ്പോൾ നന്ദന ഇരുന്നു കറിയ്ക്ക് നുറുക്കുകയാണ്. ഭദ്രൻ ചെന്നിട്ട് കുറച്ചു തണുത്ത വെള്ളം എടുത്തു കുടിച്ചു. അവനെ കണ്ടതും പെണ്ണ് ചാടി എഴുന്നേറ്റു.. മുഖം കുനിച്ചു നിൽക്കുന്നവളെ ഒന്ന് നോക്കിയ ശേഷം ഭദ്രൻ ഉമ്മറത്തേക്ക് പോന്നു. "മോളെ നന്ദു " "എന്തോ...." "ഞാൻ ആടിന് തീറ്റ പറിയ്ക്കാൻ പോകുവാ, മഴ തൂളിയെങ്കിൽ ഈ തുണി ഒക്കെ ഒന്ന് എടുത്തു ഇടണേ " . "ആം ഇട്ടോളാം, അമ്മ പോയിട്ട് പെട്ടെന്ന് വരണെ,മഴ നനഞ്ഞു പനി പിടിപ്പിക്കരുത് " അവൾ അകത്തു നിന്ന് വിളിച്ചു പറഞ്ഞു.. ഭദ്രൻ റൂമില് ഉള്ളത് കാരണം, നന്ദന അടുക്കളയിൽ തന്നെ ചടഞ്ഞു കൂടി ഇരുന്നു.. എന്നിട്ട് ചെറിയ ചെറിയ ഓരോ ജോലികൾ ഒക്കെ ചെയ്തു. ചോറും കറികളും ഒക്കെ ആയത് ആണ്, അവന്റെ അടുത്തേക്ക് ചെല്ലാൻ ഒരു മടി. പിന്നെ ആൾക്ക് ഇഷ്ട്ടം ആയില്ലെങ്കിൽ എന്നോർത്തു.. ഭദ്രാ....ആരും ഇല്ലെ ഇവിടെ ആരോ വിളിച്ചതും നന്ദന വേഗം എഴുന്നേറ്റു. ഭദ്രന്റെ ഒക്കെ പ്രായം ഉള്ള ഒരു ആള് വന്നു നിൽപ്പുണ്ട്. അവൾ മുറിയിലേക്ക് ഓടി ചെന്നു. "ഭദ്രേട്ടാ, ആരോ കാണാൻ വന്നേക്കുന്നു " ഫോണിൽ നോക്കി കിടന്നിരുന്ന അവൻ മുഖം ഉയർത്തി. "ഏട്ടനെ തിരക്കുന്നത് " അവൾ പറഞ്ഞതും ഭദ്രൻ എഴുന്നേറ്റു. "ആഹ് രാജേഷേ, നീയോ.. ഇതെപ്പോ വന്നെടാ, കേറി വാ.. ഇരിയ്ക്ക് " ഭദ്രന്റെ സംസാരത്തിൽ നിന്ന് അത്രമേൽ ഇരുവരും പ്രിയപ്പെട്ടവർ ആണെന്ന് നന്ദനയ്ക്ക് വ്യക്തമായി. "നന്ദു....." ഭദ്രൻ ഉറക്കെ വിളിച്ചപ്പോൾ നന്ദന ഇറങ്ങി വന്നു. "ഇത് രാജേഷ്, എന്റെ കൂട്ടുകാരൻ ആണ്, ദുബായിലാ " ഭദ്രൻ പറഞ്ഞതും നന്ദന അവനെ നോക്കി ഒന്ന് തലയാട്ടി. "ഇതാണ് ആള് കേട്ടോടാ " "ഹ്മ്മ്.. ഫോട്ടോ യിൽ കണ്ടിട്ടുണ്ട്,,നീ അയച്ചു തന്നില്ലേ, അമ്പലത്തിൽ വെച്ച് എടുത്ത സെൽഫി "മ്മ് " "എവിടാ വീട് " രാജേഷ് ചോദിച്ചപ്പോൾ നന്ദു വീടും സ്ഥലവും ഒക്കെ പറഞ്ഞു കൊടുത്തു. രാജേഷ് ഒരു ചെറിയ കവർ ഭദ്രന്റെ കൈയിൽ കൊടുത്തു. "കുറച്ചു ചോക്ലേറ്റ് ആണ്, പിള്ളേര് വരുമ്പോൾ കൊടുത്തേക്ക് കേട്ടോടാ " "ഹ്മ്മ്....." "ഗീതേച്ചി എവിടെ, കണ്ടില്ലലോ " "അമ്മ പുല്ല് അരിയാൻ പോയി, ആട് രണ്ടു മൂന്നു എണ്ണം ഉണ്ടെടാ" "ആണല്ലേ.. ഏച്ചിയെ തിരക്കിയെന്ന് പറ, എനിക്ക് രണ്ട് മൂന്നു സ്ഥലത്തു കൂടി പോകാൻ ഉണ്ട്..." രാജേഷ് എഴുന്നേറ്റപ്പോൾ നന്ദന ഓരോ ഗ്ലാസ് നാരങ്ങ വെള്ളം കൊണ്ട് വന്നു കൊടുത്തു. പിന്നെ അത് കുടിച്ച ശേഷം ഇരുവരോടും യാത്ര പറഞ്ഞു അവൻ ഇറങ്ങി പോയി. കുടിച്ച ഗ്ലാസും ആയിട്ട് അകത്തേക്ക് കയറിയ ഭദ്രൻ നന്ദനയുടെ കരച്ചില് കേട്ടു അടുക്കളയിലേക്ക് പാഞ്ഞു. "എന്റെ ഗുരുവായൂരപ്പാ,,,," . ഉറക്കെ നിലവിളിച്ചു കൊണ്ട് അവൾ വായ പൊളിച്ചു പിടിച്ചു നിൽക്കുകയാണ്. "എന്താടി, എന്ത് പറ്റി " അടുത്തേക്ക് ചെന്നു അവൻ ചോദിച്ചതും പെണ്ണിന്റെ കണ്ണിൽ നിന്നും വെള്ളം ഒഴുകി വന്നു.. അവനെ ദേഷ്യത്തിൽ ഒന്ന് നോക്കിയ ശേഷം നന്ദന പതിയെ ചെന്നു കസേരയിൽ ഇരുന്നു. "നന്ദു.. നിനക്ക് എന്താ പറ്റിയേന്നു, വായിൽ നാക്കില്ലെടി " തോളിൽ പിടിച്ചു ഭദ്രൻ കുലിക്കിയതും നന്ദന തന്റെ വാ തുറന്നു. "കണ്ടോ.... ഇത്,,, ഓർക്കാതെ കുറച്ചു നാരങ്ങ വെള്ളം എടുത്തു കുടിച്ചു.. അതിന്റെയാ " താൻ അവളുടെ കവിളിൽ കുത്തി പിടിച്ചപ്പോൾ തൊലി പോയിരിന്നു. അത് മുഴുവൻ പഴുത്തു ഇരിക്കുന്നകണ്ടപ്പോൾ ഭദ്രന് തല കറങ്ങി പോയി. ടി..... അവൻ അരുമയോടെ വിളിച്ചതും നന്ദന വേദന കൊണ്ട് നെറ്റി ചുളിച്ചു നിന്നും. എന്തും ആകാല്ലോ അല്ലേ,, ചോദിക്കാനും പറയാനുമാരും ഇല്ലല്ലോ, പിന്നെന്താ ചുണ്ട് കൂർപ്പിച്ചു പറയുന്നവളെ അവൻ നോക്കി നിന്നു. വല്ലാത്ത നൊമ്പരം തോന്നി, ആ പാവത്തിനോട് അങ്ങനെ ചെയ്തല്ലോ എന്നോർത്തപ്പോൾ.. സോറി.... അവൻ പിറു പിറുത്തതും നന്ദന കലിപ്പിൽ വീണ്ടും നോക്കി. ഹ്മ്മ്.. കഴിഞ്ഞു, ഇനി ഇപ്പൊ കൂടുതൽ ഒന്നും പറയണ്ടല്ലോ.... എല്ലാം ആ ഒരൊറ്റ വാക്കിലൊതുക്കിയില്ലേ... "കയ്യിലിരുപ്പ് നല്ലതാവണം, അതുകൊണ്ട് ഇങ്ങനെ ഒക്കെ പറ്റിയേ, പിന്നെ നിനക്ക് വേദന ഉണ്ടല്ലോ എന്നോർത്തപ്പോൾ ഒരു കുറ്റബോധം തോന്നി, അതുകൊണ്ട് പറഞ്ഞു എന്നേ ഒള്ളു " കടുപ്പത്തിൽ അത്രയും പറഞ്ഞ ശേഷം ഭദ്രൻ ഇറങ്ങി പോയിരുന്നു.......കാത്തിരിക്കൂ.........